നീലത്താമര💙: ഭാഗം 20

neelathamara

രചന: തൻസീഹ് വയനാട്

"ഹെലോ വിച്ചു.. ആം വൈഷ്ണവി. നൈസ് ടു മീറ്റ് യൂ.. " രുദ്രയുടെ അടുത്ത് നിന്നും അവൾ എന്നെ നോക്കി പറഞ്ഞു. ഞാനാകെ കറണ്ടടിച്ച കാക്കയുടെ അവസ്ഥയിൽ. തൊണ്ടയിൽ ഉമിനീരില്ലാതെ എന്റെ നാവു താണ് പോകുമെന്ന അവസ്ഥ. !!! "ഏട്ടത്തി.. ഇതൊക്കെ ഏട്ടന്റെ ഫ്രണ്ട്‌സ് ആണ്.." രുദ്ര മറ്റുള്ളവരെ ചൂണ്ടി കാണിച്ചു പറഞ്ഞു. അപ്പോഴേക്കും അവർ നടന്നു ഞങ്ങളുടെ അടുത്തെത്തിയിരുന്നു. "ഹലോ ആം ആധവ് ," ആദി അവന്റെ പേര് പറഞ്ഞതും അവൾ ആം വൈഷ്ണവി എന്ന് വീണ്ടും പറഞ്ഞുകൊണ്ട് അവനു നേരെ കൈ കൊടുത്തു ... അവൻ തിരിച്ചും "ഹൈ ഞാൻ ചിന്മയ ചിന്നു..." ചിന്നുവിനും അവൾ കൈ കൊടുത്തു മനോഹരമായി ലിപ്സ്റ്റിക്കിട്ടു ചുവപ്പിച്ച അധരങ്ങളാൽ പുഞ്ചിരി നൽകി. ശേഷം അവൾ അച്ചായന്റെ അടുത്തേക്ക് നടന്നു കൈ നീട്ടി.. (ദേവിയുടെ നോട്ടം അവനു നേർക്കായിരുന്നു. ) "യുവർ നെയിം..?" അവൾ ചോദിച്ചു.. "ആൽവിൻ. "അത്രയും പറഞ്ഞു കൊണ്ടു അച്ചായൻ കൈ കൊടുക്കാൻ തുനിഞ്ഞതും ദേവിയുടെ മുഖത്തേക്ക് നോക്കി..

അവൾ പിന്തിരിഞ്ഞു രുദ്രയുടെ നേർക് നോട്ടം ഉന്നയിച്ചു.. പെട്ടെന്നെന്തോ ഓർത്ത പോലെ അവർ പരസ്പരം സ്പർശിക്കുന്നതിനു മുൻപേ അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു... "ജസ്റ്റ്‌ എ മിനിറ്റ് "എന്നു പറഞ്ഞുകൊണ്ട് അവിടെ നിന്നും മാറി നിന്നു.. അവളുടെ കൈ ഉയർന്നു തന്നെ... ആൽവിൻ പോകുന്നത് നോക്കി കൈ തിരിച്ചെടുക്കാൻ തുനിഞ്ഞതും.... "ഹലോ.... ആം റയാൻ..." എന്നു പറഞ്ഞു റയാൻ എത്തിപിടിച്ചു.... അവൾക് ചമ്മല് മറക്കാൻ റയാൻ ഒരു കാരണമായി.... അവൾ എല്ലാവരെയും പരിചയപെട്ടു. ശേഷം ദേവിയെ നോക്കി.. "ഹു ഈസ്‌ തിസ് രുദ്ര..? എനി റിലേറ്റീവ്..? " മുഖത്തു വച്ച കൂളിംഗ് ഗ്ലാസ് ഉയർത്തി ദേവിക്കു നേരെ നോക്കികൊണ്ട് അവൾ ചോദിച്ചു. "ഏയ്‌.. അല്ല.. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. വീട്ടിലൊരു പൂജ നടക്കുന്നുണ്ട് എന്റെ പേരിൽ... ഇവളാണ് മുഖ്യ ആള്... ദേവി ചൈതന്യം ഉള്ള കുട്ടിയ.. ചില്ലറക്കാരിയല്ല... ഏട്ടത്തി..." രുദ്ര തലയുയർത്തി കൊണ്ടു ദേവീടെ ഷോൾഡറിൽ താടിവെച്ചു പറഞ്ഞു.

