നീലത്താമര💙: ഭാഗം 41

neelathamara

രചന: തൻസീഹ് വയനാട്

"റുമാൻ എന്നു പറയുമ്പോ ഈ ഉറുമാമ്പഴം അല്ലിയോ..?? "" അവൾ കാണിച്ച വഴിയിലൂടെ പണിപ്പെട്ടു നടന്നു കൊണ്ട് ഞാൻ ചോദിച്ചു.. "ആ അതു തന്നെ.. " "കായ ഉണ്ടാകുമോ.. " "കുറച്ചുണ്ട്.. " "ഹ. എങ്കി കുറച്ചു പറിക്കാം അല്ലെ..എനിക്ക് ഭയങ്കര ഇഷ്ട മാതളം.. ?? " "ആ.. അതാണ് ഞാൻ പറയാൻ വരുന്നേ... അവിടെ നിറച്ചും പൂത്തുലഞ്ഞതായി നമുക്ക് തോന്നും പക്ഷെ.. അത് വെറും മായിക ലോകമാണ്. നമ്മുടെ കണ്ണിൽ കാണുന്നത് അതുപോലെ വിശ്വസിച്ചു കാ പറിക്കാൻ ചെന്നാൽ.. പതിയിരിക്കുന്ന കൂറ്റൻ ചതുപ്പിൽ ചെന്നു താഴും. " അവൾ കണ്ണുകൾ വിടർത്തി മുഖത്തു ഭീതി പ്രകടമാക്കി.. "ഏഹ്.. യീശോ.. നീയെന്നെ കൊല്ലാൻ കൊണ്ട് പോകുവാണോ അപ്പോ..?? "" "ഏയ്‌.. ഞാനങ്ങനെ ചെയ്യുവോ.. പക്ഷെ അവിടെ പഴുത്തു വീർത്ത മാതളനാരങ്ങയെ ആരെങ്കിലും നോക്കി കൊത്തിയെടുത്താൽ ഉടനെ അവൻ ചതുപ്പിൽ താഴുമെന്നാണ് പ്രജീനമായി പറയാറുള്ളത്..."

"ആണോ.. ഇതൊരുമാതിരി ചതിയായി പോയിലോ കർത്താവെ.. അതെന്ന അങ്ങനെ.." ഞാൻ ആകെ വിഷമിച്ചു കൊണ്ട് ചോദിച്ചു. "അത് അതു പണ്ട് ആരോ കൊതി മൂത്തു വന്നു മാതളം തിന്നാൻ വേണ്ടി നോക്കിയപ്പോൾ കാലു തെറ്റി ചതുപ്പിൽ വീണു. ആ ആത്മാവിന്റെ ശാപമാ.. അങ്ങനെയാ.. അങ്ങനെയാ.. ഞാൻ കേട്ടത്.. " "എന്താടി ഇത് പറയുമ്പോ നിനക്കൊരു പതർച്ച...??? !!" ഞാൻ പുരികം പൊക്കി അവളോട് ചോദിച്ചു.. "പ.. പതർച്ചയോ.. ആർക്..?? " "പ പ പതർച്ചയല്ല വെറും പതർച്ച... നിനക്ക്.. " "അയ്യോ.. അത് പതർച്ചയല്ല പേടിയാ... അച്ചായൻ എങ്ങാനും മാതളം കൊതിച്ചാൽ ചതുപ്പിൽ വീണു പോകില്ലെന്ന് ആലോചിച്ചിട്ട്... എന്റെ ദേവീ കാത്തോളണേ... " "എനിക്ക് രണ്ടേ രണ്ടു പഴവർഗ്ഗമേ ഇഷ്ടമുള്ളൂ.. എന്നു വച്ചാൽ കൂടുതലിഷ്ടം.. അതിൽ ഏറ്റവും പ്രിയപ്പെട്ടത് മാതളമാണ്.. "

