നീലത്താമര💙: ഭാഗം 3

രചന: തൻസീഹ് വയനാട്

"ഈശോയേ... പ്രേതം.... " അവനവളെ തള്ളി നിലത്തേക്കിട്ടിട്ടു പെട്ടെന്നു തന്നെ കിടന്നുടത്തു നിന്നു പിടഞ്ഞെഴുന്നേറ്റു.... നിലത്തേക്ക് വീണ അവളെ അല്പം ഭീതിയോടെ നോക്കി... വേഗം ഓടിരക്ഷപ്പെടാൻ മനസ് പറയുന്നുണ്ടെങ്കിലും കാലുകൾ ചതുപ്പിലമർന്നപോലെ അനക്കാൻ കഴിയുന്നില്ല... അവൻ കുരിശു മുറുകെ പിടിച്ചു.... ശ്വാസത്തിന്റെ ഗതി അവനു തന്നെ വ്യക്തമായി കേൾകാം... ആൽവിൻ അവളെ സസൂക്ഷ്മം വീക്ഷിച്ചു....കമഴ്ന്നു കിടക്കുന്ന അവളുടെ ശരീരത്തെ ഇടതൂർന്ന കാർകൂന്തൽ മറച്ചിരുന്നു... വെളുത്ത വസ്ത്രമെന്നു തോന്നിച്ചത് ധാവണിയാണ്...ധാവണിയുടുത്ത പ്രേതോ.... ഏയ്‌... അപ്പോ പ്രേതമല്ല.... ഇനിയിപ്പോ ആന്ധ്രാക്കാരിപ്രേതങ്ങൾ ഇങ്ങനാവുമോ.. കർത്താവെ..... ഉള്ളിലെ ഭയം പുറത്തെടുക്കാതെ... എഴുന്നേറ്റു വരുന്ന മുഖം നോക്കി ആരാണെന്ന് ചോദിക്കാൻ തയാറായി ഞാൻ നിന്നു.... കൂടുതൽ ചിന്തിച്ചുകൂട്ടേണ്ടി വന്നില്ല.. കമഴ്ന്നുവീണ പ്രേതം അമ്പെയ്യുന്ന പോലെ എഴുന്നേറ്റെന്നെ ഒരൊറ്റ വട്ടമേ നോക്കിയുള്ളൂ....... കറുത്ത പൊടിപിടിച്ച മുഖം... ചെവിയിലും മൂർദ്ധാവിലും ജീർണിച്ച ഇലകൾ..... "ഈശോ...... "വിളിച്ചു ഞാൻ പുറകോട്ടാഞ്ഞതും...

നിലതെറ്റി ഞാൻ കരിയില കൂട്ടത്തിലേക്ക് വീണു....പിന്നിൽ നിന്നുമൊരു പൊട്ടിചിരിയുയർന്നു.....മാതാവേ... പ്രേതം തന്നെ.... ഞാനുറപ്പിച്ചു.... ഏറെ കാലം കൂടി ഒരു മലയാളിയെ തിന്നാൻ കിട്ടിയ സന്തോഷമാകും.....നീ തീർന്ന് ആൽവിനെ തീർന്നു.... ഉണങ്ങിയ ഇലകളെ... ചുരുട്ടിപിടിച്ചു ഞാൻ... കിടന്നു വിങ്ങി....എനിക്ക് മാത്രം വഴി തെറ്റിയത് നന്നായി... അല്ലേൽ.. അവന്മാരെ ചോര കൂടി ഊറ്റിയേനെ......ഇനിയവരെ തിന്നു കഴിഞ്ഞു വന്നതാകുമോ..... ഇയ്യോ.... എന്നാലും... ഈ നാട്ടിൽ വന്നപ്പോ തൊട്ട് എനിക്ക് പെരുന്നാളാണല്ലോ.. കർത്താവെ.. പിന്നിൽ നിശബ്ദം... എവിടുന്ന് തുടങ്ങണമെന്ന് ആലോചിക്കുവായിരിക്കും... മലയാളത്തിൽ തിന്നല്ലേ പറഞ്ഞിട്ട് കാര്യമില്ല... ആ ബാഹുബലി ഇറങ്ങിയപ്പോ.. തെലുങ്കിൽ കണ്ടിരുന്നേൽ.. കൊറച്ചു പറഞ്ഞു ഒപ്പിച്ചേനെ... കർത്താവെ...... നിന്നെ വിളിച്ചിട്ടിനി കാര്യമില്ലെന്നറിയാം.... അമ്മച്ചി പറഞ്ഞത് കേൾക്കാത്ത കേടിനു തന്നതല്ലേ നീ.... മനസ്സിൽ ആർത്തു നിലവിളിക്കുന്ന... എന്റെ പുറകിൽ പെട്ടെന്ന് കൊലുസിന്റെ ശബ്ദം... ചിൽ.. ചിൽ.. ചിൽ...... ഹ്മ്മ്മ്.... വന്നു.. വന്നു...... പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും അവസാനത്തെ സ്തുതി ആയിരിക്കട്ടെ......