. "ഓഹ് നൈസ്... ദാറ്റ്‌സ് ഗ്രേറ്റ് ഡിയർ.."എന്നു പറഞ്ഞു ദേവിയെയും അവൾ പരിചയപെട്ടു... ഏറ്റവും ഒടുവിൽ... അവളെനിക്ക് നേരെ തിരിഞ്ഞു. മരവുമല്ല മനുഷ്യനുമല്ലാത്ത അവസ്ഥയിൽ മരവിച്ചു നിൽക്കുന്ന എന്റെ അടുത്തേക്ക് അവൾ നടന്നു വന്നു. അവളുടെ പെർഫ്യൂമിന്റെ മാദക ഗന്ധം നാസികയിലേക്ക് തുളച്ചു കയറി. എന്റെ കണ്മുൻപിൽ വന്നു നിന്ന്... "ഹായ് .. വിച്ചൂസ്..... താനെന്താ ഒന്നും മിണ്ടാതെ നില്കുന്നെ..? ആദ്യമായി പെണ്ണുകാണാൻ വന്നതിന്റെ ചമ്മൽ ആണോ...?" അവൾ ഒരുമാതിരി അവിയലു പരുവത്തിൽ മലയാളവും ഇംഗ്ലീഷും കൂട്ടിക്കലർത്തി എന്നോട് സംസാരിച്ചു തുടങ്ങി... എനിക്ക് മൗന വൃതം.!! ഒന്നും പുറത്തേക്ക് വരുന്നില്ല. ഒരു പെണ്ണിനെ കണ്ടപോഴേക്കും ഐസ് ആയിപോകാൻ മാത്രമായോ ഞാൻ.. ഞാൻ കഷ്ടപ്പെട്ട് ഒരു ചിരി ചുണ്ടിലേക്ക് വരുത്തി. "ഹേയ് ഗയ്‌സ്... ഒരു ഫൈവ് മിനിട്സ് ഞങ്ങള്ക് വിട്ടു തരാമോ ഒന്ന് സംസാരിക്കാൻ..." അവൾ പെട്ടെന്ന് തലചെരിച്ചുകൊണ്ട് മറ്റുള്ളവരോട് ചോദിച്ചു...

"ഓ പിന്നെന്താ.. ഓനെ അനക് എയ്തി തന്നുക്ക് പോയി ജീവിച്ചോ..." (റയാൻ ) "ഓ ഫണ്ണി മാൻ... നൈസ് ജോക്" എന്നു പറഞ്ഞുകൊണ്ട് അവൾ എനിക്ക് നേരെ വന്നു.. "കമ്മോൺ വിച്ചു.. ലെറ്റ്‌സ് ടോക്ക്.." എന്നു പറഞ്ഞവൾ മുൻപോട്ടു നടന്നു.. ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി നിൽക്കുന്ന രുദ്രയെയും, പരിഹസിച്ചു ചിരിക്കുന്ന ചിന്നുവിനെയും ആധിയേയും ഫോണിൽ തോണ്ടുന്ന അച്ചായനെയും, എങ്ങോട്ടോ നോക്കി നിൽക്കുന്ന ദേവിയെയും, പോയി വിജയിച്ചു വാ എന്നു പറഞ്ഞു ആശിർവദിക്കുന്ന റയാനെയും ഒരു മിന്നായം പോലെ കണ്ടു. ശേഷം അവൾ നടന്നെത്തിയ ആൽത്തറ ലക്ഷ്യമിട്ടു ഞാൻ നടന്നു നീങ്ങി... ചൂടോ തണുപ്പോ.. ഒന്നുമല്ലാത്ത ഒരു അവസ്ഥ.. എന്നാൽ നല്ലപോലെ വിയർക്കുന്നുമുണ്ട്... ശിവനെ കാത്തോളണേ... നാറ്റിക്കല്ലേ... എന്നു പറഞ്ഞു തീർന്നപ്പോഴേക്കും ഞാൻ അവളുടെ അടുത്തെത്തി. തിരിഞ്ഞു നിക്കുന്ന അവളെ ഞാൻ തൊണ്ടയനക്കി എന്നിലേക്ക് ശ്രദ്ധ തിരിപ്പിച്ചു.

