നീലത്താമര💙: ഭാഗം 34

neelathamara

രചന: തൻസീഹ് വയനാട്

"അയ്യ്.... നിപ്പോന്താ ചെയ്യാ... ഈശ്വരാ... " "ആ പന്തല് കെട്ടിയ ഇടത്തൊക്കെ വെള്ളം കയറുലോ... പതിവില്ലാത്തൊരു മഴ ആണല്ലോ ദേവീ... " "കലവറ ഷീറ്റ് കൊണ്ടു മറച്ചു കെട്ടാൻ നോക്ക" "വേഗം... " "വേഗം... " ഓരോരുത്തരും പലതും പറഞ്ഞു പല ദിക്കിലേക്കോടി.... നാലുകെട്ടിന്റെ നടുത്തളത്തിൽ വെള്ളം നിറഞ്ഞു.. അകത്തളത്തിലേക്ക് കടക്കുമെന്ന് ഭയന്നുകൊണ്ട്... കപ്പും ബക്കറ്റുമെടുത്തുകൊണ്ട് സ്ത്രീജനങ്ങൾ നടുത്തളത്തിലേക്ക് കയറി വെള്ളം കോരി മറക്കാൻ തുടങ്ങി.. കൊടും മഴ നനഞു കൊണ്ടവർ ഓരോരുത്തരും.. "ഹെലെസ്സാ.... ഹേയ്ലസ്സ... പേമാരി കല്യാണം.. " "കല്യാണ പെണ്ണ് തേങ്ങ തിന്നാൽ.. " "കല്യാണ തലേന്ന് പേമാരി.. " "ചാടിക്കോ.. ചാടി മറിഞ്ഞോ.. " "അവരൊന്നും ചുരുളട്ടെ.. " "നമുക് നനയാലോ.. " എന്നൊന്നിച്ചു ഈണത്തിൽ പാടാൻ തുടങ്ങി.. താഴെയുള്ള ബഹളം കേട്ട് ഞങ്ങൾ അഞ്ചു പേരും.. താഴേക്ക് ഇറങ്ങി... മഴ നനഞ്ഞു കൊണ്ടു പാട്ടു പടി അകത്തളം വൃത്തിയാക്കുന്നത് കണ്ടപ്പോൾ എല്ലാവരും മുണ്ടും മടക്കി കുത്തി... ഓരോ ബക്കറ്റും എടുത്ത് അങ്ങോട്ടു ചാടി...

"അള്ളോഹ്.. അള്ളള്ളോഹ്..." റയാന്റെ വക അശരീരി.... "നിക്കാഹ് പൊളിക്കട്ടെ.. " അങ്ങനെ കോരി മറച്ചു മറച്ചു... നടുത്തളം ഏകദേശം കാലിയായി.. എല്ലാവരും വീണ്ടും വീണ്ടും ഒത്തു പാടാൻ തുടങ്ങി... മഴയുടെ ശക്തി ഗണ്യമായി കുറഞ്ഞു വന്നു.. "ഓം.... നമോ.. നാരായണായ..." "ഓം... ദേവി പാർവതീശ്വര നമഹ... " പെട്ടെന്ന് നല്ല ഈണത്തിൽ.. പ്രാർത്ഥന ഗീതം ആരോ... പിന്നിൽ നിന്നും... പാടാൻ തുടങ്ങി.. പൂജാമുറിയിൽ നിന്നാണ്. എല്ലാവരും കിതച്ചുകൊണ്ട് ശ്രദ്ധ തിരിച്ചു... ദേവി.. കയ്യിൽ പറിച്ചെടുത്ത മജന്ത നിറത്തിലുള്ള താമരകൾ. ഈറനോടെ നനഞ്ഞോട്ടിയ ധാവണിയുടെ നിറവും പൂവിന്റെ നിറവും ഒന്നു തന്നെ... എല്ലാവരുംഅവരറിയാതെ കൈകൾ കൂപ്പി... അവർ ഈണത്തിൽ വീണ്ടും പാടാൻ തുടങ്ങി... എല്ലാവരും ഭക്തിയോടെ അവളെ നോക്കി കണ്ണുകൾ അമർത്തി അടച്ചു. അവളുടെ മുഖത്തെ തേജസിൽ എനിക്ക് കൺപോളകൾ കൊണ്ടു കൃഷ്ണമണിയെ മറയ്ക്കാൻ മനസനുവധിചില്ല. ഞാൻ എന്റെ മിഴികളെ സ്വതന്തമാക്കി അവളെ മാത്രം നോക്കി...

