നീലത്താമര💙: ഭാഗം 45

neelathamara

രചന: തൻസീഹ് വയനാട്

"വാട്ട്‌.. !!!!!! " ഡോക്ടറുടെ വാക്കുകൾ കേട്ടതും ഞാൻ ഞെട്ടി തരിച്ചു പോയി... "മാം... വാട്ട്‌ ആർ യൂ സെയിങ് ഇട്സ് ഇമ്പോസ്സിബിൾ.... !!" "ലുക്ക്‌ mr. ആൽവിൻ, നിങ്ങൾ സിന്ധിക്കുന്നത് പോലെ ഇത് വീണപ്പോൽ സംഭവിച്ചത്... അല്ല... ഞാൻ ബ്ലഡ്‌ ടെസ്റ്റ്‌ ചെയിതു നോക്കി... ഇട്സ് പോയ്സൺ.. " "ഹൌ..?? "!! ഞാൻ ആകെ പരിഭ്രാന്തനായി... "കൂൾ ഡൌൺ ആൽവിൻ.. പിന്നേ ഇത് ഒരു പോയ്സൺ കേസ് ആയറ്റു കൊന്റു പോലീസിൽ അരിയിക്കണം... എന്നാല് നിങ്ങൽ മലയാലികൾ ആയറ്റു കൊണ്ട് ഇവിടുല്ല പോലീസുകാര് നിങ്ങളോട് നീതി പുലരുത്തണമേന്നില്ല.... കാരണം അവര്ക്ക് മലയാലികളെ അത്രക്ക് ഈസ്‌റ്റമല്ല.. നിങ്ങൽ ഇവിടെ പിടിചടക്കിയ ദേഷ്യം.. യൂണ്ട്... സൊ.. നിങ്ങലുടെ consiquenses ഞാൻ നോക്കികൊലാo... " "താങ്ക്യൂ ഡോക്ടർ.. അവൾ ഓക്കേ അല്ലെ..." "പെറ്റെന്ന് ഏറ്റിച്ചതു കൊണ്ട് രക്ഷപെറ്റു... സൊ നാലെ രാവിലെ ഡിസ്ചാർജ് ചെയാം.. "

അവരത്രയും പറഞ്ഞത് കൊണ്ട് മനസ്സിൽ ഒരാശ്വാസം തോന്നുന്നു... മനഃസാക്ഷിയുള്ളവളാണ് എന്ന് ആദ്യ പ്രവൃത്തിയിലെ മനസിലാക്കി തന്നു... എന്തോ ഒരു ആത്മബന്ധം ഫീൽ ചെയ്യുന്നു... ഞാൻ നന്ദി പറഞ്ഞിറങ്ങി... പുറത്തെത്തിയപ്പോൾ എല്ലാവരും എന്നെ കാത്തു നിൽക്കുകയാണ്... മുഖം പഴയതു പോലെ തന്നെ ദേഷ്യവും സങ്കടവും കൊണ്ട് നിറഞ്ഞു തന്നെ... കാര്യങ്ങൾ അവരെ അറിയിക്കണോ വേണ്ടയോ എന്ന ഭയം എനിക്കുള്ളിൽ നിറഞ്ഞു നിന്നു.. വേണ്ട.. അവരെ കൂടെ ഭയപെടുത്തണ്ട.. വിച്ചുവിനോട് പറഞ്ഞാൽ.. വിവാഹം നടക്കാൻ പോകുന്ന വീട്ടിൽ നിന്നും വിഷo ശരീരത്തിൽ കയറിയെന്നറിഞ്ഞാൽ അവിടെയുള്ളവർ എല്ലാവരും ഭയക്കും... എന്റെ ഭാഗത്തു നിന്നും വരുന്ന വാക്കുകളെ കേൾക്കാൻ അവർ ഓരോരുത്തരും കാതോർത് നിന്നു.. ഓരോന്നലോജിച് ഒന്നും പറയാതെ തലകുനിച്ചു നിന്നപ്പോൾ...

