നീലത്താമര💙: ഭാഗം 27

neelathamara

രചന: തൻസീഹ് വയനാട്

"ദേവീ... മോളേ...... ഒന്നിങ്ങട് തിരിച്ചു വര... ഈ താലം അമ്പലത്തിൽ കൊടുത്തിട്ട് പൊയ്ക്കോളൂ..." പരിസരം മറന്നുകൊണ്ട് അവളും ഞാനും പരസ്പരം ഇഴുകിച്ചേർന്നു നിൽക്കുമ്പോഴാണ്... ദൂരെ നിന്നും സ്വപ്നത്തിൽ നിന്നുമുണർത്താൻ തിരുമേനിയുടെ വിളി ഉണ്ടായത്... അത് കേട്ടതും അവളെന്റെ ശരീരത്തിൽ നിന്നും പിടഞ്ഞു മാറി.. നേരെ നോക്കാതെ തിരിഞ്ഞോടി... "ഞാൻ കാത്തു നിൽക്കണോ...? .." എന്നു ഞാൻ പിന്നിൽ നിന്നുo വിളിച്ചു ചോദിച്ചു... "വേണ്ടാ... ഞാൻ വൈകും.. അങ്ങെത്തിക്കോളാം... പൊയ്ക്കോ.ളൂ...." അവളോടുന്ന ഓട്ടത്തിൽ.. വിളിച്ചു പറഞ്ഞു... ചുണ്ടിലൊരു പുഞ്ചിരി നിറച്ചുകൊണ്ട് ഞാൻ എന്റെ ഷർട്ട്‌ ഒന്നു മൂക്കിനടുത്തേക്ക് അടുപ്പിച്ചു പിടിച്ചു... അവളുടെ.. മാദക ഗന്ധം... എന്റെ നാസികയെയും മനസ്സിനെയും കുളിരണിയിച്ചു. ഞാൻ തിരിച്ചു നടന്നു... ബൈക്കെടുത്തു വിച്ചുവിന്റെ വീട്ടിലേക്ക് തിരിച്ചു. വീടെതുന്നത് വരെ മനസ് നിറയെ അവളെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചതായിരുന്നു നിറഞ്ഞു നിന്നത്.

അവളെ സ്വന്തമാക്കാൻ മനസും ശരീരവും വല്ലാതെ കൊതിക്കുന്നുണ്ട്. എത്ര തന്നെ ദേഷ്യപ്പെട്ടാലും അകറ്റി നിർത്താൻ നോക്കിയാലും പറിച്ചെടുക്കാൻ കഴിയാത്ത വിധത്തിൽ ഇത്രയും കുറഞ്ഞ നാളുകൾ കൊണ്ടു അവളെന്നോട് ചേർന്നിരിക്കുന്നു. പക്ഷെ അതെനിക് മാത്രമല്ലെ ഉള്ളു..... നീട്ടിയൊരു ശ്വാസം എടുത്തു വിട്ടപോഴെകും തിരിച്ചു തറവാടിന്റെ മുൻപിലെത്തി. പൂമുഖത്തു ആദി ഇരിക്കുന്നത് കണ്ടതും അല്പം ഭീതിയോയോടെ അദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും മുന്നിലേക്ക് തെളിഞ്ഞു. എന്റെ സുഹൃത്തുക്കൾ... അവരോരോത്തർക്കും ഞാൻ കാരണം മരണമുണ്ടാകുമെന്ന്.... ഓരോ കാൽവെപ്പിലും എനിക്കവരോടടുക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നത് പോലെ... അവരുടെ അടുത്തെത്താൻ ആയപ്പോൾ ഞാൻ എന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്നും അദ്ദേഹം തന്നേല്പിച്ച ഭസ്മം കയ്യിലെടുത്തു പിടിച്ചു. പടി ചവിട്ടാൻ തുനിഞ്ഞതും.. ഉള്ളിൽ നിന്ന് പരിചയമില്ലാത്തവരുടെ...

