നീലത്താമര💙: ഭാഗം 43

neelathamara

രചന: തൻസീഹ് വയനാട്

 "നീ എനിക്ക് നിന്റെ മാതളം തരണം.." ഞാൻ വശ്യമായി ചിരിച്ചുകൊണ്ട് അവളെ നോക്കി... അവളാകെ വിയർത്തു കുളിച്ചു... "എൻ.. എന്റെ യ... യോ...... " "അതെ.. !" "അതെന്റെ തന്നെയല്ലേ.... എന്റെ വീട്ടിലെ..??? " "മാതളനാരങ്ങ അല്ലെടോ.... വെറും "മാതളമണി" അതെനിക്കു തരണം.." അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോട്ടമുന്നയിച്ചു കൊണ്ട് ഞാൻ പറഞ്ഞു തീർത്തു "മണിയോ..??? !! " "അതേന്നെ... മണി, മുത്ത് എന്നൊക്കെ പറയാം.. " "മ.. മനസ്സിൽ... മനസിലായില്ല.. !!!എന്തൊക്കെയാ പറയുന്നേ.. " "ഒരു വട്ടം നീയെനിക്കു നീ പോലുമറിയാതെ തന്നില്ലേ.. അല്ല ഞാൻ എടുത്തില്ലേ... ആ പിൻകഴുത്തിലെ മണിമുത്തിൽ... അതെനിക് നിന്റെ സമ്മതത്തോടെ കഴിക്കണം.. " "കഴിക്യേ..?? !!" "അതേന്നെ.. നോവിക്കാതെ... പതുക്കെ.. അൽപ നേരമെനിക്ക് അത് വേണം.. " ഞാനവളുടെ നേർക്ക് ചേർന്നു ചേർന്നു നടക്കാൻ തുടങ്ങി

അവളുടെ ശ്വാസഗതി ഉയരുന്നതും ഉയർന്നു പൊങ്ങുന്ന മാറിടം എന്റെ നെഞ്ചിൽ ചേർന്നു സ്പർശിക്കുന്നതും ഞാനറിഞ്ഞു. "വെ.. വേണ്ട ആൽവീ... അന്ന്.. അന്ന് തന്നെ അവിടെ നീ... അപ്പോ.. എനിക്ക് എന്തോ... എന്തൊക്കെയോ തോന്നിയിരുന്നു... ഇനി വേണ്ട... അത്.. അത് ശെരിയാകില്ല.. പ്ലീസ്... " "അതെ.. അതെനിക്കറിയാം... ഞാൻ അവിടെ സ്പർശിച്ചപ്പോൾ മാത്രം നിനക്കുണ്ടായ മാറ്റം എനിക്ക് നല്ലപോലെ അറിയാം... അത് പോലെ നീ ഇന്നും ആകണം... അതിനു വേണ്ടിത്തന്നെയാ ഞാൻ അതു തന്നെ ആവശ്യപ്പെട്ടത്.. " "വേണ്ട.. ആൽവീ...അതു ശെരിയാകില്ല... അപ്പോഴെനിക്കുണ്ടാകുന്ന മാനസികാവസ്ഥ എനിക്ക് പറഞ്ഞറിയിക്കാൻ അറിയില്ല... ഞാൻ മറ്റേതോ ലോകത്ത് എത്തിപ്പോകുന്നു... അവിടെ നിനക്ക് ഈ മുഖമല്ല... അതെനിക് ഒരിക്കൽ പേടി തോന്നിക്കുന്നു... ചിലപ്പോൾ പ്രണയവും, വേണ്ട.. " "നിന്റെ അടവൊക്കെ കയ്യിലിരിക്കത്തെ ഒള്ളു മോളെ... തിരിഞ്ഞോ.. ഹ.. തിരിഞ്ഞോന്നെ..." "വേ.. വേണ്ട.... പ്ലീസ്.. "

