നീലത്താമര💙: ഭാഗം 28

neelathamara

രചന: തൻസീഹ് വയനാട്

"ടാ.. ആ മഞ്ഞ ഗിൽറ്റ് എവടെ... " "എടാ. മതി റയാനെ.. ഇപ്പോൾത്തന്നെ റൂം അലങ്കലിരിച്ചിട്ട് ചുമര് പോലും കാണാനില്ല.. ഇനി വിവാഹത്തിന്റെ അന്ന് ഈ ഗിൽറ്റിന്റേം വര്ണക്കടലാസിന്റേം സ്റ്റിക്കറിന്റേം ഇടക്ക് മുല്ല പൂവ് എവിടെ തൂക്കുട.. " "അള്ളോഹ്.. അത് ശെരിയ... കൊറച്ചു മല്ലിക പൂവും വാങ്ങാൻ ഏല്പിച്ചു ഞാൻ... അതെവിടെ തൂക്കും... " "യീശോ... ഇതിപ്പോ മൊത്തത്തിൽ ഒരു മഞ്ഞ മയം... അവന്റെo അവൾടേം പേര് മാത്രം ചുമന്നിരിപ്പുണ്ട് ഭാഗ്യം... " "എന്നാലും എന്തോ.. ഒരു കുറവില്ലേ അച്ചായാ... " "എന്ത് കുറവ്.. എല്ലാം ഓവർ ലോഡ് ആണ്.. " "എല്ലാ കളറും ഉണ്ട്.. പക്ഷെ... പച്ച ഇല്ല... " "ഓഓഓ.. അവന്റെ.. പച്ചക്ക് നീ കൊറച്ചു പച്ചമുളകും ഇലയും പറിച് എടുത്ത് ഒട്ടിക്... വിച്ചുo ദേവും ചിന്നൂം വന്നാൽ അറിയാം.. ഇതിന്റെ റിസൾട്ട്‌ തന്നെ.. " "ഏയ്‌... കൊറച്ചു ഓവർ ആയാൽ മാത്രമേ.. ആളുകൾ ശ്രദ്ധികു.. നമുക്ക് ഇവൻ മാനേജ്മെന്റോന്നു ട്രൈ ചെയ്താലോ അച്ചായാ..." റയാൻ.. കൈകുടഞ്ഞെന്നെ ചേർത്തു റൂം മുഴുക്കെ നോക്കികൊണ്ട് പറഞ്ഞ്.. "ആ.. ചെയ്യാം.. ഹോളിക്ക്.. അമ്പലം അലങ്കരിക്കാൻ വിളിക്കും നിന്നെ.. " "അതെന്താ...? " "അല്ലാ.. അപ്പോ. ആകെ മൊത്തം പല കളറ് മയം ആയിരിക്കും... അതോണ്ട്.. "

"ഓ.. ഒന്നു പോടാ... കളർഫുൾ ആയിരിക്കണം എപ്പോഴും.. എങ്കിലേ കണ്ണു മഞ്ഞളിക്കു..." റയാൻ എന്നെ കളിയാക്കി... "മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ... മിന്നി.. മിന്നി.. ഏഹ്... ഇതെന്താ.... ത്.. !!!!!!" വിച്ചു അസ്വദിച്ചു പാട്ടും പാടി മുറിയിലേക്ക് വന്നപ്പോൾ മൊത്തത്തിൽ വിച്ചുവിന്റെ കണ്ണു മഞ്ഞളിച്ചു.. എന്നത് സത്യം. ! "എങ്ങനെ ഉണ്ട് വിച്ചു... നിന്റെ മണിയറ... പൊളിച്ചില്ലേ.... എല്ലാം എന്റെ നേതൃത്വത്തിൽ അച്ചായൻ ചെയ്തതാ.."(. റയാൻ ) "ഏഹ്.. ഞാനോ.. മാതാവേ.. ഞാനല്ല.. ഇവൻ ചോദിക്കുന്നത് എടുത്തു കൊടുത്തു എന്ന പാപം മാത്രമേ ഞാൻ ചെയ്തുള്ളു.. " "അച്ചായാ.. പാപം ചെയ്യുന്നതിനേക്കാൾ വലിയ കുറ്റമാണ് കുറ്റം ചെയ്യാൻ കൂട്ടു നിൽക്കുക എന്നത് അറിയില്ലേ.. അപ്പോ നിനക്കാണ് കൂടുതൽ കുറ്റം.. അല്ലെ.. വിച്ചു്.... " റയാൻ എനിക്ക് നേരെ നോക്കി വിച്ചുവിൻറെ തോളിൽ കേറി.. "ഇതെന്താടാ ഇത്.. മണിയറയോ അതോ മഞ്ഞ അറയോ.." (വിച്ചു ) "ഒരു വെറൈറ്റിക്ക്... "(ഞാൻ റയാനെ നോക്കി ഇളിച്ചു.. ) "ശ്ശോ.. എന്റെ കൂട്ടുകാർ അതാണ് ഇതാണ് ഒലക്കേടെ മൂഡ് ആണെന്നൊക്കെ ഞാൻ വൈശുവിനോടു രായ്ക്കുരാമാനം തട്ടി വിട്ടോണ്ടിരിക്കുന്നത്.. അവൾ ആദ്യരാത്രി തന്നെ മാറ്റി പറയും... അവരുടെ.. ഒരു ഒരുക്കം...

