നീലത്താമര💙: ഭാഗം 1

neelathamara

രചന: തൻസീഹ് വയനാട്

""വിശാലിന്റെ കല്യാണം പ്രമാണിച്ചു കോളേജിലെ പഴയ ഗ്യാങ് ഒന്നൂടെ ഒത്തുകൂടാൻ പോവുന്നു,,,,,,"" ആദവ് വിളിച്ചു പറഞ്ഞതും പിന്നെയൊന്നും നോക്കാതെ ദേവിക സൗപർണികത്തിലേക്ക് വെച്ച് പിടിപ്പിച്ചു.......കൂട്ടത്തിലെ അച്ചായനെ ആദ്യം പൊക്കണം,,,,,,അവനുണ്ടെങ്കിലേ ഒരു ഹരം കിട്ടുകയുള്ളൂ.......കലിപ്പിന്റെ യഥാർത്ഥ പര്യായമെന്തെന്നു ചോദിച്ചാൽ അവർ ചൂണ്ടിക്കാണിച്ചു കൊടുക്കുക അച്ചായനെയാണ്.....പുള്ളിയെ മെരുക്കാൻ കളിക്കൂട്ടുകാരിയായ ദേവിക കഴിഞ്ഞിട്ടേ അവന്റെ അമ്മച്ചി പോലുമുള്ളൂ........ ആൽവിൻ തന്റെ വസ്ത്രങ്ങൾ ബാഗിൽ അടുക്കിവെക്കുന്ന സമയത്താണ് ദേവിക അവന്റെ റൂമിലോട്ടു തള്ളിക്കയറി ചെന്നത്......

"അയ്യോ,,,,,,ആൽവിച്ചായനിതെങ്ങോട്ടാ പെട്ടിയും കിടക്കയുമായി.......????" അവളുടെ പെട്ടെന്നുള്ള വരവും അലറി കൊണ്ടുള്ള ചോദ്യവും കേട്ട് ആൽവിൻ ഞെട്ടി തിരിഞ്ഞതും അവന്റെ കൈ തട്ടി ബെഡിൽ മടക്കി വെച്ച ഡ്രെസ്സ് താഴേ വീണു...... "ഹോ,,,,മനുഷ്യന്റെ നല്ല ജീവൻ കളയാനാണോടീ നിന്നെ ഇപ്പോൾ ഇങ്ങോട്ടു കെട്ടിയെടുത്തേ......" അവൻ നെഞ്ചത്തും കൈ വെച്ചു അവളെ തുറുക്കനെ നോക്കി........അവൾ മറുപടി ഒന്നും പറയാതെ എന്തോ നഷ്ടപ്പെട്ടവളെ പോലെ അവൻ പായ്ക്ക് ചെയ്തു കൊണ്ടിരിക്കുന്ന ബാഗിലേക്കു നോക്കി നിന്നു..... അവളുടെ നോട്ടം എങ്ങോട്ടാണെന്നു കണ്ടപ്പോൾ ആൽവിൻ ദേവികയുടെ അടുത്തേക്ക് നീങ്ങി നിന്നു അവളുടെ തലക്കിട്ടൊന്നു കൊടുത്തു...... "നീ എന്നാ ഇങ്ങനെ അന്തം വിട്ടു നിൽകുന്നേ,,,,,വേഗം പോയി നിനക്ക് കൊണ്ടുപോവാനുള്ളതൊക്കെ പായ്ക്ക് ചെയ്തു വെക്കെടീ........."

