നീലത്താമര💙: ഭാഗം 40

neelathamara

രചന: തൻസീഹ് വയനാട്

വിവാഹത്തിന് ഇനി രണ്ടേ രണ്ടു ദിവസം മാത്രം. ഇനിയടുത്തത് എന്തായിരുക്കുമെന്ന ചിന്തയിൽ ഉള്ളിലാളിക്കത്തുന്ന ഭീതിയോടെ ഞാൻ മുകളിലെ ചാരുകസേരയിൽ അമർന്നിരുന്നു. രാവിലെ ഉണർന്നെഴുന്നേറ്റപ്പോൾ കണ്ണു നിറച്ചു മുൻപിൽ നിൽക്കുന്ന ആധിയെയാണ് ഞാൻ കണികണ്ടത്. റയാൻ അങ്ങനെ പെരുമാറിയതിൽ, അതിന്റെ കാരണം അവനായതിൽ ഉണ്ടായ മനോവിഷമം അവനേ ഉറക്കിയിട്ടില്ല ഇന്നലെ. അവനേ സമാധാനിപ്പിച്ചെങ്കിലും അവനേ നേരിട്ട് കണ്ടു പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാൻ തന്നെ തീരുമാനിച്ചാണ് എല്ലാവരും എഴുന്നേൽക്കുന്നതിനു മുൻപേ ഞാനും അവനും കൂടെ റയാനെ നോക്കി അവന്റെ മുറിയിലേക്ക് ചെന്നതും. അവിടുന്നവൻ പിണക്കം കാണിച്ചെങ്കിലും നമ്മുടെ റയാനല്ലേ.. അവനങ്ങനെ ഒരുപാട് നേരമൊന്നും ഞങ്ങളോട് തർക്കിച്ചു നിൽക്കാനാവില്ല ആധിയുടെ കണ്ണു നിറഞ്ഞത് കണ്ടപ്പോഴേ അവൻ ആദിയെ കെട്ടിപിടിച്ചു രണ്ടു പേരും മത്സരക്കരച്ചിലായി.

കൂടെ ഞാനുമങ് കൂടി.. പിന്നേ ഒന്നു കറങ്ങിയേച്ചും വരാമെന്ന് കരുതി ഉറങ്ങുന്നവരെ ഉണർത്താതെ പുറത്തേക്കിറങ്ങിയതാണ്. ഞങ്ങളുടെ അടിപിടിയും കളിയും ചിരിയും കഴിഞ്ഞു മുറ്റത്തെത്തിയപ്പോഴാണ് ചാവി എടുക്കാൻ മറന്നതോർത്തത്. അവരോടു രണ്ടും അവിടെ നില്കാൻ പറഞ്ഞിട്ട് ഞാൻ തിരിച്ചു മുറിയിലേക്ക് കയറി, തിരിച്ചു കയറിയപ്പോഴും മുറിയിൽ ഒരു മാറ്റാവുo ഉണ്ടായിട്ടില്ല. ഞങ്ങൾ വാരിവലിച്ചിട്ടത് മാത്രമേ ഉള്ളു. അവിടെ ചോരയും പൊട്ടിച്ചിതറിയ കുരിശുമാലയും എങ്ങിനെ വന്നെന്ന് എനിക്കറിയത്തില്ല. പത്മ എനിക്കുനേരെ രക്തക്കറ പുരണ്ട കുരിശു നീട്ടിയപ്പോഴാണ് ഞാൻ എന്റെ കഴുത്തിൽ തപ്പിനോക്കിയത് തന്നെ.. ആകെ പകച്ചു പോയ ഞാൻ കഴുത്തിൽ മാല ഉണ്ടോന്ന് കൈകൊണ്ട് തടവി നോക്കിയത് അവരാരും കാണാത്തത് എന്റെ ഭാഗ്യം. ഇന്നലെ കിടക്കുന്നത് വരെ അതെന്റെ നെഞ്ചിൽ കിടന്നതാണ്. എനിക്കുറപ്പുണ്ട്.

