നീലത്താമര💙: ഭാഗം 25

neelathamara

രചന: തൻസീഹ് വയനാട്

പെട്ടെന്നൊരു ഇടി മുഴക്കത്തോടെ മുറിയിൽ വെളിച്ചം തെളിഞ്ഞു... പെട്ടെന്ന് കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത്.. മേശക്കടിയിൽ മൂന്ന് വിരലുകളാണ്... നീണ്ട നഖങ്ങളും ഉള്ളു കിടന്നു പ്രകമ്പനം കൊണ്ടു.. ആരാ.. എന്നു ചോദിക്കാൻ നാവു ചലിക്കാത്ത പോലെ... ഞാൻ കഴുത്തിൽ കിടന്ന കുരിശു മുറുകെ പിടിച്ചു. കണ്ണും പൂട്ടി...പതുക്കെ കുനിഞ്ഞു.. മേശക്കടിയിലെ വിരലുകളിലേക്ക് വിറച്ചു വിറച്ചു ഒറ്റ പിടിത്തമായിരുന്നു.... പെട്ടെന്ന് വീണ്ടും കരണ്ട് പോയി.. ശക്തമായി കാറ്റുവീശി ഘടോൽക്കര ശബ്ദത്തോടെ ഇടിമുഴക്കവും.. പെട്ടെന്ന് മുറിയിൽ ഇരുട്ട് വീണപ്പോൾ ഞാൻ ആ വിരലിൽ നിന്ന് പെട്ടെന്ന് പിടിവിട്ടു... അടുത്ത നിമിഷം.. ആ കയ്യിനുടമ എന്നെ തള്ളി താഴെയിട്ടു.. വാതിലിനടുത്തേക്ക് ഓടി... മലർന്നു വീണ ഞാൻ പൊടുന്നനെ എഴുന്നേറ്റു അവൾക്കു പുറകെയും... വാതിൽ തുറന്നു.. മുന്നോട്ടു കുതിച്ചു... പുറകെ ഞാനും ഓടുന്നതിനിടയിൽ വെച്ചു കുത്തി വീഴാൻ പോയെങ്കിലും..

ഇനി ഈ ആളെ കൈവിട്ടു കൂടാ എന്ന നിശ്ചയം മനസ്സിലുറപ്പിച്ചു ഞാൻ ഓടി... ഇരുട്ടിൽ ആ രൂപം പടിക്കെട്ടു കയറി.. കൂടെ ഞാനും.. മഴയിലും കാറ്റിലും മറ്റുള്ളവർ ഞങ്ങളുടെ ശബ്ദം കേട്ടില്ല എന്നതാണ് വാസ്തവം... ഒടുവിൽ ഓടി ഓടി മുകളിലെത്തി... കിതച്ചു തുപ്പി ഞാൻ ഇടുപ്പിൽ കൈകൊടുത്തു നേരെ നോക്കി... കാണുന്നില്ല.... വീണ്ടും കൈവിട്ടു പോയി എന്ന നിരാശ ചിന്ത മനസ്സിൽ തെളിഞ്ഞു.. "ഛെ..." ഞാൻ വലതു മുഷ്ടി ചുരുട്ടി ചുമരിൽ അതി ശക്തമായി ഇടിച്ചു.... പെട്ടെന്ന് മിന്നൽ പിണർപ്പുകൾ ആകാശത്തെ കീറി മുറിച്ചു മൊത്തത്തിൽ വെളിച്ചം മിന്നി മാഞ്ഞു.... ആ വെളിച്ചത്തിൽ ഞാൻ കണ്ടു... എന്നെ കാണാതെ മറഞ്ഞു നിൽക്കുന്ന കിതക്കുന്ന സ്ത്രീ രൂപം.. ഞാൻ പതുക്കെ ശബ്ദമുണ്ടാക്കാതെ കാലിലെ ചെരുപ്പ് ഊരി മാറ്റി.. മുന്നോട് നടന്നു. അതെ കുറച്ചു ദിവസങ്ങളായി ഉറക്കം കളയുന്ന നിഴലിനെ ഞാൻ കണ്ടെത്തിയിരിക്കുന്നു. അടുത്ത മിന്നൽ വെളിച്ചത്തിൽ ഞാൻ ആ ശരീരത്തിൽ പിടുത്തമിട്ടു...