പെട്ടെന്ന് എന്റെ ഷോൾഡറിൽ നനുത്ത രണ്ട് വിരൽ സ്പർശം.... ഞാൻ കമിഴ്ന്നു തന്നെ കിടന്നു.... കരസ്പർശം മുറുകി വന്നു.... പെട്ടെന്ന് ബലം പിടിച്ചു കിടക്കുന്ന എന്നെ വലിച്ചു മലർത്തിയിട്ടു ആ കൈകൾ..... ആാാ.... ന്ന് കാറിപൊളിക്കാൻ നിന്നതും എന്നേക്കാൾ ഉച്ചത്തിൽ മുന്നിൽ നിൽക്കുന്നയാൾ അലറി.... "ഇന്റള്ളോഹ്.... " വേറാരുമല്ല.... വിളി കേട്ടപ്പോഴേ മനസിലായില്ലേ... റയാനാണ്... എന്താടാ....? വിച്ചു ഓടി വന്നു.... അവനും എന്നെ കണ്ടു പകച്ച മുഖഭാവം.... ഭാഗ്യം എന്റെ വില പോയില്ല.. കൂവാഞ്ഞത് ഭാഗ്യം.. ഇനി നിങ്ങളാരും പറഞ്ഞറിയിക്കാൻ നിൽക്കണ്ട.. കേട്ടല്ലോ.... എന്നാലും ആ ഭീകര സത്വം.., അവളെവിടെ പോയി...? നീയെന്താടാ.. ആൾമാറാട്ടം നടത്തി ആളെ പേടിപ്പിക്കുന്നോ..? ചുറ്റും കണ്ണോടിച്ചു കൊണ്ടിരിക്കുന്ന എന്നോട് വിച്ചു പെട്ടെന്ന് ചോദ്യമുന്നയിച്ചപ്പോൾ എനിക്കൊന്നും പിടികിട്ടിയില്ല... അവനേ സംശയത്തോടെ നോക്കിയപ്പോൾ... "നോക്കണ്ട.. ഉണ്ണീ.. നീയെങ്ങനെ കരിഞ്ഞു പോയെ..? " (റയാൻ )

