നീലത്താമര💙: ഭാഗം 21

neelathamara

രചന: തൻസീഹ് വയനാട്

 "കത്തി വേണോ..? ബ്ലേഡ് വേണോ..? " "ആരെ കൊല്ലാനാ അതും ഈ നട്ടുച്ചക്ക്..?" "നട്ടുച്ചക്ക് എന്താ കൊന്നൂടെ ഡോണ്ട് ദി ലൈക്‌..?" "എന്നാടാ റയാനെ നിനക്ക്... നിനക്കെന്ന പറ്റി..?" "പറ്റാൻ പോകുന്നതെനിക്കല്ല നീ കണ്ടോ.. ഇന്ന് ഞാനിവിടെ ഒരു ചോരപ്പുഴ ഒഴുക്കും... ഹാ . ഹ ഹാാാ......" റയാൻ കയ്യിൽ കിട്ടിയ ബ്ലേഡ് എടുത്ത് സൂക്ഷിച്ചു നോക്കി കൊണ്ട് അട്ടഹസിച്ചു.. ശേഷം അവൻ മുകളിലേക്ക് ഓടി കയറി. "ഏഹ്.. കർത്താവേ... ഇവനിതെന്നാത്തിനുള്ള പോക്കാ... എന്തേലും മണ്ടത്തരം കാണിച്ചു കൈമുറിഞ്ഞു മോങ്ങാൻ വന്നാൽ നീ അറിയുവെ... " തിരക്കിൽ പടികയറുന്ന റയാനെ വിളിച്ചു അച്ചായൻ കൂവി.. "ഓഓഓ.. പിന്നേ... എന്നെ അറിയിക്കാൻ വന്നാൽ അച്ചായാ ഞാൻ ഒഴുക്കിയ ചോര പുഴയിൽ നിന്നെ മുക്കി ഞാൻ കൊല്ലും..." "അയ്യോ... ഞെക്കി നീ കൊന്നോ.. ദയവു ചെയ്ത് നീയെന്നെ ഇങ്ങനെ ഉള്ള ചളിപുഴയിൽ മുക്കരുത്.." "ഇതിനൊരു മറുപടി ഞാൻ തെരും ഇപ്പോ ടൈമില്ല അച്ചായാ.. ലബ് യൂ... പൂരം കാണണമെങ്കിൽ കേറി പോര് മേലേക്ക്. സ്പോട് വിച്ചുവിന്റെ മണിയറ.. " അവൻ ഒരു ഫ്ലയിങ് കിസ്സും കൊടുത്ത് ഓടി കയറി മേലേക്ക്... "ഏഹ്. കർത്താവെ... വിച്ചുന്റെ മുറിയിൽ എന്നാ ചെയ്യാൻ..

ആ കൊച്ചിനെ കിട്ടില്ലെന്ന്‌ കരുതി അവൻ ആത്മഹത്യാ ചെയ്യാൻ പോകുവാണോ.... യീശോ...." ഞാൻ റയാനേക്കാൾ സ്പീഡിൽ ഓടി പടികൾ കയറാൻ തുടങ്ങി.. ഒന്നിട വിട്ടു പടികൾ ചവിട്ടി മേലേക്ക് താഴേക്ക് നോക്കി ഓടി.... ഓടി കയറി മേലെത്തെ പടിയിൽ ചവിട്ടിയതും ആരോ അപ്പുറം വശത്തു നിന്നും പടികൾ ഇറങ്ങാൻ നോക്കിയതും ഒരുമിച്ചായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ നെറ്റി തമ്മിൽ കൂട്ടിയിടിച്ചുരുണ്ടുരുണ്ടു ഞാനും അവളും നിലം പൊത്തി.... "പ്ടോo "" "കിൽ.. ചിൽ... " വ്യത്യസ്ത ശബ്ദങ്ങൾ...മുറുക്കിയടച കണ്ണുകൾ തുറന്നപ്പോൾ മുന്നിൽ കണ്ടത് ഇറുക്കി അടച്ച കണ്ണുകളുമായി അവൾ .. കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ അവളുടെ കൃതാവിലൂടെ ഒഴുകി എന്റെ വാചിലേക്ക് ഒഴുകി എത്തി.. "പത്മ "... അവൾ പതുക്കെ പീലികൾ വിടർത്തി കണ്ണുകൾ തുറന്നെന്നേ നോക്കി.. അവളുടെ മീതെ കിടക്കുന്ന ഞാൻ പതുക്കെ അവളുടെ രണ്ടു കൈകളിൽ നിന്നും പിടിവിട്ടു, എഴുന്നേറ്റു ഇടുപ്പിൽ കൈ വെച്ചു നിവർന്നു.. ശേഷം അവളുടെ നേർക് കൈ നീട്ടി, പൊട്ടിചിതറിയ വളപൊട്ടുകൾ കൈതണ്ടയിൽ കുത്തികേറി മുറിവേല്പിച്ചിരിക്കുന്നു...കൈ പൊക്കാൻ അവൾ നന്നേ പാടു പെടുന്നുണ്ട്... ഞാൻ കുനിഞ്ഞവളെ എടുത്തുയർത്തി...