"ടാ ആദി.. ഡോക്ടർ എന്താ പറഞ്ഞതെന്ന് ചോദിക്കവനോട്.." വിച്ചു എന്റെ മുഖത്തു നോക്കാതെ പറഞ്ഞു തീർത്തു ആദി ആ സമയം എന്റെ മുഖത്തേക്ക് നോക്കി.. "ഓക്കേ ആണ്.. കുഴപ്പമൊന്നുമില്ല.. വീണപോൾ ഉണ്ടായ ഷോക്കിൽ ബോധം പോയതാണ്, അല്പം ബിപി കൂടുതലും ആണ്... " ഞാൻ അവരോട് കള്ളം പറഞ്ഞു.. കുഴപ്പൊന്നുമില്ല നാളെ ഡിസ്ചാർജ് ആകുമെന്ന് പറഞ്ഞപ്പോൾ അവരുടെ മുഖം തെളിഞ്ഞു... ആശ്വാസത്തിന്റെ നെടുവീർപ്പുകൾ.. അവരെ ഭയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ.. ദേവിയെ പോലെ മറ്റാർക്കെങ്കിലും ഇതു പോലെ പ്രശ്നമുണ്ടാകുമോ എന്നുറപ്പിക്കണം.. എന്തിൽ നിന്നാണ് അവളിലേക്ക് വിഷം എത്തിച്ചേർന്നത്..ഫുഡ്‌ പോയ്സൺ ആണെന്നാണ് ഡോക്ടർ പറഞ്ഞത്.എന്തയിരിക്കും അവൾ കഴിച്ചത്.. ഒരുപക്ഷെ അവളുടെ വീട്ടിൽ നിന്ന് കഴിച്ചതിൽ പറ്റിയതാകുമോ ?? ഞാൻ ചെന്നപ്പോൾ ഇവരൊക്കെ മുറിയിൽ ഉണ്ടായിരുന്നല്ലോ... ആരോടാണ് ചോദിക്കുക... രണ്ടും കല്പിച്ചു ഞാൻ ദേവുവിനോട് ചോദിക്കാൻ തുടങ്ങിയതും... ഡോക്ടർ icu വിനുള്ളിലേക്ക് കയറി പോയി...

പോകുന്ന പോക്കിൽ അവൾ എന്നെ തിരിഞ്ഞു നോക്കി.. "ആൽവി.. ഇവരൊക്കെ നിങ്ങളുടെ കൂടെ വന്നറ്റാനോ..?? " "അതെ ഫ്രെണ്ട്സ് ആണ്.. "റയാന് മുഖത്തു പുച്ഛം.. അവളോട്.. അവളവനേ ഒന്നു തുറിച്ചു നോക്കികൊണ്ട്... അകത്തേക്കു കയറി പോയി.. വീണ്ടും ഞാൻ ദേവുവിനെ വിളിക്കാൻ തുടങ്ങിയതും... ഒരു നേഴ്സ് പുറത്തേക്ക് വന്നു... ചില്ലു വാതിലിടയിലൂടെ തല പുറത്തേക്കിട്ടു കൊണ്ടവർ ഞങ്ങളോട്.. "She came conscious, who is alwin?? " അവരെന്റെ പേര് ചോദിച്ചതും ഞാൻ പുറകിൽ നിന്നും മുൻപിലേക്ക് വന്നു... "Yes!!" "Pathmaja want to see u " അവരത് പറഞ്ഞതും അവളെ കാണാൻ വെമ്പി നിൽക്കുന്ന ഉള്ളം കിടന്നു പിടഞ്ഞു.. ഞാൻ തിരിഞ്ഞു മറ്റുള്ളവരെ നോക്കി ആശ്വാസത്തിന്റെ ചിരി ചിരിച്ചു ഉള്ളിലേക്ക് പൊയ്ക്കോട്ടേ എന്ന് കണ്ണുകൊണ്ട് കാണിച്ചു... അവരുടെ മുഖവും പ്രകാശിച്ചു തന്നെ...

