നീലത്താമര💙: ഭാഗം 44

neelathamara

രചന: തൻസീഹ് വയനാട്

 "മോളേ... !!!!!! " കുരിശുമാലയെ അത്ഭുതത്തോടെ നോക്കി നിക്കുന്ന എന്റെ ചെവിയിലേക്ക് താഴെയുള്ളവരുടെ അലർച്ച കർണപടത്തെ വിറപ്പിക്കുന്ന തരത്തിൽ കുത്തിക്കയറി.... പെട്ടെന്നെന്താണ് സംഭവിച്ചതെന്ന ചിന്തയിൽ കുരിശു മാല എടുക്കാൻ തുനിഞ്ഞ എന്റെ കൈകൾ വലിച്ചെടുത്തു ഭസ്മവും മേശമേൽ വെച്ചു താഴേക്ക് പടികളിറങ്ങി ഓടി... മുൻപുണ്ടായത് പോലെ തന്നെ... അലർച്ച കേട്ട മുറിയിൽ ജനങ്ങൾ കൂട്ടം കൂടി നില്കുന്നു അതെ പത്മയെ കിടത്തിയ മുറിക്കു മുൻപിൽ. ആകെ പരവശപ്പെട്ടുകൊണ്ട് ഞാൻ കൂടിനിന്നവരെ തട്ടിമാറ്റി അവരുടെ ഇടയിൽ നുഴഞ്ഞു കയറി അകത്തേക്ക് കയറി... അങ്കലാപ്പോടെ ചെന്നു നോക്കിയപ്പോൾ വിച്ചു, ആദി, റയാൻ അവളെ താങ്ങിയെടുക്കാൻ നോക്കുകയാണ്.. "എന്നാ.. എന്നാടാ.. പറ്റിയെ... " "ടാ.. അനങ്ങുന്നില്ല.. !!! "വിച്ചു എന്നെ നോക്കി ആവലാതിയോടെ പറഞ്ഞു തീർത്തു.. അതു കേട്ടതും വെള്ളിടി വെട്ടിയ കണക്കെ ഞാൻ നിന്നു.

"ഏഹ്.. !!! " കൂടി നിന്ന സ്ത്രീജനങ്ങൾ അലമുറയിട്ടു കരയുന്നു... ഇതെന്താണ് പെട്ടെന്നിങ്ങനെ.. എനിക്കൊന്നും മനസിലാകുന്നില്ല.. "നോക്കി നിക്കാതെ വണ്ടിയെടുക്കട ആൽവി.. " റയാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. പിന്നേ നടന്നതൊക്കെ യാന്ത്രികമായിരുന്നു... വണ്ടിയെടുത്തവളെ ഞങ്ങൾ നേരെ ആശുപത്രിയിലേക്ക് തന്നെ കൊണ്ട് പോയി... അന്ന് കണ്ട പ്രാഥമിക കേന്ദ്രത്തിൽ നിറുത്താൻ നോക്കിയ എന്നെ.. അവിടെ കാണിച്ചിട്ട് കാര്യമില്ലെന്ന മട്ടിൽ മറ്റുള്ളവർ വിലക്കി. എനിക്കൊന്നും മനസിലാകുന്നില്ല.. പെട്ടെന്നെന്താണവൾക് സംഭവിച്ചത്.. അവളെയൊന്ന് തൊടാൻ പോലും അവർ സമ്മതിക്കുന്നില്ല ഒരു തരം മന്ദിച്ച അവസ്ഥയായിരുന്നു എന്റ തലച്ചോറിന്... അര മുക്കാൽ മണിക്കൂറോളം യാത്ര ചെയ്തു ഒരു വിധം ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. ഞാൻ എടുക്കാമെന്ന് അവരോട് പറഞ്ഞെങ്കിലും... അവരെന്നെ അതിനനുവദിച്ചില്ല,

