നീലത്താമര💙: ഭാഗം 4

neelathamara

രചന: തൻസീഹ് വയനാട്

അനന്തപുരത്ത് മൂന്നാം നാൾ... * കിളിവാതിലിൽ തൂക്കിയ കിളിക്കൂട്ടിനുള്ളിൽ തൂക്കണാം കുരുവികളുടെ കൊഞ്ചലുകൾ കർണപടത്തിൽ പതിഞ്ഞപ്പോൾ അടഞ്ഞ മിഴികൾക്കൊരുണർവ് കിട്ടി... പതുക്കെ എഴുന്നേറ്റു കുരിശു മുത്തി ജനാലക്കരികിലേക്ക് നടന്നു.. നേരം പുലരുന്നേയുള്ളു... ഇരുട്ട് മാഞ്ഞിട്ടില്ല... കൈരണ്ടുമുയർത്തി നീട്ടിയൊരു കോട്ടവായ എടുത്ത്.. ഞെളിഞ്ഞമർന്നു പകുതി ആയപ്പോൾ പെട്ടെന്ന് തലക്കകത്തു കരണ്ട് കേറിയ പോലെ... "ഈശോയേ... ഇന്നല്ലേ.... അതെ.. പോണം... " പെട്ടെന്നുണ്ടായ ബോധോദയം, ശരവേഗത്തിൽ തണുത്ത വെള്ളം ശരീരത്തിൽ കോരിയൊഴിച്ചു,,,അതിനിടക്ക് തന്നെ പല്ലും വെളുപ്പിച്ചു ഡ്രെസ്സും മാറ്റി.. പുറത്തു നല്ല തണുപ്പുണ്ട്.. കോട്ടെടുത്തിട്ടേക്കാം.. പത്തു മിനിറ്റുകൊണ്ട് എല്ലാം കഴിച്ചു റൂമിനു വെളിയിലിറങ്ങി നേരെ നോക്കിയത് കുളിച്ചിറങ്ങുന്ന ദേവുവിന്റെ മുഖത്തേക്ക്.. "ആഹാ.. അച്ചായനിതെങ്ങോട്ടാ... പുലരും മുൻപ്..? " "നീ വരുന്നോ.. ചുമ്മാ ഒന്ന് കറങ്ങി വരാം... നല്ല ക്ലൈമറ്റ്... ഒരു റൈഡിനു പോകാമെന്നു വെച്ചു. " "ഇയ്യോ.. ഞാനില്ലേ.. രണ്ടു മൂന്നു ഡേ ആയിട്ടുള്ള യാത്ര കാരണം നടുവൊടിഞ്ഞ മട്ടാ...

ദേ ഇന്നലെ തന്നെ വിച്ചു വിവാഹം ക്ഷണിക്കാൻ പോകാൻ വാനരപടയേ വിളിചപൊഴേക്കും മുട്ടൻ തെറിയ റയാൻ അവനേ വിളിച്ചേ..... നീ പോയി വാ... " ഹോ.. കർത്താവു കാത്തു... വരുന്നെന്നു പറഞ്ഞ കുടുങ്ങിയേനെ.. ഒരു ഫോർമാലിറ്റിക്ക് ചോദിച്ചതാ (ഇതെന്റെ മനസ്സിൽ പറഞ്ഞതാ... നിങളും മൗനമായി വായിച്ചാൽ മതി കേട്ടല്ലോ.... ) "ഹ.. എങ്കി ഞാൻ പോയേച്ചും വരാം... നീയവരോട് പറഞ്ഞേരെ... " "ദേ വേഗം വന്നേക്കണേ...പിന്നെ ഇന്നലെത്തെ പോലെ കരിഞ്ഞു വന്നേക്കരുത്...." "നീ പൊടി എരപ്പേ...." അത്രയും പറഞ്ഞു വളരെ പെട്ടെന്ന് ബൈക്കിന്റെ കീ എടുത്ത് ഞാൻ പുറപ്പെട്ടു.... സർപ്പസുന്ദരിയെ തേടി.......!!!!!! വഴിയറിയാത്ത യാത്ര.. !!.. പക്ഷെ പണ്ടെപ്പോഴോ കണ്ടു മറന്ന വഴികൾ പോലെ... ആരോ ഉൾകാഴ്ച തരുന്ന പോലെ.. മനസിന്‌ തോന്നുന്ന വഴിയിലൂടെ ചക്രം തിരിച്ചു... വഴി ചോദിക്കാൻ ആരുമില്ല...എല്ലാവരും കണ്ണുത്തുറക്കുന്നേ ഉള്ളു..ഒന്നും നോക്കിയില്ല ശെരിയെന്നു തോന്നിയ വഴിയിലൂടെ വണ്ടി പായിച്ചു.. ഒത്തിരി ദൂരം കടന്നു...