പിന്നെയെങ്ങനെ.. അത് റയന്റെ മുറിയിൽ വന്നു..???? അവരെ കൂടെ ഭയപെടുത്തണ്ടെന്ന് കരുതിയാണ് ഞാൻ ഇല്ലാത്ത അട്ട കടിച്ചത് പറഞ്ഞത്. എന്തായാലും ഇപ്പോൾ തന്നെ ഞാൻ ഇറങ്ങട്ടെ ദേവിയുടെ വീട്ടിലേക്ക് . ഇനിയും വൈകിയാൽ പതിയിരിക്കുന്ന ആപത്തു ആരുടെയെങ്കിലും ജീവൻ എടുത്തേക്കും.... ഉള്ളിലേന്തുന്ന കനമേറിയ ഭീതിയോടെ ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. താഴെ നിർത്തി വച്ച കല്യാണ പരിപാടികൾ രണ്ടാമത് തുടരുന്നതിന്റെ ഒച്ചയനക്കങ്ങളുo ബഹളവുമാണ്. ആരോടും പറയാതെ പോയാൽ വീണ്ടും എല്ലാവരും ഭയക്കുമെന്നത് നേരാണ്. അതുകൊണ്ട് ഇറങ്ങുന്നതിനു മുൻപ് ഞാൻ തുളസിമാലക്ക് ഓർഡർ കൊടുക്കാനാണെന്ന് വിച്ചുവിനോട് പറഞ്ഞിറങ്ങാമെന്നു കരുതി. അവൻ ബൾബ് ഫിറ്റ്‌ ചെയ്യുന്ന റയാനെ സഹായിക്കുകയാണ്. "ടാ.. !!! " "അള്ളോഹ്... " ഞാൻ വിളിച്ച വിളി പെട്ടെന്നായിപ്പോയി എന്നു റയാൻ നിലംപതിച്ചപ്പോഴാണ് മനസിലായത്. നടുവും കുത്തി വീണ റയാനെ നോക്കി ഇളിച്ചു കൊണ്ട്... "നിലത്തു വെളിച്ചം വേണ്ട റയൂട്ടാ.. എഴുന്നേൽക്കു.."

എന്നു പറഞ്ഞുകൊണ്ട് ഞാനവനെ താങ്ങുയെടുത്തു. "പ്ഫാ... !!!" ഉന്തിട്ടിട്ട്... ന്റെ ഊര പൊളിഞ്ഞേ... പടച്ചോനെ..." അവൻ കാറി പൊളിച്ചു.. "ഏയ്‌.. ഞാനും കല്യാണം പൊളിച്ചേ " എന്നു പറഞ്ഞു കൊണ്ട് റയാന്റെ കാറൽ ഒഴിച്ച് പൊളി എന്ന വാക്ക് മാത്രം കേട്ടു കൊണ്ട് വന്ന ആദി വിസിൽ അടിച്ചു കൊണ്ട് പറഞ്ഞു... "എടാ.. അതല്ല.. അവൻ വീണതാ..." വിച്ചു ആധിയുടെ വിസിൽ അടിക്കാൻ കോട്ടി വെച്ച ചുണ്ട് പൊത്തി. വിച്ചുവിന്റെ വാപൊത്തിയ വിരലുകൾക്കിടയിലൂടെ ആധിയുടെ പാതിയിൽ നിലച്ച ചൂളം വിളിയുടെ കാറ്റു മാത്രം വന്നു. കാറ്റു മാത്രമല്ല ഇത്തിരി മഴചാറ്റലും.. (മീൻസ് തുപ്പല് തുപ്പല്.. )) "അയ്യേ...... " "ഹ്മ്മ്മ്... " വിച്ചു കയ്യെടുത്തു മൂക്കിനടുത്തുകൊണ്ടുപോയി "ഈശ്വര.. എന്റെ കൈ നാറി.. " "അങ്ങനെ ഉണ്ടാകും എന്റെ സംഗീത ഉപകരണം നിർത്തലാക്കിയതിന്റെയ... ഹും.." എന്നു പറഞ്ഞു ആദി സ്ഥലം കാലിയാക്കി.. "അപ്പോഴേ നിങ്ങൾ തല്ലുകൂടിയിരി ഞാൻ നിനക്ക് കഴുത്തിലിടാൻ തുളസിമാലക്ക് ഓർഡർ കൊടുത്തു വരാം...

