നീലത്താമര💙: ഭാഗം 26

neelathamara

രചന: തൻസീഹ് വയനാട്

"കയറി ഇരിക്യാ.. കുട്ടീ.." അകത്തെ മരക്കസേര നീക്കി അതിലേക്ക് ചൂണ്ടി കൊണ്ടദ്ദേഹം മേശക്കരികിലെ മറ്റൊരു കസേരയിലേക്കിരുന്നു. ഞാനൊന്നു പുഞ്ചിരിച്ചുകൊണ്ട് അകത്തേക്കു കയറി.. കര്പൂരത്തിന്റെയും ചന്ദനത്തിൻറെയും മാസ്മരിക ഗന്ധം മുറിയാകെ പരക്കുന്നുണ്ട്... ശരീരത്തിന് മുഴുക്കെ എനിക്കുമൊരു പോസിറ്റീവ് ചാർജ് കിട്ടിയ ഫീൽ.. "അപ്പോ.. നിക്ക് പറയാനുള്ളത് എന്താന്ന് വെച്ചാൽ.. അപകടമാണ്. ചുറ്റിനും ശ്രദ്ധിക്കണം. !!" കണ്ണു തുറിപ്പിച്ചുകൊണ്ടദ്ദേഹം എന്നെ നോക്കി ചൂണ്ടു വിരലുയർത്തി പറഞ്ഞു തീർത്തു. "ദേവു.. അവൾ.. അവൾക് അങ്ങനെയൊരു പ്രശ്‌നം ഉണ്ടാകാൻ കാരണമെന്താണ് തിരുമേനി..? പ്രതിവിധി കാണില്ലേ ഇതിനൊക്കെ നിങ്ങളുടെ കൈയിൽ..? " "ജനമുണ്ടെങ്കിൽ മരണവുമുണ്ട് കുട്ടീ.. അതു പോലെ പ്രശ്നമുണ്ടെങ്കിൽ പ്രതിവിധിയും. പക്ഷെ.. ഈ പ്രശ്നത്തിനൊരു പ്രതിവിധി എന്നു പറയുന്നത് മരണം തന്നെയാണ്.."

അദ്ദേഹത്തിന്റെ ഓരോ വാക്കുകളും മനസിനെ വല്ലാതെ പിടിച്ചുലച്ചു കൊണ്ടിരുന്നു. "ഞാ.. ഞാൻ എന്താണ്... അവൾ.. അവൾക്കെന്തെങ്കിലും..., അവളുടെ ജീവനാപത്താണെന്നാണോ.. തിരുമേനി പറയുന്നത്..? " "അവൾക്കു മാത്രമല്ല. നിങ്ങളഞ്ചു പേർക്കും. അന്നിവിടെ നിന്ന അഞ്ചു പേർക്കും പിന്നിൽ മരണമുണ്ട്‌. ഒന്നല്ലെങ്കിൽ മറ്റൊരു വഴിയേ അതു നിങ്ങളെ തേടി വരും..." "എന്തിനു.. എന്തുകൊണ്ടാണിങ്ങനെ..? പറയു.. അവളുടെ ദേഹത്തു വല്ല ബാധയുമുണ്ടെന്നാണോ.. പറഞ്ഞു വരുന്നത്..?" ഞാൻ പരിഭ്രമത്തോടെ ചോദിച്ചു. "ഉവ്വ്..." "ഏഹ്.." "പക്ഷെ.. ബാധയല്ല.. ഒരു അമാനുഷിക ശക്തിപോലൊന്ന്.. അല്ലെങ്കിൽ മനുഷ്യനല്ലാത്ത ഒന്ന്.. അതുമല്ലെങ്കിൽ ഒരു തരം ഭ്രാന്തമായ ചിന്ത. പക്ഷെ അത് നിങ്ങളോരോരുത്തർക്കും ജീവഹാനി വരെ ഉണ്ടാക്കാൻ മതിയായതാണ്. അത് ആ കുട്ടിക്ക് മേലുമല്ല..." "പിന്നേ..? ആരുടെ.." "നിന്റെ..?" "എന്റെയോ..." ഞാൻ ഇരുന്നിടത്തു നിന്നുമെഴുന്നേറ്റു കൈകൾ മേശമേൽ അമർതി.

