നീലാംബരി: ഭാഗം 9

neelambari

എഴുത്തുകാരി: ANU RAJEEV

 അവൾ ജനിച്ചതിനു ശേഷം അവർക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു... അവളുടെ ആറാം പിറന്നാൾ ആഘോഷിച്ചു തിരിച്ചു വരുമ്പോഴായിരുന്നു അത് സംഭവിച്ചത്... എവിടെ നിന്നോ വന്ന ഒരു ലോറി ആ കാറിനെ ഇടിച്ചു തെറിപ്പിച്ചു.. അച്ഛനും അമ്മയും അപ്പോൾ തന്നെ മരണപെട്ടു... അവൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.. തിരിച്ചു തറവാട്ടിൽ കൊണ്ട് വന്നതിന് ശേഷം ആരോടും മിണ്ടാതെ , കുസൃതിത്തരവും കളി ചിരികളും നഷ്ട്ടപെട്ട അവൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വേദനയായി മാറുകയായിരുന്നു.. ഒരു ദിവസം തറവാട്ടിൽ നിന്നും അവളെ കാണാതായി... അവർ കേസ് ഒക്കെ കൊടുത്തെങ്കിലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ... അവളെ കൊണ്ട് പോയത് അവളുടെ അമ്മായിയുടെ ഭർത്താവായിരുന്നു... അവളുടെ അച്ഛനെയും അമ്മയെയും കൊന്നതും അയാളാണെന്നു അറിഞ്ഞപ്പോൾ ആ കുഞ്ഞു മനസ്സ് ഒരുപാട് നീറി... അവളെ നേരെ കൊണ്ട് പോയത് തമിഴ്നാട്ടിലേക്ക് ആയിരുന്നു..ഒരു കൊട്ടേഷൻ ടീമിനടുത്തേക്ക്.. കൊന്നിട്ട് ബോഡി പോലും ആർക്കും കിട്ടാരുതെന്ന് പറഞ്ഞേൽപ്പിച്ചിട്ടു പോയി..

പക്ഷെ അവൾ അവരുടെ കണ്ണുവെട്ടിച്ച് പുറത്തു കടന്നു... തിരിച്ചു കേരളത്തിലേക്ക് വരാൻ ഒരു 10 വയസ്സുകാരിക്ക് കഴിയുമായിരുന്നു.. പക്ഷെ അവൾ ഒരുപാട് ഭയന്നു.. തിരിച്ചു പോയാൽ വീണ്ടും തന്നെ കൊല്ലാൻ വരും എന്ന് തന്നെ വിശ്വസിച്ചു... ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ ജീവനോടെയുള്ള ഒരേ ഒരു മകൾക്ക് സ്വത്ത് മുഴുവൻ വന്നു ചേരും എന്ന് അയാൾക്ക് അറിയാമായിരുന്നു... അതിനു വേണ്ടി നീലാംബരി അനാഥയായി.. മണിമംഗലത്തെ രാമചന്ദ്രന്റെ പെങ്ങൾ ആയ ദേവൂട്ടി നിന്റെ അമ്മ ജാനകി ദേവി... ഇതൊക്കെ ചെയ്ത ദുഷ്ട്ടൻ നിന്റെ ഡാഡി... കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിക്കുകയായിരുന്നു സിദ്ധു... സ്വന്തം അമ്മാവന്റെ മകൾ ആയിരുന്നു നീലു എന്നതിനേക്കാൾ താൻ ദൈവത്തെ പോലെ കാണുന്ന ഡാഡി ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി..

