നീലത്താമര💙: ഭാഗം 36

neelathamara

രചന: തൻസീഹ് വയനാട്

സൂര്യകിരണങ്ങൾ ഭൂമിയിൽ നിന്നും വിടവാങ്ങി തുടങ്ങി... പേരറിയാത്ത പ്രാണികളുടെ ചിലമ്പൽ പ്രകൃതിയിൽ കടന്നു കൂടി. ആളുകളുടെ കലപില ശബ്ദവും പാട്ടും കൂത്തും കൊണ്ടു പോകുന്ന വഴി നീളെ ശബ്ദ മുഖരിതമായി... നാട്ടിലുള്ള എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട് . പക്ഷെ ഹൽദിക്ക് നാട്ടുകാരുടെ അകമ്പടിയില്ല. അതുകൊണ്ട് തന്നെ പോകുന്ന വഴിക്ക് മഞ്ഞ മല്ലികകൾ കൊണ്ടു അലങ്കരിച്ച ഓരോ വാഹനവും അത്ഭുതത്തോടെ വഴിയിലുള്ളവർ നോക്കിനിന്നു. അവരാധ്യമായാണ് ഇത്തരത്തിലുള്ള ഒരു വിവാഹച്ചടങ്ങു കാണുന്നത് എന്നത് വ്യക്തം. മഞ്ഞൾ നീരാട്ടും കല്യാണ ചമയവും നമ്പൂതിരി വീട്ടുകാർക് ഉണ്ടെങ്കിലും ഇത് പോലെ പെൺവീട്ടിലേക്ക് ആൺവീട്ടുകാരുടെ ഈ എഴുന്നള്ളിപ് ചടങ്ങ് ഒന്നും ആരും നടത്തിയിരുന്നില്ല... ആർപ്പും കൊട്ടും കുഴൽ വിളിയുമായി മുൻപിൽ തന്നെ ആനച്ചമയത്തോടെ കടന്നു പോകുന്ന അഞ്ചoഗ സംഘത്തിന്റെ മുകൾ ഭാഗം തുറന്നു കിടക്കുന്ന പൂക്കളാൽ അലങ്കരിച്ച കറുത്ത ജീപ്പിന്റെ പുറം വശത്ത് ഇളം നിറത്തിലുള്ള പനിനീർ പൂക്കളാൽ "വൈഷ്ണവ " എന്നു മനോഹരമായി എഴുതിയിരിക്കുന്നു... അധികം വൈകിയില്ല. വളരെ പെട്ടെന്ന് തന്നെ..

വൈശുവിന്റെ തലയെടുപ്പുള്ള തറവാടിന്റെ മുൻവശത് വാഹനങ്ങൾ ഓരോന്നായി നിരന്നു നിന്നു.. ഭീമകാരമായി ഉയർന്നു നിൽക്കുന്ന പൂക്കളാൽ വര്ണാഭമാക്കിയ ഗേറ്റ് ആരൊക്കെയോ ചേർന്നു തുറന്നു. ഇരുവശത്തേക്കും തുറന്നു നിന്ന ഗേറ്റിന്റെ വാതിൽ പൊളികൾക്കിരുവശവും ചെറുക്കൻ വീട്ടുകാരെ സ്വീകരിക്കാൻ തയാറായി ആരോഹണ ക്രമത്തിൽ കുഞ്ഞു മക്കളെ തുടങ്ങി പ്രായമായവർ വരെ നിരനിരയായി ഞങ്ങളെ വരവേറ്റു... "ഹൈവ.. !!!!! കണ്ണു മഞ്ഞളിച്ച കായ്ച്ച..." (റയാൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി. നിരന്നു നിൽക്കുന്ന ആളുകളെ മുഴുവൻ കൂളിംഗ് ഗ്ലാസ് പൊക്കി നോക്കി കൊണ്ടു ചിരിച്ചു. ഞങ്ങൾ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി... അസ്സലായി അവർ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു... ആഘോഷം ഇവിടെയും ഒട്ടും മോശമല്ലെന്ന് ആദ്യ കാഴ്ചയിലെ മനസിലായി. കിരീടം വെച്ച രാജാവിനെ പോലെ നിൽക്കുന്ന വിച്ചുവിനെ കണ്ട ഉടനെ അവർ പൂച്ചെണ്ടു കൊടുത്തു വൈശുവിന്റെ അച്ഛനും അമ്മയും അകത്തേക്ക് ചെക്കനേയും പെണ്ണിനേയും ഇരുത്താൻ വേണ്ടി കെട്ടിയുണ്ടാക്കിയ സിംഹാസനത്തിലേക്ക് കയറ്റിയിരുത്തി.