വിരിഞ്ഞ താമരപ്പൂവുകളെ കൊണ്ടവൾ നടുത്തളത്തിലേക്കിറങ്ങി നഗ്നപാദങ്ങൾ നനച്ചുകൊണ്ട് നടുവിൽ സ്ഥാപിച്ച ഓട്ടുരുളിയിൽ മൺചിരാതിനാൽ ദീപം തെളിയിച്ചു. ശേഷം പൂവുകൾ കൊണ്ടു വൃത്താകൃതിയിൽ വിളക്കിനെ അലങ്കരിച്ചു.... കൈകൾ കൂപ്പി കൊണ്ടവൾ എഴുന്നേറ്റു. ശേഷം പാട്ടവസാനിപ്പിച്ചു കൊണ്ടു മന്ത്രോചാരണങ്ങൾ കൊണ്ടു അധരങ്ങൾ നിശബ്ദമാക്കി ശേഷം നിവർന്നു നിന്നു. പക്ഷെ എന്തോ ഒരു വ്യത്യാസം. പെട്ടെന്നവളുടെ കണ്ണുകളിൽ... വല്ലാത്ത തീക്ഷണമായ അനുഭൂതി.. എനിക്ക് ഉള്ളിൽ ഭയം അറിയാതെ കടന്നു കൂടി.. അതെ... വെളുത്ത കണ്ണുകൾ ഇളം സ്വർണനിറത്തിലേക്ക് നിറം മാറുന്നത് ഞാൻ നേരിൽ കണ്ടു. !!! കർത്താവെ.. ഞാൻ നോക്കിയപ്പോൾ സകലരും മയക്കത്തിലെന്ന പോൽ കണ്ണുകളടച്ചു നില്കുന്നു... അവളുടെ നോട്ടം എന്റെ നേർക്കാകുമോ എന്ന ഭയം എനിക്കുള്ളിൽ ഉണ്ടെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത് കൊണ്ടാകാം.. ഉടനെ ഞാൻ എന്റെ കണ്ണുകൾ അമർത്തി അടച്ചത്... ?????? "എല്ലാവരും കണ്ണു തുറന്നോളു.. "

"മഴ യാതൊരു തരത്തിലുള്ള വിഘ്‌നങ്ങളും ഉണ്ടാകാതിരിക്കാനുള്ള പൂജ അവസാനിച്ചിരിക്കുന്നു. എല്ലാവരും സമാധാനിച്ചു അവരവരുടെ ജോലി തുടർന്നു കൊള്ളുക. ഇത് ദേവിയുടെ അരുൾ. !!!!! നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമ... " അവൾ നനുത്ത സ്വരത്തിൽ പറഞ്ഞവസാനിപ്പിച്ചപ്പോൾ ഓരോരുത്തരും കണ്ണു തുറന്നു..... ഒരു പുതിയ ലോകത്തിലേക്കെന്ന പോലെ. മഴ പെയ്തു തെളിഞ്ഞ മാനം... വൈകുന്നേരത്തിന്റെ വെയിൽ ജനലഴികളിലൂടെ വരയ്ക്കുന്ന നേർത്ത വരകളുടെ ആകൃതികൾ ചുമരിൽ മനോഹരമായ ചിത്രങ്ങൾ പടർത്തി... എല്ലാവരും മനസ്സിൽ ആഹ്ലാദത്തോടെ... ദേവിയെ തലയിൽ തൊട്ട് അനുഗ്രഹിച്ചു... അവരവരുടെ ജോലികളിലേക്ക് മുഴുകി.. "ഡാ... ആൽവീ...കലവറയിൽ കെട്ടിയ ഷീറ്റ് അഴിക്കാൻ നടക്... അത് അഴിച്ചിട്ടു വേണം അവിടെ രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ... വൈകുന്നേരം ആകുമ്പോഴേക്കും കുടുമ്പക്കാരൊക്കെ ഇങ്ങത്തും... സന്ധ്യ കഴിഞ്ഞ്.. നാളേക്ക് ഹൽദി നടത്താനുള്ള കാര്യങ്ങൾ ഒരുക്കണം.. നാളെ വൈഷ്ണവിയുടെ വീട്ടിലാണ് ബാക്കി പരിപാടികൾ.

