നീലാംബരി: ഭാഗം 6

neelambari

എഴുത്തുകാരി: ANU RAJEEV

എല്ലാവരും ഓഫീസിനകത്തേക്ക് കേറി പോയി... നീലുവിന് മാത്രം നിന്നവിടെ നിന്ന് അനങ്ങാൻ കഴിഞ്ഞില്ല... അവളുടെ മനസ്സ് കഴിഞ്ഞ ദിവസത്തേക്ക് നീങ്ങി.. സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ എങ്ങനെയെങ്കിലും ഒന്നു തിരിച്ചു പോയ മതി എന്നു മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളു... സങ്കടം തൊണ്ട കുഴിയിൽ വന്നു പൊട്ടാൻ വെമ്പി നിൽക്കും പോലെ... സഹിക്കാൻ പറ്റുന്നില്ല... അന്നമ്മയെ തിരഞ്ഞോണ്ട് നിക്കുമ്പോഴായിരുന്നു പുറകിൽ നിന്ന് ശബ്ദം വന്നത്.. "ഹലോ... " ഇനിയും കാണാൻ ഇട വരരുത് എന്നു കരുതിയവൻ മുമ്പിൽ... അതും മറ്റൊരുവളുടെ സ്വന്തമായ നിലയിൽ ... പക്ഷെ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല... അത് കൊണ്ട് തന്നെ ഒന്ന് ചിരിച്ചു കൊണ്ട് തിരിച്ചും വിഷ് ചെയ്തു.. "iam sidhardh..." "നീലാംബരി" "ഇങ്ങനെ വീണ്ടും മീറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല" "എസ്ക്യൂസ്‌മി... എനിക്ക് നിങ്ങളെ ഇതിനു മുമ്പ് പരിചയമില്ല.. മായടെ ഫിയൻസെ ആയത് കൊണ്ടാണ് സംസാരിച്ചത്..." "ഓഹ്.. അപ്പൊ നിനക്കെന്നെ അറിയില്ല... " "no.." അവൾ മറ്റെങ്ങോ നോക്കി അലക്ഷ്യമായി പറഞ്ഞു...

അവൻ പെട്ടെന്ന് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു.. പെട്ടെന്നുള്ള ആ പ്രവർത്തിയിൽ ഞെട്ടി നിൽക്കുകയായിരുന്നു നീലു.. അവന്റെ കൈ അവളുടെ വയറിൽ നിന്ന് ഒഴുകി നെഞ്ചിലൂടെ ഇഴഞ്ഞ് കഴുത്തിൽ സ്ഥാനം പിടിച്ചു... "ഈ പാട് എങ്ങനെയാടി നിന്റെ കഴുത്തിൽ വന്നത്.??.. " "അവന്റെ കൈ ഒരൂക്കോടെ തട്ടി മാറ്റി ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി അവനു നേരെ തിരിഞ്ഞു.. "that's none of your business..., get lost"" ദേഷ്യത്തോടെ അത്രയും പറഞ്ഞു അവൾ ഫുഡ് സെക്ഷനിലേക്ക് നടന്നു.. അവിടന്ന് അന്നമ്മയേം കൂട്ടി ഫ്ലാറ്റിലോട്ടും... ഇന്നലത്തെ കാര്യങ്ങൾ ഓർത്തപ്പോൾ തന്നെ അവളുടെ മനസ്‌ കലുഷിതമായി ഇനിയെന്ത്? എന്ന ചോദ്യം മാത്രം ബാക്കി... ഏന്തോ ആലോചിച്ചുകൊണ്ട് അകത്തേക്ക് കേറിയപ്പോഴാണ് മായ MD ക്യാബിനിലേക്ക് കേറി പോകുന്നത് കണ്ടത്. . എന്തോ ഒരു അസ്വസ്ഥത... വേഗം പുറകെ പോയി... ഗ്ലാസ് ഡോറിലൂടെ ഉള്ളിലോട്ട് നോക്കാൻ വേണ്ടി അതിനു മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും 2 , 3 തവണ നടന്നു ,