വഴിയിലൊരു നമ്പൂതിരി വേഷം. ഈറനോടെ മുന്നോട്ട് നടന്നു നീങ്ങുന്നു. അടുത്തെവിടെയോ അമ്പലമുണ്ടെന്ന് തോന്നുന്നു... പ്രാർത്ഥന ഗീതം കേൾകാം... നേരം പുലർന്നെന്നു മാനുജരെ അറിയിക്കാൻ.... ഞാൻ അദ്ദേഹത്തിന്റെ അടുത്ത് വണ്ടി നിർത്തി... '"ചേട്ടാ... ഈ ദേവി...?" എന്താ ഇപ്പോ ചോദിക്കുവാ..... ഒരെത്തും പിടിയുമില്ല...ഇവരുടെ ഭാഷ നമുക്ക് അന്യമാണല്ലോ..... "എന്താ കുട്ടീ.. പറയു.. " ചൈതന്യമുള്ള പുഞ്ചിരിയോടെ അയാളെന്നോട് ചോദിച്ചു...ഹോ മലയാളി,,,,പകുതി ആശ്വാസം..... "അത് പിന്നെ ഈ....എന്താണെന്നുന്നു വെച്ചാലേയ്,,,,ചേട്ടാ.. ഈ നാട്ടിലെ ദേവി വിഗ്രഹമുള്ള കാട്... അവിടെക്കുള്ള വഴിയൊന്നു പറഞ്ഞു തരാവോ..? " തപ്പിപിടിച്ചു ഞാൻ ചോദിച്ചു വരുന്നത് പൂർണ്ണമായപ്പോൾ അയാളുടെ പ്രകാശം നിറഞ്ഞ മുഖം മങ്ങി... "അവിടെക്കോ... എന്തിനാ കുട്ടീ.. ജീവനിൽ കൊതിയുള്ളവരങ്ങോട്ട് പോക്കില്യ... നീ തിരിച്ചു പോ.. കുഞ്ഞേ.. " അപ്പോ... കുഴപ്പം പിടിച്ച സ്ഥലമാണ്...

ഇയാളോട് സത്യം പറഞ്ഞ വഴി പറയില്ല.. അച്ചായനോടാണ് നമ്പൂതിരിടെ കളി.... കാണിച്ചു തരാം.. കണ്ണടച്ച് ആ നിഷ്കളങ്ക മുഖം നോക്കി അസ്സല് നുണയങ്ങു കാച്ചി... അവിടുത്തെ കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാൻ ഗവണ്മെന്റ് നിശ്ചയിച്ച ആളാണ് ഞാൻ.. കാട്ടിലേക്ക് കയറത്തൊന്നുമില്ല... പുറത്തു നിന്ന് ഒന്നു രണ്ടു ഫോട്ടോ എടുക്കണം.. അതിനു വന്നതാണ്. ഓ.. നാമങ്ങു ഭയന്നു... വഴി കാണാനൊന്നുമില്ല്യ കൂട്ടീ.. ദാ ആ കാണുന്ന മലനിരകളിലേക്ക്.. ഇതിലെ ഏതു വഴി പോയാലും എത്തും... കുറച്ചു കൂടി എളുപ്പവഴി... ദാ ആ മൂന്നാമത് കാണുന്ന കല്ലുപാതയാണ്... പൊയ്ക്കോളൂ... പോയി വേഗം വരു... ഹാവൂ കർത്താവു കാത്തു... അപ്പോ ശെരി ചേട്ടാ... പിന്നെ ഒട്ടും അമാന്തിച്ചില്ല... ശരവേഗത്തിൽ വണ്ടിപ്പായിച്ചു.... ദൂരെ കാണുന്ന മലനിരകൾ പോലെ തോന്നിക്കുന്ന മരക്കാട്ടിലേക്ക്.... പോകുന്ന വഴിക്കൊന്നും മറ്റാരെയും കണ്ടില്ല.. എങ്ങിനെയൊക്കെയോ വണ്ടി വന്നു ചേരുന്ന ഇടം വരെ എത്തിപ്പെട്ടു.. **********

