നീലത്താമര💙: ഭാഗം 23

neelathamara

രചന: തൻസീഹ് വയനാട്

"എന്റെ ദേവിയെ....??? !!!!" രുദ്ര ഫോൺ വെച്ച് തലക്കടിച്ചു. "എന്താടി പെണ്ണേ... എന്നെ വിളിച്ചോ..."പൂജമുറിയിൽ നിന്നോടി വന്നു ദേവി രുദ്രയോട്... "ഓ നിന്നെയല്ല, ഇനി ഞാൻ എന്ത് ചെയ്യും ഞാൻ ഓടാൻ പോകുവാ... ശ്ശോ.." "ഇപ്പോഴോ... അതെന്തിനാ ഓടുന്നെ... നീയെന്തിനാ ടെൻഷൻ അടിക്കുന്നെ.. അത് പറ ആദ്യം എന്നിട്ടോടാo.." "നിന്നോട് കഥ പറഞ്ഞു നിന്ന... എന്നെ കൊല്ലാൻ അവർക് എളുപ്പാവും..." "യ്യോ.. ഞാൻ എന്ത് ചെയ്യുo..." രുദ്ര നടക്കുന്നു... ഓടുന്നു.. ഇരിക്കുന്നു... വയറു പിടിക്കുന്നു, തലയ്ക്കു പിടിക്കുന്നു..., നിവരുന്നു ചുരുളുന്നു.... "എന്താടി.. നിനക്ക് വല്ല ഏനക്കേടും തോന്നുന്നോ... വാ.. ഞാൻ നോകാം.." "എന്റെ പോന്നു ദേവി... നീയൊന്ന് മിണ്ടാതിരി.... എന്നെയിപ്പോ കൊല്ലാൻ ആളെത്തും... ഞാൻ നാട് വിടാൻ പോകുവാ...." അത്രയും പറഞ്ഞു രുദ്ര മുറിയിലേക്ക് ധാവണിയും പൊക്കി ഓടി... "ഈ പെണ്ണിനെന്താ പെട്ടെന്ന് പറ്റിയെ.. ദൈവമേ.. അമ്മയും ഇല്ലല്ലോ... ഞാനിപ്പോ എന്ത് ചെയ്യും..."

"ടീ രുദ്രേ... പൂജ കഴിഞ്ഞില്ല വിളക്ക് വെച്ചിട്ട് പൂമൂടിയിട്ട് വേണം എനിക്ക് പോകാൻ... നിൽക്കു നീ..." ഞാനവളുടെ പുറകെ ഓടി... "ആാാ.... ഞാനിപ്പോ നിന്നാൽ ആ വിളക്കെന്റെ നെഞ്ചത് കത്തിക്കാം... ആ മൂടേണ്ടത് പോയി വെച്ചാവില്ല എന്ന് മാത്രം.... പിന്നേ നീ പോകല്ലേ.. ആരേലും സാക്ഷിയുള്ളത് നല്ലതാ... അയ്യോ... ഏത്.. നേരത്താണാവോ... ഓരോ കുരുട്ട് ബുദ്ധി തോന്നിയെ... വല്ല ആവശ്യോം ഉണ്ടായിരുന്നോ..." രുദ്ര ഓട്ടത്തിനിടയിൽ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടു മുറി ലക്ഷ്യമാക്കി ഓടി.. പക്ഷെ പടി കേറാൻ കാലു വെച്ചതും തുളസിത്തറയുടെ മുൻപിൽ കാറു വന്നു നിന്ന ശബ്ദം.. അവളുടെ ചെവിയിൽ ആ ശബ്ദം കേട്ടതും ഒരു തരം ചൂട് ആവി ഒഴുകുന്നത് പോലെ തോന്നി.. കൃതാവിലൂടെ ചൂട് വിയർപ് തുള്ളികൾ ഒഴുകി ഇറങ്ങി... ഇട്ട വസ്ത്രം നനഞു പൊതിർന്ന അവസ്ഥ... കാറിൽ നിന്നിറങ്ങിയവർ ശരവേഗത്തിൽ പാഞ്ഞു വരുന്ന കാലൊച്ച കേട്ടു അവൾ രണ്ടും കല്പിച്ചു മേലെക്കോടി..