"ഏഹ്.. എന്നാ..? " "ഓ... എടാ അച്ചായാ നിന്റെ മോന്തേം മേലും നോക്കെടാ... ഇതെന്തു കോലം... ഇബ്ലീസ് മണ്ണിൽ നിന്നെണീച്ചു വരുന്ന പോലെയുണ്ട്..." അവനത് പറഞ്ഞപ്പോ.. ഞാനെന്നെ അടിമുടിയൊന്നു നോക്കി.... ശെരിയാണ്... മേലാകെ അഴുക്ക് പിടിച്ചിരിക്കുന്നു.... നിലത്തെ കറുത്തമണ്ണാണ്.... ഓ... അപ്പോ... അത് ഭീകരസത്വം അല്ല.... ഞാൻ തള്ളിയിട്ടപ്പോൾ അവളുടെ ദേഹം മണ്ണിൽ പുരണ്ടതാണ്.... കൂടെ കരിയിലകളുടെ അലങ്കാരവും.... ശ്ശേ.. ചുമ്മാ തെറ്റിദ്ധരിച്ചു... വേണ്ടായിരുന്നു... "ടാ.. അച്ചായാ.. നീ എന്താ ആലോചിക്കുന്നേ... വാ വീട്ടിലേക്ക് പോകാം.. ഇനി ഈ കോലത്തിൽ നീയാ കൊച്ചിനെ നോക്കി പേടിപ്പിക്കാൻ നിക്കണ്ട... സമയം പോലെ വരാം.... " ഹോ.. കർത്താവെ.. പ്രേതത്തിനെ കണ്ടപ്പോൾ പൂതനയുടെ കാര്യം ഞാൻ മറന്നൂലോ... ശെരിയാ.. ഈ വേഷത്തിൽ പോകണ്ട... ഏതായാലും ഈ നാട്ടിൽ ഈ കാട്ടിലുള്ളവളല്ലേ... എന്റെ കയ്യിൽ വന്നു പെടാതെ പോകില്ല... എന്നാലും ആ പ്രേതമെവിടെ പോയി... "നിന്ന് ചിക്കിചികയാതെ വരാൻ നോക്കടാ... നേരമിരുട്ടി... ഇരുട്ടത്ത് നിന്നെ കണ്ടാൽ ആളുകൾ പേടിക്കും... " "ടാ വിച്ചു നീയെന്റെ കൂടെ കൂടി ബെറ്റർ ചളി പഠിച്ചു..

ട്ടോ.. പ്രൌട് ഓഫ് യൂ.. ഡിയർ... പ്രൗഡ് ഓഫ് യൂ... " അവരുടെ ഡയലോഗ് കേട്ടു ഞാനവരെ കടുപ്പിച്ചു നോക്കിയതും വായടച്ചു രണ്ടും മുൻപോട്ട് നടന്നു... അങ്ങനെ ഞങ്ങൾ മൂന്നും വന്ന വഴി തേടിപ്പിടിച്ചു മുന്നോട്ട് നടന്നു... ഒരു വിധം എങ്ങിനെയൊക്കെയോ കാടിന്റെ പുറത്തു നിന്ന് റോഡ് കാണുന്ന വിധത്തിലെത്തി... പോയ വഴിയേ അല്ലെങ്കിലും റോഡിലെത്തിപെട്ടു.... അതിലെ പോയ ഞങ്ങൾ ഇതിലെ കേറി വരുന്നത് കണ്ട് കാറിലുള്ളവർ അന്തിച്ചു നിന്നു... പിന്നെ എന്റെ കോലം കണ്ടുള്ള നോട്ടം വേറെ... "ഇവനിതെന്താടാ.. പറ്റിയെ... " ദേവു.. ഓടിയടുത്തു വന്നു.. കൂടെ മറ്റു വാലുകളും... "അതോ.. അതിവനെ ഇടിച്ചിട്ടവളില്ലെ .. അവളിവനെ ചളിയിൽ മുക്കി ഫ്രൈ ആക്കി... ആദ്യമായ്‌ കാണുന്നവർക് അവര് കൊടുക്കുന്ന ആദ്യത്തെ മര്യാദ ആണെന്ന് പറഞ്ഞു..... പ്ര്ര്ര്ർ..... ഹ ഹാ... " "വായടച്ചു കാര്യം പറയടാ..." ആദവിനു റയാന്റെ ആസ്ഥാനത്തുള്ള കോമഡി അത്ര പിടിച്ചില്ല.... "ഓ.. ഒന്നുമില്ല ആദി... നീ ആധി കേറല്ലേ...

