നീലാംബരി : ഭാഗം 58

Neelambari-Arthana

രചന: അർത്ഥന

നീലു നീ ഒന്ന് വേഗം റെഡിയായിക്കെ ആ ശബി വരുന്നു ഡീ പതുക്കെ നടക്ക് എന്തോന്നാ മനുഷ്യ നിങ്ങളെന്നെയല്ലേ പറഞ്ഞെ വേഗം റെഡിയാവാൻ ദേ പറയുന്നത് കേട്ടാൽ മതി എന്റെ കൊച് ഉള്ളതാ ഇല്ലേൽ ഒന്ന് അങ്ങ് തന്നേനെ അയ്യടാ മോനെ തല്ലാൻ ഇങ് വന്നാൽ മതി തല്ലിക്കോ എന്നും പറഞ്ഞു നിൽക്കുവല്ലേ എന്റെ കൊച് ഇങ്ങോട്ട് വരട്ടെടി ഇപ്പൊ നീ വായിട്ടലകാതെ വരാൻ നോക്ക് പിന്നെ നീലുവും ശബിയും കൂടി പള്ളിയിൽ പോയി പള്ളിയിൽ വച്ചായിരുന്നു ആരവിന്റെയും അല്ലുവിന്റെയും കല്യാണം ശബിയും നീലുവും അവിടെ എത്തുമ്പോഴേക്കും ശില്പയും വിപിയും അവിടെ ഉണ്ടായിരുന്നു ശില്പയും നീലുവും കൂടി അല്ലുവിന്റെ അടുത്തേക്ക് പോയി ഡീ അല്ലു ഓ രണ്ടാളും വന്നോ നീലു നിനക്കിപ്പോൾ എങ്ങനെയുണ്ട് കുഴപ്പമില്ലടി ഞാനും ശബിയും നിങ്ങടെ കെട്ട് കഴിഞ്ഞേമ്പാടും പോകും

ഡീ ആരവേട്ടൻ വന്നോ എന്തൊരു ത്വരയാടി ആരവേട്ടൻ നിന്നെ കേട്ടതെയൊന്നും പോവത്തില്ല എന്നാലും എനിക്ക് മൂപ്പരെ കാണാഞ്ഞിട്ടെന്തോപോലെ എന്തൊരു കോഴിയാടി നീ ഓ നീ വലിയ പറയൊന്നും വേണ്ട എന്റെ സ്ഥാനത് നീയായിരുന്നെങ്കിൽ നീ പോയില്ലെങ്കിൽ ശബി നിന്റടുത്തോട്ട് വന്നേനെ അത് ശെരിയാ നിന്നെ പോലെത്തന്നെയാ ഇങ്ങോട്ട് വന്നില്ലേൽ നീ അങ്ങോട്ട് പോകുമല്ലോ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവർ ആരവിന്റെ അടുത്തേക്ക് പോയി ശബിയും നീലുവും വിപിയും ശില്പയും സൈഡിലേക്ക് നിന്നു മിന്നുകെട്ടൊക്കെ കഴിഞ്ഞപ്പോൾ തന്നെ ശബിയും നീലുവും വീട്ടിലേക്ക് മടങ്ങി (എനിക്ക് ക്രിസ്ത്യൻസിന്റെ കല്യാണത്തിന്റെ ചടങ്ങൊന്നും അറിയില്ല അതാ എഴുതാഞ്ഞത് ) ശബിയും നീലുവും വീട്ടിലേക്ക് വന്നു മിന്നുമോൾ സ്കൂളിളും ശിവ കോളേജിലും പോയിരിക്കുവാണ്