"ഏയ്‌.. കുട്ടി വിചാരിക്കുന്ന പോലെ.. തന്റെ പിന്നിൽ ഒരു പ്രേതമോ പിശാചോ ഉണ്ട് എന്നല്ല ഞാൻ പറഞ്ഞത്.. തന്നെയാണ് ആ പൈശാചിക ചിന്തക്കു വേണ്ടത്.. തന്റെ ശരീരവും മനസുo ഒരുപോലെ സ്വന്തമാക്കാൻ വേണ്ടി.. ആരുടെ ജീവനും അപകടത്തിലാക്കാൻ.. ആ ശക്തിക്കു സാധിക്കും.." ഞാൻ കൈകാലുകൾ തളർന്നുകൊണ്ട് വീണ്ടും കസേരയിൽ ഇരിപ്പുറപ്പിച്ചു.. "എനിക്കൊന്നും മനസിലാകുന്നില്ല തിരുമേനി.. എന്തൊക്കെയാണ് ഞാൻ.. കേൾക്കുന്നത്...?" "പരാമർത്ഥങ്ങളാണ്.. കുട്ടീ.." "അപ്പോൾ.. അന്ന്... തിരുമേനി പറഞ്ഞത്. ദേവൂനെ ചുറ്റിയാണ് പ്രശ്നങ്ങൾ എന്നല്ലേ.." "അതെ.. പക്ഷെ.. അന്ന് കുട്ടിയുടെ നാളും പേരും കൂടെ ഞാൻ ചോദിച്ചിരുന്നല്ലോ... ഞാൻ ഒന്നുകൂടെ പ്രശ്നം വെച്ചു നോക്കി.." "ആ പെൺകുട്ടിയുടെ നേർക്കായിരുന്നു അന്ന് ആപത്തു.. അത് പോലെ തന്നെ കൂടി നിന്ന മറ്റെല്ലാവർക്കും ഞാനാ ദുശ്ശകുനതിന്റെ ലക്ഷണം കണ്ടിരുന്നു. എന്നാൽ.. നിന്റെ മുഖം മാത്രം പ്രകാശിച്ചിരുന്നു അന്ന്... " "അതുകൊണ്ടാണ് നാളും പേരും ഞാൻ ചോദിച്ചറിഞ്ഞത്.." "വൈകിട്ടത്തെ പ്രശ്നം വെപ്പിൽ ഞാൻ കണ്ടു നിന്റെ മുഖം പ്രകാശിച്ചത്... ആ ശക്തി നിന്നെ ഉപദ്രവിക്കില്ല നിന്നെയാണ് അതിനാവശ്യo എന്നത് കൊണ്ടാണ്.. "

"മറ്റുള്ളവർ അതിനിരകളും.." "ദേവിക എന്ന കുട്ടിക്ക്.. ആ നാശത്തിന്റെ ലക്ഷണം അല്പം കൂടുതൽ കണ്ടു. അതാണ് എനിക്ക് അന്ന് പിഴവ് സംഭവിച്ചത്. ആ കുട്ടി.. നിന്നോട് കൂടുതൽ അടുത്തിടപിഴകറുണ്ട്.. അല്ലെ..? " "അതെ.. ഞങ്ങൾ അങ്ങിനെയാണ്. ഒരേ ചോര കണക്ക്.." "ഹ്മ്മ്.. അതുകൊണ്ടാണ് ആ കുട്ടിക്ക് എപ്പോഴും അപകടങ്ങൾ.. സംഭവിക്കുന്നത്..." "പ.. പക്ഷെ.. ഞാ.. എനിക്ക്.." ഒന്നും പറയാൻ കഴിയാതെ ഞാൻ തലയ്ക്കു കൈകൊടുത്തു.. "നിങ്ങളുടെ നാട്ടിൽ ആ ശക്തിക്ക് ശത്രുക്കൾ കുറവായിരുന്നു. ഒരുപക്ഷെ ദേവിക മാത്രമായിരുന്നു അതിനെതിരായി പ്രവർത്തിച്ചത്... അതുകൊണ്ടാണ് അവൾക് മാത്രം അപകടം സംഭവിച്ചു കൊണ്ടേയിരുന്നത്..." "എന്നാൽ ഇങ്ങോട്ടു വന്നതിനു ശേഷം ആ ശക്തിക്കു ശത്രുക്കളാണ് മറ്റുള്ളവരും. എന്റെ ഊഹം ശരിയാണെങ്കിൽ നിങ്ങളുടെ കൂട്ടത്തിൽ ഒരാൾക്കു കൂടി എന്തെങ്കിലും സംഭവിച്ചു കാണണം. ശെരിയാണോ..? " "ആദി... !!!