"ഹ.. ഞാനെന്നതത്തിന നിന്റെ അനുവാദവും കാത്തു നിൽക്കുന്നെ... ഇതെന്റെ അവകാശമല്ലേ... ഇങ്ങു വാടി മോളെ... " അടുത്ത നിമിഷം ഞാനവളെ വലിച്ചെന്റെ നെഞ്ചിലേക്കിട്ടു.. "ആഹ്ഹ്ഹ്.." എന്ന ശബ്ദത്തോടെ അവളെന്നിൽ ചേർന്നു... പക്ഷെ കുതറി മാറാനുള്ള ശ്രമം തുടർന്നു കൊണ്ടേയിരുന്നു... "ഹ.. പെടക്കാതേടി... നിന്നെ തിന്നത്തൊന്നുമില്ല..ഇന്നലെ എന്നോട് ചെയ്തതിനുള്ള ചെറിയൊരു മധുര പ്രതികാരം.. അങ്ങനെ കൂട്ടിയാൽ മതി.. കാണിച്ചേ നീ... " "ഏയ്‌.. വേണ്ടാ.... " "വേണം.. " "വേണ്ടന്നല്ലേ പറഞ്ഞെ നിന്നോട്..." എന്നു പറഞ്ഞവൾ എന്നെ അതിശക്തമായി പിന്നോട്ടേക്കു തള്ളിയിട്ടു... അവളങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതേയില്ല... മുഖത്തടിച്ച പ്രതീതി തന്നെ ആയിരുന്നു എനിക്കപ്പോൾ...

മാത്രവുമല്ല അവളുടെ പ്രവൃത്തിയിൽ അമ്പരന്നു കൊണ്ടാകാം നില്പുറക്കാതെ എന്റെ കാലുകൾ തട്ടിത്തടഞ്ഞു ഞാൻ പിന്നിലെ ചാക്ക് കെട്ടുകൾക്കും പാത്രങ്ങൾക്കുമിടയിലേക്ക് "ച്ളിo... !!!!!" "പടെ... !!!..." ശബ്ദത്തോടെ മറിഞ്ഞു വീണതും.. ഞാൻ ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി... അവളുടെ തട്ടിമാറ്റലിനു ഇത്രയും ശക്തിയിൽ ഞാൻ വീഴുമെന്നവൾ പ്രതീക്ഷിച്ചിരുന്നില്ല.. എന്നവളുടെ നിൽപ്പും ഭാവവും കണ്ടാൽ അറിയാം.. വളരെ പെട്ടെന്ന് തന്നെ അവളെന്റെ അടുത്തേക്ക് ഓടിയടുത്തു... എന്നെ പിടിച്ചെഴുന്നേല്പിക്കാൻ നോക്കുകയും മാപ്പ് പറയുകയും ചെയ്യുന്നുണ്ട്.. പക്ഷെ എനിക്കപ്പോഴെത്തെ ദേഷ്യം അടക്കാനായില്ല എന്നെ പിടിക്കാൻ വന്ന അവളെ ഞാനും മുൻപും പിൻപും നോക്കാതെ ആഞ്ഞു തള്ളി... പക്ഷെ.. അവൾ ഊരയടിച്ചു നിലത്തേക്ക് വീണു.. "അമ്മേ.... !!!!!" അവളലറി... അവളുടെ കരച്ചിൽ കേട്ടപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്...

"ടുപ്.. ടുപ്... ടുപ്.. " "ആരാ അകത്തു..??? " "എന്താ പറ്റിയെ..?? " "കാര്യമായിട്ടെന്തോ നടന്നിട്ടുണ്ടല്ലോ..??? " "ആരാ.. ആരാന്നല്ലേ ചോദിച്ചേ..??" പുറത്തു നിന്നും ഒരുപാട് പേരുടെ ബഹളവും വിളിയും... എനിക്കെന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ... ഒന്നും നോക്കിയില്ല ഞാൻ പതുക്കെ ചെന്നു സാക്ഷ എടുത്തു വെച്ചു, എന്നിട്ട് വീണ് കിടക്കുന്ന അവളെ താങ്ങിയിരുത്തി..., കരച്ചിലാണ്... ! "ആരാ.. കതക് അകത്തുന്നു പൂട്ടിയെ... തുറക്കാൻ..???? " (പുറത്തു നിന്നും.അവർ അകത്തേക്ക് തള്ളി... സാക്ഷ എടുത്തു വെച്ചത് കൊണ്ട് അവർ തള്ളിയപ്പോൾ കതകു തുറന്നു വന്നു ) ഞാനവളെ ചാരിയിരുത്തുകയായിരുന്നു... "ദേവിയോ...?? " (അച്ഛൻ ) "എന്താ... എന്താ പറ്റിയെ... എന്തിനാ ഒച്ച വച്ചത്.." (കൂട്ടത്തിലുള്ള ഒരു സ്ത്രീ.. )