ഒരു പാവകണക്കെ ഞാനവരെ പിന്തുടർന്ന് നടന്നു നീങ്ങി.. ദേവുവിന്റെ വാ പൊത്തിപിടിച്ച തേങ്ങൽ എന്നെ വല്ലാത്തൊരവസ്ഥയിൽ എത്തിക്കുന്നു. ഒരു മരണവീട്ടിൽ ചെന്ന പ്രതീതി തന്നെ ആയിരുന്നു വരുന്ന വഴിയിലും ഇപ്പോഴും എന്താണ് സംഭവിച്ചതെന്ന് എനിക്കൊരൂഹവുമില്ല...ഞാൻ വീഴ്ത്തിയതിൽ സംഭവിച്ചതാകുമോ...?? ഉടനെ ബോധരഹിതയായ അവളെ അവർ കാശുആലിറ്റിയിലേക്ക് കൊണ്ടുചെന്നതും അവർ പൾസ് ചെക് ചെയ്യുകയും പരസ്പരം മുഖത്തോടു മുഖം നോക്കുകയും സെക്യൂരിറ്റിയെ വിളിച്ചു ഉടനെ സ്ട്രെക്ചറിൽ icu വിലേക്ക് മാറ്റുകയും ചെയ്തു. മറുനാടൻ ഭാഷക്കാരും മലയാളികളും തിങ്ങി നിറഞ്ഞ ഒരു മൾട്ടി സ്‌പേഷ്യലിറ്റി ഹോസ്പിറ്റൽ "VRINTHAVAN" എന്നു ഇംഗ്ലീഷിലും തെലുങ്കിലും എഴുതി വെച്ചിട്ടുണ്ട് എല്ലായിടത്തും.. വല്ലാത്തൊരു മന്ദിപ്പിൽ അവരെ ഞാൻ പാവകണക്കെ പിന്തുടർന്നു കൊണ്ടിരുന്നു... അവരാകെ ഭയപ്പെട്ടിരിക്കുന്നു..

അവരുടെ വേവലാതി പിടിച്ച മുഖവും പ്രവൃത്തികളും ദേഷ്യവും കണ്ടാൽ അറിയാം.. ഉടനെ icu വിനു മുകളിലെത്തി ഉള്ളിലേക്ക് അവളെ കൊണ്ടുപോയി.. ആദി പുറത്തു അവളുടെ പേരും വിലാസവും കൊടുക്കാൻ പോയി.. റയാനും വിച്ചുവും ദേവുവും ചിന്നുവും എന്നോടൊരാക്ഷരം മിണ്ടുന്നില്ല.. ഞാനെന്ത് ചെയ്തിട്ടാണിവരെന്നോടിങ്ങനെ പ്രവർത്തിക്കുന്നത് എന്നോർത്തിട്ടും എനിക്കൊരെത്തും പിടിയുമില്ല. അൽപ സമയം കഴിഞ്ഞിട്ടും മൗനം തുടർന്നപ്പോൾ ക്ഷമ നശിച്ചു കൊണ്ട് ഞാൻ "എന്നാടാ.. പറ്റിയെ..?? !!ഒന്നു പറ ആരേലും..? !" അവരൊരക്ഷരം മിണ്ടിയില്ല. ഒന്നും നോക്കിയില്ല ഞാൻ ചുമരിൽ ചാരി നിന്നു നെറ്റിയുഴിയുന്ന വിച്ചുവിന്റെ കയ്യിൽ ഞാൻ. "പറ വിച്ചു.. എന്നതാ കാര്യം.. എന്റെ ക്ഷമ നശിച്ചു നിക്കുവാ ഞാൻ.." ചുമന്ന കണ്ണുകളാൽ പല്ല് കടിച്ചത്രയും ദേഷ്യത്തോടെ ഞാൻ പറഞ്ഞു.. " "ഓ .. നിനക്കു ദേഷ്യം വന്നാൽ നീ എന്നെയും കൊല്ലാൻ നോക്കുമോ? പറയെടാ.. " ഒട്ടും പ്രതീക്ഷിക്കാതെ വിച്ചു എന്നോട് കയർത്തു സംസാരിച്ചു... "ടാ.. !! " ഞാനവനെ നിസ്സഹതയോടെ നോക്കി..

