നീലത്താമര💙: ഭാഗം 14

neelathamara

രചന: തൻസീഹ് വയനാട്

 "ആാാ..... ഹ്....... " "അമ്മാ.... ആആആഹ്‌.... " താഴെ നിന്നും ആരുടെയോ കൂട്ടം കൂടിയുള്ള അലറിച്ച കേട്ടതും വാതിൽ തുറന്നു ഞാൻ ശരവേഗത്തിൽ പടികളിറങ്ങി ഓടി.... ഞാൻ അവിടെ എത്തുമ്പോഴേക്കും അടുക്കളയിൽ കൂട്ടം കൂടിയ ആളുകളെയാണ് കാണുന്നത്..... തിടുക്കത്തിൽ മുന്പിലുള്ളവരെ വകഞ്ഞു മാറ്റി... എന്നാ.. എന്നാ പറ്റിയെന്ന്.. ചോദിച്ചു ഞാൻ കൂട്ടം കൂടിനിക്കുന്നവരുടെ നടുക്ക് കയറി... ചെന്നു കണ്ടപ്പോൾ കണ്ട കാഴ്ച കണ്ട് ഞാൻ ഞെട്ടി വിറച്ചു പോയി.. രണ്ടു കൈവെള്ളകളിലും ചോര പടർത്തി നിവർത്തി പിടിച്ചു കരയുന്ന എന്റെ ദേവു... ഞാനോടിചെന്നവളുടെ കൈകൾ ഉയർത്തി പിടിച്ചു... അലറി... എന്നാടി... എന്നാടി പറ്റിയെ... കിച്ചണിൽ ഒക്കെ... ഒന്ന് സൂക്ഷിച്.... ബാക്കി വാക്കുകൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനനുസരിച് മുറിഞ്ഞു പോയി... പക്ഷെ... എന്റെ ചോദ്യത്തിന് തേങ്ങലോടെ അവൾ മറുപടി നൽകാൻ തുനിഞ്ഞതും... ബോധമറ്റവൾ എന്റെ നെഞ്ചിലേക്ക് വീണു....

പിന്നേ നടന്നതൊക്കെ യാന്ദ്രികമായിരുന്നു... ഞാൻ പോലും അറിയാതെ.. ഒരു ഭ്രാന്തനെ പോലെ.. അവളെയും എടുത്ത് വണ്ടിയിൽ കേറി... ആരുടെയൊക്കെയോ കൂടെ... അടുത്തുള്ള പ്രാഥമിക കേന്ദ്രത്തിലേക്ക്... ഉൾനാടായതുകൊണ്ടു തന്നെ ഒരു ഫസിലിറ്റീസും ഇല്ലാത്ത ഒരു കെട്ടിടം... കാടു മൂടിയത്... ഒരു സെക്യൂരിറ്റി.., ഒരു വെളുത്ത വസ്ത്രം ധരിച്ചയാൾ (നേഴ്സ് സ്ത്രീ ), കുറച്ചു മരുന്നുകുപ്പികൾ... അവളെയും എടുത്ത് ഞാൻ ഓടി അടുത്ത് കണ്ട സ്ട്രെക്ചർ പോലെ തോന്നിച ഒന്നിൽ കിടത്തി... "കൈപൊള്ളിയതാണ്... പഴുത്തു ചോര പൊടിഞ്ഞു... ക്ഷീണിച് അബോധാവസ്ഥയിലായി... ഡോക്റ്ററെ വിളിക്കു.. പ്ലീസ്‌ പെട്ടെന്ന്..." നഴ്സിനോട്...ചിന്നുസ് അത്രയും പറഞ്ഞതും വെപ്രാളത്തോടെ അവർ ഓടിവന്നു ദേവുവിന്റെ പൾസ്‌ ചെക് ചെയ്തു... "സോറി.. ഇവിടെ ഡോക്ടർ ഇല്ല... ഇനി ശനിയാഴ്ചയെ ഉണ്ടാകു... ആം ഹെൽപ്‌ലെസ്സ്..." ഇത് കേട്ടതും... എനിക്ക് ദേഷ്യം ഏതു വഴിയിലൂടെയാ വന്നതെന്ന് യാതൊരു നിശ്ചയവുമില്ല... "

