നീലത്താമര💙: ഭാഗം 32

neelathamara

രചന: തൻസീഹ് വയനാട്

പിന്നിൽ അവരുള്ള ധൈര്യത്തിൽ ഞാൻ ആൽവിയെ നോക്കി താഴോട്ട് പോയി... ഇതുവരെ മുന്നിൽ നിന്നപ്പോൾ ഇല്ലാത്ത പേടിയും ഭീതിയുമാണ് മനസ് നിറയെ... അവന്റെ അധരങ്ങൾ എന്റെ ദേഹത്ത് പതിഞ്ഞപ്പോൾ ഉണ്ടായ പ്രതീതി ഞാൻ എങ്ങനെ പറഞ്ഞവനെ അറിയിക്കും... കാട്ടിൽ വെച്ച് ആ വൃദ്ധൻ പറഞ്ഞത് പോലെ...ജന്മാന്തരങ്ങളായി ഒന്നിക്കാൻ വിധിക്കപ്പെട്ടവരുടെ അടയാളങ്ങളായി കാണാമോ അത്... എനിക്കൊന്നുമറിയില്ല...പക്ഷെ കണ്മുന്നിൽ അവ്യക്തമായി തെളിഞ്ഞ ആ മുഖം അതവന്റെത്‌ തന്നെയാണ്.... ക്ഷേത്രകാട്ടിൽ വെച്ചെന്നെ നുള്ളി പോലും നോവിക്കാതെ എന്റെ ജീവനും മാനവും കാത്തു കൊണ്ടു വീടെത്തിച്ച നസ്രാണിയോട് അന്നേ എനിക്ക് ഒരു ഇഷ്ടം തോന്നിയിരുന്നു എന്ന് ഞാൻ പറഞ്ഞാൽ ഇപ്പോ വിശ്വസിക്കുമോ..? ഇപ്പോൾ ഉണ്ടായ ബോധോദയം കണ്മുന്നിൽ തെളിഞ്ഞ മായിക രൂപത്തിന്റേതാണെന്ന് പറഞ്ഞാൽ എന്നെ ആട്ടിയോടിക്കും ഉറപ്പാ... പക്ഷെ ഇപ്പോഴേലും ഞാൻ എന്റെ മനസ് തുറന്നില്ലെങ്കിൽ ഇവരൊക്കെ എന്നെ കയ്യൊഴിയും...

ഓരോന്ന് ആലോചിച് പിടിച്ചു ചിന്തിച്ചു കൂട്ടി കശപിശയായി ഞാൻ ആളുകൾകിടയിൽ ആൽവിയെ തിരഞ്ഞു കൊണ്ടിരുന്നു... ചുറ്റും തിരഞ്ഞു തിരഞ്ഞു അവസാനം ഞാൻ കണ്ടെത്തി... മുകളിലേക്ക് കയറി പോകുന്ന ആൽവിയെ... ഞാനും പിറകെ പോയി.. തിരിഞ്ഞ് നോക്കിയപ്പോൾ വാനരപ്പട വേഗം പൊ.. ചാടി പൊ എന്നൊക്കെ പറയുന്നുണ്ട്... എന്റെ ധാവണിയുടെ അറ്റം എടുത്തു കുത്തി ഞാൻ പെട്ടെന്ന് പടികെട്ടു കയറി മുകളിലേക്കോടി... കാണാത്തപ്പോൾ അങ്കലാപ്പും കണ്ടപ്പോൾ ആധിയും... എന്റെ ദേവീ.. കാത്തോളണേ... മനസിൽ കരുതി... മണിയറയുടെ അരികിലുള്ള മുറിയിലേക്ക് കയറി പോകുന്ന ആൽവിയെ ഞാൻ പിൻതുടറ്ന്നു... ഞാൻ മുറിക് മുന്പിലെത്തിയതും വാതിൽ കൊട്ടിയടച്ചു. സാക്ഷയിട്ട ശബ്ദം പുറത്തു കേൾകാം... ഒരുപക്ഷെ എന്നെ കണ്ടിട്ടാകുമോ... ഇത്ര ശക്തി.. ഏയ്‌.. അല്ല... തിരിഞ്ഞു നോക്കിയപ്പോൾ.. മുട്ട് മുട്ടെന്ന് അവിടുന്ന് ആക്ഷൻ കാണിച്ചു മരിക്കുന്നുണ്ട് അവർ.. ജീവൻ കയ്യേൽ പിടിച്ചു ഞാൻ മരവാതിലിൽ വിരൽ ചുരുട്ടി മുട്ടി...