അവനു മുഖത്തു ചമ്മലും ജാള്യതയും വിറയലുമൊക്കെയുണ്ട് എന്ന് അവന്റെ ചിരി കണ്ടാൽ അറിയാം ഉടനെ അവരുടെ കൂട്ടത്തിൽ കുറച്ചു പ്രായമായ സ്ത്രീ കയറി ചെന്നു അവനു മധുരം നൽകി.. ഒരു ഓട്ടു പാത്രം നിറയെ മധുരപലഹാരങ്ങൾ കയ്യിൽ പിടിച്ചു കയറി വന്ന സ്ത്രീ ഒരു ജാഗരി എടുത്ത് അവന്റെ അവയിൽ വെച്ചു കൊടുത്തു... അവനത് കഴിച്ചോണ്ട് ഞങ്ങളെ നോക്കി... ഒരു തരo ഇളി പാസാക്കി.. "അല്ലടാ അച്ചായാ ആ ജിലേബിക്ക് പുളി ആണെന്ന് തോന്നണ്ട്... ഓന്റെ മോന്ത എന്താ വളിച്ചിരിക്കുന്നെ " (റയാൻ... കുടിക്കാൻ കിട്ടിയ ജൂയ്‌സും കയ്യിൽ പിടിച് കൊണ്ടു എന്നോട്.. ) "എടാ അവനു ടെൻഷൻ ആയിട്ട... ഒരു പരിചയവും ഇല്ലാത്തവരുടെ ഇടയിലല്ലേ ഇരിക്കുന്നെ.. അതാ.. " "ഫോൺ വിളിച്ചു നടന്നപ്പോ ചെക്കൻ അറിഞ്ഞില്ല.. ഇങ്ങനെ ഉള്ള ചടങ്ങുകൾ ഒക്കെ ഉള്ളത്.." ( ആദി ) "നിനക്കും വരാനുള്ളതാ.... ട്ട.." ( ദേവു.. ) ദേവു അതു പറഞ്ഞതും.. ഞാൻ ആദിയെ നോക്കി ഇളിച്ചു കാണിച്ചു.. "പോടാ അച്ചായൻ തെണ്ടി" എന്നവൻ ചുണ്ടനക്കി കാണിച്ചുകൊണ്ട് അവൻ രുദ്രയെ നോക്കി കണ്ണിറുക്കി...

അവൾ നാണത്താൽ ചിന്നുവിന്റെ മറവിൽ പറ്റി... "ഈ പെണ്ണെന്നെ തള്ളിയിടുവോ..." എന്നു ചോദിച്ചു ചിന്നി കുതറി മാറി.. ഞാൻ അതു കേട്ടു ചിരിച്ചുകൊണ്ട് നേരെ നോക്കിയത് പത്മയെ ആണ്.. അവളീ ലോകത്തൊന്നും അല്ല.. കൊണ്ട് വന്ന മഞ്ഞൾ അലങ്കരിച്ച മേശപ്പുറത്തു വെച്ചു കൊണ്ടു വൈഷ്‌ണവിയെ വിളിച്ചു കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്... അവളിലേക്ക് നോക്കി ഞാൻ നിൽകുമ്പോൾ... ഒരു ഇളം തെന്നലിനെ കൂട്ടു പിടിച്ചുകൊണ്ടു എന്റെ അരികിലൂടെ അവൾ ദേവുവിനെയും ചിന്നുവിനെയും രുദ്രയെയും കൈപിടിച്ച് അകത്തേക്ക് പോയി... ഒന്നു നോക്കിയാലെന്നാ.. ഹും... ഞാൻ വീണ്ടും ഇളിഭ്യനായി.. സിംഹാസനത്തിലിരുന്ന് വരുന്ന ബന്ധു മിത്രാതികളുടെ കയ്യിൽ നിന്നും ലഡ്ഡുo ജിലേബീയിം തിന്ന് കൊഴുക്കുന്ന വിച്ചുവിനെ നോക്കി നിന്നു. കൂടെ റയാനും ഉണ്ട് പക്ഷെ അവനാ പലഹാരപാത്രം നോക്കി വെള്ളമിറക്കുകയാണ്... "ടാ... !!!" ഞാനവനെ ഞെട്ടിച്ചു.. "എന്താടാ.. അച്ചായാ...? " "നീ അവന്റെ വയറിളക്കുവോ.. നിനക്ക് വേണേൽ പോയെടുത്തു തിന്ന്.. "

