നീലത്താമര💙: ഭാഗം 2

neelathamara

രചന: തൻസീഹ് വയനാട്

റോഡിനരികിൽ തണൽ വിരിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ കാണുന്ന വയലിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു ആൽവിൻ,,,,,,,,,ചുവന്നു തുടങ്ങിയ ആകാശം ഓരോ നെല്ലോലതലപ്പിലും സിന്ദൂരം ചാർത്തിയത് പോലെ നെല്ലോലയുടെ ആഗ്രഭാഗവും ചുവന്നിരുന്നു.....ഇടയ്ക്കു വീശിയടിക്കുന്ന കാറ്റിൽ നൃത്തമാടുന്ന വിളഞ്ഞിട്ടില്ലാത്ത നെൽകതിരിനും ഒരു പ്രത്യേകതരം സൗന്ദര്യമാണെന്നു അവനു തോന്നി.......ആൽവിൻ മറ്റേതോ ലോകതാണെന്നു തിരിച്ചറിഞ്ഞ ദേവിക അവന്റെ മിഴിയെ പിന്തുടർന്ന് കുറച്ചു നേരം പുറത്തേക്കു നോക്കിയിരുന്നു...... "തനി കേരളം...... അല്ലേടാ അച്ചായാ......" ദേവൂട്ടി ആൽവിന്റെ തോളിലോട്ട് ചാഞ്ഞുകൊണ്ട് പറഞ്ഞു.... "ഇതൊന്നുമല്ല മക്കളെ...ഇതൊക്കെ ചെറുത്. നിങ്ങൾ കാണാനിരിക്കുന്നതെ ഉള്ളു അനന്തപുരത്തിന്റെ തിളക്കം.... " വിശാൽ ഡ്രൈവിങ്ങിനിടെ സസ്പെൻസിട്ടു. "എല്ലാം കണ്ടു തീർത്തിട്ടെ ഞങ്ങളീ നാട് വിടുന്നുള്ളൂ ഉണ്ണ്യേ.....

അല്ലേ അച്ചായൻ അങ്ങുന്നേ..... " മൂക്കും പിടിച്ചിരിക്കുന്ന ആൽവിന്റെ ഷോൾഡറിൽ തട്ടി അവൾ വീണ്ടും പറഞ്ഞു.. "ഓ.. ഉത്തരവ് ഓപ്പോളെ...എന്നാലും എല്ലാം കാണാനൊന്നും പറ്റില്ല....ഭാഗ്യമുള്ളവർക് മാത്രം കാണാൻ പറ്റുന്ന ചില നിധികളും ഉണ്ടിവിടെ.. നിനക്കതിനു പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.. " (വിശാൽ.. ) "ഓപ്പോളോ... ഒന്നു പോടാ.. പറയുന്നത് കേട്ടാൽ തോന്നും നീ ഇവിടെ മുഴുവൻ ദർശിച്ച ദേവനാണെന്ന്.. നീയും കണ്ടിട്ടില്ലല്ലോ അതൊന്നും,,,,അല്ലെ അച്ചായാ.... " (വീണ്ടും അവളവനെ തട്ടി.. ) "ഒന്ന്യടങ്യി ഇര്വിക്യോ ശ്യവം... " അവനവളെ റയാന്റെ അടുത്തേക്ക് തട്ടിയിട്ടു... തുറിപ്പിച്ചു നോക്കി. "ന്റുമ്മാമാ... ഇബ്‌ലീസ്... " കാറിൽ ഇരുന്ന് പ്രകൃതി ഭംഗിയൊക്കെ എന്തെടാ ഉറക്കമല്ലോ സുഖപ്രദം എന്ന ചൊല്ലിൽ കൂർക്കം വലിക്കുന്ന റയാൻ പെട്ടെന്ന് ദേഹത്തേക്ക് കനമുള്ള എന്തോ ഒന്ന് വീണ സ്വപ്നം കണ്ടെഴുന്നേറ്റപ്പോ കണ്ടത് ദേവൂനെയാ.. "എന്താടി പഹയച്ചി... ഒറങ്ങാനും സമ്മയ്കുലെ... അനക്കോന്റെ വായിലേക്ക് കേറിയ പോരെ.. നല്ല സ്വപ്നം കണ്ട് വന്നതേർന്നു.. നശിപിച്ചു... " '"പിന്നെ നല്ല സ്വപ്നം... അതായിരിക്കും ഇബ്ലീസിനെ വിളിച്ചെണീച്ചേ... ഒന്ന് പോടാ...

