നീലത്താമര💙: ഭാഗം 29

neelathamara

രചന: തൻസീഹ് വയനാട്

പക്ഷെ.. അവൾ..?... അടുത്ത നിമിഷം... !!!!!!!! അവളുടെ പ്രവർത്തി, എന്നെ അമ്പരപ്പിച്ചു കളഞ്ഞു..?? !!!! തിരിഞ്ഞു നോക്കിയതും അവൾ ഓടി വന്നെന്റെ നെഞ്ചോടു ചേർന്നു... ഇറുകെ ഇറുകെ പുണർന്നു..... അവളുടെ പിടുത്തത്തിൽ ശ്വാസം പോലും മുട്ടിയ അവസ്ഥ... ഞാൻ നിർകുത്തനെ നിന്നു എന്നതല്ലാതെ.. മറ്റൊന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. അല്പം മുൻപ് എന്നെ അടച്ചാക്ഷേപിച്ച പത്മ ഇപ്പോഴെന്റെ നെഞ്ചോടു ചേർന്നു പൊട്ടികരയുന്നു... പെട്ടെന്നെന്താണ് സംഭവിച്ചത്..? അമ്പരപ്പും അതു പോലെ അത്ഭുതവും അല്പം മുൻപ് അവൾ പറഞ്ഞ വാക്കുകളോടുള്ള അമർഷവും എന്റെ മനസിലും ശരീരത്തിലും കിടന്നു വിങ്ങി.... അടുത്ത നിമിഷം ഞാനവളെ... രണ്ടു കൈകൾ കൊണ്ടും പിടിച്ചടർത്തി മാറ്റി... അപ്പോഴും എന്റെ മുകത്തേക്ക് നോക്കാതെ.. എന്നെ പുണർന്നു കരയാൻ വെമ്പൽ കൊല്ലുകയായിരുന്നു അവൾ.... പത്മ..??? !!! ഞാൻ ഉച്ചത്തിൽ വിളിച്ചു.. ഒരു സ്വപ്നത്തിൽ എന്ന പോലെ അവൾ ഞെട്ടി ഉണർന്നു കൊണ്ടെന്റെ മുഖത്തേക്ക് നിറഞ്ഞ കണ്ണുകൾ വിടർത്തി നോക്കി.... ആൽ... ആൽവി.. അവൾ പതുക്കെ മന്ദ്രിച്ചു.. എന്നാടി.. നിനക്ക്... രണ്ടു കണ്ടത്തിൽ നിന്ന് തുള്ളുന്നോ.. നേരത്തെ എന്റെ മുഖത്തു നോക്കി ആട്ടിയിട്ട്.. ഇപ്പോ ഓടി വന്നു പിടിക്കുന്നു...

മേലാൽ.. ദേ.. ഈ ടൈപ്പ് വേലത്തരങ്ങളുമായി എന്റെ മുന്നിലോട്ട് വന്നാൽ... ഹാ.. മുഖം കറുപ്പിച്ചു, വിരൽ ചൂണ്ടി, പല്ലും കടിച്ചത്രയും പറഞ്ഞു തീർത്തുകൊണ്ട് ഞാൻ... ആ മുറി കടന്നു പുറത്തേക്ക് പോയി... തല കുനിച്ചു തേങ്ങിക്കരയുന്ന അവളുടെ വിതുമ്പൽ എന്റെ ചെവിയിൽ അപ്പോഴും വ്യക്തമായി കേൾക്കാമായിരുന്നു. അതെനിക് ഉള്ളിൽ പോറൽ ഉണ്ടാക്കിയെങ്കിലും അവളുടെ മൂർച്ചയേറിയ വാക്കുകൾ ഓർക്കുമ്പോൾ.... വീണ്ടും വീണ്ടും അമർഷം കൂടി കൂടി വരുന്നേ ഉണ്ടായിരുന്നുള്ളു... ഏഹ്.. എവടെ..? .. മുകളിലേക്ക് ദേഷ്യത്തിൽ പാഞ്ഞു കയറാൻ നോക്കിയ എന്നെ സെറ്റിയിൽ എന്നേം കാത്തിരിക്കുന്ന റയാൻ അത്ഭുതത്തോടെ നോക്കി ചോദിച്ചു.. എന്നാ..? എണ്ണനല്ല.... പൂവെവിടെന്ന്..? ഓ.. അതാ.. സ്റ്റോർ റൂമിൽ തട്ടിമറിഞ്ഞു.. പോയി പെറുക്കിക്കൊ..? .. ഞാൻ സ്റ്റോർ റൂം ചൂണ്ടി കാണിച്ചു പറഞ്ഞപ്പോൾ.. റയാൻ അങ്ങോട്ട് തലയിട്ടു നോക്കി.. നോക്കിയപ്പോഴുണ്ട് അവൾ കരഞ്ഞു കൊണ്ടിറങ്ങി പോകുന്നു... "ഓ.... എങ്ങനെ മറിയാതിരിക്കും..? അവളേം നോക്കി എടുത്താൽ.. മറിയുകയും ചെയ്യുo ദാ.. ഇതേ പോലെ മുങ്ങുകയും ചെയ്യും.... ഇന്റള്ളോഹ്.. ഈ ചൂഢനെ ആണല്ലോ.. ഞങ്ങൾ പ്രേമിക്കാൻ അയക്കുന്നെ..?