ഒന്നും മനസ്സിലാവാതെ കണ്ണ് രണ്ടും മിഴിച്ചു ദേവിക അവനെ നോക്കി...... "വിശാൽ വിളിച്ചിരുന്നു,,,,,,എനിക്ക് അത്യാവശ്യം ചില വർക്കുകൾ ചെയ്തു തീർക്കാനുണ്ടായത് കൊണ്ട് ആദവിനോട് എല്ലാവരെയും അറിയിക്കാൻ പറഞ്ഞേൽപ്പിച്ചിരുന്നു,,,,,,ആ പൊട്ടൻ നിനക്ക് വിളിച്ചില്ലേ..........." ദേവിക ചിരിക്കണോ കരയണോ എന്ന സംശയത്തിൽ നിന്നു...... അവളുടെ അടുത്ത് നിന്നും പ്രതികരണമൊന്നുമില്ലെന്നു കണ്ടപ്പോൾ ആൽവിൻ പിന്തിരിഞ്ഞു താഴെ വീണ ഡ്രെസ്സുകൾ എടുത്തു ഓരോന്നായി കുടഞ്ഞു വീണ്ടും ബാഗ് നിറക്കുന്നതിലേക്കു ശ്രദ്ധ തിരിച്ചു.....പെട്ടെന്ന് പുറത്തെന്തോ വന്നു വീണത് പോലെ തോന്നിയ ആൽവിൻ ഞെട്ടി,,,,,അവന്റെ വയറിനെ ചുറ്റിപ്പിടിച്ച ദേവികയുടെ കരങ്ങൾ കണ്ടപ്പോൾ അവൻ ആധിയോടെ അവളുടെ കയ്യിൽ പിടിച്ചു..... "എന്നതാടി ദേവൂ,,,,,,എന്ത് പറ്റി.....???"

"ഒന്നും പറ്റിയതല്ല തെണ്ടി അച്ചായാ,,,,,സന്തോഷം കൊണ്ടാ.......... ആദവ് ഇയാൾ വിളിച്ചു പറഞ്ഞതാണൊന്നും പറഞ്ഞില്ല......എല്ലാവരും ഒത്തുകൂടാണെന്നു പറഞ്ഞപ്പോൾ നീ ഒഴിവു പറഞ്ഞു എങ്ങോട്ടെങ്കിലും മുങ്ങുമെന്നു കരുതി നിന്നെ കയ്യോടെ പൊക്കി കൊണ്ട് പോവാൻ വന്നതല്ലേ ഞാൻ,,,,വന്നപ്പോൾ കണ്ടത് നീ നാട് വിടാനെന്ന പോലെ അലമാരിയിലുള്ള ഡ്രെസ്സ്‌ മുഴുവൻ ഇതിൽ കുത്തി നിറക്കുന്നതും........" ആൽവിനിലെ പിടി വിട്ടു ദേവിക ദേഷ്യത്തിൽ ആൽവിന്റെ ബാഗ് ഒരു ഭാഗത്തേക്കായി തട്ടി നീക്കി.......ബാഗ് മറിഞ്ഞു അതിൽ ഒതുക്കി വെച്ചിരുന്ന ഡ്രെസ്സ്‌ ബെഡിലേക്കു വീണു....... "പെട്ടെന്ന് കണ്ടപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു അതാ........" അവൾ പറഞ്ഞു നിർത്തി അവനഭിമുഖമായി തിരിഞ്ഞു നിന്നു....... വീണുകിടക്കുന്ന ഡ്രെസ്സിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കുന്ന അവന്റെ കണ്ണിൽ ആളിപ്പടരാൻ ഒരുങ്ങുന്ന കനൽ കണ്ടപ്പോഴാണ് അവൾക്ക് താൻ ചെയ്ത അബദ്ധം എന്താണെന്നു കത്തിയത്.......

വളിച്ച ചിരിയോടെ അവിടുന്ന് മെല്ലെ വലിയാൻ നോക്കിയ ദേവികയെ അവൻ പിടിച്ചു നിർത്തി നല്ല നാല് തെറി അങ്ങ് കാച്ചി..... "മര്യാദക്കു ഈ താഴെ തട്ടിക്കളഞ്ഞതും ഇനി മടക്കി വെക്കാനുള്ളതുമൊക്കെ ആ ബാഗിൽ ശരിക്കു ഒതുക്കി വെച്ചോണം.....അഞ്ചു മിനിറ്റ് ടൈം തരും,,,അതിനുള്ളിൽ തീർത്തില്ലെങ്കിൽ ആ ബാൽക്കണി വഴി നിന്നെ ഞാൻ തൂക്കി പുറത്തേക്കെറിയും എറിയും,,,കേട്ടോടീ ഭൂതനേ........" ദേവികയെ കനപ്പിച്ചൊന്നു നോക്കി അവളുടെ പേടിച്ചുള്ള നിൽപ്പും ഭാവവും കണ്ടു ചുണ്ടിലൂറിയ ചിരിയെ പണിപ്പെട്ടടക്കി ടവലും എടുത്തു അവൻ ബാത്‌റൂമിൽ കയറി..... പിറകിൽ നിന്ന് എന്തൊക്കെയോ അവൾ പിറുപിറുക്കുന്നത് ആൽവിൻ അവ്യക്തമായി കേട്ടു...... കുളിച്ചു വന്നപ്പോൾ ദേവിക എല്ലാം സെറ്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.....