പിന്നെന്തിനാടി നിന്നെയിവിടെ പ്രതിഷ്ടിച്ചിരിക്കുന്നെ.. മര്യാദക്ക് എന്തെങ്കിലും പെട്ടെന്ന് ചെയ്തോണം ഇല്ലെങ്കി.. ഈ കാട് മൂടിയ കെട്ടിടത്തിലെ യക്ഷിയെ പോലെ നിൽക്കുന്ന നിന്നെ ഞാൻ കൊല്ലും..." എന്റെ അലർച്ച കേട്ടു അവരാകെ ഭയന്നു വിറച്ചു... കരയുന്ന ഘട്ടത്തിലേക്കെത്തി.. അവൾ പെട്ടെന്ന് തന്നെ അകത്തേക്ക് കയറി.. എന്തോ ഒന്ന് സിറിഞ്ചിലേക്ക് നിറച്ചു കൊണ്ടു വന്നു ദേവുവിന്റെ ദേഹത്തു ഇൻജെക്ട് ചെയ്തു... "ആം.. ആം.. സോറി.. സർ.., സെഡ്‌ഡേഷൻ കൊടുത്തിട്ടുണ്ട്.. മറ്റൊന്നും എനിക്ക് ചെയ്യാൻ കഴിയില്ല... ഡ്രെസ് ചെയ്യാൻ കഴിയാത്ത പാകത്തിൽ പൊള്ളി വീർത്തു പൊട്ടിയ കൈവെള്ളകൾ..ഐസ് ക്യൂബ് ഉപയോഗിച്ചു ക്ലീൻ ചെയ്യണം... തൊലി പുറത്തിനു കേടുണ്ടെങ്കിൽ.. കൈ തരിപ്പിച്ച ശേഷം സ്റ്റിച്ച് ചെയ്യണം.. അതൊന്നും എനിക്ക് സാധിക്കില്ല.. അഥവാ കഴിഞ്ഞാലും എക്വിപ്മെന്റ്സ് ഒന്നും തന്നെയില്ല... ആം ഹെൽപ്‌ലെസ്സ്... ഇപ്പോൾ കൊടുത്ത സെഡേഷൻ ഡോസ് കുറയുന്നത് വരെ വേദന അറിയില്ല..

അൺകോൺഷിയസ് ആയാലും... ബ്ലീഡിങ് കൂടുന്നതിന് മുൻപ് നിങ്ങൾ ഏതേലും ഹോസ്പിറ്റലിൽ എത്തിക്കുന്നതാകും നല്ലത്.... " അത്രയും കരഞ്ഞു കൊണ്ടു പറയുന്നത് പോലെ... അവർ ഞങ്ങളോടെല്ലാവരോടുമായി പറഞ്ഞു തീർത്തു... വീണ്ടും വായേല് തോന്നിയത് വിളിച്ചു കൂവാൻ നിന്നതും അവരെന്നെയും വലിച്ചിഴച്ചു അവിടം വിട്ടു. പോകുന്ന വഴിയിൽ.. ഇനിയെങ്ങോട്ടെന്ന മട്ടിൽ ആലോജിച്ചു എല്ലാവരും തലപുകഞ്ഞു... ഒന്നും നോക്കാതെ ടൗണിലെ ഹോസ്പിറ്റലിലേക്ക് പോകാമെന്ന തീരുമാനത്തിൽ..റയാൻ വണ്ടിയെടുത്തു. പക്ഷെ മിനിമം ഒരുമണിക്കൂറെങ്കിലുമെടുക്കും.. അതുവരെ..? അതൊരു ചോദ്യചിഹ്നം തന്നെ ആയിരുന്നു. പക്ഷെ നിവൃത്തിയില്ല... അവൻ കാറെടുത്തു മുൻപോട്ടു നീങ്ങി... പെട്ടെന്ന് വിച്ചുവിന്റെ ഫോൺ റിങ് ചെയ്തു... "ഹലോ.. അച്ഛാ... ആ അച്ഛൻ വീട്ടിലെത്തിയോ..... അറിഞ്ഞില്ലേ.. ദേ.. വു...." അത്ര പറഞ്ഞതും അവൻ നിശബ്ദനായി... അപ്പുറത്തു നിന്നുമുള്ളത് മൂളി കെട്ടു കൊണ്ടിരുന്നു....

