നീലത്താമര💙: ഭാഗം 42

neelathamara

രചന: തൻസീഹ് വയനാട്

"അങ്ങനെ പറഞ്ഞു ഒഴിയരുത് തിരുമേനി സഹായിക്കണം... എന്റെ ജീവനെന്തും സംഭവിച്ചോട്ടെ പക്ഷെ അവർ അവർക്കൊന്നും ഒരിക്കലും സംഭവിക്കരുത് അപേക്ഷയാണ്.... !!" ഞാൻ കൈകൂപ്പികൊണ്ട് അദ്ദേഹത്തിന്റെ മുൻപിൽ തലകുനിച്ചു നിന്നു.. "കുട്ടീ.... " "സഹായിക്കണം തിരുമേനി ഇപ്പോൾ ഉള്ള പ്രതീക്ഷ അങ്ങയിൽ മാത്രമാണ്...." നിറഞ്ഞ കണ്ണുകൾ കൈപ്പുറം കൊണ്ട് ഞാൻ തുടച്ചു നീക്കി... "ഹ്മ്മ്മ്.... "അയാൾ കഴുത്തിലണിഞ്ഞ രുദ്രാക്ഷത്തെ മുറുകെ പിടിച്ചു. കണ്ണുകളടച്ചു. "ഓം നമശിവായ നമോ നമഹ.. ........ " ശേഷം കണ്ണുകൾ തുറന്നു. "നാളെ തന്നെ ഞാൻ പുറപ്പെടുകയാണ്. എന്റെ ഗുരുവിനടുത്തേക്ക്. അദ്ദേഹം കാശിയിൽ നിന്നും യാത്ര തിരിച്ചതായി സൂചന. എന്റെ ആയുസ്സിൽ നിന്റെ നല്ല മനസ്സിനു വേണ്ടി ഇതുകൂടി ചെയ്തു തീർക്കണമെന്ന് എഴുതി വെച്ചിട്ടുണ്ടാകണം. എല്ലാം നിമിത്തമാണല്ലോ... അവൻ തീരുമാനിക്കുന്നത് പോലെ..."

അയാൾ മുകളിലേക്ക് നോക്കി കൈ കൂപ്പി. "ഉവ്വ്.. "ഞാൻ അൽപ്പ സമാധാനത്തോടെ തലയനക്കി. "നീ ചെയ്യേണ്ടത്.. നഷ്ടപെട്ട ഭസ്മം എങ്ങനെയും തിരിച്ചു ലഭിക്കുമോ എന്നു നോക്കുക. അതു കിട്ടിയാൽ പകുതി ഭാരം കുറഞ്ഞു. ഇല്ലെങ്കിൽ...??? !! " അയാൾ വാക്കുകൾ ചുരുക്കി. ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നിസ്സഹായമായി നോക്കി.. "ഇല്ലെങ്കിൽ എനിക്ക് ഒന്നിനും പൂർണമായി ഉറപ്പ് നൽകുവാൻ സാധിക്കില്ല. കാരണം നിന്റെ ജീവനും ഇപ്പോൾ ആപത്തിലാണ്. !!!" അദ്ദേഹം എന്നെ നോക്കി തീർത്തും ഭീതിയേറിയ മുഖത്തോടെ നോക്കി. എനിക്കും മൗനമായിരുന്നു മറുപടി. "കുട്ടി ചെന്നോളു അവിടം വരെ ചെന്നു കാര്യങ്ങൾ തീർപ്പാക്കിയിട്ട് അദ്ദേഹത്തെയും കൂട്ടി ഞാൻ മടങ്ങി വരാൻ ശ്രമിക്കാം..." കൂടുതൽ ഒന്നും പറയാതെ ഞാൻ തിരിച്ചിറങ്ങി.. ചെരുപ്പ് കാലിൽ ഇട്ടു തുളസിത്തറ കഴിഞ്ഞു പടിക്കൽ എത്തിയപ്പോൾ... പിന്നിൽ നിന്നും.