അച്ചായന്റെ തട്ട് കിട്ടിയതുകൊണ്ട് ദേവു കാരണം ഇപ്പോഴെങ്കിലും നരകത്തീന്ന് എണീറ്റല്ലോ ....." ആദവിന്റെ കളിയാക്കല് കേട്ടു ഇളിഭ്യനായ റയാൻ ഉറക്കം തെറ്റിച്ച ദേവൂനെ അങ്ങനെ എന്റെ സ്വപ്നം കൊളമാക്കീട്ട് നീ ഞെളിഞ്ഞിരിക്കണ്ട കേട്ടോടി... ഇബ്‌ലീസ്‌ പിടിച്ചോളെ... എന്നു പറഞ്ഞു അവളെ ഇരുന്നിടത്തു നിന്നും ഒരൊറ്റ തട്ട് തട്ടി... അവള് ബാലൻസ് കിട്ടാതെ നേരെ ചെന്നു ആൽവിന്റെ നെറ്റിയിൽ ചെന്നിടിച്ചു... "യീഷ്യോയോ.... "... ആൽവിൻ അലറി... അവന്റെ ഈശോ വിളി കേട്ടതും കാറിൽ നിന്നുയർന്നത് നാലംഗസംഘത്തിന്റെ പൊട്ടിച്ചിരിയായിരുന്നു... അവന്റെ ദേഷ്യം ഇരട്ടിക്കാൻ വേറെ ഒന്നും വേണ്ടി വന്നില്ല. "ഞ്യാനിവിടെ ഇറങ്യണോ... " അത്രയും പറഞ്ഞവൻ കാറിന്റെ ഡോർ തുറക്കാൻ നോക്കി... കളി കൈവിട്ടു പോയെന്ന് അറിഞ്ഞ ദേവു അവന്റെ കൈപിടിച്ച് വെച്ചു. വിശാൽ കാർ സഡൻ ബ്രെക്കിട്ടു നിർത്തി. ആൽവിന്റെ കലിപ്പ് തലക്ക് കയറി നിൽക്കുക ആണെന്നറിഞ്ഞു പുലികളായിരുന്ന അവർ പൂച്ചകളായി പെട്ടെന്ന് അവന്റെ മൂഡ് മാറ്റാൻ എന്താ ചെയ്യേണ്ടതെന്ന് ആലോചിച് തലപുകച്ചു.. പെട്ടെന്ന് റയാൻ.. "എന്തായാലും വിശാലെ നീ നോക്കിക്കോ..

ഇവിടുന്ന് പോകുന്നതിനു മുൻപ് നീ പറഞ്ഞ നിധി കണ്ടില്ലെങ്കിലും ഇവനെ ഇടിച്ചിട്ട ആ മരംകേറിയെ കണ്ടു പിടിക്കണം,,,,എന്നിട്ടേ ഇനിയൊരു മടങ്ങിപ്പോക്കുള്ളു.. " അത് കേട്ടതും ആൽവിൻ തുറന്ന ഡോർ അടച്ചു. അതു കണ്ടതും എല്ലാവരും പകുതി ആശ്വാസമായി. "യെസ്.. അവളെ കണ്ടു പിടിച്ചു ഇവന്റെ മൂക്കിൽ നിന്നൊഴുകിയ രക്തത്തുള്ളികൾക് പകരം ചോദിച്ചിട്ടേ ഉള്ളു.. "(ചിന്മയ ) "വ്യിടില്ല ഞ്യാനവളെ.." ചുവന്ന കണ്ണുകൾ ചുരുക്കി കൊണ്ട് പല്ല് കടിച്ചു കൊണ്ട് ആൽവിനത് പറഞ്ഞതും ആദവ് വിശാലിനോട് കാറെടുത്തോളാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. പിന്നെ പ്രകൃതി ഭംഗിയൊന്നും നോക്കാതെ ഒറ്റ പോക്കായിരുന്നു... അവർ ശ്വാസം വിട്ടത് വിശാലിന്റെ നാലുകെട്ടിന്റെ മുന്പിലെത്തിയിട്ടാണ് എന്ന് തന്നെ പറയാം. വിവാഹത്തിന് തന്റെ ഉറ്റ സുഹൃത്തുക്കൾ നാട്ടിലെത്തുന്നത് അറിഞ്ഞത് മുതൽ തുടങ്ങിയ കാത്തിരിപ്പാണ് അവന്റെ വീട്ടുകാരും. അവരുണ്ടെങ്കിലേ അവനും ഒരു ഉഷാറുണ്ടാവുകയുള്ളു എന്നവർക്കും അറിയാം. അറേഞ്ച് മാര്യേജിനോടുള്ള മകന്റെ താൽപര്യക്കുറവ് മാറ്റിയെടുക്കാനും വിവാഹം ആഘോഷമാക്കാനും ഇവര് തന്നെ വേണം.....

