നീലാംബരി: ഭാഗം 7

neelambari

എഴുത്തുകാരി: ANU RAJEEV

ഫ്ലാറ്റിന്റെ ഡോർ തുറന്ന് കേറി വന്ന ദീപക് കാണുന്നത് കൈയിലേക്ക് ഡ്രഗ് inject ചെയ്ത് കയറ്റുന്ന സിദ്ധുവിനെയാണ്... കാലിയായ സിറിഞ്ച് കയ്യിലെടുത്ത് ദീപക് സിദ്ധുവിനെ രൂക്ഷമായി നോക്കി.. "നിനക്കെന്താ ടാ പ്രാന്തായോ..., എന്തിനാ ടാ ഇങ്ങനെ നശിക്കുന്നെ..., അതിനും മാത്രം എന്ത് സംഭവിച്ചുന്നാ.....?????" " നിനക്കാറിയില്ലേ എന്താ സംഭവിച്ചതെന്ന്.... നിന്റെ അനിയത്തി എന്നെ ചതച്ചിട്ട് പോയപ്പോ പോലും ഞാൻ ഇത്ര തളർന്നില്ലടാ. . എവിടെയോ ഒരു വാശി ഉണ്ടായിരുന്നു.. പക്ഷെ... അവള് ... അവളില്ലാതെ പറ്റുന്നില്ല.... എനിക്ക് സഹിക്കാൻ പറ്റുന്നില്ലടാ... " സിദ്ധു ദീപക്നെ വട്ടം പിടിച്ച് കരഞ്ഞു... "കഴിഞ്ഞ 6 മാസമായി നമ്മൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ... അവൾക്ക് നിന്നെ വേണ്ടായിരിക്കും... അത് കൊണ്ടല്ലേ നിന്റെ മുന്നിൽ വരാതിരിക്കുന്നത്‌... ചിലപ്പോ വെറും one night stand ആയിരിക്കും നിന്നിൽ നിന്നും പ്രതീക്ഷിച്ചത്... ആ ടൈപ്പ് girl ആയിരിക്കാം...." സിദ്ധു എണീറ്റ് അവന്റെ ഷർട്ടിൽ കുത്തിപിടിച്ചു... "അവളുടെ കണ്ണിൽ ഞാൻ കണ്ടിട്ടുണ്ട്... എന്നോടുള്ള സ്നേഹം... അല്ല അത് വെറും സ്നേഹമല്ല...

ഭ്രാന്തമായ പ്രണയം.. അത് ഞാൻ വേറെ ആരിലും കണ്ടിട്ടില്ല... എനിക്ക് വേണ്ടി ജനിച്ചവളാ... എനിക്ക് വേണം അവളെ .. 6 മാസം അല്ല... 60 വർഷം വേണമെങ്കിലും ഞാൻ തേടി കൊണ്ടിരിക്കും... എൻറെയാ.. എന്റെ മാത്രം..." എന്തൊക്കെയോ പുലമ്പികൊണ്ട് അവൻ മയക്കത്തിലേക്കാഴ്ന്നു... അവന്റെ അവസ്ഥ കണ്ട് ദീപകിന് സഹിക്കാൻ കഴിഞ്ഞില്ല.. കണ്ണു തുടച്ച് ഡോർ ചാരി പുറത്തേക്കിറങ്ങി .. കയ്യിലെ ഫോണിലേക്കൊന്നു നോക്കി, ഒന്നാലോജിച്ചു ഒരു നമ്പർലേക്ക് ഡയൽ ചെയ്തു... "ഹലോ.. evng പാർക്കിലേക്ക് വരാമോ. plzz... ഇനി ബുദ്ധിമുട്ടിക്കില്ല... , mm.. ok.. " അത്രയും പറഞ്ഞു കാൾ cut ചെയ്ത് പോക്കറ്റിലേക്കിട്ടു.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഈവനിംഗ് പാർക്കിലേക്ക് വരുമ്പോൾ അവനെ കാത്ത് അവിടെ അന്ന ഇരിക്കുന്നുണ്ടായിരുന്നു... "എന്തിനാ വീണ്ടും എന്നെ വിളിച്ചത്... ഞാൻ പറഞ്ഞതല്ലേ.. നീലുവിനെ കുറിച്ച് എനിക്കൊന്നും അറിയില്ല.. അവളുടെ ഫാമിലി ഡീറ്റൈൽസ് ഒന്നും എന്നോട് പറഞ്ഞിട്ടില്ല... പ്ളീസ് എന്നെ ഇനിയും ഇങ്ങനെ ശല്യം ചെയ്യരുത്..." അവൾ കൈ തൊഴുത് കൊണ്ട് പറഞ്ഞു നിർത്തി... "തന്നെ ശല്യം ചെയ്യാനല്ല ഞാൻ വന്നത്.. കഴിഞ്ഞ 6 മാസമായി അവന്റെ അവസ്‌ഥ എന്താണെന്ന് തനിക്കറിയോ??? അവൻ ഫോൺ എടുത്ത് അതിലെ വീഡിയോ റെക്കോഡിങ് എല്ലാം കാണിച്ചു..