"ടീ......" രുദ്ര ഓടുന്നത് കണ്ടു വിച്ചു അലറി... "ടാ...." അവന്റെ പിന്നിൽ ആൽവി അതിന്റെ പിന്നിൽ ദേവു ആദി ചിന്നു മാല പോലെ... എല്ലാവരും... വരിക്കുവരിയായി രുദ്രയുടെ പിറകെ ഓടി... എല്ലാവരും ഓടി പടികെട്ടു കാലിയായപ്പോൾ ഉണ്ട്.. രുദ്രയുടെ പുറകെ ഓടിയ ദേവി... ഓടി വരുന്നു... രുദ്രാ...ന്നു വിളിച്ചു കൊണ്ടു.. രുദ്ര ഓടി മുറിക്കകത്തു കയറി.. വാതിലടക്കാൻ നിന്നതും വിച്ചു എത്തി. "നില്കെടി.... അവിടെ..." "ഇല്ലാ.. നിൽകൂലാ..." അവൾ വാതിലു വിട്ട് അകത്തേക്കോടി കയറി... അവൻ പുറകെയും.. "മര്യാദക് നിന്നോ..." "ഇല്ലാ.. എന്നെ കൊല്ലാനല്ലേ..." "അല്ലേടി... നിക്ക്..." "അയ്യടാ.... ജീവനുണ്ടെൽ ഞാൻ നിൽക്കില്ല പോടാ ഏട്ടൻ പട്ടി... അവൾ കട്ടിലിനപ്പുറം പോയി നിന്നു.." "ടീ... എങ്കി നിന്റെ ജീവൻ ഞാൻ എടുക്കാം..." അവനവളുടെ പുറകെ കട്ടിലിനു കുറുകെ കേറി ചാടി.. അവളവിടുന്നോടി പൊറത്തേക്ക് ചാടാൻ വാതിൽ പടിയിൽ എത്തിയതും പിന്നിലോടിയെത്തിയ ആദിയെ തട്ടി അവൾ മലക്കം മറിഞ്ഞു നിലത്തേക്ക്... അവൾ വീഴാൻ പോയത് കണ്ട വിച്ചു അവളെ താങ്ങാൻ കട്ടില് തിരിച്ചു ചാടി... പക്ഷെ അവൾക്കു മുന്നേ ബാലൻസു തെറ്റി അവൻ നിലം പതിച്ചു...

അവന്റെ മേലേക്ക് രുദ്രയും. അവളുടെ മേലേക്ക് ആദിയും.... മൂന്ന് പേരും വീണുകിടക്കുന്നത് കാണാതെ ഓടി വന്ന റയാൻ ആധിയുടെ കാലിൽ തടഞ്ഞു... ആധിയുടെ മേലേക്ക്.. അതിനു പുറകെ ദേവു... അതിനു പുറകെ...അടുത്തത് ചിന്നു..... പടക്ക കട നിന്നു കത്തുന്ന പോലെ വരി വരിക്കു ഓരോരുത്തർ വന്നു വിച്ചുവിന്റെ മേലേക്ക്.. എല്ലാം കഴിഞ്ഞെന്ന് കരുതി.. വിച്ചു ശ്വാസം വിട്ടതും.... അവസാനമായി... അച്ചായന്റെ വരവ്. എന്നാൽ.. ഓടി വന്ന അച്ചായൻ പുറത്തു നിന്നെ അവരുടെ മലക്കം മറിഞ്ഞ കാലുകൾ കണ്ടിരുന്നു... അതുകൊണ്ട് അവൻ ഓട്ടം സ്ലോ ആക്കി നില്കാൻ നോക്കി... പക്ഷെ.. രുദ്രയുടെ പിന്നിൽ ഓടിയ.. ദേവി ഓടിയെത്തിയത്... സ്പീഡ് കൊറച്ചായിരുന്നില്ല.... അവൾ ചെന്നു മുന്നിൽ മല പോലെ നിൽക്കുന്ന ആൽവിയെ തട്ടി... "യീശോ.... !!" അടി തെറ്റിയാൽ ആനയും വീഴും സ്വാഭാവികം അവനും.. ദാ കിടക്കുന്നു പർവതത്തിന്റെ മുകളിൽ... വിച്ചു വീണ്ടും പേസ്റ്റ്. "സിവനെ..." ഒരു വിളി മാത്രം കേട്ടു... ദേവി ആകെ അന്തo വിട്ടു നിന്നു. "നോക്കി നിക്കാതെ പിടിച്ചെഴുന്നേല്പിക്കേടി കൂതറെ..." അച്ചായൻ അവളോടലറി അവന്റെ ശബ്ദം കേട്ടു തീരുന്നതിനു മുൻപ് അവളവനെ പിടിച്ചു പൊക്കി...

