നീലാംബരി : ഭാഗം 60 || അവസാനിച്ചു

Neelambari-Arthana

രചന: അർത്ഥന

ശബി നേരെ ഹോസ്പിറ്റലിലേക്കാണ് പോയത് അവിടെ എത്തി ഏട്ടനെ ഫോൺ ചെയ്തു ഡാ ഏട്ടാ നീ എവിടെയാ ഉള്ളെ ശബി ഏട്ടൻ പറഞ്ഞിടത്തേക്ക് പോയി അവിടെ അച്ഛനും അമ്മയും ഏട്ടനും പിന്നെ നീലുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു ഏട്ടാ നീലു ഡാ നീ ടെൻഷൻ ആവാതെയിരിക്ക് അവൾക്ക് കുഴപ്പമൊന്നുമില്ല ശബി ആണേൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ഏട്ടനും അച്ഛനും ഒക്കെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും എവിടെ മണിക്കൂറുകൾക്ക് ശേഷം നീലു പ്രസവിച്ചു എന്ന് ഒരു നേഴ്സ് വന്നു പറഞ്ഞു ട്വിൻസ് ആണ് ഒരാണും ഒരു പെണ്ണും ശബി മോളെയും അച്ഛൻ മോനെയും കൈയിലേക്ക് വാങ്ങി നീലുവിന് കുഴപ്പമൊന്നുമില്ല

കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മറ്റും നേഴ്സ് മക്കളെ വാങ്ങി പോയി കുറച്ച് കഴിഞ്ഞപ്പോ നീലുവിനെ റൂമിലേക്ക് മാറ്റി നീലുവിന്റെയും കുഞ്ഞിന്റെയും കാര്യം അറിഞ്ഞപ്പോൾ തന്നെ ഏട്ടൻ മിന്നുമോളെ വിളിച്ചിരുന്നു മോളാണെങ്കിൽ കുഞ്ഞാവ വന്നേ എന്നും പറഞ്ഞ് തുള്ളിച്ചാടുവാണ് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഏട്ടൻ വീട്ടിലേക്ക് വന്നു മിന്നുമോൾ ആണേൽ ഇപ്പൊ വാവയെ കാണണമെന്ന് പറഞ്ഞ് വാശിയായി ഏട്ടൻ മിന്നുനെയും കൊണ്ട് അവിടേക്ക് പോയി ഹായ് എനിക്ക് രണ്ട് വാവ വന്നല്ലോ ശബി നാൻ വാവയെ തൊട്ടോട്ടെ അതിനെന്താ തൊട്ടോ ശബി മിന്നുനെ ബെഡിൽ ഇരുത്തി മോളെ മടിയിൽ വച്ചു കൊടുത്തു ശബി വാവ എന്നെ നോക്കി ചിരിക്കുന്നു വാവേ ഉമ്മ മിന്നു വാവയ്ക്ക് ഉമ്മ കൊടുത്തു ശബി വാവയെ ബെഡിൽ കിടത്തി മിന്നുമോളാണെങ്കിൽ വാവയുടെ കൈയ്യൊക്കെ പിടിച് ഒരുന്ന് പറയുന്നുണ്ട് വേഗം വീട്ടിൽ വരണേ

എന്നിട്ട് നമ്മക്ക് കളിക്കണ്ടേ എന്റെ പാവക്കുട്ടിനെ ഒക്കെ നാൻ തരാമേ മിന്നുമോള് രണ്ടാളോടും ഒരേ വർത്താനം പറയുവാണ് എല്ലാവരും അവരുടെ സംസാരം കേട്ടിരുന്നു പിന്നെ ഏട്ടൻ വന്നു മിന്നുനെ വീട്ടിലേക്ക് കൊണ്ടുപോകാൻ നോക്കി എവിടെ ഞാൻ വരൂല എന്ന് പറഞ്ഞ് വാശിയായി ശബിയോടും വീട്ടിൽ പോകാൻ പറഞ്ഞപ്പോ ഇതുതന്നെ അവസ്ഥ പിന്നെ രണ്ടിനും വഴക്ക് കേട്ടപ്പോ രണ്ടും ദേഷ്യം പിടിച് പോയി പിറ്റേ ദിവസം എല്ലാവരും ഹോസ്പിറ്റലിൽ പോകുമ്പോ മിന്നുമോള് സ്കൂളിൽ പോകാൻ വാശി അമ്മ എനിച് സ്കൂളിൽ പോണം എനിച് അനിയൻ വാവയും അനിയത്തി വാവയും വന്നത് മധുനോട് പറയണം അവന് അനിയത്തിവാവ മാത്രേ ഉള്ളു

