നീലത്താമര💙: ഭാഗം 12

neelathamara

രചന: തൻസീഹ് വയനാട്

(വിവാഹത്തിന് ഇനി ഏഴ് നാൾ) മുന്നിൽ നിൽക്കുന്ന ഇരുണ്ട രൂപം കണ്ട് ഉള്ളിലൊരു ഭീതി കൂടിയെങ്കിലും അടുത്ത നിമിഷം തന്നെ ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റു മുന്നിൽ നിൽക്കുന്ന രൂപത്തെ കടന്നു പിടിച്ചു തിരിച്ചു കട്ടിലിലേക്കിട്ടു... കാലുമടക്കി തൊഴിക്കാൻ നിന്നതും പെട്ടെന്ന് വെളിച്ചം വന്നു.... മുന്നിൽ കണ്ട ആളെ കണ്ടതും ഞാനൊന്ന് പകച്ചു.. "നീയോ..? " "അതേടാ... കൊല്ലെടാ... കൊന്നിട്ട് പോ... ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ ആരേലും മതി......" "വിച്ചു... നിനക്ക് ഭ്രാന്തായോ?" "ഭ്രാന്തോ.. അത് നിനക്കാടാ... അവൻ വാടക തരും പോലും... അത് ഇവിടെ വെച്ചു പോകാൻ നിനക്ക് ജീവനുണ്ടെങ്കിലല്ലേ.. നിന്നെ ഞാനിന്ന് കൊല്ലുമെടാ അച്ചായൻ തെണ്ടീ...." അത്രയും പറഞ്ഞവൻ വീണ്ടും എന്റെ കഴുത്തിനു കേറി പിടിച്ചു... "അങ്ങനെ നീ എന്നെ കൊല്ലുവാണേൽ ഞാനതങ്ങ്‌ സഹിച്ചു,,,,കൊല്ലെടാ... കൊന്നേക്കാൻ...." അവൻ പിടിച്ച പിടിയിൽ ഞാനും എന്റെ കൈചേർത്തു മുറുക്കി... അത് കണ്ടപ്പോ... വിച്ചു ഒന്ന് പതറി...

"നീ എന്റെ കൈ വിട്ടേ... അല്ലെങ്കിൽ തന്നെ ഇനി ഞാൻ കൊല്ലണോ... ഒറ്റ വാക്കിൽ നീയെന്നെയല്ലേ കൊന്നേ... ഇനി നീ പോ..." വിച്ചു കയ്യെടുത്തു തിരിഞ്ഞു... എന്റെ വാക്കുകൾ അത്രമേൽ മുറിവേല്പിച്ചിരിക്കുന്നു എന്നത് തിരിച്ചറിയാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല... "ടാ.. വിച്ചു.. ഞാനതപ്പോഴത്തേ.. സോറി ടാ.. നീ എന്നോടങ്ങു ക്ഷമി...." "ദേ കോപ്പേ.. നിന്റെ മാപ്പും കെട്ടിപ്പെറുക്കി നാളെ തന്നെ സ്ഥലം വിട്ടോ.. പോരെ.." "ഏഹ്... അപ്പോ എന്നെ പറഞ്ഞയക്കാൻ വേണ്ടി വന്നെയാണോ ഉവ്വേ നീ..." "പോകാൻ നില്കുന്നവരെ എങ്ങനെ തടയാൻ.. അതും ആരുമല്ലാതാക്കിയ ഞാൻ തടഞ്ഞാൽ നീ നിൽക്കുമോ..." "ടാ.. പോട്ടെടാ.. അതൊക്കെ അപ്പോഴത്തെ.. ചൂടിൽ.. നീയത് വിട്ടേ... എന്നെ ആട്ടിപായിച്ചാലും നിന്നെയൊക്കെ കളഞ്ഞു ഞാൻ പോകുവോ... എന്റെ ക്യാരക്റ്റർ അറിയില്ലെടാ നിനക്ക്... ഞാനിങ്ങനെയല്ലേ.. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെയല്ലേ നീയൊക്കെ എന്റെ കൂടെ കൂടിയേ... അത് കണ്ടിട്ട് മാത്രമാണെന്ന് അങ്ങനെ തീർത്തു പറയാനൊക്കില്ല,