വരിവരിയായി ബാക്കി ഉള്ളവരും "അള്ളോഹ്... പാണ്ടി ലോറിന്റെ അടിയിൽ പെടാൻ കാറിൽന്നെറങ്ങി ഓടിയ പോലെ ആയി...." റയാൻ ഊരക്ക് കൈകൊടുത്തു എണീച്ചു, അവസാനം നിലത്തു സ്റ്റിക്കർ ആയ വിച്ചുവും പൊന്തി.. അല്ല പൊന്തിച്ചു. ദേവി അടക്കം ആറു പേരും നിരന്നു നിന്നു കൈകെട്ടി നിന്നു (ഉള്ള ആരോഗ്യം വെച്ച് ) രുദ്ര തലകുനിച്ചു കൈകെട്ടി നിന്നു. രംഗം നിശബ്ദം... "സോറി.. വിച്ചു ഏട്ടന് ഒരു നാടൻ പെണ്ണിനെയാ ഇഷ്ടമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ വൈശുനെ വിളിച്ചു ഏട്ടനെ പറ്റിക്കാൻ വേണ്ടി ആണ് അങ്ങനെ വേഷം കെട്ടാൻ പറഞ്ഞെ..." "അപ്പോ ന്യൂസ്‌ ഇവിടെ എത്തി ലെ?" (റയാൻ ) "അത്... വിവാഹം ഉറപ്പിച്ചു ഇത്രയും ആയിട്ടും ഏട്ടൻ അവളെ കാണാൻ പോകാത്തത് അവൾക് സങ്കടമായി, അപ്പോ ഞങ്ങൾ രണ്ടും കൂടെ ഒരു പണി ഒപ്പിക്കാമെന്ന് കരുതി. അതുകൊണ്ടാ... " "നീ കാരണം ഇവൻ അവളെ വേണ്ടാന്ന് വെച്ചിരുന്നെങ്കിലോ.." (ആദി.. ) "അച്ഛന് വേണ്ടപ്പെട്ട ബന്ധം ആയതുകൊണ്ട് വേണ്ടാന്ന് വെക്കില്ലെന്ന ഉറപ്പുണ്ടായിരുന്നു.

കല്യാണം കഴിഞ്ഞ് രാത്രി കള്ളം പൊളിക്കാമെന്നും കരുതി..." അവൾ തലകുനിച്ചു... ആരും ഒന്നും മിണ്ടിയില്ല. വിച്ചു ഞൊണ്ടി ഞൊണ്ടി അവളുടെ അടുത്തേക്ക് വന്നു സൂക്ഷിച്ചു നോക്കി. കൈ നീട്ടി ഒരടിയ അവൾ പ്രതീക്ഷിച്ചത്.. അതു പോലെ തന്നെ അവന്റെ വലത്തേ കൈ ഉയർന്നു... പക്ഷെ അടിച്ചില്ല... അവളെ ഇറുകെ പുണർന്നു കവിളിൽ അമർത്തി നുള്ളി... "നീ നിന്റെ ജീവിതത്തിൽ എനിക്കിട്ടു വെച്ചതാണേലും ചെയ്തതിൽ ഏറ്റവും വലിയ ഉപകാരമാണെടി ഇത്...." എന്നു പറഞ്ഞു അവൻ അവളെയെടുത്തു കറക്കി... അവളൊന്നും മനസിലാകാതെ... വായുവിൽ കറങ്ങി... അവരോടൊപ്പം ബാക്കിയുള്ളവരുo നിന്ന് തുള്ളി ചാടി.. ഒന്നും മനസിലാകാതെ ദേവിയും ആകാശത്തേക്ക് നോക്കി.. ഒടുവിൽ കറക്കം കഴിഞ്ഞ് രുദ്ര വിച്ചുവിനെ നിലം തൊടിച്ചു. "ഇപ്പോ നിനക്ക് ഒന്നും മനസിലായില്ല എന്നറിയാം, പക്ഷെ അറിയാൻ വേണ്ടി പറയാം.. നീ അവളെ ഇങ്ങനെ വേഷം കെട്ടിചില്ലയിരുന്നെങ്കിൽ... എനിക്ക് അവളെ നഷ്ടപ്പെട്ടെനെ..

