നീലത്താമര💙: ഭാഗം 37

neelathamara

രചന: തൻസീഹ് വയനാട്

അവളെ നോക്കി വശ്യമായൊന്ന് ചിരിച്ചു കൊണ്ടു ഞാൻ മുട്ട് കുത്തി നിന്ന് എന്റെ വലം കയ്യുയർത്തി അതിലേക്ക് അവളുടെ പാദം വെക്കാൻ ആംഗ്യം കാണിച്ചു... അവൾ ആശ്ചര്യത്തോടെ എന്റെ നേർക് നോട്ടമുന്നയിച്ചു.... "വെക്ക്... !!! മറുചോദ്യമില്ലാതെ നീ എന്റെ ഉള്ളം കയ്യിൽ പാദസ്പര്ശനം ചെയ്യില്ലേ..?? " എന്താണീ സംഭവിക്കുന്നതെന്നറിയാതെ അവളെന്നെ മുഷിപ്പിക്കേണ്ടെന്നു കരുതിയാകും പാവാട അല്പം പൊക്കി വെളുത്ത വലതു പാദം എന്റെ കൈകളിലേക്ക് പധിപ്പിച്ചത്. മിനുസമാർന്ന കാൽപാദങ്ങൾ.. വെളുത്ത ഇളo റോസു നിറത്തിലുള്ള നഖങ്ങൾ വെട്ടിയൊതുക്കിയത് മനസ്സിൽ ഒരു കുളിർമ ഉണ്ടായെങ്കിലും... എന്റെ ഉള്ളിലെ ഗൂഢലക്ഷ്യം നടത്താനുള്ള അടവായിരുന്നു ഇതെന്ന തിരിച്ചറിവ് പെട്ടെന്നുണ്ടയി... തലയുയർത്തി നോക്കിയൊന്നവളിലേക്ക് പുഞ്ചിരി തൂകികൊണ്ട് ഒരൊറ്റ വലിയായിരുന്നു. പ്ദഹോം... ദെ കിടക്കുന്നു മലർന്നടിച്ചു മെത്തയുടെ മീതെ അവൾ. "ആഹ്...." അവൾ ശബ്ദമുണ്ടാക്കി...

പൊടുന്നനെ നിലത്തു നിന്നും ഞാൻ എഴുന്നേറ്റു അവളുടെ മീതെ കൈകൾ ഇരുവശത്തേക്കും പിടിച്ചുയർന്നു കൊണ്ടു അവളെ നോക്കി... "ഏയ്‌.. എയ്... എന്താ ചെയ്യുന്നേ..??" "ഹ... അച്ചായൻ ചെയ്തില്ലല്ലോ.. ചെയ്യാൻ പോകുവല്ലേ... !!!! "എന്റെ ചുണ്ടുകൊണ്ട് മീശ കടിച്ചെടുത്തു കൊണ്ടു അവളെ നോക്കി പറഞ്ഞു.. അവളാകെ പരവശയായിരുക്കുന്നു... കുതറി മാറാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു എല്ലാം.. "ഹ.. കിടക്കെന്റെ പെണ്ണേ... " "എന്നെ പിടിച്ചു വെച്ച് അവർക്കു മുന്നിലേക്ക് ഇട്ടുകൊടുക്കുമ്പോ ഈ പേടി ഒന്നും കണ്ടില്ലല്ലോ.... ഹ്മ്മ്..?? " നെറ്റിയുയർത്തി കൊണ്ടു ഞാൻ അവളെ രൂക്ഷമായി നോക്കി.. "അ.. അ.. അത്... ഞാ... " "അത് നീ തന്നെ.. അപ്പോ അതിനൊരു മറുപടി വേണ്ടെ... തന്നില്ലെങ്കിൽ മോശവല്ലേ... " "സൊ.. സോറി... ഇനി ചെയ്യില്ലന്നേ..." "ഇനി നീ ചെയ്യില്ലെന്നെനിക്കുമറിയാം... കാരണം ഇപ്പോ ഞാൻ ചെയ്യാൻ പോകുന്നത് നീ മറന്നാലേ എനികിട്ടിനി പണിയാൻ നിനക്ക് തോന്നുള്ളൂ.... പക്ഷെ ഇത് മറക്കില്ലല്ലോ.... ഹ ഹ... " "ദെ.. പ്ലീസ്... അവിവേകമൊന്നും ചെയ്യരുത്... സോറി പറഞ്ഞില്ലേ... " "അച്ചോടാ മുത്തേ... സോറി ഞാൻ കേട്ടില്ല.. ഒന്നൂടെ പറഞ്ഞെ.. " "ഏഹ്... " "ആഹ് ന്നേ .. പറ... " "സോറി... " "കേട്ടില്ലല്ലോ.. " "സോറിട്ടോ.... " "കേൾകുന്നില്ലല്ലോ..."