ടാ.. ടാ.. ടാ... ഈ പ്രേമിക്കാൻ.. അന്റെ കാട്ടു പോത്തിന്റെ സ്വഭാവം ഒന്ന് മാറ്റി വെക്ക്... അല്ലാതെ.. ചീറി കടിക്കാൻ പോയി.. പ്രേമിച്ച.. ദാ.. ഇങ്ങനെ. പ്രൊപ്പോസ് ചെയ്യുന്നെന് മുന്നേ... ഓള് മോങ്ങി പൊറത് ചാടും... കേട്ടോടാ.. അച്ചായാ... ആ.. സാരല്ല.. ആദ്യത്തെ പ്രാവശ്യം ആയോണ്ടാണ്... ബാ.. ഞാൻ പറഞ്ഞേര...എങ്ങനെ വേണം.. പെണ്ണുങ്ങളെ മായ്ക്കാൻ ശ്ശേ... മയക്കാൻ എന്ന്... ബാ ടാ.. നസ്രാണീ... " റയാൻ എന്നെ തോളോട് ചേർത്തു പിടിച്ചു മുകളിലേക്ക് കയറാൻ നോക്കി... എനിക്കവനെ പഠിപ്പീര് കേട്ടതും ദേഷ്യം എതിലൂടെയൊക്കെയാ.. വന്നു കേറിയേ.. എന്നെനിക്കു തന്നെ അറിയില്ല... ടാ.. പുല്ലേ... ഞാൻ നിന്നോട് പറഞ്ഞോ.. എനിക്ക് അവളെ പ്രേമിക്കണമെന്ന്.. മര്യാദക് നാവടക്കി.. സ്വന്തം കാര്യോം നോക്കി നടന്നോണം... അവൻ പ്രേമിക്കാൻ പഠിപ്പിക്കാൻ വരുന്നു.. ശവം... അത്രയും അവനോടും പറഞ്ഞ് കൊണ്ടു ഞാൻ മുകളിലേക്ക് കയറി പോയി.. അവൻ അന്ധം വിട്ടു നില്കുന്നത് കണ്ട്... ആ അമ്മാവൻ അവന്റെ അടുത്തേക്ക് വന്നു "എന്താടാ.. ശുംഭ... നീ മുകളിലേക്കു നോക്കി നിൽക്കണെ..? "