അവൻ അമ്മച്ചിയോടും അവന്റെ ഇച്ചായനോടും യാത്ര പറഞ്ഞിറങ്ങി.....അമ്മച്ചിക്കെന്തോ ഈ യാത്ര അത്രക്കങ്ങു പിടിച്ചിട്ടില്ല.. പിന്നെ ദേവൂട്ടീടെ നിർബന്ധവും എന്റെ വാശിയും കാരണം പോകാൻ മനസില്ലാമനസോടെ സമ്മതം മൂളി... നന്നേ ഇരുട്ടിയിരുന്നു ദേവികയുടെ വീട്ടിൽ എത്തിയപ്പോൾ.......അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണത്തെ കുറെയധികം പൊക്കിയടിച്ചു മൂക്കറ്റം തിന്നു മുടിച്ചു ആൽവിൻ ഒരു റൂമിൽ പോയി കിടന്നു.....ദേവിക എല്ലാം എടുത്തു വെച്ചു അമ്മയെ കെട്ടിപ്പിടിച്ചു അവളും കിടന്നു.....യാത്ര ട്രെയിനിൽ ആയതിനാൽ പുലർച്ചെ കൃത്യ സമയത്തു തന്നെ ദേവികയും ആൽവിനും സ്റ്റേഷനിലെത്തി,,,,,ട്രെയിൻ ചലിച്ചു തുടങ്ങിയപ്പോഴാണ് ആദവും റയാനും എത്തിയത്.......ജാലകത്തിനടുത്തു ഇരുപ്പുറപ്പിച്ച ആൽവിനെ എതിരിലുള്ള സീറ്റിലേക്ക് വലിച്ചിട്ടു റയാൻ അവിടെയിരുന്നു......ആൽവിൻ അവന്റെ കാലു നോക്കി തൊഴിച്ചു,,,,,അവന്റെ നീക്കം മുൻകൂട്ടി കണ്ട റയാൻ കാലു രണ്ടും സീറ്റിലേക്ക് കയറ്റി വെച്ചു അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.....

"ലവ് യു ടാ അച്ചായാ......." ആൽവിൻ ചിരിച്ചു കൊണ്ട് അടുത്തിരുന്ന ദേവികയെ മാറ്റിയിരുത്തി ആ സീറ്റിലെ ജലകത്തിനടുത്തിരുന്നു.....മൂന്നാമത്തെ സ്റ്റേഷനിൽ നിന്ന് ചിന്മയ കൂടി അവരുടെ കൂട്ടത്തിലേക്കു വന്നു കയറിയപ്പോൾ ആട്ടവും പാട്ടും തമാശയും ഇടയ്ക്കു ആൽവിൻ ആരുടെയെങ്കിലും പുറത്തു പൊട്ടിക്കുന്ന പടക്കവുമൊക്കെയായി അവർ ആ യാത്ര അങ്ങ് തകർത്തു....... ഫാമിലിയോടെ ലണ്ടനിൽ താമസിച്ചിരുന്ന വിശാലിന്റെ അച്ഛൻ അവിടെയുള്ളതെല്ലാം വിറ്റുപെറുക്കി ഒരു കൊച്ചു ഗ്രാമത്തിലേക്ക് കുടിയേറിയിട്ടു വർഷം രണ്ടു ആവുന്നതേയുള്ളൂ,,,,,,, അന്ന് തൊട്ടു ഇന്ന് വരേ ആ നാടിനെ കുറിച്ച് പറഞ്ഞു കൂട്ടുകാരെ കൊതിപ്പിച്ചു വെച്ചിരിക്കുകയാണ് വിശാൽ.....എല്ലാവരും അവരുടേതായ തിരക്കിലായതിനാൽ ആർക്കും തന്നെ അങ്ങോട്ട് പോവാനൊരു അവസരം ഉണ്ടായില്ല......