പറഞ്ഞ വഴിയേ പോയപ്പോ ഇവൻ കൊറച്ചു വഴി മാറി സഞ്ചരിച്ചു.. ഞങ്ങൾ ഒന്ന് പേടിച്ചു എന്നത് നേരാ.. പിന്നെ വടയക്ഷി വന്നാലും ഇവന്റെ ചൂട് കൊണ്ട് ഓടിക്കോളുമെന്നു ഉറപ്പുള്ളൊണ്ട് (ഇത് കേട്ടപ്പോൾ ആൽവിടെ മുഖമൊന്ന് കാണണം... ഞാനവളുടെ മുന്നിൽ നിന്നു കാറിയതെങ്ങാനും ഇവര് കണ്ടിരുന്നേൽ.. കർത്താവെ.... തീർന്നു.. ) .. ഞങ്ങൾ സമാധാനത്തോടെ... അവിടെ മുഴുക്കെ പരതി... അപ്പോ ഉണ്ടവൻ മരത്തിന്റെ വേര് അളക്കുന്ന പോലെ കമഴ്ന്നു കിടക്കുന്നു.. നടക്കുന്നതിനിടയിൽ വീണതാ... വേറൊന്നുമല്ല..അതാണ് ദേഹത്തു അഴുക്ക്... മണ്ണിനു നല്ല പശപശപ്പുണ്ട്... അതാണിങ്ങനെ.... " വിശാൽ പറഞ്ഞു നിർത്തി.... "എന്നിട്ട് വല്ലതും പറ്റിയോടാ ചൂടാ...." ദേവു ആൽവിടെ കവിളിൽ തലോടി.... 'ഒന്നും പറ്റിയില്ല കോപ്പേ... നിങ്ങൾ വന്നേ.. എനിക്കിതൊന്ന് ചേഞ്ച്‌ ചെയ്യണം..." എല്ലാവരും കാറിലേക്ക് കയറാൻ നിന്നതും... രുദ്രയുടെ ചോദ്യം... "അപ്പോ അവളെ കണ്ടില്ലേ.. ദേവിയെ..??? "

ചോദ്യം കുറച്ചുച്ചത്തിലായി... പെട്ടെന്ന്.. പരിസരം നിശബ്ദമായി... എല്ലാവരും രുദ്രയിലേക്ക് ശ്രദ്ധ തിരിച്ചു... പെട്ടെന്ന്.... ఆమెను చూడాలనుకుంటున్నారా .. మీరు ఆ లోతైన అడవిలో నీలిరంగు తామరను తప్పక చేరుకోవాలి .... కానీ ... హా హా ... యు కాంట్ ... ఎవరైనా కాంట్ .. హా హా ..... (u want to see her.. you must aproach blue sky(lotus) on that deep forest.... but... ha haa... u cant... anyone cant.. ha haa..... ) ഒരു കറുത്ത മനുഷ്യൻ, കാണാൻ പടു കിളവൻ... ഞങ്ങളെ നോക്കി... പരിഹാസചുവയാലേ അട്ടഹസിച്ചു പറഞ്ഞുകൊണ്ട് നീങ്ങി.. ഏഹ്...ഇതെന്ത്.. ഭാഷ... നമ്മൾ ചൊവ്വയിലെത്തിയോ...... "ഓ റയാനെ.. ഇതാണ് തെലുങ്ക്..." വിച്ചു അവനേ പിടിച്ചു പറഞ്ഞു.... "ഓ അപ്പോ ഇതാണല്ലേ തെലുങ്ക്... അപ്പോ ഞാനുദ്ദേശിച്ചതല്ല..." "നീയൊന്ന് പോയെടാ... അയാൾക് ഭ്രാന്താണെന്ന നാട്ടുകാർ പറയുന്നേ.. പക്ഷെ.. പറയുന്നതൊക്കെ അച്ചട്ടാണ്..." "അത് ശെരിയായിരിക്കും... കാരണം അയാൾ പറയുന്നതെന്താണെന്ന് ആർക്കും അറിയില്ലല്ലോ....." "ദേ.. റയാനെ... അയാളു ഭ്രാന്ത് പറഞ്ഞതല്ല.. വിച്ചു കുറച്ചു ഗൗരവത്തോടെ തുടർന്നു. രുദ്ര ദേവിയെ കാണാൻ കഴിഞ്ഞില്ലേ എന്നു ചോദിച്ചപോൾ അയാൾ കരുതിയത് അനന്തപുരത്തിലെ സർപ്പസുന്ദരിയെയാണ് ചോദിച്ചതെന്നാണ്.. "

