നീലത്താമര💙: ഭാഗം 39

neelathamara

രചന: തൻസീഹ് വയനാട്

മനസ് കിടന്നു പിടക്കാൻ തുടങ്ങി. ഹൃദയഗതി അതിവേഗത്തിലുയർന്നു... കണ്മുന്നിൽ കണ്ട കുരിശുമാല ആൽവിയുടെയാണ്... അവനെന്തേലും സംഭവിച്ചോ എന്ന ഉൾഭയം മാത്രമേ ഉണ്ടായിരുന്നുള്ളു.. കൂടിനിന്നവരെ തള്ളിമാറ്റി ഞാൻ പടി ചവിട്ടാതെ അകത്തേക്ക് കയറി മുറിയൊട്ടാകെ കണ്ണോടിച്ചു... ഒന്നു കണ്ടാൽ മതി. ഒരു നോക്... ഇല്ല... എവിടെയുമില്ല. "മോളെ ദേവീ... ... എന്താ.. എന്താ പറ്റിയെ...?? " അച്ഛനും അമ്മയും കൂടി നിന്നവരെ മറികടന്നകത്തേക്ക് വന്നു. "അറിയില്ലമ്മേ... ചിന്നുവിന്റെ നിലവിളി കേട്ടോടി വന്നതാ ഞാനും .. പക്ഷെ..? " "റയാനൂട്ടൻ എവിടെ...?? " അച്ഛൻ.. " എനിക്കറിയില്ല... ഞാനും ഇപ്പോ വന്നതേ ഉള്ളു.." ദേവി മുഖം പൊത്തി. "മോളെ ചിന്നൂ.. നീയേലും പറ.. ഇതെന്താ മുറിയൊക്കെ അലങ്കോലമാക്കിയിട്ട്.. "(അമ്മ പകച്ചു നിൽക്കുന്ന ചിന്നുവിനോട്. )

"എന്താ.. എന്താ..? ..." തലയിൽ തോർത്ത്‌ ചുറ്റി.. കുളി എങ്ങിനെയൊക്കെയോ ലാഴ്ച്ചെന്നു വരുത്തി ഈറനോടെ ദേവു ഓടി വന്നു... അവളുടെ ഒപ്പം രുദ്രയും... "ഞാൻ എഴുന്നേറ്റു റയാനെ വന്നു നോക്കിയതാ.. വന്നു നോക്കിയപ്പോൾ വാതിൽ അടഞ്ഞു തന്നെ കിടക്കുകയാ.. എഴുന്നേറ്റില്ല കരുതി മടങ്ങി പോകാൻ ഒരുങ്ങിയപ്പോഴാണ് പടിയിൽ ചോര പുരണ്ട പോലെ... ഞാൻ വാതിൽ ഉള്ളിലേക്ക് തള്ളി നോക്കിയപ്പോൾ കണ്ടത്.. ആൽവിയുടെ പൊട്ടിച്ചിതറിയ കുരിശുമാല ആണ്.. അത് കണ്ട് ഭയന്നറിയാതെ അലറി വിളിച്ചു പോയതാണ്.. " "ആൽവിയും റയാനും അകത്തില്ലേ.. അപ്പോ.." ഉറക്കച്ചടവിൽ ഉടുത്ത മുണ്ടിനു പകരം വിരിച്ച വിരി എടുത്തു ചുറ്റി കിതച്ചുകൊണ്ട് ഒച്ചപ്പാട് കേട്ടുകൊണ്ട് ഓടി വന്ന വിച്ചു കൂടി നിന്നവരോട് ചോദ്ച്ചു... "ഞാൻ മുറി മുഴുവൻ നോക്കിയതാ.." (ദേവി ) "റയാനും ആധിയുമാണ് ഇന്നലെ ഒന്നിച്ചു കിടന്നത്.. അവിടെ അച്ചായൻ എങ്ങനെ വന്നു..??