ഉയർന്നു നിൽക്കുന്ന മരങ്ങളുടെ നടുക്കായി അവയുടെ തലപ്പൊക്കം പാകത്തിനുള്ള നാലുകെട്ട്. തളംകെട്ടിനിൽകുന്ന ചന്ദനത്തിന്റെ സുഗന്ധം... എല്ലാം ആൽവിനൊരു പുത്തൻ അനുഭവം ആയിരുന്നു. മനസിനും ശരീരത്തിനും ഒരു കുളിർമ ലഭിച്ച പോലെ.. തുളസിത്തറ കഴിഞ്ഞു മണ്ണ് മെഴുകിയ പടികൾ ഓരോന്നും ചവിട്ടി അവൻ ചുറ്റിനും നോക്കികൊണ്ട് വീട്ടിലേക്ക് പ്രവേശിച്ചു. ദേവു ഇതിനിടയിൽ ഓടിച്ചെന്നു ഒരു തുളസിക്കതിർ പറിച് അവന്റെ ചെവിയിൽ തിരുകി... "കുറച്ചു ചൂട് കുറയട്ടെ ചൂടാ... " അത്രയും പറഞ്ഞവൾ ചിന്നുവിനെയും കൂട്ടി വിശാലിന്റെ അമ്മയുടെ കൂടെ അകത്തേക്കു കയറി.. പൂമുഖത്തേക്ക് ഇടതുകാൽ വെച്ചവൻ കയറാൻ നോക്കിയതും.. ഒരു തരം കാറ്റ് പതിയെ അവനേ അലോസരപ്പെടുത്തി.. പെട്ടെന്നവൻ കാറ്റിനെതിർദിശയിൽ തലചെരിച്ചു.... അവന്റെ നോട്ടം ചെന്നു പതിഞ്ഞത്... അവിടെ കുടിയിരുത്തിയ ദേവി വിഗ്രഹത്തിലേക്കാണ്.... ആനപ്പൊക്കമുള്ള ആൽമരത്തിന്റെ കീഴെ പ്രതിഷ്ഠിച്ച കൽവിഗ്രഹം.

അവന്റെ ഇടതുകാലിനെ അവനറിയാതെ താഴ്ത്തി വലതുകാൽ പൊക്കി അവൻ തറവാട്ടിലേക്ക് കാലെടുത്തുവെച്ചു. "എടാ മോനെ വിച്ചൂ... നീ ഒന്ന് രുദ്രയെ കൂട്ടികൊണ്ടുവരണം... " "ഏഹ്.. അപ്പോ അവളിവിടെ ഇല്ലേ അമ്മേ..? " അടുക്കളയിൽ നിന്ന് തലയിട്ട് ദേവിക നിരാശയോടെ ചോദിച്ചു... "രുദ്ര " വിശാലിന്റെ അനിയത്തിയാണ് കക്ഷി. ഫോട്ടോസിലൂടെ മാത്രമേ രുദ്രയെ എല്ലാവരും കണ്ടിട്ടുള്ളു..വിശാലിന്റെ കല്യാണം കൂടുക എന്നതിലുപരി രുദ്രയുടെ മധുരമാർന്ന സ്വരം കേൾക്കാൻ കൂടിയാണ് ഞാൻ ഓടിവന്നത്... അസ്സലു ഗായികയാണ്. ഇവന്റെ ഫോണിലൂടെ അവളുടെ ശബ്ദം കേട്ടു കേട്ടു കൊതിച്ചു നേരിട്ടൊന്ന് ആസ്വദിക്കാൻ. "അതിപ്പോ നടക്കാതെ പോയോ അമ്മേ...? " "ഏയ്‌.. ഇല്യ.. ദേവു.. അവള് അമ്പലത്തിലേക്ക് പോയതാണ്. നിങ്ങൾ വരും മുന്നേ എത്തുമെന്നാണ് പറഞ്ഞത്.. ഇപ്പോ കാണുന്നില്യ... മഴക്കോള് കാണുന്നുണ്ട്.. അതാണിവനോട് ചെല്ലാൻ പറഞ്ഞത്.. "

വിചുവിന്റെ അമ്മ കൊറച്ചു നാടൻ ആണ്... അമ്മ മാത്രമല്ല അച്ഛനും അനിയത്തിയും ഒക്കെ അതെ.അതുകൊണ്ട് തന്നെയാണ് വെളിനാട് വിട്ട് അവരിങ്ങോട്ട് തന്നെ ചേക്കേറിയത് . അവനും അങ്ങിനെ ആയിരുന്നു. ഞങ്ങളുടെ കൂടെ കൂടി അല്പം ന്യൂ ജൻ ആയതാണെന്ന് പറയാം. "ഓ ഞാനിപ്പോ ഇനി അവളെ എഴുന്നള്ളിക്കാനും പോണോ അമ്മേ.. ഇവരോടൊന്ന് മര്യാദക് സംസാരിച്ചു കൂടി ഇല്ല... അവളുടെ ഒരു പോക്ക്... " ഈർഷ്യത്തോടെ വിച്ചു കാറിന്റെ കീ മരമേശയിൽ നിന്ന് വലിച്ചെടുത്തു ഉമ്മറത്തേക്ക് പോയി.... " നേരിൽ കണ്ട രണ്ടും കീരിയും പാമ്പുമാണ്.. ഇവരെക്കൊണ്ട് ഞാൻ തോറ്റു " അമ്മ തലക് കൈവെച്ചു കൊണ്ട് പറഞ്ഞു തീർത്തു.. "ടാ വിച്ചു.... ഞാനും വരാം... " കാറിനടുത്തെത്തിയ വിശാലിനെ വിളിച്ചു ആധവ് അവന്റെ അടുത്തേക് ഓടി.... .".ഓ ഭാഗ്യമായി.. അല്ലെങ്കി അവനവളെ വഴക് പറഞ്ഞു കണ്ണു പൊട്ടിച്ചേനെ.. കൂട്ടുകാരുള്ളപ്പോ അവനിച്ചിരി അടങ്ങിക്കോളും... ആശ്വാസമായി..