ഞാൻ എന്റെ ചെവിയിൽ വിരൽ ഞൊടിച്ചു പറഞു... "ചെവി അടിച്ചു പോയോ...?? " അവൾക് ഈർഷ്യം വന്നു... എന്നാ ചന്തമാ കാണാൻ.. " കർത്താവെ.. പോയോ... നീ ഒന്നു നോകിയെ... "എന്നു പറഞ്ഞു ഞാൻ അവളുടെ കവിളിലേക്ക് എന്റെ മഞ്ഞൾ പുരണ്ട കവിൾ ചേർത്തുരസി.. "ആഹ്ഹ്...." "എന്നാടി വേദന ഉണ്ടോ..?? " "കുത്തുന്നു... " "എന്നാ..? " "താടി...!!!" "ഓ.. താടി... അതിപ്പുറം ആയോണ്ടാ.. അപുറത്തുണ്ടോ എന്ന് നോകിയെ.. " "ഏയ്‌.. ഏയ്‌.. വേ... " ബാക്കി അവൾ പറഞ്ഞു എന്റെ നെഞ്ചിൽ കൈവെച്ചമർത്തിയതും പൂർത്തീകരിക്കാൻ അനുവദിക്കാതെ ഞാൻ അപ്പുറെ കവിളിലും എന്റെ രോമാവൃതമായ കവിൾ കൊണ്ടു തടവിയെടുത്തു.... "സ്.. സ്...." അവൾ എരിവ് വലിച്ചു കൊണ്ടെന്റെ സെൽവറിൽ മുറുക്കെ പിടിച്ചു... അടച്ചു ചുരുക്കിയ കണ്ണുകളിലേക്ക് ഞാൻ നോക്കി... കുഞ്ഞിളം ചുണ്ടുകൾ വെളുത്ത കവിൾ തടങ്ങൾ.. വിയർതൊഴുകുന്ന കൃതാവ്... ഞാൻ പതുക്കെ അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി അവളുടെ മുഖത്തോടടുത്തു ചെന്നു. എന്റെ ശ്വാസം അവളുടെ നാസികത്തുമ്പിൽ ചേർന്നത് കൊണ്ടാകാം അടച്ചമർത്തിയ കണ്ണുകൾ പതുക്കെ തുറന്നത്... വല്ലാത്തൊരു കാന്തിക ശക്തിയുള്ളതു പോലെ... ഞാനവളിലേക്ക് അലിഞ്ഞു ചേരുന്നു...

ഇരുവശത്തും പൊക്കി വെച്ച കൈകൾക്ക് ബലം കുറയുന്നത് പോലെ.. ഞാനവയെ സ്വതന്ത്രമാക്കി... എന്റെ ചൂടുള്ള നെഞ്ചവളുടെ മാറിടത്തിലേക്ക് അമർന്നു... ഗതി കൂടുന്ന അവളുടെ ശ്വാസ നിശ്വാസങ്ങൾ സ്വന്തമാക്കാനുള്ള ആഗ്രഹത്താൽ ഞാനവളുടെ അധരത്തിലേക്ക് എന്റെ ചുണ്ടുകൾ അമർത്താൻ വെമ്പൽ കൊണ്ടു. അവളുടെ പിടുത്തം മുറുകി മുറുകി വന്നു.. അതേന്റെ സിരകളിൽ ചൂടുപടർത്തി.. അവളുടെ ചൂട്.. !! ഒരു നൂലിഴയുടെ വ്യത്യാസത്തിൽ ഞങ്ങളുടെ അധരങ്ങൾ.... !!!!!! തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്ന ഉമിനീരിനെ അവളുടെ മധുരമാർന്ന ഉമിനീര് പടർത്തി സ്വതന്ത്രമാക്കാൻ ഞാൻ അവിടങ്ങളിലേക്ക് എന്റെ മേൽചുണ്ട് പതിപ്പിച്ചതും "!ക്ടക്കെ..... ""?? !!!" പെട്ടെന്നൊരു ശബ്ദം...ജനൽ പാളി കൊട്ടിയടഞ്ഞു... ഞങ്ങൾ ഞെട്ടിക്കൊണ്ട് അവിടേക്ക് നോക്കി... അവൾ എന്നെതട്ടി മറിച്ചു കുതറി മാറി പുറത്തേക്കോടി... "ഏയ്‌.. പത്മ... നിൽക്... !!" അപ്പോഴേക്കും അവൾ ഓടി മറഞ്ഞിരുന്നു... എങ്കിലും കാറ്റൊന്നുമടിച്ചില്ലല്ലോ.. എങ്ങനെ ജനൽ ഇത്ര ശബ്ദത്തോടെ അടഞ്ഞു..??