"മിണ്ടരുത് നീ.. അവളെ കൊല്ലാൻ നോക്കിയതും പോരാ.. എന്നിട്ടും അവന്റെ ചൂടിറങ്ങിയിട്ടില്ല.. " ചിന്നു അവനേ കുറ്റപ്പെടുത്തി... "ടീ.. ഞാൻ.. അറിയാതെ അവളെ തള്ളിയിട്ടതാണ് അല്ലാതെ... ഞാൻ.. ഞാൻ അങ്ങനേ ചെയ്യുവോ..." അവരുടെ കുത്തുവാക്കുകളിൽ തളർന്നു പോയ ഞാൻ അവരോട് എന്ത് പറയണം എങ്ങനെ പറയണമെന്നറിയാതെ തളർന്നു... "ദേവു.. നീയേലും മനസിലാക്കെടാ... " എന്റെ ഉള്ളു പിടഞ്ഞാൽ സഹിക്കാതെയുള്ള ദേവു ഇന്നെന്നെ തിരിഞ്ഞു നോക്കുന്നില്ല... കണ്ണുനിറഞ്ഞൊഴുകുകയാണ്.... നശിച്ച ദേഷ്യം കാരണം.. എല്ലാവർക്കും നഷ്ടം മാത്രമാണല്ലോ... കർത്താവേ... അവൾക്കൊന്നും സംഭവിക്കല്ലേ കർത്താവെ... പകരം എന്റെ ജീവനെടുത്തോ... ഞാൻ മുകളിലേക്ക് നോക്കി കൊണ്ട് മനസുരുകി മൗനമായി പറഞ്ഞു തീർത്തു. ആണുങ്ങൾ കരയാൻ പാടില്ലത്രേ... പിടിച്ചു നിൽക്കുവാൻ കഴുയുന്നില്ല... ഇന്നെന്റെ ദേഷ്യത്തിന്റെ ഫലം ഇങ്ങനെ ആയിത്തീരുമെന്ന് ഞാൻ കരുതിയില്ല...

അവരാരും എന്നെ തിരിഞ്ഞു നോക്കുന്നില്ല... മനസിന്‌ വല്ലാത്ത കുറ്റബോധവും വിഷമവും... സ്വയം തലക്കടിക്കാനാണ് തോന്നുന്നത്.. മൗനത്തേ കൂട്ടുപിടിച്ചു കൊണ്ട് അരമണിക്കൂറോളം കടന്നു പോയി.. അടുത്ത നിമിഷത്തിൽ icu വിന്റെ ചില്ലു വാതിൽ ഞങ്ങൾക്ക് മുൻപിൽ തുറക്കപ്പെട്ടു, വെളുത്ത വസ്ത്രമണിഞ്ഞ ദൈവത്തിന്റെ മാലാഖ പുറത്തേക്ക് വന്നു.. "పాత్మాజతో ఎవరు ఉన్నారు?(who is with pathmaja )" മറ്റൊന്നും മനസിലായില്ലെങ്കിലും അവളുടെ പേര് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും അവരെ നോക്കി , ഭാഷ അറിയാത്തവരാണെന്ന് അവർക് മനസിലായതുകൊണ്ടാകും ബാക്കിയൊക്കെ ഇംഗീഷിൽ പറഞ്ഞത്.. കൂടുതൽ ഒന്നും പറഞ്ഞില്ല... മെഡിസിന്റെ ലിസ്റ്റാണ് ഇപ്പോൾ മേടിക്കാനുള്ളത്... "She is alright now..??" എന്ന ചോദ്യത്തിന് അവരൊന്നും പറയാതെ അകത്തേക്ക് മടങ്ങി... മരുന്ന് മേടിക്കാൻ ഞാൻ പോകാമെന്നു പറഞ്ഞപ്പോൾ കൊല്ലാൻ നോക്കിയത് തന്നെ ധാരാളം മരുന്ന് ഞങ്ങൾ കൊടുത്തോളാമെന്ന് പറഞ്ഞു ചിന്നുവും ആദിയും ആ ലിസ്റ്റും മേടിച്ചോണ്ട് പോയി...