എന്നിട്ടാധി എവിടെ..??? " (വിച്ചു ) "പരസ്പരം ചോദ്യം ചോദ്ച്ചു കളിക്കാതെ പോയി തിരയാൻ നോക് പിള്ളേരെ... "കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു... ആ തറവാട് മുഴുക്കെ ഇവരെ മൂവരെയും കണ്ണീരോടെയും ഭീതിയുടെയും അരിച്ചു പെറുക്കി... ഇല്ല..??? !! എവിടെയുമില്ല.. ഇനി ജീവന് വല്ല ആപത്തു...???? ആരോ അങ്ങനെ പറഞ്ഞു തുടങ്ങിയതും.. അതു കേൾക്കാൻ താല്പര്യമില്ലാതെ.. ദേവു, ദേവി രുദ്ര വിച്ചു... ചിന്നു ഒന്നിച്.. "നോ..." എന്നലറി... "ഇല്ല.. അങ്ങനൊന്നും.. അവർക്കൊന്നും സംഭവിക്കില്ല. " സഹായിക്കേണ്ട ആരും.. ഓരോന്ന് പറഞ്ഞെന്ന് പറഞ്ഞു വിച്ചു അവിടെ നിന്നും മനസ് മുറിഞ്ഞു കൊണ്ട് നടന്നു നീങ്ങി.. "ആ കുളത്തിൽ കൂടെ ഒന്ന് നോക്കിക്കോ എന്തായാലും... " കൂട്ടത്തിൽ മുതിർന്ന കാരണവർ അത് പറഞ്ഞവസാനിപ്പിച്ചതും എല്ലാവരും ഒന്ന് ഭയന്നു. നടത്തത്തിനിടയിൽ വിച്ചു പതറി.. ദേവു പൂജാമുറിയിലേക്ക് നോക്കി നിറഞ്ഞ കണ്ണുകളമർത്തിയടച്ചു... നിലത്തു നിന്നും കയ്യിലെടുത്തു പിടിച്ച കുരിശമർത്തി ചുരുട്ടിപിടിച്ചുകൊണ്ട് ദേവി മരവിച്ചു നിന്നു... "അതേയ്.. വടക്കേ പറമ്പിലെ കുളത്തിൽ ഒരു "ശവം" നാറി.. കിടപ്പുണ്ട് എന്താ ചെയ്യണ്ടേ.. "

പുറത്തു നിന്നും കൂനനായ തെങ്ങു കയറ്റക്കാരൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞതും ഉള്ളിൽ കൂടി നിന്നവർ സ്തംഭിച്ചു പോയി. "ഞാൻ പറഞ്ഞില്ലേ... മൂന്നു പേരും മൂന്നു ദിക്കിൽ കിടപ്പുണ്ടാകും ഒരാൾ കുളത്തിൽ മറ്റേ ആൾ എവിടാണാവോ ശിവ ശിവാ..." വിച്ചുവിന്റെ അമ്മാവൻ പിറുപിറുത്തു.. പിന്നൊരോട്ടമായിരുന്നു എല്ലാവരും ജീവൻ കയ്യിൽ പിടിച്ചു കൊണ്ട്.... കണ്ണിൽ നിന്നു ചോരയാണോ വരുന്നതെന്ന് അറിയാത്ത നിമിഷം... ആരായിരിക്കും..?? ആരുമാവല്ലേ... എന്ന പ്രാർത്ഥന മാത്രം... കൂടി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഓരോരുത്തരും പാഞ്ഞു.. കുളത്തിനടുത്തേക്ക്.... !!! ഓടി ഓടി ചോലയും പറമ്പും കഴിഞ്ഞവർ കിതപ്പോടെ കുളത്തിലേക്കെത്തി നോക്കി...