ഹിന്ദിക്കാരെ മഞ്ഞൾ കല്യാണത്തിന് മഞ്ഞൾ തേച്ച പോലെ... " വിച്ചു പിറുപിറുതൊണ്ടിരിക്കുമ്പോഴുണ്ട് ദേവു ആൻഡ് ചിന്നു എൻട്രി... അവർ മുറിയിൽ കയറിയതും ചുറ്റുമൊന്ന് കണ്ണോടിച്ചു... "ഇതെന്താ...എനിക്ക് മഞ്ഞപിത്തം പിടിച്ചോ.... !!! "(ദേവു ) കണ്ണു തിരുമ്മി ചുറ്റും നോക്കി... "അയ്യോ.. നിനക് മാത്രമല്ലാ ദേവൂ... എനിക്കും പിടിച്ചു.... അയ്യോ.. ഇനി എങ്ങനെ കല്യാണം കൂടും ഞങ്ങൾ..... അയ്യോ.. അയ്യോ..." ചിന്നു അലമുറയിട്ടു.. "ഹലോ.. മതി.. മതി.. ഓവർ ആക്കല്ലേ... ഒന്നലങ്കരിച്ചു എന്നു കരുതി.. ഞങ്ങളെ നെഞ്ചത്തേക്. ഓവർ പൊങ്കാല വേണ്ട.." ( റയാൻ.. ) "അയ്യടാ... ഇത് ഞങ്ങൾ ആണ് ഇങ്ങനെ കുളമാക്കിയതെങ്കിലോ... ഈ ചൂടനും ചളിയനും കൂടെ ഞങ്ങളെ ഉപ്പിലിടുമല്ലോ... പുരുഷാധിപത്യം.. ഹും.. ഞങ്ങൾ പെണ്ണുങ്ങൾ കളിയാക്കിയപ്പോ... ഓഹോ.. അല്ലെ... വിടില്ല ഞങ്ങൾ... ഞങ്ങൾ നാട് മൊത്തം നിങ്ങളുടെ മഞ്ഞക്കളി പരത്തി നാറ്റിക്കും... " "ഓഓഓ.... ശവങ്ങളെ.. ഇതെന്റെ മണിയറ ആണ്.. മഞ്ഞ പത്ര ന്യൂസ്‌ അല്ല.. നാട് മൊത്തം പരത്താൻ.. ഇത് റെഡി ആക്കാൻ നോക്.. " "പിന്നേ... നിങ്ങൾ നശിപ്പിച്ചത്.. ഞങ്ങൾ നന്നാക്കാനോ.. നടക്കില്ല... ഇതിങ്ങനെ തന്നെ നിക്കണം.. എന്നിട്ട് ഇവരെ ഇവിടെയിട് എല്ലാവരും വാരണം..." (ചിന്നു )