അതിനൊരു പ്രതിവിധിയാണു ഇപ്പോൾ ഉണ്ടായിരിക്കുന്നത്........ അനന്തപുരം,,,,,,,"!! എപ്പോഴും വിശാൽ പറഞ്ഞു കൊതിപ്പിക്കാറുള്ള കരിമ്പനകളും പേരുപോലെ തന്നെ അനന്തമായി കിടക്കുന്ന നെൽവയലുകളുടെ ഭ്രമിപ്പിക്കുന്ന പച്ചപ്പിന്റെ സൗന്ദര്യവും സമ്പൽ സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കൊച്ചു ഗ്രാമം.........കേട്ടറിഞ്ഞതിനെ നേരിട്ട് കാണാൻ പോവുന്ന ആകാംഷ എല്ലാവരിലും ഉണ്ടായിരുന്നു.......കേട്ടപ്പോൾ നിങ്ങൾക് ഒരു കേരള ടച്ച്‌ തോന്നുന്നുണ്ടല്ലേ... എങ്കിൽ തെറ്റി ഇത് ആന്ധ്രയാണ്. വിശാഖപട്ടണത്തിലുള്ള കൊച്ചു ഗ്രാമം. പണ്ടെപ്പോഴോ മലയാളികൾ കുടിയേറിപാർത്ത കൊച്ചു ഗ്രാമം ആയിരുന്നു "അനന്തപുരം.. " പണ്ട് ആൾപ്പാർപ്പില്ലാത്ത ഘോരവനമായി കിടന്ന "അനാദപുരി ".കർഷകരും ചില നമ്പൂതിരി കുടുമ്പത്തിലെ ആളുകളും ചേർന്ന് ഇന്നിപ്പോൾ കാണുന്ന അനന്തപുരം ആക്കിയതാണ്.

ഇതൊക്കെ നമ്മളൊക്കെ ജനിക്കുന്നതിനു മുൻപുണ്ടായ കലാപത്തിലുണ്ടായതാണ്.ആന്ധ്രാക്കാരും അനന്ദപുരിയും തമ്മിൽ ബന്ധമൊന്നുമില്ല. അവർ അവരുടേതായ ലോകത്ത് കൃഷിയും അമ്പലവുമൊക്കെയായി ആ ചെറിയ ലോകത്ത് അവരുടേതായ ലോകം ഉണ്ടാക്കി സ്വസ്ഥമായി ജീവിക്കുന്നു. ഇറങ്ങേണ്ട സ്ഥലം എത്തുന്നതിനു മുന്നേ തന്നെ പച്ച പരവതാനി വിരിച്ച പോലുള്ള പാടവും തലയെടുപ്പോടെ ആകാശം മുട്ടേ നിൽക്കുന്ന കരിമ്പനകളും ദൃശ്യമായി......ബാഗും തോളിലിട്ടു ആൽവിൻ പതിയെ ഡോറിനടുത്തേക്കു നീങ്ങി.....വാതിലിനിരുവശവും പിടിച്ചു അവനാ നാടിനെ കണ്ണ് നിറച്ചു കണ്ടു.......ട്രെയിനിന്റെ വേഗത കുറയുന്നതിൽ നിന്ന് സ്റ്റേഷൻ എത്താനായെന്നു അവനൂഹിച്ചു......അധികം തിരക്കില്ലാത്ത സ്റ്റേഷനിൽ ചുമട്ടു തൊഴിലാളികൾ ഒരു ബെഞ്ചിലായി ഇരുന്നു സംസാരിക്കുന്നു,,,,,അവരുടെ ഇരുത്തം കണ്ടാലേ അറിയാം വല്ലപ്പോഴും മാത്രമേ പാവങ്ങൾക്ക് ജോലി കിട്ടാറുള്ളൂ എന്ന്......