അവൾക്കാപത്തൊന്നുമില്ലെന്ന വാർത്ത കേട്ടപ്പോൾ തന്നെ അവർക്ക് സമാധാനമായിട്ടുണ്ട്.. പോയിട്ട് വാടാ.. എന്ന് അവർ പറയാതെ പറയുന്നുണ്ടായിരുന്നു... നിറഞ്ഞു വന്ന കണ്ണുകൾ ഞാൻ തുടച്ചു നീക്കികൊണ്ട് icu വിനുള്ളിലേക്ക് നടന്നു. ഉള്ളിൽ നീലവിരിപ്പിട്ട ഉയർന്ന ബെഡിനു മീതെ ഓക്സിജൻ ട്യൂബ് മുഖത്തു ഘടിപ്പിച്ചു കണ്ണടച്ച് കിടക്കുന്ന അവളെ കണ്ടതും നെഞ്ച് പിടഞ്ഞു.. മുഖം വാടി തളർന്നിരിക്കുന്നു.. എന്നെ കണ്ടപ്പോൾ... അവളെ കൂടുതൽ സംസാരിപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ട് നേഴ്സ് മൂക്കിൽ നിന്നും ട്യൂബ് എടുത്തു മാറ്റി.. ഡോക്ടർ icu വിനുള്ളിൽ മറ്റൊരു രോഗിയെ കിടത്തിയിടത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.. ട്രിപ്പ്‌ കണക്ട് ചെയ്തിരിക്കുന്ന വിരലുകളിൽ പതുക്കെ സ്പർശിച്ചു. "പത്മാ.. !!" അവൾ പതുക്കെ തളർന്ന കണ്ണുകൾ വിളിച്ചു തുറന്നു.. "ആൽ.. അൽവീ.... " "എന്നാ പെണ്ണേ .... ഒന്നുമില്ല. വേഗം ഭേദമാകും.. .. "

"അച്ച.. അച്ഛൻ.. പറ.. പറഞ്ഞിരുന്നു... എ. എനിക്ക്... !!" അവൾ സംസാരിക്കാൻ നന്നേ പാടു പെടുന്നുണ്ടയിരുന്നു.. അവളെ അധികം ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി.. ഞാൻ അവളെ പറഞ്ഞു പൂർത്തീകരിക്കാൻ അനുവദിച്ചില്ല.. (എന്താണവൾ പറയാൻ വരുന്നതെന്ന് ഞാൻ ശ്രദ്ധിച്ചില്ല ) "അച്ഛൻ വരുമ്പോഴേക്കും ഒക്കെ മാറും.. നാളെ തന്നെ പോകാം... നീയെന്ന പെണ്ണേ രാവിലെ കഴിച്ചേ..?? " (അവളുടെ ഉള്ളിൽ കലർന്നതെന്താണെന്ന് അറിയാൻ വേണ്ടി ചോദിക്കുകയാണെന്ന് കരുതരുതല്ലോ.. ) "ഒ..ന്നും കഴിച്ചില്യ... !!" അവളുടെ മറുപടി കേട്ടതും ഞാൻ നടുങ്ങി.. കർത്തവേ..പിന്നെങ്ങനെ..? ! "വെറുതെ അല്ല പെണ്ണിന്റെ ബോധം പോയെ.. ഒന്നും കഴിക്കാതെ.. അല്പം വെള്ളമെങ്കിലും കുടിക്കണ്ടേ.. " ഞാൻ കുസൃതിയോടെ അവളോട് ഓരോന്ന് ചോദിച്ചെടുക്കാൻ ശ്രമിച്ചു.. "ഇല്യ.. ഞാൻ വീണില്ലേ.. അതു വരെ ഒന്നും കഴിച്ചില്യ.. പിന്നേ... മുറിയിൽ കിടത്തിയപ്പോൾ.. ദേവു വെള്ളം കൊണ്ട് തന്നു.. അത് കുടിച്ചിരുന്നു.