ആരെങ്കിലും വന്നോ ഇനി..?? മനസിനൊരാശങ്ക.... ഞാനും മുറിക് പുറത്തേക്കിറങ്ങി... അവിടം മുഴുവൻ നോക്കി... ആരും വന്ന ലക്ഷണമില്ല.. !കാറ്റും കോളുമല്ലതാനും.. പിന്നെന്ത്..??? ഞാൻ ചുണ്ടിൽ വിരല് വെച്ച് ചിന്തിക്കുമ്പോളുണ്ട്.. താഴെ നിന്നും ഡ്രെസൊക്കെ മാറി വന്നവരുടെ ശബ്ദകോലാഹങ്ങൾ... അതിനിടയിൽ എന്നെ നോക്കി.. പുഞ്ചിരിക്കുന്ന പത്മ.. !!! കയ്യിൽ കിട്ടുo ... എന്ന രീതിക്ക് ഞാനും ഒന്നു ചിരിച്ചു മീശ പിരിച്ചു... അപ്പോഴുണ്ട് അവൾ കവിള് പൊത്തി ഇല്ലെന്ന് തലയാട്ടി കൊണ്ടു ചിന്നുവിന് പുറകിൽ മറഞ്ഞു നിന്നു... "എല്ലാവരും ഭക്ഷണം കഴിക്കാൻ കയറു.. സമയം ഒരുപാടായി.. " എന്നാരോ കൂട്ടത്തിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ.. ഞാനും താഴേക്കിറങ്ങി ചെന്നു.. പിന്നേ ഭക്ഷണം വിളമ്പലും കഴിക്കലും... ആകെ മൊത്തം സധ്യമയം... വയറും നിറച്ചു ഏമ്പക്കവും വിട്ടു ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.. വിച്ചുവിന് വൈശുവിനെ പിരിഞ്ഞു പോരാൻ തോന്നുന്നുണ്ടായിരുന്നില്ല... രണ്ടു മൂന്നു ഡേ കൂടി നീ ക്ഷമിക്കു എന്ന് പറഞ്ഞു റയാൻ അവനേ പൊക്കി വണ്ടി കേറ്റി...

അങ്ങോട്ടു പോയ അതെ ലാഘവത്തോടെ ഞങ്ങൾ വണ്ടി തിരിച്ചു വിട്ടു വീട്ടിലേക്ക്... വിച്ചു വിനു മാത്രം മ്ലാനത.. അവന്റെ മ്ലാനത മാറ്റാൻ ഒന്നുകൂടെ മഞ്ഞൾ നീരാട്ടായാലോന്ന് റയാൻ ചോദിച്ചതോടെ അവനും ഉഷാറായി... പത്തു മണിയോടെ വീട്ടിൽ മടങ്ങിയെത്തി.. ഒരൊറ്റ മലക്കമായിരുന്നു കട്ടിലിലിലേക്ക്... പക്ഷെ ഞാൻ ഉറങ്ങത്തില്ല... ഹീ.. കാരണം അറിയണ്ടേ... അവളിവിടുണ്ട്... ആന്നേ... ഇരുട്ട് വീണത് കൊണ്ടു അവളെയും കൂട്ടിയ അച്ഛനും അമ്മയും പോന്നെ..... അപ്പോ എനിക്കിന്ന് ശിവരാത്രിയല്ലിയോ.... കർത്താവെ... നേരത്തെ മിസ്സായത് രാത്രി... പൂർത്തിയാക്കണം.. ഇല്ലേൽ അച്ചായൻ എന്ന അച്ചായനാണെന്ന് നിങ്ങൾ ചോദിക്കില്ലയോ... അതുകൊണ്ടാ.. അല്ലാതെ ആഗ്രഹം ഉള്ളോണ്ടല്ല.. കേട്ടോ..!!!! ചുമ്മാ.. !!! ചെന്നു ഫ്രഷ് ആയി മൊബൈലും നോക്കി കട്ടിലിൽ കിടന്നു...എല്ലാവരും മയക്കം പിടിക്കുന്നത് വരെ എന്നായെങ്കിലും ചെയ്യണ്ടേ... അവൾ തൊട്ടടുത്ത മുറിയിൽ രുദ്രയുടെ കൂടെ ഉണ്ട്. ചിന്നു ദേവു അതിനപ്പുറത്.. സമയം പത്രണ്ടര ആവാറായി....

