നീലാംബരി : ഭാഗം 6

Neelambari-Arthana

രചന: അർത്ഥന

രാത്രി ഫുഡ്‌ ഒക്കെ കഴിച് ചേച്ചി എന്നെ റൂമിൽ കൊണ്ടാക്കി റൂമിൽ പോയപ്പോ അയാൾ അവിടെയില്ല ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ടു എനിക്കെന്തോ അയാളെ ഭർത്താവായി കാണാനാനൊന്നും പറ്റുന്നില്ല പെട്ടെന്ന് ഇങ്ങനെ ഒരു കല്യാണം നടക്കുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല ആ റൂം ഒന്ന് നന്നായി വീക്ഷിച്ചു ഞാൻ ആ റൂം ഒക്കെ ശെരിക്കൊന്നു കാണുന്നത് തന്നെ ഇപ്പോഴാണ് നല്ല വലിയ റൂം അതിന്റെ ഒരു സൈഡിൽ ഒരു ഷെൽഫ് ഇണ്ട് അതിൽ ഒരുപാട് ബുക്ക്‌ ഒക്കെ ഇണ്ട് റൂമിന്റെ നടുവിലായി ബെഡ് പിന്നെ ഒരു സൈഡിൽ ബാൽകാണി അത് full ഗ്ലാസ്‌ wall ആണ് അങ്ങോട്ട്‌ പോകാൻ നിന്നപ്പോഴാണ് ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത് അപ്പൊത്തന്നെ ബെഡിൽപോയി കിടന്നു കൂടാതെ തലവഴി പുതപ്പ് മൂടി കണ്ണടച്ച് കിടന്നു

എന്നിട്ട് പുതപ്പിന്റെ ഉള്ളിലൂടെ ചെറുതായി ഒന്ന് എത്തിനോക്കി ശബരി ഫ്രഷായി ബാത്ത് ടവൽ മാത്രം ചുറ്റി പുറത്തേക്ക് വന്നു ഈശോയെ എന്നാ ലുക്ക്‌ ആ കാണാൻ ഉറങ്ങാൻ കിടന്ന സാധനത്തിന് ശബരിയെ കണ്ടപ്പോൾത്തന്നെ ഉറക്കം പോയി കൊച്ചിന്റെ ഉള്ളിലെ കോഴി കുഞ്ഞുങ്ങളെ ഒക്കെ അവൾ പുറത്തേക്കിട്ടു നീലു തലയിൽകൂടി ഇട്ട പുതപ്പൊക്കെ മാറ്റി അവനെയും നോക്കികൊണ്ടിരുന്നു 1, 2, 3, 4, 5, 6 നീലു 6 പാക്ക് എണ്ണി പക്ഷെ അതൊക്കെ ശബരി കണ്ടു അവൻ നോക്കുന്നത് കണ്ടപ്പോൾ പഴയപടി പുതപ്പ് തലവഴി മൂടി കിടന്നു ശബരി ഡ്രസിങ് റൂമിലേക്ക് പോയി അപ്പൊതന്നെ നീലു എണിച്ചു എയ്യേ ഞാൻ എന്താ ഇങ്ങനെ എനിമേലാൽ അയാളെ നോക്കിപ്പോകരുത് (നീലുവിന്റെ ആത്മ ) കാലൻ എന്റെടുത്ത് വന്ന് കിടക്കുമോ അങ്ങനെ ആണേൽ അയാളുടെ അന്ത്യം ആയിരിക്കും അയ്യോ ഞാൻ ഇപ്പൊ എന്താ ചെയ്യാ താഴെ കിടന്നാലോ ഏയ്‌ വേണ്ട നടുവേദന വരും ഇനിയിപ്പോ എന്താ ചെയ്യാ 🤔 😇 അവിടെ ഇണ്ടായ തലയണ എല്ലാം എടുത്ത് മതില് പോലെ ആക്കി അപ്പോഴേക്കും അയാൾ വന്നു