പത്മയ്ക് പറ്റിയതിനേക്കാൾ വിഷമവും ഉൾകുത്തും ഇവരുടെ പെരുമാറ്റം ഇങ്ങനെ ആയതുകൊണ്ടാണ്.. ചുമരിൽ തല വെച്ചു ഞാൻ നിശ്ചലനായി നിന്നു... ഇതിനിടയിൽ വിച്ചുവിന് വീട്ടിൽ നിന്നും ഫോൺ വന്നു പുറത്തേക്ക് അവിടെ നിന്നും മാറി നിന്നു... ദേവു ആകെ അവശയായിരിക്കുന്നു... പത്മക്ക് ഇത് സംഭവിച്ചത് കൊണ്ട് മാത്രമല്ല അതിനു കാരണമായത് ഞാൻ ആയതു കൊണ്ട് കൂടിയാവൾക്കിത്ര പേടി.. എനിക്കറിയാം... എനിക്ക് മേലൊരു മുള്ള് കൊള്ളൂന്നതു പോലും അവൾക്കു സഹിക്കില്ല. ആദി അവളെ കൂട്ടി അവളുടെ തളർച്ച കണ്ട് bp ചെക് ചെയ്യാൻ കൊണ്ടുപോയി... പാവം.. എല്ലാത്തിനും കാരണം ഞാൻ ആയിപോയല്ലോ കർത്താവെ... റയാനൊരക്ഷരം എന്നോട് മിണ്ടുന്നില്ല.. രണ്ടും കല്പിച്ചു ഞാൻ അവനേ വിളിക്കാൻ മുതിർന്നു.. "ടാ.. റയാനെ... "ഞ... പറഞ്ഞു പൂർത്തിയായില്ല ഉടനെ icu വിൽ നിന്നും നേരത്തെ കയറിപ്പോയ നേഴ്സ് ഇറങ്ങി വന്നു.

ചെക്കിങ് കഴിഞ് ഡോക്ടർ മുറിയിലേക്ക് പോയിട്ടുണ്ട് അവരെ ചെന്നു കാണാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. ഞാനും റയാനും പെട്ടെന്ന് തന്നെ അവർ ചൂണ്ടി കാണിച്ച മുറിക്കരികിലേക്ക് കയറി ചെന്നു. ഏത് ഭാഷയിലാണവർ സംസാരിക്കുക എന്ന ഭീതിയുമുണ്ടായിരുന്നു. ഇംഗ്ലീഷ് അറിയാത്ത ഡോക്ടർസ് ഉണ്ടാകില്ലല്ലോ എന്നു സമാധാനിച്ചു അകത്തേക്ക് പ്രവേശിച്ചു. കയറിച്ചെന്നു നേരെ നോക്കിയപ്പോൾ ഒരു ചെറിയ പെൺകുട്ടി കസേരയിൽ ഇരിക്കുന്നു. "Docter.? " സംശയത്തോടെ ഞങ്ങൾ അവളെ വിളിച്ചു.. അവൾ തലയുയർത്തികൊണ്ട് ഞങ്ങളെ നോക്കി.. "യെസ്..?? "അവൾ സംശയത്തോടെ ഞങ്ങളോട് "പത്മജ ദേവി.. "എന്നുള്ള പേര് മാത്രം ഞങ്ങൾ സൂചിപ്പിച്ചു.. "ഓ.. ഓക്കേ.. ജസ്റ്റ്‌ കം " ഞങ്ങളെ അവൾ അകത്തേക്കു ക്ഷണിച്ചു.. "ടേക്ക് യുവർ സീറ്റ്.. " എന്നു പറഞ്ഞുകൊണ്ട് നേരത്തെ കണ്ട നേഴ്സ് ഒരു ഫയൽ കൊണ്ട് വന്നത് നോക്കി അവരോട് എന്തൊക്കെയോ തെലുങ്കിൽ പറഞ്ഞു കൊണ്ടവൾ ഞങ്ങളെ നോക്കി.

