നീലത്താമര💙: ഭാഗം 30

neelathamara

രചന: തൻസീഹ് വയനാട്

"ആക്ഷൻ.... !!!!!.." വിഷാദ മൂകയായ നായിക പേരമരചുവട്ടിൽ... ദേവു ആൻഡ് രുദ്ര എൻട്രി ടു ദെ സീൻ. ദൂരെ നിന്നും സീൻ വീക്ഷിക്കുന്ന ഡിറക്ടറും (റയാൻ )കോ ആക്ടറും (ആദി ). "രുദ്ര...നീ പറ.. ഞാൻ എങ്ങനെ അച്ചായനോട് പറയും... എനിക്ക് പേടിയാ.. "(ദേവു ) "ഏയ്‌... ഉള്ളിലെ ഇഷ്ടം നീ തന്നെ അച്ചായനേട്ടനോട് പറയണം.. അതിലൊരു തെറ്റുമില്ല.." (രുദ്ര ഉച്ചത്തിൽ ) അവരുടെ സംസാരം കേട്ടിട്ടും തിരിഞ്ഞു നോക്കാതെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ആകാശത്തേക്ക് നോക്കി നിൽക്കുന്ന കഥാനായിക.. "ഇന്ന് തന്നെ പറയാം അല്ലെ..?" ( ദേവു.. കുറച്ചു കൂടി ഉച്ചത്തിൽ ) രുദ്ര ദേവി തിരിഞ്ഞു നോക്കാത്തത് കൊണ്ടു ഒന്ന് കുരച്ചു തൊണ്ട അനക്കികൊണ്ട്.. "അതെ.. ദേവുചേച്ചീ നിനക്ക് അൽവിച്ചായനെ ഇഷ്ടമാണെന്ന് തുറന്നു പറയണം..." നടന്നു നടന്നു ദേവിയുടെ ചെവിക്കരികിൽ എത്തി സംസാരിചിട്ടും പത്മ അനങ്ങിയില്ല. അവസാനം രുദ്രക്ക് ക്ഷമ നശിച്ചു. ആകാശം നോക്കി നിൽക്കുന്ന പത്മയെ അവൾ തോളിൽ പിടിച്ചു കുലുക്കി..

"ടി.. ദേവി... നീയേത് ലോകത്താണ്... ഞങ്ങൾ വായിട്ടലക്കുന്നത് നീ കേൾക്കുന്നില്ലേ.. " അപ്പോഴാണ് ദേവി പകൽ കിനാവിൽ നിന്നുണർന്നത്.. അവൾ നേരെ നോക്കിയത് ദേവുവിന്റെ മുഖത്തേക്ക്.. അവളുടെ മുഖത്തൊരു ആശ്വാസത്തിന്റെ തിളക്കം.. "ദേവു..? .. "(ദേവി അവളെ വിളിച്ചു.. ) "ദേവി.. നീയെനിക്കൊരു സഹായം ചെയ്യുമോ.. എനിക്ക് ഒരാളോട് ഒരു കാര്യം പറയണം.. നീ ചെന്നു പറഞ്ഞ് സഹായിക്കുമോ..? " (ദേവു തോക്കിൽ കയറി വെടി വെച്ചു ) "പറയാമല്ലോ.. പക്ഷെ അതിന് മുൻപ്.. എനിക്കൊരു സഹായം ദേവു ചെയ്യുമോ.?" (ദേവി ) "ഓ... ഇതല്ലേ അത്യാവശ്യം... അപ്പോളേക്കും അവളുടെ ആവശ്യം ഏന്താണാവോ.." (രുദ്ര നഖം കടിച്ചു.. ) രുദ്രയും ദേവുവും മൂത്രമൊഴിക്കാൻ മുട്ടുന്ന കളിയാണ്.. എങ്ങിനെയെങ്കിലും അച്ചായനെ ദേവൂന് ഇഷ്ടാണെന്ന് പറഞ്ഞു അവളുടെ ഭാവവ്യത്യാസം കാണാൻ.. പക്ഷെ അപ്പോഴേക്കും ദേവിക്ക് മറ്റൊരാവശ്യം എന്നു കേട്ടപ്പോൾ..തലയ്ക്കു വട്ടായ അവസ്ഥ.. എന്തായാലും അവളെ സോപ്പിട്ടു നിർത്തണമല്ലോ എന്നു കരുതി..