"ടപ്.. ടപ്.. " അടുത്ത നിമിഷം വാതിൽ എന്റെ മുന്നിൽ മലർക്കെ തുറന്നു...മുന്നിൽ നിൽക്കുന്ന ആൽവിയെ കണ്ട് ഞാൻ വിറച്ചു വിറച്ചു ചിരിച്ചു... ഒരു ഭാവ വ്യത്യാസവുമില്ലാതെ... "ഹ്മ്മ്മ്.. എന്നാ. വേണം..? ?? " "അത്...... " "ഏത്..? " (ഓഓഓ.. ഇവളിത് ഇപ്പോഴും കുളമാക്കും..., സൈഡിൽ നിൽക്കുന്നവരുടെ അശരീരിക്ക് ദേവി ചെവിയോർത്തു.. ) എവിടെന്നൊക്കെയോ ധൈര്യം കൂട്ടിപ്പെറുക്കിയെടുത്തു... ഞാൻ പഴയ ദേവി ആകാൻ ശ്രമിച്ചു. "പറയടി.. നിന്റെ വായേല് നാവില്ലെ..? " "ഉണ്ടല്ലോ.. "(ഭയം ഉള്ളിലുണ്ടെയ്.. നിങ്ങളുടെ ബലത്തിൽ ഞാനങ്ങു തുടങ്ങുവാ.. കൂടെ വേണം ട്ടോ.. ) "ഉണ്ടേൽ പോയി ഉപ്പിലിടടി ചൂലേ... " "ദെ.. എന്നോട് കളിക്കാൻ നിക്കല്ലേ.. മാന്യമായി സംസാരിക്കണം.. " "ഇല്ലെങ്കിലോ..? " "ഇല്ലെങ്കി സംസാരിക്കേണ്ട... പോരെ.. " "എങ്കി പോടീ ശവമേ.. എന്റെ മുറിയിൽ വന്നു ഷോ കാണിക്കാതെ.. " അവൻ വിരൽ ചൂണ്ടി.. എന്നോട് പോകാൻ പറഞ്ഞു.. ഉള്ളു കിടന്നു പട പടാ മിടിക്കുന്നു.. പിൻതിരിഞ്ഞാൽ വാനരപ്പട.. മുന്നിലാണെൽ കാട്ടുപോത്തും... ദേവീ...

വാനരപ്പടയെക്കാൾ ഭേദം കാട്ടുപോത്താണ്.. മുന്നോട്ട് തന്നെ പോകാം... "തന്റെ മുറിയോ.. ഇത് വിശാലിന്റെ വീടാണ്.. " "തന്നെ പോലെ തന്നെ എനിക്കും അധികാരമുള്ള വീട്.. പോടോ അവിടുന്ന്..." എന്ന് പറഞ്ഞു ഞാൻ ആൽവിയെ തട്ടി അകത്തേക്ക് കയറി.. ഭാഗ്യം.. ഇനി പുറത്തുള്ളവർ കാണില്ലല്ലോ.. നാണം കെടുന്നത്... എന്നോർത്ത് ഞാൻ ശ്വാസം വിട്ടു. "ഓഹോ... അത്രക്കായോ... അല്പം മുൻപെന്നെ കാണണ്ടന്ന്.. ഇപ്പോ കണ്മുന്നിൽ നിന്ന് മാർഗം കളിയും... എന്നതാടി നിന്റെ ഉദ്ദേശം..? " "അതേയ്.. നമ്മൾ കാവിൽ നിന്നപ്പോൾ അച്ഛൻ കണ്ടു എന്നെ വിലക്കി.. ആ സങ്കടത്തിൽ ഓരോന്ന് പറഞ്ഞതാണ്... "ഞാൻ മുഖം കോട്ടി.. "നിനക്ക് സങ്കടം വരുമ്പോൾ വിട്ടു നിൽക്കാനും... അത് മാറുമ്പോൾ നെഞ്ചത്തോട്ടു കയറാനും ഞാൻ എന്നെ നിനക്കു എഴുതിത്തന്നിട്ടോന്നുമില്ലല്ലോ.. ഇറങ്ങി പോടീ... എന്റെ കൺവെട്ടത്തുന്നു... " "പോകില്ല..." "ഇല്ലേ..? " "ഇല്ല.. !! "ഞാൻ തറപ്പിച്ചു പറഞ്ഞു.. "നിന്നെ ഇവിടുന്ന് ചാടിക്കൻ പറ്റുവൊന്ന് ഞാനൊന്നു നോക്കട്ടെ..." അവന്റെ ഷർട്ടിന്റെ കൈമടക്കിയുയർത്തികൊണ്ട്.. മീശപിരിച്ചു..

