നീലത്താമര💙: ഭാഗം 18

neelathamara

രചന: തൻസീഹ് വയനാട്

 "അച്ഛാ.. ദേ അവരെത്തി.. " വണ്ടി തറവാടിന്റെ മുറ്റത്തെത്തിയയതും രുദ്ര അകത്തേക്ക് നോക്കി വിളിച്ചു കൂവി. കേട്ടപാടെ അമ്മയും അച്ഛനും പൂമുഖത്തെത്തി. ദേവൂനെ അകത്തേക്ക് കയറ്റി... കുഴപ്പോമൊന്നുമില്ലെന്നറിഞ്ഞ ആശ്വാസത്തിൽ എല്ലാവരും ആശ്വാസത്തോടെ ഭക്ഷണം കഴിച്ചു പിരിഞ്ഞു. അവളുടെ കൈ പൊള്ളിയതിനെ കുറിച് എല്ലാവർക്കും സംശയം നിലനിൽക്കുന്നുണ്ട്താനും. എങ്ങിനെ? എപ്പോൾ? ആര്..? എന്തിനു..? ഈ ചോദ്യങ്ങൾ ഞങ്ങൾക്ക് ചുറ്റും വട്ടമിട്ടു പറന്നു. ദേവു അമ്മയുടെ കൂടെ താഴെ കിടന്നു. ഞങ്ങൾ മേലെ മുറിയിലിരുന്ന് ചർച്ചയിലാണ്. ചിന്തിച്ചു ചിന്തിച്ചു അവസാനം കള്ളൻ വന്നത് തന്നെയാകാനാണ് സാധ്യത എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു. ബാക്കിയൊക്കെ പെട്ടെന്ന് ഉണ്ടായ ആഘാതത്തിൽ ദേവുവിന് തോന്നിയതാകുമെന്നും. എന്തായാലും ആ ചാപ്റ്റർ എല്ലാവരും ക്ലോസ് ചെയ്തു. കല്യാണത്തിന് ഇനി വെറും ആറു ദിവസങ്ങൾ മാത്രമുള്ളു.. അതിനുള്ള ഒരുക്കങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.

വിവാഹമെന്നു കേട്ടതും വിച്ചുവിന്റെ മുഖം മങ്ങി.. അവൻ കിടക്കാൻ പോകുവാണെന്നു പറഞ്ഞു ഞങ്ങൾക്കിടയിൽ നിന്നും ഒഴിഞ്ഞു മാറി അവന്റെ മുറിയിലേക്ക് പോയി. "വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു.. വിവാഹ കാര്യം കേൾക്കുമ്പോൾ അവന്റെ ഭാവ വ്യത്യാസം.. സാധാരണ പെൺകുട്ടികളാണ് ഇങ്ങനെ ഉണ്ടാവുക.കല്യാണം ഉറപ്പിച്ചാൽ ഊണും ഉറക്കവുമില്ലാതെ ഫോൺ വിളിയും കട്ട് കാണാൻ പോക്കും ഒക്കെ സുപരിചിതമാണ്, ഇതിപ്പോ വിവാഹം നിശ്ചയിച്ച കുട്ടിയെ ഒന്ന് കാണുന്നതോ ഫോൺ വിളിക്കുന്നതോ പോയിട്ട്.. ഒരു മെസേജ് പോലും അവനയക്കുന്നത് കാണുന്നില്ല. എന്തോ.. ഒരു മിസ്റ്റേക്ക് ഉണ്ട്..." ആദി പറയുന്നത് കേട്ട് ഞാനും റയാനും അതൊക്കെ ശെരിയാണെന്ന് മനസിലാക്കി... "അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്താണ് കാരണമെന്ന് നോക്കണമല്ലോ..." എന്നും പറഞ്ഞു റയാൻ കട്ടിലിൽ നിന്നെഴുന്നേറ്റു വിച്ചുവിന്റെ മുറിയിലേക്ക് നടന്നു. രുദ്രയും ചിന്നുവും എപ്പോഴോ ഉറക്കം പിടിച്ചിട്ടുണ്ട്.