എനിച് രണ്ടാളില്ലേ എനിച് ഇന്നെന്തായാലും പോണം മിന്നുനെ സ്കൂളിൽ ആക്കി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത് നീലുവിനെയും മക്കളെയും നീലുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി ഇവിടെ മിന്നൂന്റെയും ശബിയുടെയും ഒരു അടവും നടന്നില്ല പക്ഷെ രണ്ടാളും ഓരോ കാരണം പറഞ്ഞ് എല്ലാദിവസവും അങ്ങോട്ട് പോകും ശബി നീലുനെ കാണാനും മിന്നു വാവയെ കാണാനും മക്കളുടെ പേരിടൽ ചടങ്ങിന് അല്ലുവും ആരവും ശില്പയും വിപിയും എല്ലാം വന്നിരുന്നു മോൾക്ക് അഗ്നിദ എന്നും മോന് അഗ്നിക് എന്നും പേര് വച്ചു 5വർഷങ്ങൾക്ക് ശേഷം നീലു ഡീ നീ ഇതെവിട എത്ര നേരായി ഞാൻ നിന്നെ വിളിക്കുന്നു ഓ വരുന്നു വിളിച് കൂവണ്ട എന്താ വേണ്ടേ ആ റെഡ് ഫയൽ എവിടെ നിങ്ങൾക്കെന്തിനാ ആ ഫയൽ പുഴുങ്ങി തിന്നാൻ എന്തെ

അതെവിടെ എന്ന് പറയെടി എനിക്കെങ്ങനെ അറിയാന ഞാൻ കണ്ടില്ല അച്ചുവും ചിന്നുവും എവിടെ അച്ചുവും ചിന്നുവും മക്കളെ വീട്ടിൽ വിളിക്കുന്ന പേരാണെ അവര് മിന്നൂന്റെ കൂടെയാണെന്ന് പറഞ്ഞു ഇനി അവരെ കാണണെൽ അങ്ങോട്ട് പോയി നോക്ക് ഞാൻ പോയി നോക്കിയിട്ട് വരാം നീ ഇവിടെ ഇരിക്ക് ശബി അവരുടെ റൂമിൽ പോയപ്പോ മൂന്നാളും വട്ടത്തിൽ ഇരുന്ന് അപ്പുനെ നടുവിൽ ഇരുത്തി കളിപ്പിക്കുവാണ് അപ്പു ഏട്ടന്റെയും ഏട്ടത്തിയുടെയും മോൻ ആണ് ഒരു വയസ്സ് ആവുന്നതേ ഉള്ളു

എന്താണ് പരിപാടി ഉറങ്ങുന്നൊന്നും ഇല്ലേ ഉറങ്ങാം ശബി ഇപ്പൊ ഞങ്ങള് വാവേന്റെ കൂടെ കളിക്കുവല്ലേ മിന്നു മോള് വിളിക്കുന്നത് കേട്ട് അച്ചുവും ചിന്നുവും ശബി എന്നും നീലു എന്നുമാണ് വിളിക്കുന്നത് ശബി പിന്നെ അപ്പുനെയും എടുത്ത് പോയി മൂന്നും ഒരമ്മ പെറ്റവരെ പോലെ കിടന്നുറങ്ങി ശില്പക്കും വിപിക്കും ഒരു മോനും അല്ലുനും ആരവിനും ഒരു മോളുമാണ് ശിവയുടെ കല്യാണം കഴിഞ്ഞു ഇപ്പൊ അമേരിക്കയിൽ ആണ് എല്ലാം കൊണ്ടും എല്ലാവരും ഹാപ്പി അപ്പൊ ഇനി അവര് സന്തോഷായി ജീവിക്കട്ടെ ഞാൻ എഴുതി കൊളാക്കുന്നില്ല .....അവസാനിച്ചു

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story