ഭീകരമായ പഴുത്ത മുഖമുള്ള കണ്ണുകൾ ചോരനിറത്തിൽ തുറിച്ച പല്ലുകൾ നീണ്ട കറുത്ത ഭീകര മുഖത്തെ പ്രതീക്ഷിച്ചു കൊണ്ടു ഞാൻ അതിനെ കഴുത്തിനു പിടിച്ചു ചുമരിലേക്ക് പിടിച്ചമർത്തി.... "ആാാാ..... !!!" പക്ഷെ പെട്ടെന്നുള്ള എന്റെ ആക്രമണത്തിൽ അവൾ വാ പൊത്തി അലറി വിളിച്ചു, അടുത്ത മിന്നൽ വെളിച്ചത്തിൽ ഞാൻ കണ്ടു... അവളെ... പക്ഷെ.... ഞാൻ പ്രതീക്ഷിച്ച പോലെ ഒരു സത്വമായിരുന്നില്ല അത്... പേടിച്ചരണ്ട മുഖവുമായി കണ്ണുകൾ കലങ്ങി വീർപ്പിച്ചു ഏങ്ങലടിച്ചു കൊണ്ടു.... "അവൾ രുദ്ര. !!!!!? " "നീയോ...? ...." ഒട്ടും പ്രതീക്ഷിക്കാത്ത മുഖം.. എനിക്കൊരടിയായിരുന്നു അവളെ കണ്ടത്... പക്ഷെ.. അടുത്ത നിമിഷം പ്രതീക്ഷക്കു വിപരീതമായി അവളെന്നെ ഇറുകെ പുണർന്നു... പൊട്ടിക്കരഞ്ഞു.. എന്ത് ചെയ്യുമെന്നറിയാതെ ഞാൻ ആകെ പരവശനായി... ഇതെന്താണിങ്ങനെ..? ഞാനവളെ അടർത്തി മാറ്റാൻ നോക്കി... പക്ഷെ അവൾ വീണ്ടും വീണ്ടും പിടിമുറുക്കികൊണ്ടിരുന്നു.... എട്ടായീ... എന്നെ രക്ഷിക്കണം... എന്നെ മനസിലാക്കണം...

അവൾ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.... "രുദ്ര... താൻ.. താൻ.. കാര്യം പറ... നീ എന്താ ഇങ്ങനെ..? .. ഇപ്പോൾ... എന്തിനാണ് നീ ഇങ്ങനൊക്കെ പ്രവർത്തിക്കുന്നത്..?" അവളുടെ കൈകൾ അടർത്തി ഞാൻ അവളുടെ താഴ്ത്തിയ മുഖത്തേക്ക് നോക്കി ചോദിച്ചു.. അവൾ വീണ്ടും വീണ്ടുo കരഞ്ഞു... "കരയാതെ കാര്യം പറ നീ..? ഇന്ന് വൈകിട്ട് മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നു... എന്നതാണ് കാര്യം.?" ഞാനവളെ പിടിച്ചു കുലുക്കി... "എട്ടായി.. അത്..." "പറ..." "ഞാ.. ഞാനും.. ഞാനും ആദിയേട്ടനും ഇഷ്ടത്തിലാണ്..." "ഏഹ്...!!!" അവളുടെ വായിൽ നിന്ന് വീണ വാർത്ത കേട്ടു ഇത് വരെ.. പേടിച്ചരണ്ട അവസ്ഥയിൽ നിന്നും ഞാൻ ഞെട്ടി പണ്ടാരടങ്ങി പോയി.. "എന്നതാ.. പറഞ്ഞെ.." "സത്യമാണ്.. കണ്ട അന്ന് മുതൽക്കേ ഞങ്ങൾ, പറ്റിപ്പോയി.." ഇതൊക്കെ എപ്പോ സംഭവിച്ചു കർത്താവെ എന്ന മട്ടിൽ ഞാൻ അവളെയൊന്ന് നോക്കി... "നീയവനെ പ്രേമിക്കുന്നതും ഇങ്ങനെ പ്രേതമായി മനുഷ്യനെ പേഡിപ്പിക്കുന്നതും തമ്മിൽ എന്നതാ കൊച്ചേ ബന്ധം..? "

