നീലത്താമര💙: ഭാഗം 15

neelathamara

രചന: തൻസീഹ് വയനാട്

"ആര്? . !!!! ഞങ്ങൾ അഞ്ചുപേരും ഒരേ സ്വരത്തിൽ പരസ്പരം ചോദിച്ചു. "ഏയ്‌... അങ്ങനെ അവളെ ആരുപദ്രവിക്കാന.. അതും എന്റെ വീട്ടിൽ.?" വിച്ചു ആകെ പരവശനായി.. "ഇനി വല്ല കള്ളന്മാരും?" റയാൻ വ്യാകുലത്തോടെ നഖം കടിച്ചു.. "ഏയ്‌.. നട്ടുച്ചക്ക് കള്ളന്മാരോ.. അതും അവളെ അപകടപെടുത്താൻ വേണ്ടി മാത്രം വന്നു പോകാൻ... അതുമല്ല തീയല്ലാതെ മറ്റെന്തുകൊണ്ട് പൊള്ളിക്കാനാണ്..?"(ആദി ) "അത് തീകൊണ്ട് പൊള്ളിയതല്ലെന്ന് ഉറപ്പിച്ചു പറയാൻ എന്താണ് കാരണം ദേവിയുടെ അച്ഛാ?" (ചിന്നു.. ) "സകല വിഷബാധകളും നോക്കുന്ന, സകല ആഭിചാര ക്രിയകളും മനഃപാഠമായ, പൊള്ളലേറ്റത് ഞൊടിയിടയിൽ പാടു പോലുമില്ലാതെ തുടച്ചു നീക്കാൻ കഴിവുള്ള ഗുരുവിന്റെ ശിഷ്യനായ എന്നെ അദ്ദേഹം പഠിപ്പിച്ചു തന്ന പാഠങ്ങളിൽ വിശേഷപെട്ടത്.. ഒറ്റ നോട്ടത്തിൽ എങ്ങനെ? എന്ത് കൊണ്ടു? എപ്പോൾ? എന്നു രോഗിയെ കണ്ടതിന്റെ അടുത്തനിമിഷം മനസിലാക്കാൻ ഉള്ള വിശേഷപ്പെട്ട കഴിവ്. അതു കാരണം തന്നെ..."

അദ്ദേഹം ഒറ്റത്തൂണിൽ കെട്ടിയ കസവിൽ പിടിച്ചു കൊണ്ടു ഞങ്ങളോട് പറഞ്ഞു. "അപ്പോൾ തീ കൊണ്ടല്ലെങ്കിൽ.. ഇതെങ്ങനെ സംഭവിച്ചെന്ന് താങ്കൾക് മനസ്സിലായിക്കാണുമല്ലോ.." (ആദി.) "ഉവ്വ്... കട്ടിയുള്ള വസ്തു ചൂടാക്കി കൈവെള്ള മാത്രം പിടിച്ചു വെച്ച് അമർത്തിയതാണ്. കാരണം സാധാരണ പൊള്ളലേറ്റത് വെള്ളകെട്ടു പോലെ പൊങ്ങി വീർത്തു വരും ശേഷം അതിനുള്ളിലെ ചലം പുറത്തേക്ക് കുമിള പൊട്ടിയാൽ ഒലിക്കും.. പക്ഷെ ഇതങ്ങനല്ല.. നിങ്ങൾ കണ്ടില്ലേ പതിവിനു വിപരീതമായി ചോര ഒലിച്ചത്.." "അതെ.. കണ്ടു.."(വിച്ചു ) "കനമുള്ള ലോഹം അമർത്തി വെച്ച് മാംസം അതൊടൊട്ടിച്ചേർന്നതിനു ശേഷം വലിച്ചെടുത്തപ്പോൾ വെന്തുപോയ തൊലിപ്പുറം പൊളിഞ്ഞു പോന്നതിനാലാണ് ചോര ഒലിച്ചത്.. അല്ലാതെ തിളച്ച വെള്ളം തെറിച്ചാലോ... അഗ്നിയിൽ നേരിട്ട് കൈകൊണ്ട് വെച്ചാലോ... ഒന്നും ചോര പൊടിയില്ല..." "ആര്.. ചെയ്യാൻ... എന്തിനു...?" കൂടി നിന്നവർ നിസ്സഹായതയോടെ കണ്ണു നിറച്ചു... അതും ആ പാവത്തിനോട്... "ഒരു നിമിഷം. നാമിപ്പോൾ വരാം... ആ കുട്ടിയുടെ പേരെന്താണ്..?" "ദേവു, ദേവിക.." (റയാൻ ) "നാളോ? ജന്മ നാൾ.?" അവരിരുവരും സംശയത്തോടെ നോക്കി...