ദേവു താഴെ ആയതുകൊണ്ട് രുദ്ര ചിന്നുവിന്റെ കൂടെ കൂടി. "ടാ നിൽക്.. ഞങ്ങളും വരുവ..." എന്നും പറഞ്ഞു ഞാൻ ആദിയുടെ കൈപിടിച്ച് എഴുന്നേറ്റു.. റയാന്റെ കൂടെ നടന്നു.. വിച്ചുവിന്റെ വാതിലിൽ ആഞ്ഞു മുട്ടി.. "ടാ.. ഞാനൊന്ന് മുള്ളീട്ട് വരാം.." എന്നു പറഞ്ഞു ആദി ബാത്‌റൂംമിലേക്ക് നടന്നു... "ഏഹ്.. എന്തുന്നട അച്ചായാ നമ്മൾ ഓന്റെ മൂത്രസഞ്ചിക്കാണോ മുട്ടിയെ... വാതിലല്ലേ..."(റയാൻ ) "നീ മുട്ടെടാ.. റയാനെ.. അവന്റെ ചളി..." "സ്റ്റാൻഡേർഡ് പറഞ്ഞാലും ചളി ആണെന്നു പറഞ്ഞു അപമാനിക്കരുത് അച്ചയാ..." അവൻ നെഞ്ചിൽ കൈവെച്ചു പറഞ്ഞു... "അയ്യേ.. നീയിപോ എന്നെ പീഡിപ്പികക്കോ .. ശവം.. മാറിനിക്കങ്ങോട്..." ഞാനവനെ തട്ടി വീണ്ടും വിച്ചുവിന്റെ ഡോർ തട്ടി.. ആ തട്ടലിൽ അവൻ വാതിൽ തുറന്നു... "എന്താടാ.. നിങ്ങൾക്കൊന്നും ഉറക്കൊമില്ലേ..?"അവൻ കണ്ണുതിരുമ്മി കൊണ്ട് ഞങ്ങളോട് ചോദിച്ചു .. "ഓഓഓ.. അഞ്ചു മിനിട്ടോണ്ട് അവൻ കൂർക്കം വലിച്ചു... എന്തോര് ആക്റ്റിംഗ്.. പൊളി പൊളി.." അതും പറഞ്ഞു റയാൻ വിച്ചുവിനെ ഉന്തി അകത്തേക്ക് കയറി... അവനാകെ ചമ്മി... "അങ്ങനെയിപ്പോ.. മോൻ കോട്ടവായ വിടണ്ട.. കാര്യം പറ..

നിനക്കെന്താ.. ഈ മരാജിനോട് താല്പര്യകുറവു.. പറ... " "ഏയ്‌.. ഞാൻ ഓക്കേ ആണല്ലോ.. അച്ചായാ.. " "ആഹാ.. എന്നാൽ ഞങ്ങൾ ഓക്കേ അല്ലല്ലോ... സേട്ടാ... " ആദി ഒഴിപ്പു കഴിഞ്ഞു വാതിൽ കട്ടളയിൽ ചാരി നിന്നു അവനേ നോക്കി.. "എന്താടാ.. നിങ്ങൾക്കൊക്കെ.. എന്താ കാര്യം..?" "നീ കൂടുതൽ അഭിനയിച്ചു കഷ്ടപെടണ്ട വിച്ചു.. എന്നാ ഉണ്ടേലും തുറന്നു പറയാനാണ് ഞങ്ങളെ പോലെ ചിലവർ ഈ വേഷോം കെട്ടി നടക്കുന്നെ... നീ കളിക്കാതെ കാര്യം പറ.. " "ഏഹ്.. ട്രാക്ക് സൂട്ടും ബനിയനും തുറന്നു പറച്ചിലും തമ്മിൽ എന്ത് ബന്ധം..?" .. റയാൻ സംശയത്തോടെ എന്റെ നേർക് തിരിഞ്ഞു... ഞാനവനെ രൂക്ഷമായി നോക്കിയപ്പോൾ അവൻ ആദിയെ നോക്കി. വായടച്ചു നിന്നില്ലേൽ കണ്ണടച്ചു പൊട്ടിക്കും എന്ന് ആദി പടിയിൽ നിന്നുകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ അവൻ വായടച്ചു. ചുമരിൽ ചാരി നിന്ന് വിച്ചു തലതാഴ്ത്തി. "ടാ.. എന്നാടാ... കെട്ടാൻ പോണ കൊച്ചിന് വല്ല അഫൈറും ഒണ്ടോ..?" "ഏയ്‌.. അതൊന്നുമല്ലടാ..." "പിന്നെ.. കാണാൻ കൊള്ളത്തില്ലയോ..? " "ഏയ്‌.. അതുമല്ല.." "പിന്നേ വല്ല വൈകല്യവുമുണ്ടോ..?" (റയാൻ ഇടയ്ക്കു കയറി.. "ശ്ശേ.. അതൊന്നുമല്ലടാ കോപ്പേ..."

