നീലത്താമര💙: ഭാഗം 38

neelathamara

രചന: തൻസീഹ് വയനാട്

 "അവളവിടെയില്ല.. !!!!!!!" ...... എന്റെ ചെവിക്കരികിൽ ആരോ അങ്ങനെ ഒരു തരം ശബ്ദത്തോടെ മന്ത്രിച്ചതും ഞാൻ അകത്തേക്കിട്ട കൈകൾ വളരെ വേഗത്തിൽ വലിച്ചെടുത്തു കൊണ്ടു തിരിഞ്ഞു നോക്കി.. !! ഒരു തരം ഞെട്ടലോടെ. കൂറ്റൻ രൂപം. ഇരുണ്ടത്. മൂടി പുതച്ചത്. കണ്ണുകൾ തിളക്കമാർന്നത്... വെളുത്ത പല്ലുകൾ... ഞാനാകെ പതറി വിയർത്തു... "അ.. ആ.. ആരാ. ??? !!" "ഞ്യാൻ... ആഹാഹാ... "എന്നു പറഞ്ഞുകൊണ്ട്.. ആ രൂപo അതിന്റെ മുഖത്തേക്ക് ടോർച്ചു കൊണ്ടു ലൈറ്റ് തെളിയിച്ചു പല്ലിളിച്ചു കാണിച്ചു.. "യീശോ.. പ്രേ..... "ബാക്കി വാക്കുകൾ തൊണ്ടയിൽ കുടുങ്ങി... രണ്ടും കല്പിച്ചു ഞാൻ ആ ശരീരത്തിന്റെ നെഞ്ച് നോക്കി ആഞ്ഞു ചവിട്ടി... "ശിവനേ..... !!! "വിളിച്ചു കൊണ്ടു ആ രൂപം നിലത്തേക്ക് മലർന്നടിച്ചു വീണു.. ആ രൂപം തിരിച്ചു അക്രമിക്കുന്നതിനു മുൻപേ തിരിഞ്ഞോടാൻ തുനിഞ്ഞ ഞാൻ കണ്ടത്... മറ്റൊരു സ്ത്രീ രൂപം ആ വീണ രൂപത്തെ പിടിച്ചുയർത്തുന്നതാണ്...

കൂടെ ഒരു സ്വാകര്യ ശബ്ദവും... "അയ്യോ... ആധിയേട്ടാ.... ശബ്ദമുണ്ടാക്കല്ലേ.. വേദന കടിച്ചു പിടിക്ക്... പിടിക്ക്.. പിടിക്ക്.. """ "പോടി പുല്ലേ.... വേദന പിടിക്കാൻ പറയാതെ നീ എന്നെ പിടീടി... "എന്നു പറഞ്ഞു അവൻ കരയാൻ തുടങ്ങി... "അശ്ശോ.. പതുക്കെ.." എന്നു പറഞ്ഞാ സ്ത്രീ രൂപം മറ്റേ രൂപത്തിന്റെ വാ പൊത്തുന്നു.. "ടാ അച്ചായാ.. നിനക്ക് ഞാൻ തേരാമെടാ" എന്നു പറഞ്ഞു ആ രൂപം സ്ത്രീ സഹായത്തോടെ എഴുന്നേറ്റു. കളികളൊക്കെ കണ്ടപ്പോ നിങ്ങൾക് കാര്യം പിടികിട്ടിയില്ലേ.... ധത് ധവരാണ് രുദ്ര ആൻഡ് ആദി... "നിയീ നട്ടപാതിരാക്ക് എന്നെ ചവിട്ടാനായി എഴുന്നേറ്റു വന്നതാണോ.. അച്ചായൻ തെണ്ടി..." "പിന്നിൽ വന്നു അന്തിക്രിസ്തു നിൽക്കുന്ന പോലെ പുതച്ചു മൂടി ഇരുട്ടത്ത് നിന്നാൽ ഞാൻ ചവിട്ടും.." "നിന്റെ അവളെ വിളിക്കാനുള്ള തത്രപ്പാട് കണ്ടിട്ട് അവളവിടെയില്ല നേരിട്ട് കേറി ചെന്നോളാൻ പറയാൻ വിളിച്ചതാ ഞാൻ ചെയ്ത കുറ്റം അല്ലെ..?? "