ഓക്കേ..?? " "അതിനോർഡെർ ഒന്നും കൊടുക്കണ്ട ഞാനും രുദ്രയും കൂടെ ഉണ്ടാക്കിക്കോളും... "! ഞാൻ വിച്ചുവിനോട് പറഞ്ഞതിനുള്ള മറുപടി ഒരു സ്ത്രീശബ്ദത്തിൽ വന്നത് കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കിയത്. നോക്കിയപ്പോൾ കഥാനായിക. ഇവളീ സമയത്ത് തന്നെ കെട്ടിയെടുത്തോ എങ്ങനെയേലും പുറത്തു ചാടാൻ ഓരോ കാരണമുണ്ടാക്കുമ്പോൾ ശകുനം മുടക്കി.. കർത്താവെ.. ഇവളിതെന്നാത്തിനാ ഇപ്പോ കെട്ടിയെടുത്തെ... ഞാൻ മനസ്സിൽ പിറുപിറുത്തുകൊണ്ട് പല്ല് കടിച്ചു പിടിച്ചു. "ഹാ.. അതു ശെരിയാ വാങ്ങുന്നതിനേക്കാൾ പവിത്രത നമ്മൾ തന്നെ കോർത്തുണ്ടാക്കുന്നതാ... " (ദേവു "അതെ എനിക്കും പടിക്കാലോ.." (ചിന്നു ) "ഓ.. ഇവരൊന്നും ഉണ്ടാക്കിയ ശെരിയാകില്ലന്നെ.. ചുമ്മാ പൂജാമുറിയിൽ തൂക്കാനല്ല ഇത് ആളുകൾ കാണുന്നതാ ഫോട്ടോയിലും വിഡിയോയിലുമൊക്കെ നല്ല മാല വേണം.. അതൊക്കെ കണ്ടീഷനായിട്ട് വരാണം .."

ഞാൻ ചുണ്ടുകോട്ടി അവളെ നോക്കി പറഞ്ഞു. അവളുടെ മുഖം വീർത്തു വന്നു, എന്നെ ഒരു നോട്ടവും. ! "ഹാ എങ്കി പിന്നേ ഓർഡർ ചെയ്യുന്നെയാ നല്ലത്.. അതൊന്നും ഇനി കൊളമാവേണ്ട.. ആകെപ്പാടെ ഒരു കല്യാണമേ ഉള്ളു. "(ചിന്നു ) "നീ എന്താ ചിന്നു പറയുന്നേ.. ഇന്നും ഇന്നലെയും തുടങ്ങിയതാണോ ദേവിയുടെ മാലകോർക്കൽ.. അവളെ കവച്ചു വെക്കാൻ ആർക്കും പറ്റില്ല. ആളുകൾ കാണുന്ന സ്ഥലം തന്നെയല്ലേ അമ്പലം. അവിടെ ശിവന്റെ പ്രതിഷ്ഠയിൽ മാല കോർത്തിടുന്നത് ഇവളല്ലേ... നമ്മൾ കണ്ടിട്ടുള്ളെയല്ലേ ആ മലയുടെ ഫിനിഷിങ്. ദൈവത്തിന്റെ മുകളിൽ ഇടുന്ന മാല കോർക്കുന്ന അവൾകാണോ അറിയില്ലെന്ന് പറയുന്നേ.. കഷ്ടമുണ്ട് ട്ടോ.." (ദേവു ) "ആ ശിവ ഭഗവാനു നേരിട്ട് വന്നു എന്റെ മാല കോർത്തതു ശെരിയായില്ലെന്നു പറയാൻ വയ്യാത്തോണ്ടാ.. ഹല്ല പിന്നേ.. ഓർഡർ ചെയ്താൽ മതി.." ഞാൻ കർക്കശമായി പറഞ്ഞു. "പറ്റില്ല. ഞാൻ കോർത്തോളും.."