"അയ്യോ.. പ്രേതമോ..?" അവളും ഞെട്ടി എന്നോട് തിരിച്ചു ചോദിച്ചു.. "പിന്നല്ലാതെ.. നേരം വെളുക്കുന്നതിനു മുൻപേ മുറിയിലേക്ക് എത്തി നോക്കിയും ഇരുട്ടിലൂടെ പാദസരം കിലുക്കിയും ദേ നിന്റെ ഈ നീണ്ട നഖം കാണിച്ചു ആളെ പേഡിപ്പിക്കുന്നതും പിന്നേ മനുഷ്യന്റെ പ്രവർത്തിയാണോ..? " ഞാനവളുടെ കൈ പിടിച്ചു നിവർത്തിച്ചു നഖം കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.. "ഈശ്വര..ഞാൻ പ്രേതം ആയതൊന്നുമല്ല.." "സന്ധ്യക്ക്‌ വിളക്ക് തെളിയിച്ചു ഞാൻ മുകളിലേക്ക് നോക്കിയത് ഓർമ്മയുണ്ടോ അച്ചായനേട്ടന്..?" "ആ ഉണ്ട്.. എന്നെ നോക്കി ഒരു ചിരിയും ചിരിച്ചു.." ഞാൻ കൈകെട്ടി കൊണ്ടു പറഞ്ഞു.. "ഏട്ടനോടല്ല ചിരിച്ചേ.. ഏട്ടന്റെ പുറകിൽ ആദി ഏട്ടൻ നില്പുണ്ടായിരുന്നു. എന്നോട് മുകളിലോട്ടു ചെല്ലാൻ അച്ചായനേട്ടൻ കാണാതെ പിറകിലെന്ന് കൈകൊണ്ട് കാണിച്ചപ്പോൾ ആദി ഏട്ടനോടാ ഞാൻ ചിരിച്ചേ.." "അയ്യേ... നടുക്ക് എന്നെ നിർത്തി പ്രേമിക്കുവായിരുന്നു ലെ രണ്ടും..." "അപ്പോ ഞാൻ പെട്ടെന്ന് തന്നെ മേലേക്ക് വന്നു..

അച്ചായനേട്ടൻ അപ്പോഴേക്കും മുറിയിൽ കയറിയെന്നാണ് തോന്നുന്നേ.." "ഓഓഓ... അപ്പോ ഞാൻ ജനലിന്റെ അരികിൽ കണ്ട നിഴൽ ആ തെണ്ടി ആധിയുടെ ആയിരുന്നു അല്ലെ.. യൂദാസ്.. എന്നെ പേടിപ്പിച്ചു." "അല്ലാ.. അപ്പോ തന്നെ അവന്റെ കാറലും കേട്ടല്ലോ താഴേന്നു.. അതോ..? " "ഞാൻ മുകളിൽ വന്നു ആധിയേട്ടനെ മുറിയിൽ നോക്കി.. അപ്പോ കണ്ടില്ല.." "അപ്പോ തന്നെയാണ് ഞാനും ചിന്നു ചേച്ചി വിളിച്ച ശബ്ദം കേട്ടത്..." "അപ്പോ തന്നെ അച്ചായനേട്ടൻ താഴേക്ക് പോയിരുന്നു... ഞാനും പടിയിറങ്ങി വന്നപ്പോൾ ആധിയേട്ടൻ ചോരയിലിച്ചു കിടക്കുന്നതാ കണ്ടേ.. സഹിച്ചില്ല.. ഒന്നടുത്തു നിന്നു കാണാൻ വേണ്ടിയാ.. വേഗം പോയി വെള്ളo കൊണ്ടുവന്നത്.. ആരും എന്റെ കരച്ചിൽ കാണാതെ നിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ട അവിടെ നിന്നെ.... അപ്പോ തന്നെ അവിടുന്ന് ഞാൻ മാറിപ്പോയി..." "കിടന്നിട്ടുറക്കം വന്നില്ല.. ആധിയേട്ടനെ. ഒന്നൂടെ കാണണമെന്ന് കരുതി ആണ് ഞാൻ എല്ലാവരും ഉറങ്ങിയ സമയം നോക്കി വന്നത്.." "അപ്പോഴാണ് അച്ചായനേട്ടൻ ജനലിനടുത് നില്കുന്നെ കണ്ടത്.. ശബ്ദമുണ്ടാക്കാതെ ഞാൻ ആധിയേട്ടനെ മറഞ്ഞു നോക്കിയതാണ്... അറിയാതെ കരച്ചിൽ പുറത്തേക്ക് വന്നു..

