നീലത്താമര💙: ഭാഗം 22

neelathamara

രചന: തൻസീഹ് വയനാട്

 "അള്ളോഹ്..." "ഉമ്മാ..." "ഉപ്പാപ്പാ...." "യാ... ശൈഖ് മുഹ്യുദ്ധീൻ..... " "ഫിനിഷ്.!!!" "ഇപ്പൊ അല്ലെ അച്ചായാ.. റയാൻ ഒന്നൂടെ മൊഞ്ചൻ ആയത്..." "അതേടാ വിച്ചു... ഇനി നമുക്കിവനെ ഒന്നാം ക്ലാസിൽ കൊണ്ടുപോയി ചേർത്തിക്കളയാം..." "വോകെ, ബാ.. എണീക്ക് മുത്തേ... എണീച്ചൊന്നു ആ കണ്ണാടിയിലേക്കൊന്ന് നോക്കിക്കേ... മൊഞ്ജനെ കാണാൻ..." (ആദി ) "നാലു പേരും കൂടെ റയാനെ പൊക്കി കണ്ണാടിക്ക് മുൻപിലേക്ക് നീക്കി നിർത്തി..." "ആഹാ... ന്തൊരു മോന്ജ്..." (ദേവു ) "ടാ നിനക്കിനി ആരാധകർ കൂടും.." (ചിന്നു ) "എന്റെ സംശയം അതല്ലടാ ഉവ്വേ.. ഇനിയിപ്പോ ഈ സായിപ്പിനെ കണ്ടു നമ്മുടെ സായിപ്പത്തി വൈശു ഇവനെ മതിന്നു പറയുവോ...." "ടാ.. അച്ചായാ... മനുഷ്യന്റെ നല്ല കോലം പോയ വിഷമത്തിൽ നിക്കുമ്പോൾ നീ വീണ്ടും ചങ്കി കുത്തല്ലേ തെണ്ടീ..." "യീശോ.യെ.. ഞാൻ ചുമ്മാ പറഞ്ഞതാ..അവനു പൂണൂൽ ഇട്ടാൽ അത് നല്ല തമാശയാകും കാണാൻ... ഹ.. ഹ..." "ഹ... ഹ... അതെ.. യതെ ഉഷാറാകും....." നാലും കൂട്ടചിരി തുടങ്ങി...

"നിർത്തെടാ ഊളകളെ.... ങേഹീ... ന്റെ മീശ പോയി... ന്റെ.. മുടി.... ങ്ങേ....." റയാൻ വാവിട്ടു കരയാൻ തുടങ്ങി.... "മോങ് മോനെ.. മോങ്.... അതല്ലേ എനിക്കൊരു മനസുഖം... ആഹാ ഹാ..." വിച്ചു... അട്ടഹസിച്ചു... "ടാ പട്ടീ.. ഒന്ന് വടിച്ച പിറ്റേന്ന് കാടു പോലെ കിളിർതു വളരുന്ന നിന്റെ രോമം പോലെ ആണോടാ.. എന്റെ നാലു നാരുകൾ...വെല്ലിമ്മ കരടി നെയ് തേച് ഉണ്ടാക്കിയതാ... ഒക്കെ പോയി....ങേ... ങ്ങേ....." "അച്ചോടാ... പോട്ടെ.. സാരമില്ല... നമ്മുടെ വിച്ചൂന്റെo വൈശുന്റെo പൂവണിയാൻ പോകുന്ന പ്രണയത്തിന്റെ സ്മാരകം... അല്ല.. അർപ്പിച്ച പുഷ്പകണങ്ങളായി നമുക്ക് നിന്റെ താടിമീശ രോമങ്ങളെ ഓര്മിക്കാം..." (ആദി അവന്റെ തലയിൽ കൈ വെച്ചനുഗ്രഹിച്ചു... ) "ഇപ്പൊ റയാനെയും വിച്ചുനേം കണ്ടാൽ ഒരമ്മ പെറ്റ പോലുണ്ട്..." (ചിന്നു. ) "അപ്പോ ഇനി നമുക്ക് ഈ രണ്ട് ഡ്രെസ് ചെയ്ത കോഴികളെയും കൊണ്ടു പെണ്ണിനെ കാണാൻ പോകാം..." ധാവണിയെടുത്തു കുത്തി ദേവു പറഞ്ഞു.. "ഏഹ്.. രണ്ടു പേർക്കും കാണാൻ ഇല്ല.. ഒന്നേയുള്ളു.." (വിച്ചു. )