നാൾ.. അതറിയി... "കാർത്തിക.." അറിയില്ലെന്ന് നാലു പെരും ഉറക്കെ പറഞ്ഞതും... ആൽവി പുറകിൽ നിന്നും പറഞ്ഞു... "ദേവിക കാർത്തിക നക്ഷത്രം. ഹ്മ്മ്മ്... ഇപ്പോൾ വരാം..." അത്രയും പറഞ്ഞു അയാൾ അകത്തേക്ക് കയറി... "ടാ.. ആൽവി.. നീയെന്താടാ.. ഒന്നും മിണ്ടാതെ നില്കുന്നെ..?" പടിയിൽ തലകുനിച്ചു നെറ്റിയിൽ കൈവെച് ഇരിക്കുന്ന അവനേ എല്ലാവരും ചെന്ന് തോളോട് ചേർത്തു.. "എന്താടാ... ഹോസ്പിറ്റലിൽ നഴ്സിനെ വഴക്ക് പറഞ്ഞതിന്.. ഞങ്ങൾ ചൂടായോണ്ടാണോ..? ടാ.. ആ സ്ത്രീയെ പറഞ്ഞിട്ടെന്താ.. ഇവിടെത്തെ ചിട്ടകൾ പോലെ അവർ കാര്യങ്ങൾ ചെയ്യുന്നു... അതിനവരോട് ദേഷ്യപ്പെട്ടിട്ട് കാര്യമൊന്നുമില്ല... ആ സമയം കൊണ്ടു എവിടേലും കൊണ്ടുപോയി ദേവൂനെ കാണിക്കാനല്ലേ നമ്മൾ നോക്കേണ്ടത്..? .. ഇപ്പോ കണ്ടിലെ... എല്ലാം ശെരിയായി... അവൾക് കുഴപ്പോമൊന്നുമില്ലലോ...? പേരുകേട്ട വൈദ്യന്റെ അടുത്ത് തന്നെ എത്തിയില്ലേ..? വിച്ചുവിന്റെ അച്ഛൻ വിളിച്ചത് കൊണ്ടു ഭാഗ്യം അല്ലെങ്കിൽ നമ്മൾ ഹോസ്പിറ്റൽ തേടുമ്പോഴേക്കും ടൈം പോയേനെ..." (ചിന്നു )

"അത് അമ്മ പറയുന്നുണ്ടായിരുന്നു.. ഇവനവളെ എടുത്ത് ഓടുന്നതിനിടയിൽ കേൾക്കാതെ പോയതാണത്രേ" (വിച്ചു ) "ടാ.. അൽവീ... മതിട... നീയിങ്ങനെ ഇരിക്കല്ലേ..."(റയാൻ.. ) "ദേവു ഓക്കേ ആയില്ലേ.. അതു തന്നെ പോരെ.." (ചിന്നു ) "ഓഊ... എന്നാ ഓക്കേ ആയെന്ന.. അവളെ ഇങ്ങനെ ആക്കിയതാരാ? അത് പിടികിട്ടിയോ..? അവൾക് ബോധം വന്നോ.. ഇല്ലല്ലോ.. പിന്നേ നീയെന്ന ഈ ഓക്കേ ആയി ആയെന്ന് ചേലചോണ്ടിരിക്കുന്നെ?" അൽവീടെ തോളിൽ കൈവെച്ചു അവനേ സമാധാനപിച്ച ചിന്നുവിന്റെ കൈ തട്ടി അവനതു പറഞ്ഞതും രംഗം നിശബ്ദമായി. "എടാ.. വല്ല കള്ളന്മാരും ആകും.." (റയാൻ ) "ഒരു സുപ്രഭാതത്തിൽ വന്നവളുടെ കൈപൊള്ളിച്ചു അപ്രത്യക്ഷമാകാൻ പോകാൻ വല്ല മാടനോ മറുതയോ ആണോ ഈ.. കള്ളൻ..." "ഇതിനൊക്കെ ദേവു എഴുന്നേറ്റാൽ കൃത്യമായ മറുപടി ലഭിക്കും.." (ആദി ) "ആ കൊച്ചെഴുന്നേറ്റു," അവരുടെ വാഗ്വാദത്തിനിടയിൽ വാതിൽ പടിക്കൽ വന്നു പത്മ അൽവീടെ മുഖത്തു നോക്കി പറഞ്ഞു...