ആ ശബ്ദം കേട്ടു അച്ചായനേട്ടൻ തിരിഞ്ഞു നോകിയെ.. എന്നെ പിന്തുടർന്ന് വന്നേ..." "ഞാൻ ഓടി സ്റ്റെയറിന്റെ അടിയിലേക്ക് കയറി.. അപ്പോഴെക്കും അച്ചായനേട്ടനും എന്റെ പിറകെ എത്തിയിരുന്നു.. ദേവു ചേചിയോട് ഏട്ടൻ സംസാരിക്കുമ്പോ ഞാൻ എന്റെ കൊലുസൂരി ധാവണിയിൽ കെട്ടി.. ആ സമയo കൊണ്ടു ആധിയേട്ടനെ ഒന്നുകൂടെ കാണാൻ നിങ്ങളുടെ മുറിയിലേക്ക് പോയത്.." "മയങ്ങുന്ന ആധിയേട്ടനെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് വിച്ചു ഏട്ടൻ ഉണരുന്ന പോലെ തോന്നിയത്.. ഞാൻ പെട്ടെന്ന് ടേബിളിനടിയിലേക്ക് കയറി.. ആ സമയം കൊണ്ടു ഏട്ടനിച്ചായൻ വന്നു മുറിയടച്ചു സോഫയിൽ കിടന്നു..." "ഞാനാകെ പെട്ട അവസ്ഥയിൽ ആയിരുന്നു.... ഏട്ടൻ ഉറങ്ങിയിട്ട് മുറി വിടാമെന്ന് കരുതിയപോഴെകും എന്റെ കൈ കണ്ടു ഏട്ടൻ... അതിൽ പിടിച്ചപ്പോൾ എന്റെ നല്ല ജീവനങ് പോയി.." "കരണ്ട് പോയപ്പോൾ ഞാൻ അതാ ഒന്നും നോക്കാതെ തള്ളിയിട്ടു ഓടിയത്.. " "ക്ഷമിക്കണം... ആധിയേട്ടനെ കാണണം എന്നാ ഒരു ഉദ്ദേശം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു... "