വേഗം ആവശ്യം പറയാൻ പറഞ്ഞു രണ്ടു പേരും.. "ദേവു.. അത്.. അതെനിക്ക്....." പത്മ ആകെ പരവശതയോടെ പറയാൻ തുടങ്ങി.. ഒന്നു പറഞ്ഞ് തുലക്കെടി എന്നാണ് രണ്ടു പേരും മനസ്സിൽ പ്രാകുന്നത്.. "പറ പത്മ.. എന്തിനാണമാന്ദം??? " (ദേവു., നിക്കപ്പൊറുതിയില്ല . ) "എനിക്ക് നിന്റെ ആൽവിയെ ഇഷ്ടമാണ്. " "എന്തുട്ട്..???? "!!!" രണ്ടു പേരും ഒരുമിച്ച് ദേവു ഞെട്ടി രുദ്ര ( പറയണ്ടല്ലോ... ഞെട്ടി പണ്ടാരടങ്ങി ) "അതെ.. എനിക്ക് ആൽവിയെ ഇഷ്ടമാണ്. അറിയില്ല കാരണമൊന്നും. മറക്കാനും വെറുക്കാനും ഒത്തിരി നോക്കി. പക്ഷെ ഏതോ ഒരു കാന്തിക ശക്തി വീണ്ടും വീണ്ടും എന്നെ വലിച്ചടുപ്പിക്കുകയാണ്.... ഒഴിഞ്ഞു മാറാൻ കഴിയുന്നില്ല..." "എനിക്കറിയാം.. നിങ്ങൾ തമ്മിൽ വല്ലാത്തൊരാത്മബന്ധമുണ്ടെന്ന്... അതിനിടയിൽ ഞാനൊരു കരടായേക്കാമെന്നും... ഒരിക്കലും നിങ്ങളുടെ ഇടയിലേക്ക് ഞാൻ വരില്ല.. പക്ഷെ.. എന്റെ ഇഷ്ടം നിന്നെ അറിയിക്കണമെന്ന് തോന്നി...

അതു കൊണ്ട് പറയുന്നു... " പത്മ ദേവുവിന്റെ കൈപിടിച്ചു കണ്ണു നിറച്ചു കൊണ്ടു പറഞ്ഞ് തീർത്തു. ദൂരെ നിന്നും ദേവി ദേവുവിന്റെ കൈപിടിച്ച് കരയുന്നത് കണ്ട റയാൻ.. "കണ്ട കണ്ട... " "എന്ത്..?" (ആദി ) "ഓ... അച്ചായനെ അവൾക്കു വിട്ടു കൊടുക്കണമെന്ന് ദേവുനോട് കരഞ്ഞു പറയാ....ഇന്റെ ഐഡിയ ഏറ്റെട... "(റയാൻ ടി ഷർട്ട്‌ കോളർ പൊക്കി കൊണ്ടു പറഞ്ഞു.. ) "നീ അല്ലേലും പൊളി അല്ലേടാ.." ( ആദി അവനേ തോളോട് ചേർത്തു.. ) "മിണ്ടാതിരി.. നമുക്ക് ബാക്കി നോകാം..." അവർ അവരെ വീണ്ടും വീക്ഷിക്കാൻ തുടങ്ങി... പക്ഷെ..? "ന്താ.. ഇവിടെ ഒരു കള്ളത്തരം..?? " പെട്ടെന്ന് അവരുടെ പിന്നിൽ നിന്നും ഒരു പുരുഷ ശബ്ദം..? റബ്ബേ പെട്ടോ.. എന്നു കരുതി തിരിഞ്ഞു നോക്കിയപ്പോൾ ഹാവൂ.. വിച്ചുവാ... അവനേം വിളിച്ചു കാര്യങ്ങൾ പറഞ്ഞു... മനസിലാക്കി മൂന്നും കൂടെ വീണ്ടും ആഹ്ലാദത്തോടെ... ദേവിയെo ദേവൂനെയിം രുദ്രയെയും നോക്കി.. എന്നാൽ...?? ആട് കിടന്നിടത്തു പൂട പോലുമില്ല..മൂന്നിനേം കാണാനില്ല.. ഏഹ്.. ഇത്ര പെട്ടെന്ന് ഇവരെങ്ങോട് പോയ്‌...