"അവളല്ലേ ആ കിടക്കുന്നെ.. അവളവിടെയില്ല പറഞ്ഞാൽ ആ കിടക്കുന്നവൾ ഏതവള.. " "അയ്യോ... അവളല്ല ഇവൾ... ഇവളെവിടെയില്ലെന്ന ഞാൻ പറഞ്ഞെ.. " ആദി തലയ്ക്കു കൈകൊടുത്തു.. "ഇവളവിടെയില്ലെങ്കിൽ ഇവളവിടെയില്ലെന്നു പറയണം... അല്ലാതെ അവളവിടെയില്ലെന്നല്ല. കേട്ടോടാ യൂദാസേ..." ഞാൻ ചൂടായി ശബ്ദമുറപ്പിച്ചു.. "അശ്ശോ... ചൂടാകല്ലേ മുത്തേ.." എന്നു പറഞ്ഞവൻ എന്റെ തോളേൽ പിടിച്ചു . "ഞാൻ ചൂടാകും.. എനിക്ക് ഫീൽ ആയി.." ഞാൻ മുഖം തിരിച്ചു. "അങ്ങനെ ചൂടായാൽ ഇവിടുള്ളവര് എല്ലാം കൂടെ നമ്മളെ സദ്യക്ക് വറുത്തകായയ്‌ക്കൊപ്പം വിളംബുടാ തെണ്ടി.." ആദി എന്റെ തോളിൽ പിടിച്ച കയ്യമർത്തി പിടിച്ചു പറഞ്ഞു. "നീ ഉദ്ദേശിക്കുന്നവൾ അവിടെയില്ല മറ്റവൾ അവിടെയുണ്ടെന്ന ഞാൻ പറഞ്ഞു വന്നേ അപ്പോഴേക്കും നീ നടയടി തീർത്തു.. " "ഞാൻ കരുതി പ്രേതാവാണെന്ന്.. " "അല്ലൊഹ് . പ്രേതത്തെ പോലും ഇങ്ങനെ ചവിട്ടരുത്..

അച്ചായാ.. അവരും മനുഷ്യരല്ലേ. ....." ഈ ഡയലോഗ് പറഞ്ഞത് ഞാൻ മൂന്നു പേരിൽ ഒരാളാണ് എന്ന് കരുതിയവർക്ക് തെറ്റി.... നാലാമതൊരു ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ.... ദേ നില്കുന്നു മുറ്റത്തൊരു(അകത്തു തന്നെയാണെ ) റയാൻ. "ആഹാ റയാനെ... നീ എന്താ ഇവിടെ ഈ നേരത്ത്..." ആദി ഉള്ളിലെ ചമ്മൽ മാറ്റി വെച്ചുകൊണ്ട് അവന്റെ തോളേൽ കയറാൻ പോയി.... "ഇവിടെ ഇന്റെ ഉമ്മാമേമ് ഉപ്പാപെയിം ഇന്നേ കാണാൻ വിളിച്ചു..അതാ വന്നേ... " "ഓഹോ.. ഈ നേരത്തോട... എന്നിട്ടെവിടെ.. "ആദി കാര്യത്തോടെ അവനോട്.. "ഓരു സദ്യ മിണുങ്ങാൻ പോയി.. ന്തേയ്‌... "റയാനാണേൽ ആധിയുടെ പൊട്ടൻ കളി കണ്ട് ഇരച്ചു കയറുന്നുണ്ട്... അവൻ പല്ലിറുമ്മിക്കൊണ്ട് കെട്ടി വച്ച കൈകൾ അഴിച്ചു അച്ചായന്റെ നേർക് തിരിഞ്ഞു. "മൂത്രോയ്കാൻ എണീച്ചപ്പോ വെള്ളം കുടിക്കാൻ തോന്നി അതോണ്ട് തായെക്ക് ഇറങ്ങിയപ്പോ.. പൂച്ച പമ്മുന്ന പോലെ ഒരുത്തൻ ചെരിപ്പും കയ്ച്ചു പമ്മി പമ്മി ഇങ്ങട്ട് നീങ്ങി വേർണ്.." "ഓനെ നോക്കി വന്നപ്പോ അപ്പർത് രണ്ടു നിയൽ... " "പെരുച്ചായിനെ പിടിക്കാൻ പോയോനിപ്പൊ പാമ്പിനെ കിട്ടി... എന്നു പറഞ്ഞ മതീലോ... "