"ഏഹ്.. അതേതാണെടാ.. മൊതല്.. നീയിത് വരെ പറഞ്ഞില്ലല്ലോ.... റയാന് ആക്രാന്തം മൂത്തു... " "എന്റെ ദേവിയെ.. ഈ ഏട്ടൻ ഇപ്പോ ദോഷം വരുത്തി വെക്കുമല്ലോ.. " രുദ്ര തലയ്ക്കു കൈ വെച്ചു.... "ടാ.. ഇത്.. തമാശക്കളിയല്ല... അനന്തപുരത്തിന്റെ രഹസ്യങ്ങളുറങ്ങുന്ന ഒരു വനപ്രദേശമുണ്ടിവിടെ. സാധാരണ മനുഷ്യർക്കവിടെ പ്രവേശനമില്ല... എന്നുവെച്ചാൽ... ദേവി നിശ്ചയിച്ചവർക്കു മാത്രമേ അവിടേക്ക് പ്രവേശനമുള്ളൂ.. ഈ നാട് രൂപപ്പെട്ട നാളു മുതൽ പൂർവികന്മാർ കാത്തു സൂക്ഷിച്ച നിധികളും താളിയോല രഹസ്യങ്ങളും നീലവർണ്ണമുള്ള ആരും കാണാത്ത താമരപ്പൂവും മറഞ്ഞു കിടക്കുന്നതവിടെയാണ്. കൂടാതെ പൂർണശോഭയുള്ള ദേവിയുടെ തലയുയർന്ന അർദ്ധനഗ്ന വിഗ്രഹവും. ഈ നാടിന്റെ ഐശ്വര്യവും ഉന്മേഷവും ദേവിയാണ്. പാർവതി ദേവിയുടെ പ്രാണേശ്വരൻ ശിവനെ കാത്തിരിക്കുന്ന ഐതിഹിത്യമാണ് ആ വിഗ്രഹത്തിന്. ഇന്നും ദേവി തന്റെ പ്രാണേശ്വരനെ കാത്തിരിക്കുകയാണ്..

ദേവിയുടെ മണ്ണിൽ ഒരേ സമയം കണ്ടുമുട്ടുന്ന സ്ത്രീപുരുഷന്മാർ തമ്മിൽ മുന്ജന്മ ബന്ധമുണ്ടെന്ന പറയാറ്. എന്നുവെച്ചാൽ അവർ പാർവതിയെയും ശിവനെയും പോലെ വേര്പിരിയാത്ത ഇണകൾ ആയി തീരാൻ വിധിക്കപ്പെട്ടവർ. പക്ഷെ ഇന്നുവരെ അങ്ങനെയൊരു പ്രണയഭാജനങ്ങൾ ഉണ്ടായിട്ടില്ല.. ഒരിക്കലൊഴിച്... " വിശാലിന്റെ ഓരോ വാക്കുകളും ആൽവിൻ വളരെ സൂക്ഷ്മമായി കേട്ടു.. അവന്റെ ഓരോ വാക്കുകളും അവൻ അവന്റെ മനസ്സിൽ മായ്കപെടാത്ത വിധത്തിൽ കൊത്തിവെച്ചു. "അപ്പോ ആരാ.. ആ ഒരിക്കൽ ഒന്നിച്ചവർ..? " "അതൊക്കെ ഒരു കഥയാണെടാ.. റയാനെ.. അതൊക്കെ നമുക്കിവനെ കുളിപ്പിച്ചെടുത്തിട്ട് വിശദമായി രാത്രി സംസാരിക്കാം... ഇപ്പോ കേറു മക്കളെ.. വിശന്നു കുടലു തന്തക്ക് വിളി തുടങ്ങി... " "സത്യം.. കാരണം ഇപ്പോ നിന്റെ തന്തയാണ്.. എല്ലാവരുടെയും തന്ത..." (റയാൻ ) "അതൊക്കെ ശെരി... അയാളിപ്പോ എന്താ അറബിയിൽ പറഞ്ഞെ.. അത് പറ..." (ചിന്നു ) അത് രുദ്രയോട് ചോദിക് അവൾക്ക് തെലുങ്കറിയാം.. (വിശാൽ ) പറ രുദ്രേ. അയാളെന്താ പറഞ്ഞേ....? ചിന്നു സീറ്റിനു ബാകിലോട്ട് തലയിട്ടു അത്ഭുതത്തോടെ ചോദിച്ചു.... ഏകദേശം പറഞ്ഞുതരാം..