കോളേജിലെ അറിയപ്പെടുന്ന കലിപ്പനെ ആദ്യം കണ്ടപ്പോൾ ദേഷ്യവും പേടിയുമായിരുന്നെന്ന് നിനക്ക് തന്നെ അറിയാം.. പിന്നെ കലിപ്പിന്റെ പിന്നിൽ ഒരു പാവത്താൻ ഉണ്ടെന്ന് കൂടി തിരിച്ചറിഞ്ഞപ്പോഴാ..., ഒരു നല്ല മനസ്സിനുടമ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ...." "ഓ.. മണി.. മണി.. നട്ടപാതിരാക്ക് ഫിലോസഫിയും സെന്റിയും നെയ്ച്ചോറും പാലും പോലെൻഡ്‌ ട്ടാ..." പെട്ടെന്ന് റയാന്റെ സൗണ്ട് കേട്ടപ്പോൾ ഞങ്ങൾ രണ്ടു പെരും വാതിലിനടുത്തേക്ക് നോക്കി... "ഓ പാതിരാക്കോഴി ഒറങ്ങീട്ടില്ലായിരുന്നോ..?" (വിച്ചു ) "ഏയ്‌.. ഞമ്മളെങ്ങനെ ഒറങ്ങോ... ന്റെ പോരേൽ സെക്യൂരിറ്റിനെ വരെ ന്റെ ബാപ്പ കോയ വെക്കാത്തത് ന്റെ കണ്ണ് പാതിരാക്കു വരെ തുറന്നു നിക്കുന്നോണ്ടാന്ന് ഇങ്ങൾകറീലെ....." "ഓ അറിയാവേ..." "ധതാണ്... അപ്പോ ഇനി ശ്വാസം വിടാം ലെ..." ( ആധവ്.. ) "ഹ അപ്പോ നീയും കെടന്നില്ലെടാ ഉവ്വേ.. എല്ലാം കൂടെ എന്റെ ശവമെടുക്കാൻ വന്നെയാണോ......" "അത് തീരുമാനിച്ചില്ല.. അത് അറിയണമെകിൽ മോനിന്നലെ എവിടെയായിരുന്നു എന്നറിയണം.. എന്നിട്ട് തീരുമാനിക്കാം..." (വിച്ചു ) "ആാാാ.. അതെന്നേ....." (നീട്ടിയൊരു കോട്ടുവായയെടുത്തുകൊണ്ട് റയാൻ.. ) അത് കേട്ടതും വീണ്ടുമെന്റെ മുഖം മങ്ങി.

അവളെയാണ് പെട്ടെന്നോർത്തത്... "എടാ അത്...." "ആ പറഞ്ഞോ... എല്ലാം പറഞ്ഞിട്ട് പിരിയാം ഇന്ന്..ഇന്നലെ മുതൽ തീ തിന്നു നടക്കുവാ..." (ആദി ) "പിന്നേ.. തീ... ഒഞ്ഞു പോടാ ഈ കരിഞ്ഞവന്റെ തള്ളൂ കേട്ടു നിക്കാതെ പറയടാ തെണ്ടി അച്ചായാ...."(റയാൻ ) "ടാ.. അത് ഞാൻ അന്ന് ആ വയസൻ പറഞ്ഞ ദേവി ക്ഷേത്രത്തിലേക്ക് പോയി..." "ന്റള്ളോഹ് ..... " അത് കേട്ടതും ഒന്നടങ്കം എല്ലാവരും ഞെട്ടി.. "ആ പ്രേതക്കാട്ടിലേക്കോ.. നീയൊറ്റക്കോ..." "ഏയ്‌.. പ്രേതോം കൂടോത്രോം ഒന്നുമില്ല ...." "എ.. എ.. ന്നിട്ട് നീ എത്തിയോ.. അവിടെ..?" "ആ.. എത്തി... നീലത്താമരയും ക്ഷേത്രവും ഒക്കെ കണ്ടു... കൂടെ.. കൂടെ..." "ന്റെ അള്ളോഹ്.. ഇവനും തള്ളാൻ തുടങ്ങിയോ.. കൂട്ടത്തിൽ കൊറച്ചു ആശ്വാസം നിന്നെ ആലോചിച്ചായിരുന്നു.. ആ ചിന്തയും പോയി...." "ടാ സത്യം.. ഞാൻ കണ്ടു..." "പിന്നേ.. നീ കണ്ട്..., ടാ വൃതമെടുത്തു നടക്കുന്ന നമ്പൂതിരിമാർക് കാണാൻ പറ്റാത്ത സ്ഥലം ഒരു നസ്രാണിയായ നീ കണ്ടെന്നോ... എവിടേലും പോയി വഴിതെറ്റി വന്നപ്പോ...