അരുവിയുടെ മനം കുളിർക്കുന്ന കളകളാരവം കാതിൽ വന്നു പതിഞ്ഞതും ഞാൻ മുന്നിലെ വള്ളിപ്പടർപ്പുകൾ മാറ്റി കാലുകൾ മുന്നോട്ടു വെച്ചു.......ഓരോ അടി വെക്കുമ്പോഴും ആ ശബ്ദം വ്യക്തമായി തന്നെ കേൾക്കാമായിരുന്നു,,,,ആർക്കു മുന്നിലും അനാവൃതമാവാത്ത ദേവീ രൂപം താൻ ദർശിക്കാൻ പോവുന്നു,,,,ആ ഒരു കാര്യം ഓർത്തപ്പോൾ അവനു ദേഹമാകെ കോരിതരിക്കുന്ന പോലെ തോന്നി...... എന്റെ പ്രാണേശ്വരീ ഞാൻ നിന്നിലേക്കായി ഇതാ ആഗതനാവുന്നു,,,,ഇത്ര നാളും കാത്തു വെച്ച പ്രണയം നീ എന്നിലേക്കു വർഷിച്ചീടണം..... ********** ഭൂമിക്കു മേലെ അഹങ്കാരത്തോടെ കാൽ കയറ്റി വെച്ച് അപ്സരസ്സിനെ പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മരത്തോടു ചേർന്നു ഞാൻ നിലയുറപ്പിച്ചു, മരത്തിന്റെ വേരിൽ ഇരുന്നു......സന്ധ്യ മയങ്ങാൻ പോവുന്നു,,,,,,സൂര്യഭഗവാൻ മിഴി തുറന്നു തുടങ്ങും മുന്നേ വീട്ടിൽ നിന്നിറങ്ങിയതാണ്....വല്ലാത്ത നിരാശയും ദേഷ്യവും തോന്നി.... "പ്രാണ ദേവന്റെ നോട്ടം ദേവി കൊതിക്കുന്നുവെങ്കിൽ നീ അവിടെ എത്തിപ്പെടും,,,,,നീലത്താമര അതിന്റെ ആദ്യ ഇതൾ ഏതു ഭാഗത്തേക്ക് വിടർത്തി കാണുന്നോ അതാണ് നീ സഞ്ചരിക്കേണ്ട ദിശ.....

.മുന്നിൽ കാണുന്നതെന്തോ അത് ആരുടെയും കണ്ണിൽ പെടാതിരിക്കാൻ ദേവി സ്വയം തീർത്ത കവചമാണ്....അത് മറികടക്കാൻ കഴിഞ്ഞാൽ പിന്നെയവിടം മുതൽ ദേവി നിന്നെ വരവേൽക്കാൻ ആരംഭിക്കും........" സുഖമുള്ള മന്ദമാരുതന്റെ തലോടലിൽ അറിയാതെ കണ്ണുകൾ കൂമ്പിയടഞ്ഞപ്പോഴാണ് പെട്ടെന്ന് ഒരു അശരീരി പോലെ എന്തോ ഒന്ന് ആൽവിൻ കേട്ടത്,,,,,അവൻ ഞെട്ടി ഉണർന്നു ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല....തോന്നിയതാവാമെന്നു കരുതി ആൽവിൻ പതിയെ എഴുന്നേറ്റു ബൈക്കിൽ കയറി..... "പ്രാണ ദേവന്റെ നോട്ടം ദേവി കൊതിക്കുന്നുവെങ്കിൽ നീ അവിടെ എത്തിപ്പെടും,,,,,നീലത്താമര അതിന്റെ ആദ്യ ഇതൾ ഏതു ഭാഗത്തേക്ക് വിടർത്തി കാണുന്നോ അതാണ് നീ സഞ്ചരിക്കേണ്ട ദിശ......മുന്നിൽ കാണുന്നതെന്തോ അത് ആരുടെയും കണ്ണിൽ പെടാതിരിക്കാൻ ദേവി സ്വയം തീർത്ത കവചമാണ്....അത് മറികടക്കാൻ കഴിഞ്ഞാൽ പിന്നെയവിടം മുതൽ ദേവി നിന്നെ വരവേൽക്കാൻ ആരംഭിക്കും........"

