നീലാംബരി : ഭാഗം 7

Neelambari-Arthana

രചന: അർത്ഥന

നീലു ശബരിയെ കൊറേ പുച്ഛിച്ച് മുകളിലേക്ക് പോയി ശിവയുടെ റൂമിലേക്ക് പോകുമ്പോഴാണ് മിന്നുമോള് കരയുന്ന സൗണ്ട് കേട്ടത് നേരെ അങ്ങോട്ടേക്ക് പോയി ചേച്ചി എന്തിനാ മോള് കരയുന്നെ നീലുവിനെ കണ്ടപാടെ മിന്നു നീലുവിന്റെ അടുത്തേക്ക് പോയി അവളെ വട്ടം പിടിച്ചു നീലു നാൻ ഇന്ന് പോകുല എനിച് നീലുന്റെ ഒപ്പരം നിക്കണം നാൻ ഇന്ന് പോകുല അമ്മോട് പറ എന്നെ ഇന്ന് പറഞ്ഞ് വിടണ്ടന്ന് പറ എനിച് ഇവിടെ നിന്നമതി ചേച്ചി എന്താ മോള് ഇങ്ങനെ കരയുന്നെ കരച്ചിലോ എന്റെ നീലു നീ ഇതൊന്നും വിശ്വസിക്കല്ലേ ഇത് മുഴുവൻ ഈ പെണ്ണിന്റെ അടവാണ് രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ എങ്ങനെ സ്കൂളിൽ പോകാതിരിക്കാം എന്ന് ചിന്തിക്കുന്നവള ഇന്ന് നീ ഇവിടെ ഉള്ളോണ്ട് നിന്റെ കൂടെ നിൽക്കണമെന്ന് പറഞ്ഞ ഈ ബഹളം അമ്പാടി കള്ളി അപ്പൊ ഫുൾ അഭിനയം ആയിരുന്നല്ലേ അപ്പൊ മിന്നു കണ്ണൊക്കെ തുടച് നല്ല ഒരു ഇളി പാസാക്കി എവിടുന്ന് കിട്ടുന്നു ഈ ഐഡിയ ഒക്കെ അത് ശബി പറഞ്ഞു നീലു ഒറ്റക്കയോണ്ട് ഇന്ന് ഉസ്കൂളിൽ പോണ്ടാന്ന് പറഞ്ഞു

ആരാ ഏട്ടത്തി ഈ ശബി വേറെ ആര് നിന്റെ കെട്ടിയോൻ അവന്റെ മെയിൻ പരിപാടി ഇതാ അവന് ഓഫീസിൽ പോകണ്ടത ദിവസം ഇവളെയും പോകാൻ വിടൂല അതെന്താ അവന് ആരേലും വേണ്ടേ ഇങ്ങനെ പറഞ്ഞോണ്ടിരിക്കാൻ ഇവള് പിന്നെ അവൻ ഇന്ന് പോകണ്ടാന്ന് പറഞ്ഞാല് പോകുല ഭയങ്കര ഒത്തൊരുമയാ എന്നിട്ട് രണ്ടും കൂടി ഗെയിം കളിക്കലും അടിയുണ്ടാക്കലും ഒക്കെയാണ് മെയിൻ പരിപാടി മിന്നുമോളെ ഞാൻ ഇവിടെ ഒറ്റയ്ക്കൊന്നുമല്ല അതോണ്ട് മോള് ഇന്ന് സ്കൂളിൽ പോണം ഇന്ന് ഞാനും വരാം മോളെ സ്കൂളിൽ കൊണ്ടുപോകാൻ ശെരിക്കും വരുഒ എന്നാല് നാൻ പോകാം പിന്നെ എല്ലാം പെട്ടെന്നായിരുന്നു വേഗം റെഡിയായി പോകാൻ നോക്കുമ്പോഴാണ് ശിവ വന്നത് അവളെ കോളേജ് വിടണമെന്ന് പറഞ്ഞു അങ്ങനെ ഞങ്ങൾ നാലാളും കൂടി പോയി അവരെ അവിടെ ആക്കി ഞങ്ങള് തിരിച്ചുവന്നു