"ഹീ... എങ്കി ഞാൻ കയ്യിട്ടു വാരിയിട്ട് വരാം... " "കല്യാണ ചെക്കന്റെ അടുത്ത കൂട്ടുകാരനാണ് എന്നാ നിലക്ക് കയ്യിട്ടു വാരണേ.. നാണം കെടുത്തരുത്..."ഞാൻ കൈകൂപ്പി.. "വോകെ.." എന്നു പറഞ്ഞവൻ സ്റ്റേജിലേക്ക് കയറി.. അതല്ല തമാശ പക്ഷെ.., റയനോടിയപ്പോൾ.. ടാ റയാനെ ഞാനും കൂടെ എന്നു പറഞ്ഞു ആദിയും അവന്റെ കൂടെ ഓടി... ഇവനവനെക്കാൾ മൂത്തിരിക്കുവായിരുന്നെന്ന് (കൊതി ) അപ്പോഴാ എനിക്ക് മനസിലായെ കർത്താവെ.. "പെണ്ണിറങ്ങുകയാണ്... താലപ്പൊലി കൊണ്ടുവാ... " ആരോ വിളിച്ചു പറഞ്ഞു.. എല്ലാവരും അടഞ്ഞു കിടക്കുന്ന മുറിയുടെ പുറത്തേക്ക് നോക്കി... വിച്ചു പ്രത്യേകിച്ച്. അലങ്കരിച്ച മരവാതിൽ തുറക്കപ്പെട്ടു. !!! കൂടിനിന്ന ജനങ്ങൾ ആർപ്പുവിളിക്കാൻ തയാറായി നിന്നു. ഉള്ളിലുണ്ടായിരുന്ന രുദ്ര പത്മ ചിന്നു, മൂന്നും കൂടെ താലപ്പൊലി എടുത്തു പുറത്തേക്ക് നിന്നു അകത്തേക്ക് നോക്കി വൈശുവിനോട് പുറത്തേക്ക് ഇറങ്ങാൻ ആംഗ്യം കാണിച്ചു. മെഹന്തി ഇട്ടു ചുമപ്പിച്ച പാദങ്ങൾ പതുക്കെ അവൾ പുറത്തേക്ക് എടുത്തു വെച്ചു.

അവൾ പുറത്തിറങ്ങിയാൽ ഉടനെ കൂക്കി വിളിക്കാൻ നിൽക്കുന്നവരും പൂവെറിയൻ നിൽക്കുന്നവരും ജാഗരൂകരായി നിന്നു. ഇളം മഞ്ഞ കലർന്ന സാരിയുടുത്തുകൊണ്ട് ആഭരണങ്ങൾ അണിഞ്ഞു സുന്ദരിയായ വൈഷ്ണവി വാതിൽ പടി കടന്നു പുറത്തേക്ക് എത്തിയതും... അങ്ങു ദൂരെ നിന്നും.... "അലാഹു അക്ബർ അള്ളാഹു അക്ബർ... "ബാങ്കിന്റെ അലയൊലി.... പെട്ടെന്ന് കൂടി നിന്ന ജനങ്ങൾ എല്ലാവരും നിശബ്ദരായി. "മർഹബ.. യാ റബ്ബൽ ആലമീൻ... " റയാൻ സ്റ്റേജിൽ നിന്നും മന്ദ്രിച്ചു. എല്ലാവരും ചൂണ്ടു വിരൽ ചുണ്ടോടടുപ്പിച്ചു കുട്ടികളോട് വരെ നിശബ്ദമായിരിക്കാൻ ആംഗ്യം കാണിച്ചു... വൈഷ്ണവിയെ... സ്ത്രീജനങ്ങൾ എല്ലാവരും കൂടെ അകമ്പടി കൂടി നിശബ്ദമായ് പൂക്കളെറിഞ്ഞു കൊണ്ടു വിച്ചുവിന്റെ അരികിൽ കൊണ്ടിരുത്തി. അവളെ കണ്ടപ്പോൾ എഴുന്നേറ്റു നിന്ന വിച്ചുവിനെ റയാൻ പിടിച്ചിരുത്തി തുറന്നു വെച്ച അവന്റെ വായിലേക്ക് ഒരു ലഡ്ഡു മുഴുവനായി വെച്ചു കൊടുത്തു. ബാങ്ക് കൊടുത്തു കഴിഞ്ഞു... വൈശുവിന്റെ കുടുമ്പത്തിലെ കാരണവരും വിച്ചുവിന്റെ കുടുമ്പത്തിലെ കാരണവരും ഒന്നിച്ചു മഞ്ഞൾ തട്ടെടുത് അവരുടെ മുൻപിലേക്ക് വെച്ചു....