"ഓ നിന്റെ ബംഗാളിയെ അല്ലേലും എന്റെ റയനൂട്ടനു വേണ്ട.. അവനു പോകുന്ന വഴിയിൽന്നു എവിടെന്നെലും ഒരു മീശയില്ലാത്ത മൊഞ്ചത്തിയെ കിട്ടും..." (ആദി മോങ്ങി നിൽക്കുന്ന റയാന്റെ തോളിൽ പിടിച്ചു പറഞ്ഞു... ) "അതെ... ഒരു മൊഞ്ചത്തി ഉമ്മച്ചികുട്ടിയെ കൂടി ഇവിടുന്ന് കണ്ടുപിടിച്ചിട്ടേ നമ്മളിവിടുന്നു പൊകുളൂ... അല്ലേടാ റയൂ..." (ചിന്നു.. ) അത് കെട്ടാൽ അവന്റെ മുഖമൊന്ന് തെളിയുമെന്ന് കരുതിയാണ് ഞങ്ങളെല്ലാം അങ്ങനെ പറഞ്ഞെ... പക്ഷെ... ചീറ്റി പോയി.. "നിനക്കൊക്കെ പ്രാന്താണ പെണ്ണുങ്ങളെ നോക്കാൻ... " (ഈ ഡയലോഗ് എവിടെയോ...???? !!!) "ഇൻകെ കൊറച്ചു സമാധാനം ണ്ട് ഇപ്പോ.. അതും കൂടി പോക്കാനുള്ള പരിപാടിയാണ്... താടീം മീശേം പോക്കിയത് പോലെ അല്ല ട്ടാ.. സമാധാനം, പോയാൽ.. പോയതാ... ഹ... വേഗം റെഡി ആകാൻ നോക്.. പോയത് പോയി... ഇനി ആ പെണ്ണിനെ കൂടി കിട്ടിയില്ലേൽ ശശി സോമനാകും... ബാ ബാ... " അത്രയും പറഞ്ഞു... മരണ മാസായി റയാൻ റെഡി ആകാൻ കയറി. അവനാണു ഞങ്ങളെ പോസിറ്റീവ് എനർജി,

അവന്റെ പിന്നാലെ ദേവു... ചിന്നു ആദി ഒരു കൂട്ടയോട്ടമായിരുന്നു.. ഓടിയവർ അവനൊരു ഉമ്മയും കൊടുത്തു റെഡി ആകാൻ ഓടി... "നല്ല മിനുസം.... !!! " "നെയ് റോസ്റ്റ് ആണെന്ന് കരുതി തിന്ന് കളയരുത്....." റയാൻ മുഖം പൊത്തി. "ടാ.. ടി കളെ... അവന്റെ മുഖത്തു ദോശ ചുട്ടു കളിക്കാതെ വേഗം റെഡി അയേക്കണം അല്ലെങ്കി നാലിനെയും കൂടെ ഞാൻ മസാലയാക്കും... പറഞ്ഞില്ലെന്നു വേണ്ട..." അച്ചായന്റെ ശബ്ദം കേട്ടതും പിന്നേ അവിടെയുള്ളവർ വാനിഷ് ആയി. പൊടി പോലുമില്ല കണ്ടുപിടിക്കാൻ. "ടാ.. ആൽവി.. നീ ഇങ്ങോട്ടു നോക്കിക്കേ... ടി ഷർട്ട്‌ പോരെ.. ജീനും.? " "ആ മതിട. പിന്നേ.. നമ്മളിപ്പോ നിന്റെ പെങ്കൊച്ചിനെ വീണ്ടും സന്ധിക്കാൻ പോകുന്നത് അവളുടെ വീട്ടിലെക്കാണ്... കുഴപ്പമൊന്നുമില്ലല്ലോ അതിന്..?" "അങ്ങനെ ചോദിച്ചാൽ പെട്ടെന്ന് ഗെറ്റ് അപ്പ്‌ ഒക്കെ മാറ്റി അവളെ ഇന്ന് തന്നെ ഫേസ് ചെയ്യുന്ന ഒരു ചമ്മൽ ഉണ്ട്..." വിച്ചു നഖം കടിച്ചു പറഞ്ഞു... "ഓ അതല്ല ഊളെ... വീട്ടിലറിഞ്ഞാൽ അലമ്പുണ്ടോന്ന..."