നിങ്ങൾ വാ മക്കളെ.. വന്നു മേല് കഴുകു.. അമ്മ കഴിക്കാൻ എടുക്കാം... " അമ്മ ഒത്തിരി സംസാരിക്കുന്ന ആളാണെന്ന് മനസിലായി... ഞാനും എന്റെ അച്ചായനും കിളിപോയ പോലെ തറവാട് ചുറ്റും ഓടി നടന്നു ക്യാമെറയിൽ ഒപ്പുന്ന റയാനെയും വലിച്ചു മുകളിലേക്ക് കയറി. ഫ്രഷ് ആയി വിച്ചൂന്റെ അമ്മേടെ രുചിയാർന്ന നാടൻ വിഭവങ്ങൾ വിളമ്പിയ അസ്സലു സദ്യ കഴിക്കുമ്പോഴാണ്.... ഞങ്ങടെ നെഞ്ചിൽ അമ്പെയ്‌തുകൊണ്ട് അമ്മേടെ ചോദ്യം.. "എപ്പോഴാ വിവാഹം..? നിശ്ചയിച്ചതാണോ..? " പെട്ടെന്ന് ഞങ്ങള്ക്ക് മനസിലായില്ല.. അച്ചായൻ മൂക്കും പൊത്തി മൂക്കുമുട്ടെ തട്ടുകയാണ്. ദേവു ഒന്നും മനസിലാകാത്ത പോലെ അമ്മേനെ ഒന്ന് കൂടി നോക്കി... പെട്ടെന്ന് "18 നല്ലേ.... " അവിയലിലുള്ള മുരിങ്ങക്ക വലിച്ചൂമ്പി റയാൻ പറഞ്ഞത്.. "ആഹാ ഡേറ്റോക്കെ ഉറപ്പിച്ചോ... അവനൊന്നും പറഞ്ഞില്യ... " (അമ്മ ) ഏഹ്.. പറഞ്ഞില്ലേ.. സ്വന്തം വിവാഹ ഡേറ്റ് അമ്മ അറിഞ്ഞില്ലേ.. .. റയാൻ അന്തം വിട്ടു മുറിക്കലോലിനെ നോക്കി... "ഏയ്‌.. അതല്ല... ഞാൻ ചോദിച്ചത് ഇവരുടെ കാര്യമാ... " അമ്മ എന്നെയും അച്ചായനെയും ചൂണ്ടി അത് പറഞ്ഞതും... മൃഷ്ടാനം വിഴുങ്ങികൊണ്ടിരുന്ന ഞങ്ങൾ മുഖത്തോടു മുഖം നോക്കി...

വീണ്ടും ചിരിയുയർന്നു... ഇത്തവണ ചിരിക്കാൻ ചൂടനും കൂടി... "ഹയ്യോ അമ്മേ... അവനെന്നെ കെട്ടിയ.. വെഡിങ് ഡേ തന്നെ അവനെന്നെ ഭിത്തിയിൽ ചേർത്ത് വെൽഡ് ചെയ്യും..... " "അയ്യോ... അപ്പോ നിങ്ങൾ അങ്ങനൊന്നും അല്ലെ... " ( അമ്മ.. ) ഏയ്‌... കുട്ടിക്കാലം മുതലേ ഞങ്ങൾ ഒന്നിച്ച അമ്മേ... രണ്ടു ജാതിയാണേലും ഞങ്ങൾക്കൊരൊറ്റ മതമേ ഉള്ളു" സൗഹൃദം "എന്ന മതം.... വയസു ചെറുതായിരുന്നേൽ അനിയാന്നു വിളിച്ചേനെ.. ഇതിപ്പോ അതും പറ്റില്ല.. അതുകൊണ്ട്... ഒരേ വയറ്റിൽ പിറന്ന പോലെ ഞങ്ങൾ കഴിയുന്നു.. വീടും അടുത്താണെ.. അതുകൊണ്ട് കുശാൽ... "ഇന്നത്തെ കാലത്തും ഇങ്ങനെയും കുട്യോളുണ്ടല്ലോ... രണ്ട് നിമിഷം അടുത്ത് നിന്ന തെറ്റ് നടക്കുന്ന കാലമാണ്... എന്തായാലും നന്നായി മക്കളെ.. " പെട്ടെന്ന് ഒരു പുരുഷ ശബ്ദം കേട്ടപ്പോൾ ഞങ്ങളെല്ലാവരും തിരിഞ്ഞു നോക്കി.. വിച്ചുവിന്റെ അച്ഛനാണ്. അധികം പ്രായമൊന്നും തോന്നിക്കുന്നില്ല.. എങ്കിലും മനസുകൊണ്ട് ബഹുമാനം തോന്നുന്ന പ്രകൃതം. അച്ഛൻ ഓരോരുത്തരെയായി പരിചയപെട്ടു.. ചിന്നു, റയാൻ.. (അവനിപ്പോളും മുരിങ്ങക്കായ വിട്ടിട്ടില്ല.. ), ദേവു... അവസാനം എന്താ..മോന്റെ പേര്..?