കൈക് പിടിക്കാൻ കഴിയില്ല അവളുടെ തോളിൽ പിടിച്ചു പൊക്കി... രണ്ടു കയ്യിലേയും ചുമന്ന കുപ്പിവളകൾ മുഴുവൻ ഉടഞ്ഞിരിക്കുന്നു... "ഞ... ഞാൻ കണ്ടില്ല ടാ.. സോറി...." ആകെ വെപ്രാളപ്പെട്ടുകൊണ്ട് രണ്ടു കൈകളും നീട്ടി പിടിച്ചു... കുത്തി കയറിയ പൊട്ടുകൾ ഓരോന്നായി വലിച്ചെടുത്തു... ഓരോന്ന് എടുക്കുമ്പോഴും... സ്.......എന്ന് എരിവ് വലിച്ചു കൊണ്ടു നീറ്റലോടെ അവൾ എന്റെ നെഞ്ചിലേക്ക് ചേർന്നു... ചേർന്നു നിന്നു... മുടിയിൽ ചാർത്തിയ തുളസിക്കതിരിന്റെ മണം എന്റെ മൂക്കിലേക്ക് ഞാൻ വലിച്ചെടുത്തു... അറിയാതെ കൈകൾ കൊണ്ടു ഞാൻ അവളെ ചേർത്തു പിടിച്ചിരുന്നു... ചെരിഞ്ഞു നിന്നു കൊണ്ടെന്റെ നെഞ്ചിലേക്ക് മുഖമമർത്തി നിൽക്കുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ പറന്നു... വലതു വശത്തേക്ക് പാറി കൊണ്ടിരുന്നു.... അവസാനത്തെ വളപൊട്ടും ഞാൻ വലിഛെടുക്കവെ അവൾ എന്നെ മുറിഞ്ഞ കൈകൾ കൊണ്ടു. .. മതീ.... എന്ന് പറഞ്ഞു കൊണ്ടു വരിഞ്ഞു മുറുക്കി.... അടുത്ത നിമിഷം ഒരു തണുത്ത ജനാലയിലൂടെ വീശി അടിച്ചു.... കറുത്ത മുടിയിഴകൾകിടയിലൂടെ വെളുത്ത തൊലിപ്പുറം പുറത്തേക്ക് മറ നീക്കി പുറത്തേക്ക് വന്നു...... അവിടെ ഞാൻ കണ്ടു... ഒരു തരിപോടെ.... അന്ന് ഞാൻ കണ്ട കറുത്ത മറുക്....

എന്റെ അധരത്തിനു കീഴിൽ.... ഒരു നൂൽദൂരം.. അതെന്തിനോ വേണ്ടി എന്നോട് അപേക്ഷിക്കുന്നതു പോലെ... തിളങ്ങി നിൽക്കുന്ന പോലെ...... അതിലേക്ക് മുഖമമർതാൻ.. ആരോ മനസ്സിൽ മന്ത്രിക്കുന്ന പോലെ.... എവിടെയാണെന്നോ... എന്തിനാണെന്നോ ബോധമില്ലാതെ... ഒരു അപ്പൂപ്പൻതാടി നിലം തൊടാതെ നിൽക്കുന്ന ലാഘവത്തിൽ ഞാൻ അവളെ എന്റെ കരവലയത്തിലാക്കി.... ചുണ്ടുകൾ ആ മുന്തിരി വലിപ്പമുള്ള മറുകിനെ ലക്ഷ്യമാക്കി യന്ദ്രികമായി നീങ്ങി... അമരാൻ തുടങ്ങിയതും..... പെട്ടെന്ന് കൊലുസിന്റെ ശബ്‍ദം.. സുഖകരമായ ഉറക്കത്തിൽ നിന്ന് ഞെട്ടിഎഴുന്നേറ്റ പോലെ ഞങ്ങൾ വേർപിരിഞ്ഞു.... പരസ്പരം മുഖത്തോടു മുഖം നോക്കാൻ പോലുമുള്ള ഒഴിവുണ്ടായില്ല...അപ്പോഴേക്കും അപ്പുറത്തു നിന്നും വരുന്ന കാലൊച്ച ഞങ്ങളുടെ അടുത്തെത്തി ചേർന്നിരുന്നു. കൊലുസിന്റെ ഉടമ രുദ്ര..... ! ഞങ്ങൾ ഒരു പരവേശത്തോടെ തലയുയർത്തി നോക്കി.ഞങ്ങൾ ഇരുവരും അവളെ നോക്കി ഒരു ചിരി സമ്മാനിച്ചു..... എന്നാൽ..., അവളുടെ മുഖത്തെ ഭാവം ഏതാണെന്നു വിവരിക്കാൻ കഴിയുനില്ല...