"ആ കടുത്ത നിറമുള്ള കട്ടിയുള്ള തൊലി കളഞ്ഞു ഉള്ളിൽ മുത്തു പോലെ തിളങ്ങി നിൽക്കുന്ന ഓരോ മതലമണികളും കൈകൊണ്ട് കൊഴിച്ചെടുത്തുകൊണ്ട് ഒരു പത്തു പന്ത്രണ്ടു മണികൾ ഒന്നിച്ചെടുത്തു വായിലേക്കിട്ടിട്ട് പല്ല് കൊണ്ട് കടിച്ചു അതിന്റെ നീര് തെറിപ്പിച്ചു കുടിച്ചിറക്കി ചണ്ടി തുപ്പണം... ഹോ... എന്നാ രസവാ.... " "ഓർക്കുമ്പോഴേ വായിൽ കപ്പലോടുന്നു. ആ നിലക്ക് പൂത്തുലഞ്ഞത് കണ്ടിട്ട് ഒന്ന് മണത്തുകൂടി നോക്കരുതെന്ന് പറഞ്ഞാൽ സഹിക്കുവോ.... " "വേണ്ട സഹിക്കണ്ട... ജീവനിൽ കൊതിയുണ്ടേൽ മതി.. അല്ലേൽ അതു മുഴുവൻ പറിച്ചു തിന്നോ.. " എന്നു പറഞ്ഞു ചിറികോട്ടി കൊണ്ട് നടന്നു... ഒരല്പം നടന്നു കഴിഞ്ഞപ്പോൾ അവൾ പെട്ടെന്ന് നിന്നു. "ഓഓഓ... നടത്തത്തിനിടയിൽ നിൽകുമ്പോൾ ഒന്നു പറഞ്ഞുകൂടേ... ഇപ്പോ നിലതെറ്റി വീണേനെ... യൂദാസേ.. !!!" ഞാനവളെ നോക്കി പറഞ്ഞതും.. അവളെന്നെ നോക്കി കൊണ്ട് നേരെ മുൻപിലേക്ക് വലതു കയ്യുയർത്തി കൊണ്ട് ചൂണ്ടു വിരൽ ചൂണ്ടി... അവൾ ചൂണ്ടിയിടത്തേക്കു ഞാൻ നോട്ടമെത്തിച്ചതും...

കൃഷ്ണമണി രണ്ടും തള്ളി പുറത്തേക്ക് ചാടുന്ന പരുവത്തിൽ.. പൂത്തെന്നു പറഞ്ഞാൽ മതിയോ... കായ പഴുത്തു വീർത്തു പൊട്ടിത്തെറിക്കാൻ പാകത്തിനായ മാതളം.. ഒന്നല്ല നൂറല്ല.. ഒരായിരം...... കരിപ്പച്ച ഇലകൾക്കിടയിലൂടെ ചുമന്നു തുടുത്തു...., "യീശോ.... ഞാനിതെങ്ങനെ സഹിക്കും.... !!" "ശ്..... അപ്പോ ഞാൻ പറഞ്ഞതോർമയുണ്ടല്ലോ. ഒരു തരി കൊതി വരരുത്. ജീവൻ മറക്കരുത്. ശ്രദ്ധിച്.. വളരെ ശ്രദ്ധിച്..." അവൾ പതുക്കെ മന്ദ്രിച്ചു... എന്നു പറഞ്ഞു കൊണ്ട് നെഞ്ചിൽ കൈവെച്ചു മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു കൊണ്ട് എന്നെ കവച്ചു വെച്ചു കൊണ്ട് ചീഞ്ഞ കരിയിലകൾകിടയിൽ പാദമുറപ്പിച്ചു കൊണ്ട് അവൾ നടന്നു നീങ്ങി. കണ്ണു രണ്ടും ഇറുക്കിയടച്ചു അവളുടെ കയ്യും പിടിച്ചുകൊണ്ടു ഞാൻ മുൻപോട്ടു മന്ദം മന്ദം നടന്നു നീങ്ങി... ഉള്ള കമ്പിലും കോലിലുമൊക്കെ കാലു തടഞ്ഞു പോറി മുറിയാൻ തുടങ്ങി... "പാമ്പ്.. """!! "യീശോ.. എവിടെ... "

