നീലത്താമര💙: ഭാഗം 17

neelathamara

രചന: തൻസീഹ് വയനാട്

"ടാ..... " അവളോട് എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ പിന്നിൽ നിന്നുമൊരു വിളി.. ഞങ്ങൾ ഇരുവരും തിരിഞ്ഞു നോക്കി.. കയ്യും കെട്ടി നിരന്നു നിൽക്കുന്ന നാൽവർസംഘം "ഞങ്ങളോടീ ചതി മാണ്ടായ്നു അച്ചായോ... മാണ്ടായ്നു.. മോശം ആയിപോയി.. വളരെ മോശം.. " റയാൻ മൂക്ക് പിഴിഞ്ഞ് കൊണ്ടു ഞങ്ങളുടെ അടുത്തേക്ക് വന്നു...അവന്റെ പറച്ചിൽ കേട്ടാലേ അറിയാം... ഇവിടെ നടന്നത് മുഴുവൻ അവൻ സെന്സറില്ലാത്ത ക്യാമറ വെച്ചു കണ്ടെന്നു... ഇനി ഇപ്പോ എന്നാ ചെയ്യും..? ഞാൻ തലപുകച്ചു.. അവളും പകച്ചു നിൽപ്പാണ്. എന്നാലും.. വേണ്ടായിരുന്നു ദേവീ.. നീയും കൂടെ... ചിന്നു അവൾക്കിട്ടു താങ്ങി.. ഞാൻ നിരന്നു നിൽക്കുന്ന അവരെ നോക്കി നന്നായൊന്നു ഇളിച്ചു കാണിച്ചു... അതേയ്.. എന്നാന്നു വച്ചാൽ.. അറിയാതെ പറ്റിയത...അല്ലാതെ നിങ്ങളൊന്നും കരുതുന്ന പോലെ..... ഞാനവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.. മതിയ്.... നീ ഒന്നും പണയണ്ട.... ചെയ്യാനുള്ളതൊക്കെ ചെയ്തിട്ടു.... ആദി...

ചൂണ്ടു വിരൽ ചുണ്ടത്തു വെച്ച് പറഞ്ഞു. ടാ വിച്ചൂ.. നീയേലും ഒന്ന്.. മനസ്സിൽ.... ശ്........ അവനും എന്നോട് ആദിയെ പോലെ ചുണ്ടത്തു വിരല് വെച്ചു. നീ പറയണ്ട. ഇവൾ പറയും. ഇല്ലേൽ ഞങ്ങൾ പറയിപ്പിക്കും. രണ്ടു കയ്യും കെട്ടി റയാൻ അവളുടെ മുൻപിലേക്ക് കയറി നിന്നു. കുറ്റം പിടിച്ച പ്രതി കണക്കെ അവളവന്റെ മുൻപിൽ നിന്നു. ചുണ്ടിപ്പോഴും കടിച്ചു പിടിച്ചു തന്നെ. മോളെ പറഞ്ഞോ... എന്തിനാ ഇങ്ങനെ ചെയ്തേ..? അവൾ വ തുറക്കാതെ തലയനക്കി ഇല്ലന്ന് കാണിച്ചു... ഇതെന്താ മൗന വൃതമാണോ...? ഹലോ.. പറ. കേൾക്കട്ടെ... ആദി അവളുടെ കണ്ണിനു മുൻപിൽ വിരൽ ഞൊടിച്ചു പറഞ്ഞില്ലേൽ ഞങ്ങളുടെ അച്ചായന്റെ മൂക്കിടിച്ചു പരത്തിയതിനുള്ള ശിക്ഷ ഇപ്പോ തീരും ഞങ്ങൾ.. ചിന്നു കൈ കെട്ടി അവളോട് തുടർന്നു. അവളാകെ പരവശവശയായി... പക്ഷെ ഞാൻ കണ്ട ദേവി ഇത്രക്ക് പൂച്ചകുഞ്ഞല്ലല്ലോ.. ഇതെന്ന പറ്റി ഇവൾക്ക്..? ഇവരെല്ലാവരും വിരട്ടിയപോ വിരണ്ടതാകും... ടാ.. അതിനാ കൊച്ചൊന്നും ചെയ്തില്ല..

