നീലത്താമര💙: ഭാഗം 31

neelathamara

രചന: തൻസീഹ് വയനാട്

ഞാൻ പറഞ്ഞത് പൂർത്തീകരിക്കും മുന്നേ ആൽവി എന്നെ കടന്നു പോയി വാതിൽ തുറന്നു. "തെണ്ടി എന്തൊരു ജാട... കാണിച്ചു കൊടുക്കാം.. ഇതിപ്പോ എന്റെ ആവശ്യം ആയി പോയില്ലേ..." (സുഹൃത്തുക്കളെ നിങ്ങളെ സ്വന്തം പത്മജ ദേവിയാണ്. അച്ചായന്റെ മനസ്സറിയാൻ കട്ടക്ക് കൂടെ ഉണ്ടാകണേ.. ) എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആൽവി വാതിൽ തുറന്നു... ആരോടോ സംസാരിച്ചു കൊണ്ട് പുറത്തേക്ക് പോയി.. ഞാൻ എത്തി നോക്കിയപ്പോൾ കണ്ടത് വിശാലിന്റെ അച്ഛനെയാണ്. ആകെ വശം കെട്ടു ഞാൻ മുറിക് വെളിയിലേക്കിറങ്ങി... നോക്കിയപ്പോൾ വാനരപ്പടയെ എവിടെയും കാണാനില്ല. "ശ്..... ശ്... ദേവീ.." (സ്വകാര്യത്തിലൊരു വിളി ) തിരിഞ്ഞു നോക്കിയപ്പോൾ ഒട്ടിച്ചു വെച്ച പോലെ അഞ്ചു പേരും ചുമരോടൊട്ടി വളഞ്ഞു നില്കുന്നു... "അത് ശെരി.. എന്നെ കലിപ്പന്റെ മുന്നിലാക്കിയിട്ട് നിങ്ങൾ എല്ലാം രക്ഷപെട്ടു അല്ലെ... ചതിയായി പോയി... " ഞാൻ എല്ലാവരെയും നോക്കി പറഞ്ഞു.. "അയ്യോ.. എന്റെ പെണ്ണേ.. അച്ഛൻ വന്നപൊ ഒന്നിച്ചു കാണാതെ നില്കാൻ ഒളിച്ചതാ...

എന്തായി.. വല്ലോം നടന്നോ ഉള്ളിൽ.. അച്ഛൻ വല്ലോം കണ്ടോ.? " (ദേവു ) "എന്ത് കാണാൻ എന്നെ കാണാഞ്ഞത് ഭാഗ്യം ദേവു.." "അതല്ല.. ഉള്ളിൽ വല്ലോം നടന്നോന്ന്... "(ആദി നാണത്തോടെ ചോദിച്ചു.. ) "എന്ത് നടന്നൊന്ന്..? "ഞാൻ അവനേ സംശയത്തോടെ നോക്കി.. "ഓഓഓ.. എന്റെ മണിയറയിലെ യുവ മിഥുനങ്ങളുടെ ആദ്യ ചുംബനം കഴിഞ്ഞൊന്ന്... "വിച്ചു തലയ്ക്കു കൈകൊടുത്തു ചോദിച്ചു.. അപ്പോ തന്നെ ഞാൻ എന്റെ കൈകൊണ്ട് ചുണ്ട് പൊത്തി ഇല്ലെന്ന് തലയാട്ടി... "പിന്നെന്തടുക്കുവായിരുന്നു ഇത്രയും നേരം.." (ചിന്നു ) "അ.. അത്.... "ഞാൻ മുറിയിൽ നടന്നതൊക്കെ വള്ളി പുള്ളി വിടാതെ അവരോട് വിശദീകരിച്ചു. "അയയ്യ്..... ചക്കിക്കൊത്ത ചങ്കരൻ തന്നെ... ഇയ്യാടെ പോയി ഓന്റെ കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്തു കോടി കിട്ടാതെ പോന്നു ലെ ... ഞാൻ പറഞ്ഞിലെ ഇതിങ്ങനെ വരു.. "റയാൻ ചുമരിൽ കൈകൊടുത്തു പറഞ്ഞു.. "അത്.. എന്നെ അങ്ങനെയാ മുറിയിൽന്നു നോക്കി ഓരോന്ന് ചോദിച്ചേ.. വിറച്ചു പോയി സത്യത്തിൽ...