ഞാൻ ഞെട്ടിതുറന്നു നിലം പരതി... "അല്ലാ.. പാമ്പുണ്ടെന്നല്ല.. എങ്ങനുo വന്നാലോ എന്നാ പറയാൻ വന്നേ.." അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു... "ടീ കോപ്പേ.. നീയിത് മനഃപൂർവം ചെയ്തേ അല്ലെ... " "ആഹാ... ജീവൻ രക്ഷിക്കാൻ വേണ്ടി ഞാൻ ഇത്രേം വലിയ തന്നേം കൊണ്ട് പിച്ചവെച്ചു നടന്നതും പോരാ.. ഇപ്പോ കുറ്റമെനിക്കോ.. തനിക്ക് വേണ്ടേൽ വേണ്ട.. ഒറ്റക്കങ്ങു വന്ന മതി.." അവളെന്നേക്കാൾ കയർത്തുകൊണ്ട് മുൻപോട്ട് നടന്നു.. ഞാനാണേൽ തലയുയർത്തി നോക്കിയപ്പോൾ തലയിൽ മുട്ടുന്ന റുമാൻ... "ഇതൊരു നിലക്ക് പോകില്ല..പത്മ. പ്ലീസ്.. സോറി... ഇനി ചൂടാകില്ല.. സോറി.. " തിരിഞ്ഞു നടന്ന അവൾ കെട്ടിയ കൈ അയച്ചുകൊണ്ട് എന്നെ നോക്കി കൊണ്ട്.. ഈ വാശിയും ദേഷ്യവും കൊണ്ടൊന്നും നടക്കാൻ എനിക്ക് പറ്റില്ല... ജീവൻ വേണേൽ നന്നായിക്കോ... അവളെന്നെ നോക്കി പുച്ചിച്ഛ്.. "ഓക്കേ.. സോറി... വന്നു പിടിക്ക് പ്ലീസ്.. " "ഹും.. ശെരി.. നടക്കു.." എന്ന് പറഞ്ഞു കൊണ്ടവൾ തിരിച്ചു വന്നു... ഞാൻ ഉടനെ കണ്ണു പൊത്തി.. അവളുടെ കൂടെ നടന്നു വീണ്ടും.. ഒരുപാടു നടന്നു...

കാലു കുഴഞ്ഞു.. കിതച്ചു.. ക്ഷീണിച്ചു "ആാാ... എത്തി ഇനി തുറന്നോ.. !!" ഹാവൂ.. ഞാൻ കയ്യെടുത്തു കണ്ണു തുറന്നു നീട്ടിയൊരു ശ്വാസം എടുത്തു നിലത്തിരുന്നു. പുറം വേദന ഉഫ്... " നിന്നെ സമ്മതിച്ചു പത്മ.. നിനക്കൊരു കുലുക്കവുമില്ലല്ലോ.. " "കാട്ടു പെണ്ണിന്റെ ശക്തിയാണ് മോനെ അച്ചായാ.. നിങ്ങളെ പോലുള്ള ബ്രോയ്‌ലർ കോഴികൾക്കുണ്ടാകില്ല ഈ ശക്തി കേട്ടോ മോനെ ദിനേശ... " "ഹോ.. സമ്മതിച്ചു.. കർത്താവാണെ നീയെനിക്കു വേണ്ടി എന്റെ ജീവന് വേണ്ടി ഇത്ര കഷ്ടപെടുമെന് കരുതിയില്ല ഞാൻ നന്നിയുണ്ട്. ഒരുപാട്.. താങ്ക്യൂ.. " "ഓ താങ്ക്സ് ഒന്നും വേണ്ടായേ.. ഈ ദേഷ്യമൊന്നു കുറച്ചു സഹായിച്ചാൽ മതി... അപേക്ഷയായി കണ്ടമാതി.." "അത് എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നു പോയതാ.. ശ്രമിക്കാം... നിനക്ക് വേണ്ടി... ബികോസ് ഐ ആം റിയലി ലവ് യു പത്മ... !!!" എഴുന്നേറ്റു നിന്നു കൊണ്ട് അവളുടെ കൈചേർത്തു പിടിച്ചു കൊണ്ട് ഞാനതു പറഞ്ഞതും അവളാകെ പതറി...