ഞങ്ങളോട് ചമ്മി നില്കാതെ പിടിച്ചു നില്കാൻ വേണ്ടി കണ്ടെത്തിയ കഥ കൊള്ളാം... "(ആദി ) "ശ്ശേ.. കർത്താവാണെ സത്യം.. ഞാൻ കണ്ടു..." കുരിശിൽ പിടിച്ചു കൊണ്ടു ഞാൻ അത് പറഞ്ഞപ്പോൾ അവരൊക്കെ നിശ്ശബ്ദതമായി എന്നെ തന്നെ നോക്കി... "ഭാഗ്യം ചെയ്തവർ മാത്രം, ദേവി നിശ്‌ചയിച്ചവർ മാത്രം എത്തിപ്പെടേണ്ട പരിശുദ്ധമാക്കപ്പെട്ട ക്ഷേത്രം... അവിടെങ്ങിനെ.. നീ..? " വിച്ചു കുറച്ചു ഗൗരവത്തിൽ ചോദിച്ചു... "ഇപ്പോ മനസിലായില്ലേ... ദൈവത്തിന് ജാതിയും മതമൊന്നുമില്ല.. നമ്മൾ മനുഷ്യരാണ് അടികൂടി സീനുണ്ടാക്കി നടക്കുന്നെ... ആ സങ്കികളെ ഇപ്പോ കണ്ട ന്റെ ബീഫ് നിരോധിച്ചേയ്ന് ഞാനിപ്പോ ഒന്ന് കൊടുത്തീന്പടച്ചോനെ...." റയാൻ മേലേക്ക് നോക്കി അരിശത്തോടെ പറഞ്ഞു... "ആ.. എന്നിട്ട്. എന്നിട്ട്.. ബാക്കി പറ നീ..." "എന്നിട്ടെന്താ ഞാൻ കണ്ടു ഇങ്ങു പോന്നു.. അത്ര തന്നെ ...." "അതിനു നീയെന്തിനാ ദേവൂനോടും ഞങ്ങളോടുംചൂടായെ.. മൂഡ് ഓഫായെ...?? ദേവി നിന്നോട് അരുൾ ചെയ്തോ.. വന്നു കേറിയ ആദ്യം കാണുന്നവരെ തള്ളിക്കളയണമെന്ന്..." പുരികം പൊക്കി റയാൻ എന്നോട് അത് ചോദിച്ചതും.. ഞാനൊന്ന് വിരണ്ടു. സത്യം പറയണോ.. അതോ വേണ്ടേ...

"ടാ വിച്ചു.. പിടിക്കെ ടാ അവനേ.. ഇന്ന് അച്ചായനെ കൊന്നിട്ടുള്ളു ബാക്കി കാര്യം.. അവനെന്തൊക്കെയോ ഒളിക്കുന്നുണ്ട്... കണ്ടുപിടിക്കണം.. അല്ലേൽ ഇവനെ നമുക്ക് വിച്ചൂന്റെ കല്യാണത്തിന് സദ്യക്കൊപ്പം വിളമ്പാം,,,,അച്ചായൻ പുളിശ്ശേരി ആക്കിയിട്ട്.." (റയാൻ കൈരണ്ടും മേലേക്ക് ഉയർത്തി കൊണ്ടു പറഞ്ഞു.. ) അത് കേട്ടതും വിച്ചുവും ആധിയും എന്നെ വട്ടമിട്ടു പിടിച്ചു..റയാൻ എന്റെ കഴുത്തിലും പിടിച്ചു... "പറയെടാ അച്ചായാ.. നീയെന്തിനാ ഇത്ര ഷോ വന്നപ്പോൾ മുതൽ ഞങ്ങളോട് കാണിച്ചേ.. ഒരു ദിവസം മുഴുവൻ പട്ടിണി കിടന്ന് നിന്നെ ആലോചിച്ചിരുന്ന ഞങ്ങളെ നീ അങ്ങനങ്ങ്‌ ഫൂൾ ആക്കിയാലോ... പറഞ്ഞോ.. ഇല്ലേൽ നിന്റെ കൊരവള്ളി ഞാൻ പൊട്ടിക്കും. ഇത് വരെ നീയല്ലേ ഞങ്ങൾക്കിട്ടു കൊട്ടിയെ... തല്ലു കൊണ്ടിരുന്നവരുടെ രോദനം നീയറിയണം.. പറയെടാ ഇബ്‌ലീസ്‌ പിടിച്ചോനെ....." "യീശോ.. പറയാം പറയാം....." "ഹാ അങ്ങനെ പറ......" അവന്റെ പിടി അയച്ചു... ഞാനൊന്ന് ചുമച്ചു... "ഞാൻ അവിടുന്ന് അവളെ കണ്ടു....." "ഏഹ് ഏത് തവള......??" "ഓ തവളയല്ലടാ,,,,,അവളെ..." "ആരെ.. നിന്റെ മുൻജന്മത്തിൽ നിന്റെ ഇണയായി വന്നവളെയോ..?" (വിച്ചു ) "അങ്ങനൊക്കെ ആ ഭ്രാന്തൻ വയസൻ പറഞ്ഞു...

