നീലത്താമര💙: ഭാഗം 24

neelathamara

രചന: തൻസീഹ് വയനാട്

 "ആാാാ......... ""???.... !!" കാതിൽ ഒരു പുരുഷന്റെ അലറൽ തുളച്ചു കയറിയതും ജനലരികിൽ നിന്ന് ശ്രദ്ധ തിരിച്ചു ഞാൻ കതക് തുറന്ന് ശബ്ദം കേട്ടിടത്തേക്ക് ഓടി... മുകളിൽ നിന്നാണോ താഴെ നിന്നാണോ ശബ്ദം എന്നറിയാതെ ആദ്യം തന്നെ അവരുടെ മുറിയിലേക്ക് ഓടി... കതകു തുറന്ന് കെടപ്പായിരുന്നു... ഉള്ളിൽ പരതി വിളിച്ചപ്പോൾ ആരുമില്ല.... അപ്പോഴാണ് താഴെ നിന്നും "ആൽവീ..." എന്നുച്ചയിൽ ചിന്നു വിളിച്ചു കൂവിയത്.. പിന്നേ ഒന്നും നോക്കിയില്ല... ഉടനെ താഴേക്ക് ഓടി പടികളിറങ്ങി.. നേരെ താഴെ എത്താനായതും.. കൂട്ടം കൂടി ആളുകൾ നില്കുന്നു... പടിക്കെട്ടിനു താഴെ.. ആരോ സ്റ്റെപിൽ നിന്നും വീണതാകാമെന്ന് മനസ്സിൽ ചിന്തിച്ചു.... ചിന്നു ദേവു അമ്മ അച്ഛൻ വിച്ചു എല്ലാവരുo കൂടി നിൽക്കുന്നത് കാണാം... അപ്പോ ആർകാണു അപകടം സംഭവിച്ചത്... ഉള്ളിലൊരു ഭീതി കേറി കൂടി.. ഞാൻ ഓടി ചെന്നു.. എന്നാ.. എന്നാ.... ചോദിച്ചു.. അവരെ നീക്കി നോക്കി... നോക്കിയപ്പോൾ.... വായിൽ കൂടെ ചോര ഒലിപ്പിച്ചു കൊണ്ടു... "ആദി... !!" "എന്നാടാ.. പറ്റിയെ.. നീ വീണോ.." ഇല്ലന്ന് അവൻ തലയാട്ടി... അവന്റെ കണ്ണിൽ നിന്നും വേദന കൊണ്ടു ഉറവ പൊട്ടിയൊലിക്കുന്നുണ്ട്.. "വിച്ചു.. പിടിക്ക്...."

ഞാനും അവനും അവനേ താങ്ങി എടുത്ത് സെറ്റിയിൽ കിടത്തി.. ആകെ മൊത്തം ഒരു പരവേശം... എല്ലാവരും.. പലതും പറയുന്നു കരയുന്നു.. ഒന്നും മനസിലാകുന്നില്ല.. "വെള്ളം.. !!" ഒരു തരം പ്രത്യേക ശബ്ദത്തോടെ എനിക്ക് നേരെ നീണ്ട വെളുത്ത കൈകളിലെക്ക് ഞാൻ നോക്കി.. രുദ്ര ! ഒരു തരം നിർവികാരതയോടെ അവൾ ആദിയെ നോക്കി നിന്നു. ഒപ്പം എന്നെയും. റയാൻ അതു വാങ്ങി ആധിയുടെ മുഖം തുടച്ചു വെള്ളം കുടിപ്പിച്ചു.... മുഖത്തല്ല മുറിവ്... വെള്ളം കുടിക്കുമ്പോൾ നന്നേ പാടു പെടുന്നത് കണ്ടു... "എന്നാടാ പറ്റിയെ.. കാണിച്ചേ നീ.. എവിടുന്നാ ചോര വരുന്നേ..." ഞാൻ അവന്റെ മുഖം പൊക്കി ചോദിച്ചു... അവൻ എനിക്ക് നേരെ നോക്കി വാ തുറന്നു കാണിച്ചു.... നെടുനീളെ കീറി കിടക്കുന്ന നാവിനറ്റo കണ്ടതും അറിയാതെ കണ്ണടച്ച് പിടിച്ചു... "ഇതെങ്ങനെയാടാ ഇത്..." "ഞാൻ. താഴേക്കു വരുവായിരിന്നു..... പെട്ടെന്ന് ഒരു നിഴൽ കണ്ടു.. എന്താണെന്ന് നോക്കാൻ തല ചെരിച്ചു... നടുവിലത്തേ പടിയിൽ ചവിട്ടിയതെ........ഹാ...."