അവർ ചുറ്റും തിരഞ്ഞു... കാണാനില്ല.. "ശൂ.... " "ഏഹ്... ആരോ.. സൈക്കിളിനു കാറ്റടിക്കുന്നുണ്ടല്ലോ..... "റയാൻ തിരിഞ്ഞുo മറിഞ്ഞും നോക്കി "ശൂ.. ശൂ...." വീണ്ടും പിന്നിൽ നിന്നതേ ശബ്ദം.. വിച്ചു, ആദി, റയാൻ ഒന്നിച്ചു ശബ്ദം വന്ന വഴിയെ നോക്കിയപ്പോൾ... വലതു വശത്തു ചെമ്പരത്തി കാട്ടിനുള്ളിൽ നിന്നും മൂന്ന് തലകൾ നല്ല പരിചയമുള്ളത്... ദേവി, ദേവു, രുദ്ര. "നിങ്ങളെന്താ ഇവിടെ തലയിട്ട് നില്കുന്നെ..." (റയാൻ ) "അതൊക്കെ പറയാം... നിങ്ങളിങ്ങോട് വാ... "രുദ്ര സ്വകാര്യത്തിൽ പറഞ്ഞു... പിന്നൊന്നുമാലോചിച്ചില്ല മൂവരും മറ്റു മൂവരുടെ അടുത്തേക്ക് ചെന്നു.. "എന്താ..? " "എന്താ..? " "എന്താ...?" മൂന്നാണുങ്ങളും ഒന്നിച്ചു ചോദിച്ചു.. "ശ്.. പതുക്കെ പറ.. ആരേലും കേൾക്കും.. "(ദേവു ചുണ്ടിൽ വിരലമർത്തി.. ) "എന്താ..? എന്താ.? എന്താ..? " അവർ മൂന്നും സ്വകാര്യത്തിൽ ഒന്നിച്ചു ചോദിച്ചു... "ഓഓഓ.... പറയാം..." രുദ്ര തലയ്ക്കു കൈവെച്ചു.. "ഇനി ഒന്നും പറഞ്ഞില്ലേലും കൊഴപ്പല്ല.. ന്റെ സ്ക്രിപ്റ്റ് വർക്ക്‌ ഔട്ട്‌ ആയില്ലേ...?" ( റയാൻ ) "നിന്റെ തലമണ്ട സ്ക്രിപ്റ്റ് അതിവിടെ മിണ്ടിപ്പോകരുത്... അതൊന്നുമല്ല... "

"ഏഹ്.. പിന്നെന്താ.. "(ആദി ) "നമ്മുടെ ഈ നിൽക്കുന്ന ദേവിക്ക് ആൽവിയെ ഒരുപാടിഷ്ടമാണെന്ന്.." (ദേവു ) "അതെ.. ആ ഇഷ്ടം ഉണ്ടായത് എന്റെ സ്ക്രിപ്റ്റ്... " "മിണ്ടരുത് റയാനെ... " റയാൻ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ദേവു ഫുൾ സ്റ്റോപ്പിട്ടു.. ഇതെന്താ കഥ എന്നറിയാതെ അവൻ വാ മൂടി. അല്ലേലും കാര്യം കഴിയുന്നത് വരെ റയാനെ.. കാര്യം കഴിഞ്ഞപ്പോ മിണ്ടരുത് റയാനെ... ഞാനീ കളിക്കില്ല.. അവൻ മുറുമുറുത്തു. "ഞങ്ങളൊന്നു പറയട്ടെ.." "ആദിവിശ്റയാൻ ".... രുദ്ര അവരെ ഒന്നിച്ചു വിളിക്കാൻ ഒരു പേരിട്ടു. "കുറച്ചു നേരം അഡ്ജസ്റ്റ് ചെയ്യണേ ഏട്ടൻമാരെ.." "ആ.. എങ്കിൽ പറ.." അവർ മൂന്നും പതുക്കെ ഒന്നിച്ചു പറഞ്ഞു. "ഓക്കേ.." (ദേവു ) "ദെ.. ഈ ദേവിക്ക് നമ്മുടെ ചൂഢനെ ഭയങ്കര ഇഷ്ടമാണെന്ന്. അവനുo ഇഷ്ടമാണെന്ന് നമുക്കറിയാം.. പക്ഷെ അതിവളോട് അവൻ പറഞ്ഞിട്ടില്ല. പക്ഷെ ഖേദകരം അതല്ല... അവൻ ഇവളോട് ഇന്ന് രാവിലെ സംസാരിക്കാൻ ചെന്നപ്പോൾ ഇവൾ അവനോട് കയർത്തു.. മേലിൽ കണ്മുന്നിൽ വരരുതെന്നും പറഞ്ഞു.. " എല്ലാവരും ഇതൊക്കെ എപ്പോ എന്ന രീതിക്ക് പരസ്പരം നോക്കി... "