അല്ല.. നഷ്ടപെടുത്തിയേനെ. ഇനി അവൾ മോഡേൺ അല്ലെങ്കിലും ഫസ്റ്റ് ഇമ്പ്രെശൻ ഈസ്‌ തെ ബെസ്റ്റ്... അതുകൊണ്ട് ഞാൻ അവളെ വിട്ടു കളയില്ല.... " "അപ്പോ എന്നെ ഓടിപ്പിച്ചതൊ..." രുദ്ര അറിയാതെ കവിള് പൊത്തി ചോദിച്ചു... "സന്തോഷം കൊണ്ടു കെട്ടിപിടിക്കാൻ വന്നതല്ലേ.. നീ ഓടിയപോൾ ഓടിച്ചിട്ട്‌ പിടിച്ചു... പക്ഷെ പിടിച്ചു... എന്റെ ഇടുപ്... ഉളുക്കി തോന്നുന്നു... ടാ ആദി... അച്ചായാ.. പിടിച്ചോ... ഇവളെ പൊക്കിയത് ഇപ്പൊ അറിയുന്നുണ്ട്, അത്രയും പറഞ്ഞു വിച്ചു കട്ടിലിൽ ഇരുന്നു..." അതെ പോലെ ബാക്കിയുള്ളവരും റസ്റ്റ്‌ എടുത്തു.... ഹാവൂ... അങ്ങനെ വിച്ചു വൈഷ്ണവി സെറ്റ്. "എന്താലേ കഴുത്തിൽ ഹെഡ്‌സെറ്, ഒരു ടി ഷർട്ടും ഷോർട്സും ഇതൊക്കെ ഇട്ട് അവളെ പ്രതീക്ഷിച്ചു നിന്നപ്പോൾ വാതിൽ തുറന്ന് വന്നത് നല്ല നീല ദാവണി ഉടുത്തു കേരള തനിമ നിറഞ്ഞു കവിഞ്ഞ പെണ്ണ്.." (റയാൻ ) "സത്യം.., ഞാൻ കരുതി നമ്മൾ കണ്ട വൈശുവിന്റെ അനിയത്തി ആണെന്ന്..." (ചിന്നു ) "എന്തായാലും വാതിൽ തുറന്നപോ അവളും ഞെട്ടി...