" മുൻപ് കേട്ടതിനേക്കാൾ മനസിനെ പിടിച്ചു കുലുക്കുന്ന വാക്കുകൾ അവളുടെ നാവിൽ നിന്നും... കർത്താവെ.. കല്യാണ വീട്ടിൽ.. തന്നെ ആണ്... ഇനി മറ്റാർക്കെലും... എന്നായേലും വരുവോ.. ഉള്ളു പിടഞ്ഞു മുറുകി... ഞാനവളോട് റസ്റ്റ് എടുക്കാൻ പറഞ്ഞു കൊണ്ട് പതുക്കെ വിരൽ എന്റെ കയ്യിൽ നിന്നും എടുത്തു മാറ്റി.. പുറത്തേക്കിറങ്ങി.. ഉടനെ.. വീട്ടിലെത്തണം.... ഞാൻ പെട്ടെന്ന് തന്നെ വാതിൽ തുറന്നു പുറത്തേക്ക് വന്നു.. എന്റെ മുഖം കണ്ട് പുറത്തു നിൽക്കുന്നവർ ഭയക്കരുത്.. ഞാൻ ഭീതിയെ മറച്ചു പിടിച്ചു... എന്ത് പറഞ്ഞു തറവാട്ടിലേക്ക് മടങ്ങും...?? ! ഞാൻ ആകെ കുഴഞ്ഞു... അവസാനം അവൾക്കുള്ള ഡ്രസ്സ് എടുക്കാനാണെന്ന കള്ളം പറഞ്ഞു കൊണ്ട് അവിടെ നിന്നിറങ്ങി..ഇത്ര ദൂരം പോകേണ്ട... അവിടെന്നു ടൗണിൽ നിന്നു വാങ്ങാമെന്ന് അവർ പറഞ്ഞെങ്കിലും ഞാൻ കൂട്ടാക്കാതെ വീട്ടിലേക്ക് മടങ്ങി.. വളരെ വേഗത്തിൽ വണ്ടിയെടുത്തു വീട്ടിലേക്ക് മടങ്ങി.... **********

"ഹലോ.. ടീ . എത്രയാ..?? " "ടാ റൂമിലല്ല വാർഡ് ആണ്.. നേരെ മുകളിലെ നിലയിൽ മൂന്നാമത്തെ... ഇങ്ങു പോരെ.. ഞാൻ പുറത്തുണ്ട്.. " ഞാൻ പോയി വന്നപ്പോഴേക്കും പത്മയെ icu വിൽ നിന്നും മാറ്റിയിട്ടുണ്ട്... അവൾക്കുള്ള ഡ്രെസ്സും ഫുഡും പിന്നേ ഞാൻ ഇറങ്ങിയപ്പോൾ രുദ്രയും എന്റെ കൂടെ പോന്നു, കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞിട്ടും അവൾക്കൊരു സമാധാനവുമില്ലായിരുന്നു. അമ്മയ്ക്ക് വയ്യാത്തോണ്ടാ അല്ലെങ്കി കൂടെ പോന്നേനെ... വിരുന്നുകരുടെ ബഹളം കൂടി കൂടി വരുവാണ്. നാളെ കല്യാണ തലേന്നാണ്.സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നവരല്ലാതെ വരുന്നവരോടൊന്നും ആരും വിവരം പറഞ്ഞിട്ടില്ല.... പറയണ്ടെന്ന് പറഞ്ഞതാണ്. അതൊരു ചർച്ച വിഷയമാകേണ്ടെന്നു കരുതി. ഞാൻ പോയി വന്നപ്പോഴേക്കും നേരം സന്ധ്യ ആകാറായിട്ടുണ്ട്. രുദ്രയും ഞാനും മുകളിലേക്ക് ലിഫ്റ്റ് കയറി നേരെ ചെന്നതും ചിന്നു പുറത്തു നില്പുണ്ട്.