. "കുട്ടീ.. താനെങ്ങനെയാ വന്നത്..?? വഴിയിൽ മരം വീണു കിടപ്പുണ്ട് അപ്പുറെ മാതള തോട്ടത്തിലൂടെ ഒരു കുറുക്ക് വഴിയുണ്ട് അതിലെ വേണം പോകാൻ... " തിരുമേനി പൂമുഖത്തു നിന്നു വിളിച്ചു പറഞ്ഞു. "ഉവ്വ്.. എനിക്കറിയാം അതു വഴി തന്നെയാ ഞാൻ വന്നേ.. " !ഉവ്വോ... വേണമെങ്കിൽ വിവാഹ ചടങ്ങിലേക്ക് കുറച്ചു പറിച്ചോളു... നല്ലതാകും.. " "ഏഹ്.. !!!"ഞാൻ അന്ധം വിട്ടു.. "ആന്നേ... കുറച്ചു പറിച്ചെടുത്തു കൊള്ളൂ... മോളെ പത്മേ.. ആ കുട്ടിക്ക് കുറച്ചു മാതളം പറിച്ചിടാൻ ഒരു പൊതി കൊടുക്കു... "അയാൾ അകത്തേക്ക് നോക്കി പറഞ്ഞു തീർത്തു. "ഉവ്വച്ചാ.. ഇപ്പൊ എടുക്കാം... " അകത്തു നിന്നും അവളൊരു കൂടയുമായി വന്നു.. എന്നെ നോക്കാതെ ആ കൂട കയ്യിൽ തന്നു തിരിച്ചു വന്ന സ്പീഡിൽ ഓടി.. !നല്ല മൂത്തത് നോക്കി പറിച്ചോ.. അസ്സല് രുചിയാ... " എന്നു പറഞ്ഞയാൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.. നിന്ന നില്പിൽ എന്റെ തലയ്ക്കു മുകളിൽ കുറച്ചു വെള്ളം വെച്ചാൽ തിളച്ചു മറിയും അത്രക്കും ദേഷ്യം എന്റെ കാലിനടിയിൽ നിന്നും ഇരച്ചു കയറി നെറുകിലെത്തി... അവളെന്നെ ഒലുമ്പിയതാണ്‌..

അതാണ് അവൾ.. മാപ് പറയാൻ തുനിഞ്ഞത്.. ശവം... കാണിച്ചു കൊടുക്കാം... ഇന്നിപ്പോ വേണ്ട. അവളെന്നെ ശെരിക്കുമറിയാൻ പോകുന്നെ ഉള്ളു... നസ്രാണിയോട് കളിക്കാൻ പീറ നമ്പൂതിരിപ്പെണ്ണ് ആയില്ലെന്ന് ഞാൻ കാണിച്ചു കൊടുക്കാം.. ആഹാ... *************** "ഹല്ലോഹ്... ഹ ഹ ഹ... " "ഇന്ക്കു വയ്യ... ഓളോട് വാശിക്ക് നിന്നിട്ടല്ലേ മോനെ... ഹല്ലോഹ്... കൊതി പിടിച്ചു വെച്ച് ജീവൻ കളയാത പോന്ന മഹാ വീരൻ.. ഹല്ലോഹ്....." "ദേ റയാനെ.. മിണ്ടാതെ ഇരുന്ന് കേറ്റിക്കോണം എന്റെ തലയ്ക്കു ഭ്രാന്തു പിടിച്ചു നിൽക്കുവാ.. " "ഓ.. എനി ന്റെ മേത്തു കേറിക്കോ... ഓള് കോർത്ത മാല പറ്റുല എന്നാ ഓളെ ഉറുമാനും ഇയ്യ്‌ തിന്നണ്ട.. അതേന്നെ.. ഓളെ കുറ്റം പറയാൻ പറ്റുല.. ഹ ഹ.. " "അങ്ങനെ പറഞ്ഞു കൊടുക് റയാനെ അവന്റെ ചൂടിത്തിരി കുറയട്ടെ.. എന്ത് ചെയ്താലും ഇല്ലെങ്കിലും ദേഷ്യം ഇപ്പോ എങ്ങിനെ.. സ്നേഹിക്കുന്ന പെണ്ണ് വരെ പണി കൊടുക്കാൻ തുടങ്ങി.. വല്ല കാര്യവും ഉണ്ടോ ചൂടാ..." (ദേവു )