"അല്ലെങ്കിലും... ഇത് മാറ്റാൻ ഞങ്ങൾ സമ്മതിക്കില്ല... എല്ലാവരും ഇത്രയും പറഞ്ഞ സ്ഥിതിക്.. ഈ മണിയറയിൽ തന്നെ ഇവൻ കിടക്കും.... റയാനെ.. ഞാൻ പോയി ആ മഞ്ഞ മല്ലിക കൂടി എടുത്തോണ്ട് വരാം... ഈ വീട് മുഴുവൻ അലങ്കരിക്കണം... ഹല്ല പിന്നേ... "അതും പറഞ്ഞ് ഞാൻ നേരെ താഴേക്കു പോയി. . "എന്റീശ്വരാ... എന്റെ മണിയറയിലാണോ.. ഇവരുടെ മത്സരം..." (വിച്ചു തലയ്ക്കു കൈകൊടുത്തു ) "ടാ.. മുറിയിലല്ലല്ലോ. കാര്യം. മുറിക്കുള്ളിലുള്ളവർക്കല്ലേ..." റയാൻ അവന്റെ മനസ് മാറ്റാൻ ശ്രമിച്ചു.. അത് കേട്ടതും അവനു നാണം വന്നു... "ഒന്നു പോടാ.. റയാനെ.. യ്യോ.. ഞാനവളെ ഇന്ന് വിളിച്ചെയില്ല.. എന്റെ... വൈശു...." അതും പറഞ്ഞ് വിച്ചു പുറത്തേക്ക് ഫോണുമെടുത് ഞെക്കികൊണ്ട് പോയി... "ഓഓഓ.. ചെല്ല്. ചെല്ല്... നീ വിളിക്കത്തൊണ്ടു അവൾ ഇന്നലെ ഉറങ്ങി കാണില്ല... കഷ്ടം. ഇക്കണക്കിനു നിക്കാഹ് കൈഞ്ഞ... ഇവനീ മുറിയിൽ നിന്നു ആ കുട്ട്യേ ഇറക്കോ ആവോ.. " റയാൻ, മുറി നോക്കി കളിയാക്കി ചിരിക്കുന്ന.. ചിന്നുവിനെയും ദേവൂനെയിം നോക്കി പറഞ്ഞു... എവിടെ അവർ കുറ്റം പറയാ... "ബ്ലഡി ലേഡീസ്... " അതും പറഞ്ഞ് റയാൻ പുറത്തേക്കിറങ്ങി... കൂടെ അവനേ കളിയാക്കാൻ വേണ്ടി... ദേവും ചിന്നുവും അവന്റെ വാലും പിടിച്ചു പോയി **************

"രുദ്ര... ആ മല്ലിക പൂക്കൾ എവിടെയാ വെച്ചിരിക്കുന്നെ..? " വാതിൽ പടി ചാരി..തിരിഞ്ഞു നിൽക്കുന്ന അവളോട് ഞാൻ വിളിച്ചു ചോദിച്ചു. എന്റെ ശബ്ദം കേട്ടതും അവളാകെ പതറി.. "ഓ.. അച്ചായൻ.. ഏട്ടാ... എന്താ... പറഞ്ഞെ...?? " "എന്താടി പെണ്ണേ നിനക്കൊരു ഇളക്കം... ആരാ അപുറത്... നോക്കട്ടെ.. " "ഏപ്പുറത്... ആര്... ഏയ്‌ ഞാൻ.. വെറുതെ.. പുറത്തേക് നോക്കി... പ്രകൃതി.. ഭംഗി.. " അവളാകെ വിയർത്തു കൊണ്ടു ദാവണി തുമ്പുകൊണ്ട് മുഖം തുടച്ചു... അവൾ നിന്ന ചുമര് ഭാഗത്തെ അപ്പുറ വശത്തേക്ക് പോകാൻ നോക്കിയ എന്നെ തടഞ്ഞു കൊണ്ടു അവൾ... "പൂ... പൂ ഇവിടെ അല്ല... ആ.. മുറീല.. സ്റ്റോർ റൂമിൽ.... " "തത്കാലം.. ഞാൻ.. പൂ.. പിന്നേ പറിക്കാം... ഇവിടെ ഒരു പെരുച്ചാഴി ഉണ്ട്.. അതിനെപിടിക്കട്ടെ... "എന്നും പറഞ്ഞു എന്റെ മുന്നിൽ നിന്ന് കഥകളി കളിക്കുന്ന അവളെ കുഞ്ഞു പെങ്ങളെ വാത്സല്യത്തോടെ ഏട്ടൻ എടുക്കുന്ന പോലെ... അവളെ എടുത്തു പൊക്കി ഇപ്പുറത്തേക്ക് നിറുത്തി.. ഞാൻ ചുമരിനപ്പുറത്തേക്ക് നോക്കി.. നോക്കുമ്പോൾ അതാ.. നമ്മുടെ നായകൻ... ആദി... പുറത്തേക്ക് പോകാൻ വഴിയില്ലാതെ എന്നെ നോക്കി ഇളിച്ചു നില്കുന്നു... ഉള്ളിൽ ചിരി വന്നെങ്കിലും.. അത് പുറത്തു കാണിക്കാതെ.. ഞാനവനെ രൂക്ഷമായി നോക്കി. "ഹീ... അച്ചായാ.. അത്.. ഞാൻ.... "

