നീലത്താമര💙: ഭാഗം 13

neelathamara

രചന: തൻസീഹ് വയനാട്

കണ്മുന്നിൽ അവളെ കണ്ടതും കണ്ണൊന്നമർത്തി അടച്ചു തുറന്നു... ഇവളെന്താ..ഇവിടെ..? അല്ല ഇവളെങ്ങിനെ ഇവിടെ..? എന്നെ കണ്ടതോന്നും അവൾക്കൊരു കൂസലുമില്ല എന്ന് മുഖഭാവത്തിൽ വ്യക്തമാണ്. എന്നെ കണ്ടത് കൊണ്ടാണോ.. മുഖത്തൊരു തെളിച്ചം കാണാനുണ്ട്. ഞെട്ടിയത് ഞാനാണ് എന്നത് വാസ്തവം. "നീയോ..? !!!! "അതെ ഞാൻ തന്നെ എന്റെ ചൂടാ.... ഇനി ഒന്നും വേണ്ട ദേവൂന്... സന്തോഷായി.. മനസ് നിറഞ്ഞു.. ലവ് യു.. കലിപ്പാ.... " മുൻപിൽ നിൽകുന്ന മൂധേവിയോട് ചോദിച്ച ചോദ്യത്തിന് പിന്നിൽ നിന്നെന്നെ വട്ടമിട്ടു പിടിച്ച ദേവുവാണ് മറുപടി തന്നത്.. പക്ഷെ പുറകിലെ ദേവുവിന്റെ ശബ്ദം കേട്ടപ്പോഴാണ് എന്നെ ഒരുവൾ പിടിച്ചു വച്ചിരിക്കുന്നത് അവൾ കാണുന്നത്... അവളുടെ മുഖത്തെ തെളിച്ചം മങ്ങിയത് ഞാൻ അറിഞ്ഞു.... ഒരു പക്ഷെ ദേവു പറഞ്ഞത് കേട്ടിട്ടാകുമോ..? "സോറി... ഒന്നു കാണാൻ വന്നതായിരുന്നു സന്ദർഭം ശെരിയല്ലന്നു തോന്നുന്നു... " അത്രയും പറഞ്ഞവൾ മുന്നിൽ നിന്നുമിറങ്ങി തിരിച്ചു പോയി.... "ഏയ്‌..... നിക്ക്......" ഞാനവളെ തടയാൻ മുന്പോട്ടാഞ്ഞെങ്കിലും... ദേവു പിടുത്തം വിടാതെ എന്നെ വീണ്ടും ചേർത്തു പിടിച്ചു.... "നീ നാണം കൊണ്ടു ഓടുകയൊന്നും വേണ്ടാ.. ഒക്കെ ഞാനറിഞ്ഞു....

കുറച്ചു ജാട കാണിച്ചു നിൽക്കാമെന്ന കരുതിയെ.. പക്ഷെ... സന്തോഷ വാർത്ത അറിഞ്ഞപോൾ പിടിച്ചു നില്കാൻ പറ്റിയില്ല.... " ആകെ ആശയ കുഴപ്പത്തിൽ നിൽക്കുന്ന ഞാൻ ദേവുവിന്റെ സംസാരം കേട്ടതും... "എന്ത് സന്തോഷ വാർത്ത..? " അവളെന്നെ പിടിച്ച പിടിയിൽ മുറുക്കി അവളെ മുന്പോട്ടെക്ക് വലിച്ചിട്ടു.. ( പത്മ വന്നതും പോയതും ഒന്നും അവളറിഞ്ഞിട്ടേയില്ല.. അവളാകെ സന്തോഷത്തിലായിരുന്നു.. ) "എന്ത് വാർത്ത എന്നോ..?" "എന്റെ ചൂടന്റെ മനസൊരു അപ്സരസ്സിളക്കിയത് അത്ര മോശം വാർത്തയാണോ...?" അവൾ നാണത്താൽ എന്നെ നോക്കി കളിയാക്കി.. എനിക്കാ പറച്ചില് കേട്ടതും സകല ദേഷ്യവും കയറി വന്നു. പിന്നെ ഇന്നലെ അവളോട് ചൂടായ ഓർമ ഉള്ളോണ്ട് മിണ്ടാതെ ക്ഷമിച്ചു നിന്നു "അപ്പോ എല്ലാം അങ്ങുന്നിന്റെ അടുത്തെത്തിച്ചു വാനരപ്പട.. ഹ്മ്മ് കൊള്ളാം.." രണ്ടു കയ്യുo കെട്ടി ഞാൻ ദേവൂനോട് ചോദിച്ചു.. "അതെ ഒക്കെ അറിഞ്ഞു. ഇനി ഒന്നേ അറിയാൻ ബാക്കിയുള്ളു..." "ആരാണവൾ..?