കണ്ണുകൾ നിറഞ്ഞു... തുളുമ്പി. പരവേശപെട്ട നിറുത്തo.... "ടാ.. ചായാ....." പുരുഷ ശബ്ദം തലയ്ക്കു മുകളിൽ നിന്നു കേട്ടപ്പോൾ രുദ്രയുടെ ശ്രദ്ധ വിട്ട് തല ഉയർത്തി മുകളിലേക്ക് നോക്കി.... റയാൻ തലമാത്രം പുറത്തേക്കിട്ടുകൊണ്ട് ഞങ്ങളെ നോക്കി ചിരിക്കുന്നു.... വെറും ചിരിയല്ല വളിച്ച ചിരി... "ചോറി... ചായ അല്ലാ... അച്ചായാ.. ന്നു വിളിച്ചപ്പോ... ടാ യുടെ ആ യിൽ അച്ചായന്റെ ആ കേറി പോയതാ...." ഞാനവനെ രൂക്ഷമായി നോക്കി... "നോക്കി ദഹിപ്പിക്കല്ലേ... കേറി വന്നു നോക് മുത്തേ... എന്റെ കരവിരുത്..... ഓടി വ...." അത്രയും പറഞ്ഞവൻ തലവലിച്ചു.... അവനിൽ നിന്ന് ശ്രദ്ധ തിരിച്ചു പത്മയെയും രുദ്രയെയും നോക്കിയതും.... പൊടി പോലുമില്ല കണ്ടു പിടിക്കാൻ... ആട്... അല്ല.. രണ്ടുo നിന്നിടത്തു ഒരു പൂട പോലുമില്ല കണ്ടു പിടിക്കാൻ... ഇവരെന്താ... അപ്രത്യക്ഷമായോ.. ഇത്ര പെട്ടെന്ന്...ആാാ... എന്നതേലും ആവട്ടെ... ആദ്യം അവൻ പറഞ്ഞത് നോകാം... അതോർത്തു പതുക്കെ പടി കയറി.., ഇടുപ് നല്ല വേദന.. ജൈവ പച്ചക്കറി തിന്നുള്ള തടി ആയോണ്ടാകും.. അവൾക് തീരെ ഭാരക്കുറവ്...

നല്ല വേദന.... പതുക്കെ പടി കയറി ഞാൻ വിച്ചുവിന്റെ മുറി ലക്ഷ്യം വെച്ചു നടന്നു... വാതിൽ പടിയിലെത്തി അകത്തേക്ക് തലയിട്ടു നോക്കിയപ്പോൾ.... കൂട്ടം കൂടി നിൽക്കുന്ന മൂവർസംഗം ഇതെന്ന.. ഇപ്പോ.... റയാൻ ശെരിക്കും ആരെയോ കീറിമുറിച്ചോ കർത്താവെ... ഞാൻ വേദന മറന്നു വേഗം ചിന്നുവിനെയും ആധിയേയും ഒറ്റക്കാലിൽ നിൽക്കുന്ന ദേവുവിനെയും(ഇവളെപ്പോ തലപൊക്കി.. ) വകഞ്ഞു മാറ്റി നടുവിലേക്ക് നോക്കി.... കർത്താവെ.. തൂവല് പറിച്ചെറിഞ്ഞു ഡ്രസ്സ്‌ ചെയ്ത അൽഫാഹ്മ് കോഴിയുടെ തൊലിപ്പുറം പോലെ മനോഹരമായ ക്ലീൻ ഷേവ്ഡ് വിച്ചു. അന്ധം വിട്ട യൂദാസിനെ പോലെ ഞാനും കർത്താവെ... ഇതെന്നാ കോലവാ... അമ്പലത്തിന്നു തിരിച്ചു വന്നപ്പോ ഒരു കുഴപ്പോo ഇല്ലാതെ ഊണും കഴിച്ചു പടികേറിയ ഇവനെങ്ങനെ കീമോ ചെയ്ത കോഴിയെ പോലെ.... (മുടി ബാക്കിയുണ്ട് ) "എങ്ങനുണ്ട് അച്ചായാ... നമ്മുടെ ഹാരിപോറ്റർഡേ ഒരു കണ്ണടയും കൂടെ വെച്ചാൽ ചെക്കൻ ഫ്രീക്കനായില്ലേ... " റയാൻ... വിരൽ ഞൊടിച്ചു പറഞ്ഞു തീർത്തു... "ഏഹ്.., നീയറിഞ്ഞോണ്ടാണോടാ അച്ചായാ ഈ പണി ഇവൻ ചെയ്തേ..."(