ഞാനാ... ശ്.... !!നിന്നോട് മിണ്ടരുതെന്ന് പറഞ്ഞാൽ മിണ്ടരുത്. കേട്ടല്ലോ അതിനപ്പുറത്തേക്ക് പോകണ്ട. വിച്ചു വീണ്ടും ചുണ്ടത് വിരലമർത്തി. പറ പത്മ.. (റയാൻ ) പറ ദേവീ (വിച്ചു ) പറയടോ (ആദി ) ഹ... പറയുന്നേ... (ചിന്നു.. ) നാലു പെരും ഒരേ സ്വരത്തിൽ.. പലതരത്തിൽ അവളോട് ആരാഞ്ഞു.. ഗതി കെട്ട അവൾ എന്നെ നിസ്സഹായതയോടെ നോക്കി.. വ തുറന്നു. സംസാരിക്കാൻ തുനിഞ്ഞതും വെയിലിന് നിന്നും ഓറഞ്ചല്ലി പുറത്തേക് ചാടി... അത് കണ്ടപ്പോഴാണ് അവൾ വാ അടച്ചു വെച്ചതെന്തിനാണെന്ന് എനിക്ക് മനസിലായത്.... യീശോ.. പണി പാളി... ഹാ... കണ്ടോ.. കണ്ടോ ന്നാലും... ഇത് വേണ്ടീനീല കുട്ടിയോ... റയാൻ വീണ്ടും... അ.. അത്.. ഞാനല്ല.. ആൽവിചായാൻ അറിയാതെ.... (അവളുടെ നാവിൻ തുമ്പിൽ നിന്നും എന്റെ പേരിത്ര മനോഹരമായി ബഹുമാനത്തോടെ കേട്ടപ്പോൾ ദേഹമൊട്ടാകെ ഒരു കുളിർ... ശ്ശോ.. അച്ചായൻ ധൃതങ്കപുളകിതനായി.. ആരും കണ്ടിട്ടില്ല.. നമ്മൾ മാത്രം അതുകൊണ്ട് പ്രത്യേകം പറയണ്ടല്ലോ പതുക്കെ വായിക്കു കുട്ടികളെ ) നീയല്ലേ.. നൊണ.. !

റയാൻ ചാടിക്കടിക്കുംപോലെ പറഞ്ഞു... അല്ല.. ഞാൻ.. വീണ... നീ വീണയോ ദേവിയോ.. ഇനി ഇവൻ പറഞ്ഞോണ്ട് നടക്കുമ്പോലേ പൂതനയോ ആരോ ആകട്ടെ... ഞങ്ങള്ക് അറിയണ്ടത് ഞങ്ങളെ പറ്റിച്ചേ എന്തിനാണെന്ന... റയാൻ കണ്ണും മൂക്കുമില്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞു... പൂതനന്ന് കേട്ടപ്പോൾ പത്മ എന്നെ നോക്കിയ ഒരു നോട്ടം... മാതാവേ ഞൻ ദഹിച്ചു. !! പറ്റിച്ചുന്നോ..? എങ്ങനെ... ഞാനും അവളും ഒന്നിച്ചു ചോദിച്ചു.. ഹാ പറ്റിച്ചു... നീ ഇവന് മാത്രം കൊടുത്തു.. ഞങ്ങൾക്കും വേണം. (റയാൻ ) എ.. എന്ത്...? ഞങ്ങളിരുവരും ഒരുമിച്ച് ഞെട്ടിത്തരിച്ചു കൊണ്ടു ചോധിച്ചു... എന്തെന്നോ...ഒന്നുമറിയാത്ത പോലെ കളിക്കല്ലേ... അച്ചായനെ വെട്ടി മട്ടൻ പുലാവുണ്ടാക്കി ഞാൻ പെരുന്നാൾക് വിളമ്പും... ഓ.. ഇതിനിടയിലും ചളി എടുത്തെറിയാതെ കാര്യം പറയടാ കൂതറെ.. വിച്ചു റയാനെ തട്ടി പറഞ്ഞു.. ഓ.. സോറി.. ട്രാക്ക് മാറി.. പറയു കുട്ടീ... എന്തിനാ ഇങ്ങനെ ചെയ്തേ.. അറിയാതെ പറ്റിയത... അവൾ തലകുനിച്ചു. അറിയാതെയോ... ടൂ മച്ച് നുണ.