അവൻ വിക്കി വിക്കി.. ഓരോന്ന് പറയാൻ തുടങ്ങി.. "ആാാ... ഇതാണല്ലേ നീ പറഞ്ഞത് പ്രകൃതി ഭംഗി... കൊള്ളാം... ഞാൻ രുദ്രയെ ഒന്ന് നോക്കി... " "അതല്ല.. ആൽവീ.. പിന്നേ ഞാൻ.. ഇവിടെ..." (ആദി ) "നീ.. ഇവിടെ.. ചുമരിനളവെടുക്കാൻ വന്നുന്നല്ലേ.. എനിക്കറിയാട യൂദാസേ.. " "ഏഹ്.. ആര് പറഞ്ഞു.." (ആദി ഒന്നും മനസിലാകാത്ത പോലെ.. എന്നെ നോക്കി.. ) "ദേ.. ഇവൾ.. എന്നോട് പറഞ്ഞു.. നിന്റെ കൂട്ടുകക്ഷി.. രണ്ടും കൂടെ അളവെടുക്കാൻ തുടങ്ങീട്ട് കൊറേ ആയെന്നും പറഞ്ഞു.." ഞാനവനെ നോക്കി കൈകെട്ടി രുദ്രയെ കാണിച്ചു പറഞ്ഞു തീർത്തു. അവനാകെ ചമ്മി നാറി നിൽപ്പാണ്... "അച്ചായാ.. അത്... നീയിതരോടും പറയല്ലേ.. പറ്റിപ്പോയി.. " "അതല്ലല്ലോ.. ഇപ്പോഴത്തെ വിഷയം.. നീയും ഇവളും കാരണം ഞാൻ പേടിച്ചു ചത്തിരുന്നേൽ എന്റെ... " "പത്മജ ദേവിക്ക് ആരുണ്ടെന്നല്ലേ.. ഏട്ടനച്ചായാ....... " ഞാൻ പറഞ്ഞ് തീർക്കുന്നതിന് മുൻപേ.. പിന്നിൽ നിന്നും.. രുദ്ര ഗോൾ അടിച്ചു... ഞാൻ അവളെ നോക്കി നൈസ് അയോന്ന് ചിരിച്ചു... അപ്പോ.. ഇനി ഇവിടെ... ഇതറിയാൻ ആരും ബാക്കിയില്ലേ.. കർത്താവെ.. എന്ന നിലക്ക്... ഞാൻ ആദിയെ നോക്കി.. കണ്ണുരുട്ടി.. "ഒരു ദുർബല നിമിഷത്തിൽ ഞൻ പറഞ്ഞുപോയതാ... നിങ്ങൾ പ്രേമം ആണെന്ന് പറഞ്ഞില്ല... പ്രേമിക്കാൻ ചാൻസുണ്ടെന്ന് പറഞ്ഞ്....."