കയ്യിലേക്ക് ഡ്രഗ് ഇന്ജെക്ട് ചെയ്യുന്നത് മുതൽ ബോധം കെട്ട് വീഴുന്നത് വരെ അതിൽ ഉണ്ടായിരുന്നു... "ഈ ലോകത്ത് എനിക്കേറ്റവും കൂടുതൽ സ്നേഹവും കടപ്പാടും ഉള്ളത് അവനോടാ... അവൻ ഇങ്ങനെ നീറി നീറി കഴിയുന്നത് കാണാൻ വയ്യാത്തൊണ്ടാ.... എന്തെങ്കിലും അറിയുമെങ്കിൽ പറഞ്ഞൂടെടോ....." അന്ന അവനെ ദയനീയമായി നോക്കി... "അവൾ കേരളത്തിലൊട്ടാ പോയത്... എറണാകുളം... എന്നെ ഒരു തവണ വിളിച്ചിരുന്നു... വേറെ ഒന്നും എനിക്കറിയില്ല... " തല താഴ്ത്തി അത്രയും പറഞ്ഞതും ദീപക് ഓടി വന്നു അവളെ കെട്ടിപിടിച്ചു വട്ടം ചുറ്റി നിലത്തു നിർത്തി... "thank u so much....., ഇത്രയും മതി.... മതി... thank u ... " സന്തോഷം കൊണ്ട് ചാടിതുള്ളി പോകുന്നത് കണ്ട് അന്നയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.. പെട്ടെന്ന് അത് മാഞ്ഞു പോയി... താൻ എവിടെയാണെന്ന കാര്യം ഒരിക്കലും ആരോടും പറയരുതെന്ന സത്യം വാങ്ങിയിട്ടായിരുന്നു അന്ന് നീലു ഫോൺ cut ചെയ്തത്... നിന്നോട് ചെയ്ത സത്യതേക്കാളും ഇന്ന് ഒരാളുടെ ജീവന് മൂല്യമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു നീലു... നിന്റെ സിദ്ധു പറഞ്ഞ പോലെ നീ അവനു ജനിച്ചവളാണെങ്കിൽ അവൻ കണ്ടു പിടിക്കട്ടെ... മനസ്സിൽ പറഞ്ഞു കൊണ്ട് അവളും ഒരു ടാക്സി വിളിച്ച് മടങ്ങി... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

"മോളെ... എന്താ ഇത്ര വൈകിയേ.. എത്ര നേരായി കാത്തു നിക്കാന്ന് അറിയോ കുട്ടിക്ക്..." "ഓഫീസിൽ നിന്നിറങ്ങുമ്പോ വൈകിപ്പോയി മുത്തശ്ശി. ഇന്നലെ കുറെ ജോലി ബാക്കി ഉണ്ടായിരുന്നു.. " "2 മാസമല്ലേ ആയുള്ളൂ ജോലിക്ക് പോയി തുടങ്ങീട്ട് അപ്പോഴേക്കും കൂടുതൽ പണിയെടുപ്പിക്യ..." " അയ്യോ.. കൂടുതൽ പണിയൊന്നുമല്ല.... എന്റെ ജോലി തന്നെയാ.. ഇന്നലെ മടി കാരണം മാറ്റി വച്ചതാ.. അത് തീർത്തിട്ട് പോയ മതി പറഞ്ഞു... അപ്പൊ കുറച്ചു നേരം കൂടി നിൽക്കേണ്ടി വന്നു.. അതൊന്നും കാര്യമില്ല... എനിക്ക് കഴിക്കാൻ എന്തെങ്കിലും തരുന്നുണ്ടോ..." മുഖത്തു പരിഭവം ഫിറ്റ് ചെയ്തോണ്ട് നീലു ചോദിച്ചു.. "പോയി കാലും മുഖവുമൊക്കെ കഴുകീട്ട് വായോ.. ഇപ്പൊ എടുത്തു വയ്ക്കാം ട്ടോ... " അവൾ ചിരിച്ചോണ്ട് ഉള്ളിലോട്ടോടി.. മുഖം കഴുകി വന്നു ചായയും ഉണ്ണിയപ്പവും കഴിച്ചു... "മുഖത്തൊരു തെളിച്ചം പോരാ ലോ.... പതിവ് വിളി വന്നില്ലേ.. " കുറച്ചു കുറുമ്പോടെ നീലു ചോദിച്ചു.. "ഇല്ല മോളെ... എന്താണാവോ.. ഇന്നലേം വിളിച്ചില്ല... " "അയ്യേ.. അതിനാണോ സങ്കടപെടുന്നെ... മുത്തശ്ശിയെ അങ്ങോട്ട് വിളിച്ചിട്ടും ഈ വാശിക്കാരി പോവാത്തതല്ലേ...