അച്ഛൻ ആൽവിനോട് ചോധിച്ചപോ...അവൻ ദേവൂന്റെ മുഖത്തേക്ക് നോക്കി.. ദേവു പേര് പറയാൻ തുടങ്ങിയതും.... "അച്ഛാ...... "ഈ ഏട്ടൻ തെണ്ടി എന്നെ കൂട്ടുകാരെ ഇടയിലെന്ന് നാണംകെടുത്തി...." "തെണ്ടിയോ.... ടീ കിളവി.. നിന്നെ... " വിച്ചു അവളുടെ ചെവിക്കു കേറി പിടിച്ചു... "ടാ.. ടാ.. മതി മതി... വിരുന്നുള്ളപ്പോ എങ്കിലും നിനക്കൊക്കെ നന്നായിക്കൂടെ... " ആധവുള്ളത് കൊണ്ടാ.. അല്ലെങ്കി നിന്നെ അവരുടെ ഇടയിൽ നിന്ന് ഇതേപോലെ തൂക്കിയെടുത്തേനേ... കേട്ടോടി മാക്കാച്ചിമോറി... വിച്ചു രുദ്രയുടെ ചെവി വീണ്ടും പിടിച്ചു.... ആദവേട്ടനുള്ളോണ്ട... അല്ലെങ്കിൽ ഏതോ ഒരുത്തൻ എന്നെ കേറിപിടിച്ചു പറഞ്ഞു ഞാൻ നിന്നെ തല്ലിച്ചേനെ തെണ്ടി ഏട്ടാ....അവളതു പറഞ്ഞതും അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു... എന്റമ്മേ.. ഇതിനെയൊക്കെ കൂടപ്പിറപ്പാക്കി എനിക്ക് തന്നെ തന്നല്ലോ ന്റെ ശിവനേ...... നിന്നെ സഹിക്കുന്നതിനു അവൾക്കും കൊടുക്കണം ഓസ്കാർ... ഇതിവിടെ പതിവാ.. മോന്റെ പേര് പറഞ്ഞില്ലല്ലോ... അച്ഛൻ ഇടക്ക് വിച്ചുവിനിട്ടു താങ്ങി വീണ്ടും ആൽവിനിലേക്ക് തിരിഞ്ഞു... പക്ഷെ ഇത്തവണ ദേവുവും ചിന്നുവും രുദ്രേടെ വാലും പിടിച്ചു പോയി... റയാനാണേൽ തീറ്റ തന്നെ...

ആധവാണെങ്കിൽ എന്നെയൊന്നു നോക്കുന്നു പോലുമില്ല..... വിച്ചുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ.. എന്റെ ഈ ചീഞ്ഞ മൂക്കിൽ അച്ഛനോടെങ്ങിനെ സംസാരിക്കും കർത്താവെ... ആകെ കുഴങ്ങിലോ... "മോനെ.. പറ " നിവൃത്തിയില്ല.. പറഞ്ഞെ പറ്റു.. "ഹ്യലോ അച്ച്യ.. ഞ്യാൻ ആലിവ്യൂൻ.. " "അലാവുദീനോ... . " റയാൻ ഇരുന്നിടത്തു നിന്നും എണീറ്റു.. എന്താ..മോനെ...? പടച്ചോനെ അച്ഛാ അവന്റെ പേരതൊന്നും അല്ലാ... പച്ചക്കള്ളം..... അവന്റെ പേര് ആൽവിൻ എന്ന.. ആസ്ഥാനത്തു കേറി തമാശ പറഞ്ഞ റയാനെ രണ്ടു പൊട്ടിക്കാൻ കൈ തരിച്ചെങ്കിലും അച്ഛനുള്ളോണ്ട് അവൻ ക്ഷമിച്ചു നിന്നു. അച്ഛൻ സംശയത്തോടെ എന്നെയും അവനെയും നോക്കി നില്കുന്നത് കണ്ടപ്പോൾ.. എന്റെ നോട്ടത്തിന്റെ തീക്ഷണത കണ്ടിട്ടാകണം റയാൻ പെട്ടെന്ന് നല്ല കുട്ടി ആയി അച്ഛനോട് വ്യക്തമായി കാര്യങ്ങളവതരിപ്പിച്ചു... കഥയൊക്കെ കേട്ടു കഴിഞ്ഞപോ അച്ഛൻ ചിരിയോ ചിരി... എല്ലാവരും കളിയാക്കി പതം വന്നു... ചിരിക്കട്ടെ.. ഇനിയിതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു... ഞാൻ നീട്ടിയൊരു ശ്വാസം എടുത്ത് കൈകഴുകാൻ പോകാൻ നോക്കി... മോനെ .. നിക്ക്.. പോകല്ലേ... ഞാൻ ചിരിച്ചത്..