"വോ.. അങ്ങനെ.. ഏയ്‌.. അതില്ല. അവളുടെ വീട്ടിലേക്ക് ചെന്നു ഒന്ന് പെണ്ണുകാണാൻ എന്നോട് ഇവരെന്നു നിർബന്ധിക്കുന്നതാ... പണ്ട് ഫോട്ടോയിൽ കണ്ട കൂതറപെണ്ണാണെന്ന് കരുതി ഞാൻ വേണ്ടന്ന് പറഞ്ഞതാ.. പോയി കണ്ടെന്നറിഞ്ഞാൽ അവർക് സന്തോഷം ആകും.. നിങ്ങൾക്കൊക്കെ ഒന്ന് കാണാൻ വേണ്ടി പോയതാണെന്ന് പറഞ്ഞ മതി... " "എങ്കി വേഗം, ഞാൻ താഴെ പോയി രുദ്രയെ പൊക്കട്ടെ, അവളുണ്ടെ ഒരു ധൈര്യവായി.." "ആ ഞങൾ അപ്പോഴേക്കും എത്താം നീ അവളേം കൂട്ടി കാറിനടുത്തേക്ക് പോരെ..." വിച്ചു കണ്ണാടിയിൽ നോക്കി മുടി മുകളിലോട്ടുയർത്തി വെച്ചു. "ടാ അച്ചായാ..." നടന്നു പടിയിറങ്ങിയ ആൽവി വീണ്ടും തിരിച്ചു കേറി.. "എന്നാടാ... നിനക്ക്..?" "എടാ അതേയ്.. സ്പൈക് ചെയ്യണോ..." "നിന്റെ.... ...ചെയ്‌തോട ഊളെ... അവന്റെയൊരു... ദേ.. ഇത്രേം പണിപ്പെട്ടിട്ട് ആ സായിപ്പ് പെണ്ണ് നിന്നെ വേണ്ട വേറെ സായിപ്പിനെയാ ഇഷ്ടമെന്നെങ്ങാൻ പറഞ്ഞാൽ രണ്ടിനേം വെട്ടി തുണ്ടമാക്കി ഞാൻ അമേരിക്കയിൽ കൊണ്ട് പോയി കുഴിച്ചു മൂടും..." "ഏഹ്.. അതെന്തിനാ.." "നിങ്ങളൊക്കെ ഇംഗ്ലീഷ് അല്ലെ വിഴുങ്ങത്തുള്ളു അപ്പോ ചത്തിട്ടും അവിടെ തന്നെ കെട. ശവങ്ങള് മനുഷ്യനെ വട്ടാക്കാൻ അവർടെയൊരു സായിപ്പിനെ കെട്ടൽ., കോപ്പ്... "