അവൾ എന്റെ നേർക്കു തിരിഞ്ഞു ഒന്ന് പുഞ്ചിരിച്ചു. "വിച്ചു.. ആദ്യമേ പറയാം. ആം വെരി ഓപ്പൺ.. എന്തും തുറന്നു പറയും. ഈ മൈന്റിനുള്ളിൽ ഓരോന്ന് ഒളിപ്പിച്ചു വെച്ച് പെരുമാറാൻ എനിക്കറിയില്ല..." അവൾ പറയുന്നതിനൊക്കെ യന്ധ്രികമായി തലയനക്കുക മാത്രമായിരുന്നു എന്റെ ജോലി.. പക്ഷെ, !! "ലുക്ക്‌ വിച്ചു. ആം എ മോഡേൺ ഗേൾ.. തന്റെ കോൺസെപ്റ് തന്റെ ഡ്രസിങ് സ്റ്റൈലും അപ്പിയറൻസും കണ്ടാൽ തന്നെ അറിയാം ഒരു പഴയ ജനറേഷൻ ആണെന്ന്... സൊ.. ഞാൻ തനിക്കോ.. താൻ എനിക്കോ സെറ്റ് ആകുമെന്ന് തോന്നുന്നില്ല. സൊ.. വീട്ടുകാരുടെ ഇഷ്ടങ്ങൾക് വേണ്ടി നാം നമ്മുടെ ലൈഫ് സ്പോയിൽ ചെയ്യേണ്ട ആവശ്യകത ഉണ്ടോ...?" അവളുടെ നാവിൽ നിന്നും വീണ വാക്കുകൾ വെള്ളിടി വെട്ടും പോലെ എന്റെ നെഞ്ചിൽ വന്നു കൊണ്ടു. നിറച്ചു വച്ച ബലൂൺ ആരോ പെട്ടെന്ന് കൂർത്ത സൂചി കൊണ്ടു "പ്പടോം !!!" എന്ന് പൊട്ടിച്ച അവസ്ഥ. !!! "ഏയ്‌.. വിച്ചു.. താനൊന്നും പറഞ്ഞില്ല..? " "ഏഹ്.. എന്തുവാ..?"

ഞാൻ പെട്ടെന്ന് സ്വപ്നത്തിൽ നിന്നെണീറ്റ പോലെ ചോധിച്ചു.. "ഓ കൂൾ.. വിച്ചു... തന്റെ ഉള്ളിൽ ഉള്ള കാര്യങ്ങൾ ഞാൻ പറഞ്ഞ ഞെട്ടലാണോ... സൊ ഫണ്ണി..." അവൾ വെളുത്ത മെലിഞ്ഞ വിരലുകളാൽ വാ പൊത്തികൊണ്ട് പറഞ്ഞു... "എന്റെ ഫാമിലിയെ ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം.. താൻ തന്റെ ഫാമിലിയെയും മനസിലാക്കു. എന്നിട്ട് നല്ല സാരിയൊക്കെ ഉടുത്ത പൂവൊക്കെ ചൂടി നടക്കുന്ന പെങ്കൊച്ചിനെ കണ്ടുപിടിച്ചു മാരി ചെയ്യൂ... ആൾ ദി .. ബെസ്റ്റ്..."എന്നു പറഞ്ഞു കൊണ്ടവൾ.. അടുത്ത നിമിഷം.. എന്നെ കെട്ടിപിടിച്ചു... എന്റെ അപ്പോഴത്തെ അവസ്ഥ... ഐസുരുകും പോലെ ഞാൻ അവളുടെ ദേഹത്തു തട്ടി ഉരുകി... വല്ല ആവശ്യവും ഉണ്ടായിരുന്നോ.. എനിക്ക്.. എന്ന് എന്റെ ഉള്ള് വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു. "ഏഹ്... ഇവരിപ്പോ കിസ്സടിക്യോ... അൽ ഹറാമു വൽ ഹറാം... എല്ലാരും കണ്ണു പൊത്തി വിരലിന്റെ എടേൽകൂടി നോക്കിക്കോ.."എന്നു പറഞ്ഞു.. റയാൻ കാറിന്റെ അടുത്ത് നിന്നും മുഖം പൊത്തി... "പിന്നേ.. പരസ്യമായി ചെയ്യാം നോക്കാൻ പാടില്ല... രുദ്രേ.. നീ തിരിഞ്ഞു നിന്നോ..ഞങ്ങൾ നോകാം..."( ചിന്നു.. ) "അയ്യേ..."(രുദ്ര കണ്ണു പൊത്തി.. )