നീണ്ട നിര തന്നെ മുന്നിൽ പ്രത്യക്ഷപ്പെട്ടു... അപ്പോൾ വിവാഹത്തിന് ക്ഷണിച വീട്ടുകാരോക്കെയും എത്തിത്തുടങ്ങിയിരിക്കുന്നു... എല്ലാവരുടെ മുഖത്തും സന്തോഷം മാത്രം... ആധിക്കും ക്ഷീണമൊന്നും കാണാനില്ല.. ആളുകൾ വന്നു സംസാരം ഒക്കെ തുടങ്ങിയപ്പോൾ എല്ലാവരും ഉഷാറായിരിക്കുന്നു... എങ്കിൽ.. ഈ തിരക്കൊക്കെ ഒഴിഞ്ഞിട്ട് എല്ലാവരെയും കാര്യങ്ങൾ അറിയിക്കാം.. അതായിരിക്കും നല്ലത്, അവരൊക്കെ സന്തോഷിക്കട്ടെ... ഞാനൊറ്റക് നീറുന്നതാണ് നല്ലത്... ഇപ്പോൾ ഭസ്മം കൊടുക്കുന്നതും നല്ലതല്ല.. എന്താ എന്തിനാ എന്നൊക്കെ ചോദ്യങ്ങൾ വരും... അൽപo കഴിയട്ടെ... എല്ലാവരെയും ഒന്നിച്ചു കിട്ടുമ്പോൾ കൊടുകാം... അതാ നല്ലത്... ഞാൻ വേഗം ആ പൊതി തിരിച്ചു വീണ്ടും പോക്കറ്റിലേക്കിട്ടു.. ഒന്നുമറിയാത്ത ഭാവത്തിൽ മുന്നിൽ ഇരുന്ന് വിരുന്നുകാരോട് ചിരിക്കുന്ന ആദിയെ നോക്കി.. ചിരിച്ചു... അവൻ... കൈകൊണ്ട് വേഗം കേറിവാ... എന്ന് കാണിച്ചു.. ഞാൻ ചെരുപ്പൂരി..

അകത്തേക്കു കയറി മുന്നിൽ നില്കുന്നവരോടൊക്കെ ഒന്ന് ചിരിച്ചു... "കുട്ടിയും വിച്ചുവിന്റെ ചങ്ങാതി ആകും ലെ..? " കസേരയിൽ ചാരി ഇരിക്കുന്ന ഒരു വൃദ്ധനായ മനുഷ്യൻ ചോദിച്ചു.. "അതെ.., ആൽവി.. ആൽവിൻ.. " "ഹോ.. ഹോ.. ഹോ.. കൂട്ടത്തിലെ നസ്രാണി കുട്ടി അല്ലിയോ... ഞാൻ വിച്ചുവിന്റെ അച്ഛന്റെ മൂത്ത ഏട്ടൻ.. എന്നു വച്ച ഈ കുടുമ്പത്തിലെ മൂത്ത കാരണവർ.. അച്ഛൻ നേരത്തെ പോയെ... വിധി... അതുകൊണ്ട് കാര്യങ്ങളൊന്നും മുടങ്ങാറില്യ ട്ടോ.. ഞാൻ ഉണ്ടല്ലോ.... " അയാൾ മുറുക്കി തുപ്പി... എന്നോട് പറഞ്ഞു.. കേട്ടാലേ അറിയാം ആളൊരു വിടുവായൻ ആണെന്ന്... ഞാൻ ആദിയെ നോക്കി.. നീ ഇയാളെ കൂടെ എന്നാ ചെയ്യുവാണെന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.. അവൻ എന്നെ നോക്കി.. പെട്ടു പോയി എന്നു തിരിച്ചും... ഞാൻ അവനേ നോക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു... അയാളെന്നെ വീണ്ടും തോണ്ടി.. പറയാൻ തുടങ്ങിയെ.. "ഈ കുട്ടി.. നല്ല ബഹുമാനമുള്ള കുട്ടിയ ട്ടോ...