ഞാൻ പതുക്കെ എഴുന്നേറ്റു വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു. ചുറ്റും ഇരുട്ടാണ് മുറ്റമലങ്കരിച്ച എൽ ഇ ഡി ബൾബുകൾ മിന്നുന്നത് ആശ്രയം.... ഞാൻ പതുക്കെ പുറത്തേക്ക് തലയിട്ടെത്തി നോക്കി... ആരുമില്ല ശ്മാശാന മൂകത.. ഉടനെ ശബ്ദമുണ്ടാക്കാതെ ഞാൻ ചെരുപ്പൂരി അവരുടെ മുറിയുടെ പടിക്കലേക്ക് നീങ്ങി ജനൽ വഴി ഉള്ളിലേക്ക് നോക്കി. രണ്ടു പേരും പുതച്ചു കിടക്കുവാണ് ഇവളെ എങ്ങിനെ എഴുന്നേല്പിക്കും.. എന്നു ഞാൻ നഖം കടിച്ചാലോചിച്ചു.... "ശൂ.. ദേവീ.. പത്മാ.... ശൂ... " ഞാൻ സ്വകാര്യത്തോടെ വിളിച്ചു... എവുടെന്ന് ഒരനക്കവുമില്ല... ഞാൻ ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചു കൊണ്ടു നിലത്തേക്ക് നോക്കിയപ്പോൾ ദെ ഒരീർക്കിളി നിലത്തു... "ഐഡിയ... !!" ഞാൻ അതെടുത്തു.. ജനൽ വഴി ഉള്ളിലേക്കിട്ടു.. പക്ഷെ.. ഇതിൽ ഏതാ പത്മ..? മാറി രുദ്രക്ക് കുത്തു കൊണ്ടാൽ..

പണി മാമോദീസ വെള്ളത്തിൽ കിട്ടും... ശ്ശേ.. ഇനി എന്നാ ചെയ്യുമെന്ന് ആലോചിച്ചു കൊണ്ടു നോക്കിയപ്പോൾ.. കിടക്കുന്ന രണ്ടു പേരിൽ ഒരാൾ പുതപ് പുതച്ചത് തലയിൽ നിന്നെടുത്തു മാറ്റി നേരെ കിടന്നു.... ഞാൻ അതാരാണെന്ന് സൂക്ഷിച്ചു നോക്കി... അതെ.. പത്മ.. ന്റെ കർത്താവെ.. നീ മുത്താണ്.. പിന്നേ ഒന്നും ആലോചിച്ചില്ല കയ്യെത്തിച്ചു കൊണ്ടു ഞാൻ ഈർക്കിൽ അവളുടെ കാലിനനടിയിലേക്ക് എത്തിച്ചു.. അനക്കി... അവൾ.. "ഉമ്മ് " ....എന്നു പറഞ്ഞു തിരിഞ്ഞു കിടന്നു.. "ഓ... ഇവള്ടെ.. ഒടുക്കലത്തെ..." എന്നു പറഞ്ഞു നാവു കടിച്ചു ഞാൻ ഒന്നുകൂടെ തോണ്ടാൻ പോയതും.. പിന്നിൽ നിന്ന്... ഒരു ഭീകര ശബ്ദം.. !!! അവളവിടെയില്ല.. !!!!!!! " എന്നാരോ എന്റെ കാതിൽ മന്ത്രിച്ചു"..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story