." ആദി... എന്നെ ചേർത്തു പറഞ്ഞു.. കാര്യങ്ങളുടെ ടൈം ടെബിളൊക്കെ എല്ലാവർക്കും കാണാപ്പാഠമാണ്... "നീ നടന്നോ.. ഞാനൊന്ന് സ്റ്റോർ റൂം വരെ പോയേച്ചും ശടേന്ന് അങ്ങേത്താം... "ആദിയെ അങ്ങോട്ടു വിട്ട് ഞാൻ സ്റ്റോർ റൂമിലേക്ക് പോയി.. എന്തിനാണെന്നല്ലേ.. എന്റെ കയ്യിൽ നിന്നും നഷ്ടപെട്ട വിലപ്പെട്ട വസ്തു അവിടെ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.. പത്മയുമായി കൂട്ടിയിടിച്ചപ്പോൾ.. തെറിച്ചു പോയതാകും ഭസ്മം എന്ന വിശ്വാസത്തിലാണ് ഞാൻ സമാധാനപരമായി നില്പുറപ്പിച്ചു നില്കുന്നത്.. ഉണ്ടാവണെ കർത്താവെ... അല്ലെങ്കിൽ..??? !!!! ഞാൻ വേഗത്തിൽ നടന്നു മുറിയാകെ അരിച്ചു പെറുക്കി.. നേരത്തെ തട്ടി താഴെ വീണ പൂക്കളൊക്കെയും ആരോ വൃത്തിയാക്കിയിട്ടുണ്ട്. ഉള്ള ചാക്കുകെട്ടുകളും കവറുകളും കൊട്ടകളും അതിന്റെ ഒക്കെ ഇടുക്കും മുക്കും ഞാൻ അരിച്ചു പെറുക്കി. ഇല്ല എവിടെയുമില്ല... പ്രതീക്ഷയുടെ ഒരംശം പോലും മനസ്സിൽ അവശേഷിക്കുന്നില്ല... ഇനിയെവിടെ തിരയും... മനസ്സാകെ അങ്കലാപ്പ്.. "ടാ.. അച്ചായാ... എനിക്കൊറ്റക്ക് പറ്റുന്നില്ല..