പെട്ടെന്നവളുടെ ശബ്ദം കേട്ടപ്പോൾ അവനൊന്നു തലയുയർത്തി. അതു കേട്ടതും എല്ലാവരും ഒന്നിച്ചു ദേവൂനെ കാണാൻ ഒരോട്ടമായിരുന്നു.. അകത്തു ചെന്ന് കണ്ടപ്പോൾ രണ്ടു കയ്യിലും പച്ചമരുന്നിട്ടു കെട്ടി വെച്ചു കിടക്കുന്ന ദേവു... ആകെ ക്ഷീണിച്ചിരിക്കുന്നു.. ചുണ്ടുകൾ വരണ്ടുണങ്ങി.. നീലിച്ച കണ്തടങ്ങൾ.. സഹിക്കുന്നില്ല. അവളെ കണ്ടതും ആൽവി ഇരുകണ്ണുകളും അടച്ചു തുറന്നു.. ചുണ്ടുകൾ കടിച്ചു പിടിച്ചു. അവനവളുടെ അടുത്ത് ചെന്നിരുന്നു. "എന്താടി പെണ്ണേ.. ഉണ്ടാക്കി വെക്കുന്നെ..?"വിഷമം പുറത്തു കാണിക്കാതെ അവനവളുടെ മുഖത്തേക്ക് നോക്കി തലയിൽ കൈവെച്ചു ചോദിച്ചു.. തളർന്ന കണ്ണുകളാൽ വരണ്ട ചുണ്ടിൽ അവളൊരു പുഞ്ചിരി വിടർത്തി.. "ചൂടാ.. നിക്കൊന്നൂല്യാടാ.. മാറിക്കോളും." "പിന്നേ മാറാതെ. ഫുൾ റസ്റ്റ്‌ എടുക്കാമെന്നാണോ മോൾടെ വിചാരം.. അമ്പടീ.. അത് നടകുല... മോളേ.." റയാൻ അവളെയൊന്ന് കളിയാക്കി.. അവളവനെ നോക്കി ചിരിച്ചു... "പറ ദേവു.. എന്നാ പറ്റിയെ.. ഒരു നിമിഷം കൊണ്ടു നിന്നെ ആരാണിങ്ങനെ..? ആരാണേലും വെച്ചേക്കില്ല.. ഇത് പോലെ അവന്റെ ഓരോ അവയവങ്ങളും ഞാൻ തീയിലിടും.. നീ പറ.. ആരാ.. എങ്ങനേയ കാണാൻ..?"

