നീലാംബരി: ഭാഗം 8

neelambari

എഴുത്തുകാരി: ANU RAJEEV

ഭക്ഷണം കഴിച്ച് റൂമിൽ കണ്ണടച്ചു കിടക്കുവായിരുന്നു സിദ്ധു... എവിടന്നു തുടങ്ങണമെന്ന് ഒരു പിടിയുമില്ല... അവളെ കുറിച്ച് ഒരു ഐഡിയയും ഇല്ല.. അച്ഛനും അമ്മടേം പേരു പോലും അറിയില്ല.. എന്ത് ബേസിൽ അന്വേഷിച്ചു തുടങ്ങും... "ടാ.. താഴെ മുത്തശ്ശി നിന്നെ അന്വേഷിക്കുന്നു..." ഡോർ തുറന്ന് വന്ന് ദീപു പറഞ്ഞു... "ഹാ.. നീ പൊയ്ക്കോ.. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വന്നോളാ... ".. "ടാ... താഴെ ഒരു അടിപൊളി കുളമുണ്ട്.. വേണേൽ അവിടെ കുളിച്ചോളാൻ പറഞ്ഞു മുത്തശ്ശി ... " "നമ്മളിവിടെ ഔട്ടിങ്നു വന്നതല്ല.., പുറത്ത് ഹോട്ടൽ എടുത്തു താമസിക്കുന്നതിന് പകരം ഇവിടെ നിക്കുന്നു, അത്രയേ ഉള്ളു..." "ശരി.. സോറി സർ... നീ കുളിച്ചിട്ട് താഴെ വാ.. ഞാൻ പോണു..." "ആഹ്.. ടാ.. പിന്നെ.. ജെയിംസ്നെ വിളിച്ച് നീലുവിനെ കുറിച്ച് അന്വേഷിക്കാൻ പറ.. ഫോട്ടോയും അയച്ചു കൊടുക്ക്... യാതൊരു ബന്ധവുമില്ലാത്ത ഒരു നാട്ടിൽ ജീവിക്കണമെങ്കിൽ ഹോസ്റ്റൽ or പേയിങ് ഗസ്റ്റ് അത്രയേ പറ്റു.. so.. അവനോട് എറണാകുളത്തെ എല്ലാ ലേഡീസ് ഹോസ്റ്റലിലും പോയി അന്വേഷിക്കാൻ പറ with her photo... "mm.. oky..." ദീപു താഴേക്കിറങ്ങി പോയി..

ഞാൻ നിനക്കരികിൽ എത്തി എന്നു ഉള്ളിലിരുന്നാരോ പറയും പോലെ... എന്റെ കയ്യെത്തും ദൂരത്ത് നീയുണ്ടെന്നെനിക്കറിയാം നീലു... ഞാൻ നിന്നെ കണ്ടു പിടിക്കും... എല്ലാം അറിയുമ്പോ നീ എന്നിലേക്ക് തന്നെ തിരിച്ചെത്തും.. ഫ്രഷ് ആയി ഇറങ്ങുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു.. താഴെക്കിറങ്ങിയപ്പോ ഡൈനിങ് ടേബിൾ നിറയെ വിഭവങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു... ദീപു ആണെങ്കിൽ ചുറ്റും ശ്രദ്ധിക്കാതെ വെട്ടി വിഴുങ്ങുന്നുണ്ട്... "എന്താ കണ്ണാ നീ അവിടെ തന്നെ നിൽക്കുന്നെ... വാ.. എന്റെ മോന് വേണ്ടി മുത്തശ്ശി ഉണ്ടാക്കിയതാ.. കഴിക്കു..." അവൻ ഒന്നു ചെറുതായി ചിരിച്ചോണ്ട് വന്ന് ഇരുന്നു... പ്ലേറ്റ് നിറയെ വിഭവങ്ങൾ നിരത്തിയിട്ടും മുത്തശ്ശിക്ക് മതിയാവുന്നുണ്ടായിരുന്നില്ല... ഇത്ര കാലം പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം അണപൊട്ടിയൊഴുകുന്നതായി തോന്നി അവന്.. പറ്റുന്നതിൽ കൂടുതൽ കഴിച്ച് അവരുടെ മനസ്സ് നിറയ്ക്കാനും അവൻ മറന്നില്ല... മുത്തശ്ശിയുടെ നിർബന്ധത്തിനു വഴങ്ങി വീട് മുഴുവൻ ചുറ്റി കണ്ടു.. എല്ലാ റൂമും തുറന്ന് അതിന്റെ ചരിത്രം പറഞ്ഞ് വിശദമായി കാണിച്ചു കൊടുത്തു..