ജയിംസ് തുടർന്നു... എന്റെ അനിയത്തി ജെനി അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ്.. നീ photo അയക്കുമ്പോ അടുത്ത് അവളും ഉണ്ടായിരുന്നു.. നിന്നെ കുറിച്ച് പറഞ്ഞപ്പോൾ നിങ്ങൾ അവളെ കൊല്ലാൻ വേണ്ടിയാണോ തിരയുന്നത് എന്നാണ് ജെനി ആദ്യം ചോദിച്ചത്... എനിക്കൊന്നും മനസിലായില്ല... എന്നോട് ഇത്രയും പറഞ്ഞു, ഭാഷ പോലും അറിയാതെ അലഞ്ഞു തിരിഞ്ഞു നടന്ന 10 വയസ്സുകാരി പെണ്കുട്ടിയെ കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയുമോ.. എന്റെ അച്ഛന് ട്രാൻഫർ കിട്ടി തമിഴ്നാട്ടിലേക്ക് പോയപ്പോൾ ജെനിക്ക് കിട്ടിയ കൂട്ടുകാരി ആയിരുന്നു നീലാംബരി... ജീവിതത്തിൽ ഒരു സന്തോഷവും അറിയാത്ത ബാല്യവും കൗമാരവും... സ്കോളർഷിപ്പിൽ പഠിച്ചു... 18 വയസ്സിനു ശേഷം അനാഥാശ്രമതിന്നും പുറത്തിറങ്ങേണ്ടി വന്നു.. പാർട് ടൈം ജോബ് ചെയ്തും പകൽ പഠിച്ചും ജേർണലിസം കംപ്ലീറ്റ് ചെയ്തു... മുംബൈയിൽ ഒരു നല്ല ചാനലിൽ ജോബ് കിട്ടി എന്നത് വരെയേ ജെനിക്ക് അറിയൂ... അവിടെ നിന്ന് നീ ഇങ്ങോട്ട് അവളെ അന്വേഷിച്ചു വന്നത് എന്തിനാണെന്ന് എനിക്കറിയില്ല...നിന്റെ അച്ഛൻ കാരണം അവളുടെ ജീവിതത്തിലെ സന്തോഷങ്ങൾ മുഴുവൻ ത്യജിക്കേണ്ടി വന്നതാണവൾക്ക്... ഇനി നീയും........ പറഞ്ഞു മുഴുവനാക്കും മുമ്പ് സിദ്ധു കയ്യുയർത്തി തടഞ്ഞു.

. "അവൾക്ക് നഷ്ടമായതിനെക്കാൾ നൂറിരട്ടി സന്തോഷം തിരികെ നൽകാനാണ് ഞാൻ വന്നത്..." ഇത്ര മാത്രം പറഞ്ഞുകൊണ്ട് അവൻ നടന്നു നീങ്ങി.. പുറകെ ദീപകും.. വി ദീപക് ആയിരുന്നു ഡ്രൈവ് ചെയ്തത്... പറഞ്ഞതൊന്നും ഉൾകൊള്ളാൻ അപ്പോഴും സിദ്ധുവിന് കഴിഞ്ഞിരുന്നില്ല.. ദീപ്തിയോട് പോലും തോന്നാത്ത ആകർഷണവും സ്നേഹവും കരുതലും അവളോട് തോന്നിയിരുന്നു.. ദീപ്തിയെ സ്നേഹിച്ചിരുന്നപ്പോ ഒരു ചുംബനം പോലും ആഗ്രഹിച്ചിരുന്നില്ല.. പക്ഷെ നീലുവിനെ.... വണ്ടി നിർത്തിയപ്പോഴാണ് വീടെത്തി എന്ന ബോധം വന്നത്... സിദ്ധു ഇറങ്ങി നേരെ മുത്തശ്ശിയുടെ അടുത്തേക്ക് പോയി... "മുത്തശ്ശി എന്റെ അമ്മാവന്റെ ഫോട്ടോ ഉണ്ടോ... " "അമ്മാവനെ കുറിച്ച് നിന്നോടാരാ പറഞ്ഞേ??" "അത്... അത് പിന്നെ... അമ്മ ... അമ്മ പറഞ്ഞതാ.. എനിക്ക് കാണണം ന്ന് തോന്നി... " "mm... എന്റെ കണ്ണൻ വായോ... മുകളിലെ വടക്കിലെ മുറിയിൽ ഉണ്ട്.. ഇന്ന് നമ്മൾ പോയിരുന്നു.. നീ ശ്രദ്ധിക്കാതെയാ കാണാഞ്ഞേ..." അവൻ മുത്തശ്ശിയോടൊപ്പം മുകളിലേക്ക് കേറി... മുറി തുറന്നതും കണ്ടു..