ചീഞ്ഞളിഞ്ഞ ചെളിയിൽ പുരണ്ട ജഡം. കണ്ടവരിൽ സമാധാനത്തിന്റെ നെടുവീർപ്.. നഷ്ടപെട്ടത് മറ്റൊരു ജീവനാണെങ്കിലും ഇപ്പോൾ സന്തോഷിക്കേണ്ട അവസ്ഥയിൽ ആണെന്ന് അവർ പരസ്പരം പിറുപിറുത്തു. അതെ തൊടിയിലെ പശു കാലുതെറ്റി വീണതാണ്. ചത്തിട്ടു മൂന്നാം നാൾ പൊങ്ങിയതാണ്. കല്യാണ തിരക്കിൽ പശുവിനെ കാണാതായത് ആരും ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. സമാധാനത്തിന്റെ നെടുവീർപ്പുകൾ എണ്ണമെത്താതെ കുളക്കരയിൽ തിങ്ങിനിറഞ്ഞു. ചിലർക്കു കല്യാണം മുടങ്ങുമോ എന്ന പേടി.. കൊണ്ടാണെങ്കിൽ കയറി വരുന്ന പെണ്ണിന്റെ ഐശ്വര്യക്കേടാണെന്ന മട്ടിൽ മറ്റു ചിലർ, എന്നാൽ ജീവനും ജീവന്റെ ജീവനും അകന്നു പോയതാണെന്ന ഭയത്തിൽ നിർക്കുത്തനെ നില്കുന്നത് നമ്മുടെ അഞ്ചു പേരാണ്. "എങ്കിലും അവരെവിടെ..??? !! " "ആദിയും റയാനും പിന്നേ അച്ചായനും എവിടേക്കാണ് മാഞ്ഞു പോയത്..??"

കല്യാണ വീട് മരണ വീടിനു സമം. പോയവർ പോകട്ടെ എന്നു പറഞ്ഞൊഴിഞ്ഞ കുടുമ്പക്കാരെ വിച്ചു ഒറ്റവാക്കിൽ നിലം പരിശാക്കി. അവർ പിന്നേ മറുത്തൊരക്ഷരം മൊഴിഞ്ഞില്ല. പ്രാർത്ഥനയും കണ്ണീരും ആ തറവാടിനെ ശോകമൂകമാക്കി. സ്വന്തം മക്കൾക്കു പറ്റിയത് പോലെ ക്ഷീണിച്ചു തളർന്ന അമ്മ. അവർക്കൊന്നും സംഭവിക്കില്ല എന്ന വാക്കുറപ്പിൽ സമാധാനിപ്പിക്കുന്ന അച്ഛൻ.. തിരഞ്ഞിടം തന്നെ വീണ്ടും വീണ്ടും തിരയുന്ന രുദ്രയും ദേവുവും. കുരിശു വിടാതെ പിടിച്ചു കൊണ്ട് ദേവി. അവളെ സമാധാനിപ്പിച്ചു ചിന്നു. ഭ്രാന്തായ അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന വിച്ചു.. പിറുപിറുക്കുന്ന കുടുമ്പക്കാർ... "എന്നാ എല്ലാവരും ഇങ്ങനെ.. നില്കുന്നെ..??? !!!" പെട്ടെന്ന് കാത്തിരുന്ന ശബ്ദം എല്ലാവരും പൂമുഖ പടിയിലേക്ക് നോക്കി.. "ആൽവി... !!!.. " നോക്കി നിന്നവരുടെ കണ്ണുകൾ വിടര്ന്നു.. അവന്റെ പിന്നിൽ റയാൻ ആദി..

എന്താ ഇവിടെ സംഭവിച്ചെന്ന മട്ടിൽ എല്ലാവരെയും നോക്കി നില്കുന്നു.. ചിരിച്ചു നിൽക്കുന്ന അവരെ കണ്ടതും, ദൂരെ മാറി നിന്ന വിച്ചു ഓടിയടുത്തുകൊണ്ട്.. അച്ചായന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു... പടെ.. !! ആ അടിയുടെ ശബ്ദം അവസാനിക്കുന്നതിനു മുൻപ് രണ്ടടി വീണ്ടും മുഴങ്ങി. അച്ഛന്റെ വക റയാനും ദേവു വക ആധിക്കും.. ഒന്നും മനസിലാകാതെ കിട്ടിയ അടിയുടെ ചൂടും പിടിച്ചു കൊണ്ട് ആദിയും റയാനും അച്ചായനും പരസ്പരം മുഖത്തേക്ക് നോക്കി....?? !!! "ടാ പുല്ലന്മാരെ എങ്ങോട്ടേലും പോകുമ്പോ ഒന്ന് പറഞ്ഞിട്ട് പൊയ്‌കൂടെ.. മനുഷ്യന്റെ സമാധാനം കളയാൻ.. "എന്നു പറഞ്ഞു കരഞ്ഞു കൊണ്ട് വിച്ചു അവരെ മൂന്നു പേരെയും ചേർത്തു പിടിച്ഛ് പൊട്ടി കരഞ്ഞു... അവന്റെ കരച്ചിൽ കണ്ടതും കണ്ടു നിന്നവരുടെ കണ്ണും നിറഞ്ഞത് വാസ്തവം... ആദിയും ആൽവിയും വിച്ചുവിനെ ചേർത്തു പിടിച്ചു .. "ടാ.. സോറിഡാ..... എന്താ.. എന്താ പറ്റിയെ."