ട്രെയിൻ ചൂളം വിളിച്ചു കൊണ്ട് ആ സ്റ്റേഷനിൽ പതിയെ നിർത്തി......ചെറുചിരിയാലെ ഞാൻ ഇറങ്ങാനായി വലതുകാൽ മുന്നോട്ടു വെച്ചതേയുള്ളൂ,,,,,ഡോറിൽ പിടിച്ച ആൽവിനെ ഇടതുകൈ തട്ടിമാറ്റി ഒരാൾ ധൃതിപ്പെട്ടു ഇറങ്ങിയോടി.....ഒട്ടും പ്രതീക്ഷിക്കാതെയായതിനാൽ അവൻ ബാലൻസ് കിട്ടാതെ മുഖമടിച്ചു വീണു......ഒരു നിമിഷത്തേക്ക് അവനു തലയാകെ തരിക്കുന്ന പോലെ തോന്നി,,,,ചതഞ്ഞു പോയ മൂക്കിൽ കൈ വെച്ച് അവൻ തല ചെരിച്ചു തന്നെ തട്ടിയിട്ട ആൾ ഓടിയ ഭാഗത്തേക്ക് നോക്കി,,,,,,ആദ്യം കണ്ടത് ഓടിയകലുന്ന വെള്ളി കൊലുസ്സിട്ട രണ്ടു പാദങ്ങളെയാണ്.....അവന്റെ ദൃഷ്ടി ഉയർന്നു.....വെള്ളയും ചുവപ്പുമുള്ള ധാവണിക്കാരി,,,,,അവളുടെ മുടി മുന്നിലേക്കിട്ടതിനാൽ കഴുത്തിന് പുറകിൽ വലിയൊരു കറുത്ത മറുക് മാത്രം കണ്ടു,,,തോളിലും വലതു കയ്യിലും ഓരോ ബാഗ് ഉണ്ട്,,,,മുന്നിൽ വരുന്നവരെയൊക്കെ തട്ടിത്തെറിപ്പിച്ചു കൊണ്ടവൾ മുന്നോട്ടു ഓടികൊണ്ടിരുന്നു...... "ഭൂമീ ദേവിയെ വന്ദിച്ചു കഴിഞ്ഞില്ലെങ്കിൽ കുറച്ചപ്പുറത്തോട്ടു മാറികിടന്നു സഹകരിച്ചു തന്നാൽ ഞങ്ങൾ പാവങ്ങൾക്കും അടിയങ്ങളുടെ പാദമുദ്ര ഈ ഭൂമിയിൽ പതിപ്പിക്കാമായിരുന്നു.........."

റയാന്റെ ശബ്ദം കേട്ട് ആൽവിൻ പതിയെ എഴുന്നേറ്റിരുന്നു.....മൂക്കിൽ നിന്ന് കൈ എടുത്തു മാറ്റിയപ്പോൾ വിരലുകൾ രക്തവർണ്ണമായിരിക്കുന്നു...... ആൽവിന്റെ മുഖം കണ്ടിട്ട് റയാൻ വേഗം വന്നു അവനെ പിടിച്ചെഴുന്നേല്പിച്ചു മുഖവും മൂക്കും ചുണ്ടും പല്ലുമൊക്കെ പരിശോധിച്ചു....റയാന്റെ വെപ്രാളം കണ്ടാൽ തോന്നും ആൽവിന്റെ കെട്ടിയോളാണെന്നു.......ഒരു തൂവാല എടുത്തിട്ട് അവൻ ആൽവിന്റെ മൂക്കിൽ നിന്ന് വരുന്ന രക്തം ഒപ്പിയെടുത്തു......അവൻ തന്നെ എന്റെ ദേഹത്തായ പൊടിയൊക്കെ തട്ടികളഞ്ഞു ആൽവിനെ അടുത്തുള്ളൊരു ബെഞ്ചിൽ ഇരുത്തി...... "എന്താടാ പട്ടീ നിനക്ക് ഇറങ്ങുമ്പോൾ ഒന്ന് ശ്രദ്ധിച്ചൂടെ,,,,,,ഇങ്ങനെ വിറളി പിടിച്ചു ചാടിയിറങ്ങി മൂക്കും കുത്തി വീഴണമായിരുന്നോ.....????" റയാനു ദേഷ്യം വരുന്നുണ്ടായിരുന്നു... "ഞ്യാൻ വ്യീണതല്ല......ഒരുത്തി എന്ന്യേ ഇടിച്ചിട്ടതാ........" "അള്ളോഹ്....ഇതെന്തു ഭ്യാഷ........" അവന്റെ ദേഷ്യം ഞൊടിയിട കൊണ്ട് ചിരിയിലേക്കു വഴിമാറി.......