"ആഹാ.. നല്ല സൊയമ്പൻ മധുരം.. നിനക്ക് വേണോടാ അച്ചായാ.." (ആദി ഞാൻ കൊണ്ടുവന്ന റുമാൻ തിന്നുന്ന തിരക്കിൽ ) "എനിക്കെങ്ങും വേണ്ട... എന്റെ വീക്നെസ്സിൽ കേറി പിടിച്ചു അവൾ.." ഞാൻ പല്ലിറുമ്മി... "ഏഹ്.. അവിടേം പിടിച്ചോ..." (വിച്ചു ) "ഓളല്ലേ ആള് പിടിച്ചീണ്ടാകും... ഹഹ.. "(റയാൻ തിന്നുന്നുമുണ്ട് എന്നെ വാരുന്നുമുണ്ട്. ) "അതല്ല അവന്റെ ബലഹീനതയെ ചോദ്യം ചെയ്‌തെന്ന അവൻ പറയുന്നേ "(ചിന്നു ) "ഓ അങ്ങനെ.." (വിച്ചു ) !എന്നു പറഞ്ഞു ഇത് കഴിക്കാതെ നിക്കണോ..അതും ഇത്ര അടിപൊളി സാധനം, ഒരു പണി തിരിച്ചു കൊടുത്താൽ പോരെ..?" (ആദി ) "കൊടുക്കും ഉടനെ തന്നെ കൊടുക്കും. ഞാൻ ഉള്ളിൽ ചിലതൊക്കെ കണക്കുകൂട്ടിയിട്ടുണ്ട്..." "ആ.. ന്നാൽ അത് കൂട്ടി കയ്‌ഞീണ്ടെൽ വന്നു തിന്നൂട്.. ഇതിപ്പോ തീരും.. ഞ്ഞം.. ഞ്ഞം..." (റയാൻ ചവയോ ചവ ) "ടാ.. എന്റെ വൈശുവിനു കുറച്ചു എടുത്ത് വെച്ചിട്ടില്ലേ.. "(വിച്ചു )

"ഓ.. അധികം മൂപ്പെത്താത്തത് അവൾക് മാറ്റി വെച്ചിട്ടുണ്ട് എന്റെ വിച്ചുവെ... ആദ്യരാത്രിക്ക് മുറിയിൽ ഉണ്ടാകും പോരെ " (ചിന്നു തലയ്ക്കു കൈകൊടുത്തു ) "അത് മതി... "വിച്ചു ആശ്വാസത്തോടെ പൊളിച്ചിട്ടത് തിന്നാൻ തുടങ്ങി.. "വാടാ ചൂടാ... കഴിക്ക്..." (ദേവു ) "ഞാൻ കഴിക്കും.. അതിന്നല്ല ഇപ്പോളുമല്ല..." "പിന്നേ.." (എല്ലാവരും ഒന്നിച്ചു ) "നിങ്ങൾ കണ്ടോ... ഈ സാധനം ഞാൻ അവളെക്കൊണ്ട് എനിക്ക് വാരി തെരിയിക്കും നോക്കിക്കോ.. " "ആഹാ... വാരി തെരാഞ്ഞിട്ടാണോ... ടീ ചിന്നൂ.. ഒരു രണ്ടു മണി അവനു വാരി കൊടുത്തേ... "(ആദി ) അവളതു കേട്ടതും കുറച്ചെടുത്തു എനിക്ക് നീട്ടി... "ഓ... ഒന്നു പോയെടി... നിങ്ങളൊക്കെ നോക്കിക്കോ... ഈ കളിയാക്കുന്നതിനൊക്കെ നിങ്ങൾ നാളെ കണ്ടോ... " എന്നു പറഞ്ഞു ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി. ലക്ഷ്യം നേരെ സ്റ്റോർ റൂം.. ഒന്നു കൂടെ അവിടെ അരിച്ചു പെറുക്കണം ഭസ്മം അവിടെ ഉണ്ടാകാനാണ് സാധ്യത. ഞാൻ നേരെ അങ്ങോട്ട് പോയി തിരച്ചിൽ തുടങ്ങി.. മറ്റുള്ളവർ വിവാഹത്തിരക്കിലേക്കും. ഒരുപാട് തിരഞ്ഞു കിട്ടിയില്ല..