അവളെന്നെ തുറിച്ചു നോക്കി എന്നേക്കാൾ ശബ്ദത്തിൽ പറഞ്ഞു. "ഓ ചൂടാകണ്ട ഇയ്യ്‌ പോയ്‌ ഓർഡറിക്കോ... ഓളും ഉണ്ടാക്കിക്കോട്ടെ കയിഞ്ഞിലെ പ്രശ്നം.. " റയാൻ ഇടയ്ക്കു കയറി. "ഏഹ് എന്തിനാടാ നാലു മാല.." (വിച്ചു തലയ്ക്കു കൈകൊടുത്തു. ) "അത് എനിക്കും രുദ്രക്കും... " അതുവഴി മടങ്ങി വന്ന ആധിയുടെ വാവിട്ടു പറഞ്ഞു പോയി.. "ഏഹ്..?? " (വിച്ചു.., ചിന്നു ദേവു ഒന്നിച്ചു ) ഞാനും റയാനും ആദിയും പഴം വിഴുങ്ങിയ അവസ്ഥയിൽ... സംസാരം കേട്ട രുദ്ര ആദിയെ നോക്കി കലവറയിൽ നിന്നും കണ്ണുരുട്ടി... "ആന്ന്.... ഇങ്ങൾക്ക് മണിയറയിലെന്ന വേണേൽ അങ്ങിടും ഇങ്ങോട്ടും ഇട്ടു കളിക്കലോ.. അപൊ അത് പിടിക്കാൻ ആരേം മാണ്ടേ കൊണ്ടുതെരാൻ അയ്‌നാണ് ആദിയും രുദ്രയും..." റയാൻ കിടന്നുരുണ്ടു.. "ഓഓഓ.. അങ്ങനെ.." വിച്ചു നാണിച്ചു കളം വരച്ചു... "ശ്ശോ.. ഈ കൂട്ടുകാരുടെ ഒരു കാര്യം.. ആദ്യരാത്രി വരെ ഇപ്പോഴേ കണക്കു കൂട്ടി.. !" "ഇയ്യോളെ കണ്ട അന്നെന്നെ കുട്യേളെ വരെ കണക്ക് കൂട്ടിലെ.. അപ്പോ മ്മള് ആദ്യരാത്രിയേലും ആലോയ്കണ്ടേ... "

(റയാൻ. ) "ശീ.. പോടാ "റയാനെന്നു പറഞ്ഞവൻ നാണിച്ചു കൊണ്ട് അവിടം വിട്ടു. റയാൻ ശ്വാസമെടുത്തുകൊണ്ട് എല്ലാം തീരുമാനമായെന്നു നിലക്ക് നിൽക്കുന്ന ആദിയുടെ അടുത്തേക്ക് ചെന്നു.. "ആദി.. ബാ.. ഞമ്മൾക് പിറക് വശത്തെ ബൾബ് ഫിറ്റാക്കാ.. ബാ മോനെ ബാ.. അനക്ക് ഞാൻ തേരാ.." ന്നു പറഞ്ഞു കൂട്ടുകൊണ്ട് പോയി.. "വേണ്ട.. അത് നാളെ ചെയ്യാം" റയാനെന്നു ആദി അവന്റെ കാലു പിടിച്ചു പറയുന്നുണ്ട് പക്ഷെ അവൻ അവനേ തൂക്കിപിടിച്ചു കൊണ്ടുപോയി.. ഇനി മേലാൽ വാ തുറക്കരുതെന്ന താകീത് കൊടുക്കാൻ... ചിന്നുവും രുദ്രയും ദേവിയും എന്താണ് നടക്കുന്നതെന്ന് അറിയാതെ പരസ്പരം നോക്കി.. ഞാനൊന്നും നോകീല രംഗം കാലി ആയതോടെ തിരിഞ്ഞവളെ ഒരു നോട്ടം നോക്കികൊണ്ട് പോയ്‌ ബൈക്കിൽ കയറി..കിക്കെറിൽ കാലമർത്തിയതും പിന്നീന്ന് വിളി.. "ടാ.. ചൂടാ.. നീ പോകുന്ന വഴിയിൽ ദേവിയെ കൂടെ കൂട്ടിക്കോ അവളെ വീട്ടിലേക്ക് വിട്ടേരെ.. ഇന്നലെ വന്നതല്ലെ.. ചെല്ല് ദേവി അവനാക്കിത്തരും.. " "യീശോ.. ഈ കുരിശ് കൂടെ വന്നാൽ ഞാനവളുടെ വീട്ടിലേക്കാണെന്ന് അറിയില്ലേ.. എന്ന ചെയ്യും കർത്താവെ.. "