എന്നിട്ടോ ഒരു ദിവസം മോൾടെ ശബ്ദം കെട്ടില്ലെങ്കിൽ കരച്ചിലും പിഴിച്ചലും... എനിക്കിതൊന്നും കേൾക്കാൻ വയ്യ... ഹും😏" "മോളെ... മോളെ.... " "ന്താ...." "ഒന്നു വിളിച്ചു താടാ... മുത്തശ്ശി പാവല്ലേ..." "ഹും... എങ്കിൽ വാശിയൊക്കെ മറന്നു അവരെ ഇങ്ങോട്ട് ക്ഷണിക്കണം പറ്റ്വോ?" "അത്... നിനക്കറിയാലോ, മുത്തശ്ശൻ സത്യം ചെയ്ത് വാങ്ങിയതാ , അവരായി ഇങ്ങോട്ട് വരാതെ നീ വിളിച്ചു പോകരുതെന്ന്... ഞാൻ എങ്ങനെയാ വാക്ക് തെറ്റിക്കുന്നെ..." "സ്നേഹിച്ചവരെ സ്വന്തമാക്കാനും ഒരു ഭാഗ്യം വേണം മുത്തശ്ശി.. അതുള്ളത് കൊണ്ടാ മുത്തശ്ശിടെ ജാനി മോള് അവർക്കിഷ്ടമുള്ള ആളിന്റെ കൂടെ ജീവിക്കുന്നത് . ആന്റിക്കും ആഗ്രഹം കാണും ഇവിടെ നിക്കാനും മുത്തശ്ശിയെ ഒരുപാട് സ്നേഹിക്കാനും.. മുത്തശ്ശി ഇവിടെ ഒറ്റക്കാണെന്ന് ഓർക്കുന്ന ഓരോ നിമിഷവും അവര് നീറുവായിരിക്കും... മരിച്ചു പോയവരുടെ വാക്കിനെക്കാൾ ജീവിച്ചിരിക്കുന്നവരുടെ സന്തോഷമല്ലേ മുത്തശ്ശി നമ്മൾ നോക്കേണ്ടത്..." അത്രയും പറഞ്ഞ് ജാനി ആന്റി എന്ന നമ്പർലേക്ക് ഡയൽ ചെയ്ത് മുത്തശ്ശിക്ക് കൊടുത്ത് അവൾ അകത്തേക്ക് പോയി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

"ടാ... സിദ്ധു... എണീക്ക്.... ടാ നിന്റെ നീലു എവിടെയാണെന്ന് കിട്ടി..." അത് കേട്ടതും ഏതോ സ്വപ്നത്തിലെന്ന പോലെ അവൻ ഞെട്ടി പിടഞ്ഞെണീറ്റു... "എന്താടാ പറഞ്ഞേ.... " "അതേ ടാ... അവൾ എറണാകുളതേക്കാ പോയിരിക്കുന്നെ..." "നീയല്ലടാ പറഞ്ഞേ അവൾക്ക് കേരളവുമായി യാതൊരു കോണ്ടക്റ്റും ഇല്ലായെന്ന്... " ഷർട്ട് കോളറിൽ കുത്തിപിടിച്ചോണ്ട് അവൻ ചൂടായി... "കയ്യെടുക്കടാ... ഞാൻ പറഞ്ഞത് ശരിയാ... അവൾക്ക് അവിടെ ഒരു relativesഉം ഇല്ല... എറണാകുളത്തു എവിടെയാണെന്നും അറിയില്ല... നമ്മൾ അന്വേഷിക്കണം.. " "mm.. മോർണിംഗ് ഫ്ലൈറ്റ് ബുക്ക് ചെയ്യി... നാളെ തന്നെ പോകാം... " "ടാ.. നമ്മടെ ആൾക്കാരെ വിട്ട് അന്വേഷിപ്പിച്ചിട്ടു പോരെ അങ്ങോട്ട്... " "do.. what I said...." "mm.. k..." 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കാറിലോട്ടു കയറുമ്പോഴായിരുന്നു സിധുവിന്റെ ഫോൺ റിങ് ചെയ്തത്.. ഫോൺ നേരെ ദീപക്നു നീട്ടി... ഫോണിലോട്ടു നോക്കിയത്തിനു ശേഷം സിദ്ധുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി കാൾ അറ്റൻഡ് ചെയ്തു.. "പറയു മമ്മി.. അവൻ അടുത്തുണ്ട്.. തലവേദനയാണെന്നു തോന്നുന്നു.. ഉറങ്ങുവാ... ആഹ്.. അവനോട് പറഞ്ഞിരുന്നോ... എങ്കിൽ oky... ഇല്ല മമ്മി.. ഞാൻ നോക്കിക്കോളം.. oky.. എത്തിയിട്ട് വിളിക്കാം... " കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരിക്കുകയായിരുന്നു സിദ്ധു.