നേരം വൈകിയത് പോലും അറിഞ്ഞില്ല എന്നതാണ് സത്യം.. അന്നത്തെ ദിവസം അങ്ങനെ കടന്നു പോയെന്നു പറയാo... രാത്രി ഭക്ഷണവും കഴിഞ്ഞു മുറിയിലെത്തി കിടന്നപ്പോഴും മനസസ്വസ്ഥമാണ്. എന്റെ ജീവൻ പോകുമെന്ന് പറഞ്ഞതിൽ ഒരു പേടിയുമില്ല അവർക്കൊന്നും സംഭവിക്കാതിരിന്നാൽ മതി. പക്ഷെ എന്തിനു..? ആര്..? ആരാണിതിനൊക്കെ പിന്നിൽ.. എന്നോടെന്തിനാണ് ഇങ്ങനെയൊക്കെ.. എനിക്ക് പ്രിയപെട്ടവരെ മാത്രം ലക്ഷ്യം വെച്ച് എനിക്ക് പിറകെ കൂടിയ അദൃശ്യ ശക്തി ഏതായിരിക്കും...??? ആദി, ദേവു രണ്ടു പേരും ഇരകളായി കഴിഞ്ഞു.. "ഇനി.. ചിന്നു റയാൻ... !!!! ഇതിലാരെ.. ഇനി?? " ഓർക്കുമ്പോൾ തലപെരുക്കുന്നു... കർത്താവെ... ഞാൻ കയ്യെടുത്തു കഴുത്തിൽ തപ്പി.. അപ്പോഴാണ് ഓർമ വന്നത്... എന്റെ കുരിശ് മാല.. അത് നഷ്ടപെട്ടതല്ലേ... ജനിച്ചന്ന് അപ്പച്ചൻ കഴുത്തിൽ ഇട്ടു തന്നതാണെന്ന് അമ്മച്ചി എപ്പോഴും പറയുമായിരുന്നു. എപ്പോഴുo അത് കൂടെ ഉണ്ടായിരുന്നത് ഒരു ശക്തി തന്നെ ആയിരുന്നു. അതും നഷ്ടപ്പെട്ടു., ഭസ്മവും... എല്ലാം ചേർത്തു വായിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് പോലെ..