ഇരുവര്കും ഇരു കവിളിലും മഞ്ഞൾ തേച്ചു കൊടുത്തു. ശേഷം നാണത്താൽ മുഖം തുടുത്ത് ഇരിക്കുന്ന വൈശുവിനു വിച്ചുവിനെ കൊണ്ടു മധുരം കൊടുപ്പിച്ചു... അവനിപ്പോഴും അവളെ വായ നോക്കി കഴിഞ്ഞിട്ടില്ല... കഷ്ടം.. അങ്ങനെ നിരനിരയായി കൂടി നിന്നവരൊക്കെയും അവരുടെ ഇരു കവിളിലും മുഖത്തും മഞ്ഞൾ തേച്ചുകൊടുക്കാൻ തുടങ്ങി.. അവസാനം ഞങ്ങളുടെ ഊഴം... "അച്ചായാ.. ഇവനെയങ്ങു.. !!! "എന്ന രീതിക്ക് എന്നെ നോക്കികൊണ്ട് ദേവു റയാൻ ചിന്നു അവരുടെ അടുത്തേക്ക് നടന്നു. ഞാനും മീശപിരിച്ചു കൈകൾ മടക്കികേറ്റി റെയ്ബാൻ ഊരി പിന്കഴുത്തിൽ തൂകി മുണ്ടും മടക്കി കുത്തി അവർക്കു പിന്നാലെ കയറി... ഞങ്ങൾ നാലും അവനേ വട്ടം കൂടി... എന്നെ ഒന്നും ചെയ്യല്ലേ എന്ന രീതിക്ക് അവൻ ഞങ്ങളെ നോക്കി ഉമിനീരിറക്കി.. "വൈശു മോളെ.. നീയിന്നു മഞ്ഞൾ നീരാട്ട് നടത്തിയർന്നോ...?? "ഞങ്ങൾ നാലും കൂടെ "ഉവ്വ്..." അവൾ മറുപടി തന്നു "പക്ഷെ ഇവൻ നടത്തിയില്ല അപ്പോ നമുക്കതങ് നടത്തിയേക്കാം അല്ലെ...?? " വീണ്ടുo ഞങ്ങൾ അഞ്ചും.

"ഓ... "എന്നു പറഞ്ഞവൾ ചുണ്ടുപൊത്തി ചിരിച്ചു... "അയ്യോ.. അത് ആണുങ്ങൾ ചെയ്യണ്ട.. കുളി പെണ്ണുങ്ങൾകാണു..." അവൻ തല പൊത്തി.. "ടാ... ഇത് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ അവകാശം ഉള്ള കാലമാ.... സമത്വം.... അറിയില്ലേ..." (ആദി അവന്റെ ചെവി പിടിച്ചു.. ) "ഉവ്വോ..." അവൻ കാറി... കരഞ്ഞു.. "ഉവ്വല്ലോ... ന്ന തുടങ്ങാം.ആക്ഷൻ.. .." (റയാൻ ) "ഈശ്വര..... !!!!" "ഹാപ്പി ദിവാലി.. ഹ ഹ ഹ.... " നാലും കൂടെ മുന്നിൽ നിരത്തിയ മഞ്ഞൾ പാത്രത്തിൽ അവന്റെ തലയിൽ പിടിച്ചു നേരെ കൊണ്ട് പോയി കമഴ്ത്തി ഉറച്ചു തേച്ചു... ഒടുവിൽ പാത്രം സ്വത്രന്തമാക്കിയപ്പോൾ... മഞ്ഞ വിച്ചു.. "ഞ്ഞം ഗ്ലപ് ഗ്ലുപ്... " എന്നു പറഞ്ഞു വായിൽ കേറിയ മഞ്ഞൾ അവൻ തുപ്പി... കണ്ണു തുടച്ചു ഞങ്ങളെ നോക്കി "ആക്രാന്തം കാണിച്ചു ഇയ്യത് തിന്നോ.. "(റയാൻ ) "തിന്നെടാ... ഇനി നിങ്ങളൂടെ തിന്നെന്ന് "പറഞ്ഞവൻ മുഖത്തു കനത്തിൽ കിടക്കുന്ന മഞ്ഞൾ കൈകൊണ്ട് തുടച്ചെടുത് ഞങ്ങളെ മുഖത്തുo ശരീരത്തിലും തേച്ചുരച്ചു... റയാനെ പ്രത്യേകിച്ചും പിടിച്ചു... "ഉമ്മാ.... " "ബാപ്പ.... നിക്കട അവിടെ... "വിച്ചു... എല്ലാവരെയും പിടിക്കാനോടി.. അവൻ വരുന്ന വഴിയിലുള്ളവരെയൊക്കെ അവൻ മഞ്ഞളിൽ കുളിപ്പിച്ചു . വൈശു ഇതിനിടക്ക് ചിരിയോ ചിരി...