അവൻ പകുതിക്ക് വെച്ച് നിർത്തി കിതച്ചു.. ചോര ഊറി വരുന്നത് റയാൻ ഒപ്പിഎടുത്തു... "ഈശ്വര.. ഇതെന്താ ഒന്നു കഴിയുമ്പോ ഒന്ന് വരുന്നേ..."അമ്മ നെന്ജിൽ കൈ വച്ചു പൂജമുറിയിലേക്ക് നോക്കി... പറഞ്ഞു കണ്ണു തുടച്ചു നീക്കി "ഹോസ്പിറ്റൽ പോണോടാ..." (ദേവു.. ) വേണ്ട എന്നവൻ തലയാട്ടി... "എങ്കി അവനൊന്നു മയങ്ങട്ടെ..." (ചിന്നു.. ) രുദ്ര ഇതിനിടയിൽ മുറി വിട്ട് പുറത്തേക്ക് പോയി.. അവളുടെ പതിവിനു വിപരീതമായ ചെയ്തികൾ എന്നിൽ സംശയമുണ്ടാക്കിയതുകൊണ്ടാണ് ഞാനവളെ തന്നെ ശ്രദ്ധിച്ചത്. "അതെ.. ആ കുട്ടി ഒന്ന് വിശ്രമിക്കട്ടെ... എന്നിട്ടാകാം ചോദ്യവും പറച്ചിലുമൊക്കെ..." അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ.. ഞാനും വിച്ചുവും ആദിയെ എടുത്ത് റൂമിലേക്ക് കിടത്തി. ഞാനും റയാനും വിച്ചുവും കൂട്ടു കിടന്നോളാമെന്ന് പറഞ്ഞു മറ്റുള്ളവരെ പറഞ്ഞയച്ചു. നാളെ മുതൽ കല്യാണ തിരക്ക് തുടങ്ങുവാണ്. അവരൊക്കെ ഇന്നേ ഉറക്കമൊഴിയണ്ട കരുതി. മനസില്ലാ മനസോടെ അവർ കിടക്കാൻ പോയി. രാത്രി മുഴുവൻ ഒരു പോള കണ്ണടക്കാതെ ഞങ്ങൾ അവനു കൂട്ടിരുന്നു. മുക്കിയും മൂളിയും ആദി വേദന കൊണ്ടു നിരങ്ങികൊണ്ടിരുന്നു.. പുലരാനായപ്പോളാണ് അവനൊന്നു മയങ്ങിയത്...