"അത്.. ഞാൻ .. അവളെ..." ഞാൻ വിക്കി വിക്കി പറയാൻ തുടങ്ങി.. "കാലു...തെറ്റി... വീണതാ... ആ....ൽവി വന്നു പിടി. ച്ചില്ലായിരു...ന്നെങ്കിൽ..., !!!" കരച്ചിലിനിടയിൽ പത്മ പറഞ്ഞു.. ഞാനവളെ അത്ഭുതത്തോടെ നോക്കി.. "ഹോ.. എന്റെ കുട്ടീ . നീയെന്തിനാ അതിന്റെ മീതെ പാഞ്ഞു കയറിയത്..??" (മറ്റൊരു സ്ത്രീ ) "ഞാനാ ദേവി മോളെ ശർക്കരക്ക് പറഞ്ഞയച്ചത്.. "(അമ്മ അവളുടെ നെറ്റി തലോടി കൊണ്ട് ) "ആരെയേലും സഹായത്തിന് വിളിക്കണ്ടേ..." (അച്ഛൻ ) "ഹാ.. എന്തേലും ആകട്ടെ.. ആ കുട്ടിയെ മുറിയിലേക്ക് എടുത്തു കിടത്തു... പുറം നന്നായടിച്ചു പോയിട്ടുണ്ടെന്ന് തോന്നുന്നു.." (അമ്മാവൻ ) "മോനെ ആൽവി പിടിക്ക്... ഞാനും സഹായിക്കാം.." (അച്ഛൻ ) "വേണ്ടചാ...ഞാൻ.. എടുത്തോളം.."എന്നു പറഞ്ഞു ഞാൻ അവളെ താങ്ങിയെടുത്തു മുറിയിലേക്ക് കിടത്തി... നല്ല വേദനയുണ്ടെന്നു മുഖം കണ്ടാൽ അറിയാം... കർത്താവെ.. പറ്റി പോയി.. ഇനി എന്നാ ചെയ്യും..

"എന്താ.. എന്ത പറ്റിയെ..??" രുദ്രയും ദേവുവും എവിടെ നിന്നോ ഓടി വന്നു.. കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് അവൾക്കു കാവലിരുന്നു. കുറ്റബോധം കൊണ്ടാകാം ഞാൻ അവിടെ നിന്നും പുറത്തേക്കിറങ്ങി... അപ്പോഴാണ് കലവറയിൽ നിന്നും വെപ്പ് കാരന്റെ വിളി.. " അതേയ്.. ഈ ഇഞ്ചി പുളിയിലേക്കുള്ള ശർക്കര ഇത് വരെ കിട്ടിയില്യാ.. ഇതിപ്പോ പാകം തെറ്റും.. പിന്നേ രുചി കുറഞ്ഞെന്നു പറഞ്ഞേന്റെ നേർക്കു കയറിയെക്കരുത്.. കേൾക്കുന്നുണ്ടല്ലോ ല്ലേ... ""!! അതു കേട്ടപ്പോൾ.. ഞാൻ അയാളെ നോക്കി ഇപ്പോ തരാമെന്ന് ആംഗ്യം കാണിച്ചു വീണ്ടും സ്റ്റോറൂമിലേക്ക് കയറിച്ചെന്നു. അവൾ പരതിയ സ്ഥലം ഞാൻ ചെന്നു പരതി.. ഒരു പൊതി കയ്യിൽ പിണഞ്ഞു ഞാനത് വലിച്ചെടുത്തു... പക്ഷെ അടുത്ത നിമിഷം ഞാനാ ശക്തിയോടെ വലിചെടുത്ത പൊതിക്കൊപ്പം ഒരു കടലാസ് പൊതി കൂടി നിരങ്ങി താഴേക്കു വീണു..