കണ്ണുകൾ നിറഞ്ഞു.. മുഖം കുറ്റബോധം കൊണ്ട് വിളറി വെളുത്തു... "എന്നാ.. എന്നാ പറ്റി.. എന്നതിന കണ്ണു നിറഞ്ഞേ... "ഞാനും ആകെ പതറി... "അ.. അത്.. എനിക്ക്.. മാ.. പ്.. !!" "ആരാ തൊടിയിൽ... !"അവളെന്തോ പറയാൻ വന്നതും അകത്തു നിന്നും അവളുട അച്ഛന്റെ അശരീരി... അതു കേട്ടതും അവൾ എന്റെ കൈ അകത്തി ഓടിമറഞ്ഞു... പിന്നേ മറ്റൊന്നുo ആലോചിച്ചില്ല.. ഞാൻ തറവാടിന് മുറ്റത്തേക്കു നടന്നു നീങ്ങി... പൂമുഖ പടിയിൽ ചെരുപ്പൂരി വെച്ചു കൊണ്ട്... അകത്തേക്ക് കാലു വെച്ച് കൊണ്ട്.. "തിരുമേനി... ഞാനാ.. ആൽവി.. !!!" "ആഹ്.. കുഞ്ഞാണോ.. !! കയറി വരു.. എന്താ മുഖത്തൊരു സന്തോഷമില്ലായ്ക.. "എന്നെ കണ്ട ഉടൻ അകത്തളത് ഇട്ടിരുന്ന ചാരുകസേരയിൽ നിന്നുമെണീറ്റുകൊണ്ട് ചോദിച്ചു.

"അ.. അത്.. തിരുമേനി... ആ ഭസ്മം നഷ്ടപ്പെട്ടു പോയ്‌... " അത്ര കേട്ടതും അയളുടെ മുഖം വിളറി വെളതു.. "ശിവ. ശിവ.. ഞാനെന്താ ഈ കേക്കണേ... എങ്ങനെ.. സൂക്ഷിക്കാൻ പറഞ്ഞതല്ലേ കുട്ടിയെ ഞാൻ.. " "അപകടം... കൊടിയ ആപത്താണ് നിങ്ങൾക് പിന്നിൽ.. !!!! എങ്ങോട്ടോടി രക്ഷപ്പെട്ടാലും നിങ്ങക്ക് രക്ഷയില്ല.. !!!" അയാൾ എന്റെ മുഖത്തു നോക്കി വിളിച്ചു പറഞ്ഞു.. കാരിരുമ്പ് കുത്തിയ പോലെ ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ മനസ്സിൽ വന്നു പതിഞ്ഞത്.. "തിരുമേനി... അങ്ങനെ പറയരുത്.. രക്ഷിക്കണം.. എനിക്ക് മറ്റാരുടെയും സഹായം തേടാനില്ല.." ഞാൻ അദ്ദേഹത്തോട് കെഞ്ചി പറഞ്ഞു. "ഇല്ല കുട്ടീ... അത്രയും പവിത്രമായ ഭസ്മം നിന്നിൽ നിന്നും മറഞ്ഞെങ്കിൽ... ഞാൻ ഞാനും നിസ്സഹായനാണ്.. " .. തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story