നീലാംബരി : ഭാഗം 59

Neelambari-Arthana

രചന: അർത്ഥന

ശബി അതെ ഒന്നെണീറ്റെ എന്താടി എന്തുപറ്റി അതെ അതില്ലേ എനിക്ക് ഐസ്ക്രീം വേണം അതിന് ഫ്രിഡ്ജിൽ ഇണ്ട് പോയി എടുത്തിട്ട് വാ ഡീ അധികം ഐസ്ക്രീം കഴിക്കണ്ട ജലദോഷം വരും അതൊന്നും വരില്ല നിങ്ങള് പോയി എടുത്തിട്ട് വാ അധവാ എന്റെ അവസാന ആഗ്രഹം ഈ ഐസ്ക്രീം കഴിക്കുന്നതാണെങ്കിലോ ഐസ്ക്രീം കിട്ടാതെ ഞാൻ ചത്തുപോയാലോ ഡീ വാ അടച്ചു വച്ചോ കൊറേ ദിവസായി തുടങ്ങിയിട്ട് ചാവുന്ന കാര്യം പറയൽ മിക്കവാറും ഞാൻ തന്നെ നിന്നെ കൊല്ലും എന്നിട്ട് ഞാനും ചാവും നിനക്ക് ഇപ്പൊ ഐസ്ക്രീം അല്ലെ വേണ്ടേ ഞാൻ പോയി എടുത്തിട്ട് വരാം ശബി ഐസ്ക്രീം എടുത്തിട്ട് വന്നു ദാ കഴിക്ക് ഇനി അതുപോലെ ആവശ്യം ഇല്ലാതെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ 😡 അത് ശബി ഡേറ്റ് അടുത്തപ്പോൾ തൊട്ട് എനിക്ക് എന്തോ വല്ലാതെ പേടി ആവുന്നു നീ എന്തിനാ പേടിക്കണേ നിനക്കൊന്നും പറ്റില്ല അല്ലെ വാവേ

ശബി നീലുവിന്റെ വയറിൽ തലോടി അച്ഛന്റെ സാമീപ്യം അറിഞ്ഞെന്ന പോലെ കുഞ്ഞ് അനങ്ങി ശബി നിങ്ങള് എന്റെടുത്തുന്ന് എങ്ങോട്ടും പോകല്ലേ എപ്പോഴും എന്റെ കൂടെ ഇരിക്കണേ നീ എന്താ ചെറിയ കുട്ടിയെ പോലെ കിടക്കാൻ നോക്കിയേ വെറുതെ ഓരോന്ന് ആലോചിച് മനുഷ്യനെ പ്രാന്തക്കാൻ ശബി കിടക്കുവാണോ പിന്നെ നട്ടപാതിരയ്ക്ക് ഉറങ്ങാതെ അതെ എനിക്ക് ഒരു ഉമ്മ തന്നെ ഒരു ഉമ്മയോ ഞാൻ അങ്ങോട്ട് വന്ന് കെഞ്ചിയാൽ പോലും ഒരു ഉമ്മ പോലും തരാത്ത നീ എന്നോട് ഇങ്ങോട്ട് വന്ന് ഉമ്മ ചോദിക്കുന്നെ ഉമ്മ തരാം പക്ഷെ ഒന്നില് നിർത്തില്ല നീലുവിനെ കള്ള നോട്ടം നോക്കി കണ്ണിറുക്ക് കാണിച്ചു അധികം കൊഞ്ചതെ തരാൻ നോക്ക് ശബി നീലുവിനെ ചുംബനങ്ങളാൽ മൂടി അവൻ അവളുടെ ഉദരത്തെ പുണർന്നു കിടന്നു രാവിലെ തന്നെ ഡോറിൽ ഉള്ള മുട്ട് കേട്ടാണ് നീലു എണീച്ചത് ശബി... ശബി എണീചേ ദേ ഡോറിൽ ആരോ മുട്ടുന്നു പോയി നോക്കിയേ