അതിനു ശേഷം അച്ചായനും ദേവിയും ഇടക്ക് വെച്ച് കൂട്ടിയിടിക്കുകയും ആൽവി സോറി പറഞ്ഞപ്പോൾ തന്റെ പ്രാണനാഥനെ വേദനിപ്പിച്ച വിഷമം കാരണം പ്രേയസിക്ക് പ്രണയം അടക്കാൻ കഴിയാതാവുകയും അവൾ തന്റെ പ്രണയം അവനോട് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ അല്പം മുന്നേ അവൾ അവനേ ആക്ഷേപിച്ച കാരണത്താൽ പ്രാണനാഥൻ കലിപ്പിലാണ്.. അതുകൊണ്ട് എങ്ങിനെ എങ്കിലും നമ്മൾ ഒരുമിച്ച് അവന്റെ ചൂടിറക്കി ഈ നിൽക്കുന്ന ദേവിയോടുള്ള ആൽവിയുടെ പ്രണയം തുറന്നു പറയിക്കണം... ഓക്കേ..? " ദേവു ഒറ്റ ശ്വാസത്തിൽ പറഞ്ഞ് കുഴങ്ങി പോയി... "രുദ്രേ.. ബാക്കി നീ പറ.. "(ദേവു കിതച്ചുകൊണ്ട് പറഞ്ഞു.. ) "മതി മതി ഇനി പറയേണ്ടത് രുദ്രയല്ല... ദേവിയാ..." വിച്ചു ഇടയ്ക്കു കയറി പറഞ്ഞതും... ദേവി പകച്ചുകൊണ്ട് വിച്ചുവിനെ നോക്കി.. "എന്തിനാ അവനോട് അങ്ങനൊക്കെ പറഞ്ഞെ..?

അവനേ ഇഷ്ടമാണേൽ അങ്ങനെ ജാട കാണിക്കണ്ട ആവശ്യമുണ്ടോ..?" ദേവിക്ക് നേരെ നിന്നുകൊണ്ട് അവൻ ചോദിച്ചു.. "അത്.. അത്... ഇന്ന് രാവിലെ ആൽവി.. വീട്ടിൽ വന്നിരുന്നു. ഞങ്ങൾ കാവിൽ വെച്ചു ചേർന്നു നില്കുന്നത് എന്റെ അച്ഛൻ കണ്ടു. അന്യ ജാതിക്കാരനാണെന്നും ഒരിക്കലും ചേരില്ലെന്നും ഒരു കാരണവശാലും ആൽവിയുടെ മുൻപിൽ പോലും പോകരുതെന്ന് പറഞ്ഞു അച്ഛൻ..അതുകൊണ്ടാണ്..." (ദേവിയുടെ കണ്ണു നിറഞ്ഞു.. ) "ഓഓഓ... അപ്പോ അവനിന്നു രാവിലെ അങ്ങോട്ട വന്നതല്ലേ..." (ആദി ) "ഓക്കേ.. അപ്പോ ഡൗട്ടൊക്കെ ക്ലിയർ ആയി.. അപ്പോ ഇനി അടുത്ത സ്ക്രിപ്റ്റ്.." "ആൽവിയുടെ മനം മാറ്റൽ" (റയാൻ ) "അതെ.. അപ്പോ..നമ്മളെല്ലാം കൂടെ ആൽവിയുടെ അടുത്തേക്ക് ദേവിയെ ഒറ്റക് വിടണം..." (ദേവു ) "അയ്യോ.. ഇനി എന്നെ കണ്ടുപോകരുതെന്ന പറഞ്ഞത്..."(ദേവി ) "അതൊക്കെ അവൻ പറയും... അവൻ ദെ ഇവന്റെ മണിയറയിൽ കാണും.. നിന്നെ ഞങ്ങ അവിടെ എത്തിക്കും.. ബാക്കി നീ നോക്കിക്കൊള്ളണം.." (ആദി ) "അതെ... കാര്യം പറഞ്ഞിട്ടും ഒരു രക്ഷയുമില്ലെങ്കി കണ്ണടചൊരു കിസ്സങ് കാച്ചണം..." (റയാൻ )