നിന്റെ ശബ്ദം കേട്ടല്ലടോ... അവളിത്തവണ ഇടിച്ചിട്ടത് ആ മാരാരെ അല്ലല്ലോ എന്നോർത്താണ് .... പോകാൻ നിന്ന എന്റെ കൈപിടിച്ചു അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ.. എന്റെ കണ്ണുകൾ വിടർന്നു... എന്നെ ഇടിച്ചിട്ടവളേ അപ്പോ അച്ഛനറിയാമെന്നല്ലേ... പറഞ്ഞതിന്റെ പൊരുൾ.....? മനസ്സിൽ ചോദിച്ചത് അച്ഛനെന്റെ മുഖത്തു നിന്നും വായിച്ചെടുത്തതു കൊണ്ടാകാം... അവളെ എനിക്കറിയാം.. എനിക്കെന്നല്ല.. ഈ നാട്ടിൽ എല്ലാവർക്കും അറിയാം.. ഇല്ല ശനിയാഴ്ചയും അവൾകീ ഓട്ടം പതിവാണ്. എപ്പോഴും ആരെയെങ്കിലും ഇടിച്ചിടുകയും ചെയ്യും.. പക്ഷെ മിക്കപ്പോഴും. അത് നാട്ടിലെ മാരാരെ ആയിരിക്കും... അതെന്താ.. അവൾ ടിപ്പറിന് പഠിക്കയാണോ...? റയാന്റെ ചോദ്യം കേട്ടതും അഛനൊന്നു പുഞ്ചിരിച്ചു... ഏയ്‌.. അല്ല... അതൊക്കെ നിങ്ങൾ നേരിട്ട് പോയി മനസിലാക്കു....രുദ്രക്കറിയാം.. അവളുടെ വീട്... അച്ഛൻ പറഞ്ഞു നിർത്തിയതും... ഉടനെ ഇറങ്ങാനെന്ന മട്ടിൽ ഞാൻ വേഗം തിരക്കിട്ടു കൈകഴുകി... ഇന്നിനി യാത്ര വേണ്ട...

മഴക്കോളുണ്ട്.. നാളെയാകാം... അച്ഛൻ പോകുന്ന പോക്കിൽ എന്നെ നോക്കി പറഞ്ഞപ്പോൾ... എനിക്ക് മൊത്തത്തിൽ ഒരു പരവേശം പോലെ.. നാളെ വരെ.. ഞാൻ എങ്ങിനെ നില്കും..? എന്നെ നാണംകെടുത്തിയ അവളെ പെട്ടെന്ന് തന്നെ ഇതേ അവസ്ഥയിലാക്കാൻ ഉള്ള അരിശം കാലു മുതൽ ഉച്ചി വരെ തിളച്ചു നിൽകുവാ... ശ്ശേ.... ഞാൻ മുഷ്ടി ചുരുട്ടി ചുമരിലിടിച്ചു... എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു എന്ന് പറയാം... കണ്ണടക്കുമ്പോ അവളുടെ കഴുത്തിനു പിടിച്ചു മൂക്കുകൊണ്ട് ക്ഷ വരപ്പിക്കുന്നതാ കാണുന്നെ... നേരം പുലർന്നപ്പോ... ഏകദേശം ശബ്ദം ഒക്കെ ശെരിയായി.. വേദനയും കുറഞ്ഞു.. എന്നാൽ ഒരിത്തിരി പോലും കുറയാതെ അവളോടുള്ള ദേഷ്യം തിളച്ചു തന്നെ ഉണ്ടായിരുന്നു... എല്ലാത്തിനേം വലിച്ചു.. വണ്ടീകേറ്റി വേഗം രുദ്ര പറഞ്ഞ വഴിയിലൂടെ പോയി.. വിച്ചുവിനും ആ നാട് അത്രക്ക് പിടിയില്ല.. "അനന്തപുരം അത്ഭുതങ്ങളുടെ നാടാണ് അതുപോലെ തന്നെ അനന്തതയുടെയും.. ഒരുപോലെ തോന്നിക്കുന്ന പലവഴികൾ..വഴി അറിയാത്തവന് കുരുക്കിൽ പെട്ട പോലെ തോന്നും...ചിലപ്പോൾ ചതിയുടെ ചതുപ്പും. " "നീ മനുഷ്യനെ പേടിപ്പിച്ചു കൊല്ലുമോ ശവം.. "