"ഏയ്‌.. എനിക്കൊന്നും മേല.. ഇങ്ങോട്ടു വന്നപോലെ തിരിച്ചങ്ങു പോയാൽ മതി..." ബൈക്കിനടുത്തേക്ക് നടന്നു വന്ന അവളെ നോക്കി ഞാൻ വിലക്കിയതും വീർത്തുകെട്ടിയ മുഖം ചുമന്നു. "എന്താടാ ചൂടാ.. മാലയുടെ മേലുള്ള ദേഷ്യം അവളോട് കാണിക്കുന്നേ.. മര്യാദക് കൊണ്ട് വിട്ടോ.." ദേവു പുരികം പൊക്കികൊണ്ടെന്നോട്.. "ടീ.. എനിക്ക് ഒന്നു രണ്ടു വഴിക്ക് വേറെയുo പോകണം അതിനിടക്ക്.. ലേറ്റ് ആകും..." "നീ നിന്റെ ഒന്നും രണ്ടും ഒക്കെ കഴ്ഞ്ഞിട് അവളെ ആക്കിയാൽ മതി.. അവൾക്കൊരു തിരക്കുമില്ല.. അല്ലെ ദേവീ... "ദേവു അവളെ വിളിച് ചോദിച്ചു.. "ശ്ശേ.. എന്ന പിന്നേ നടന്നു പതുക്കെ അങ്ങു പോയാൽ പോരായോ... " "പറ്റില്ല നീ തന്നെ കൊണ്ടുവിടണം ചെല്ലെടാ... "ദേവു ചൂടായപ്പോൾ.. "ആ കേറെന്നാൽ.. "എന്നു പറഞ്ഞു കുരിശിനെ എടുത്തു പിന്നിൽ കേറ്റി. എന്നോടുള്ള ദേഷ്യം കൊണ്ടാകണം അവൾ കയറിയിരുന്നപ്പോൾ മൊത്തത്തിൽ കുലുങ്ങി വണ്ടിയും ഞാനും. "പഴയ വണ്ടിയ പൊളിക്കുവോ..?? " "പൊളിഞ്ഞൽ ഞാൻ എന്റെ തറവാട് വിറ്റായാലും മേടിച്ചു തരും.." അവളും ചൂടിലാ... ഊഫ് ഹൈ ഹീറ്റ്...