. "ടാ.. മമ്മി പറഞ്ഞു... "mm.. അറിയാം.. ഡാഡി പറഞ്ഞു... അങ്ങോട്ട് തന്നെയാ പോവുന്നത്... " കാർ ടൗണിലൂടെ കടന്ന് നാട്ടിൻപുറത്തിന്റെ നൈർമല്യത്തിലേക്ക് ചേക്കേറി... കണ്ണിനും മനസിനും കുളിർണയെക്കുന്ന അന്തരീക്ഷം.. ദീപക് ആ ഭംഗി ആസ്വദിക്കുന്ന തിരക്കിലായിരുന്നു... സിദ്ധു വേറെ എന്തോ ആലോചനയിൽ മുഴുകിയിരിക്കുകയായിരുന്നു.. വണ്ടി നിർത്തിയപ്പോഴാണ് രണ്ടാളും ചിന്തകളിൽ നിന്നും പിന്തിരിഞ്ഞത്... പ്രൗഢിയും ഗാമ്പീര്യവും ഒത്തുചേർന്ന ഒരു നാലുകെട്ട്... മുറ്റം നിറയെ പൂക്കൾ നിറഞ്ഞു തിങ്ങി നിൽക്കുന്നു.. മുറ്റത്ത് തന്നെ വലിയൊരു മൂവാണ്ടൻ മാവ്... മുൻവശത്ത് തുളസിത്തറ... പെട്ടെന്നൊരാള് ഓടി വന്ന് ലഗ്ഗേജ് എടുത്ത് ഉള്ളിലോട്ട് പോയി.. പുറകെ അവരും.. ഉള്ളിൽ നിന്ന് ഒരു നേരിത് ഉടുത്ത ഐശ്വര്യം തുളുമ്പുന്ന മുഖത്തോടെ കൂടിയ ഒരു മുത്തശ്ശി ഇറങ്ങി വന്നു.. നിറഞ്ഞ കണ്ണുകളോടെ സിദ്ധുവിന്റെ മുഖം ചേർത്തു പിടിച്ച് അവർ തേങ്ങി കരഞ്ഞു..

എന്തോ ഒരു ഉൾപ്രേരണയിൽ അവൻ ആ ചുളിവ് വീണ കൈകൾക്ക് മേലെ കൈ ചേർത്തു വച്ചു... അവരെ കെട്ടിപിടിച്ചു... ഇതെല്ലാം കണ്ടു നിന്ന ദീപക് ഉള്ള് കൊണ്ട് ഒരുപാട് സന്തോഷിച്ചു.. ആരോടും ഒരു ഫീലിംഗ്‌സും എസ്പ്രെസ് ചെയ്യാത്ത സിദ്ധുവിന്റെ മാറ്റം അവനെ അത്ഭുതപ്പെടുത്തി... "മുത്തശ്ശി... ഞാൻ ഇറങ്ങുവാട്ടോ... സമയം വൈകി... " ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ സിദ്ധു ഒരു പെണ്കുട്ടി കാര്യസ്ഥനോട് സംസാരിച്ചോണ്ട് കാറിലോട്ടു കേറുന്നതാണ് കണ്ടത്.. "ആരാ മുത്തശ്ശി അത്?" ചോദിച്ചത് ദീപക് ആയിരുന്നു.. "ഇവടെ പേയിങ് ഗസ്റ്റ് ആയിട്ട് താമസിക്കാൻ വന്ന കുട്ടിയാ.. പക്ഷെ ഇപ്പോ അവളെന്റെ മോള് തന്നെയാ... ഇവടെ അടുത്തു ഒരു പത്രത്തിന്റെ ഓഫീസിലാ ജോലിക്ക് പോണേ..., വൈന്നേരം പരിചയപ്പെടുത്താ ട്ടോ.. കുട്ട്യോളിപ്പോ വരൂ..." മുത്തശ്ശിയും ദീപകും അകത്തേക്ക് പോയപ്പോഴും സിദ്ധു ആ കാർ പോയ വഴിയേ നോക്കി നിൽക്കുകയായിരുന്നു..............തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story