എന്തോകെയോ സംഭവിക്കാൻ പോകുന്നത് പോലെ..?? !!! ************** "ടാ അച്ചായാ.. കതകു തുറക്ക് വേഗം.. " ഓരോന്ന് ചിന്തിച്ചു കൂട്ടി കണ്ണടഞ്ഞതെപ്പോഴാണെന്നോർമ്മയില്ല.. ആരോ ശക്തമായി വാതിലിൽ മുട്ടിയപ്പോഴാണ് ഞെട്ടിയുണർന്നത്.. കർത്താവെ.. ഇനിയാർക്കേലും എന്നായേലും...? ഞാൻ പെട്ടെന്ന് എഴുന്നേറ്റു പോയ്‌ വാതിൽ സാക്ഷയ്യെടുത്തു പുറത്തേക്ക് പരിഭ്രമത്തോടെ നോക്കി.. "എന്നാ .. എന്ന പറ്റി.. ..?? " "ഹോ.. പോയി പല്ല് തെക്കേട.. ഇവനെയോക്കെ ആ പെണ്ണേങ്ങനെ സഹിക്കും ദൈവമേ.." വിച്ചു തലയിൽ കൈവെച്ചു മറ്റൊരു കൈകൊണ്ട് മൂക്കുപൊത്തി.. "ഉറങ്ങുമ്പോ സെന്റർ ഫ്രഷും ചവച്ചുറങ്ങാൻ പറ്റുവോ.. മനുഷ്യനെ പേടിപ്പിക്കാൻ ആണോ നീ ഇങ്ങനെ മുട്ടി വിളിച്ചേ യൂദാസേ.." "ഓ കാറ്റടിച്ച സുഗന്ധത്തിൽ വന്ന കാര്യം മറന്നു... ടാ.. അവളുടെ അച്ഛൻ കുറച്ചു ദിവസം അവളെ ഇവിടെ നിർത്തി പോയി.."

അവൻ തുള്ളിച്ചാടികൊണ്ട് പറഞ്ഞു.. "ആരെ..? " "ഓ.. നിന്റെ പെണ്ണിനെ.. " "ഏഹ്..??? " "ആട... അയാൾ എവിടെയോ പോകുവാണെന്നുo അതുകൊണ്ട് വിശ്വാസത്തോടെ അച്ഛനേം അമ്മയേം ഏല്പിക്കുകയാണെന്നും പറഞ്ഞു ഇപ്പോ ഇറങ്ങിയേ ഉള്ളു... ഹോയ്.. " "കർത്താവെ നേരാണോ..??? " എന്റെ കണ്ണിൽ നക്ഷത്ര തിളക്കമായിരുന്നു.. "ആണെടാ... അപ്പോ നമുക്ക് പൊളിക്കല്ലേ... " "പിന്നല്ലേ.. തകർത്തു.. " "എന്ന പോയി ആദ്യം പല്ല് തേക്ക് ശവമേ.. അല്ലേൽ ഇപ്പോഴേ അവളോടും.. ഞാൻ ഉറുമാൻ എടുത്തു വെക്കാം... നമുക്കിന്നവളെ കൊണ്ട് തീറ്റിക്കണ്ടേ.." വിച്ചു നാണത്തോടെ.. "അവളെയോ..??? മാണ്ട.." "അല്ല നിന്നെ... " "ആ അങ്ങനെ പറ.. ഞാൻ ദേ റെഡി ആയി ജസ്റ്റ്‌ ടെൻ മിനുട്സ്.. " "വോകെ.." പിന്നെയെല്ലാം ശടെപടെ ശടെപടെ ആയിരുന്നു... പക്ഷെ ഉച്ചവരെ അവളെ കയ്യിൽ കിട്ടിയില്ല.. എന്നു വെച്ചാൽ കണ്ടേയില്ല... ഉച്ചക്ക് ശേഷം ഒരു മിന്നായം പോലെ.. ഇനി മനഃപൂർവം മുന്നിലേക്ക് വരാതെ നിക്കുവാണോ..