വീണ്ടും അതേ അശരീരി കേട്ടപ്പോൾ ആൽവിൻ ബൈക്കിൽ നിന്നിറങ്ങി ചെവി വട്ടം പിടിച്ചു.....താൻ കേട്ട വാക്കുകൾ വീണ്ടും ആവർത്തിച്ചു അവന്റെ കർണ്ണത്തിൽ വന്നു വീണപ്പോൾ ആ ശബ്ദത്തിന്റെ ഉറവിടം മരത്തിനു പുറകിൽ നിന്നാണെന്നു അവൻ മനസ്സിലാക്കി.....വർദ്ധിച്ച ആകാംഷയോടെ അവൻ അങ്ങോട്ട് നടന്നു....അവിടെ മുഷിഞ്ഞ കാവിയുടുത്ത ഒരു വൃദ്ധൻ ഇരിപ്പുണ്ട്....നര ബാധിച്ച രോമങ്ങൾ ആ മുഖത്തും തലയിലുമായി ജട പിടിച്ചു നിൽക്കുന്നു,,,,,മെലിഞ്ഞുണങ്ങി ചുക്കിച്ചുളങ്ങിയ ആ ശരീരത്തിലെ കണ്ണുകൾക്ക് മാത്രം ഒരു പ്രത്യേകതരം തിളക്കം ആൽവിൻ കണ്ടു.....അടുത്താരോ നിൽക്കുന്നതറിഞ്ഞു അയാൾ ചെരിഞ്ഞു ആൽവിനെ നോക്കിയെങ്കിലും ഒരു ഭ്രാന്തനെ പോലെ താൻ പറഞ്ഞത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു..... ആൽവിൻ അയാളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അയാൾ അവനെ നോക്കുകയോ വേറൊന്നും ഉരിയാടുകയോ ചെയ്തില്ല......

എന്ത് ചെയ്താലും അയാൾ തന്നോട് ഒന്നും തന്നെ പ്രതികരികില്ലെന്നു മനസ്സിലായ ആൽവിൻ അവിടെ നിന്നും ബൈക്ക് എടുത്തു വീട്ടിലേക്കു മടങ്ങി......അവന്റെ അകന്നു പോവുന്ന ബൈക്ക് നോക്കി കാവി വസ്ത്രധാരി ചെറുതായി പുഞ്ചിരിച്ചു..... "നിനക്കായ് ജന്മം കൊണ്ടവൾക്കായി ദേവി നിന്നെ സമ്മാനിക്കാൻ കാത്തിരിക്കുന്നു,,,, നാളെ കഴിഞ്ഞുള്ള പുലരി അത് നിങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്........" പൊട്ടിച്ചിരിച്ചു കണ്ടു അയാൾ തന്റെ നോട്ടം തലയുയർത്തി നിൽക്കുന്ന മലമുകളിലേക്ക് പതിപ്പിച്ചു........ ********* ദേവിക ഫോണും പിടിച്ചു തന്റെ റൂമിൽ ഉലാത്തികൊണ്ടിരിക്കെ റയാൻ അങ്ങോട്ടേക്ക് കയറി വന്നു... "എന്തായി....??വല്ല വിവരവും കിട്ടിയോ...????" ദേവിക ഇല്ലെന്നു തലയാട്ടി.....അവളുടെ കണ്ണുകൾ ഈറണനിഞ്ഞിരുന്നു..... "ഈ അച്ചായൻ ഫോൺ ഓഫ് ചെയ്തു എവിടെ പോയി കിടക്കുവാണോ എന്തോ....അവന്റെ കടിച്ചു കീറുന്ന സ്വഭാവം വെച്ച് ആദ്യം ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ ആണ് അന്വേഷിക്കേണ്ടത്......." റയാൻ ദേഷ്യത്തിൽ ഡോർ അടച്ചു കൊണ്ട് ആ റൂമിൽ നിന്നും വെളിയിൽ പോയി.....ദേവിക തളർന്നു കട്ടിലിലേക്കിരുന്നു.....