ഇത്രയും നേരം എനിക്ക് കൂട്ടിരിക്കുവായിരുന്നു.. ഞാൻ പറയുന്നത് കേട്ടു തലയാട്ടി കൊണ്ടിരിക്കും... എന്തൊരു എളിമ... നിക്ക് നന്നേ പിടിച്ചു.. ഈ ആദി കുട്ടിയെ.." "ഏഹ്.. ആട്ടിൻ കുട്ടിയോ.."(റയാൻ അകത്തു നിന്നും പൂമുഖത്തേക്ക് എൻട്രി വിത്ത്‌ ചളി ) "ഹേയ്... ആട്ടിൻ കുട്ടി അല്ലടാ ശുംഭ... ആദി കുട്ടി... ദേ.. ഇവൻ.." "ഓ... അമ്മാവാ.. ഞാൻ കേട്ടത് ധരിച്ചതാ.. സോറി ണ്ട് ട്ടോ... അവനേ.. നാവിനു മുറിയ... അതുകൊണ്ട് ഒന്നും മിണ്ടാൻ പറ്റാത്തത് അമ്മാവന്റെ ഭാഗ്യം..." "ഹെ... മിണ്ടാൻ പറ്റില്ലേ..... എന്നിട്ട്.. ഇതുവരെ എന്നോട് പറഞ്ഞില്ല്യാലോ നീ.. ആദി കുട്ടീ..." "അതല്ലേ പറഞ്ഞെ മിണ്ടാൻ പറ്റില്ലാന്ന്..." "നീ എങ്ങോട്ടാടാ രാവിലെ പോയെ.. ഇവിടെ ആളും ബഹളോം തൊടങ്ങാനായിന്ന് അനക്കറീലെ. വാ കൊറേ പണിണ്ട്..." റയാൻ അയാളേം ആക്കി എന്റെ കയും പിടിച്ചു വലിച്ചു അകത്തേക്ക് നടന്നു... "എടാ.. അപ്പോ ആദി.. അവനേ വിളിക്കണ്ടേ..?" "ഓ.. അച്ചായാ.. ആ അമ്മാവൻ.. ഇവിടെ അകത്തുള്ളവരെയൊക്കെ വെറുപ്പിച്ചു പൊറത്ക്ക് എറങ്ങീട്ടെ ള്ളൂ... ഇനി അകത്തുള്ളവർ റസ്റ്റ്‌ എടുക്കട്ടേ...." "അപ്പോ.. ആധിയോ...?" "ഓ.. അവന് ഇപ്പോ നന്നായി സംസാരിക്കുന്ന ഒരാളാണ് കൂട്ടു വേണ്ടത്..

എങ്കിലേ അവന്റെ നാവും റെഡി ആകു... അതോണ്ടൊരു പ്രേമികട്ടെ... വാ ഞമ്മൾകും.. പ്രേമിക്കാം.." "ഏഹ്.. എന്നന്നാ......" "സോറി.. പ്രവർത്തിക്കാം.. മാറിപ്പോയി.." "എടാ.. ബാക്കിയുള്ളവരൊക്കെ എന്ത്യേ..? " "ദേവു ആൻഡ് രുദ്ര അമ്പലത്തിൽ പോയി പൂജാരിയെ കാണാൻ.." "വിച്ചു.. എടുത്ത ഡ്രസ്സ്‌ ഷേപ്പ് ആക്കാൻ കൊടുക്കാൻ പോയി.. " "നമ്മൾ രണ്ടും അവൻ തിരിച്ചു വരുമ്പോളേക്കും.. മുറിയൊക്കെ റെഡി ആക്കിവെക്കണം.. അതാണ് നമ്മുടെ ധൗത്യം..." "ആരെ മുറി..? " "അന്റെ അമ്മോശൻ കാകാൻറെ മണിയറ.." "ഏഹ്... എന്നാത്തിനാ..?" "ഇവന്റെ കിളി മൊത്തം പോയോ.. നീ എവിടെയാ ഇപ്പോ പോയെ..? " റയാൻ അൽവിയെ ഒന്നു സൂക്ഷിച്ചു നോക്കി.. "ഞാൻ പത്മയുടെ വീട്ടിൽ.. അവളുടെ അച്ഛൻ.." "ആാാ.. മതി.. മതി.. ഒന്നും പണയണ്ട.. ഓളെ കണ്ട ഇയ്യ്‌ കൊറച്ചു നേരത്തേക്ക് ഇങ്ങനെ ആണല്ലോ എന്നും.. നട നട..." അതും പറഞ്ഞുകൊണ്ട് അവനെന്റെ വാ അടപ്പിച്ചു മേലേക്ക് നടത്തിച്ചു കൊണ്ടു പോയ്‌.. ഞാനാകെ ചമ്മി നാറി പോയി..