"നിക്കറിയില്യടാ.. ഞാൻ ബാത്‌റൂമിൽ ചെന്നേയുള്ളു.. പെട്ടെന്ന് കരണ്ട് പോയി.. ഉച്ച ആണെങ്കിലും ബാത്‌റൂമിൽ അങ്ങനെ വെളിച്ചം ജനൽ വഴി വരില്ലെന്നറിയില്ലേ..? ചുറ്റും മരമായൊണ്ട്, പെട്ടെന്ന് ഒരു കറുത്ത രൂപം എന്റെ മുൻപിലേക്ക് കയറി വന്നു.. മുഴുവനായി കറുത്തത്.." "ഏഹ്... ബാത്റൂമിലോ..?" "നീ കിച്ചണിലേക്കല്ലേ പോയെ..?" എല്ലാവരും ഒന്നിച്ചു ചോദ്യമുന്നയിച്ചു.. "ഏയ്‌.. ഇവന് ചായയിടൻ പോയെങ്കിലും ഉച്ചയായില്ലേ ഇനി എടുക്കണ്ടെന്ന് കരുതി ഞാൻ റൂമിലേക്ക് തന്നെ പോയി.." "ഏഹ്.. പിന്നെങ്ങനെ നീ കിച്ചണിൽ..?" "എന്തൊക്കെയാ ഈ കേൾകുന്നേ..? നിന്നെ അവിടെന്ന് കണ്ടപ്പോ നിനക്ക് ബോധം ഉള്ളത് നീ മറന്നോ ദേവൂ.. ഞങ്ങൾ നിന്നെ കിച്ചണിൽ നിന്നാണ് കണ്ടത്..* "ആ അതെ.. ഓർമയുണ്ട്.. പക്ഷെ.. എനിക്ക്.. ഞാൻ മുറിയിലായിരുന്നു.. ചിന്നൂ.. പിന്നേ എങ്ങനെ അവിടെ എത്തിയെന്നു എനിക്കറിയില്ല... ആ കറുത്ത രൂപത്തെ കണ്ടതും ഞാൻ പിറകോട്ടു ബോധം മറഞ്ഞു വീണു... പിന്നേ മുഖത്തു വെള്ളം വീണപ്പോൾ രുദ്രയാണ് മുന്നിൽ.. അപ്പോൾ ഞാൻ കിചെനിലാണ്.. തറയിൽ..ശരീരമാകെ ചുട്ടുപൊള്ളൂന്ന വേദനയിൽ രുദ്രയെ കണ്ടതോർമയുണ്ട്..

നോക്കിയപ്പോൾ കയ്യിൽ നിന്നും ചോര ഒലിക്കുന്നുമുണ്ട്.രുദ്ര അലറി വിളിച്ചപ്പോഴാണ് എല്ലാവരും വന്നത്.. ആൽവിയെ എല്ലാവരുടെയും ഇടക് കണ്ടപ്പോൾ... കാഴ്ച വീണ്ടും മങ്ങിയതും ഓർമയുണ്ട്... മറ്റൊന്നും.. ഓര്മയില്ലെനിക്..." "പ്രേതാണോ പടച്ചോനെ .?" "അറിയില്യ.. ഒരു നിഴൽ പോലെയേ ഞാൻ കണ്ടുള്ളു..." അവളത് പറയുമ്പോൾ അവളിലുണ്ടായ ഭയം ആ കണ്ണുകളിൽ വ്യക്തമാണ്. "ആകെ ഹലാക്കായല്ലോ റബ്ബനാ.. എന്തൊക്കെ കേള്ക്കുന്നെ... ഇവൾക്കണേൽ ഇപ്പോ അടുത്തൊരു ആക്‌സിഡന്റു കഴിഞ്ഞുള്ളൂ.. അന്ന് തലക്ക് പറ്റിയ പരിക്കിൽ നിനക്ക് കുഴപ്പമൊന്നും പറ്റിയിട്ടില്ലലോ ദേവു... അതോ കൈ പൊള്ളിയപ്പോൾ അന്ന് ലൂസാവാൻ നിന്ന പിരി ഇപ്പോൾ ഒന്നൂടെ ഇളകിയോ..? " "ഏയ്‌ നിങ്ങളവളെ പ്രഷർ കേറ്റാതിരിക്കു.. എല്ലാം പെട്ടെന്ന് ചോദിച്ചാൽ.. പ്രയാസമാകും... എല്ലാം സാവധാമം ചോദിച്ചറിയാo" (ചിന്നു ) "ഇപ്പോ വേദനയുണ്ടോ കുട്ടീ.." പെട്ടെന്ന് വീണ്ടുമവളുടെ കിളിനാദം.. പത്മ മുറിയിലേക്ക് വന്നു.. അവളുടെ കൈകൾ തൊട്ടു നോക്കി...