എനിക്കറിയില്ല... ഞാനൊരുത്തിയെ കണ്ടു..." ശേഷമുണ്ടായതൊക്കെ... ഞാൻ വിശദീകരിച്ചു കൊടുത്തു... "ആഹാ.. അപ്പോ ഒരു കല്യാണം കൂടി കൂടിയിട്ടേ അനന്തപുരത്തുന്നു നമ്മൾ യാത്രയുള്ളു അല്ലെ...." (റയാൻ ) "ഓ കല്യാണമല്ല അടിയന്തിരം.. അവളാരാണെന്നറിയോ നിങ്ങൾക്.. എന്നെ ട്രെയിനിൽ നിന്ന് ഇടിച്ചിട്ടവൾ... അവളെ വീടെത്തിക്കാൻ നോക്കിയപ്പോഴാണ് ഞാനതറിഞ്ഞത്... അറിയുമോ... അവന്റൊരു കോപ്പിലെ കല്യാണം.. ആ ശവത്തിനോടിഷ്ടം തോന്നി എന്നത് നേരാ..പക്ഷെ അവളാരാണെന്നറിഞ്ഞത് മുതൽ വെറുപ്പ് മാത്രമേയുള്ളു എന്റെ ഉള്ളിൽ...." "ഏഹ്.. ആര്..? ദേവിയൊ..?"(വിച്ചു അത്ഭുതത്തോടെ ചോദ്ച്ചു ) "ആ....ആ മൂധേവി തന്നെ..." അത് കേട്ടതും കൂടിനിന്നവർ എല്ലാം കൂടെ ഒന്നിച്ചു പൊട്ടിച്ചിരിച്ചു..... റയാൻ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി.. "കോമഡി പറയുന്ന എന്നെ ചിരിപ്പിച്ച അച്ചായോ.. നിന്നെ ഞാൻ നമിച്ചു.... ഹ... ഹാ.. ഹാ......" "സാധാരണ സിനിമയിലൊക്കെ കണ്ട പോലെ തോളോട് തോള് മുട്ടുന്നു.. കാണുന്നു..

. പ്രേമിക്കുന്നു... ഹയ്യോ... കലിപ്പാ നീയും.. അതെ റൂട്ടിൽ...." അവർ വീണ്ടും ചിരിയോ ചിരി..... "ഒന്ന് നിർത്തുന്നുണ്ടോ... ഞാനിപ്പോഴേ ഇറങ്ങി പോകും... " "അയ്യോ... മൂക്കിടിച്ചു പരത്താൻ കാത്തു നിന്നവനെ വളച്ചൊടിച്ചു അവൾ.. നമുക്കവളെയൊന്ന് കാണണ്ടേ.. ചെങ്ങായിമാരെ..." ( റയാൻ ) "ദേ... എല്ലാം ഒന്നിറങ്ങി പോയ്ക്കേ... ഇല്ലെങ്കി ഇടിച്ചു ഷേപ്പ് ഞാൻ മാറ്റും......" "ഷേപ്പ് അവൾ മാറ്റിയില്ലേ.. ഹ ഹാ..." റയാൻ വീണ്ടും ചിരിയോ ചിരി... "ഇതിനുള്ളത് തരാടാ പട്ടീ,,,,,,നീ ചെവീല് നുള്ളിക്കോ,,,,,മാതാവാണെ ഞാൻ നിന്നെ കുളത്തിൽ താഴ്ത്തും നോക്കിക്കോ..." ഞാൻ അവനേ പിടിക്കാനോടി... എവിടെ തവള ചാടുന്ന പോലെ അവൻ അപ്പുറത്തെ മുറിയിൽ കേറി വാതിലടച്ചു... തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി ആക്കിയ ചിരി ചിരിച് കൊണ്ടു വിച്ചുവും ആധിയും.... ഞാനവരെ സൂക്ഷിച്ചു നോക്കി... "ഹാ.. ഏതായാലും ഞങ്ങളെ വെള്ളം കുടിപ്പിച്ചതിനു നീയും കുറച്ചു കുടിച്ചല്ലോ.. ധത് മതി... അപ്പോ ഇനി നിന്റെ ഉള്ളിൽ ഒരുത്തി കേറിപറ്റിയ സമാധാനത്തോടെ ഞങ്ങൾ ഉറങ്ങട്ടെ ട്ടാ...." അത്രയും പറഞ്ഞവരും മുങ്ങി... ഞാൻ ദേഷ്യത്തോടെ അവളെ ഓർത്തുകൊണ്ട് മുഷ്ടി ചുരുട്ടി ചുമരിലിടിച്ചു..