വിച്ചു അവനെ നോക്കി പറഞ്ഞു.. "പിന്നെന്നാടാ..കോപ്പേ . നിനക്ക് വല്ല കൊഴപ്പോമുണ്ടോ..? " "ഉണ്ട് !!" വിച്ചു പറഞ്ഞു നിർത്തി. പെട്ടന്നവന്റടുത്തു നിന്നും അങ്ങനെ കേട്ടപ്പോൾ ആദിയും ഞാനും റയാനും പകച്ചു പോയി.. ഇരുന്നിടത്തു നിന്നുമെഴുന്നേറ്റു ഞാനും റയാനും... അവന്റടുത്തേക്ക് ചെന്നു.. "എന്താടാ.. മുത്തേ.. പറ.. അനക്കെന്താ പ്രശ്നം. അന്റെ ലിങ്കൊപ്ലികേഷൻ ഡൌൺലോഡ് ചെയ്യാൻ വല്ല കൊഴപ്പോമുണ്ടോ... അതോ.. ചാർജ് ലോ ആണോ.. പറ മുത്തേ പറ..." റയാൻ അവന്റെ കോളറിൽ പിടിച്ചു കുലുക്കി... "അയ്യേ... ശവം.. എനിക്കൊരു ചുക്കുമില്ല പട്ടീ.. എനിക്ക് പ്രേമിച്ചു കല്യാണം കഴിക്കാനായിരുന്നു ആഗ്രഹം. ഈ കൊച്ചിനെ ഞാൻ ഒന്ന് നേരിട്ടു കണ്ടിട്ടു പോലുമില്ല. ഒരു ഫോട്ടോയിൽ ഒരു സാരീം വലിച്ചു ചുറ്റി ആരുടെയോ കൂടെ കല്യാണ ഫോട്ടോയിൽ നിൽക്കുന്ന മുഖമാണ് കണ്ടേ.. എനിക്ക് കുറച്ചു മോടേൺ ആയ കുട്ടിയെ ആയിരുന്നു സങ്കല്പം. ഇതൊരുമാതിരി പാടത്തു കുത്തിയ കോലം പോലെ.." "പ്ര്ര്ർ.... " വിച്ചു തലകുനിച്ചു നിരാശയോടെ പറഞ്ഞ കാര്യങ്ങൾ കേട്ടതും..പെട്ടെന്നൊരു അപശ്രുതി... എന്നതാണെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആദി വാതിൽ പടിയിൽ നിന്നും പരിസരം മറന്നു പൊട്ടിചിരിച്ചു..