അത്രേം പറഞ് ആൽവി വിച്ചൂനെ സൂക്ഷിച്ചു നോക്കി ഇറങ്ങി പോയി. അവൻ വീണ്ടും കണ്ണാടിയിലേക്ക് തിരിഞ്ഞു മുടി പൊക്കാൻ നോക്കി. "ടാ... ഇനിയെന്നെയെങ്ങാൻ തിരിച്ചു വിളിച്ചാൽ നേരത്തെ പറഞ്ഞത് ഇപ്പോഴേ നടത്തും ഞാൻ കേട്ടല്ലോ.." ആൽവി ഒന്നൂടെ തിരിച്ചു വന്നു അവന്റെ മുഖത്തു നോക്കി പറഞ്ഞു തിരിച്ചു പോയി. "ഏഹ്.. അവനിനി അതെ പോലെ ചെയ്യോ.. ശിവനെ.. പറഞ്ഞ പറഞ്ഞ പോലെ ചെയ്യുന്നവനാ.. ഇത്ര പൊക്കിയ മതി, അല്ലേൽ ഇനി പൊക്കാൻ തലയുണ്ടാകില്ല...." വിച്ചു കൊറച്ചു സ്പ്രേ എടുത്തു ഒന്നുകൂടെ പൂശി ആദിയെം റയാന്റേം അടുത്തേക്ക് ഓടി,. ********-****** "രുദ്ര...? ..." "ആാാ.. അവൾ പൂജക്കിരിക്കുകയാ.." എന്റെ വിളിക്കുത്തരം കേട്ടു പുറത്തേക്ക് വന്നത് പത്മ ആയിരുന്നു. "ഓ.. ഒന്നുമില്ല.. ഒരിടം വരെ പോകാൻ.. സാരവില്ല അത് നടക്കട്ടെ..." "ആ...." അവൾ വാതിൽ പടിയിൽ നിന്ന് തല മാത്രം പൊറത്തേക്കിട്ടു പറഞ്ഞു.. "അതേയ്.." പിന്തിരിഞ്ഞു പോകാൻ നിന്ന അവളെ ഞാൻ ഒന്ന്കൂടെ വിളിച്ചു നിർത്തി. "എന്തെ..?" "അത്.. കൈ..? കയ്യെന്തായി..,?" പിന്നിൽ ഒളിപ്പിച്ച കൈകൾ അവളെടുത്തു എനിക്ക് നേരെ നീട്ടി പിടിച്ചു.

രണ്ടും കോട്ടൺ തുണി വെച്ച് കെട്ടിയിട്ടുണ്ട്. "സോറി.. ഞാൻ കണ്ടില്ലായിരുന്നു.. താൻ പടിയിറങ്ങുന്നത്..? വേദനയുണ്ടോ.? ?" "പടിയിറക്കി വിടാതെ നിന്ന മതി.. വേദന ഒന്നുമില്ല..."അത്രയും പറഞ്ഞു കൊണ്ടവൾ പിന്നോട്ട് നോക്കി മുഖം വീർപ്പിച്ചുകൊണ്ട് അകത്തേക്കു കയറി... "ഏഹ്.. ഇതെന്താ പെട്ടെന്ന്.. പറ്റിയെ...? " ഞാൻ അവൾ പോയ അകത്തേക്കു തലയിട്ടു നോക്കികൊണ്ട് ഓരോന്ന് ആലോചിച്ചപ്പോൾ... പെട്ടെന്ന് ആരോ വന്നു എന്നെ ചുറ്റിപിടിച്ചു... പിടിച്ച കൈകൾ കണ്ടപ്പോഴേ തിരിഞ്ഞു.. അത് നമ്മുടെ ദേവൂട്ടി ആണെന്ന് പാവം മുറിവ് മാറിയിട്ട് ഞാൻ ഒന്ന് നോക്കിട്ട് കൂടിയില്ല... ഞാൻ അവളുടെ തോളിലൂടെ കയ്യെടുത്തിട്ടു അവളുടെ കൈ എടുത്തു വിടുവിച്ചു നോക്കി... മാറിയിട്ടുണ്ട്.. എങ്കിലും വാടാത്ത പാടുണ്ട്. അവളുടെ മുഖത്തെ പുഞ്ചിരി കാണുമ്പോ എങ്കിലും മനസിനൊരാശ്വാസം.. ഞാനവളെ ചേർത്തു പിടിച്ചു പുറത്തേക്ക് നടന്നു. തുളസിത്തറയുടെ മുൻപിൽ സകല തറകളും ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു.... ക്ലീൻ റയാൻ ആൻഡ് വിച്ചു. കാണുമ്പോഴേ ചിരി വരുന്നു.. ലുക്കിലൊന്നും ബോറില്ല പക്ഷെ എന്നാ ആയാലും ഇന്നലെ വരെ മരങ്ങൾ നിറഞ്ഞ വനo പെട്ടെന്ന് വടിച്ചു മൈദാനo ആക്കിയാലുള്ള അവസ്ഥ.