"ആൽവിൻ........നീ ഇതെങ്ങോട്ടാ പോയിരിക്കുന്നേ........." ധാര ധാരയായി കണ്ണുനീർ അവളുടെ കവിളിനെ തൊട്ടുണർത്തി കൊണ്ട് ഒഴുകി കൊണ്ടിരുന്നു........ ************** നമ്പൂതിരി പറഞ്ഞു തന്ന അടയാളം വെച്ച് ബൈക്ക് ഒതുക്കി കാട് കയറി തുടങ്ങി.. നേരമിരുട്ടിയതു കൊണ്ടാകാം ഒന്നും മനസിലാകുന്നില്ല.. കണ്ണുകളിൽ ഇരുട്ട് കയറുന്നു.. വിശപ്പും ദാഹവും മറ്റൊരു വഴിക്ക്.... സമയമെത്രയായി.. ഒരെത്തും പിടിയുമില്ല.. ഫോണിലെ ചാർജ് കഴിഞ്ഞു. തിരിച്ചു പോകണമെങ്കിൽ തീർച്ചയായും ഇനി നേരം വെളുക്കാതെ കഴിയില്ല... പേരറിയാത്ത മൃഗങ്ങളുടെ അലറൽ ഒരുവശത്.. വിശന്നിട്ട് കുടലിന്റെ കാറൽ മറ്റൊന്ന്.... വല്ല വന്യജീവികളുടെയും വയറ്റിൽ പെടുമോ കർത്താവെ..... മുൻപോട്ട് നടക്കുന്തോറും വഴിയറിയുന്നില്ല... കൂറ്റാകൂരിരുട്ടാണ്... എങ്ങോട്ടാണ് പോകുന്നത്... അറിയില്ല. തളർന്നു.... മുന്നിൽ കണ്ട ഒരു മരത്തിൽ ഞാൻ അഭയം പ്രാപിച്ചു.. മലമ്പാമ്പൊന്നും ഇഴഞ്ഞു കേറാതെ നിന്ന മതി... ഇരുന്നിരുന്നു എപ്പോഴോ മിഴികളടഞ്ഞു....

പെട്ടെന്ന്...ആരോ വിളിച്ച പോലെ ഞെട്ടിയുണർന്നു... നേരം വെളുത്തിരുന്നു... ഭാഗ്യം.. ഒന്നിന്റെയും വയറ്റിലായില്ല... കുരിശു മുത്തി ഞാൻ ഇരിക്കുന്ന മരത്തിൽ നിന്നു താഴേക്കു ചാടിയിറങ്ങി...മുൻപോട്ട് നീങ്ങാൻ തുടങ്ങി. കനമുള്ള കല്ലിൽ തട്ടി ഞാൻ വേദനയോടെ തലയുയർത്തി.... കൃഷ്ണമണി വികസിച്ചു... ഭീമകരമായി ഉയർന്നു നിൽക്കുന്ന മല... അല്ല പാറക്കല്ല്.... ഇതിന്റെ മുകളിലേക്ക് ഞാനെങ്ങനെ..? .. ആ പാറക്കു ചുറ്റും ഞാൻ തിരഞ്ഞു... എന്തെങ്കിലുമൊരു വഴി.... ആരും വരാത്ത ഇടതെങ്ങനെ വഴി... മടങ്ങി പോകുക തന്നെ എന്നു കരുതി... ഒന്നു കൂടെ മുകളിലേക്ക് നോക്കി..... അപ്പോഴതാ കൊലുസിന്റെ ശബ്ദം... ആ ശബ്ദം വന്ന വഴിക്കു ഞാൻ കാതു കൂർപ്പിച്ചു....... ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നു ..... ഒരു മഞ്ഞ ശീല... പറക്കുള്ളിലേക്ക് നീങ്ങിപ്പോകുന്നു... കൂടെ കൊലുസിന്റെ ശബ്ദവും ..... അത് അതൊരു സ്ത്രീ ആണ്.... ഇവിടെ..? ആര്..? എങ്ങനെ..? അപ്പോ ഇന്നലെ ഞാൻ ഒറ്റക്കായിരുന്നില്ല... എനിക്ക് കൂട്ടായി ഇവളും ഉണ്ടായിരുന്നു... കണ്ടെത്തിയെ പറ്റു.... പാറക്കുള്ളിലേക്ക് കണ്ട വഴിയേ ഞാനും നീങ്ങി.......... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story