നീ വേഗം... വാ.. എവടെ പോയി പെറ്റു കിടക്ക നീ..." ആദി കലവറ ഭാഗത്തു നിന്നും അലറി വിളിച്ചു... പിന്നേ ഒന്നും ചിന്തിച്ചില്ല... അവന്റെ അടുത്തേക്ക് നടന്നു... ഒന്നുകൂടി പത്മയുടെ അച്ഛന്റെ അടുത്തേക്ക് തന്നെ പോകാം നാളെത്തെ തിരക്ക് കൂടി കഴിയട്ടെ... "ദെ.. വന്നുട.. ആദി... "എന്നു പറഞ്ഞു ഞാൻ ഷീറ്റ് അഴിക്കാൻ കൂടി.. നേരം സന്ധ്യ മയങ്ങി... ഷീറ്റ് അഴിപ്പു കഴിഞ്ഞു വൈകുന്നേരത്തെ ചായയും അപ്പവും കഴിച്ചു പന്തലിൽ ചെയർ ഇടാനും മേശ നിവർത്തനും നിന്നു... "ടാ.. റയാനെ... ഫോണിൽ കുത്താതെ മേശ പിടിക്കെടാ.." (വിച്ചു ) "അയ്യാ.. പുയ്യപ്പള ആണെന്ന് വെച്ച് റസ്റ്റ്‌ എടുക്കാനുള്ള പരിപാടിയൊന്നും മാണ്ട.. മോനെന്നെ പിടിച്ചോണ്ട്.. ഞാനിപ്പോ അകത്തു പച്ചക്കറി വാങ്ങിക്കൊടുത്തു വന്നിട്ടേള്ളൂ... ഇനി കൊർച് റസ്റ്റ്‌..." (റയാൻ ) "ടാ.. ഞാൻ അവൾക്കു കൊണ്ടുപോകാൻ മഞ്ഞൾ റെഡി ആക്കാൻ പറയട്ടെ രുദ്രയോട്.. നീ ഇതൊന്ന് പിടിട... "(വിച്ചു ) "അതൊക്കെ ഞങ്ങൾ കൃത്യമായി അരച്ച് റെഡി ആക്കാൻ തൊലി ചിരവി വിച്ചൂട്ടാ.. നീ പേടിക്കണ്ട..." (ദേവു കൈകഴുകി തുടച്ചുകൊണ്ട് പുറത്തേക്കിറങ്ങി.. ) "അല്ല.. ഒരു കുറവും വരരുതെന്ന് കരുതിയ ഞാൻ.." വിച്ചു ഇളിഭ്യനായി.. "അതൊക്കെ ഞങ്ങൾ പെണ്ണുങ്ങൾ ചെയ്യേണ്ട ജോലിയാ.. നീ തലയിടണ്ട.." (ചിന്നു )

"ഒരു ഭർത്താവെന്ന നിലയിൽ ഞാൻ എല്ലാം നോക്കണ്ടേ..." (വിച്ചുവിന് നാണം വന്നു ) "പിന്നേ.. വേണം.. വേണം... അതൊക്കെ ഭർത്താവായിട്ട് മതിട്ടോ..." (ആദി ) "ഇപ്പോഴേ ഒരു പ്രാക്ടീസ്.. ആയിക്കോട്ടെ.. അല്ലേടാ വിച്ചു.." (അച്ചായൻ ) "കാണിച്ചു തരാം ട്ടോ.. എന്നെ ഇട്ടു വാരുന്നതിനു നിങ്ങൾക്കും വരും ഇങ്ങനൊരു ദിവസം.." (വിച്ചു.. ) "എങ്ങനെ നടന്ന ചെക്കന കല്യാണം മാണ്ട പെണ്ണ് മാണ്ട... ഇപ്പോ കണ്ടില്ലേ.. നല്ല ബണ്ത്താവ് പോലും.. കഷ്ടം... "റയാനവനെ ഇളക്കി.. "പോടാ.. ഏരപ്പെ... ഒരു നിമിഷം ഞാൻ ഇനി ഇവിടെ നിൽക്കില്ല.. ഞാൻ പോയി അവളെ ഒന്ന് വിളിക്കട്ടെ... "(വിച്ചു തോർത്തും തലയിൽ കെട്ടി അകത്തേക്ക് ഓടി.. ) "എന്നാ പിന്നേ നേരത്തെ അതങ്ങു പറഞ്ഞ പോരെ.. മഞ്ഞൾ അരക്കണം പോലും... ഉമ്മ്.. ഉമ്മ്....."അകത്തേക്ക് ഓടുന്ന വിച്ചുവിനെ നോക്കി ആദി വിളിച്ചു കൂവി... "നീ പോടാ.. ഊളെ.... "അവൻ തിരിച്ചും... "അതേയ് വല്ലാതങ്ങു കളിയാക്കേണ്ട മോനേ... ഭാവി അളിയനാ..." (അച്ചായൻ ആധിയുടെ ചെവീല് ചെന്നു പറഞ്ഞു.. ) "ഭാവിയിൽ ദോഷം ചെയ്യൂവെ... "