"ആ നോക് നോക്.." ഞാൻ ധാവണിയുടെ മുന്താണി പിടിച്ചു ഇടുപ്പിൽ കുത്തി കൈകെട്ടി പറഞ്ഞു... "ഒരാണിന്റെ അടുത്ത് തന്നെ വേണം നിന്റെ വെല്ലുവിളി... അല്ലിയോ... നിക്ക് ട്ടോ.. " "ആാാ നിൽക്കുക തന്നെയാ... " ദേഷ്യം കൊണ്ടു മുഖം ചുമപ്പിച്ചുകൊണ്ട് അവൻ തുറന്നിട്ട വാതിൽ കൊട്ടിയടച്ചു സാക്ഷ ഇട്ടു കൊണ്ടെന്നെ തിരിഞ്ഞു നോക്കി. ഉള്ളിൽ നേരത്തെ കണ്മുന്നിലൂടെ മിന്നിമാഞ്ഞ "അദൃശ്യമായ അവന്റെ മുഖം തന്നെ ആണ് . അവൻ താലി ചാർത്തുന്ന പെണ്ണും " അവനെന്നെ സൂക്ഷിച്ചു നോക്കികൊണ്ട് ഓരോ അടിയും വെച്ചു കൊണ്ടെന്റെ അടുത്തേക്ക് വന്നു. അവന്റെ നോട്ടത്തിൽ ഞാൻ ദഹിച്ചു പോകുന്ന പോലെ.. എങ്കിലും ആ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നുമില്ല...

അടുത്തേക്ക് വരുന്ന ഓരോ നിമിഷവും കാന്തം പോലെ അവനെന്നെ അങ്ങോട്ട് ആകർഷിക്കുക ആയിരുന്നു എന്നത് ഒരു നഗ്ന സത്യമാണ്. എനിക്കെന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഇത് വരെ ഇല്ലാത്തത്.. !!!! എന്റെ കണ്മുൻപിൽ വന്നു എന്റെ കണ്ണിലേക്കു നോക്കി അവൻ വലതു കയ്യുയർത്തി എന്റെ ഇരു കവിളിലും പിടിച്ചമർത്തി... മനപൂര്വ്വം വേദനിപ്പിക്കാനെന്നോണം അമർന്ന അവന്റെ നഖങ്ങൾ... ചോര പൊടിച്ചെന്നു തോന്നുന്നു... പക്ഷെ എനിക്ക് നൊന്തില്ല.. അവന്റെ സ്പര്ശനം എന്നിൽ ഒരു വൈധ്യുത പ്രവാഹം ഉണ്ടാക്കിയിരിക്കുന്നു.... "ടീ.. മോളെ..." ശക്തമായി എന്നോടെന്തോ കയർത്തു പറയാൻ വന്നതും പരിസരം മറന്നു ഞാൻ അവനേ ചുംബിച്ചു..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story