അറിയാത്ത പോലെ നോട്ടം ഉള്ളിലോട്ട് കൊണ്ട് പോയതും അവളുടെ കണ്ണുകൾ കലങ്ങി... മായയെ കെട്ടിപിടിച്ചോണ്ട് നിൽക്കുന്ന സിദ്ധു... അവളുടേതാണെന്നു ഇന്നലെ രാത്രി മുഴുവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊടുത്തതാ... എന്നിട്ടും ഒന്നും മനസ്സിലായില്ല ന്ന് തോന്നുന്നു... നെഞ്ചു വിങ്ങി പൊട്ടുന്ന പോലെ തോന്നി.. കുറച്ചു നേരം ടേബിളിലേക്ക് തല താഴ്ത്തി മനസ്സ്ശാന്തമാക്കാൻ ശ്രമിച്ചു.. പിന്നീട് ചിലത് തീരുമാനിച്ചുറപ്പിച്ച പോലെ അസ്സോസിയേറ്റ് എഡിറ്റർ ക്യാബിനിലേക്ക് പോയി "exacuse me സർ" "yes.." "sir... " "what's up neelambari... what is this??" "sir , i decided to resign" "whaaattt???,are you joking... ഇത്രയും ടോപ്പ് ചാനലിൽ നിന്നും റീസൈൻ ചെയ്യാൻ തനിക്കെന്താടോ പ്രാന്തുണ്ടോ.. മാത്രമല്ല ഇത്രയും benefits ഓഫ്‌ർ ചെയ്യുന്ന പുതിയ മാനേജ്മെൻഡും... and you have huge potencial and talent to grow up your career...." "i know sir... but ഇപ്പൊ എനിക്ക് ഇത് ആവശ്യമാണ്.. please ഒന്ന് കൻസിഡർ ചെയ്യണം..." കുറച്ചു നേരം ആലോചിച്ചതിനു ശേഷം "oky, ഞാനിത് ഫോർവേഡ് ചെയ്തേക്കാം" "thank u sir" നീലു നേരെ സീറ്റിലേക്ക് പോയിരുന്നു...

കണ്ണടച്ച് ടേബിളിലേക്ക് തല വച്ചു കിടന്നു. കുറച്ചു കഴിഞ്ഞതും MD ക്യാബിനിലോട്ട് വിളിപ്പിച്ചു.... ഒന്ന് ആഞ്ഞു ശ്വാസം വിട്ട് അവൾ അകത്തേക്ക് കേറി.. സിദ്ധു എന്തോ ഒരു ഫയൽ വായിച്ചോണ്ടിരിക്കുകയായിരുന്നു... "may i come in sir..." "yes" അവൻ അതിൽ നിന്നും ശ്രദ്ധ മാറ്റാതെ പറഞ്ഞു... എന്നിട് അവളുടെ resignation letter eduth മുന്നിലോട്ട് ഇട്ട് കൊടുത്തു "what's this?" "my resignation" "ohh... , then what about this.... എന്നും പറഞ്ഞ് അവൻ നോക്കിക്കൊണ്ടിരുന്ന ഫയൽ അവളുടെ മുന്നിലേക്ക് ഇട്ടുകൊടുത്തു.. "ഇതിനെ കുറിച്ച് മറന്നെങ്കിൽ പറഞ്ഞു തരാം... ഇത് നീ സൈൻ ചെയ്ത ബോണ്ട് ആണ്... ഇത് പ്രകാരം നിനക്ക് ഇവിടെ നിന്ന് പോകണമെങ്കിൽ 3 month മുമ്പ് ഇൻഫോം ചെയ്യണം.. എന്നിട്ട് ആ 3 month നോട്ടീസ് പിരീഡ് ആയി കണ്ട് ഇവിടെ തന്നെ, നോട്ട് ദ പോയിന്റ്, ഇവിടെ തന്നെ വർക് ചെയ്യണം, ഇനി അഥവാ അത് പറ്റില്ലെങ്കിൽ മാനേജ്മെന്റ് ആവശ്യപ്പെടുന്ന തുക കോമ്പൻസഷൻ ആയി pay ചെയ്യണം... , എന്നിട്ട് അവളുടെ അടുത്തേക്ക് നീങ്ങി ശബ്ദം കുറച്ചു കൊണ്ട് തുടർന്നു... "തോന്നിയത് പോലെ റീസൈൻ ചെയ്തിട്ട് പോകാൻ ഇത് നിന്റെ അമ്മായപ്പന്റെ സ്വത്തൊന്നുമല്ല..,"