അവനെന്നെ നോക്കി.. പേടിച്ചോണ്ട് പറഞ്ഞു.. "ഇതിലും ഭേദം എന്നെ പേടിപിച്ചു കൊന്ന പോരായിരുന്നോടാ ഉവ്വേ..." ഞാനവരെ രണ്ടു പേരെയും മാറി മാറി നോക്കി.. "ഏട്ടനാച്ചയൻ പേടിക്കണ്ട.. അവളെ ഞാൻ സെറ്റ് ആക്കിത്തരാമെന്നേ..." രുദ്ര.. ചാടി തുള്ളി പറഞ്ഞു.. "ഓഓഓ... വിച്ചുനെ വൈഷ്ണവിക്ക് സെറ്റ് ആക്കിയ പോലെ അല്ലെ.. അറിയാടി യൂദാസേ " ...ഞാനവളുടെ ചെവി പിടിച്ചു തിരിച്ചു. "അയ്യോ... അത് ഞാൻ ഏട്ടനെ പറ്റിക്കാൻ വേണ്ടിയല്ലേ... എട്ടനചായനോട് ഞാനത് ചെയ്യുമോ... ഒരിക്കലുമില്ല... " "ഹ്മ്മ്.. തത്കാലം നീ ഇവനേം കൊണ്ടു വിച്ചൂന്റെ മുൻപിൽ എങ്ങനെ നിൽക്കുമെന്ന് ആലോചിച്ചു സെറ്റ് ആക്കി വെക്ക്... പത്മയുടെ കാര്യം ഞാൻ നോക്കിക്കോളാം.. " "ഓ... അപ്പോ ചെറിയ ഒരു പ്രേമം ഒക്കെ ഉണ്ടല്ലേ.. "(ആദി പിന്നിൽ നിന്ന് തലപൊക്കി.. ) "രണ്ടിനേം..ഞാൻ.... " ബാക്കി പറഞ്ഞ് പൂർത്തിയാക്കാൻ അവര് സമ്മതിച്ചില്ല.. ഒരാൾ മറ്റേ വഴിക്കും മറ്റേ ആൾ അപ്പുറതെക്കും ഓടി... കണ്ടപ്പോൾ ചിരി വന്നു.... പുഞ്ചിരിച്ചുകൊണ്ട് നേരെ നോക്കിയപ്പോൾ.. വിച്ചുവിന്റെ അമ്മാവൻ ഉണ്ട് പുറത്ത് നിന്നും അകത്തേക്ക് കയറുന്നു.. കർത്താവെ.. കയ്യിൽ കിട്ടിയാൽ വായടിച്ചു വശംകെടുത്തും...എവിടെ സ്റ്റോർ റൂം... അവിടേക്കു എസ്‌കേപ്പ്.... !!!!

ഞാൻ അവിടെ നിന്നും വേഗം കിച്ചൻ വഴി സ്റ്റോർ റൂമിലേക്ക് പോകാൻ നോക്കി.. പരിചിതമല്ലാത്ത ഒരുപാട് സ്ത്രീ ജനങ്ങൾ...അമ്മയുമുണ്ട്.. "ആ.. മോനെ... മോനെന്തേലും കഴിച്ചോ..?" പോകുന്ന വഴിക്ക് അമ്മ.. എന്നെ കണ്ടു.. അപ്പോൾ തന്നെ അടുക്കള വഴി അകത്തേക്കു കയറുന്ന പത്മയും.. അവളെന്നെ കണ്ടതും മുഖം തിരിച്ചു നടന്നു... എനിക്കെന്തോ വല്ലായ്മ തോന്നി.. "ഇല്ല... റൂം റെഡി ആക്കാൻ പൂവെടുക്കാൻ വന്നതാ . വന്നിട്ട് കഴിക്കാം..." അത്രയുo പറഞ്ഞ് ഞാൻ അവൾ പോയ വഴിയേ പോയി.. എന്ത് പറ്റി ഇവൾക്ക്..? നോക്കിയപ്പോൾ അവൾ പൂജാമുറിയിലേക്കുള്ള മുറിയിലേക്ക് പോകുന്നു... "ശ്ശ്.. ശ്... പത്മ..? " മുന്നോട്ടേക്ക് പോകുന്ന അവളെ ഞാൻ വിളിച്ചു.. നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കണ്ടതും.. അവൾ മുഖം തിരിച്ചു പെട്ടെന്ന് നടക്കാൻ തുടങ്ങി. ആഹാ.. എന്നാ പിന്നേ കാര്യം അറിയണമല്ലോ.. "ടീ..." പരിസരം നോക്കാതെ ഞാനവളെ വിളിച്ചു.. ഭാഗ്യത്തിന് ചുറ്റും ആരുമുണ്ടായിരുന്നില്ല.. അവൾ എന്നെ കണ്ട ഭാവം പോലും നടിക്കാതെ വേഗത്തിൽ മുറിക്കുള്ളിൽ കയറി, കൂടെ ഞാനും.. ഞാൻ അകത്തു കയറി എന്നു മനസിലാക്കിയത് കൊണ്ടാകാം..പെട്ടെന്ന് തന്നെ അവൾ പൂജ മുറിക്കകത്തേക്ക് കയറിയത്.. അങ്ങോട്ടേക് ഞാൻ പോകില്ലല്ലോ...