എങ്ങിനെയാണവൾ? എപ്പോഴാണ് നിങ്ങളുടെ വിവാഹം..." ദേവു കൈകൾ മേല്പോട്ടുയർത്തി ഒരുമാതിരി നാടകത്തിലെ നടികൾ സത്യങ്ങൾ അറിയാൻ കളിക്കുന്ന പോലെ എന്റെ മുന്നിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചു... "ഓ.. അത് മാത്രം അറിഞ്ഞാൽ മതിയോ..?" ഞാൻ കൈയുടെ കെട്ടഴിച്ചു അവളുടെ അടുത്തേക്ക് നടന്നു... "തത്കാലം മതി.. ബാക്കി സെറ്റപ്പൊക്കെ ഞങ്ങൾ നടത്തിക്കോളാം..." "ഓ ഈ സഹായത്തിനൊക്കെ ഞാൻ എങ്ങിനെ നന്ദി പറയും എന്റെ ദേവൂ.. ഇങ്ങടുത്തു വന്നേ... ഞാനൊന്ന് ചേർത്തു നിർത്തട്ടെ.. എന്റ പൊന്നൂസിനെ... " "ഹിയ്യോ... ചൂടന് സ്നേഹിക്കാനൊക്കെ അറിയുമോ... ഒരു പെണ്ണ് മനസ്സിൽ കേറിയപ്പോഴേക്കും എന്തൊക്കെ മാറ്റങ്ങള.. ദേ വന്നൂ...." അവളത്രയും പറഞ്ഞു ആഹ്ലാദത്തോടെ എന്റടുത്തേക്ക് ഓടി വന്നതുo.... അവളുടെ ചെവി പിടിച്ചു തൂക്കി ഞാൻ ബാൽകണിയുടെ പടിയിൽ കയറ്റിയിരുത്തിച്ചു... "അമ്മാ...." അവളലറി.... "മിണ്ടരുത്... മിണ്ടിയ ഇപ്പോ നിന്നെ ഞാൻ തൂക്കി നിലത്തേക്കിടും...." അത് കേട്ടപ്പോൾ അവളാകെ ഭയന്നു... എന്റെ മുഖത്തേക്ക് നിഷ്കളങ്കതയോടെ നോക്കി... "പൊത്തേടി നിന്റെ വായ..."

എന്തരോനുസരണ അടുത്ത നിമിഷം അവൾ വാ പൊത്തി. എനിക്ക് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു എന്നുള്ളത് മറ്റൊരു സത്യമാണേ (പതുക്കെ വായിച്ചില്ലേൽ നിങ്ങളെയും തൂക്കും ) "ആാാ... എന്തൊക്കെയാ അറിയണ്ടേ... ഒന്നാമത്തേത്..." "ആരാണവൾ അല്ലെ... അവളാണ് ഇപ്പോ ഇവിടെ വന്നു എന്നേം നിന്നേം കണ്ടു തിരിച്ചു പോയെ.. അത് നീയറിഞ്ഞോ ദേവൂ..." അത് കേട്ടതും അവൾ അന്ധം വിട്ട് വാ പൊത്തിയ കയ്യെടുത്തു ഇല്ലന്ന് തലയാട്ടി... "കയ്യെടുക്കരുത്... !! ഞാൻ രൂക്ഷമായി അവളെ നോക്കി.." അടുത്ത നിമിഷം അവൾ വീണ്ടും പൊത്തി. "രണ്ടാമത്തേത് എങ്ങനെയാണവൾ.. അല്ലെ?" "തനി പൂതനയാണവൾ നിന്നെ പോലെ തന്നെ..." "മൂന്നാമത്തേത്.. എപ്പോഴാണ് എന്റെ കെട്ട് എന്നല്ലേ... അതിനു മുൻപ് നിന്നേ ഞാൻ കെട്ടുകെട്ടിക്കൂടി ദേവൂ ഭൂതമേ...." അത്രയും പറഞ്ഞു ഞാൻ അവളെ താഴേക്ക് തള്ളിയിടാൻ നോക്കിയതും... ആരോ.. പടി കേറി വരുന്ന ശബ്ദം കേട്ടു... ശ്രദ്ധ മാറി ഞാൻ തിരിഞ്ഞു നോക്കിയതും.. അവൾ നിലത്തേക്ക് ചാടിയിറങ്ങി ഓടി... "ഹാവൂ കൊന്നിട്ടില്ല.." പടി കേറി വന്നതും ദേവുവിന്റെ ഓട്ടം കണ്ട റയാൻ ആശ്വാസത്തോടെ പറഞ്ഞു..