അപ്പോഴാണ് അമ്മ റെഡിയായി താഴേക്ക്‌ വന്നത് അല്ല അമ്മ ഇതെങ്ങോട്ട് പോകുന്നു നീലുമോൾടെ അച്ഛൻ വിളിച്ചിരുന്നു രണ്ട് ദിവസം കഴിഞ്ഞ് ഫങ്ക്ഷൻ നടത്താം എന്ന് പറഞ്ഞു അതോണ്ട് ഇന്ന് തന്നെ ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ശബരി പറഞ്ഞു അവൻ നിങ്ങളെ വിളിച്ചില്ലേ ഇല്ല എന്ന് പറയുമ്പോഴേക്കും ശബരി ധന്യയെ വിളിച്ചിരുന്നു വേഗം തന്നെ വീട്ടിൽനിന്നും ഇറങ്ങി അവർ വലിയ ഒരു ഷോപ്പിന്റെ മുന്നിൽ എത്തി അവിടെ അവരെക്കാത്ത് നീലുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു അവർ അകത്തേക്ക് പോയി കുറച്ച് കഴിഞ്ഞപ്പോൾ ശബരിയും അച്ഛനും ഹരിയും വന്നു പിന്നെ ഡ്രസ്സ്‌ എടുക്കലായി എല്ലാവർക്കും എടുത്തു പക്ഷെ നീളുവിന്‌ മാത്രം ഒന്നും ഇഷ്ട്ടായില്ല പിന്നെ എല്ലാവർക്കും ഇഷ്ടമായ ഒരു റെഡ് കളർ ലഹങ്ക എടുത്തു അവർ എല്ലാവരും തിരിച്ചു വീട്ടിലേക്ക് പോയി

നാളെ ശബരിയെയും നീലുവിനെയും വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചാണ് നീലുവിന്റെ അച്ഛനും അമ്മയും പോയത് നീലു റൂമിലേക്ക്‌ പോയപ്പോൾ ശബരി ബാൽക്കണിയിൽ നിൽക്കുവായിരുന്നു നീലു ഫ്രഷായി റൂമിലേക്ക് വന്നപ്പോൾ ശബരി അവളുടെ അടുത്തേക്ക് വന്നു ഡീ നിനക്ക് ആ ഡ്രസ്സ്‌ ഇഷ്ട്ടായിട്ടാണോ എടുത്തത് ആ അതെ എന്തെ നിന്റെ മുഖം കണ്ടപ്പോൾ അത് ഇഷ്ട്ടമായില്ല എന്ന് തോന്നി ഇങ്ങേർക്കിതെങ്ങനെ മനസിലായി നീ എന്താ ആലോചിക്കുന്നേ അത് നാളെ വീട്ടിൽ പോകുന്നുണ്ടോ പിന്നെ പോകണ്ടേ ശബരി അവളെ അവന്റെ കൈക്കുള്ളിലാക്കി നിനക്കെന്നെ ഇഷ്ട്ടമല്ലേ ഇല്ല ഇഷ്ടമില്ല അതെന്താ ഇഷ്ട്ടമല്ലാതെ നിങ്ങള് എന്നെ കേട്ടുന്നതിനു മുൻപ് എന്നോട് ഒരു വാക്ക് ചോദിച്ചോ ഇല്ല ശെരിക്കും പറഞ്ഞാൽ എനിക്ക് ഇപ്പൊ ഒരു കല്യാണത്തിന് താല്പര്യം ഉണ്ടായിരുന്നില്ല അതോണ്ട് എനിക്ക് കുറച്ച് time തരണം അതൊക്ക എത്രവേണേലും എടുത്തോ താങ്ക്സ് അവൾ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story