"ഞാൻ തലയുയർത്തി അദ്ദേഹത്തെ നോക്കി. "എന്താ..?" അയാളെന്നെയും നോക്കി. "എന്റെ കൂടെ വന്നതിൽ ആദവിന് ഇന്നലെ മുറിവ് പറ്റി പക്ഷെ.. അത്.. അവൻ സ്റ്റെപ്പിൽ നിന്നും വീണതാണ്.." "അല്ല.. അതും ആ ശക്തിയുടെ ചെയ്തിയാണ്.." ഭീതിയോടെ ഞാൻ.. തലയുയർത്തി. "ഭയക്കേണ്ട.. കാരണം കണ്ടെത്തി പ്രതിവിധി ഉണ്ടോന്ന് ഞാൻ എന്റെ ഗുരുവിനോട് അന്വേഷിക്കാം.. അദ്ദേഹം ഹരിദ്ധ്വാറിലാണ് മടങ്ങി വരുന്നത് വരെ നിങ്ങൾ എല്ലാവരും സൂക്ഷിക്കുക അത്രയേ പറയാൻ കഴിയു എനിക്ക്.." അത്രയും പറഞ്ഞദ്ദേഹം കുറച്ചു മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് ഒരു കുറച്ചു ഭസ്മം എനിക്ക് നേരെ നീട്ടി.. "ഇതുകൊണ്ട് പോയി എല്ലാവരോടും ഭക്ഷിക്കാൻ പറയു.. തത്കാലം രക്ഷക്ക്.. " ഞാൻ അതും വാങ്ങി പോക്കറ്റിൽ ഇട്ടു.. പുറത്തേക്കിറങ്ങി. മനസ് മുഴുവൻ കലങ്ങി മറിഞ്ഞു കിടക്കുന്നു.. എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത്..? ഓരോന്ന് ചിന്ദിച്ചുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി നടന്നു.. "അതേയ്.. ഞാനും ഉണ്ട് കൂടെ.." യന്ദ്രികമായി മുൻപോട്ടു നടന്നു കൊണ്ടിരുന്ന എന്നെ ആരോ പെട്ടെന്ന് പിന്നിൽ നിന്നും വിളിച്ചു.. കാലുകൾ നിശ്ചലമാക്കികൊണ്ട് ഞാൻ തിരിഞ്ഞു നോക്കി.. പത്മ..

ഞാൻ സംശയത്തോടെ അവളെ നോക്കി.. "ഞാനും അങ്ങോട്ടേക്കാണ്. രുദ്രക്ക് പൂജ ചെയ്യേണ്ട ആവശ്യത്തിന് ഞാനും അങ്ങോട്ടേക്ക വരുന്നേ.. ഒരുമിച്ച് പോകാം.." അവൾ അതും പറഞ്ഞ് എന്റെ കൂടെ കൂടി.. "അച്ഛാ.. ഞാൻ.. പോകുവാ.. വൈകിട്ട് വരാം.." അവൾ വീട്ടിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. "ആ മോളെ.." (മറുപടി അകത്തു നിന്നും വന്നു. ) "വാ.. മാഷേ.. പോകാം.." ( അവളെന്നെ തലയാട്ടി വിളിച്ചു.. ) "നടന്നോ.. വരാം.." "ഓ... എന്തിനാ ഇത്ര ഗമ.. ഒളിഞ്ഞു നോക്കാൻ ഗമയില്ലല്ലോ.. .. " "ആരൊളിഞ്ഞു നോക്കി..? " "രാവിലെ പെൺകുട്ടികൾ മുറ്റമടിക്കുന്നത്.. മിണ്ടാതെ നിന്ന് വായ നോകീട്ടു.. ആരാണെന്നോ... " തലയിൽ ചൂട് കയറിയ സമയത്താണ് അവളുടെ ഓഞ്ഞ ഡയലോഗ്. ദേഷ്യം വരുന്നുണ്ടായിരുന്നു. ക്ഷമയെ പിടിച്ചു ഞാൻ മുന്നോട്ട് നടന്നു.. "ഒറ്റക് കിട്ടുമ്പോൾ തൊടാനും തലോടാനും ഒളിഞ്ഞു നോക്കാനും മാത്രവേ അറിയത്തുള്ളൂ... നേരിട്ട് മിണ്ടത്തില്ലേ... എന്നാലും ഞാനിങ്ങനെ ഒന്നും കരുതിയില്ല ട്ടോ.. വളരെ മോശം.. അപ്പോ അച്ഛൻ വന്നില്ല എങ്കിൽ എന്നെ നോക്കി നില്കുന്നത് ഞാൻ അറിയുവായിരുന്നോ... ശ്ശേ.. മോശം..." "പ്പ നിർത്തേടി.. നീയെന്നാടി..