"ഹ്മ്മ്മ്... ഞാൻ പേടിച്ചു ചത്തിരുന്നേൽ നീയും നിന്റെ ആദിയേട്ടനും എന്റെ ശവമടക്ക് നടത്തി ആഘോഷിക്കാമായിരുന്നുലോ..." "അയ്യോ.. അങ്ങനെ ഒന്നുo പറയല്ലേ... ഇതൊന്നും ആരോടും പറയല്ലേ... വിച്ചു ഏട്ടൻ അറിഞ്ഞ എന്നെ കൊത്തി നുറുക്കും... ഒന്നാമത്... വൈശുനെ കൊണ്ടു കോലം കെട്ടിച്ച ദേഷ്യവും കാണും എന്നോട്... ചതിക്കല്ലേ ഏട്ടനിച്ചായ.. കാലു പിടിക്കാം അനിയത്തി കുട്ടി.. " "അയ്യോ.. നീ കരുതും പോലെ അവനു നിന്നോട് അവന്റെ പെണ്ണിന്റെ കാര്യത്തിൽ ദേഷ്യമൊന്നുമില്ല കൊച്ചേ.. അവനാ കല്യാണം മുടക്കാൻ വേണ്ടിയാ പോയെ.. അവനു മോഡേൺ കൊച്ചുങ്ങളെയാ കെട്ടാണിഷ്ടമെന്ന് പറഞ്ഞിട്ട്... അപ്പോഴാ.. വൈശു മതാമയായി വരുന്നേ... നീ അങ്ങനെ ചെയ്‌തത്‌ കൊണ്ടു നാടൻ ആയ അവളെ അവനങ് പിടിച്ചു.. അതാണ് സത്യം.. !!" ഞാൻ പുഞ്ചിരിയോടെ അവളോട് പറഞ്ഞു.. "ഏട്ടന് മോഡേൺ കുട്ടി ആണോ ഇഷ്ടം.. അയ്യേ.. നാടനല്ലേ.. വെറുതെ അല്ല എന്നെ അപ്പോ എടുത്തു പോക്കിയത് അല്ലെ.. ഇതുവരെ ഞാൻ ഒപ്പിച്ച പണി അറിഞ്ഞിട്ടും ഏട്ടനെന്നോട് ചൂടാകാത്ത എന്താണെന്ന് ആലോചിക്കുവായിരുന്നു ഞാൻ... അപ്പോ.. ഇതാണല്ലേ കാര്യം.. "

!ഹാ.. അതു തന്നെ... ആ എങ്കിൽ മോളു ചെല്ല്... നേരം വെളുത്തിട്ട് നിന്റെ ആദിടെ എന്നെ ആധി കേറ്റിച്ച സംഭവം ഞാൻ ഒന്നു വിശദമായി ചോദിക്കുന്നുണ്ട്.. " "അയ്യോ.. ചതിക്കല്ലേ..." "ഏയ്‌.. ഇല്ല... അവനെയൊന്ന് വിരട്ടത്തെ ഒള്ളു.." "പാവമല്ലേ.. സുഗമില്ലല്ലോ... അച്ചായനേട്ട..." "ഓഹോഹോ.. നല്ല സ്നേഹമുള്ള കാമുകി.. ഹ്മ്മ്.. ചെല്ല്.. ചെല്ല്.. " "താങ്ക്യൂ.. അച്ചായനേട്ട... വലിയ ഉപകാരം.. പിന്നെ..ഒരു കാര്യം കൂടി.." "ഇനി എന്നതാടി..." "അന്ന് രാത്രി അച്ചായൻ ഇതേ പോലെ ഇവിടെ നികുമ്പോ എന്നെ കണ്ടില്ലായിരുന്നോ... അന്നും എന്റെ കൂടെ ആധിയേട്ടൻ ഉണ്ടായിരുന്നുട്ടോ.." "യാ.. ഞാനോർക്കുന്നു.. ഒരു പുരുഷ ശബ്ദം കേട്ടത്... നീയൊക്കെ കൂടി എന്നെ പേടിപ്പിച്ചു കൊല്ലുവോടി.... അത്രയും പറഞ്ഞു ഞാൻ അവളെ ചെവിക്കു കേറി പിടിച്ചു.." അവൾ എന്റെ കവിളിൽ നുള്ളി.. എന്നെ തള്ളി മാറ്റി അപ്പോൾ തന്നെ മുറിയിലേക്ക് ഓടി... "സോറി.. എന്നലറികൊണ്ട്..." ഞാനും ചിരിച്ചുകൊണ്ട്.. തിരിച്ചു മുറിയിലേക്ക്... നടന്നു...