"പോയ സ്ഥലത്ത്ക്ക് കൂട്ടായിട്ടാണോടാ പട്ടീ ഇയ്യിങ്ങനെ ഞങ്ങളെ കരയിച്ചേ... "എന്നു ചോയ്ച്ചു റയാൻ വിച്ചുനെ കെട്ടിപിടിച്ചു.. "ഇനി മൂത്രോയ്കാൻ പോകുമ്പോ വരെ അന്നേ മ്മള് കൊണ്ടോകും മുത്തേ "എന്നു പറഞ്ഞുകൊണ്ട് റയാൻ അവന്റെ മുഖത്തു തുരുതുരെ ഉമ്മ വെച്ചു കൊണ്ടിരുന്നു.. "ഞാനും... " എന്നു പറഞ്ഞ് ആദിയും ആൽവിയും വിച്ചുവും കെട്ടിപ്പിടിച്ച ഗ്യാപ്പിൽ കയറിയ റയാനെ അടക്കം കയ്യെത്തിപിടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു... "ഹ ഹ ഹ..."പരിസരം മറന്നു അച്ഛൻ പൊട്ടിച്ചിരിച്ചു... കണ്ടു നിന്നവരും കൂടെ കൂടി.. അല്പം കഴിഞ്ഞ് എല്ലാവരും സമാധാനത്തോടെ പിരിഞ്ഞു. വെറുതെ പേടിപ്പിച്ചു കളഞ്ഞു പയ്യന്മാർ അവരെവിടെയോ ജോഗ്ഗിങ്ങിനു പോയതാകുമെന്ന് പറഞ്ഞു പിറുപിറുത്തുകൊണ്ട് ബന്ധുക്കൾ നീരാടാനും പല്ല് തേക്കാനുമൊക്കെ പോയി. ഇപ്പോൾ അകത്തളത്തിൽ ബാക്കി നില്കുന്നത് ആദി,റയാൻ, അച്ചായൻ.

അവരെ അഭിമുഖീകരിച്ചുകൊണ്ട് ദേവു ദേവി രുദ്ര വിച്ചു ചിന്നു എല്ലാവർക്കും തമാശയും കളിചിരിയുമില്ലാതെ മുഖത്തു വ്യക്തമാകാത്ത ഒരു തരം ഭീതിയുടെ ഭാവം മാത്രം. "എന്താ ഇതിന്റെ അർത്ഥം..???? " ദേവി കയ്യിൽ പിടിച്ച കറപുരണ്ട കുരിശു മാല അവർക്കു നേരെ നീട്ടി പിടിച്ചു. റയാനും ആദിയും ഒന്നും മനസിലാകാതെ അച്ചായനെ നോക്കി.. "അത് കണ്ടതും ആൽവി പൊട്ടിച്ചിരിച്ചു... അയ്യോ കർത്താവെ ഇത് കണ്ട് പേടിച്ചതാണോ നിങ്ങൾ... " "യീശോ.. എനിക്ക് മേലായെ.... ഹിയ്യോ.... മാതാവേ.. എനിക്ക് വയ്യായേ.. "അവൻ ആർത്തട്ടഹസിച്ചു കൊണ്ട് ചിരിയോ ചിരി.. റയാനും ആധിക്കും അടക്കം കാര്യങ്ങളൊന്നും പിടികിട്ടിയില്ല.. "നിർത്തെടാ. !! "ദേവു ഒച്ചയിട്ടു.. "അവന്റെ കൊലച്ചിരി മനുഷ്യനെ തീ തീറ്റിച്ചിട്ട് കാര്യം പറടാ... "അവൾ ദേഷ്യപ്പെട്ടു. അടുത്ത നിമിഷം അവൻ വായടക്കി... ചിരി പിടിച്ചു കൊണ്ട് പറഞ്ഞു.. "ഞാനും ആദിയും പുലരുന്നതിന് മുൻപേ എഴുന്നേറ്റിരുന്നു.