എന്നു പറഞ്ഞു റയാൻ അച്ചായനെ നോക്കി കണ്ണുരുട്ടി.. (റയാനെ കണ്ടപ്പോൾ തന്നെ രുദ്ര പടിയിറങ്ങി താഴെ ആരുടെയോ മുറിയിലേക്ക് കയറി. വിരുന്നുകാർ ആരായാലും വേണ്ടപ്പെട്ട ആള് തന്നെ ആണല്ലോ.. ) "ഏത് പാമ്പടാ.. എന്നിട്ടെവിടെ..." വളിച്ചു നിൽക്കുന്ന അച്ചായൻ എന്തേലും പറയുന്നതിന് മുൻപേ ആദി പിന്നിൽ നിന്ന്... ചോദ്യമുന്നയിച്ചു.. "ഓ... നിക്ക് ട്ടോ.. അനക് ഉള്ളത് പിന്നെ തേരാ... " റയാൻ ഓനേം നോക്കി തിരിഞ്ഞു വീണ്ടും അച്ചായനെ നോക്കി. "എടാ.. റയാനെ.. അത്..???" അച്ചായൻ പറഞ്ഞു തുടങ്ങി.. രുദ്ര പോയതുകൊണ്ട് ആധിക്ക് മനസ്സിൽ സമാധാനം.. അതുകൊണ്ട് അവൻ റയാൻ അച്ചായനെ ചോദ്യം ചെയ്യുന്നത് നോക്കി ആസ്വദിക്കുകയായിരുന്നു. "ഹ്മ്മ്മ്.. പറഞ്ഞോ.. പറഞ്ഞോ... എന്താ പറയാനുള്ളതെന്ന് ഞങ്ങളൊന്നു കേൾക്കട്ടെ.. അല്ലേടാ റയാനെ... നട്ടപാതിരാക്ക് പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കാൻ വന്ന കഷ്മലൻ..."

(ആദി വെച്ചു കാച്ചുന്നുണ്ട്.. റയാൻ ആദിയെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് അച്ചായന്റെ അടുത്തേക്ക് നീങ്ങി നിന്നു... "പറയടാ.. അനക് നേരത്തെ അറിയുമായ്‌നോ...??? " അച്ചായൻ തലയനക്കി ഉവ്വെന്ന് പറഞ്ഞു. " എന്താ ഞങ്ങൾ അറിഞ്ഞാൽ വല്ല കൊയ്‌പോം ഉണ്ടായ്‌നോ...?? " റയാൻ "അല്ലേടാ.. അവരാരോടും പറയണ്ടെന്ന് പറഞ്ഞതുകൊണ്ട്..." അച്ചായൻ തലകുനിച്ചു. "അപ്പോ.. ഞങ്ങളൊക്കെ കറിവേപ്പില... ഇങ്ങൾ രു ഗ്രുപ്പ് ലെ..???"( റയാൻ ) ഇവരിതെന്താ ഈ പറയുന്നേ എന്ന് ആലോചിച്ചു കൊണ്ടു ആദി റയാനെ തോളിൽ പിടിച്ചു.. "നിങ്ങളെന്താ കോഡ്‌ ഭാഷ പറയുന്നേ.. എനിക്കൊന്നും മനസിലാകുന്നില്ല.. ഒന്ന് വ്യക്തമാക്കി താ..."ആദി തലചൊറിഞ്ഞു... റയാൻ അല്പം ഗൗരവത്തോടെ അവനേ നോക്കി.. "ഇനി ഒന്നും വ്യക്തമാക്കണ്ട... ചങ്കും ഹൃദയോം വേറെ വേറെ ആണെന്ന് തെളിയിച്ചു. ഇനി എന്താന്ന് വെച്ച ആയിക്കോ... ഞാനായിട്ട് ആരോടും ഒന്നും പറയുല പോരെ... "