നീലുവിനെ വീട്ടിലാക്കി ശബി ഓഫീസിൽ പോയി നീലു ഏട്ടത്തിയോടും അമ്മയോടും സംസാരിച്ചിരുന്നു മിന്നുമോൾ സ്കൂൾ വിട്ട് വന്നപ്പോൾ തന്നെ നീലുവിന്റെ അടുത്തേക്ക് വന്നു എന്നിട്ട് വാവയോട് ഒരുകാര്യം പറയാൻ തുടങ്ങി വാവയ്ക്ക് പാട്ടൊക്കെ പാടി കൊടുക്കുന്നുണ്ട് നീലു അനിയൻ വാവയാണോ അനിയത്തി വാവേയാണോ ഉള്ളെ വാവ ഇനിയും കുറെ കയ്യോ വരാൻ എനിച് വാവേന കാണാൻ കൊതിയായി വാവ വേഗം വെരുട്ടോ ഇത്രയും കാത്തിരുന്നില്ലേ ഇനി കുറച്ചുകൂടി കാത്തിരിക്കണം നീലു വാവ വന്നാൽ നമ്മള് വാവേന എന്താ ബിളിക്ക വാവേന്നാണോ എന്നെ മിന്നുന്നല്ലേ ബിളിക്കുന്നെ മിന്നുമോൾ ഓരോന്ന് പറയുമ്പോഴാണ് ശബി വന്നത്

എന്താ രണ്ടാളും ഇവിടെ പരിപാടി ഡീ നിന്നോട് ഞാൻ പറഞ്ഞില്ലേ താഴെ ഇരുന്ന മതിയെന്ന് അധികം സ്റ്റേർ കേറരുതെന്ന് dr മറഞ്ഞില്ലേ അത് പിന്നെ പള്ളിയിൽ പോയപ്പോ കുറെ നേരം നിന്നതല്ലേ കാലൊക്കെ വേദന അതോണ്ട് കിടക്കാന്ന് കരുതി വന്നതാ അയ്യോ നീലുന് കാല് ബേന ഇണ്ടോ നാൻ തടവി തരാം എന്റെ കുഞ്ഞി ഒന്നും ചെയ്യണ്ട അതൊക്കെ ശബി ചെയ്തോളും മോള് താഴെ പൊയ്ക്കോ അമ്മ വിളിക്കുന്നുണ്ട് അമ്മാ...... എന്നും വിളിച് മിന്നു താഴേക്ക് പോയി ശബി നീലുവിന്റെ അടുത്തിരുന്ന് കാലൊക്കെ ഉഴിഞ്ഞു കൊടുത്തു ഡാ മോൾക്ക് എന്താ പറ്റിയെ എന്ത് പറ്റാൻ മിന്നുമോള് വന്ന് പറഞ്ഞപ്പോ ഞാൻ പേടിച്ചുപോയി മോൾക്ക് വയ്യാന്നു പറഞ്ഞു

അമ്മയുടെ കൂടെ തന്നെ ഏട്ടത്തിയും അതിന് പുറകെ ശിവയും ഏട്ടത്തി എന്തുപറ്റി ഇവക്ക് കുഴപ്പൊന്നും ഇല്ല എല്ലാവരും താഴേക്ക് പോയി കുഞ്ഞി ഇങ് വന്നേ നീ എന്താ എല്ലാരോടും പറഞ്ഞെ നീലുന് ബയ്യാന്ന് നീലുന് ഒന്നുല്ല മോള് പൊയ്ക്കോ പിന്നെയും മാസങ്ങൾ കടന്നുപോയി ഏഴാം മാസം നീലുവിനെ അവളുടെ വീട്ടിൽ കൂട്ടി കൊണ്ടുപോകണം എന്ന് പറഞ്ഞെങ്കിലും ശബിയും മിന്നുവും സമ്മതിച്ചില്ല നീലു പോകണ്ടാന്നു പറഞ്ഞ് മിന്നുമോൾ കരഞ്ഞ് ബഹളം വച്ചു ശബി മിന്നുമോളെ പിരി കേറ്റിയതാണോ എന്ന് നല്ല ഡൗട്ട് ഇണ്ട് നീലുവിനെ ഇടം വലം തിരിയാൻ മിന്നുമോള് സമ്മതിച്ചിട്ടില്ല നീലുവിന്റെ വയറ്റിൽ തൊട്ട് ഓരോന്നും പറയും അപ്പൊ വാവ ചവിട്ടുമ്പോൾ മിന്നുമോൾക്ക് ഒരുപാട് സന്തോഷം ഇണ്ടാവും മിന്നു ശെരിക്കും ഒരു ചേച്ചിയെ പോലെ ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story