വേറാരും എഴുന്നെല്കാത്ത കണ്ടപ്പോൾ റയാനെയും പൊക്കി ഒന്ന് കാഴ്ച കാണാൻ ഇറങ്ങിയത... " "ഉറക്കത്തിൽ റയാനെ വിളിച്ചപ്പോ അവൻ മടി കാണിച്ചു.. അങ്ങനെ ഞങ്ങൾ ഉന്ധും തള്ളുമായി റൂമൊക്കെ അലങ്കോലമായതങ്ങിനെയാ.. അവസാനം അവനേം പൊക്കി ഞങ്ങൾ ഇറങ്ങി.. താഴെ എത്തിയപ്പോഴാണ് ചാവി എടുക്കാത്ത ഓർമ വന്നത്... ഞാൻ തിരിച്ചു വന്നു. പടിയിൽ എത്തിയപ്പോൾ കാലിനു വല്ലാത്ത കടച്ചിൽ.. നോക്കിയപ്പോ ചോര ഒലിക്കുന്നു.. " "എങ്ങനെ..??? "ബാക്കിയുള്ളവർ അച്ചായനെ നോക്കി.. "ഓ.. അട്ട കടിച്ചു നില്കുന്നു അതിനെ കണ്ടപ്പോൾ തട്ടിയിടാൻ നോക്കി.. വാതിലിന്റെ കൊളുത്തിൽ എന്റെ മാല കുരുങ്ങി, അട്ടയെ കളയാൻ ഉള്ള തത്രപ്പാടിൽ ഞാൻ മാല വലിച്ചെടുത്തപ്പോ പൊട്ടി.. അതാണ് ചോരയും മാലയും.. യീശോ.. എനിക്ക് മേല.. ഇതൊക്കെ ഇത്ര പ്രശ്‌നമാകുന്നത് ഞാൻ അറിയുന്നുണ്ടോ.. അറിയുമായിരുന്നെങ്കി.. ക്ലീൻ ചെയ്തിട്ട് പോയേനെ... ഹ ഹാ.. "

എന്നു പറഞ്ഞു വീണ്ടും അവൻ ചിരി തുടങ്ങി.. "എന്നിട്ടീ കാര്യം ഞങ്ങളോട് പോലും നീ പറഞ്ഞില്ലല്ലോ അച്ചായാ.. "ആദി.. അച്ചായനോട്.. "പറയാൻ മാത്രമെന്നതാടാ.. ഞാൻ തന്നെ താഴെ എത്തിയപ്പോഴേക്കും ആ കാര്യം മറന്നു... പിന്നെയാ... " "ഓ അങ്ങനെ..." എല്ലാവരും ആൽവി പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങികൊണ്ട് സമാധാനത്തോടെ ഒരുക്കങ്ങളിലേക്ക് തിരിഞ്ഞു. "വിച്ചു.. ഇനിയേലും പോയി നീയാ ബെഡ്ഷീട് മാറ്റളിയാ..." ആദി അവനോട് വിളിച്ചു പറഞ്ഞു.. "ഉവ്വുവ്വേ.. അളിയൻ അളിയൻ.." എന്നു പറഞ്ഞുകൊണ്ട് റയാൻ കളിയാക്കി ചിരിച്ചു.. എല്ലാവരുടേം കൂടെ ചിരിക്കുന്നുണ്ടെങ്കിലും.. താൻ പറഞ്ഞ പച്ചക്കള്ളതിന്റെ സത്യം അറിയാതെ ആൽവിയുടെ ഉള്ളം പിടയുകയായിരുന്നു. ഇന്നലെ കഴുത്തിൽ കിടന്ന കുരിശുമാല എങ്ങിനെ ചോര പുരണ്ടു നിലത്തു കിടന്നു എന്നാ ഭീതി  .. തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story