വിച്ചു തിരിഞ്ഞു നോക്കിയപ്പോൾ.. അവൾ വാപൊത്തി ചിരിക്കുന്നു.. "നിനക്കും തെരാടി "എന്നു പറഞ്ഞവൻ അവളുടെ ദേഹം മുഴുക്കെ തേച്ചു... എല്ലാവരും ഓടി ഓടി ക്ഷീണിച്ചു... പക്ഷെ ഇതിനിടക്ക് അവന്റെ കയ്യിൽ നിന്നു വളരെ വിദഗ്ധമായി രക്ഷപ്പെട്ട ഞാൻ അവനേ കാണാതെ ഒരു തൂണിന്റെ മറവിലായിരുന്നു. അവൻ കുഴങ്ങി ഇരുന്നിടത്തു നിന്ന് തലചെരിച്ചു നോക്കിയപ്പോൾ ഞാൻ ആശ്വാസത്തിൽ പുറത്തേക്ക് നോക്കി അവനേ കണ്ടപ്പോൾ പല്ല് മുഴുവൻ കാണിച്ചു ഒരിളി കൊടുത്തു. "എടാ.. പട്ടി അച്ചായാ.. ഞങ്ങളൊക്കെ ഈ കോലത്തിൽ നീ മാത്രം അങ്ങനെ രക്ഷപെട്ടൽ എങ്ങനാ... പിടിയെടാ അവനേ..." നിങ്ങൾ കരുതി കാണും ആ പറഞ്ഞത് വിച്ചു ആണെന്ന് എന്നാൽ അല്ല ആദി ആയിരുന്നു.. മഞ്ഞയിൽ കുളിച്ച എല്ലാവർക്കുമിടയിൽ ഞാൻ മാത്രം ഇങ്ങനെ നിന്നാൽ എങ്ങനാ... കണ്ണുകടി... അല്ലാതെന്ന... "യീശോ.. ഞാനോടി... " "പടച്ചോനെ.... പിടിച്ചോ.... " "സിവനെ... ഇവനെ ഇന്ന് ഞാൻ.." എല്ലാരും കൂടെ എന്നെ ഇട്ടോടിച്ചു... കാണുന്ന ചയറും മേശയും ഒക്കെ തട്ടി മാറ്റി ഞാനോടി...

അച്ഛനമ്മമാരും കുടുമ്പക്കാരും ഞങ്ങളുടെ കളി കണ്ട് നോക്കി ചിരിക്യാ... "പിടിയെടാ ശുമ്പാ.... "എന്ന് അമ്മാവൻ റയാനെ നോക്കി വിളിച്ചു കൂവി.. "തനിക്കുള്ളത് ഞാൻ തേരാടോ കിളവ.." എന്നു മനസിൽ കരുതി എന്റെ ഓട്ടം തുടർന്നു... അവസാനം അവരൊക്കെ ഒരു സൈഡിലും ഞാൻ മറുപുറത്തും... അവർ നീങ്ങുമ്പോ ഞാൻ നീങ്ങുo അതുകൊണ്ട് പിടികിട്ടതില്ല.. പക്ഷെ..??? !! "ദേവീ.. പിടി.. !!" "മോളെ.. പിടിച്ചു വെചൊ... " അച്ഛനും അമ്മയും പൊറത്തൂന്ന്... തിരിഞ്ഞു നോക്കിയപ്പോൾ ദേവി പ്രത്യക്ഷപ്പെട്ട പോലെ ദേവി ഉള്ളിലെ വാതിൽ തുറന്നെന്റെ മുൻപിൽ... അവളെന്നെ പിടിക്കാതിരിക്കാൻ ഞാൻ.. അവളെ നോക്കി സൈറ്റ് അടിച്ചു... വലത്തേ കണ്ണും ഇടത്തേ കണ്ണും മാറി മാറി... അവളാകെ പതറി വിയർത്തു മാറി നിൽകുമെന്നാണ് ഞാൻ കരുത്യേ.. പക്ഷെ.. മാതാവേ ഞാൻ പെട്ടു. ആഹാ.. എങ്കിൽ ശെരിയാക്കി തരാമെന്ന രീതിക്ക് ധാവണിയെടുത്തു കുത്തി അവളെന്റെ രണ്ടു കയ്യും പുറകോട്ടു ചേർത്തു പിടിച്ചു.... "യീഹാ...... " പിന്നൊരൊറ്റ തേപ്പായിരുന്നു അറഞ്ചം പുറഞ്ചം.....