പക്ഷെ നസ്രാണിയോട അവളുടെ കളി... അകത്തു കയറിയതും ഞാനവളുടെ കയ്യേ പിടിച്ചു വലിച്ചു... അടുത്ത നിമിഷം അവളെന്റെ നെഞ്ചിൽ വന്നു ചേർന്നു.. പക്ഷെ... അവളെന്നെ തള്ളി മുന്നോട്ടേക്കിട്ടു... "ഛെ... താനാരാടോ.. എന്റെ കയ്യിൽ പിടിക്കാൻ.. !!" ദേഷ്യത്തോടെ മുഖം മാറി അവളതു പറഞ്ഞതും ഞാനാകെ പകച്ചു പോയി.. "ടോ.. എന്താ. പെട്ടെന്നിങ്ങനെ..? " "എന്ത് പെട്ടെന്ന്..? വേണ്ട.. വേണ്ടാന്ന് വെക്കുമ്പോൾ താനെന്താ തലയിൽ കയറുന്നേ..? മേലിൽ എന്റെ മുന്നിൽ പോലും വന്നു പോകരുത്.. വിശാലിന്റെ ഫ്രണ്ട് ആണെങ്കിൽ അവരോട് മതി തന്റെ സ്മാർട്നെസ്സ്.. എന്നോട് വേണ്ട. " അവളുടെ വായടച്ചുള്ള സംസാരം മനസ്സിൽ വല്ലാതെ നോവുണർത്തി... "എന്താ.. ഇങ്ങനെ..? രാവിലെ ഇങ്ങനെ അല്ലായിരുന്നല്ലോ..? " "എങ്ങനെ അല്ലായിരുന്നു..? നല്ല ആളാണെന്ന് കരുതിയ സംസാരിക്കാൻ വന്നത്..? പക്ഷെ ഓവർ ആയി അഡ്വാൻറ്റേജ് എടുക്കുമെന്ന് കരുതിയില്ല. മേലിൽ ആവർത്തിക്കരുത്.." കണ്ണു വിടർത്തി അവളത് പറഞ്ഞ് തീർത്തതും പിന്നേ ഞാൻ അവിടെ നിന്നില്ല...

ഒന്നും നോക്കാതെ മുറിക് പുറത്തേക് ഇറങ്ങി. നേരെ നോക്കിയപ്പോൾ അമ്മാവനുണ്ട് മുൻപിൽ.. തലയ്ക്കു ചൂട് കയറിയ നേരം.. "ടാ നസ്രാണി ചെക്കാ.. വന്നേ.. നിന്നോട് എനിക്ക് ഒരുപാട് ചിട്ടവട്ടങ്ങളെ കുറിച് പറഞ്ഞ് തരാം.. ഈ മാംസാഹാരങ്ങളെ കുറിച്... അത് കഴിച്ചാൽ.. ഉണ്ടാകുന്ന ദോഷങ്ങൾ... " മുഖമറച്ചു കൊണ്ടു അയാൾ പറഞ്ഞത് കേൾക്കുകയും കൂടെ ചെയ്തപ്പോൾ.. പിന്നേ കയ്യിന്നു പോയി.. ഒന്നും നോകീല.. "തന്റെ വീട്ടിലെ പശുവിനെ കൊണ്ടു കളയടോ.." എന്നും പറഞ്ഞ് ഞാൻ ഹാളിലേക്ക് ചെന്നു... അപ്പോഴുണ്ട്.. റയാൻ കോലം വെച്ച കണക്ക് സ്റ്റെയറിൽ നില്കുന്നു.. "എവിടെടാ.. പൂ..." "നിന്റെ.. പു..... ഒന്നു പോയെ.. " ന്തോ പറയാൻ വന്നത് വിഴുങ്ങി ഞാൻ മേലേക്ക് കയറാൻ നോക്കി... "എന്തുട്ട്..?" അവൻ എന്നെ തോണ്ടി വിളിച്ചു.. "ആഹഹാ... ഉറങ്ങി കിടന്ന ഇന്നേ വിളിച്ചു വീട് മൊത്തം അലങ്കരിക്കണമെന്ന് പറഞ്ഞ് മോഹിപ്പിചിട്.. ഇപ്പോ പൂവില്ലന്നോ..." അവനെന്നെ വട്ടം പിടിച്ചു. "ഓ.. റയാനെ... അതിനൊക്കെ ഇനിയും ടൈമുണ്ടല്ലോ... നീയൊന്ന് സമാധാനിക്... എനിക്കൊരല്പം സ്വസ്ഥത താ... " "ആ എന്നാൽ നീ പൊക്കോ.. ഞാനും ദേവിയും കൂടെ ചെയ്തോളാം നിന്നെക്കാൾ ബെസ്റ്റ് അവളാ.. അല്ലേലും... ..." (റയാൻ ) "ഏഹ്.. അവളോ.. അവളെയെന്തിനാ, നിനക്ക് ദേവൂനെയോ ചിന്നൂനെയോ വിളിച്ചൂടെ..? "