അമ്മാതിരി പണിയല്ലേ തന്നത്... ഇവിടെ തന്നെ കാണുമല്ലോ.. ശെരിയാക്കാം.. "മോളെ.. ദേവീ... സ്റ്റോർ റൂമിൽ ചെന്നു കുറച്ചു ശർക്കര എടുത്തോ... " "ആ.. അമ്മേ... " കാണാൻ വഴി ഉണ്ടാക്കാൻ നിന്നപ്പോഴാണ് കലവറയിൽ നിന്നും അശരീരി. ഹ ഹ.. കർത്താവെന്റെ കൂടെ തന്നെ ഉണ്ട്... ഉടനെ ഞാൻ സ്റ്റോറൂമിലേക്ക് നടന്നു നീങ്ങി.. അവളകത്തു കയറിയതും ഞാൻ പുറകെ ചെന്നു കതകടച്ചു.. അവൾ ഞെട്ടി തിരിഞ്ഞു നോക്കി.. തിരിഞ്ഞു നോക്കിയപ്പോൾ കൈകെട്ടി നിൽക്കുന്ന എന്നെ കണ്ടതും അവളാകെ പതറി.. "ആൽ... " "അതെ.. ആൽമരമല്ല.. ആൽവി.. " അവളാകെ വിയർത്തു... ഉമിനീരിറക്കുന്ന ശബ്ദം എനിക്കിവിടെ കേൾകാം.. "അത്.. അതിന്നലെ.. ഒരു രസത്തിനു.. പ്ലീസ്... " അവൾ വിക്കി വിക്കി പറഞ്ഞു.. "ഇന്നലെയോ.. എന്ത്..? " "അത്.. മാതളം.... " "ആഹ്.. മാതളം അതിനു..?? " "അല്ല.. ഞാൻ.. പറഞ്ഞത്.. " "എന്നാ പറഞ്ഞു..? " "ആ ആത്മാവിന്റെ കഥയൊക്കെ.. " "കഥയൊക്കെ..?? " "കള്ളമായിരുന്നു.. " "ഓ.. ഉവ്വോ.. " "ഉവ്വ്.. " "അത് സാരമില്ല രസത്തിനു ചെയ്തതല്ലേ.. പോട്ടെ കുഴപ്പമില്ല അച്ചായനത് തമാശയായെടുത്തു.."

"സത്യമായിട്ടും..?? " അവളമ്പരന്നു "ആന്നേ.. " "ഹോ.. ഞാനാകെ പേടിച്ചു പോയി.. " "ഏയ്‌.. പേടിക്കണ്ട.." ഞാൻ പുഞ്ചിരിച്ചു.. അവൾ ധാവണിതുമ്പുകൊണ്ട് മുഖത്തെ വിയർപ്പു തുടച്ചു ആശ്വാസത്തോടെ മുകളിലെ തട്ടിൽ നിന്നും ശർക്കര വലിച്ചെടുക്കാൻ ശ്രമിച്ചു.. അടുത്ത നിമിഷം ഞാനവളെ ഒറ്റ പിടുത്തമായിരുന്നു. പുറകിൽ ചെന്നു അവളെ വട്ടം പിടിച്ചു കഴുത്തിലമർത്തി ചുംബിച്ചു. പെട്ടെന്നായതിനാൽ ഷോക്കേറ്റ പോലെ സ്തമ്പിച്ചു തരിച്ചു നിന്ന അവളെ എന്റെ നേർക് തിരിച്ചു നിർത്തി.. "നിന്റെ രസമുള്ള തമാശ കഴിഞ്ഞില്ലേ.. ഇനിയെന്റെ തമാശ കാണിക്കട്ടെ??? " അവൾ കണ്ണു വിടര്ത്തികൊണ്ടെന്നെ അമ്പരന്നു കൊണ്ട് നോക്കി. "സംശയിക്കേണ്ട.. ഒരു ചെറിയ പരീക്ഷണമാണ്. " "എന്ത് പരീക്ഷണം..?? "അവൾ ഞെട്ടി.. "നീയെനിക്കു മാതളം തരണം. " "ഏഹ്.. " "അതെ.. നീ എനിക്ക് നിന്റെ മാതളം തരണം. " ഞാൻ വശ്യമായി ചിരിച്ചുകൊണ്ട് അവളെ നോക്കി... അവളാകെ വിയർത്തു കുളിച്ചു... "എൻ.. എന്റെ യ... യോ...... " "അതെ.. !".. തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story