അവൻ മയങ്ങിയത് കണ്ടപ്പോൾ വിച്ചുവും ഒന്ന് സൈഡ് ആയി.. റയാൻ അവന്റെ മടിയിലും തലവെച്ചു കൂർക്കം വലി തുടങ്ങി. പുറത്ത് ശക്തമായ മഴയുo കാറ്റും ഇടിമുഴക്കവും. മനസാകെ അസ്വസ്ഥവുമാണ്. എന്തുകൊണ്ടാണ്.. ഇങ്ങനെയൊക്കെ സംഭവിക്കുന്നത്...? പുറത്തേക്കു കോരിചൊരിയുന്ന ഇരുൾ മൂടിയ മഴയിൽ എന്റെ ചിന്തകളും ദിശകാണാതെ മനസ്സിൽ കിടന്നു പാഞ്ഞു.. പെട്ടെന്നാണ് ബോധോദയം ഉണ്ടായത്. അതെ.. അദ്ദേഹം.. അദ്ദേഹം ചെന്നു കാണാൻ പറഞ്ഞത് താൻ മരിച്ചപോലെ മറന്നു പോയിരിക്കുന്നു. ഛെ.. ഇത്രയും ഗൗരവത്തോടെ ഒരു കാര്യം ദേവിയുടെ അച്ഛൻ പറഞ്ഞിട്ട് ഞാനത് മുഖവിലയ്ക്ക് എടുത്തില്ലെന്നു കരുതില്ലേ... ഛെ.. നാളെ നേരം വെളുക്കുന്നതും പോകണം.. എന്നു മനസ്സിൽ ഉറപ്പിച്ചു. ഞാനത് മറന്നത് കൊണ്ടാകാം ഇങ്ങനെയൊക്കെ സംഭവിക്കുന്നെ... നഖം കടിച്ചുകൊണ്ട് എത്രയും പെട്ടെന്ന് നേരം വെളുത്തുകിട്ടിയാൽ മതിയെന്നായി... പെട്ടെന്നാണ്.. പിന്നിലാരോ നില്കുന്നത് പോലെ തോന്നിയത്...

ചാരി വെച്ച വാതിലിനടുത്തേക്ക് ഞാൻ തലചെരിച്ചു... ചെവിയോർത്തപ്പോൾ.. ആരുടെയോ അടക്കി പിടിച്ച കരച്ചിൽ.. . സ്ത്രീയാണ്.. ! "ആരാ..?" ഉള്ളിൽ കയറിക്കൂടിയ ഭീതിയൊളിപ്പിച്ചു കൊണ്ടു ഞാൻ അങ്ങോട്ട് നോക്കി ചോദ്ച്ചു.. പെട്ടെന്ന് രംഗം നിശബ്ദം. മഴയുടെ ശബ്ദം മാത്രം.. ഞാൻ വാതിൽ പടി ലക്ഷ്യമാക്കി നടന്നു.. ആരോ അവിടെ മറഞ്ഞു നിൽക്കുന്ന പോലെ തന്നെ തോന്നുന്നു.. "ആരാണെങ്കിലും വാ.. തുറന്നുടെ..." ഞാൻ വീണ്ടും ചോദിച്ചു... പെട്ടെന്ന് മഴ നിന്നു... കരണ്ട് പോയി.. "കുര്ര്ര്ര്..... " പെട്ടെന്ന് മുറിക്കകത്തു നിന്നും ഒരു മുറുക്കം കേട്ടതും ഞാനാകെ ഞെട്ടി തിരിഞ്ഞു നോക്കി.. ശവം റയാൻ കൂർക്കം വലിച്ചു തിരിഞ്ഞു കിടന്നതാണ്.. ഹോ... മനുഷ്യനെ പേടിപ്പിക്കാൻ.. പെട്ടെന്ന്.. കൊലുസിന്റെ ശബ്ദം... ചിൽ ചിൽ... ചിൽ.. മുറിക്കരികിൽ നിന്നും ആരോ ഓടിമറയുന്ന പോലെ... ഞാൻ വീണ്ടും അവിടേക്ക് നോക്കി.. വേഗത്തിൽ അങ്ങോട്ടു നടന്നു... ഞാൻ പിന്തുടരുന്നത് മനസിലാക്കിയാകാം... കൊലുസിന്റെ ശബ്ദം വേഗത്തിൽ നീങ്ങുന്നത്.. രണ്ടും കല്പിച്ചു ഞാനും.. പുറകേ ഓടി... ഹാളിൽ അകത്തളത്തിലേക്കുള്ള വഴി എത്തിയതും പടിക്കെട്ടിനടുത്തു വച് പെട്ടെന്ന് ശബ്ദം നിശ്ചലമായി...