നാലും കൂടെ എന്നോട് ഉച്ചത്തിൽ.. ) "ഏഹ്.. ഞാനോ.... അപ്പോ നീയറിഞ്ഞില്ലേ..... ഞെട്ടി കൊണ്ടു ഞാൻ ചോദിച്ചത് മറ്റാരോടുമല്ല... സ്വന്തം രോമങ്ങൾ പോയത് അറിഞ്ഞില്ല പറഞ്ഞ കഥാനായകനോട്‌" (ഈ സന്ദർഭത്തിൽ നടൻ അവൻ തന്നെ.. വിശാൽ.. ) "ഞാൻ ഊണ് കഴിച്ചു മയങ്ങി എണീറ്റതെ ഉള്ളു.... ഞാനിങ്ങനെയായി പോയി അച്ചയാ......"അവൻ വിശണ്ണനായി പറഞ്ഞു.... "ഞങ്ങളൊക്കെ ഇവന്റെ കാറൽ കേട്ടു ഓടി വന്നതാ.... (ബാക്കിയുള്ളവർ റയാൻ ഒഴികെ )വന്നു നോക്കിയപ്പോൾ കണ്ണാടിക്ക് മുൻപിൽ നിന്ന് മോങ്ങുന്നു..." ഞാൻ കേട്ടില്ലല്ലോ... കർത്താവെ ഇവന്റെ കരച്ചിൽ... ഒന്നോർത്തപ്പോൾ... ഹാ എങനെ കേൾക്കാൻ.. ഞാൻ എന്നെ തന്നെ മറന്ന നില്പില്ലായിരുന്നല്ലോ.... പെട്ടെന്ന് ഞാൻ തലകുടഞ്ഞു.... "അപ്പോ.. ആരാണിതിനുത്തരവാദി....?" (ചിന്നു ) "ഞാൻ... എങ്ങനുണ്ട് എന്റെ സർപ്രൈസ്...

എല്ലാവരും ഞെട്ടിയില്ലേ... ഇതേ പോലെ ആ മദാമയും ഞ്ഞെട്ടും.. എന്നിട്ടിവനെ കെട്ടും... എങ്ങനുണ്ട് എന്റെ ബുദ്ധി. മക്കളെ... എന്റെ അരമണിക്കൂറിലെ ശ്രമഫലം... ആഹാ.. സായിപ്പനായില്ലേ.. നമ്മുടെ വിച്ചു... ഒരു കൂളിംഗ് ഗ്ലാസ് കൂടി വെച്ചാൽ പക്കാ സായിപ്പ്..." റയാൻ യുദ്ധം ജയിച്ച പോലെ ബ്ലേഡും നോക്കി അലറി പറഞ്ഞു..... അടുത്ത നിമിഷം... നാലു പെരും കൂടെ കയ്യും മടക്കി അവനേ ഒരു നോട്ടമായിരുന്നു... "ഏഹ്.. ഇങ്ങളൊക്കെ എന്തിനാ ഇങ്ങനെ അദ്ഭുതോടെ നോക്കുന്നെ എന്നെ...ഓഓഓഓഓ... എന്റെ കഴിവ് കണ്ടിട്ട് കണ്ണു തുറിച്ചതായിരിക്കുo... നോകണ്ടാ.... മ്മള്ക്കിതൊക്കെ സിമ്പിൾ അല്ലെ.... " അവൻ കോളർ പൊക്കി താടി തടവിക്കൊണ്ട് പറഞ്ഞു.... !ഇനിയും നിങ്ങളെന്റെ കഴിവുകൾ കാണാൻ കിടക്കുന്നതെ ഉള്ളു.... ഇതൊക്കെ എന്ത്.... ഹ്മ്മ്മ്..... " കൂടുതൽ ക്ഷമിച്ചു നില്കാൻ പിന്നേ കഴിഞ്ഞില്ല... "അച്ചായാ.. ഇവനെയങ്...." ..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story