"ഹെലോ... ഗയ്‌സ്..." പെട്ടെന്ന് അവളുടെ ബംഗാളി ഭാഷ കേട്ട എല്ലാവരും കണ്ണു തുറന്നു... നോക്കുമ്പോൾ വിഷണ്ണനായ വിച്ചുവും അവളും അവർക്കു മുൻപിൽ... "ഹ.. കഴിഞ്ഞോ സീൻ..." (റയാൻ കയ്യെടുത്തു് ചോദിച്ചു... ) "വാട്ട്‌..? !!" "ഏയ്‌.. നതിങ്.. ഇട്സ് ജസ്റ്റ്‌ എ ജോക്ക്..." ആദി കേറി പറഞ്ഞു... "ഓ... നിങ്ങളെല്ലാവരും ഫുൾ കോമഡി ആണല്ലോ... എനി വേ.. ഞാൻ പോകുന്നു.. കാര്യങ്ങളൊക്കെ വിച്ചൂസിനോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ സീ യൂ... ഓ.. സോറി.. ഇനി കാണൽ ഉണ്ടാകില്ല.. അല്ലേ വിച്ചൂസ്..." എന്നവൾ വിച്ചുവിന് നേർക് നോക്കി പറഞ്ഞു ടാറ്റാ കാണിച്ചു വന്നപോലെ കാറിൽ കയറി പോയി.. "അട. മോനേ... അടിച്ചല്ലോ... നിന്റെ വാക്കും കേട്ടു ഞമ്മൾ പോയി.. അനക് വട്ടാണ് അതോണ്ട് കല്യാണം പറ്റുല എന്ന് പറഞ്ഞീനെൽ ഇപ്പോ എന്താകുമായ്ന്... ഒന്ന് കണ്ടത് നന്നായി...."റയാൻ ഓടി വന്നു വിച്ചുവിനെ കെട്ടിപിടിച്ചു... "അപ്പോ കല്യാണ ഒരുക്കങ്ങൾ വീണ്ടും റിസ്റ്റാർട്...."ആദി വിസിൽ അടിച്ചു... "ഒന്ന് നിർത്തോ..."വിച്ചു പെട്ടെന്ന് ഉച്ചത്തിൽ പറഞ്ഞു തീർത്തു... ". എന്നാടാ..... അവളെ ഇഷ്ടപെട്ടില്ലേ.. നിനക്ക്..." (അച്ചായൻ ) "എനിക്കല്ല അവൾക്... അവൾക്കെന്നെ പോലൊരുത്തനെ വേണ്ടന്ന്.."

അത്രയും പറഞ്ഞു വിച്ചു കാറിലേക്ക് കയറി... ഡോർ ശക്തിയായി അടച്ചു. "ഏഹ്.. ഇപ്പോ കഥ തിരിഞ്ഞോ.." (റയാൻ ഒന്നും മനസിലാകാത്ത പോലെ കിളി പോയ അവസ്ഥയിൽ.. ) "എന്നോടു ഏട്ടത്തി പറഞിരുന്നു. " വിച്ചുവിനെ നോക്കി നിന്ന അവരോട് രുദ്ര പറഞ്ഞു. "എന്ത്..? " എല്ലാവരും ഒന്നിച്ചു ചോദിച്ചു. "ഒരു നാടൻ പയ്യൻ ആണ് എന്റെ ഏട്ടൻ എങ്കിൽ വിവാഹത്തിന് സമ്മതിക്കില്ലെന്ന്.. ഞാനാ പറഞ്ഞെ.. ഏട്ടൻ മോഡേൺ ആണ് ന്യൂ ജൻ ആണെന്നൊക്കെ... ഇന്നത്തെ ഏട്ടന്റെ വേഷം കണ്ടപ്പോൾ തുടക്കത്തിലേ തടയാൻ നോക്കിയത് അതുകൊണ്ടായിരുന്നു.." "അള്ളോഹ്.. കളഞ്ഞല്ലോ.. കഞ്ഞിക്കലം..."

(റയാൻ തലയ്ക്കു കൈകൊടുത്തു ) "നിനക്ക് മുൻപേ ഒരു വാക്ക് പറയാമായിരുന്നില്ലേ രുദ്ര..?"(ആദി ) "ഏട്ടൻ വഴക്ക് പറഞ്ഞപ്പോൾ.. മിണ്ടാൻ തോന്നിയില്ല പിന്നെ.. അതുകൊണ്ടാ..." "ഇനിയെന്ത് ചെയ്യും.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വള വള പറഞ്ഞിട്ടെന്നാ.. കിട്ടാനാ.." (അച്ചായൻ.. ) "വരു നമുക്ക് കൂലം കുഷമായി ചിന്തിക്കാം..." (റയാൻ.. ) "അതെ.. കല്യാണം മുടക്കാൻ വന്ന നമ്മൾ നടത്താൻ ഉള്ള വഴിക്ക് ചിന്തിക്കാം.. അതിനു വേണ്ടി.. നമുക്ക് പ്രയത്നിക്കാം.." (ചിന്നു.. ) "മുടക്കാനോ..??? !!!" ദേവിയും രുദ്രയും ഒന്നിച്ചു ചോതിച്ചു... "അള്ളോഹ്.. അത് വേറെ കല്യാണം... അത് കയിഞ്ഞു... ആ കാര്യം പറഞ്ഞതാ... "കൂടുതൽ അവർ ഓരോന്ന് ചോദിക്കുന്നതിനു മുൻപേ.. റയാൻ എല്ലാത്തിനേം വലിച്ചു വണ്ടീൽ കേറ്റി... കാറെടുത്തു. ഇനി. വിച്ചുവിനെ നമുക്ക് ഒന്ന് കുളിപ്പിച്ചു കുട്ടപ്പനാക്കണം... ഗെറ്റ് സെറ്റ് ഗോ....... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story