"ഇത്ര കിളിന്തു പെണ്ണ് ഡോക്ടറോ.. "റയാൻ സംശയത്തോടെ എന്നോട്... അതുവരെ മിണ്ടാതിരുന്ന അവൻ എന്നോട് സംസാരിച്ച മന്ദപ്പിൽ ഞാനും..അങ്ങിനെ നിൽകുമ്പോൾ ആണവൾ "മലയാലികൽ ആനല്ലേ.. "അവൾ ഞങ്ങളോട്.. "ഏഹ്.." ഞങ്ങളിരുവരും ഞെട്ടി പണ്ടാരമടങ്ങി.. "എനിക്കും കുരച്ചൊക്കെ അരിയാം നെട്ടണ്ട.. കെറ്റൊ.. "" "ഇല്ല നെറ്റിയില്ല മൂക്കുണ്ട്.. "റയാൻ ഒരു ഫ്ളോവിൽ പറഞ്ഞു... അവളെ കളിയാക്കിയത് കൊണ്ടാകും അവനേ വല്ലാത്തൊരു നോട്ടം നോക്കികൊണ്ട് അവൾ എന്നെ നോക്കി.. ഞാനവന്റെ തുടയിൽ പിടിച്ചമർത്തി... അവന്റെ മുഖത്തു നവരസം ഏതു രസമാണെന്നറിയില്ല.. "ഓക്കേ.. വാട്സ് യുവർ നെയിം..?? " അവളെന്നോട്.. "ആം ആൽവിൻ.. ദിസ് ഈസ്‌ റയാൻ.. " അവൾ അവനേ ഒന്നുകൂടെ നെറ്റിചുളിച്ചു നോക്കി... "ഓക്കേ.. ആൽവി.. പേഷ്യന്റിന്റെ സ്‌പൈനൽ കോർഡിന് bruised ആന്..സംഭവിച്ചിരിക്കുന്നത് ആൻഡ് unconsious ആകുവാനുള്ള കാരണം പക്ഷെ അത്.. " ""പ്ര്ര്ർ.... "" അവൾ കാര്യമായി എന്നോട് സംസാരിക്കുന്നതിൽ അവളുടെ ഭാഷ കേട്ടു റയാൻ.. അറിയാതെ ചിരിച്ചു പോയി..

അതവൾക്കു ദേഷ്യം കൂട്ടി... "Mr.ആൽവിൻ വിൽ യൂ പ്ലീസ് ഗെറ്റ് ഔട്ട്‌ ദിസ് മാൻ.. "അവൾ വല്ലാതെ അരിശപ്പെട്ടു... "റയാനാ മാം.. !!! " അവൾ ഞങ്ങളോട് കയർക്കുന്നതിനിടയിൽ തന്നെ മറ്റൊരു നേഴ്സ് മുറിയിലേക്ക് കയറി വന്നു... "നോ..ആം അമർ റയാൻ.. " അവരോട് റയാൻ മറുപടി നൽകി.. "വാട്ട്‌..?? "നേഴ്സ് അത്ഭുദത്തോടെ അവനോട്... "ഏയ്‌.. ദാറ്റ്‌സ് മ നെയിം..." അവളാണ്. ഞാനും റയാനും അവളെ നോക്കി.. അവൾ അവൾക്കു മുന്നിൽ വെച്ച നെയിം ബോർഡ് കണ്ണുകൊണ്ട് കാണിച്ചു.. "റയാനാ ഐറാ ബത്തൂൽ !!! " റയാൻ അതു കണ്ടതും ദേഷ്യത്തോടെ പുച്ഛിച്ചു കൊണ്ട് പുറത്തേക്ക് പോയി.. ഞാൻ അവരോട് കാര്യങ്ങൾ ചോദിച്ചു.. "പത്മ ഓക്കേ അല്ലെ..?? " എന്ന എന്റെ ചോദ്യത്തിന് തന്ന മറുപടി കേട്ടു ഞാൻ സ്തമ്പിച്ചു പോയി... "അവൾക് കുഴപ്പൊന്നുമില്ല പക്ഷെ... അവളുടെ ഇപ്പോഴുള്ള അവസ്ഥക്ക് കാരണം വീഴ്ച അല്ല..." "വിഷം.. !!! കൊടിയ വിഷം അകത്തേക്കു പ്രവേശിച്ചതാണ്. ".... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story