"പിന്നേ.. അവരുടെ മണിയറ ഒരുക്കിയതിനുള്ള കളിയാക്കൽ തന്നെ സഹിക്കുന്നില്ല.. അപ്പോളല്ലേ ഹെല്പ് ചോദിക്കൽ.. ഞാനും രുദ്രയും ദേവിയും കൂടെ ചെയ്തോളും.. രുദ്രയുടെ പൂജ കഴിഞ്ഞാൽ അവര് ഫ്രീ ആണല്ലോ... നീ പൊയ്ക്കോ.. ഹും.." അത്രയും പറഞ്ഞു കൊണ്ടു അവനെന്നെ പുച്ഛിച്ചു പത്മയെ തേടി നടക്കാൻ തുടങ്ങി.. അവളുടെ മുൻപിൽ ഇനിയും ചെന്നു നില്കാൻ എനിക്ക് പറ്റില്ല. പൂജ കഴിഞ്ഞാൽ ശവം തിരിച്ചു പൊയ്ക്കോട്ടേ.. അത്ര നേരം സഹിച്ചാൽ മതിയല്ലോ എന്നു കരുതിയതും അവന്റെ ഒടുക്കലത്തെ ഒരു. കർത്താവെ... എനിക്ക് ക്ഷമ തരൂ.... "വേണ്ട.. ഞാനും നീയും തന്നെ ചെയ്താൽ മതി" എന്നു പറഞ്ഞ് ഞാൻ തിരിച്ചു സ്റ്റോർ റൂമിലേക്ക് പോകാൻ നോക്കി "അള്ളോഹ്... അനക് സൊയ്ര്യം മാണം എന്നല്ലേ പറഞ്ഞെ.. ഇയ്യ്‌ പോയി.. അതെടുത്തോ... പൂവ് ഞങ്ങൾ എടുത്തോളാം...." അവനെന്നെ ആക്കി പറഞ്ഞു.. "ദേ.. തെറി പറയിക്കാതെ മര്യാദക് പോയി അവിടെ ഇരിന്നോ... അല്ലേൽ തന്നെ തലയ്ക്കു വട്ടായി നിൽകുവാ.." എന്നു ഞാൻ കൈചൂണ്ടി ദേഷ്യത്തോടെ പറഞ്ഞതും റയാൻ നല്ല കുട്ടി ആയി സെറ്റിയിൽ പോയിരുന്നു. അടുത്ത നിമിഷം ഞാൻ സ്റ്റോർ റൂമിൽ മൂലയ്ക്ക് കൂട്ടി വെച്ച കുട്ടകളിൽ രണ്ടെണ്ണത്തിൽ നിറയെ മല്ലികപ്പൂക്കളാണ്...

