നീലത്താമര💙: ഭാഗം 33

neelathamara

രചന: തൻസീഹ് വയനാട്

അതെ... അവന്റെ കഴുത്തിൽ എന്റെ ചുണ്ടുകൾ അമർന്നു. കണങ്കാലുകൾ പൊക്കി അവന്റെ കവിളുകളിലേക്ക്... അവിടെ നിന്നും കണ്ണിൽ... അവസാനം അവന്റെ നെറ്റിയിൽ ഞാനെന്റെ ഉമിനീർ പടർത്തി അമർത്തി അമർത്തി ചുംബിച്ചു..... അവസാനം കിതച്ചു കൊണ്ടു ഞാൻ അമര്ത്ഥിയടച്ച കണ്ണുകൾ തുറന്നു കൊണ്ടു കാലുകൾ തറയിലുറപ്പിച്ചു അവനേ നോക്കി തലയുയർത്തിക്കൊണ്ട് പിന്തിരിഞ്ഞു കൊണ്ടു മുറിക് വെളിയിലേക്ക് പോകാൻ തുനിഞ്ഞതും... അവന്റെ വലം കൈകൾ എന്റെ ഇടുപ്പിൽ പിടുത്തമിട്ടു. മുന്നോട്ടു പോകുവാൻ എടുത്തുവെച്ച കാലുകൾ തലയിലുറപ്പിച്ചു ഞാൻ പിന്തിരിയാതെ തന്നെ നിന്നു.... അവന്റെ നെഞ്ചിലേക്കെന്നെ പിന്തിരിച്ചു കൊണ്ട് തന്നെ വലിച്ചടുപ്പിച്ചു... ഒരു തരo ഞെട്ടലോടെ ചുണ്ടിലറിയാതെ പുഞ്ചിരി വിടർത്തികൊണ്ട് അവന്റെ മുൻപിൽ ഞാൻ പുറംതിരിഞ്ഞു നിന്നു. പതുക്കെ അവന്റെ വലം കയ്യെന്റെ ഇടുപ്പിൽ നിന്നും നഗ്നമായ വയറിലേക്ക് നിരങ്ങി നീങ്ങുന്നത് ഞാനറിഞ്ഞു....

ശ്വാസം പിടിച്ചു വെച്ചുകൊണ്ട് ഞാൻ കണ്ണുകൾ അമർത്ഥിയടച്ചു.. തടയാനെന്റെ കൈകൾക് ചലനശേഷി ഇല്ലാത്ത തരത്തിൽ മരവിച്ചു പോയിരുന്നു. !!!! അവന്റെ നനുത്ത വിരലുകൾ എന്റെ വയറിൽ അമർന്നു. എന്റെ ഉള്ളംകാലുകൾ നിലത്തു നിന്നും ഉയർന്നു പോയി.. നനുത്ത വശ്യതയുള്ള കാറ്റ് മുറിയിലേക്ക് പാരിജാതത്തിന്റെ പരിമളം പരത്തി.... മറ്റൊരു ലോകത്തേക്ക്, നാസികത്തുമ്പിലൂടെ കടന്നു പോയി... "മുൻപേ പറയാമായിരുന്നു.... !!!" ചുടു നിശ്വാസം കഴുത്തിലൂടെ പടർത്തികൊണ്ട് എന്റെ ചെവിയിൽ അവൻ താടിയുരസികൊണ്ട് മന്ദ്രിച്ചു... കണ്ണുകൾ ഉയർത്തി കൊണ്ടു അവന്റെ കുഞ്ഞുകണ്ണുകളിലേക്ക് നോക്കിയപ്പോൾ... അതിൽ നിറഞ്ഞു നിൽക്കുന്ന എന്റെ പ്രതിബിംബം അവനിൽ പ്രണയം വിടർത്തുന്നത് ഞാൻ അറിഞ്ഞു.... ഒരു പുഞ്ചിരിയിൽ തീർത്ത മറുപടിയിൽ ഞാൻ അവസാനിപ്പിച്ചു. അവനെന്റെ താടിയിൽ പിടിച്ചു പൊക്കി. "എന്നാത്തിനാ എന്റെ മനസ് നോവിച്ചെ...???" അവൻ മൃദുലമായി നനുത്ത ശബ്ദത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു...