ഞാൻ ചുറ്റും ഇരുട്ടിൽ തപ്പി... ആരുമില്ല.. ഒരു ശ്വാസമിടിപ്പിന്റെ ഗതി പോലും കേൾക്കുന്നില്ല... പക്ഷെ ആരോ ഉണ്ട്... ആരോ മുറിയിലേക്ക് മറഞ്ഞു നോക്കുകയായിരുന്നു.. എന്നെനിക്കുറപ്പാണ്. "ആരായിരിക്കും..?" പെട്ടെന്ന്.. ഹാളിലെ ലൈറ്റ് തെളിഞ്ഞു... നേരെ മുൻപിൽ നില്കുന്നവളെ കണ്ടതും... ഞാനൊന്ന് പതറി... കാരണം ആ സമയത്ത്.. ഞാൻ ആരെയും പ്രതീക്ഷിക്കുന്നില്ലല്ലോ... "ദേവു.. നീയോ..?" ഞാൻ ഉച്ചത്തിൽ ചോദിച്ചു.. അവളും എന്നെ കണ്ടു ഭയന്നിട്ടുണ്ട്.. "നീയെന്താടാ ഇവിടെ..? ഈ ഇരുട്ടത്..? മനുഷ്യനെ കൊല്ലാനാണോ..." "ഞ.. ഞാൻ.. ഒന്നുല്ല.. വെള്ളം എടു..ക്കാൻ.."(.അവളോട് ഒന്നും പറയാൻ തോന്നിയില്ല.. ) "ഹ..ഞാൻ കിടന്നിട്ടുറക്കം വരുന്നില്ലെടാ... അവനു വേദന ഉണ്ടോ..? ഉറങ്ങിയോ നോക്കാൻ.." ദേവു വിഷമത്തോടെ പറഞ്ഞു.. "അവനൊക്കെ ഉറങ്ങി.. ഞങ്ങളില്ലേ അവിടെ.. നീ പോയി കിടക്കാൻ നോക്... അസമയത് ഇറങ്ങി നടക്കാതെ..." "ഹ്മ്മ്.. .. നീയും കിടന്നോടാ.. നാളെ മുതൽ വിരുന്നുകാരെത്തിത്തുടങ്ങും.. കല്യാണ തിരക്കല്ലേ... "

"ആ... നീ ചെല്ല്..."ഞാനവളെ മുറിക്കകത്തേക്ക് തന്നെ പറഞ്ഞയച്ചു.. തിരിച്ചു മുറിയിലേക്ക് തന്നെ ഞാൻ നടക്കാൻ തുടങ്ങിയതും... മനസ്സിൽ.. ആരാണ്... അത്..? എന്ന ചോദ്യം മാത്രമാണുണ്ടായിരുന്നത്. ഞാൻ മുറിക്കകത്തേക്ക് കയറിയതും വീണ്ടും കരണ്ട് പോയി.. ഞാനും ഒന്നു മയങ്ങാമെന്നു കരുതി മുറിക്കകത്തെ സോഫയിൽ തലവെച്ചു കിടന്നു കണ്ണടച്ചു. പെട്ടെന്ന് മിന്നൽ വെളിച്ചത്തിൽ... ആ മുറിയിലെ മേശക്കടിയിൽ നിന്നും നീണ്ട നഖങ്ങളുള്ള മൂന്ന് വിരലുകൾ മേശക്കടിയിലേക്ക് നീങ്ങി.. പെട്ടെന്നൊരു ഇടി മുഴക്കത്തോടെ മുറിയിൽ വെളിച്ചം തെളിഞ്ഞു... പെട്ടെന്ന് കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത്.. മേശക്കടിയിൽ മൂന്ന് വിരലുകളാണ്... നീണ്ട നഖങ്ങളും ഉള്ളു കിടന്നു പ്രകമ്പനം കൊണ്ടു.. ആരാ.. എന്നു ചോദിക്കാൻ നാവു ചലിക്കാത്ത പോലെ... ഞാൻ കഴുത്തിൽ കിടന്ന കുരിശു മുറുകെ പിടിച്ചു. കണ്ണും പൂട്ടി...പതുക്കെ കുനിഞ്ഞു.. മേശക്കടിയിലെ വിരലുകളിലേക്ക് വിറച്ചു വിറച്ചു ഒറ്റ പിടിത്തമായിരുന്നു........... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story