അപ്പൊത്തന്നെ നീലു കണ്ണടച്ച് കിടന്നു ശബരി നീലുവിനെ ഒന്ന് നോക്കി പുതപ്പ് എടുത്ത് ബാൽക്കണിയിലേക്ക് പോയി ശബരി രാവിലെ ശബരി എഴുന്നേറ്റു റൂമിലേക്ക് വന്നപ്പോ നീലു ഇനിയും എഴുന്നേറ്റിട്ടില്ല രാത്രി പുതപ്പ് ഒക്കെ മൂടി ഉറങ്ങിയ ആളാ ഇപ്പൊ തല വയ്ക്കുന്നെടുത് കാലും കാല് വെയ്ക്കുന്നിടത്തു തലയും പുതപ്പ് എല്ലാം നിലത്ത് ചവിട്ടി കൂട്ടി ഇട്ടിരിക്കുന്നു തലയിണയും അതുപോലെതന്നെ ഇവൾക്ക് മരിയാതിക്ക് കിടക്കാനും അറിയില്ലേ ഇട്ട ടോപ് മുകളിലേക്ക് ആയി വയറ് മുഴുവൻ കാണാം ശബരി പോയി ഡ്രസ്സ്‌ മരിയാതിക്ക് ആക്കി പുതപ്പ് പുതപ്പിച്ചു അവൻ ജോഗിങ്ങിന് റെഡിയായി പുറത്തേക്ക് പോയി തിരിച്ചുവന്നിട്ടും നീലു എണിച്ചില്ല

അവൻ അവളെ വിളിച്ചതുമില്ല ഫ്രഷായി അവൻ ഓഫീസിലേക്ക് പോയി നീലു ആണേൽ ശബരി വന്നതും പോയതും ഒന്നും അറിഞ്ഞില്ല അവസാനം സ്വപ്നം കണ്ട് കൊക്കയിലേക്ക് വീഴും പോലെ ബെഡിൽ നിന്നും താഴെ വീണപ്പോൾ അവളുടെ ഉറക്കം ഒക്കെ പോയി വേഗം എണീച്ചു എന്നിട്ട് റൂം മുഴുവൻ നോക്കി അവിടെ ഒന്നും ശബരിയെ കണ്ടില്ല പിന്നെ വേഗം ഫ്രഷായി താഴേക്ക് പോയി ഹാളിൽ ഒന്നും ആരെയും കാണാതോണ്ട് വേഗം അടുക്കളയിൽ പോയി അടുക്കളയിൽ അമ്മയും ഒരു ജോലിക്കാരിയും ആണ് ഇണ്ടായത് അമ്മേ ആ മോള് എണിച്ചോ അത് അമ്മേ എണീക്കാൻ ലേറ്റ് ആയി അതൊന്നും കുഴപ്പമില്ല

ഇവിടെ എല്ലാവരും ലേറ്റ് ആയിട്ട് തന്നെയാ എണീക്കാറ് അമ്മ ചേച്ചിയുടെ ശിവയും എവിടെ ധന്യ മിന്നുമോളെ സ്കൂളിൽ പോകാൻ റെഡിയാക്കുവാകും ശിവ ചിലപ്പോ എണീട്ടിട്ടുണ്ടാവില്ല മോള് പോയി അവള് ഒന്ന് എണീപ്പിക്കുമോ അല്ല അമ്മേ ഏട്ടനും അച്ഛനും ഒക്കെ എവിടെ ഏട്ടനും ഹരിയും ശബരിയും ഓഫീസിൽ പോയി എന്നാൽ ഞാൻ പോയി ശിവയെ വിളിക്കട്ടെ എന്നാലും അവൻ എന്താ എന്നെ വിളിക്കാഞ്ഞേ ഒന്ന് വിളിച്ചിട്ട് പൊക്കുടയിരുന്നോ 😏😏😏 ശബരിയെ കൊറേ പുച്ഛിച്ച് മുകളിലേക്ക് പോയി ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story