"ടാ നീയപ്പോ എന്നെ കൊല്ലാൻ വിട്ടയാണോ.. ഈ ചൂടന്റെ അടുത്തേക്ക്..." "ഏയ്‌ ഒരു ചെറിയ മനസുഗം അത്രയേ ഉദ്ദേശിച്ചുള്ളൂ..." "എന്നുവെച്ചാൽ... നിങ്ങൾ എന്നോട് പറഞ്ഞതൊക്കെ കളവാണോ...? " ദേവു ആശ്ചര്യത്തോടെ റയാന്റേം ആധിടേം മുഖത്തു നോക്കി ചോദിച്ചു... "ഏയ്‌.. ഒക്കെ സത്യമാ ദേവൂട്ടി.. പക്ഷെ ഒന്നൊഴിച്..." "എന്ത്.?" "ആ ദേവിയും ഇവനും തമ്മിൽ പ്രേമമാണെന്ന് പറഞ്ഞത്...." "എടാ..... ദേവു... തലക്ക് കൈകൊടുത്തു നിന്നു.. "എന്നാടാ.. നിങ്ങളീ പറഞ്ഞുകൂട്ടുന്നെ.. ഞാനിവിടുന്നു പോകുന്നെന്ന് മുന്നേ ഒരു കൂട്ടകൊലപാതകം നടത്തേണ്ടി വരുമല്ലോ കർത്താവെ..." "അതൊക്കെ പിന്നേ നടത്തം... നീ വേഗം റെഡി ആക്.." ആധിയെന്നെ പിടിച്ചു ആദികൂട്ടിച്ചു... "ശ്ശേ... എന്നതിനാടാ.. എങ്ങോട്ടാ..." "ഓ... നിന്റെ ദേവിയെ ഞങ്ങൾക്കും കാണണ്ടേ.. നീ മാത്രം കണ്ടാൽ മതിയോ.. ഞങ്ങളുടെ കലിപ്പന്റെ പെണ്ണിനെ ഞങ്ങൾക്കും കൂടെ കാണണം.. എന്നിട്ട് ഞങ്ങൾ ശെരി വെച്ചാല് മാത്രമേ നീ അവളെ കെട്ടു കുട്ടാ..."(ആദി ) "ദേ... എന്നെ കൊണ്ടു തെറി പറയിക്കാതെ പോയെ മൂന്നും.. ശവങ്ങൾ.. നേരം വെളുത്തില്ല.. അപ്പോഴേക്കും.." "ആർക്കു വെളുത്തില്ല.. ഞങ്ങള്ക്ക് ഇത് ഉച്ചയായി... പോയി ഡ്രസ് മാറെഡാ..."

"നിങ്ങളെന്തൊക്കെ പറഞ്ഞാലും ആ പൂതനയെ കാണാൻ ഞാൻ വരില്ല..." "വേണ്ട.. വരണ്ട.. അവളിപ്പോ ഇങ്ങോട്ടു വന്നല്ലോ.. നാളെയും വരും.. ഇനിയെന്നും വരും... " പെട്ടെന്ന് വിച്ചുവിന്റെ ശബ്ദം കേട്ടതും ഞങ്ങൾ ഒന്നിച്ചു പടിക്കെട്ടിലേക്ക് നോക്കി... "ഏഹ്... ഇപ്പൊ വന്നോ..." "ആട റയാനെ... ഇപ്പോ വന്നുന്നു ഈ കലിപ്പനും എന്നോട് പറഞ്ഞു.." (ദേവു ചിണുങ്ങി പറഞ്ഞു ) "എന്നിട്ട് എവിടെ മാഞ്ഞു പോയ..." "ഓ അവളെന്തോ അമ്പലത്തിൽ ഉച്ചയ്ക്ക് പടചോർ വിളമ്പാൻ പോകുവാണെന്നു പറഞ്ഞു കൊണ്ടു ഓടി..." "അമ്പലത്തിൽ പടയോ..?" (റയാൻ ) "അവളല്ലേ... അവിടെയുള്ള നാട് വരെ യുദ്ധകളതിലാക്കും" (ആൽവിൻ ദേഷ്യത്തോടെ പല്ല് കടിച്ചു.. ) "അതെ.. അതെ.. ഓവർ ജാട വേണ്ട... അത് ഞങ്ങൾ നോക്കിക്കോളാം നിന്നെ മെരുക്കാൻ ഇത് പോലൊരു ആറ്റം ഐറ്റം തന്നെ വേണം..." (ആദി ) പറഞ്ഞാലും മനസിലാവൂല.... എന്ന് പിറുപിറുത്തുകൊണ്ട് പല്ല് കടിച്ചു മുഷ്ടിചുരുട്ടി മുറിക്കകത്തേക്ക് കയറി... ആൽവിൻ വാതിലടച്ചു.