ഇന്റുമ്മാമന്റെ റൂഹ് ആകാശത്തുന്ന് എത്തി നോക്കി.. ഒരു ഹായ് കൊടുത്തതാ അമ്മാവാ.. ഹും.. അതും പറഞ്ഞു കൊണ്ടു അവൻ കയ്യിലുള്ള ഒരു മല്ലിക പൂവും കടിച്ചു പറിച് മേലേക്ക് കേറാൻ നോക്കിയപ്പോൾ.. അള്ളോഹ്.. മാണ്ട... കാട്ടു പോത്ത് കുത്തും വെറുതെ തടി കേടാക്കണ്ട... എന്നാലോചിച്ചു അവൻ നേരെ അടുക്കളയിലേക്ക് പോയി.. അവിടെ ആണേൽ നിരന്നു നിൽക്കുന്ന ദേവു, ചിന്നു, രുദ്ര മറ്റു സ്ത്രീജനങ്ങൾ മറുവശത്തു തേങ്ങ ചിരകുന്നു. കരിക്കറിയുന്നു... ഇവരും കൂറ് കൂടുന്നു... റയാൻ വിഷണ്ണമൂകനായി കൊണ്ടു ചിരകിയ തേങ്ങ തിണ്ണമേൽ വെച്ചത് വാരി വാരി തിന്നു... ടാ..?? !! അവൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ... ചിന്നു.. നിനക്ക് ശാപ്പാട് അടിക്കാനല്ല ഇതിവിടെ ചിരകി വെച്ചേ... ഇനി അതിൽ തൊട്ട നിന്റെ കയ്യിൽ ഞാൻ മുളക് തേക്കും... എന്ന് പറഞ്ഞു കൊണ്ടു അവൾ ആ പാത്രമെടുത്തു മാറ്റിവെച്ചു.. അവന്റെ ചവച്ചു കൊണ്ടിരിക്കുന്ന മുഖം കണ്ടതും ദേവും രുദ്രയും പൊട്ടി ചിരിച്ചു.. സാരില്യ മോളെ.. മോൻ കഴിച്ചോട്ടെ.. വേറെ ഇഷ്ടം പോലെ ചിരകാമല്ലോ... അതു വഴി പോയ അമ്മ.. ചിന്നുനോട് പറഞ്ഞു... "സാരല്ല അമ്മേ.. ഈ തെങ്ങേടെ വില പോലും ഇല്ല എനിക്ക്.. " റയാൻ മൂക്ക് പിഴിഞ്ഞ് കൊണ്ടു അടുക്കളയിൽ നിന്നും പുറത്തേക്ക് ഒരു കാരറ്റും എടുത്തു കയ്യിൽ പിടിച്ചു കടിച്ചോണ്ട് പോയി..

"ടാ.. റയാനെ... "? നടത്തത്തിനിടയിൽ റയാനെ ആരോ പിന്നിൽ നിന്നും വിളിച്ചു... തിരിഞ്ഞു നോക്കിയപ്പോൾ ദേവു.. ഹ്മ്മ്.. ന്താ..? എന്താ.. ഒരു വിഷാദ മൂകത.. കാര്യം പറ? ന്ത്‌..? കുന്തം. പറടാ.. എന്താ നിനക്കൊരു വാട്ടം..ചൂടൻ വല്ലോം പറഞ്ഞോ നിന്നെ..? ഏഹ്.. ഏതെങ്ങ്നനെ തിരിഞ്ഞു അനക്.? അതറിയാൻ ഡോക്ടറേറ്റ് ഒന്നും വേണ്ട.. എന്തിനാ.. കേട്ടെ..? അതു പറ.. ഞാൻ സോൾവ് ചെയ്യാം.. ഹ ബെസ്റ്റ്... നീയിതും ചോദിച്ചു ചെന്ന മതി.. ഇന്ക് കിട്ടിയതിന്റെ ബാക്കി അനക്കയ്കും.. എന്തിന്..? നീ വല്ല പൊട്ടത്തരോം കാണിച്ചു വെച്ചു അവൻ ചൂടായതിനു എന്നെ എന്തിനാ പറയുന്നേ..? ഓഓഓ... പ്രശ്നം അതൊന്ന്വല്ല... ഓന്റെ പ്രശ്നം ദേവിയാ... ആ കാര്യോം പറഞ്ഞ് നീയല്ല ഞാനല്ല ഇനി ആര് ചെന്നാലും ഓൻ കടിച്ചു കീറും... ദേവിയോ..? ആ... ഓള് സെറ്റ് ആകഞ്ഞിട്ടു ഓന്ക് നല്ല സങ്കടോം ടെൻഷനും ണ്ട്... ഓൾക് ഇഷ്ടാണോ അല്ലെ അറിയാഞ്ഞിട്ട് ഓൻ പെരുച്ചായി പായുo പോലെ ഓളുള്ളിടത്തൊക്കെ പോയി പരതാണ് . കാണും പോലെ അല്ല ഓന്റെ അസ്ഥിക്ക് പിടിച്ചക്ക്...