ഫോൺ വെച്ച ശേഷം.. "റയാനെ.. വണ്ടി തിരിക്...!!! അപ്പൂപ്പൻ കാട്ടിലേക്..." കാറു മുന്നോട്ട് പായിക്കുന്ന റയാന്റെ ഷോള്ഡറില് പിടിച്ചു വിച്ചു അത് പറഞ്ഞതും.. കാറു വലം തിരിഞ്ഞു തിരിച്ചു പാഞ്ഞു... പിന്നേ ബ്രേക്ക്‌ വീണത് അപ്പൂപ്പൻ കാടിന്റെ മുന്പിലെ ഇടവഴിയിൽ വെച്ചാണ്. ദേവുവിനെ കൈകളിൽ ഉയർത്തിപ്പിടിച്ചു..കൊണ്ടു നട്ടുച്ചനേരത് ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു.... കൂടെ മറ്റുള്ളവരും... നട്ടുച്ചക്കും കാട്ടിൽ തണുത്ത പ്രതീതി.. വെയിൽ കായാനെത്തുന്ന സർപ്പങ്ങളുടെ വായിൽ പെടുന്നതൊന്നും അപ്പോഴോർത്തില്ല ഒരോട്ടമായിരുന്നു... ഓടി ഓടി അവളുടെ വീട് പടിക്കലെത്തി... റയാനോടി വാതിലു മുട്ടി... അന്നു കണ്ട മധ്യവയസ്‌കൻ വാതിലു തുറന്നു.കനത്ത വാക്കുകൾ പറഞ്ഞു കൊണ്ടു അന്നിറങ്ങി പോയതിനു ശേഷം ഈ പടിയിനി ഈ അവസ്ഥയിൽ ചവിട്ടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല.. മുഖത്തു തെല്ലു പരിഭ്രമത്തോടെ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി..

അന്നയാളുടെ മകളെ അധിക്ഷേപിച്ച കാരണത്താൽ എന്റെ ദേവുവിനെ കയ്യൊഴിയുമോ.. ഇയാൾ..? എന്നചോദ്യം എന്റെ മുഖത്തു നിന്നും വായിച്ചെടുക്കാം... പക്ഷെ.. അയാൾ ഞങ്ങളെ കണ്ടതും... "വരു... ഉടനെ ആ കുട്ടിയെ അകത്തളത്തിലേക്കു കിടത്തു... മോളെ ദേവീ.... പച്ച മരുന്നു തയാറാക്കിയ പാത്രം ഇങ്ങെടുത്തു വെച്ചേ.. അവരെത്തി.. " ചുണ്ടിൽ പുഞ്ചിരിയോടെ.. ഒരിത്തിരി വെപ്രാളത്തോടെ.. അദേഹം.. ഞങ്ങളെ അകത്തേക്കു കയറ്റി.. ദേവുവിനെ ശുശ്രൂഷിക്കാൻ തുടങ്ങി... പതഞ്ഞു വീർത്തു ചോരയൊലിക്കുന്ന കൈവെള്ളകൾ വെള്ളത്തുണികൊണ്ട് തുടച്ചു നീക്കി അയാൾ മരുന്ന് വെച്ചു കെട്ടി. കൂടെ എന്തൊക്കെയോ മന്ദ്രോചരണങ്ങളും... അയാൾക്കു വേണ്ടതൊക്കെയും അവൾ ഓടിനടന്നു കൊണ്ട് കൊടുത്തു... എന്നോടോ.. ദേവുനോടോ അയാളോ അവളോ ഒരു തരത്തിലുള്ള മുഷിവുo പ്രകടമാക്കിയില്ല എന്നത് അത്ഭുത മായി തോന്നി...

അല്പം കഴിഞ്ഞ്.. എല്ലാo ഒന്ന് സമാശ്വസിച്ച ശേഷം... ദേവുവിനെ പത്മയുടെ അടുത്ത് നിർത്തി ഞങ്ങളെ പുറത്തേക്ക് കൊണ്ട് വന്നു... "എങ്ങനെയാ പൊള്ളിയത്..? " "ഗ്യാസടുപ്പിൽ നിന്ന് ചായ വാങ്ങി വെച്ചതാണ്. ആ സമയം ആരും ഉണ്ടായിരുന്നില്ല അടുക്കളയിൽ ദേവു ആൽവിന് ചായ കൊടുക്കാൻ തിടുക്കം കാണിച്ചു ഒറ്റക്ക് അടുക്കളയിലേക്ക് ചെന്നതാണ്. പിന്നേ ഞങ്ങൾ അവളുടെ കരച്ചിൽ കേട്ടാണ് ഓടി ചെല്ലുന്നത്.."(രുദ്ര ) "ചിലപ്പോൾ ചായ തട്ടി മറിയുകയോ.. അല്ലെങ്കിൽ കൈതുണിയില്ലാതെ പാത്രം പിടിച്ചപ്പോൾ പൊള്ളിയതോ ആകുവാനാണ് സാധ്യത.." (ആദി.. ) "ഹ ഹ... കുട്ടികളെ... ആ കുട്ടിയുടെ കൈ തീപൊള്ളലേട്ടിട്ടില്ല..." "ഇത് മനഃപൂർവം ആരോ ചൂട് വെച്ചതാണ്..." "ചൂടോ.. എങ്ങനെ..?' "അതെ... കൊടും ചൂടുള്ള വസ്തു കൊണ്ടു അവളുടെ കൈവെള്ള മാത്രം ലക്ഷ്യം വെച്ച് അമർത്തിയെടുത്തത്.." "ആര്..?"... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story