"അല്ലാ.. ആ കൊച്ചെന്തിനാ എന്നും വരുന്നേ.. അത് പറഞ്ഞില്ലല്ലോ..? " ദേവു വിച്ചുവിനോട് ചോദിച്ചു.. "രുദ്രക്ക് അവളുടെ ജാതകത്തിൽ എന്തൊക്കെയോ ദോഷങ്ങളുണ്ട്.. ഈ കുട്ടി ദേവി രാശിയിൽ പിറന്ന കന്യകയാണ്. അങ്ങനെ ഉള്ള കന്യകയുടെ സാന്നിധ്യത്തിൽ പത്തു ദിവസം പൂജ നടത്തണം നമ്മുടെ വീട്ടിലെ പൂജാമുറിയിൽ. അങ്ങനാണ് അമ്പലത്തിലെ പൂജാരി പറഞ്ഞത്. നാട്ടിലെ ദോഷം തീർക്കാൻ എല്ലാവരും ദേവിയെ ആണ് ചെന്നു കാണാറ്. അമാവാസി നാളിൽ അവൾ പോലുമറിയാതെ അവളുടെ ദേഹത്തു ദേവി കയറുമെന്നാണ് കേട്ടറിവ്.. അന്ന് ദേവി നിശ്ചയിച്ച ഒരു കാര്യം അവളിലൂടെ നടത്തി തിരിച്ചു പോകും." "ഇതൊക്കെ സത്യമാണോ..." "ഇത്രക്കും ദൈവഹിതമുള്ള ഒരാളാണോ ദേവി..? " "അതെ.. അതവളുടെ ജന്മരാശിയുടെ പ്രത്യേകതയാണ്."

"എന്തായാലും നമ്മുടെ അച്ചായൻ ഭാഗ്യവാന അല്ലെ..."(റയാൻ.. ) അത് കേട്ടതും മറ്റു മൂവരും തലകുനിച്ചു... "നമ്പൂതിരി കുട്ടിയെ..? അവനു കിട്ടുമോ..?" റയാനും അത് കേട്ടപ്പോൾ പെട്ടെന്ന് നിശബ്ദമായ്.. "നസ്രാണിയെ ക്ഷേത്രത്തിൽ കേറ്റാം.. കെട്ടിച്ചു കൊടുത്തൂട... ഇതെന്ത് ന്യായം..?" രംഗം നിശബ്ദം.. "ഓ ഇപ്പോ അതൊന്നും ആലോചിക്കണ്ട.. ആ കുട്ടിയോടുള്ള അവന്റെ ദേശ്യം ഒന്ന് മാറ്റാനുള്ള വഴി നോക്ക്... ന്നിട്ടല്ലേ കെട്ടൽ .. കെട്ടാനുള്ള ചെക്കൻ ഇപ്പോളും ആഞ്ജനേയ സ്വാമിയേ പോലെ മസിൽ പിടിച്ചത് കാണുന്നില്ലേ...." അത് കേട്ടതും ദേവു അറിയാതെ ചിരിച്ചു പോയി.... "എങ്കി.. പിന്നേ അതാകാം ആദ്യം അല്ലെ..?" "യെസ്..... !!! എല്ലാവരും ഒന്നിച്ചു കൈ കൊടുത്തു പിരിഞ്ഞു.. പക്ഷെ മുറിയൊട്ടാകെ ഒരു തരം പാലപ്പൂവിന്റെ ഗന്ധം നിറഞ്ഞു... അതെ.. മരണത്തിന്റെ മണം... !!!!... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story