ആ ഒരു ഫീൽ.. ചിന്നു ആദി അവരെ നോക്കി കമെന്റ് അടിക്കുന്നു. ഞങ്ങൾ എത്തിയതും എല്ലാവരും കാറിൽ കേറി നേരെ വിച്ചുവിന്റെ പെണ്ണിന്റെ വീട്ടിലേക്ക്. അവനു നല്ല ടെൻഷൻ ഉണ്ട് കണ്ടാലറിയാം.. ഗ്ലാസിലൂടെ നോക്കിയപ്പോൾ നഖം തിന്ന് തിന്ന് ഒരു വഴിക്ക് ആയിരിക്കുന്നു... കണ്ടപ്പോൾ കർത്താവാണെ പാവം തോന്നി... വിച്ചു പറഞ്ഞ വഴിയനുസരിച് നെടു നീളെ കാണുന്ന ടാറിട്ട റോഡിലൂടെ കാർ നീങ്ങി.. വലിയൊരു ഇരുമ്പ് ഗേറ്റിന്റെ മുൻപിൽ കാറു നിർത്തി. ഉള്ളിൽ വിച്ചുവിന്റെ വീട് പോലെ തന്നെ തറവാട് തന്നെയാണ് കാണാൻ.. കുറച്ചു മോഡിഫൈ ചെയ്തിട്ടുണ്ട്. ഞങൾ എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി. ഗേറ്റ് കടന്ന് അകത്തേക്ക് നോക്കി . ഗേറ്റിന്റെ തുരുമ്പ് പിടിച്ച ശബ്ദം തുറന്ന് അകത്തേക്ക് കടന്നപ്പോൾ എല്ല്ലാവർകും ചെവിക്ക് അലോസരമുണ്ടാക്കി. പല്ലിനു വരെ ഒരു തരം പുളിപ്... സന്ധ്യ ആയിട്ടിട്ടില്ല, അഞ്ചര മണി ആയിക്കാണും... ഏകദേശം. ഉള്ളിലേക്ക് നടന്നു കയറി തുളസിത്തറയും കഴിഞ്ഞ്,

കൊത്തി വെച്ച സിംഹതലയുടെ പൂമുഖ തിണ്ണയിൽ ഞങൾ ചെരുപ്പൂരി കയറിയിരുന്നു. ദേവു ചെന്നു വാതിലിൽ മുട്ടി. തേക്കിന്റെ മരവാതിലിൽ കൊത്തി വെച്ച അർദ്ധ നഗ്ന സ്ത്രീ ശരീരങ്ങൾ എത്തി പിടിക്കാൻ നിൽക്കുന്ന താമരകളുടെ മരപ്പണി. നോക്കി നില്കാൻ തോന്നുന്നു. അത്രക്കും മനോഹരം. പെട്ടെന്ന് അകത്തു നിന്നും ഞങ്ങൾക്ക് നേരെ കതകു തുറന്നു...... പക്ഷെ..?? !!!!!!! ************** "ദേവീ.... ആൽവി ഏട്ടൻ എന്തിനാ എന്നെ വിളിച്ചിരുന്നെ? .." "എവിടെയോ പോകാനാണെന്ന് പറഞ്ഞു... എല്ലാവരും പോയിട്ടുണ്ട്... നിന്നെയും കൂടെ കൂട്ടാൻ വന്നതാകും.." ദേവി പൂജക്കുള്ള പൂക്കൾ എടുത്ത് പൂജാമുറിയിലേക്ക് കയറി മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി. കൂടെ രുദ്രയും അകത്തേക്ക് കയറാൻ തുനിഞ്ഞതും അവളുടെ ഫോൺ റിങ് ചെയ്തു. ഫോണെടുത്തു ചെവിയിൽ വെച്ച് അവൾ.. "ഹലോ.. ആരാ..? " അപ്പുറത്തു നിന്നും ഫോണിലൂടെ വന്ന സന്ദേശം കേട്ടതും രുദ്ര ആകെ വിയർത്തു........ തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story