ടാ.. റയാനെ.. എന്നെ ചൂടാക്കാതെ പോയെ എല്ലാം.. ക്ഷമ നശിക്കുന്നുണ്ട്.. ഞാൻ നിന്നിടത് നിന്നും റയാന് മുന്നറിയിപ്പ് നൽകി.. ആഹാ... അപ്പോ ഞങ്ങളെ കൂട്ടാതെ വന്നു ഇവള് നിനക്ക് തന്നതും പോരാ.. ഞങ്ങള് ചോദിക്കുന്നതാ ഇപ്പൊ.. കുറ്റം. (വിച്ചു ) എന്നാ തന്നുന്ന നിങ്ങളീ പറയുന്നേ... ..? ഞാൻ ഉച്ചത്തിൽ ചോദിച്ചു ഓറഞ്ച് !!!!!! നാലു പേരും ഒന്നിച്ചു പറഞ്ഞു. അവർ പറഞ്ഞത് കേട്ടപ്പോൾ.. ഇവരെ കണ്ടപോൾ പാറിപോയ കിളികളൊക്കെ.. അവരുടെ ഈ ഒരൊറ്റ ഉത്തരത്തിൽ തിരിച്ചു വന്നു.... അപ്പോ.. ധതാണ് ഇവർ പറയുന്നേ... മറ്റേത് കണ്ടിട്ടില്ല.... ആശ്വാസം. എന്താടാ പട്ടി അച്ചായാ ആലോചിക്കുന്നേ..? ആദി ഓരോന്ന് ആലോചിച് ശ്വാസം വിട്ട എന്നെ തട്ടി... ഏയ്‌.. ഒന്നുമില്ല...നിങ്ങളെ കാണാതെ വന്നതൊന്നുമല്ല... ഇവുടെ വന്നപ്പോ കണ്ടു തിന്നു.. അത്രേ ഉള്ളു... കർത്താവാണ് സത്യം.. എല്ലാവരോടുമായി ഞാൻ പറഞ്ഞു തീർത്തു. അല്ലാതെ ഇവൾ നിനക്ക് മാത്രം തന്നതല്ല...? റയാൻ.. വീണ്ടും... ഓ.. അല്ലന്നേ.....