എന്റെ കുരിശു മാല വരെ മഞ്ഞിച്ചു അതിലെ കർത്താവെന്നേ നോക്കി ചിരിക്കുന്ന പോലെ തോന്നി.. വെറും ചിരിയല്ല... ആദ്യമേ പിടികൊടുത്തിരുന്നേൽ എനിക്കീ ഗതി വരില്ലായിരുന്നല്ലോ എന്നാ രീതിക്ക്..... ഒരാക്കിയ ചിരി... "ഹേയ്.... നമ്മൾ ജയിച്ചേ... പറയു വൈശു... "വിച്ചു വിന്റെ വായ്നോട്ടം തുടരും... അങ്ങനെ ക്ഷീണിച്ചവശരായി എല്ലാരും ഒരു വഴിക്കായി.. എന്നു തന്നെ പറയാം... അല്പം വിശ്രമിച്ചു കഴിഞ്ഞു ഫുഡ്‌ കഴിക്കാമെന്ന തീരുമാനത്തിലെത്തി... എല്ലാവരും.. വൃത്തിയാകാനും ഡ്രസ് മാറാനും പോയി... ഈ അവസ്ഥ ആകുമെന്ന് അറിയുന്നതുകൊണ്ട് ഡ്രെസൊക്കെ നേരത്തെ തയാറാണ്. എല്ലാവരും ഓരോ വഴിക്ക് പോയി.. വിച്ചു വൈശു അണ്ടർ കണ്ട്രോൾ. ആദി രുദ്ര കാണാനില്ല... എവിടാണോ എന്തോ.. ദേവു ചിന്നു ഫ്രഷ് ആകുവാ.. ഇനി ഒരാൾ കൂടി ബാക്കിയില്ലേ.. അവളെ അങ്ങനെ വെറുതെ വിടാമോ..???

ബാ നമുക്ക് തിരയാം...... നോക്കി നോക്കി ഞാൻ തറവാടിന്റെ മുകളിലെ നിലയിൽ എത്തി.. ആരുമില്ല.. നിശബ്ദധ മാത്രം.. തിരിച്ചു പോകാൻ ഒരുങ്ങിയ ഞാൻ കൊലുസിന്റെ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.... "ദാ ഇറങ്ങി വരുന്നു... എന്റെ പെണ്ണ്. !!!"പക്ഷെ ഒരു വ്യത്യാസമുണ്ട്.. മുറിയിൽ നിന്നല്ല സ്റ്റൂളിൽ നിന്നാണ് ഇറങ്ങുന്നേ താഴേക്ക്.. കട്ടിലിൽ സ്റ്റൂൾ വെച്ച് അതിനു പുറത്താണ്.... ഞാൻ പിന്നേ ഒന്നും നോകീല വേഗം ഉള്ളിലേക്ക് ചെന്നു കതകടച്ചു. അവൾ കട്ടിലിനു മുകളിൽ നിന്നെന്നെ കണ്ടു ഞെട്ടി തുറിച്ചു നോക്കി.. അവളെ നോക്കി വശ്യമായൊന്ന് ചിരിച്ചു കൊണ്ടു ഞാൻ മുട്ട് കുത്തി നിന്ന് എന്റെ വലം കയ്യുയർത്തി അതിലേക്ക് അവളുടെ പാദം വെക്കാൻ ആംഗ്യം കാണിച്ചു...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story