ഈ പറഞ്ഞ് കൂട്ടുന്നെ.. നിന്റെ തൊലിവെളുപ്പും കോലുപോലുള്ള മേനിയും കണ്ട് ഞാൻ നിന്നെ വായ നോക്കുവാണെന്നോ.." പല്ല് കൂട്ടികടിച്ചു ക്ഷമ നശിക്കുന്നത് വരെ ഞാൻ കേട്ടു നിന്നു.. പിന്നേ പൊട്ടിതെറിച്ചു പോയി അത് കേട്ടതും അവളുടെ വായടങ്ങി... നടന്നു നടന്നു കാവിനടുത്തേ ആൽമരതിനു കീഴെ.. എത്തിയിരുന്നു. എന്നെയും നോക്കി കണ്ണു നിറച്ചു നിൽക്കുന്ന അവളെ കണ്ടപ്പോ അല്പം പാവം തോന്നിയെങ്കിലും.. പറഞ്ഞതൊക്കെ ഓർത്തപ്പോൾ ഒരെണ്ണം കൊടുക്കാനാണ് തോന്നിയത്.. "ഇനി നീ മിണ്ടുവൊടി.. കുട്ടിപ്പിശാശ്ശെ... " അവൾ ഉം.. ഉം.. എന്ന് ഇല്ലന്ന് തലയാട്ടി.. എന്നെ തലയുയർത്തി നോക്കി.. "ഇനി മിണ്ടിയ.. നിന്റെ കുളക്കോഴി പോലുള്ള കഴുത്തിൽ പിടിച്ചു ഞാൻ നിലത്തുരക്കും.. കേട്ടല്ലോ.."

ഞാൻ കൈചൂണ്ടി അത്രയും പറഞ്ഞതും... അവൾ ഒന്ന് പിന്നോട്ട് നീങ്ങി.. . പക്ഷെ.. അവൾ പുറകിലേക്ക് നീങ്ങിയതും മരക്കൊമ്പിൽ അവൾക്കു നേരെ തലയുയർത്തി പത്തി വിടർത്തി നിൽക്കുന്ന അസ്സല്.. സർപ്പം.. !! "പത്മാ...." ചൂണ്ടിയ കൈകൾ കൊണ്ടു അവളുടെ ഇടുപ്പിൽ പിടിച്ചു ഞാൻ മുന്നോട്ടേക്ക് വലിച്ചു എന്റെ നെഞ്ചോട് ചേർത്തു.... "അമ്മേ...." എന്നു വിളിച്ചു കൊണ്ടവൾ എന്റെ നെഞ്ചിലമർന്നു... അപ്പോൾ തന്നെ സർപ്പം തലതാഴ്ത്തി മാളത്തിലേക്ക് ഇഴഞ്ഞു കയറി പോയി.. ഞാനല്പം ആശ്വാസത്തോടെ അവളെ നോക്കി.. നെഞ്ചിൽ അള്ളിപ്പിടിച്ചു നിൽക്കുകയാണ്. കാറ്റിൽ നാരകത്തിന്റെ മണം.. മൂക്കിലേക്ക് കയറിയിറങ്ങി.. അവളുടെ മുടിയിഴകൾ കാറ്റിൽ പാറി... വീണ്ടും അവളുടെ.. വെളുത്ത തൊലിപ്പുറം എന്റെ താടിക്കു താഴെ... ആ കറുത്ത മുന്തിരി മണിയും........... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story