"അറിയില്ല.. അച്ഛൻ വിലക്കിയപ്പോൾ...??? "ഞാൻ തലകുനിച്ചു... "അപ്പോൾ ഇപ്പോ ആ വിലക്കില്ല???" "അതുമറിയില്ല.. ഉള്ളിലെ ഇഷ്ടം പുറത്തു കാണിക്കാതെ മറക്കാൻ നോക്കി ആയിരം വട്ടം.. എന്നാൽ... അല്പം മുൻപ് എന്റെ മറുകിലമർന്ന നിന്റെ അധരങ്ങൾ എനിക്ക് കാണിച്ചു തന്നത് മറ്റൊരു ലോകമാണ്.. ഒരു കാന്തത്തെ പോലെ അതിനു ശേഷം നിന്റെ ഓട്ടോ നോട്ടവുമെന്നെ കൊല്ലാതെ കൊല്ലുന്നു. കഴിയുന്നില്ല ഒട്ടും അകലാൻ... " അവൻ സംശയത്തോടെ എന്നെ നോക്കി... "അതെ.. ഞാൻ നിന്നെ കണ്ടു ഈ. രൂപത്തിലല്ല.. മറ്റൊരു രൂപത്തിൽ.. നീ താലി ചാർത്തിയൊരു പെണ്ണും..." "ഞാനോ..? " "അതെ.. നീ തന്നെ... പക്ഷെ അവളുടെ മുഖം വ്യക്തമല്ല. എനിക്കറിയില്ല.. ഒരു മിന്നാമിനുങ്ങിന്റെ തിളക്കത്തിൽ എന്റെ കണ്മുന്നിലൂടെ മിന്നിമാഞ്ഞത് ഒരുപാട് മുഖങ്ങളാണ്. അതിൽ നിന്നെ മാത്രമേ എന്റെ ശരീരം ആവാഹിച്ചുള്ളു.. " . മറ്റൊരു ലോകം കണ്ടപോലെ ഞാൻ അവനോട് കണ്മുന്നിൽ മിന്നിമാഞ്ഞ സത്യങ്ങൾ പറഞ്ഞു തീർത്തു.. "നമുക്കൊന്നുകൂടി ആ ലോകം കണ്ടാലോ..? "

ചുണ്ടിലൊരു പുഞ്ചിരി വിടർത്തികൊണ്ട് ആൽവി എന്നെ നോക്കി പറഞ്ഞതും... എങ്ങിനെ എന്ന അർത്ഥത്തിൽ ഞാൻ അവനേ തലയുയർത്തി നോക്കി... "ദാ... ഇങ്ങനെ... "എന്നു പറഞ്ഞുകൊണ്ട് അവനെന്നെ പിന്തിരിച്ചു നിർത്തി മുടി വകഞ്ഞു മാറ്റി.... കഴുത്തിൽ ചുണ്ടുകളമർത്താൻ തുനിഞ്ഞതും... "കട്ട്‌.. !!!!!!" പെട്ടെന്ന് ജനൽ വഴി ആരോ അലറിപറഞ്ഞു.. നേരെ നോക്കിയപ്പോൾ നിരന്നു നില്കുന്നു അഞ്ചും... റയാൻ തലയിൽ കൈവെച്ചും.. ഞങ്ങൾ പെട്ടെന്ന് തന്നെ വിട്ടു നിന്നു... അവരെ നോക്കാൻ കഴിയാത്ത വിധം തലകുനിച്ചു... പല്ലിളിച്ചു.. "അതേയ്.. ഇതൊന്നും ഇന്റെ സ്ക്രിപ്റ്റിലില്ല.. കള്ളക്കളി കള്ളക്കളി... അല്ലെ ദേവു..." അവൻ മൂക്ക് ചീറ്റി... "അതെയതെ.. കള്ളന്മാരെ രണ്ടിനേം കയ്യോടെ പിടിച്ചു..." ദേവു കൈകെട്ടികൊണ്ട്... "വാതിൽ തുറക്കേടാ.. "(ആദി.. ) അപ്പോഴാണ് വാതിൽ അടഞ്ഞു കിടക്കുന്നത് ഓർമ വന്നത്... ആൽവി ഓടിച്ചെന്നു വാതിൽ തുറന്നു... അവരോരോരുത്തരും അവനേ ദഹിപ്പിക്കുന്ന തരത്തിൽ വരിവരിക്കു സൂക്ഷിച്ചു നോക്കികൊണ്ട് അകത്തേക്ക് കയറി.

"ഇങ്ങോട്ടു നീങ്ങി നിക്കേടാ.." (വിച്ചു ) അടുത്ത നിമിഷം ആൽവി ദേവിയുടെ അടുത്തേക് നീങ്ങി നിന്നു. "ചിന്നൂട്ടീ.. നീ പറ.. ഈ പ്രതികൾക് എന്ത് ശിക്ഷ നൽകണം..??? " (ആദി.. ) "തൂക്കിക്കൊല്ലണം... !!!"(ചിന്നു ) "അതെ... ഇവനെന്ന കഴുമരത്തിൽ ഇവളേ താലികൊണ്ട് കെട്ടിയങ് തൂക്കണം.." (റയാൻ.. ) "അപ്പോ.. വിച്ചു.. നിന്റെ കല്യാണത്തിന് നടത്തണോ അതോ അത് കഴിഞ്ഞു മതിയോ... "(ആദി.. ) "അതിനു മുൻപ് വേറൊരു കേട്ടൂടെ ഞാൻ നടത്തും.." അച്ചായൻ ആദിയെ നോക്കി പറഞ്ഞതും രുദ്ര സ്ഥലം വിട്ടു... അമ്മ വിളിച്ചു തോന്നുന്നു ഇപ്പോ വരാമെന്ന് പറഞ്ഞോടി... ആദി.. നോ നോ എന്ന അച്ചായനെ നോക്കി തലയാട്ടിയതും... എങ്കിൽ ക്രൂശിക്കൽ കുറച്ചോ എന്ന അർത്ഥത്തിൽ... അച്ചായൻ അവനു നേർക് ആക്ഷൻ കാണിച്ചു... ഒക്കെ ഞാൻ ഡീൽ ചെയ്തോളാമെന്ന് പറഞ്ഞു ആദി കണ്ണടച്ച് കാണിച്ചു... "എന്നാലും നീ എന്റെ അച്ചായനെ കേറി കിസ്സടിച്ചല്ലോ ദേവി... " ദേവു അവളെ നോക്കി വാ പൊത്തി ചോദിച്ചു.. "അതെ.. ഇത്രയും കാലമായിട്ടും ഞാൻ പോലും ഒരുമ്മ കൊടുത്തില്ല..."