"അയ്യോ.. അതു ഞാൻ ഓർത്തില്ല.." എന്ന് പറഞ്ഞു ആദി രുദ്രയെ നോക്കി... അവൾ അവനേ നോക്കി ചിരിച്ചു... അവൻ തിരിച്ചും... അവനേ കളിയാക്കി അച്ചായൻ മേലേക്ക് നോക്കിയപ്പോൾ ദേവിയുണ്ട് മുകളിലെ നിലയിൽ എന്തോ ചെയ്യുന്നു. സ്റ്റൂളിൽ കയറാൻ നോക്കുന്നു ഇറങ്ങുന്നു... നില്കുന്നു നോക്കുന്നു.... അവൻ മെല്ലെ അവിടുന്ന് ഇപ്പോ വരാമെന്ന് പറഞ്ഞു സ്കൂട്ടായി... ഉടനെ പടികേറി മുകളിലെത്തി.. "ഹലോ.. ഇതെന്ന.. മുകളിൽ..???? " അവൾ തിരിഞ്ഞു നോക്കിയപ്പോൾ..അച്ചായൻ കയ്യും കെട്ടി നില്കുന്നു. മുഖത്തൊരു ചിരി പടർന്നു പതുക്കെ അവൾ സ്റ്റൂളിൽ നിന്നു കാലെടുത്തു തറയിൽ അമർത്തി. "ഓഓഓ.... മടി.. മടി.. ഇനിയിതൊന്നും വേണ്ടാട്ടാ.... അതിന്റെ ടൈമൊക്കെ കഴിഞ്ഞു..." "എന്ത് കഴിഞ്ഞു..?" അവൾ സംശയത്തോടെ കണ്ണുകൾ വിടർത്തി ചോദിച്ചു. "മടി, നാണം, ലജ്ജ.. ഇതൊന്നും ഇനി നിനക്ക് ചേരില്ലാ... "അവൻ നടന്നു നടന്നു അവളുടെ അടുത്തെത്തി... "അതെന്താ..? അങ്ങനെ..? " "ഒരു ചൂളലും ഇല്ലാതെ കിസ്സടിക്കാം...കാണുമ്പോ നാണവും...

ഉമ്മ്... കൊള്ളാം..." ഞാനോരുമാതിരി ചിരിച്ചിരിച്ചു കണ്ണടച്ച് അവളെ നോക്കി.. അവളാകെ അലിഞ്ഞില്ലാതായി എന്ന് ഒറ്റ നോട്ടത്തിൽ മനസിലായി... "ഹ്മ്മ്.. എന്നാ എടുക്കുവാ..?? " "അത്.. ഉത്തരത്തിൽ ചെറുനാരങ്ങാ കെട്ടാൻ.. ദോഷം മാറാൻ... " "ഓ ... എങ്കി കെട്ടിക്കോ... ഞാൻ പൊക്കി തരാം... " "എന്ത്..?" അവൾ ഞെട്ടി ഞെട്ടീ.. "നിന്റപ്പനെ.. നേരെ നില്കെടി..." ഞാൻ കണ്ണുരുട്ടി.. അടുത്ത നിമിഷം അവൾ തിരിഞ്ഞു നിന്നു. ഞാൻ എടുത്തു പൊക്കി.അവൾ മുകളിലേക്ക് ഏന്തി വലിഞ്ഞു കെട്ടുന്നത് കണ്ടു ഞാൻ ഒന്നൂടെ ഉയർത്തി പിടിച്ചു.. മഴമാറിയ ഇളം കാറ്റടിക്കുന്നുണ്ടായിരുന്നു.. ഇളം വെയിലും.. പക്ഷെ കണ്ട്രോൾ കളയാൻ... ഒന്നൂടെ ഉയർത്തിയപ്പോൾ അവളുടെ വയറു ഭാഗം എന്റെ മൂക്കിൽ തട്ടി നിന്നു... കെട്ടിത്തുടങ്ങിയാൽ കയ്യെടുക്കാൻ പാടില്ലാത്തതു കൊണ്ടു അവൾ അവന്റെ ശ്വാസം അവിടെ തട്ടുന്നത് സഹിച്ചു നിന്നു... ദാവണി ഉണ്ടല്ലോ പക്ഷെ... ഇളം കാറ്റിലെവിടെയോ...ദാവണി പറന്നു പറന്നു... അവളുടെ തൊലിപ്പുറത്തു അവന്റെ നാസികാത്തുമ്പുരസി ........ തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story