"ടോ.. മൈൻഡ് യൂർ വേർഡ്സ്...." "കൈ നീട്ടി സംസാരിക്കുന്നോടി... " എന്നും പറഞ്ഞു ആ ചൂണ്ടിയ വിരലിൽ പിടിച്ചു താഴ്ത്തി കൈ തിരിച്ചു പുറകിലോട്ട് കൊണ്ട് പോയി അവളെ അവന്റെ നെഞ്ചിലൊട്ടു വലിച്ച് ചേർത്ത് നിർത്തി... പെട്ടെന്നുള്ള അവന്റെ സാമിപ്യത്തിൽ നീലു സർവതും മറന്ന അവസ്ഥയിലായിരുന്നു... ഇത്രയും അടുത്ത് അവന്റെ മുഖം വീണ്ടും കാണാൻ കഴിയും എന്നവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. അവന്റെ കണ്ണിലെ ഓരോ നോട്ടവും വന്ന് തറച്ചത് ആ നെഞ്ചിലായിരുന്നു.. തന്റെ കാതിനരുകിൽ അനുഭവപ്പെട്ട ആ ചുടു നിശ്വാസത്തിൽ അവളുടെ ദേഷ്യം അലിഞ്ഞില്ലാതെയായിരുന്നു... ആ ചുണ്ടുകൾ അവളുടെ കഴുത്തിലോട്ടു പതിയുമ്പോൾ നെറ്റിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് കണങ്ങൾ താടിയിലൂടെ ഇഴഞ്ഞു അവളുടെ മാറിൽ അഭയം പ്രാപിച്ചു.. തികച്ചും തന്റേത് മാത്രമെന്ന അധികാരത്തോടെ അവനെ ചേർത്തു പിടിക്കാനൊരുങ്ങിയ കൈകൾക്ക് കടിഞ്ഞാണിട്ടു കൊണ്ട് ഡോറിൽ ആരോ ക്നോക്ക് ചെയ്തു,