ആ പൊതി കണ്ടതുമെന്റെ കണ്ണുകൾ തിളങ്ങി... കുളിർത്ത ജലാശയത്തിൽ നിൽക്കുന്ന പോലെ കാലുകൾ തണുത്തു... "അതെ.. !!! " "ഇതതു തന്നെ.. ആ ഭസ്മം.. !!!! " ഞാൻ ഉടനടി അത് കയ്യിലെടുത്തു.. പൊതി തുറന്നു.. അതെ.. അതു തന്നെ... കർത്താവിനു സ്തുതി.. ആഹ്ലാദമാണോ ആശ്വാസമാണോ എന്നറിയാത്ത അവസ്ഥ... ഞാനാ ശർക്കര പൊതി കാത്തു നിൽക്കുന്ന വെപ്പ് കാരന് കൊടുത്തു കൊണ്ട് നേരെ ബസ്മ പൊതിയുമായി മുറിയിലേക്ക് ഓടി.. എല്ലാവരും പത്മയുടെ അടുത്താണ്... കയ്യിൽ കിട്ടിയത് ഇനി നഷ്ടപ്പെടുത്താൻ വയ്യ... ഉടനെ ഇത് കൊണ്ടുപോയി സൂക്ഷിച്ചു വെക്കണം.. എന്നിട്ടാകാം മറ്റെന്തും. പടികേറി മുകളിലെത്തി എന്റെ മുറിയുടെ വാതിൽ തുറന്നു അകത്തു കയറി കതകടച്ചു സാക്ഷയിട്ടു കിതച്ചു കൊണ്ട് തിരിഞ്ഞു നിന്നു... ഒന്നുകൂടെ കയ്യിലുള്ള ഭസ്മ പൊതി തുറന്നു നോക്കി.... സന്തോഷം കൊണ്ട് കണ്ണുകൾ ഈറനണിയുന്ന പ്രതീതി...

ഞാൻ ആശ്വാസത്തോടെ നീട്ടിയൊരു ശ്വാസമെടുത്തു നേരെ നോക്കി.. നോക്കിയപ്പോൾ ദൃഷ്ടി പതിഞ്ഞത് മുറിയിൽ നടുവശത്തായി ഇട്ടിരിക്കുന്ന മരമേശയിലേക്കായിരുന്നു.... വീണ്ടുമെന്റെ കണ്ണുകൾ തിളങ്ങി... കൃഷ്ണമണി വികസിച്ചു... !!! മേശപ്പുറത്ത് അതെ.. മേശപ്പുറത്ത് എന്റെ നഷ്ടപെട്ട കുരിശുമാല.... !!!! പൊട്ടിച്ചിതറിയ കുരിശുമാല എങ്ങിനെ... ഇത്ര തിളക്കത്തോടെ വീണ്ടുമെന്റെ മുൻപിൽ വന്നു പെട്ടു..?? !! അത്ഭുതങ്ങൾ ആണ് നടക്കുന്നത് ചുറ്റിനും... നല്ലതിനെന്ന് വിശ്വസിക്കാം.. അല്ലെങ്കിൽ നഷ്ടപെട്ട വിലപിടിപ്പുള്ള വസ്തുക്കൾ എങ്ങനെ തിരികെ ലഭിക്കും... അതെ.. ആപത്തുകൾ വഴിമാറി തുടങ്ങിക്കാണും...മനസിനാശ്വാസം തോന്നുന്നു വല്ലാതെ പക്ഷെ ഒപ്പം വിങ്ങി നീറുന്ന എന്റെ ഹൃദയവും...

പത്മ.. അവളെ... ഏതു നശിച്ച സമയത്താണെനിക്ക് അങ്ങനെ തോന്നിയത്.. എന്നിട്ടുമവളെന്നെ സഹായിച്ചു... എന്നെ പ്രതിയാക്കാതെ രക്ഷപ്പെടുത്തി... ഒരു നിമിഷത്തെ ദേഷ്യം അവളുടെ ജീവനാപത്തു വരെ സംഭവിപ്പിക്കാൻ ത്രാണിയുള്ളതായിരുന്നു....വേദനകൊണ്ട് കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ എന്റെ മനസിനെ പിടിച്ചുലക്കുന്നു കണ്ണുകൾ നനയിക്കുന്നു... സന്തോഷവും സങ്കടവും ഒരുപോലെ ഉള്ള അവസ്ഥ..... "മോളേ... !!!!!!!!??????? " "ഓരോന്ന് ചിന്തിച്ചിരുന്നപ്പോൾ.. പെട്ടെന്ന്.... താഴെ നിന്നും.. !!!???????" ..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story