ഒന്ന് നമ്മളെ കണ്ടിട്ടാ.. പക്ഷെ രണ്ടാമത്.. ഇവന്റെ ഈ ഇമ്രാൻ ലുക്ക്‌ കണ്ടിട്ടും... ഹ ഹ.." (അച്ചായൻ ഫുൾ ചിരി.. ) "ഒരേ ടൈമിൽ രണ്ടു പേരും ഗെറ്റ് അപ് മാറി... യാതൊരു ഓപ്പറേഷനും കൂടാതെ... ഹ ഹാ...." (റയാൻ.. ) "പക്ഷെ കല്യാണം ആകുമ്പോഴെക്കും താടി വെക്കാൻ വിച്ചു നോട്‌ രഹസ്യമായി അവളുടെ അച്ഛൻ ഇവൻ ചായ കഴിക്കുമ്പോൾ പറഞ്ഞത് കേട്ടപ്പോൾ ഇവൻ റയാനെ നോക്കിയ നോട്ടം... ഈശ്വര.. എനിക്ക് വയ്യ..." (ദേവു വയറും പൊത്തി ചിരിച്ചു.. ) "അപ്പോ വൈഷ്ണവി വിച്ചു സെറ്റ്. ഇനി അച്ചായൻ ആൻഡ് ദേവി... അതും കൂടി സെറ്റ് ആക്കണം..." ആദി അത് പറഞ്ഞതും അച്ചായൻ ദേവിയെ തിരഞ്ഞു... "നീ നോക്കണ്ട.. അവളെപോഴോ പോയി.. അതല്ലേ ഞാൻ പറഞ്ഞെ...."അത് കേട്ടപ്പോൾ അച്ചായൻ ഒന്നിളിച്ചു കാണിച്ചു... "ഹീ... എന്താ ഒരു നസ്രാണി ചിരി.." (ദേവു.. ) "ഒന്ന് പോയെടാ... റയാനെ..." എന്ന് പറഞ്ഞു അച്ചായൻ രംഗം വിട്ടു. "അപ്പോ ഇനി നാളെ മുതൽ കല്യാണ പരിപാടികൾ ആരംഭിക്കാം..." "വോകെ.. ഡീൽ... എല്ലാവരും ഒന്നിച്ചു പറഞ്ഞു..

." നേരം സന്ധ്യ ആയി.. വിളക്ക് വെച്ചില്ലേൽ അമ്മ വഴക്ക് പറയുമെന്ന് പറഞ്ഞു... രുദ്ര ഓടി താഴേക്കിറങ്ങി.. കൂടെ ദേവുവും... മറ്റുള്ളവരും അവരുടെ മുറിയിലേക്ക് പോയി.. വിച്ചു.. ഇന്ന് കണ്ട ധാവണിക്കാരിയെ സ്വപ്നത്തിലേക്ക് ആവാഹിച്ചു... തലയിണയിൽ മുഖമമർത്തി... ആകാശം ചോരയിൽ മുക്കിയ വർണത്തിൽ തെളിഞ്ഞു... ഇരുൾ ഭൂമിയെ മൂടാൻ തയാറായി കൊണ്ടു വിരുന്നു വന്നെത്താൻ ആയി... തുളസിത്തറയിൽ വിളക്ക് തെളിഞ്ഞു... നിലവിളക്കിലെ തിരിയെടുത് മൻചിരാതിൽ തെളിയിച്ചു കൊണ്ടു രുദ്ര ചുമന്ന ധാവണിയിൽ അതി സുന്ദരിയായി ചുണ്ടിൽ നാമജപവുമായി തിരിഞ്ഞു ... തൊട്ടു മുകളിലെ നിലയിൽ ആൽവി അവൾ വിളക്കു കൊളുത്തുന്നതും നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളൊന്നു തല ഉയർത്തിയപ്പോൾ...

അവൻ അവളെ നോക്കി ചിരിച്ചു... അവളും ഒന്ന് വശ്യമായി പുഞ്ചിരിച്ചു... ആൽവി തിരികെ മുറിയിലേക്ക് കയറി.. അവനേ ആരോ പിന്തുടരുന്ന പോലെ തോന്നി പെട്ടെന്ന്... തിരിഞ്ഞു നോക്കിയപ്പോൽ ആരുമില്ല.. തോന്നലാണെന്ന് കരുതി അവൻ വാതിൽ കൊട്ടിയടച്ചു സാക്ഷയിട്ടു...തുറന്നു കിടക്കുന്ന ജനൽ പാളികൾ കിടയിലൂടെ അവനൊരു നിഴൽ കണ്ടു പക്ഷെ.. "ആരാ.... അത്..?" അവനുചത്തിൽ ചോദിച്ചു... ജനാലക്കരികിലേക്ക് വേഗത്തിൽ നടന്നു നീങ്ങി... "ആാാാ......... ""???...." പെട്ടെന്ന്... ഒരു അലറൽ.... ഒട്ടും പ്രതീക്ഷിക്കാതെ... അവരുടെ സന്തോഷത്തിന്റെ അടുത്ത അസ്തമയത്തിലേക്ക്.......... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story