ഞാൻ അതിൽ ഒരെണ്ണം ചെന്നെടുത്തു കൊണ്ടു നടക്കാൻ തുടങ്ങി.. മുന്നിൽ കുട്ടയുടെ വലിപ്പം കാരണം എന്തിലെങ്കിലും ചെന്നിടിച്ചാൽ പോലും കാണില്ല... ആരെയും തട്ടിയിടല്ലേ... കർത്താവെ.. എന്നാലോചിച്ചു കൊണ്ടു ഞാൻ പതുക്കെ നടക്കാൻ തുടങ്ങി.. പടിയുടെ അടുത്തെത്തിയാൽ അവിടെ വെച്ചിട്ട് റയാനെ കൂട്ടി ഒന്നിച്ചു എടുത്തു കൊണ്ടുപോകാലോ.. എന്നു കരുതി സ്റ്റോർ റൂമിൽ നിന്നും പുറത്തേക്ക് കാലു വെച്ചതും... അപ്പുറത്തു നിന്നും ആരോ വന്നു എന്റെ നെഞ്ചത്തോട്ടു കയറി... പിന്നേ പറയണോ.. ഞാനും കുട്ടയും പൂവുo മുന്നിൽ വന്നു ചാടിയ ആരോയും കൂടെ നിലത്തു കിടന്നു ഉരുണ്ടു പിരണ്ടു... "യീശോ...... " "അമ്മേ..... " ആ വിളി കെട്ടാൽ അറിയാം... ഇതാ പൂതന തന്നെയാ.... ഉരുണ്ടുരുണ്ട് പോകുന്നതിനിടെ ചുമരിൽ തട്ടി ഞങ്ങൾ നിന്നു.. അവളെന്റെ മേലെയും ഞാൻ അവൾക്കു താഴെയും.. തലയിലും മേതും ആകെ പൂക്കൾ നിറഞ്ഞു കൊണ്ടു... ഉണ്ട കണ്ണുകളാൽ അവൾ എന്നെ തുറിപ്പിച്ചു നോക്കി... ഞാൻ ഒന്നും നോക്കാതെ യാതൊരു ദാക്ഷിണ്യവും കാണിക്കാതെ.. എന്റെ ദേഹത്ത് കിടക്കുന്ന അവളെ തട്ടി മറിച്ചു താഴേക്കിട്ടു... പെട്ടെന്ന് എഴുന്നേറ്റു നിന്നു.. എന്റെ പ്രവൃത്തിയിൽ..

അത്ഭുതം പൂണ്ടവൾ എന്റെ മുൻപിൽ കമിഴ്ന്നു നിലത്തു കിടക്കവേ... പോകുന്ന പോക്കിൽ തല ചെരിച്ചെന്നെ നോക്കുന്ന അവളെ നോക്കി.. ഞാൻ..മുൻപോട്ടു നടന്നു.. . പക്ഷെ.. പെട്ടെന്ന് മുന്നിൽ കിടക്കുന്ന കുട്ടയിൽ കാലു തടഞ്ഞു ഞാൻ മൂക്കും കുത്തി അവളുടെ ദേഹത്തേക്ക് ചെന്നമർന്നു.... കമിഴ്ന്നു കിടക്കുന്ന അവളുടെ പിന്കഴുത്തിൽ എന്റെ ചുണ്ടുകളമർന്നു.... പെട്ടെന്ന്... ശരീരത്തിലൂടെ ഒരു വൈധ്യുധ പ്രവാഹം കടന്നു പോയ പോലെ... ദേഹമൊട്ടാകെ ഒരു തരാം തരിപ്പ്.... അവളിൽ നിന്നും "സ്സ്...." എന്നൊരു ശബ്ദവും ഉയർന്നു... പൊങ്ങി... അൽപ നേരം കഴിഞ്ഞതും തലക്കൊരു മിന്നൽ ബാക്കി നിൽക്കേ ഞാൻ എഴുന്നേറ്റു... നെറ്റിയിൽ കൈകളമർത്തികൊണ്ട് ഞാൻ "സോറി... " എന്നു പറഞ്ഞ് കൊണ്ടു മുന്പോട്ട്.. നടന്നു നീങ്ങി.. പക്ഷെ.. അവൾ..?... അടുത്ത നിമിഷം... !!!!!!!! അവളുടെ പ്രവർത്തി, എന്നെ അമ്പരപ്പിച്ചു കളഞ്ഞു..?? !!!! .... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story