"ആ പിന്നേ.. ചുമര് പൊളിക്കുന്നത് കൊള്ളാം... നാളെ ദേവൂനെ സോപ്പിടാൻ വഴിയുണ്ടാക്കിക്കോ.. ഞങ്ങളുടെ ഭാഗത്തു നിന്നു ഒരു സഹായവും പ്രതീക്ഷിക്കേണ്ട... കേട്ടല്ലോ...." ആദി വന്നു അത്രയും പറഞ്ഞു വീണ്ടും ഓടി... ടാ ... ന്നു വിളിച്ചതും കരണ്ട് വീണ്ടും പോയി... പിന്നെ ഒന്നുമോർത്തില്ല.....നേരം വെളുത്തു ദേവൂനെ കാണണം എന്നാലോചിച്ചു കണ്ണുകളടച്ചു... *************** ഇന്നലെ നിന്നുറങ്ങിയത് കൊണ്ടാകും ഒരല്പം കൂടുതൽ മയങ്ങി... നേരം ഉച്ചയായിട്ടുണ്ട്... മുഖത്തേക്ക് കിളിവാതിലിലൂടെ അടിച്ചു കയറിയത് പൊരിവെയിലാണ്... ഒരു തരം മന്ദപ്പോടെ കണ്ണുകളിൽ പുളിപ്പ് കലർന്ന് കൊണ്ടു ഞാൻ എഴുന്നേറ്റു... നീണ്ടു നിവർന്നു ഞെളിഞ്ഞു ചടവോടെ ബാത്റൂമിലേക്ക് കയറി....കാര്യങ്ങളൊക്കെ കഴിഞ്ഞു ഒരു ട്രാക്ക് സൂട്ടും എടുത്തിട്ട് ഒരു ടീഷർട് പകുതിയിൽ ഇട്ടുകൊണ്ട് റൂമിനു വെളിയിലേക്കിറങ്ങി. നട്ടുച്ചയായിരിക്കുന്നു... പെട്ടെന്ന് ബാൽക്കണിയിൽ നിന്നും ആരുടെയോ കുശുകുശുക്കുന്ന ശബ്ദം...

എന്തോ രഹസ്യം പറയുന്ന പോലെ.. ഞാനങ്ങോട്ടു ശ്രദ്ധ തിരിച്ചു കാലുകൾ നീക്കി.. പതുക്കെ... ഇനി ഞാനൊരു ശല്യമാവണ്ട... ഞാനതു കേട്ടിട്ട് ഇങ്ങു പോന്നേക്കാമെന്നെ ചുമ്മാ... ഒരു രസം.. അവരുടെ ശബ്ദം കേട്ടിടത് കാലുകളെത്തിയതും പെട്ടെന്ന് എന്നെ ആരോ പിന്നിൽ നിന്നും വന്നു അമർത്തി കെട്ടിപിടിച്ചു... പെട്ടെന്നായതിനായാൽ ഞാൻ യീശോ ന്ന് വിളിച്ചു പോയി... മുന്നിൽ നിന്നവർ ആരായാലും... ഒരു കൊലുസിന്റെ ശബ്ദത്തോടെ ഓടി മറയുന്ന ശബ്ദം ഞാൻ കേട്ടു.... പക്ഷെ ഒരാളല്ല.. രണ്ടു പേരുണ്ട്.. ഒന്ന് സ്ത്രീ.. മറ്റൊന്ന്..? അതവിടെ നിൽക്കട്ടെ... ആരാ എന്നെ പിടിച്ചു വെച്ചേക്കുന്നേ... ഞാൻ എന്നേ വട്ടം പിടിച്ച കൈകളിലേക്ക് നോക്കി.. കണ്ടതും ചുണ്ടിലൊരു പുഞ്ചിരി വിടർന്നു..... പക്ഷെ.... പെട്ടെന്നാണ് തൊട്ടു മുന്നിലേക്ക് മറ്റൊരാൾ ഒട്ടും പ്രതീക്ഷിക്കാതെ കടന്നു വന്നത്..... കൊലുസിന്റെ ശബ്ദം കൂട്ടു പിടിച്ചുകൊണ്ടു തന്നെ... അവൾ.... "പത്മ.... !!!!" .... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story