ഞെട്ടി പിടഞ്ഞു അവന്റെ കൈപ്പിടിയിൽ നിന്നും അകന്നു മാറുമ്പോൾ തന്റെ ഉയർന്ന ശ്വാസോച്ഛ്വാസതെ നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു അവൾ... നീലുവിനെ നോക്കി ഒന്ന് കുറുമ്പോടെ ചിരിച്ച് ഡോറിൽ കൊട്ടിയ ആൾക്ക് അനുവാദം കൊടുത്തു.. അകത്തേക്ക് വന്ന മായയെ കണ്ടതും നീലുവിന്റെ മനസിൽ വീണ്ടും കുറ്റബോധം വന്നു നിറഞ്ഞു... "ഏയ്.. നീലു.. താൻ ഇവിടെ ആയിരുന്നോ... , ഞാൻ എവിടെയെല്ലാം നോക്കി... , ഓഹ്.. ഇന്നലെ നേരെ പരിജയപ്പെടുത്തിയില്ല ലോ... നിങ്ങൾ പരിജയപ്പെട്ടോ???"" "ആഹ്.. just now, ഞാൻ കാന്റീനിൽ ഉണ്ടാവും , നീ സംസാരിക്ക്‌... " ഇത്രയും പറഞ്ഞ് അവൾ വേഗം വെളിയിലേക്കിറങ്ങി... എത്ര അകലാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല... അവൾക്ക് നെഞ്ചിൽ ഒരു കല്ലെടുത്ത് വച്ച പോലെ തോന്നി.. മായയോട് ചെയ്യുന്ന ചതിയാണിത്.. ഞങ്ങൾ രണ്ടാളെയും ഒരുമിച്ച് കണ്ടിട്ടും അതിനെ കുറിച്ച് ഒരു വാക്ക് പോലും ചോദിച്ചില്ല... ഇനിയും അവളെ ചതിച്ചുകൂടാ... കോമ്പൻസഷൻ കൊടുത്താണെങ്കിലും എത്രയും വേഗം ഇവുടന്നു പോണം... "ഹെലോ... എന്താ ആലോജിക്കുന്നെ???

സിദ്ധുവേട്ടൻ പറഞ്ഞു നീ റീസൈൻ ചെയ്യാൻ പോയതാണെന്ന്... what happened? നീ എവിടേം പോകുന്നില്ല... ഞാനാ പറയുന്നേ..." "അതല്ല മായ...." "you shut up... നീ എങ്ങോട്ടും പോകുന്നില്ല.. thats final... വാ , എഡിറ്റിംഗ് കുറച്ചൂടെ ബാക്കി ഉണ്ട്.. ഹെല്പ് മീ... come.." മായ നീലുവിനേം വിളിച്ച് ഓഫീസിലോട്ടു പോയി.. "നിങ്ങടെ ലൗ മര്യാജ് ആണോ?" മടിച്ചാണെങ്കിലും നീലു മായയോട് ചോദിച്ചു... മായ ഒന്ന് ചിരിച്ചു.. നാണം കലർന്ന ചിരി... പക്ഷെ ആ ചിരി നീലുവിന്റെ മനസിലെ വിങ്ങലിന്റെ ആക്കം കൂട്ടി.. "അങ്ങനെ ചോദിച്ചാൽ, ..... എനിക്ക് കഴിഞ്ഞ നാലു വർഷമായി സിദ്ധുവേട്ടനെ ഇഷ്ടമായിരുന്നു... , ആളെ കുറിച്ച് പറയാനാണെങ്കിൽ ഇന്നൊന്നും തീരില്ല... രാഘവ് uncle എന്റെ അച്ഛന്റെ ക്ലോസ് ഫ്രണ്ട് ആണ്... ഞാൻ 4 വർഷം മുമ്പാണ് പടിപ്പൊക്കെകഴിഞ്ഞു മുംബൈലോട്ടു ലാൻഡ് ചെയ്തത്.. അന്നായിരുന്നു സിദ്ധുവേട്ടനെ ആദ്യമായി കണ്ടത്... അപ്പൊ തന്നെ എന്തോ ഒരു സ്പർക് അടിച്ചു... രാഘവ് അങ്കിളിനും ജാനകി ആന്റിക്കും 2 മക്കളാ.. ചേച്ചിയെ marriage ചെയ്ത് കൊടുത്തു... ആ ടൈമിൽ ആള് ബിസിനെസ്സിൽ ഒന്നും involved അല്ലായിരുന്നു... and he have an affair... സിദ്ധുവേട്ടന്റെ ഫ്രണ്ടിന്റെ അനിയത്തി ആയിരുന്നു ആള്... ദീപ്തി... ഒരു നാട്ടിന്പുറത്തുകാരി കൊച്...