നീ പോയി നോക്ക് ശബി അതും പറഞ്ഞ് പുതപ്പ് തലവഴി മൂടി കിടന്നു ദേ കളിക്കല്ലേ പോയി നോക്ക് എനിക്ക് പെട്ടെന്ന് എണീക്കാൻ പറ്റില്ല ശബി പോയി ഡോർ തുറന്നു അച്ഛനെന്താ രാവിലെതന്നെ എവിടേലും പോകാനുണ്ടോ ആ ഉണ്ട് ചെന്നൈ വരെ ഒന്ന് പോണം എപ്പോഴാ അച്ഛാ വരുന്നേ ഒരു മൂന്ന് ദിവസം കഴിയും എന്നാൽ അച്ഛൻ പോയിട്ട് വാ അതിന് ഞാൻ അല്ല പോകുന്നെ നീയാ ഇതാ ടിക്കറ്റ് 12 മണിക്ക ഫ്ലൈറ്റ് മോൻ പോയി റെഡിയാവ് അയ്യോ അച്ഛാ ഞാൻ പോവൂല അച്ഛൻ തന്നെ പൊയ്ക്കോ ഇല്ലേൽ ഏട്ടനോട് പറ എനിക്കും അവനും പോകാൻ പറ്റില്ല അതാ ഞാൻ നിന്നോട് പറഞ്ഞെ അച്ഛാ ഞാൻ പോവൂല ദേ രാവിലെതന്നെ എന്റെ വായിൽ ഉള്ളത് കേൾക്കണ്ട പോയി റെഡിയാവാൻ നോക്ക് അച്ഛാ.... ഒരു അച്ഛനും ഇല്ല പോയി റെഡിയാവ് ശബി ഡോർ വലിച്ചടച് റൂമിലേക്ക് പോയി എന്തുപറ്റി മുഖം കേറ്റിപ്പിടിച്ചാണല്ലോ വരവ്

ഒന്നുല്ല ചെന്നൈയിൽ പോണം ആ പൊയ്ക്കോ ഡീ നീ അല്ലെ ഇന്നലെ എന്റെ കൂടെ എപ്പോഴും ഇണ്ടാവണം എന്ന് പറഞ്ഞ് മോങ്ങിയത് അത് ഇന്നലെ അല്ലെ ഇത് ഇന്നല്ലേ ആഹാ ഇപ്പൊ ഇങ്ങനെയായോ എനിക്കറിയാടി നിനക്കൊന്നും എന്നോട് ഒരു തുള്ളിപോലും സ്നേഹം ഇല്ലെടി എന്റെ കൊച്ചിന് മാത്രേ ഉള്ളു ഓ ആയിക്കോട്ടെ വാചകം അടിക്കാതെ പോയി റെഡിയാവാൻ നോക്ക് ശബി ഫ്രഷായി വന്നപ്പോഴേക്കും നീലു അവന്റെ ഡ്രസ്സ്‌ ഒക്കെ എടുത്തു വയ്ക്കുവായിരുന്നു എന്നെ പറഞ്ഞയക്കാൻ എന്താ ധൃതി ഡീ ഇതൊക്കെ ഞാൻ എടുത്തുവച്ചോളാം വേണ്ടെന്നേ എല്ലാം കഴിഞ്ഞു പിന്നെ ഞാൻ ഇവിടെ ഇല്ലന്ന് കരുതി ഓടിച്ചാടി നടക്കേണ്ട ഓ പിന്നെ പോകുമ്പോ മിന്നുനോട് പറഞ്ഞിട്ട് പോണം ഇല്ലേൽ നിങ്ങളെ കണ്ടില്ലെന്നും പറഞ്ഞ് കരച്ചിലാവും അതിന് എണീച്ചിട്ട് ഇണ്ടാവുമോ പിന്നെ സമയം ആയപ്പോ ശബി എല്ലാവരോടും യാത്ര ചോദിച്ച് ഇറങ്ങി

നീലു ശബി എപ്പളാ ബെരുന്നേ ശബി ഇല്ലാഞ്ഞിട്ട് ഒരു രസവും ഇല്ല നിനക്ക് തല്ലുകൂടാൻ പറ്റാഞ്ഞിട്ടാവും(ശിവ ) നീ പോ ഞാൻ മിണ്ടൂല അതെന്താ വാവേ വാവയും ശിവേനോട് മിണ്ടണ്ട ശബി ആണെങ്കിൽ നീലുവിനെ ഇടയ്ക്കിടെ വിളിക്കുന്നുണ്ട് എന്റെ ഏട്ടത്തി ഏട്ടൻ അവിടെ മൂന്ന് ദിവസം നിൽക്കുമെന്ന് തോന്നുന്നില്ല വേഗം എല്ലാം തീർത്ത് ഇങ്ങോട്ടേക്കു വരുന്ന പോലെ ഇണ്ട് രണ്ട് ദിവസത്തിന് ശേഷം ശബി ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു പാതി വഴിൽ ആയപ്പോൾ ശബിക്ക് ഫോൺ വന്നു നീലുവിന് പെയിൻ വന്നെന്നും അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയെന്നു അവൻ നേരെ ഹോസ്പിറ്റലിലേക്ക് പോയി ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story