അടുത്തിരിക്കുന്ന ആൽവിയെ അവൾ ഇടക്ക് നോക്കുന്നുണ്ടായിരുന്നു. അവനപ്പോഴും ദേവുവിലാണ് ശ്രദ്ധ. "കുറച്..." ദേവു അവളെ നോക്കി പറഞ്ഞു.. "എല്ലാവരും കുറച്ചു നേരം വെളിയിലേക്ക് നിന്നോളൂ... കുറച്ചു നേരം ഉറങ്ങി എണീറ്റൽ.. വേദന മാറി മുറിവ് വാടി തുടങ്ങും ശേഷം വീട്ടിലേക് മടങ്ങാം.." പത്മ പറഞ്ഞതനുസരിച് എല്ലാവരും പുറത്തേക്കിറങ്ങി. "എന്നാലും അവളുണർന്നാൽ എല്ലാത്തിനും ഉത്തരം കിട്ടുമെന്ന് പറഞ്ഞിട്ട്.. ഇതിപ്പോ ആകെ കുഴപ്പത്തിലാക്കിയിട്ട് അവളുറങ്ങി.." ആദി.. സംശയത്തോടെ എല്ലാവരോടുമായി പറഞ്ഞു.. "എന്താ അൽവീ നിനക്ക് തോന്നുന്നേ... എനിക്കൊന്നും മനസിലാകുന്നില്ല.."(വിച്ചു ) തലപെരുത് നിൽക്കുന്ന എന്നെ പിടിച്ചു വിച്ചു ചോദിച്ചതും ഒന്നും മനസിലാകാത്ത വണ്ണം ഞാനവനെയും നോക്കി.. "എടാ.. കല്യാണ വീടല്ലേ.. വല്ലോം തടയുമോ നോക്കാൻ ആരെങ്കിലും വന്നതാകും... അവളെ കണ്ടപ്പോൾ അവനോടി.. അവൾ കരഞ്ഞപ്പോൾ എന്തെങ്കിലും ചെയ്തു കാണും..

ആ സ്‌ട്രോക്കിൽ അവൾക് അടുക്കളയും മുറിയും മാറിപോയതാകും.. ഒന്ന് റിലാക്സ് ആകുമ്പോ അവൾ റെഡി ആകും... ആരും ടെൻഷൻ ആകണ്ടന്നേ..." (റയാൻ.. ) അങ്ങനെ ആകുമെന്ന് കരുതി എല്ലാവരുo സമാധാനിപ്പിച്ചിരിക്കുമ്പോഴാണ് പത്മയുടെ അച്ഛൻ അകത്തു നിന്നും പുറത്തേക്ക് വന്നത്... എല്ലാവരും ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു. "എന്തെങ്കിലും കുഴപ്പമുണ്ടോ..അങ്ങുന്നേ.."(വിച്ചു ) നരച്ച കുറ്റി താടിരോമങ്ങൾ ഓരോന്നായി തടവി.. അയാൾ ഒരു ദീർഘ നിശ്വാസം എടുത്തു.. "പ്രശ്നം.... എന്താണെന്നു തെളിയുന്നില്ല.. പക്ഷെ..?" "പക്ഷെ..."(ആൽവിൻ സംശയത്തോടെ നെറ്റിചുളിച്ചു ) "പക്ഷെ നിങ്ങളോരോരുത്തര്കും ഗൃഹ പിഴ കാണുന്നുണ്ട്. ദേവികയുടെ പെരും നാളും ചേർത്തു കവടി നിരത്തിയപ്പോൾ കണ്ടത് അവളോട്‌ ചേർന്നുള്ള ആറു പേർക്കടക്കം അപകടം കാണുന്നുണ്ടന്നാണ്. അതായത് അവളുടെ കൂടെ ഇപ്പോൾ നിലവിൽ നില്കുന്നവർക്. ഒരു പക്ഷെ ജീവഹാനി വരെ സംഭവിക്കാം.. !!! അവള്കടക്കം അത് സംഭവിച്ചേക്കാം..." അയാളുടെ ഓരോ വാക്കും നെഞ്ചിൽ തറക്കുന്ന തരത്തിലായിരുന്നു. ഞങ്ങൾ ഓരോരുത്തരും പരസ്പരം നോക്കി. "എന്തിനു..?