എന്നു പറഞ്ഞു റയാൻ തലചൊറിഞ്ഞു... അവൾ നാണം കൊണ്ടു തലതാഴ്ത്തി ഞങ്ങളെ ഇടയിൽ നിന്നും ഓടി... അവളെ പിന്നാലെ അച്ചായനും പോകാൻ നിന്നതും അവനേ എല്ലാവരും കൂടെ പിടികൂടി.. "നിക്കേടാ.. ഉമ്മച്ചാ.. അങ്ങനെ അവൾ മാത്രം വെച്ചാൽ മതിയോ.. ഞങ്ങൾക്കും വെക്കണം.. "(റയാൻ അച്ചായന്റെ തോളേൽ കേറി.. ) "എന്നാ വെക്കണം..? " "ഓ.. എന്നാ... ഒന്നും അറിയാത്ത കുട്ടി..." (വിച്ചു ) "അറിയില്ലേൽ പറയാം... മുദ്ദുഗവ്.... വെക്കണമെന്ന്.. "(ആദി.. ) "യീശോ.. ഇന്നെന്റെ അവസാനം ആണോ.. " "അതേലോ... "(ദേവു.. ) "എങ്കിലും കൊല്ലുന്നതിനു മുൻപ് എല്ലാവർക്കും ഞാൻ കുരച്ചു മധുരം തരട്ടെ..? " "ഏഹ്... "നാലും കൂടെ അച്ചായനോട്.. "ആന്നേ... കുറച്ചുപഞ്ചസാര പൊടി... ഞാൻ ചത്താൽ തരാൻ കഴിഞ്ഞില്ലെങ്കിലോ..." (അച്ചായൻ ) "ആ എങ്കിൽ അങ്ങനെ... വേഗം കൊണ്ട ഉമ്മ വെക്കാൻ മുട്ടിയിട്ട് വയ്യ... "(റയാൻ ) അച്ചായൻ ഈ അവസരത്തിൽ തന്നെ ആണ് ദേവിയുടെ അച്ഛൻ തന്ന ഭസ്മം എല്ലാവർക്കും കൊടുക്കാൻ നല്ലതെന്ന് മനസ്സിലുറപ്പിച്ചു ജീൻസിന്റെ പോക്കറ്റിൽ കയ്യിട്ടു..

പക്ഷെ..??? ഇല്ല... !!! അത് നഷ്ടപ്പെട്ടിരിക്കുന്നു..??? !! അച്ചായന്റെ മുഖത്തു ഭീതിയേറി... കൈനീട്ടി നിൽക്കുന്നവരുടെ മുഖത്തേക്ക് നോക്കി.. കാലി കയ്യുമായി അവൻ കീശയിൽ നിന്നും ഒരു തരം പരവേശത്തോടെ അവരെ എല്ലാവരെയും മാറിമാറി നോക്കി... അടുത്ത നിമിഷം ജനവാതിലുകൾ കൊട്ടിയടക്കപെടുന്ന വിധത്തിൽ ശക്തമായ കാറ്റു വീശി... കടുത്ത ഇടിമിന്നലിൽ ഭൂമി പിളരുന്ന വിധത്തിൽ തറവാട് കുലുങ്ങി.. മൂക്കിലേക്കടിച്ചുകയറുന്ന പാലപ്പൂവിന്റെ ഗന്ധവും.....പതിവ് തെറ്റിച്ച മഴയും കാലാവസ്ഥക്ക് വിപരീതമായ മാദക ഗന്ധവും...... മാനം ഇരുണ്ടുകൂടി.. മഴ തിമിർത്തു പെയ്തു..... "അപകടം... !!! "ദേവിയുടെ അച്ഛൻ പറഞ്ഞത് വാക്കുകൾ അവന്റെ ചെവിയിൽ വീണ്ടും മുഴങ്ങി.... !!??? മരണം വരെ സംഭവിച്ചേക്കാവുന്ന കൊടിയ ആപത്ത്... !!! ... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story