ഓനാരേം അറിയിക്കാത്തതാ... ഹ്മ്മ്... എനിക്കും തോന്നി. അവൻ അപ്സെറ് ആണെന്ന്... ഇതിനൊരു തീരുമാനം ഉണ്ടാക്കണം. ഉടനെ തന്നെ.. (ദേവു ) എന്താ ഇവിടെ ഒരു ഗൂഢാലോചന..? അവർ സ്വകാര്യം പറയുന്നത് കേട്ടപ്പോൾ അതുവഴി പോയ ആദി അവരിൽ ചേർന്നു.. എന്ത് ഗൂഢാലോചന... അച്ചായൻ ദെവിടെ കാര്യത്തിൽ കലിപ്പിലാണ്.. അവൾക് ഇഷ്ടമുണ്ടോ ഇല്ലയോ എന്ന് അറിയണം.. എങ്കിലേ അവൻ റെഡി ആകു.. ഇന്നെന്നെ ഈ റയാനെ പിടിച്ചു തിന്നില്ലന്നെ ഉള്ളു.. (ദേവു ആദിയോട് ) ഹ്മ്മ്... അതിനിപ്പോ എന്താ ചെയ്യുവാ... ഇവന്റെ ഈ കലിപ് സ്വഭാവം വെച്ച് അവൾക് ഇഷ്ടമാണേലും അല്ലന്നേ പറയു.. (ആദി കൈമലർത്തി.) അതെ അവൻ വിചാരിച്ച ഒന്നും നടക്കില്ല. (ദേവു ) ന്ന പിന്നേ ഞമ്മൾക് ഞമ്മളെ ഭാഗത്തുന്നു ക്ലിയർ ആക്കാൻ നോകാം.. (റയാൻ ) യെസ്.. പക്ഷെ ഐഡിയ പറ (ആദി ) കൂട്ടത്തിൽ ദേവി നല്ല കൂട്ട് രുദ്രയും ദേവും ആയാണ്... നിങ്ങൾ രണ്ടും വിചാരിച്ചാൽ കാര്യം നടക്കും.. (റയാൻ ) എങ്ങനെ..? (ദേവു ) നിങ്ങൾ മൂന്നും കൂടി കൂട്ടു കൂടി നിൽക്കുന്ന ടൈമിൽ.. അതായത് അങ്ങനൊരു സാഹചര്യം ഉണ്ടാക്കി ദേവൂന് അച്ചായനെ ഇഷ്ടമാണെന്ന് പറയുക.. അത് ഒന്ന് സെറ്റ് ആക്കിത്തരാൻ നീ രുദ്രയോട് പറയുന്ന പോലെ..

അപ്പോ അവൾ ഇടയ്ക്കു കയറി എന്തെങ്കിലും പറയുമോ എന്നോ.. അവളുടെ മുഖം മാറുന്നതും ഒക്കെ നോക്കി.. അവൾക് അൽവിയെ ഇഷ്ടമാണോ എന്ന് കൺഫേം ചെയ്യുക. അങ്ങനെ ഭാവ വ്യത്യാസം വല്ലോം കാണുവാണെൽ നേരിട്ട് കാര്യം ചോധിക്യ... പോരെ..? (റയാൻ ) ഓക്കേ... എങ്കി ഇന്ന് തന്നെ അവൾ പോകുന്നതിനു മുൻപേ കാര്യങ്ങൾ ചെയ്യാം.. (ദേവു.. ) ആ.. എന്നാൽ ഞാൻ രുദ്രയെ പറഞ്ഞ് റെഡി ആക്കട്ടെ.. ( ആദി പെട്ടെന്ന് അവളെ കാണാൻ പോകുന്ന പോലെ നടന്നു.. ) അവന്റെ രുദ്രയെ കാണാനുള്ള ആവേശം കണ്ടപ്പോൾ റയാനും ദെവൂം പരസ്പരം.. ഇതെന്താ... ഇങ്ങനെ.. എന്ന രീതിക്ക് മുഖത്തോട് മുഖം നോക്കി... അവസാനം ആാാ... നമുക്ക് തോന്നിയതാകുo എന്ന പോലെ മുഖം കോട്ടി അപ്പോ സ്ക്രിപ്റ്റ് റെഡി... കഥയുടെ പേര് "ദേവിയുടെ മനമറിയൽ " തിരക്കഥ സംഭാഷണം :അമർ റയാൻ ആക്ടർസ് :രുദ്ര, ദേവി ഹീറോ :ആൽവിൻ ഹീറോയിന് :പത്മജ ദേവി കോ ആക്ടർ.. (ഒരു കാര്യോമില്ലാതെ കർട്ടൻ വലിക്കാൻ അതായത് ആരേലും വരുന്നോ നോക്കാൻ ) : ആദവ് വർമ സമയം സന്ധ്യ, സ്ഥലം കല്യാണ വീടിനു പുറത്ത്. ഓക്കേ സ്റ്റാർട്ട്‌ ആക്ഷൻ.... !!!!!.. വിഷാദ മൂകയായ നായിക പേരമരചുവട്ടിൽ... .... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story