വയറും പൊത്തി നിൽക്കുന്നതാണ്... അവൻ മാത്രമല്ല.. റയാനും ചിരിയോ ചിരി... എനിക്കും ചിരി വന്നെങ്കിലും.. അവന്റെ നിൽപ്പു കണ്ടപ്പോൾ കണ്ട്രോൾ ചെയ്തു നിന്നു... "നിർത്തെടാ.. കോപ്പുകളെ.. ഇതിലെന്താ ഇത്ര ചിരിക്കാൻ... കെട്ടാൻ പോകുന്ന കൊച്ചിനെ കുറിച്ച് കുറച്ചു സങ്കല്പങ്ങളൊക്കെ ഉണ്ടായിരുന്നു.ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയ എന്നെ നോക്കി ചിരിക്യാ..? ഇതുകൊണ്ട് തന്നെയാ ഞാൻ ആരോടും പറയാതെ എന്റെ വിഷമം എന്റെ ഉള്ളിൽ കൊണ്ടു നടന്നെ.." വിച്ചു വിഷമത്തോടെ.. എന്തൊക്കെയോ വിളിച്ചു പറഞ്ഞു. തിരിഞ്ഞു നിൽക്കുന്ന അവന്റെ തോളിലേക്ക് ഞാൻ കൈവെച്ചു... "ടാ വിച്ചൂ... ഇതിനിപ്പോ എന്നാ ഒരു പ്രതിവിധി.. വിവാഹം നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ നിനക്ക് ആ കൊച്ചിനെ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ.. എന്നാ ചെയ്യാനാ..? മുൻപേ പറയണ്ടേ.. നിന്റെ ഇഷ്ടങ്ങൾ നോക്കുന്ന അച്ഛനും അമ്മയും തന്നെയല്ലേ.. പിന്നെതിനാ നീ ഇതിനു സമ്മതിച്ചേ.. " "ടാ.. ആ കൊച്ചിന്റെ അച്ഛനും എന്റെ അച്ഛനും ലണ്ടനിൽ ഉള്ള കാലത്ത് പറഞ്ഞു വച്ചതാണ്. എന്നെ ആ സാധനത്തിനെ കൊണ്ടു കെട്ടിചോളാമെന്ന്. അച്ഛനാണെങ്കിൽ പറഞ്ഞ വാക്ക് മാറ്റുന്ന ശീലമില്ല..

അങ്ങനെ സംഭവിച്ചാൽ മരിക്കുന്നതിന് തുല്യമാണെന്ന പറയുക. ഞാൻ എന്ത് ചെയ്യാനാ.. അമ്മയോട് പലവട്ടം പറഞ്ഞു. അച്ഛനീ ഒരു കാര്യം മാത്രമല്ലെ അച്ഛന്റെ ഇഷ്ടം ചെയ്യാൻ പറഞ്ഞുള്ളു.. അതുകൊണ്ട് അനുസരിക്കാൻ... എനിക്കറിയില്ല. ഞാൻ നാട് വിടാൻ വരെ തീരുമാനിച്ചു നിക്കയാണ്..." "ശ്ശെടാ... ആകെ.. ഹലക്കായല്ലോ.. ഇയ്യങ്ങനൊന്നും ചിന്തിക്കാതെ.. ഞമ്മക്ക് പ്രതിവിധി കാണാം... എന്താപ്പോ അനക് മാണ്ടേ... പറ മുത്തേ.. " "എനിക്കീ പെണ്ണിനെ വേണ്ട.. അതുതന്നെ.." വിച്ചു തറപ്പിച്ചു പറഞ്ഞു. "അപ്പോ കല്യാണം മുടക്കണം നടക്കാത്ത കാര്യം.. ". ആദി എന്തോ ആലോചിച്ചു മുറിക്കു വെളിയിലേക്കിറങ്ങി. "ഞൻ പറഞ്ഞില്ലേ... ആർക്കും എന്നെ സഹായിക്കാൻ കഴിയില്ല.. നിങ്ങളൊന്നു പോയെ.. ഇതെന്റെ വിധി. നശിക്കട്ടെ..." "കൂട്ടുകാരന്റെ ഇഷ്ടമാണ് നമ്മടേം.. അതിനിയിപ്പോ എന്നാ ആയാലും അങ്ങനെ.. അതുകൊണ്ട് നമുക്ക് ഇത് മുടക്കണം..." "മുടക്കാനാണേലും മടക്കാൻ ആണേലും മ്മള് കട്ടക്ക് ഉണ്ട്. വയ്യാലോജിക്ക്... " "ഒരൊറ്റ വഴിയേ ഉള്ളു.. ഇത്രേം വൈകിയ സ്ഥിതിക്... ആ കൊച്ചിന് വേറെ ലൈനുണ്ടെന്ന് പറഞ്ഞു പരത്തണം..."