വിച്ചുവിന്റെ ഡയലോഗ് അടി കേട്ടു പേടിത്തൊണ്ടൻ റയാൻ അവന്റെ തലാക്കിട്ടൊന്ന് കൊടുത്തു. "ദേ ആ കാണുന്ന ആലിന്റെ ചുവട്ടിൽ കൂടെ നേരെ പോയാൽ ഒരു സർപ്പക്കാവ് കാണാം അതിന്റെ നേരെ പോയാൽ അവളുടെ വീടാണ്..., വണ്ടി പോകില്ല.. " രുദ്ര കൈ ചൂണ്ടി പറഞ്ഞു. എങ്കി വാ നടക്കാം.. ഞാൻ പുറത്തേക്കിറങ്ങി. യ്യോ എനിക്ക് അത് വഴി ഇന്ന് വന്നൂടാ.. നിങ്ങൾ പോയി വായോ.. ഞാൻ ഇവിടെ ഇരിക്കാം... ദേവു അവളെ അധികം നിർബന്ധിച്ചില്ല.. പക്ഷെ അവളെ ഒറ്റക്ക് കാറിലിരുത്തി എങ്ങനെ പോകും... ഞാനും ചിന്നുവും കൂട്ടിരിക്കാം.. നിങ്ങൾ പോയി വാ.. അവളെ കൊന്നേക്കരുത് അച്ചായാ... പേടിപ്പിച്ച മതി.. ഞാനില്ലെന്നു കരുതി.. ഓവർ ആക്കരുത്... ദേവു വഴിയിലേക്ക് കയറിയ ഞങ്ങളോട് വിളിച്ചു പറഞ്ഞു.. "ഒന്നു പോയെടി... അവളൊരു ബോഡി ഗാർഡ് വന്നേക്കുന്നു... " ആൽവി അവളെ പുച്ഛിച്ചു മുന്പോട്ട് നടന്നു.. അവന്റെ ഉള്ളിൽ അവളെ കാണാൻ പോകുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു.

മൂന്നു പെരും മുൻപോട്ട് നടക്കുന്നതിനിടെ... പെട്ടന്ന് ആധവ് നടത്തം നിർത്തി... ടാ.. അവരെ മൂന്ന് പെണ്ണുങ്ങളെ മാത്രം അവിടെ ഒറ്റക്കാക്കി പോകുന്നത് ശെരിയല്ല തോന്നുന്നു... അവൻ പറഞ്ഞതിലും ഒരു ശെരിയുണ്ടെന്ന് തോന്നി.. അവനേ തന്നെ കൂട്ടിരിക്കാൻ അയച്ചു.. ഞാനും റയാനും വിച്ചുവും നടത്തം തുടർന്നു. ഉള്ളിലേക്ക് കയറിചെല്ലുന്തോറും വെളിച്ചം കുറഞ്ഞു വന്നു... കരിപ്പച്ച മരങ്ങൾക്കിടയിലൂടെ സൂര്യരശ്‌മികൾക്ക് ഭൂമിയിലേക്ക് പതിക്കാൻ നന്നേ കഷ്ടപ്പാട്. "നോക്കി നടന്നോ.. അട്ട കേറിയ പിന്നേ മെത്തയിൽ കെടക്കാൻ കഴിയില്ല... " ഏഹ്.. അതെന്താ...റയാനെ..? കേട്ടിട്ടില്ലേ.. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ കിടക്കില്ലന്ന്... അപ്പോ അട്ട കേറിയ.. നമ്മൾക്കും പറ്റിയില്ലെങ്കിലോ... ഓ.. ഇവന്റെ... ഇന്നത്തെ നിന്റെ കോട്ട തീർന്നെ.. ഇനി നിർത്തിയില്ലേൽ.. നിന്നെ ഞാൻ ആ ആൽത്തറയിൽ കെട്ടിയിടും.. വിച്ചു അവനെ താകീത് ചെയ്തു.. ഇവന്റെ പോക്ക് കണ്ടാൽ തോന്നും ഇന്നാ പെണ്ണിനെ തിന്നുമെന്ന്... എന്റമ്മോ..