ഞാൻ മുകളിലേക്ക് നോക്കി കർത്താവെ ഇതെവിടെ ചെന്നവസാനിക്കും എന്നു പറഞ്ഞതും മുകളിലെ നിലയിൽ അടികൊണ്ടവശനായ ആധിയുടെ ചളുങ്ങിയ മുഖവും അവന്റെ തോളിൽ കയ്യിട്ടു നിൽക്കുന്ന റയാനും എനിക്ക് ഹാപ്പി ജേർണി പറയുന്നു.. ഏഹ്.. ഇവരെപോ മുകളിലെത്തി.. ആ അടികിട്ടി ഓടിയതാകും... എന്നായേലും ആകട്ടെ എന്നു കരുതി ഞാൻ ബൈക്ക് എടുത്തു വിട്ടു. അവളൊരക്ഷരം മിണ്ടുന്നില്ല.. ഗ്ലാസിലൂടെ നോക്കിയപ്പോൾ ഭയങ്കര ഗൗരവം.. അപ്പൂപ്പൻ കാവിന്റെ മുൻപിൽ ആലിന്റെ ചുവട്ടിൽ വണ്ടി നിർത്തി അവളുടെ കൂടെ ഞാനും ഇറങ്ങി.. "താനെങ്ങോട്ട.. ഇവിടെ വരെ ഇറക്കിയതിനെന്നെ വലിയ നന്ദി.. ഞാൻ ഒറ്റക്കു പൊയ്ക്കോളാം..." "അയ്യോ.. നിനക്ക് കൂട്ടു വരാനല്ല ഏതായാലും ഇവിടെ വരെ വന്ന സ്ഥിതിക്ക് നിൻറച്ഛൻ... !!" "എന്ത്..?? " "നിന്റച്ഛനെ ഒന്ന് കാണാമെന്നു കരുതി എന്ന്.. എന്നതിനടി നിന്നോട് ഞാൻ എല്ലാം പറയുന്നേ മാറി നില്കെടി. യൂദാസേ" എന്നു പറഞ്ഞുകൊണ്ട് അവളെ തട്ടി മാറ്റി മുൻപോട്ടു നടന്നു.. നടന്നു നടന്നു കാവിനടുത്തെത്തിയപ്പോഴാണ്...ആ കാഴ്ച ഞാൻ കണ്ടത്... മുൻപിൽ പടർന്നു പന്തലിച്ച പാരിജാത മരം മലർക്കെ വീണു കിടക്കുന്നു... ഒരടി മുൻപോട്ടു നടക്കാൻ ഒക്കില്ല... കർത്താവെ... !!!!

പെട്ടോ.. ഹ ഹ ഹ... തിരിഞ്ഞു നോക്കിയപ്പോൾ പൊട്ടിച്ചിരിച്ചു വയറു പൊത്തി നിൽക്കുന്ന അവൾ... എന്നെ പരിഹസിക്കുകയാണ്.. ശവം... "നിന്നു കിണിക്കാതെ എങ്ങനെ പോകുമെന്ന് പറയടി ഊളെ.. " "പറയില്ലടാ ഊളെ.. താനെന്തിയ്‌യും... ഹും... " ഓ അവശ്യo ആയി പോയി.. അല്ലേലിപോ പിടിച്ചു തെചോട്ടിച്ചേനെ .. ആൽവീ സംയമനം പാലിക്കണം... പിന്നേ കയ്യിൽ കിട്ടുമ്പോ പെരുമാറാം.. എന്നു ഞാൻ എന്നോട് തന്നെ പറഞ്ഞു ക്ഷമ കൈവരിച്ചു. "ഒന്നു പറ പെണ്ണേ.. നമുക്ക് പോണ്ടേ.. " "ഹും.. "അവളെന്നെ ദാക്ഷിണ്യമില്ലാതെ പുച്ഛിച്ചു.. "ശവം.. "!!! പറടോ.. ചുമ്മാ.. വാശി കാണിക്കാതെ.. " ഞാൻ ഒരു ചിരിയും ചിരിച്ചു പറഞ്ഞപ്പോൾ ബലം വിടാതെ അവൾ ഒന്നു മൂളി.. "ഹ്മ്മ്... റുമാൻ തോട്ടത്തിലൂടെ പോകാനെ കഴിയു.. ഞാനിന്നലെ അതിലേയാ വന്നേ... " "എങ്കി വേഗം കാണിക്കു... പ്ലീസ്... നിന്നെ ഒറ്റക്ക് വിടണ്ട കരുതിയല്ലേ അച്ചായൻ അവരുടെ മുൻപിൽ ജാട ചുമ്മാ ജാട കാണിച്ചു കൂടെ വന്നേ.. " "ഉവ്വോ... " "അതേന്നെ... " "എങ്കി പൂവാം... " "ഓക്കേ.. " "എങ്കി ദാ അതിലെ നടന്നോ.. "(ദേവി തെക്കു വശം ചൂണ്ടി കാണിച്ചു ഉള്ളിൽ അവനേ നോക്കി ഗൂഢമായി ചിരിച്ചു കൊണ്ട് മുൻപോട്ടു നടന്നു നീങ്ങി... ) .. തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story