വ്യക്തമായി അറിയില്യ ട്ടോ ചിന്നൂ... നീ പറ.. പെണ്ണേ... (ആധവ്.. ) " നിങ്ങൾക്കവളെ കാണണമെങ്കിൽ.. നിശ്ചയമായും നിങ്ങൾ ഉൾക്കാടിലെ നീലത്താമര കണ്ടെത്തണം.. പക്ഷെ... നിങ്ങൾക്കെന്നല്ല.. ആർക്കും കഴിയില്ല എന്ന്... " അത് കേട്ടതും കാറോടിച്ചുകൊണ്ടിരുന്ന ആൽവിൻ വണ്ടി നിർത്തി ഒരു നിമിഷം ഉച്ചത്തിൽ ഹോണടിച്ചു. പെട്ടെന്ന് വണ്ടി നിന്നതും ഹോൺ കേട്ടതും... എല്ലാവരും പരിഭ്രമിച്ചു കൊണ്ട് അവനേ നോക്കി..... "എങ്കിൽ എനിക്ക് കാണണം " എന്ത്...? ആൽവിന്റെ പെട്ടെന്നുള്ള ശബ്ദം കേട്ടതും എല്ലാവരും ഒരേ സ്വരത്തിൽ അവനോട് ചോദിച്ചു. അവരവനെ ശ്രദ്ധിച്ചു എന്ന് കണ്ടതും പെട്ടെന്ന്.. അവൻ അവന്റെ ഉള്ളിലെ രഹസ്യം മറച്ചു വെച്ചു.... കാരണം അവിടേക്കു പോകണമെന്ന് പറഞ്ഞാൽ അവരവനെ തടയുമെന്ന് അവനുറപ്പാണ്.. ഇപ്പോ കുറച്ചു നേരം അവനേ കാണാതായപ്പോഴുണ്ടായ വിഷമം അവരുടെ മുഖത്തു അവൻ കണ്ടതാണ്.. എന്താടാ നിനക്ക് കാണണ്ടേ..? പറ..? ( ദേവു ) "ഓ കാണണമെന്നല്ല... കുളിക്കണമെന്ന പറഞ്ഞെ.. എല്ലാത്തിന്റെ ചെവിയും പോയോ.... " അത്രയും പറഞ് അവൻ കാർ വീണ്ടും സ്റ്റാർട്ട്‌ ആക്കി വീട് ലക്ഷ്യമാക്കി പായിച്ചു. വീടെത്തിയപോഴേക്കും നന്നായി ഇരുട്ടു വീണു കഴിഞ്ഞിരുന്നു.