"മോനെ.. ഇതാ നിന്റെ അമ്മയുടെ മുറി... , അവള് പോയതിൽ പിന്നെ ഞാനിതിൽ കയറിയിട്ടെ ഇല്ല... ശാരദയോട് ഇടക്ക് അടിച്ചു തുടച്ചിടാൻ പറയും.. " അവന്റെ മനസ്സ് ഇവിടെയൊന്നും അല്ലാത്തതിനാൽ അടുത്ത റൂമിന്റെ ഡോർ തുറന്നു.. "മോനെ.. അത് തുറക്കല്ലേ.. അത് അമ്പൂട്ടിടെയാ... ശാരദ തുറന്നാൽ തന്നെ വീട് രണ്ടാക്കി വക്കും കാന്താരി..." അവൻ സംശയത്തോടെ നോക്കി.. "ഹാ.. ഞാൻ പറഞ്ഞില്ലേ.. ഇവിടെ പേയിങ് ഗസ്റ്റായിട്ട് ഒരു കുട്ടിയുണ്ടെന്ന്... അവൾക്ക് ആരും റൂമിൽ കേറണത് ഇഷ്ട്ടല്ല... വഴക്കുണ്ടാക്കും... പക്ഷെ നല്ല കുട്ടിയാട്ടോ.. എന്നെ അടുക്കളയിലൊക്കെ സഹായിക്കും.. സ്വന്തം വീട് പോലെയാ അവൾക്കിത്..." സിദ്ധു ആ റൂമിൽ നിന്നും വമിക്കുന്ന ഗന്ധത്തിൽ തങ്ങി നിൽക്കുകയായിരുന്നു... തനിക്ക് ഏറെ പരിചിതമായ സുഗന്ധം . കണ്ണടച്ച് അതിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് കയ്യിലിരുന്ന ഫോൺ റിങ് ചെയ്തത്. മാറി നിന്ന് അത് അറ്റൻഡ് ചെയ്തു... "എന്താടാ..." "ജെയിംസ് വിളിച്ചിരുന്നു... എന്തോ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞു.. നീ വേഗം വാ.. ഞാൻ കാറിനടുത്ത് തന്നെയുണ്ട് ..

"mm.." "മുത്തശ്ശി ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം . " മറുപടിക്ക് കാക്കാതെ അവൻ താഴേക്ക് കുതിച്ചു.. അവളെ കുറിച്ച് എന്തെങ്കിലും വിവരം തരാൻ തന്നെയാവും ഈ വിളി എന്നു അവൻ മനസിലുറപ്പിച്ചു. ബീച്ചിലേക്ക് എത്തുമ്പോൾ അവിടെ അവരെ കാത്ത്‌ ജയിംസും ഉണ്ടായിരുന്നു... "പറ.. അവളെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ.. " "നീലുവിനെ നിനക്കെങ്ങനെ അറിയാം..?" അവന്റെ മറു ചോദ്യം സിദ്ധുവിനെ വലച്ചു... "എന്നു വച്ചാൽ നിനക്ക് ഇവളെ അറിയാമെന്നാണോ..." "അതേ... എനിക്കറിയാം.. പറയുന്നതിന് മുമ്പ് ഇപ്പൊ അന്വേഷിക്കുന്നത് കൊല്ലാനാണോ വളർത്താനാണോ എന്നറിയണം.." "what the f***, മര്യാദക്ക് പറയടാ..." ജയിംസ് ന്റെ കോളറിൽ പിടിച്ചുകൊണ്ട് സിദ്ധു അലറി.. ദീപു വന്ന് അവനെ പിടിച്ചു മാറ്റി. "എന്താടാ ഈ കാട്ടുന്നെ.. ജയിംസ്. ഞങ്ങൾ ഇങ്ങോട്ട് വന്നത് തന്നെ അവളെ അന്വേഷിച്ചാണ്..

എന്തായാലും ഉപദ്രവിക്കാനല്ല..." "oky ദീപു.. I trust u... മണിമംഗലം തറവാട്.. അവിടുത്തെ കാരണവർ ആയിരുന്നു ശ്രീധരമേനോൻ.. ഭാര്യ സൗദാമിനി.. അവർക്ക് രണ്ടു മക്കൾ.. രാമചന്ദ്രൻ, അയാളുടെ കുഞ്ഞി പെങ്ങൾ ദേവൂട്ടി.. ഒരുപാട് ഇഷ്ട്ടമായിരുന്നു അയാൾക്ക് ആ പെങ്ങളെ.. കുടുംബത്തിന്റെ മാനം കാറ്റിൽ പറത്തി അവൾ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയി.. അച്ഛനും അമ്മയും പടിയടച്ച് പിണ്ഡം വച്ചിട്ടും ആ പെങ്ങളെ മനസിൽ നിന്നും ഇറക്കി വിടാൻ അയാൾ ഒരുക്കമായിരുന്നില്ല.. പക്ഷെ അവരുടെ അച്ഛൻ ആ വാശിയിൽ എല്ലാ സ്വത്തും രാമചന്ദ്രന്റെ പേരിൽ എഴുതി വച്ചു... അതിനുശേഷം അദ്ദേഹം വിവാഹം കഴിച്ചു.. 3 വർഷങ്ങൾക്ക് ശേഷം അവർക്കൊരു പെൺകുഞ്ഞു ജനിച്ചു.. "നീലാംബരി..."...........തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story