മറ്റുള്ളവർ ഇറങ്ങി വരുമ്പോൾ കണ്ടത് തൂവാല കൊണ്ട് മുഖം മറച്ച ആൽവിനെയും അവന്റെ അടുത്തിരുന്നു തലയും തല്ലി ചിരിക്കുന്ന റയാനെയുമാണ്.....എന്താണെന്നു മനസ്സിലാവാതെ നിൽക്കുന്ന അവരെ നോക്കിക്കൊണ്ടു റയാൻ ആൽവിന്റെ മുഖത്തെ തൂവാല വലിച്ചെടുത്തു......വേദന കൊണ്ട് അവന്റെ വായിൽ നിന്ന് അവ്യക്തമായ ഒരു മൂളൽ മാത്രം പുറത്തു വന്നു.......ആൽവിന്റെ ചുവന്നു തുടുത്തു തക്കാളി പോലെ ചുവന്ന മൂക്കിലേക്കു അവർ നോക്കി....... "എന്ത് പറ്റി ആൽവീ......നിന്റെ മൂക്കെന്താ ഇങ്ങനെ ചുവന്നിരിക്കുന്നെ......" "അതവനെ ഒരുത്തി മൂക്കു കൊണ്ട് ക്ഷ,ഞ്ജ, ട്ട വരപ്പിച്ചതല്ലേ.......അതല്ല രസം ഇവനെ കൊണ്ട് ഒന്ന് സംസാരിപ്പിക്ക്........" പറഞ്ഞു കഴിഞ്ഞതെ റയാനു ഓർമ്മയുള്ളൂ.......പുറം പൊളിയുന്ന മാതിരി ആൽവിൻ അവനിട്ടൊന്നു കൊടുത്തു......ദേഹം വളച്ചു പിടിച്ചു കൊണ്ടവൻ എഴുന്നേറ്റു നിന്നു.....ആൽവിൻ ജ്വലിക്കുന്ന കണ്ണുമായി ആ പെണ്ണോടിയ ഭാഗത്തേക്ക് നോക്കി.... "വ്യിടില്ല അവളെ ഞ്യാൻ........"

ഒരു നിമിഷം അവന്റെ ഭാവം കണ്ടു ഭയന്ന മറ്റുള്ളവർ അവന്റെ സംസാരം കേട്ടതും പരസ്പരം മുഖത്തോടു മുഖം നോക്കി അടുത്ത നിമിഷം അവരൊരുമിച്ചു പൊട്ടിച്ചിരിച്ചു..... ആൽവിൻ തികട്ടി വന്ന ദേഷ്യം നിയന്ത്രിച്ചു നിലത്തു വീണു കിടക്കുന്ന തന്റെ ബാഗ് എടുത്തു റയാനു നേരെ ചുമ്മാ വീശി തോളിലേക്കിട്ടു.....ദേവിക അടുത്ത് വന്നു അവന്റെ മൂക്കിലൊന്നു തൊട്ടു...... "യ്യ്യോ........." ആൽവിൻ മൂക്ക് പൊത്തിപ്പിടിച്ചു ദേവികയുടെ നേരെ തിരിഞ്ഞെങ്കിലും അവൾ അവിടെ നിന്ന് ഓടിയിരുന്നു........ "ഇത് ഇന്നലത്തെ നിന്റെ പെർഫോമൻസിന്,,,,,എന്റെ ചെവിയിലെ മൂളൽ ഇത് വരെയും നിന്നിട്ടില്ല......" ഓടുന്നതിനിടെ അവൾ വിളിച്ചു പറഞ്ഞു......അവളോടുള്ള ദേഷ്യം ആൽവിൻ തീർത്തത് ചിന്മയയുടെ അടുത്തും...... "ക്യൂട്ടുകാരിയെ അടക്കി ന്യിർത്തിക്കോണം ച്യീമുട്ടേ.........." ആൽവിൻ പിച്ചിയ കൈ തലോടി കൊണ്ട് ചിന്മയ ദേവിക ഓടിയ ഭാഗത്തേക്ക് നോക്കി.... "തല്ല് മുഴുവൻ ചെണ്ടക്കും,,,,,ക്യാഷ് ഫുൾ മാരാർക്കും.......

നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ........" ദേവികയെ മനസ്സിൽ പ്രാകി കൊണ്ട് ആൽവിനെ കലിപ്പിച്ചു നോക്കി ചിന്മയ മുന്നോട്ടു നടന്നു......പുറകെ ആദവും റയാനും വെച്ച് പിടിച്ചു..... "അതേയ് ഒന്ന് ന്യിന്നേ,,,,, എങ്ങോട്ടാ ഇത് ക്യൈയ്യും വീശി....???? ന്യിന്റെയൊക്കെ അപ്പന്മാർ ഈ ലഗേജ് എടുക്കാൻ വ്യരുവോ......???" ആൽവിന്റെ പൊട്ടിത്തെറി കേട്ട് അവർ മൂന്നുപേരും ഓടിവന്നു പ്ലാറ്ഫോമിൽ വെച്ചിരുന്ന അവരവരുടെ ലഗ്ഗേജ് എടുത്തു.....അവന്റെ സംസാരം കേട്ട് പേടിയേക്കാളേറെ ചിരിക്കാനാണ് തോന്നുന്നതെങ്കിലും അവരതു അടക്കിപ്പിടിച്ചു.....പുള്ളിക്കാരൻ കൊലവെറിയിൽ നിൽക്കുമ്പോൾ പുഞ്ചിരി പോലും ശരീരത്തിന്റെ പല പാർട്സിനും ഹാനികരം എന്ന കാര്യം അവർക്കു നന്നായിട്ട് അറിയാം.....റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ അവരെയും കാത്തു വിശാൽ മുന്നേ അവനരികിൽ എത്തിയ ദേവികയുടെ കത്തിയും സഹിച്ചു അവിടെ നിൽക്കുന്നുണ്ടായിരുന്നു........അവനെ കണ്ടതും എല്ലാവരും കെട്ടിപ്പിടിത്തവും യാത്ര വിശേഷം പറയലുമൊക്കെയായി നേരം പോയി.......

"കാലു കുത്തിയപ്പോഴേ രക്തം കണ്ടു....അത് ശുഭലക്ഷണമാടാ അച്ചായാ............പിന്നെ നിന്റെ സംസാരത്തിൽ വരുന്ന ഡിഫക്ടസ്,,,അത് ഒരു ഒന്ന് രണ്ടു മാസം കൊണ്ട് മാറുമായിരിക്കും......." നിസ്സാരവത്കരിച്ചുള്ള വിശാലിന്റെ സംസാരം കേട്ട് ആൽവിൻ കണ്ണും തള്ളി തന്റെ മൂക്കിലും ശേഷം ചങ്കിലും തൊട്ടു......അത് കണ്ടു വിശാൽ പൊട്ടിച്ചിരിച്ചപ്പോഴാണ് തനിക്കിട്ടു ഒന്നൂതിയതാണെന്നു ആൽവിനു കത്തിയത്.......അവൻ വിശാലിന്റെ നേരെ ചീറിയടുത്തതും റയാനും ആദവും ആൽവിനെ പിടിച്ചു നിർത്തി..... "ടാ കോപ്പേ,,,,അടുത്ത ആഴ്ച്ച അംഗഭംഗമൊന്നും സംഭവിക്കാതെ ആ കൊച്ചിന്റെ കഴുത്തിൽ താലികെട്ടണമെങ്കിൽ ആ തിരുവായ ഒന്നടച്ചു വെച്ചോ........" ആദവ് ഒരു മുന്നറിയിപ്പെന്നോണം വിശാലിന്റെ നോക്കി പറഞ്ഞു........വിശാൽ ആൽവിനു നേരെ കൈകൂപ്പി....

"പ്രഭോ......അടിയന് ഒരു അബദ്ധം പിണഞ്ഞതാണ്,,,,,,ദയവു ചെയ്തു അങ്ങെന്റെ അപരാധം പൊറുത്തു നമ്മേ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നു......" അവന്റെ ദയനീയഭാവം എല്ലാവരിലും ഒരേ സമയം ചിരി പടർത്തി........ "ഇനി ബാക്കിയൊക്കെ വീട്ടിൽ ചെന്നിട്ടു.....മനുഷ്യന്റെ കുടല് കത്തികരിയുന്നുണ്ട്......." ചിന്മയ വേഗം കാറിന്റെ ഫ്രണ്ടിൽ കയറിയിരുന്നു.......ദേവികയും ആൽവിനും ആദവും റയാനും കാറിന്റെ പിൻസീറ്റിലേക്കും കയറിയപ്പോൾ വിശാൽ വണ്ടിയെടുത്തു........ഇരുവശത്തുമായി ഇടത്തൂർന്നു നിൽക്കുന്ന തണൽ മരങ്ങൾക്കിടയിലുള്ള റോഡിലൂടെ ആ കാർ പടക്കുതിരയെ പോലെ കുതിച്ചു പാഞ്ഞു...... ആൽവിന്റെ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവായി ആ നാട് മാറുമെന്ന് അറിയാതെ അവൻ ഓരോ കാഴ്ചയും കണ്ടിരുന്നു....... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story