ദേവി പകച്ചുകൊണ്ട് അവനേ നോക്കി.. റയാൻ അവളെ നോക്കി ഇളിച്ചു കാണിച്ചു.. "അപ്പോ.. എല്ലാവരും ഇല്ലാത്ത ക്യാമറ കൊണ്ടു മണിയറയിലേക്ക് എസ്‌കേപ്പ്... "( ആദി ) അടുത്ത നിമിഷം എല്ലാവരും മണിയറയുടെ മുൻപിൽ... മുറിക്കകത് ചിന്നുവും ആൽവിയും. "ഓ.. ഇവളെ എങ്ങനെ പുറത്തെടുക്കും..." റയാൻ തല ചൊറിഞ്ഞു... "രുദ്രേ നീ പോയി അവളെ ഇങ്ങോട്ടു കൊണ്ടുവാ.. അപ്പോ തന്നെ ദേവിയെ അകത്തേക്കു വിടാം.. ചിന്നുനോട് നമുക്ക് ഇവിടുന്ന് കാര്യങ്ങൾ പറഞ്ഞുകൊടുകാം..." (ദേവു ) ദേവിയാണേൽ കയ്യും കാലും വിറച്ചു വിറച്ചു നില്കുന്നു... രുദ്ര അകത്തു പോയി.. ചിന്നു ചേച്ചിയെ.. അമ്മ വിളിക്കുന്നു പറഞ്ഞ്.. പുറത്തേക്ക് എത്തിച്ചു... ചിന്നു പുറത്തെത്തിയതും.. ദേവിയെ എല്ലാവരും കൂടെ ഉന്തി തള്ളി അകത്തേക്ക് കയറ്റി... പുറത്തു നിന്നും വാതിലടച്ചു. കട്ടിലിൽ ഇരിക്കുന്ന ആൽവി അവളെ കണ്ടതും.. ദഹിപ്പിക്കുന്ന നോട്ടം നോക്കികൊണ്ട് എഴുന്നേറ്റു നിന്നു.... "നീ എന്താടി ഇവിടെ..? ??? " "അ.. അ.. രാ.. രാ.. " "അരണയോ..? എന്നാടി വെളിവില്ലെ..? " "അല്ല... രാവിലെ... ഞാൻ.. അങ്ങിനെ പറഞ്ഞത്... അച്ഛൻ.. "

"നീ എന്നെ അത് ഓര്മിപ്പിക്കാനാണോ വീണ്ടും.. കയറി വന്നേ... പിശാശ്ശെ... " "അല്ല.. നമ്മൾ കാവിൽ ഒന്നിച്ചു നില്കുന്നത് അച്ഛൻ കണ്ടു... വഴക്ക് പറഞ്ഞു അതുകൊണ്ടാ ... " "അതിനു..? " "അതോണ്ടാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെ.. " "അപ്പോ സ്റ്റോർ റൂമിൽ നിന്ന് എന്റെ നെഞ്ചത്തോട്ടു കേറിയതോ.. അപ്പോ അച്ഛൻ വഴക്ക് പറഞ്ഞത് മറന്നോ..? " "അത്.. എന്നെ.. അവിടെ.. ഉമ്മ.." അവളാകെ പരവശയായ്‌ വിയർത്തു കുളിച്ചു... "എന്ത്..? " "ഏട്ടൻ.. അവിടെ..? " "ഏതേട്ടൻ.. " "ആൽവി ഏട്ടൻ.. " "ഓഓഓ.. ഞ്ഞാൻ... ഹാ.. പറ.. എവടെ.? " "ഏട്ടൻ അവിടെ ഉമ്മ വെച്ചപോ.. എനിക്ക്.. എന്തോ.. " "എന്തെന്തൊ..? " അവളാകെ വശം കെട്ടു... അവനാണേൽ ബലംപിടിച്ചു കൈകെട്ടി നില്കുന്നു. "എന്തേലും പറയാനുണ്ടേൽ പറ കൊച്ചേ... അല്ലെങ്കി ഇറങ്ങി പൊ.." അവൻ ഒറ്റ വാക്കിൽ പറഞ്ഞു തീർത്തു.. "എന്നെ ഒന്ന് മനസിലാക്കണം... പ്ലീസ്... "അവൾ നിസ്സഹായയായി.. "ഞാൻ മനസിലാക്കിയല്ലോ.. നീ രാവിലെ മുഖത്തടിക്കാതെ പറഞ്ഞതൊക്കെ മനസിലാക്കി. ഇനിം വേണോ.. " "പ്ലീസ്.. പറ്റിപ്പോയി.. സോറി " "ഹ.. ശെരി ..ക്ഷമിച്ചു.. ഇനിയെന്താ... " "അത്... അതിനി... " "പറഞ്ഞോ.. " "എനിക്കിഷ്.ടാ... ആൽവി... ....." "ടപ് ടപ്.... ".... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story