എല്ലാവരും പെട്ടെന്ന് ഫ്രഷ് ആയി ഭക്ഷണം കഴിച്ചു കിടന്നു. വിവാഹത്തിന് പത്തു ദിവസം ബാക്കി നിൽക്കേ.. നാളെ കുറച്ചു ദൂരെ ഉള്ളവരെ വിവാഹം ക്ഷണിക്കാൻ പോകാനുണ്ടെന്ന് വിച്ചു എല്ലാവരെയും അറിയിച്ചു. മുറിയിലെ അരണ്ട വെളിച്ചത്തിൽ ആൽവിന്റെ ചിന്ത ഒരിടത്തും ഉറക്കാത്തമട്ടിൽ പാഞ്ഞുകൊണ്ടിരുന്നു. ഒന്ന്.. തന്നെ ഇടിച്ചിട്ടവളേ കാണാൻ കഴിയാതെ പോയത് രണ്ടാമത്തേത് തന്നേ ഒരു നിമിഷമെങ്കിലും ഭയത്തിന്റെ കൊടുമുടിയിലെത്തിച്ച സ്ത്രീരൂപം... മൂന്ന് അനന്തപുരത്തിന്റെ രഹസ്യങ്ങളുടെ കലവറയിൽ അന്തിയുറങ്ങുന്ന ദേവി. ഇത് മൂന്നും കണ്ടെത്താതെ ആൽവിനൊരു മടക്കമില്ല. കൂട്ടുകാരെ അറിയിച്ചാൽ അവർ മുടക്കും. പൊതുവെ അഡ്വെഞ്ചർ കാര്യങ്ങൾ പേടിയുള്ളവരാണ്. ഒന്നിനും സമ്മതിക്കില്ല. അതുകൊണ്ട് തന്നെയാണ് ഇന്നവിടെ നടന്നതും ഞാൻ പറയാതെ നിന്നത്... എന്തൊക്കെയോ കാത്തു വെച്ച് ആരൊക്കെയോ എന്നെ വിളിക്കുന്ന പോലെ തോന്നുന്നു..... പോവണം കണ്ടെത്തണം.

കാർമേഘത്താൽ മൂടപ്പെട്ട ഇരുണ്ട ആകാശത്തിന്റെ അനന്തതയിലേക്ക് ജനലഴികളിൽ പിടിച്ചു നിന്ന് അവൻ ഒരുപാട് നേരം നോക്കി നിന്നു. ഒടുവിലൊരു ദീർഘനിശ്വാസത്തോടെ അവൻ അഴികളിൽ നിന്ന് കയ്യെടുത്തു കഴുത്തിലെ കുരിശിൽ മുറുകെ പിടിച്ചു. "കൂടെയുണ്ടാകില്ലേ..? " അവന്റെ ചോദ്യത്തരമെന്നോണം പുറത്തു നിന്നും ഇളം കാറ്റടിച്ചുയർന്നപ്പോൾ മഴച്ചാറൽ രോമാവൃതമായ നെഞ്ചിലേക്ക് പതിച്ചു. മഴത്തുള്ളികൾ പതിഞ്ഞ കുരിശു തിളങ്ങുന്നതു പോലെ അവനു തോന്നി. ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ടവൻ ചിന്തിച്ചു... ആദ്യം എങ്ങോട്ട്..? ആരെ തേടി..? പ്രതികാരം അതു പിന്നീടായാലും ചെയ്യാം കൂട്ടുകാരും കൂടെയുണ്ടാകും അതുകൊണ്ട്.. ഇടിച്ചിട്ടവൾ അവിടെ നിക്കട്ടെ... പ്രേതസുന്ദരിയും ഇവളെ തേടി പോകുമ്പോൾ മുന്നിൽ വന്നു പെട്ടോളും. അതുകൊണ്ട് തന്നെ ആദ്യം പുറപ്പെടേണ്ടത്.... സർപ്പസൗന്ദര്യം, കാത്തിരിക്കുന്നവളിലേക്ക് തന്നെ ആകട്ടെ. നാളെ തന്നെ അങ്ങോട്ടു യാത്ര തിരിക്കണം. വിച്ചു വിവാഹം ക്ഷണിക്കാൻ പോകുന്നതുകൊണ്ട് അവന്റെ ബൈക്ക് എടുക്കാം... ഗാഢമായ ചിന്തകൾക്കൊടുവിൽ.. രഹസ്യകലവറ തേടിയുള്ള, പ്രാണേശ്വരനെ കാത്തിരിക്കുന്ന ദേവിയിലേക്ക് ഒരു യാത്ര സ്വപ്നം കണ്ടുകൊണ്ട് അവൻ കണ്ണുകളച്ചു....... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story