അമ്മാവനും അമ്മായിയും കൂടെ ഏഴോ എട്ടോ വയസ്സ് പ്രായമുള്ള നീലുവും.. അവനു ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു... കൂടെ സ്വന്തം അച്ഛനോടുള്ള വെറുപ്പും... നിന്നെ ഇനി അനാഥയായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല നീലു... എന്റെ ഭാര്യയായി നിന്നെ അനാഥയാക്കിയവരുടെ മുന്നിൽ തന്നെ നീ ജീവിക്കും... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്തിനാ കുഞ്ഞേ ഓട്ടോയിൽ വന്നത്.. വണ്ടി ശരിയാകുന്നത് വരെ ഞാൻ വരാം ന്ന് പറഞ്ഞതല്ലേ..." "അത് സാരല്ല ... 2 ദിവസം കൊണ്ട് കിട്ടുംന്ന് പറഞ്ഞിട്ടുണ്ട് ... " "ഹാ.. എന്നാ മോള് അകത്തേക്ക് ചെല്ലു.. വിരുന്നുകാരുണ്ട്..." "ആരാ ചേട്ടാ.." "ഇവിടത്തെ അമ്മേടെ പേരക്കുട്ടി..., ബോംബെന്നാ... ആദ്യായി വരുവാ ഇങ്ങോട്ട്.. കാലത്ത് മോള് ഇറങ്ങുന്നതിനു മുമ്പ് വന്നിരുന്നു... കണ്ടില്ലന്ന് മാത്രം..." ശേഖരൻ പറയുന്നത് കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു നീലു... അവൾക്കറിയാമായിരുന്നു ആ പേരക്കുട്ടി സിദ്ധുവാണെന്ന്.. തന്റെ ലക്ഷ്യം മാറ്റി വച്ചു തോറ്റു പിന്മാറിയത് തന്നെ സിദ്ധുവിന് വേണ്ടിയായിരുന്നു.. തന്റെ പ്രണയത്തിനു വേണ്ടി..

അവൻ ഇവിടെ എന്തിനു വന്നു... താൻ കണക്കു കൂട്ടിയ പോലെ ഒന്നും നടക്കുന്നില്ലല്ലോ ഭഗവാനെ... ഇനി ഇവിടെ നിൽക്കുന്നത് ശരിയല്ല... തന്നെ അവൻ കാണരുത്.. മനസിൽ വിജാരിച്ച് ശബ്ദമുണ്ടാക്കാതെ കോണിപടി കേറി.. മുറിയിലെത്തി ഒന്നു ദീര്ഘശ്വാസം വിട്ടു.. ബാത്‌റൂമിൽ കേറി ഒന്നു ഫ്രഷ് ആയി ഇറങ്ങിയതും ആരോ വാതിലിൽ മുട്ടി.. ഹൃദയ താളം അതിക്രമിച്ചു dj കളിച്ചു കൊണ്ടിരുന്നു .. "മോളെ... അംബൂട്ടി..." "ഹാ.. മുത്തശ്ശി.. വരുന്നു..., കുളിക്കുന്നെ ഉള്ളു..." "പതുക്കെ വന്നാ മതി.. മുത്തശ്ശി ചായയെടുക്കാം..." "mm.. ശരി.." അവൾ പതുകെ കട്ടിലിലേക്കിരുന്നു.. 6 മാസം മുമ്പ് അവിടെ നിന്നിറങ്ങുമ്പോൾ ഇനിയെന്ത് എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല പോകാൻ ഒരു വഴിയും ഇല്ലാതിരുന്നപ്പോഴാണ് ജെനിയെ വിളിച്ചത്... അവൾ ഇപ്പൊ എറണാകുളത് ആണെന്ന് പറഞ്ഞു.. എന്തു കൊണ്ടോ എന്റെ പ്രശ്നങ്ങൾ ഒന്നും പറയാൻ തോന്നിയില്ല..

ഒരു തരം ഒളിച്ചോട്ടം ആണെന്ന് സമ്മതിക്കാൻ തന്റെ മനസ്സും തയ്യാറായിരുന്നില്ല.. മാത്രമല്ല, അവളോട് പറഞ്ഞു തുടങ്ങിയാൽ സിദ്ധുവും ഞാനും തമ്മിൽ സംഭവിച്ചതെല്ലാം പറയേണ്ടി വരും.. വേറെ എങ്ങോട്ടും പോവാൻ ഇല്ലാത്തത് കൊണ്ട് എറണാകുളത്തേക്ക് തന്നെ ടിക്കറ്റ് എടുത്തു.. ആരും അറിയരുത് എന്നാഗ്രഹിച്ചത് കൊണ്ട് വേറൊരു പേരിലായിരുന്നു ടിക്കറ്റ് എടുത്ത്.. അതും ട്രെയിനിൽ.. അതേ ട്രെയിനിൽ തീർഥാടനം കഴിഞ്ഞു വരുന്ന ഒരു മുത്തശ്ശിയിലേക്ക് തന്റെ മനസ്സും ചാഞ്ഞു.. എന്നോ മറന്നു തുടങ്ങിയ പഴയ ഓർമകൾ അവരെ എന്റെ ഹൃദയത്തിൽ കൂടുതൽ പ്രസന്നതയോടെ തെളിഞ്ഞു.. വീട്ടുപേരോ നാട്ടുപേരോ അറിയാത്ത ആ 10 വയസ്സുകാരിക്ക് എത്തിപ്പിടിക്കാൻ കഴിയാഞ്ഞത് ഈ 25 കാരിക്ക് കഴിയും എന്ന് മനസ്സിലായി.. തന്റെ സ്വന്തം മുത്തശ്ശിയുടെ കൂടെ തന്റെ സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ഒരുപാട് സന്തോഷമായിരുന്നു . മുത്തശ്ശി തന്നെ അറിയരുത് എന്ന കാരണത്താൽ മാത്രം താൻ ഇവിടെ നീലാംബരി അല്ല.. അമ്പിളി ആണ്.. മുത്തശ്ശിടെ അംബൂട്ടി...