"എടാ അച്ചായാ.. അത് ആ കുട്ടിയോട് നേരിട്ട് ആരേലും ചോദിച്ചാൽ പണി പാളില്ലേ..." വിച്ചു നിരാശയോടെ വീണ്ടും.. "എന്നാ പിന്നേ അവളെ കണ്ടു കാര്യം പറയണം.."(റയാൻ ) "എങ്ങനെ..?" "നിനക്ക് അവളെ ഇഷ്ടമല്ല.. അച്ചന്റെ നിർബന്ധം കൊണ്ട് പറ്റിപോയതാണ്.. ഈ കല്യാണത്തിന്ന് പിന്മാറണം സഹായിക്കണമെന്ന് പറയണം.." "സമ്മതിക്കുമോ..?" (വിച്ചു നഖം കടിച്ചു തുപ്പികൊണ്ട് ചോദിച്ചു ) "പിന്നേ സ്നേഹമില്ലത്ത ഒരുത്തന്റെ കൂടെ ഏതു പെണ്ണ് വരാനാ.. വേണേൽ നിനക്ക് കുറച്ചു മനോരോഗം കൂടിയുണ്ടെന്ന് പറയാം. ഇഷ്ടമില്ലാത്തിനെ കാണുമ്പോ കഴുത്തു ഞെരിക്കുന്ന ചെറിയ രോഗം.. കേട്ടപാട് കണ്ടം വഴി ഓടിക്കളും... ഹ ഹ ഹാ..." "ഓഓഓ.. ഇവനിത് കുളമാക്കും...." (വിച്ചു തലക്ക് കൈകൊടുത്തു... )

"ഏയ്‌.. അതിനല്ലേ ഞങ്ങൾ... അപ്പോ ഇനി അവളെ എങ്ങനെ കാണുമെന്നു തീരുമാനിക്ക്... " "അതിനു രുദ്രയെ ഏല്പിച്ച മതി.. അവൾ അമ്പലത്തിൽ പോകുമ്പോ വരാൻ പറഞ്ഞ വന്നോളും.. അവര് വിളിയും പറച്ചിലുമൊക്കെയുണ്ട്..." "ആഹാ... അപോ സംഭവം ക്ലീൻ... എങ്കി നടക്കാത്ത കല്യാണത്തിന്റെ ചെക്കൻ കിടന്നുറങ്ങിക്കോ.. ബാക്കി സ്ക്രിപ്റ്റ് ഞങ്ങൾ സെറ്റ് ആക്കാം... " "വോകെ..' അവൻ നൂറു വാട്ട് ബൾബിൽ പ്രകാശിച്ചു കൊണ്ടു ഗുഡ് നൈറ്റ്‌ പറഞ്ഞു.. "ആഹാ.. സാധാരണ കല്യാണം മുടക്കികളെ കാണുമ്പോ മോന്തക്കടിയാണ് പതിവ്.." വ്യത്യസ്തമായ ആചാരങ്ങൾ.. റയാൻ പിറുപിറുത്തു... ഞാനും റയാനും കാര്യങ്ങൾ പറഞ്ഞു ഞങളുടെ റൂമിലേക്ക് നടന്നു...... എന്റെ മുറിയിൽ കാലെടുത്തു വെക്കാൻ തുനിഞ്ഞതും... നേരിയ കൊലുസിന്റെ ശബ്ദം പെട്ടെന്ന് കാതിൽ പതിഞ്ഞു..... ഒരു സ്ത്രീ ശബ്ദവും........ തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story