"ഞാൻ അവരെ നോക്കി നിസ്സഹായതയോടെ പറഞ്ഞു. "അറ്റ്ലീസ്റ്റ് ഇഷ്ടമാണെന്നെങ്കിലിം പറഞ്ഞോ നീ... "(രുദ്ര പല്ല് കടിച്ചോണ്ട് ദേഷ്യത്തിൽ ) ഞാനിന്നല്ലെന്ന് തലയാട്ടിയതും... "തീർന്നു... ഇതോടെ... ഇനി ഇവരുടെ ഒരു കാര്യത്തിനും ഞാൻ ഇല്ല.. എന്തെങ്കിലും ആകട്ടെ... " രുദ്ര ഉറപ്പിച്ചു പറഞ്ഞു.. ഞാൻ ദയനീയതയോടെ അങ്ങനെ പറയല്ലെന്നു പറഞ്ഞതും.. "ദേവി.. ഇത്തവണ നിന്റെ കൂടെ ഞങ്ങളാരും നിൽക്കില്ല. ഇത്ര നല്ല അവസരം ഉണ്ടാക്കി തന്നിട്ട് നീ ഒന്നും പറഞ്ഞില്ലെന്നു പറഞ്ഞാൽ... ഇനി ഞങ്ങള്ക്ക് ഒന്നും പറയാനില്ല. കൂടപിറപ്പ് പോലെ കാണുന്ന എന്റെ അച്ചായനൊരു പെണ്ണ് കിട്ടാൻ പോകുന്ന സന്തോഷത്തിൽ ആയിരുന്നു ഞങ്ങളൊക്കെ.. പക്ഷെ അവനിങ്ങനൊരു പേടിത്തൊണ്ടിയെ ഒരിക്കലും അക്‌സെപ്റ് ചെയ്യാൻ കഴിയില്ല.. അവന്റെ കട്ടക്ക് നിൽക്കുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തി കൊള്ളാം... " "ആദി വിച്ചു ചിന്നു രുദ്ര.. ടാ റയാനെ.. വാ.. നമുക്ക് പോകാം... " ദേവു മനപ്പൂർവം കുറച്ചു സെന്റി വാരിയെറിഞ്ഞു കൊണ്ടു മുഖം കനപ്പിച്ചുകൊണ്ട് ബാക്കിയുള്ളവരെയും വിളിച്ചു പുറത്തേക്ക് പോകൻ നോക്കി..

പോകുന്ന പോക്കിൽ... നിശബ്ദമായ് തേങ്ങുന്ന ദേവിയെ അവർ ഒളി കണ്ണിട്ടു നോക്കി... "അതേയ്.. ഒരവരസം കൂടി തരാം..." ( ആദി.. ) ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.. "അവനേ ഇന്ന് തന്നെ വളച്ചു മൂക്ക് കുത്തിച്ചാൽ ഞങ്ങളെ അച്ചായനെ നിനക്ക് തന്നെ നൽകാം... " അവരത് പറഞ്ഞതും മനസ്സിൽ ആഹ്‌ളാദം അലയടിച്ചു... പക്ഷെ "എങ്ങനെ..? ?? " "അതൊന്നും ഞങ്ങൾകറിയില്ല... പെണ്ണൊരുമ്പെട്ടാൽ എന്നു കേട്ടിട്ടില്ലേ.. നിന്റെ ഈ നാണം കുണുങ്ങി കളിയൊക്കെ മാറ്റി വെച്ച്. ഒന്നുഷാറായാൽ മതി കാര്യങ്ങൾ റെഡി ആകാൻ... എന്താ പറ്റോ.." ( വിച്ചു..നെറ്റി യുയർത്തികൊണ്ട് ചോദ്ച്ചു. ) "എന്നു വെച്ചാൽ...?????" ഞാൻ നഖം കടിച്ചു... "എന്നു വെച്ചാൽ കുന്തo" (രുദ്ര ) "എനിക്കറിയാതോണ്ടല്ലേ... "ഞാൻ നിന്നു കുതറി. "ഓഓഓ... ഇങ്ങട്ട് വാ..." ( റയാൻ ദേവിയെ അടുത്തേക്ക് വിളിച്ചു.. അവളുടെ കാതിൽ നാലുപേരും കൂടെ എന്തൊക്കെയോ മന്ദ്രിച്ചു.. ) "അയ്യോ... ഞാനോ..?" അവരുടെ സ്വകാര്യം കെട്ടു കഴിഞ്ഞതും ഞാൻ വാ പൊത്തികൊണ്ട് ചോദിച്ചു... "ദെ.. ഇത് ചെയ്തില്ലേൽ.. പിന്നേ ഈ ജന്മത്തിൽ നിനക്ക് അവനേ കിട്ടുമെന്ന് കരുതണ്ട.. " "ആണോ..??? " "അതെ... !!!" "എങ്കി ചെയ്യാം... " "എന്നാ നടന്നോ.. ഞങ്ങൾ പുറകിലുണ്ട്.ഞങ്ങളൊന്നു നോക്കട്ടെ ഈ ഹലാക്കിന്റെ അവിലും പിന്നേ കഞ്ഞിയും ഒന്നാകോന്ന്.... ഹല്ല പിന്നേ " ശ്വാസമെടുത്തു പിടിച്ചു കൊണ്ടു ഞാൻ അവരുടെ നിർദ്ദേശത്തിനനുസരിച്ചു നീങ്ങി...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story