റയാൻ കണ്ണുനിറച്ചു പറഞ്ഞു തീർത്തുകൊണ്ട് തിരിഞ്ഞു നടന്നു... "എടാ... റയാ.... "എന്ന് വിളിച്ചു പൂർത്തികയാകുന്നതിന് മുൻപേ അവൻ കയറി കതകടച്ചു കഴിഞ്ഞിരുന്നു. "ചേ..???? !!! "അച്ചായൻ മുഷ്ടി ചുരുട്ടി ആദ്യമായാണ്... റയാൻ ഇങ്ങനെ... "എന്താടാ... അവനെന്താ.. പറ്റിയെ..ഏത് പാമ്പ.." (ആദി.. ) "ഓ.. ടാ ശവമേ.. നിന്നെയും രുദ്രയെയും അവൻ കണ്ടു.. അവനെല്ലാം മനസിലായി.. എനിക്കറിഞ്ഞിട്ടുo പറയാതെ നിന്ന കൊണ്ട അവൻ കേറി പോയെ.. കള്ള യൂദാസേ... " അച്ചായൻ അതും പറഞ്ഞു ആദിയെ തട്ടിമാറ്റി മുറിയിലേക്ക് കയറി പോയി വാതിലടച്ചു... ആദി.. വല്ലാത്തൊരവസ്ഥയിലായിരുന്നു... അതു കേട്ടപ്പോൾ... അവനും ആകെ തകർന്നു പോയിരുന്നു ************* "ഓം.... നമ ശിവായ.. നമോ പാർവതി.. നമോ നമോ... " പുലരുന്നതിനു മുൻപേ....പൂജാമുറിയിൽ കര്പൂരം കത്തി, സുഗന്ധമാർന്ന പ്രഭാതം.. കത്തിച്ചു പുകയുന്ന മണമുള്ള ചിരാതുമായി അവൾ തറവാടിനെ ഉണർത്തി...

ജലകണികകൾ തിളങ്ങി കാർകൂന്തലിനറ്റം കവിഞ്ഞു നിലം പതിച്ചു... തുളസിത്തറയിൽ ചെന്നു തിരി തെളിയിച്ചു കൊണ്ടവൾ കതിർ നുള്ളി മുടിയിഴകളിൽ ഒതുക്കി അകത്തേക്ക് വീണ്ടുo പ്രവേശിച്ചു. "അമ്മേ.... ഓടി വരൂ..... !!!!!!!!!!!" പത്മയുടെ ഈണത്തിലുള്ള പ്രാർത്ഥനാഗീതം...നിലച്ചു... എല്ലാവരുടെയും ചെവിയിൽ പതിഞ്ഞത് ആരുടെയോ അലർച്ച മാത്രമാണ്.. കല്യാണ വീട്ടിലെ സകലരും എഴുന്നേറ്റു ഓടി... കരച്ചിൽ കെട്ടിടത്തേക്ക്... ഓടികൂടിയെത്തി... റയാന്റെ മുറിക്കു പുറത്ത് എല്ലാവരും കൂടു നില്കുന്നു... ദേവി അവരെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് കയറാൻ ഒരുങ്ങിയതും പടിക്കൽ.. !!!! പൊട്ടിച്ചിതറിയ കറുത്ത മാല മുത്തുകൾക്കിടയിൽ... നിലമൊട്ടാകെ ചോര..!!!. അതിനു നടുവിൽ കറപുരണ്ട വിഭജിക്കപ്പെട്ട കുരിശുo..!!!!!! .. തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story