അവളുടെ ഏട്ടന് മുംബയിൽ ജോബ് കിട്ടിയപ്പോ നാട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് അവളെയും കൂടെ കൂട്ടി.. സിദ്ധുവേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആയി മാറി ദീപക്... അങ്ങനെ ദീപ്തിയെയും പരിചയപെട്ടു.. അവർ നല്ല അടുപ്പത്തിൽ ആയിരുന്നു... പക്ഷെ , സിദ്ധുവേട്ടന്റെ വീട്ടിൽ ആൾടെ രാഘവ് uncle സമ്മതിച്ചില്ല , അവൾ മോശമാണെന്നൊക്കെ പറഞ്ഞു uncle... ആ ദേഷ്യത്തിൽ ആദ്യമായി സിദ്ധുവേട്ടൻ ഡാഡിയോട് എതിർത്തു സംസാരിച്ചു. വാശി പുറത്ത് ദീപ്തിയെ കല്യാണം കഴിക്കാൻ തീരുമാനിച്ചു.. ടൈം സെറ്റ് ആക്കി രെജിസ്റ്റർ ഓഫീസിൽ വെയ്റ്റ് ചെയ്തു.. പക്ഷെ അവൾ വന്നില്ല... പിന്നീട് അറിഞ്ഞു വേറെ ആരുമായോ അവൾക്ക് അടുപ്പം ഉണ്ടായിരുന്നെന്നും, അയാളുടെ കൂടെ ഓടി പോയെന്നും മറ്റും... അതിൽ പിന്നെ സിദ്ധുവേട്ടൻ വീട്ടിലോട്ട് പോയിട്ടില്ല... കള്ളും കഞ്ചാവുമൊക്കെ ഉണ്ടെന്നാ കേൾക്കുന്നത്... എനിക്കുള്ള ഇഷ്ട്ടം കൊണ്ട് ഇങ്ങനെയൊരു suggession കേട്ടപ്പോ ഞാൻ oky പറഞ്ഞു... ഇത് വരെ പ്രതീക്ഷയെന്നും ഉണ്ടായിരുന്നില്ല.. but ഒരു ദിവസം കൊണ്ട് ഞാൻ work ചെയ്യുന്ന ഈ ചാനൽ പോലും വാങ്ങിയെങ്കിൽ ഉറപ്പായും ആളെന്നെ സ്നേഹിക്കുന്നുണ്ടാവും ലെ നീലു....."

അവള് പറഞ്ഞത് മുഴുവൻ കേട്ട് എന്ത് മറുപടി പറയണം ന്ന് അറിയാതെ അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി... "ടൈം ഒരുപാടായി... ലഞ്ചിന് സിദ്ധുവേട്ടൻ പുറത്തു പോവാം ന്ന് പറഞ്ഞിട്ടുണ്ട്... നീ വരുന്നുണ്ടോ..." "ഇല്ല... നീ പൊയ്ക്കോ..." "ഈ കാന്റീൻ ഫുഡ് കഴിച്ചു നിനക്ക് മതിയായില്ലേ... വാടാ.." "ഇല്ലടാ.. നീ പൊയ്ക്കോ..." "are you sure..." "yes iam..." "oky.. bye..." എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമായ പോലെ... പാവം മായ... അവൾ സിദ്ധുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്... അത് അവളുടെ സിദ്ധുവേട്ടൻ സിദ്ധുവേട്ടൻ എന്നുള്ള വിളിയിൽ നിന്ന് തന്നെ വ്യക്തമാണ്... 4 വർഷമായി മനസിൽ കൊണ്ട് നടന്നത് കൈവന്ന സന്തോഷമായിരുന്നു അവളുടെ കണ്ണിൽ.. അത് താൻ കാരണം നഷ്ടമാവാൻ പാടില്ല... ലീവു പോലും പറയാതെ ബാഗുമെടുത് അവിടെ നിന്നുമിറങ്ങി.. ഇനി ഇങ്ങോട്ടില്ല എന്ന് ഉറപ്പിച്ചു കൊണ്ട്..............തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story