പ്രേതത്തെ പിടിക്കാൻ പോയ ഞാൻ പ്രേമത്തെ പിടിച്ചു തിരിച്ചു വന്നു.. എന്നതായാലും കൊള്ളാം... ഞാൻ മുറിയിലെത്തി.. കണ്ണടചുറങ്ങുന്ന ആദിയെ നോക്കി ചിരിച്ചു.. നേരം വെളുക്കട്ടെ.. ഇവനെയൊന്ന് പൊരിച്ചു കോരണം... അവളെകാണാൻ തിരക്ക് പിടിച്ചോടിയതാകും.. മറിഞ്ഞു വീണത്... ഹോ.. എന്തൊക്കെയോ കരുതി ഞാൻ.. എന്നതായാലും ആശ്വാസമായി... ഇനി ഒന്ന് സമാധാനത്തോടെ കണ്ണടക്കാം.... @@@@@@@@@@@@@@@@@@@@ നേരം വെളുത്തു... ആധി ഇപ്പോഴും മയക്കത്തിലാണ്... എല്ലാവരും എഴുന്നെല്കുമ്പോഴേക്കും അപ്പൂപ്പൻ കാട്ടിലേക് പോയി അദ്ദേഹത്തെ കണ്ടു വരാമെന്ന് കരുതി ഞാൻ പെട്ടെന്ന് എണീറ്റു കാര്യങ്ങളൊക്കെ കഴിച്ചു ബൈക്കെടുത്തു രാവിലെ തന്നെ അങ്ങോട്ടേക്ക് തിരിച്ചു. കാടിനടുത്തെത്തി വണ്ടി സൈഡ് ആക്കി ഞാൻ ദേവിയുടെ വീട്ടിലേക്ക് നടന്നു.. അദ്ദേഹം വഴക്ക് പറയാതെ നിന്ന മതിയായിരുന്നു.. എന്ന് മനസ്സിൽ കരുതി വേഗത്തിൽ അവളുടെ വീട്ടിലേക് നടന്നു. മുറ്റത്തെത്തി ഞാൻ ചുറ്റും നോക്കി.. മുറ്റമടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്... ഞാൻ പുറകു വശത്തേക്ക് എത്തി നോക്കി... ദേവിയാണ്.. കുളിയൊന്നും കഴ്ഞ്ഞിട്ടില്ല...

ഓർഡിനറി വേഷത്തിൽ ആദ്യമായാണ് കാണുന്നത്... ചീകിയൊതുക്കാത്ത മുടിയിഴകൾ എടുത്തു കുത്തിയ ദാവണി.. നേരിയ വര പോലെ നഗ്നമായ വയറും കൂടെ കണ്ടപ്പോൾ.. ഈശോ.. വന്ന കാര്യം.. മറക്കുമോ... ഈ പെണ്ണിന് ദിവസം പോകും തോറും ഭംഗി കൂടുവാണല്ലോ.... "ആരാ..? " അവളെയും നോക്കി നിൽക്കുമ്പോഴാണ് പിന്നിലെന്ന് പെട്ടെന്ന് ആരോ എന്നെ വിളിച്ചത്... തിരിഞ്ഞു നോക്കിയപ്പോൾ... ദേവിയുടെ അച്ഛൻ... "അത്.. ഞാ.. ഞാനാ ആൽവി..." എന്റെ പേര് കേട്ടപ്പോഴാണ് മുറ്റമടിക്കുന്നതിൽ നിന്ന് ശ്രദ്ധ വിട്ട് അവളെന്നെ കാണുന്നത്... ചൂൽ താഴെയിട്ട അവൾ അരയിൽ കയറികുത്തിയ പാവാട അഴിച്ചിട്ടു എന്നെ നോക്കി... പതറിയ ചിരി ചിരിച്ചു... "ആ.. കുട്ടിയോ... വരു... താനെന്താ വരാതെ നിന്നെ എന്നു ഞാൻ നിരീച്ചേയുള്ളു.. വരു അകത്തേക്കിരിക്കാം..." അത്രയും പറഞ്ഞയാൾ അകത്തേക്ക് പോയി.. ഞാനൊന്നവളെ തിരിഞ്ഞുനോക്കി ഒന്ന് ചിരിച്ചുകൊണ്ട് അദ്ദേഹത്തെ തുടർന്നു നടന്നു............. തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story