കേറി പടി തീരാനായപ്പോളാണ് ചിന്നു ഇറങ്ങി വരുന്നേ.. "എന്താടാ.. അച്ചായാ.. കല്യാണവീട്ടിൽ പെൺപിള്ളേരെ കിട്ടുവോന്ന് നോക്കുവാണോ.." "ആണെങ്കി നീയെന്ന ചെയ്യൂടി ചൂലെ.." "അയ്യോ.. ദേ ഇവന്റെ കൂടെ പോയാൽ ഒരു കുട്ട ചളി കിട്ടും അല്ലാതെ കിളിനെ കിട്ടില്ല... പിന്നേ.. കിളികളൊന്നും എത്തിയിട്ടില്ല.. ചുള്ളന്മാരൊക്കെ നാളെയും ചുള്ളികളൊക്കെ മറ്റന്നാളുമേ എത്തു.." ചിന്നു റയാനെ ചൂണ്ടി പറഞ്ഞു.... "അല്ലൊഹ് ... വരുന്ന ചുള്ളന്മാരെ എടുത്ത് നീ ചുള്ളികളൊക്കെ കൊണ്ടു കത്തിക്കെടീ... നീ ഇന്ക് ഇട്ടു വെക്കേണ്ട പോയി കലവറയിൽ പോയി വെക്ക്..." (റയാൻ ) "അത് നീ പറയണ്ട.. ഞാൻ അല്ലേലും ഫുൾ ടൈം അവിടെത്തെന്നെയാ..." "അത് ഞങ്ങള്ക്ക് അറിയാലോ.. എല്ലാo ടേസ്റ്റ് നോക്കി നോക്കി തീർക്കാനല്ലേ..."(അച്ചായൻ )

"അയ്യേ.. അച്ചായാ.. പോര പോരാ.. ചളി തീരെ പോരാ.. നീ എന്താടാ റയാനെ.. ഒന്നും അവനു പഠിപ്പിച്ചു കൊടുക്കാത്തേ.? " "ടൈം കിട്ടീല.. കല്യാണതിരക്കല്ലേ.. കയ്യട്ടെ ട്ടോ... നീ ഇപ്പോ ഇറങ്ങി പോടീ പിത്തക്കാളി...." "ഞാൻ പോകുവാ.. പായസം ആയികാണുവോ എന്തോ..." ചിന്നു അതും പറഞ്ഞു അച്ചായനെ തട്ടി താഴേക്കിറങ്ങി.. "ടീ. നിന്റെ തീറ്റ മത്സരം കഴിയുമ്പോ ദേവൂനെയിം കൂട്ടി മുറിയിലേക്ക് വാ.. ഒരു കാര്യമുണ്ട്.." "വോകെ..."അത്രയും പറഞ്ഞവൾ താഴേക്കിറങ്ങി.. "ടാ.. അചായാ... വേഗം വാ.. വിച്ചു എത്തുമ്പോഴേക്കും മുറി റെഡി ആക്കിയില്ലേൽ അവൻ നമ്മളെ മണിയറയിൽ അടക്കും.. " "ടാ.. ഇന്നുതന്നെ ഒരുക്കണോ മുറി.." "ആട.. വേണം.. അല്ലെങ്കി വരുന്ന വിരുന്നുകാർ മണിയറയിൽ കയറി നിരങ്ങും.. ഇതാകുമ്പോ ക്ഷീണിക്കുമ്പോ നമുക്ക് അവിടെത്തന്നെ സൈഡും ആകാം.. ആരും കേറി മേയത്തും ഇല്ല.. എങ്ങനെണ്ട് ഫുദ്ധി.." "ഓഓഓ.... അപാരം.. എന്നാ നടക്... ലെറ്റസ് സ്റ്റാർട്ട്‌... "...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story