അതും ഈ നാട്ടിൽ ഞങ്ങൾ പുതിയതാണ്.. ഇവിടെ മാത്രമെന്താ ഇങ്ങനെ ആകാൻ കാരണം..? ഞങ്ങൾ ഇവിടം വിട്ടാൽ ഈ പ്രശനം പരിഹരിക്കുമോ..?" (ആദി ) "ഇവുടന്ന് മാത്രമല്ല.. നിങ്ങളുടെ പ്രദേശത്തും പ്രശ്നം തന്നെയാണ്. എന്റെ ഊഹം ശെരിയാണെങ്കിൽ ഇപ്പോ അടുത്ത് ആ കുട്ടിക്ക് ഒരു അപകടം കഴിഞ്ഞു കാണണം..." "അതെ.. ശെരിയാ.. കഴിഞ്ഞ മാസം.. അവളുടെ സ്കൂട്ടി.. ആക്‌സിഡന്റ് ആയിരുന്നു... " "ഹാ.. അതു തന്നെയാണ് ഞാനും പറഞ്ഞത്..." "എന്താണ് പ്രതിവിധി..? അവൾക് വേണ്ടി വല്ല പൂജയും നടത്തിയാൽ മതിയാകുമോ..? " "അതിനവൾക് മാത്രമല്ല.. അവളെ ചുറ്റിയുള്ള എല്ലാവർക്കും ഉണ്ട്. ഒരു പരിഹാരo നിങ്ങളവളെ വിട്ടു പിരിയുക എന്നതായിരിക്കും.. അല്ലെങ്കിൽ.. " "അല്ലെങ്കിൽ?" (ആൽവി ) "എന്തും തരണം ചെയ്യാൻ മനസുറപ്പു വരുത്തക." അത്രയും പറഞ്ഞയാൾ അവളെ ക്ഷീണം മാറിയാൽ വീട്ടിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞൊന്നുകൂടി ചെന്നു കാണാനും. പറ്റുമെങ്കിൽ ആൽവിനോട് തനിച് ചെല്ലാൻ.. അതെന്തിനായിരിക്കും ആൽവിനോട് മാത്രം അങ്ങിനെ പറഞ്ഞത്? എല്ലാവർക്കും സംശയമായി...

ശേഷം എല്ലാവരും ദേവു ഉറങ്ങി എഴുന്നെല്കാൻ കാത്തിരിപ്പായി.. ഓരോരുത്തരുടെയും ഉള്ളിൽ ഓരോരോ ചിന്തകൾ..? എന്താണെന്നോരെത്തും പിടിയുമില്ലാ..... "എല്ലാവരും ഇവിടെ തന്നെ ചടഞ്ഞ്‌ കൂടിയിരിക്കാതെ പുറത്തോട്ടൊക്കെ ഇറങ്ങി നടന്നോളു.. അവളുണരുന്ന വരേയ്ക്കും ഇവിടെയൊക്കെ ഒന്ന് ചുറ്റിക്കണ്ടു വരു. നാം സന്ധ്യ ദീപം കൊളുത്തി നട തുറന്നു വരാം..." അയാൾ നേരം സന്ധ്യ ആയപ്പോൾ ഞങ്ങളോട് അത്രയും പറഞ്ഞിറങ്ങി പോയി.. "മനുഷ്യനെ ഇപ്പോ ഇല്ലാത്ത കഥകൾ പറഞ്ഞു ചുറ്റിച്ചത് പോരാതെ ഇനി ഇവിടേം ചുറ്റിക്കാനാ അയാളുടെ പരിപാടി.." റയാൻ ദേഷ്യത്തോടെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. "എന്താടാ റയാനെ.. നിനക്ക്.." (ആദി ) "എടാ.. നമ്മൾ വെളി നാട്ടുകാരാണ്.. ഇങ്ങനൊക്കെ പറഞ്ഞു പേടിപ്പിച്ചാൽ നമ്മളത് വിശ്വസിച്ചു കൊറേ പൈസേം പൂജേം നടത്തി ഇയാൾക് കൊടുക്കും... കാര്യം വൈദ്യരോക്കെ തന്നെ.. അമ്പലവാസിയും.. കൊറച്ചൊക്കെ നൊണ പറഞ്ഞാലേ ഈ ഫീൽഡിൽ പിടിച്ചു നില്കാൻ പറ്റു...