സത്യം... ആണോടി കൊച്ചേ.... അവൾ തലയാട്ടി.. ഹാ.. എങ്കി പിന്നേ അങ്കം തുടങ്ങട്ടെ.... അത്ര പറഞ്ഞതെ ഒർമ്മയുള്ളു.. നാലും കൂടെ ആ ഓറഞ്ചു മരത്തെ പറിച്ചെടുക്കാഞ്ഞത് ഭാഗ്യം.... എന്റമ്മോ...കൊറേ തിന്നു.. കൊറേ പറിച്ചു.... ശെരിക്കും അങ്കം തന്നെയായിരുന്നു. പച്ച പറിച്ചതു പോട്ടേന്ന് വെക്കാം.. എന്നാത്തിനാ ഈ ചള്ള് പറിക്കുന്നെ..? അവരുടെ മലക്കം മറി നോക്കി നിൽക്കുന്നതിനിടെ... പത്മ.. അകത്തളത്തിൽ വിളക്ക് വെക്കാൻ പോകുവനാണെന്ന് പറഞ്ഞു പോയി... കൂട്ടിനു ചെല്ലണമെന്ന് ഉണ്ടെങ്കിലും നേരത്തെ ഉണ്ടായതോർക്കുമ്പോൾ അവളെ ഫേസ് ചെയ്യാനൊരു മടി. അതുകൊണ്ട് അവളൊറ്റക്ക് തന്നെ പോയി... കുറച്ചു കഴിഞ്ഞ്... ടാ.. ടാ.. ഇരുട്ട് മൂടി... വന്നേ... ഇനി പിന്നേ നോക്കാം.. ദേവു.. ഒറ്റക്കാ...ന്നു പറഞ്ഞ് ഒരു വിധം അവരേം വലിച്ചു ഞാൻ ദേവുടെ അടുത്തേക്ക് പോയി.. അങ്ങോട്ടു ചെന്നപ്പോൾ.. ക്ഷീണമൊക്കെ ഒരുവിധം വിട്ടൊഴിഞ്ഞു എഴുന്നേറ്റിരിക്കുന്ന ദേവു.. അടുത്ത് പത്മയും. ഞങ്ങളെ കണ്ടതും അവളൊന്നു പുഞ്ചിരിച്ചു. അവളെഴുന്നേറ്റിരിക്കുന്നത് കണ്ട സന്തോഷത്തിൽ.. ഞാൻ വേഗം ചെന്നു സ്ഥലകാല ബോധമില്ലാതെ ദേവുവിനെ ചേർത്തു പിടിച്ചു...

നെറ്റിയിൽ മുത്തി. അവളുടെ കെട്ടഴിച്ച കൈകൾ ഞാൻ നെഞ്ചോടു ചേർത്തു.. മുറിവ് വാടിയിട്ടുണ്ട്.. ആശ്വാസമായി.. ഞാനവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു. അവൻമാരും ഹാപ്പി... ദേവു.. വളമിടാത്ത ഒരു ഓറഞ്ച് എടുക്കട്ടേ.. റയാൻ രണ്ട് ഓറഞ്ചുകൾ എടുത്ത് പൊക്കി കാണിച്ചു... അവൾ അവനേ നോക്കി ചിരിച്ചു... കണ്ണു നിറച്ചു.. ഇത്തിരി നേരം കൊണ്ടു അവരൊക്കെ പിടിച്ചതും വിഷമിച്ചതും അവൾക് ഒരു നിമിഷം കൊണ്ടു അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു.. പെട്ടെന്ന് മുറിയിലേക്ക് പത്മയുടെ അച്ഛൻ കടന്നു വന്നു. ഒരാഴ്ച കൊണ്ട് കൈ രണ്ടും ശെരിയാകുമെന്നും ഒന്നും ഭയക്കാനില്ലെന്നും പറഞ്ഞ്.. കുറച്ചു മരുന്നുകൾ ഞങ്ങളെ ഏല്പിച്ചു. ശേഷം ഞങ്ങൾ അവിടുന്ന് തിരിച്ചു വീട്ടിലേക്ക് നടന്നു.. ദേവുവിനെ എന്റെ നെഞ്ചോടു ചേർത്തു തന്നെ നടത്തി.. രണ്ടു ദിവസം കഴിഞ്ഞു അദ്ദേഹത്തെ കാണാൻ മറക്കരുതെന്ന് ഒരു താക്കീതോടെ അദ്ദേഹം ഒന്നുകൂടെ ഓർമിപ്പിച്ചു. തിരിച്ചു കാട്ടിലൂടെ വഴി കാണിക്കാൻ.. ദേവിയെ പറഞ്ഞയക്കാമെന്ന് പറഞ്ഞെങ്കിലും.. വേണ്ടെന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി. ഇരുൾ മൂടിയ കാടിനുള്ളിലൂടെ ഞങൾ അഞ്ചുപേരും നടന്നു നീങ്ങി.... അപ്പോഴും വശ്യമാർന്ന ഒരു തരം പാലപ്പൂവിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി......... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story