വെറും 6 മാസത്തിൽ 15 വർഷം താൻ അനുഭവിക്കാതിരുന്ന സ്നേഹവും കരുതലും എന്റെ മുത്തശ്ശി എനിക്ക് തന്നു... ഇടക്ക് വിളിച്ചു പറയാൻ തോന്നും ഞാൻ നിങ്ങളുടെ സ്വന്തം പേരക്കുട്ടി ആണെന്ന്.. പക്ഷേ കഴിയില്ല... ഇപ്പൊ എന്നെ എന്തെങ്കിലും ചെയ്യും എന്ന ഭയത്തേക്കാൾ അവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ്... തന്റെ പ്രണയം ആ വിഷത്തിൽ നിന്നും പിറന്നവൻ ആണെന്ന് അറിഞ്ഞത് ആ പാർട്ടിയിൽ വച്ച് അയാളെ കണ്ടപ്പോഴായിരുന്നു.. അയാളെ കൊല്ലാനുള്ള ദേഷ്യത്തിൽ മുംബൈയിലേക്ക് കാലുകുത്തിയ ഞാൻ അയാളുടെ മകനോടുള്ള അന്ധമായ പ്രണയത്തിൽ തന്റെ ലക്ഷ്യം മറന്നു... ഇവിടെ വന്നതിനു ശേഷം മനസിൽ വീണ്ടും പുതിയ കണക്കുകൂട്ടലുകൾ... ഇത് വരെ മിണ്ടാതിരുന്ന മോളെ ഇങ്ങോട്ട് ക്ഷണിപ്പിക്കുന്നു.. സ്വത്തിനൊടുള്ള ആർത്തി കൊണ്ട് ആയാളും വരാതിരിക്കില്ല എന്ന് കരുതി.. പക്ഷെ, ഇവിടെയും ......

അവൻ മുന്നിലുള്ളപ്പോൾ തനിക്ക് ഒന്നിനും കഴിയില്ല . ഇനിയൊരിക്കലും അവനെ കാണരുത് എന്ന് കരുതി തന്നെയാണ് ഇറങ്ങിയത്... കാണരുത്.. മനസിലെന്തോ ഉറപ്പിച്ച് ബാഗിലേക്ക് ഡ്രെസ്സൊക്കെ പാക്ക് ചെയ്തു.. അവളുടെ എല്ലാ സാധനവും എടുത്തു എന്ന് ഉറപ്പ് വരുത്തി ബാഗ് സൈഡിലോട്ട് മാറ്റി വച്ചു... ഡോർ തുറന്ന് താഴേക്കിറങ്ങി... നേരെ അടുക്കളയിലേക്ക് പോയി.. "ഇതാ മോളെ ചായ.." "മുത്തശ്ശിടെ പേരക്കുട്ടി എവിടെ... " "മുറിയിലുണ്ടാവും... നിന്നെ പരിജയപ്പെടുത്തിലാ ലെ... നിക്ക്.. ഇപ്പൊ വിളിക്കാം... മോനെ... കണ്ണാ...." "വേണ്ട.. വേണ്ട... വേണ്ട മുത്തശ്ശി... ഞാൻ പിന്നെ പരിജയപ്പെട്ടോളാ..." "ആഹ്.. കുട്ടിടെ ഇഷ്ട്ടം പോലെ.." അവൾ.ഒന്ന് ആശ്വാസത്തോടെ തിരിഞ്ഞതും പുറകിൽ നിക്കുന്ന ആളെ കണ്ട് ഞെട്ടി തരിച്ചു നിന്നുപോയി........തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story