അതോണ്ട് നമ്മളെ ഒന്നു വിരട്ടി അത്രുള്ളു. .. വെറുതെ മനുഷ്യനെ മക്കറാക്കാൻ... ഞമ്മള് വിശ്വസിക്കൂല..." "അതു തന്നെ ഞാനും നിന്റെ കൂടെയ റയാനെ... കൊറച്ചു കാര്യവും കൊറച്ചു വിരട്ടലും.." ചിന്നുവും അവനൊപ്പം കൂടി... ആധിയും ആൽവിനും വിച്ചുവും എന്ത് പറയണമെന്നറിയാതെ.. അന്തിച്ചു നിന്നു.. "ടാ ആദി.. നീ ആദി കേറാതെ വാ.. ഐതിഹ്യങ്ങൾ കൂടുതലുള്ള നാട്ടിൽ കൊറച്ചു ഇല്ലാകഥകളും ഉണ്ടാകും അതിൽ കുറച്ചു പ്രേതങ്ങളും... ഈ നൂറ്റാണ്ടിൽ ദാ ആൽവി കണ്ടപോലെ ഉള്ള ദേവികൾ അല്ലാതെ.. പ്രേതോ ഭൂതോ ഒന്നുല്ല.. ഒറപ്പ്... ഷെയ്ഖ് മുഹ്യുദ്ധീൻ തങ്ങളാണ് സത്യം..." അവനതു പറഞ്ഞതും ഞങ്ങൾ പൊട്ടിച്ചിരിച്ചു... "ടാ.. നീയിപോ പറഞ്ഞ തങ്ങളോ അപ്പൊ.." "ഓ.. അതല്ല.. ഞമ്മൾ പറഞ്ഞെ. ഈ മാൻ മേടുകൾ ഇല്ലെന്ന.. ഈ നമ്പൂതിരി ഐറ്റംസ് ഉണ്ടാക്കുന്ന വെള്ളതുണീം ഉടുത്ത പാട്ടു പാടുന്നവർ.. കത്തിയോ..?" "ഒ ഓ അങ്ങനെ..." "ആ അംഗനന്നെ.. ബാ.. ഞമ്മൾക് ഇവിടെയൊക്കെ ചുറ്റി കാണാം..."

"അതേയ്..." അവനത്രയും പറഞ്ഞു ഞങ്ങളെ ഒക്കെ മൈൻഡ് മാറ്റി പുറത്തേക്കിറക്കിയതും വീണ്ടും അവൾ തന്നെ.... പത്മ. "എനിക്കൊന്ന് സംസാരിക്കണം.." "തന്ത ചുറ്റിച്ചത് പോരാ.. ഇനി മോൾക്കും വേണോ.." (റയാൻ. വിച്ചൂന്റെ ചെവിയിൽ ചേർന്ന് പറഞ്ഞു.വിച്ചു അവന്റെ കാലിൽ ചവിട്ടി... ആൽവിന്റെ പെണ്ണാട.. മര്യാദക് സംസാരിക് എന്ന് അടക്കം പറഞ്ഞു.. . ) "എന്താ.. ഞങ്ങളുടെ മൂക്കും കൂടി വേണോ..?" (റയാൻ.. ) "അതല്ല.. എനിക്കൊന്നു സംസാരിക്കാൻ..." അവൾ ആൽവീടെ മുഖത്തേക്ക് നോക്കി... "ഹ്മ്മ്മ്.. ഹ്മ്മ്.. ഈ അപ്പൂപ്പൻ താടി തോട്ടം... ഉമ്മ് ഹ്മ്മ്.... ഇജ്ജാതി നിന്റെ...." "മിണ്ടല്ലെടാ...," (ആദി അവന്റെ തലക്കിട്ടു കിറുക്കി ) ആൽവിൻ റയാനെ രൂക്ഷമായൊന്ന് നോക്കി... "ചെല്ലെടാ.. നമ്മളെ ദേവൂനെ സംരക്ഷിക്കുന്ന ആളാണ്... നീ ചെന്നില്ലേൽ ഇനി അവളെ നോകിയില്ലേലോ..." അത് കേട്ടപ്പോൾ ശങ്കിച്ച് നിന്ന ആൽവി അവളുടെ അടുത്തേക്ക് നടന്നു... നേരം സന്ധ്യ മയങ്ങിയിരുന്നു.. അവരിരുവരുo സർപ്പക്കാവ് ലക്ഷ്യമാക്കി നടന്നു.... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story