ആ കൊച്ചിനിടിക്കാൻ കണ്ട മൊതല്... ... അവര് രണ്ടും കൈയടിച്ചു ചിരിച്ചു....പക്ഷെ സംസാരത്തിൽ ആൽവിൻ അവരെ കഴിഞ്ഞു പോയത് രണ്ടുപേരും അറിഞ്ഞില്ല ആൽവിനപ്പോഴും നടക്കുക തന്നെ ആണ്,,, പിറകെ അവരുണ്ടെന്ന ധാരണയിൽ... നടന്നു നടന്നു മുന്നിൽ കണ്ട നാരകത്തിന്റെ ചുവട്ടിലെ ഇടതു വഴി കേറി അവൻ മുന്പോട്ട് നോക്കി... ചുറ്റും ഒരുതരം ഇരുട്ട്.. സർപ്പക്കാവ് എതിർ ദിശയിലാണെന്നവനറിഞ്ഞില്ല... അവൻ മുന്പോട്ട് തന്നെ നടന്നു... ഇടത്തോട്ടും വലത്തോട്ടും പറന്നു കിടക്കുന്ന ചോലകൾക്കിടയിലൂടെ അവൻ നടന്നു കിതച്ചു... "വഴിതെറ്റിയെന്ന തോന്നുന്നേ... " എന്ന് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ... മുന്നിൽ കാണുന്ന അതെ നിരപ്പിൽ മരങ്ങൾ മാത്രം... അവരെ കാണുന്നില്ല... വന്ന വഴിപോലും കാണുന്നില്ല... അല്ല മനസിലാകുന്നില്ല... അവനവരെ ഉച്ചത്തിൽ വിളിച്ചു നോക്കി... അവന്റെ ശബ്ദം തന്നെ അതെ ധ്വനിയിൽ തിരിച്ചു കേട്ടു... എന്തായാലും വന്നു. പെട്ടു.. ലക്ഷ്യം നടത്തിയിട്ടു തന്നെ...

അവൻ മുന്നിൽ കണ്ട വഴിയേ നടന്നു.... കിതച്ചപ്പോൾ പടർന്നു കേറിയ വന്മരത്തിന്റെ വേരിൽ അവൻ തളർന്നിരുന്നു.... പെട്ടെന്ന്.... പിന്നിലാരോ നിൽക്കുന്ന പോലെ തോന്നി അവൻ തളർന്നടച്ച കണ്ണുകൾ പെട്ടെന്ന് തുറന്നു... പിന്തിരിഞ്ഞു നോക്കി... ഇല്ല തോന്നലാണ്... "ചിൽ ..ചിൽ... ചിൽ... " കൊലുസിന്റെ ശബ്ദം... അതു വരെ ഭയം കേറിക്കൂടാത്ത അവന്റെ ഉള്ളിൽ നേരിയൊരു തരിപ്പ്... ഇനി വല്ല.. പ്രേ...... ഏയ്‌.. അതൊന്നുമല്ല... വല്ല അണ്ണാനും ആയിരിക്കും... ആയിരിക്കണം.. അവനവനെ തന്നെ ആശ്വസിപ്പിച്ചു... എന്തായാലും ഇനി ഇവിടെ ഇരിക്കുന്നത് അത്ര പന്തിയല്ല.. എന്നോർത്തവൻ.. പതുക്കെ എഴുന്നേറ്റു... മുൻപോട്ടു നടത്തം തുടർന്നു... ഇടക്ക് വെച്ച് വീണ്ടും അതെ ശബ്ദം.... ചിൽ... ചിൽ... കർത്താവേ.. കൂടെ ഉണ്ടാവണെ... പുറമെ മാത്രമേ ചൂടുള്ളൂ.. അകത്തു പഞ്ചപാവമ...

അവൻ കഴുത്തിൽ കിടന്ന കുരിശെടുത്തു മുത്തി... പെട്ടെന്ന്... അവന്റെ കാലിൽ... ഷോക്ക് അടിച്ചപോലെ... ഒരു തരിപ്പ് കയറി.. അവൻ അറിയാതെ ആാാ......ന്നു നിലവിളിച്ചു പോയി... പക്ഷെ.. അവനെക്കാൾ ഉച്ചത്തിൽ.... ആാാാാ....... എന്ന ശബ്ദത്തോടെ... മറിഞ്ഞു വീഴാൻ പോയ അവന്റെ മീതേക്ക് ഒരു വെളുത്ത വസ്ത്രധാരിണി വന്നു വീണു... മലർന്നു കിടക്കുന്ന അവന്റെ നെഞ്ചിൽ കിളികുഞ്ഞു പരിചേർന്നിരിക്കുന്ന പോലെ...പെട്ടെന്നവൾ തലയുയർത്തി വിടർന്ന പീലികണ്ണുകളുയർത്തി അവനേ നോക്കി... മജന്ത കലർന്ന ചുണ്ടുകൾ വിറയ്ക്കുന്ന പോലെ.. വെളുത്ത കടലാസുപോലുള്ള മിനുത്ത കവിളുകൾ... പേടിച്ചരണ്ട മാന്മിഴികൾ.... അവനൊരു നിമിഷം നോക്കി നിന്നു... പെട്ടെന്ന് എവിടെ നിന്നോ... ഒരു ബോധോദയം വീണുകിട്ടിയ പോലെ... "ഈശോയേ......പ്രേതം........ ".... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story