"കുഴപ്പമൊന്നുമില്ലല്ലോ ചിന്നു..?? "(രുദ്ര ) "ഹ്മ്മ്.. കൊല്ലാൻ നോക്കീട്ടു.. കൊഴപ്പമില്ലെന്ന്.. എന്റെ രുദ്രേ.. ഇവന്റെ ചൂടിലോന്നും ഒരു പെണ്ണ് വാഴില്ലെന്നേ... "അവളെന്നെ കണ്ടതും രുദ്രയോട് പറഞ്ഞു തുടങ്ങി.. നാക്കു ചൊറിഞ്ഞു വന്നെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല... വേഗം അവളെ കാണാൻ ഉള്ള തത്രപ്പാടിലായിരുന്നു. ട്രിപ്പൊക്കെ അഴിച്ചു മാറ്റിയിട്ടുണ്ട്.. സമാദാനം.. ചെന്നപാഡ്‌ എന്റെ കയ്യിൽ നിന്നും ഷോപ്പേർ വാങ്ങി കഞ്ഞി എടുത്ത് ദേവു പത്മക്ക് കൊടുത്തു... "ഇത്ര ദൂരം പോകേണ്ട കാര്യമുണ്ടായിരുന്നോ അച്ചായാ.. ഇവിടുന്നെവിടെന്നെലും എന്തേലും വാങ്ങിയ പോരെ.. "(ആദി.. ) "ഓ.. ഓന്റെ പെണ്ണിനെ ഓൻ ദാവണിയെ ചുറ്റിക്കു അതോണ്ടാ..". (റയാൻ ) ദേവു ചിരിച്ചു.. പത്മയും.. "പിന്നേ.. അതൊന്നുമല്ല.. കൊല്ലാൻ നോക്കിയതല്ലേ.. ഓടി കുറ്റബോധം തീർത്തതാ.. "(ചിന്നു. ) അതു കേട്ടതും എല്ലാവരുടെയും മുഖം വാടി... പത്മയും എന്നെ വല്ലാത്തൊരു നോട്ടം നോക്കി.

. "ശെരിയാണ് ഇങ്ങനെ ഒന്നു പറഞ്ഞു രണ്ടാമതിനു കൊല്ലാൻ നോക്കുന്നവനെ എങ്ങനെ ജീവിതകാലം മുഴുവൻ കൂടെ കൂട്ടും..? " (ആദി ) "ആ.. അതുകൊണ്ട് ഇവനെ നമുക്ക് ചൂടിറക്കിയ ശേഷം മാത്രമേ ഇവളെക്കൊണ്ട് കെട്ടിക്കാവു.. (ദേവു ) മുഖം വാടി നിൽക്കുന്ന അവളെ ഞാൻ നോക്കി കൊണ്ട് സോറി എന്നു ചുണ്ടനക്കി കാണിച്ചു.. അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. "അതേന്നെ... ഞമ്മൾക്കിവന്റെ കയ്യും കാലും കെട്ടിയിട്ട് കെട്ടിക്കാം.. ലെ..?? !"(റയാൻ ) "ഏഹ്.. കർത്താവെ.. ഞാൻ നന്നായിക്കോളാം... പോരെ..." ഞാൻ അവരോട് കൈകൂപ്പി പറഞ്ഞു... "എന്റാണ് ഇവിടെ... ഒരു മാപ് പാരാചിൽ ഒക്കെ..? !!" തിരിഞ്ഞു നോക്കിയപ്പോൾ ഡോക്ടർ ആണ്.. "ഓ... മലയാലി എത്തി.. കൊരച് നീങ്ങാം.. ഇല്ലേൽ ടി ബി ഞമ്മൾകും വരും.... "(റയാൻ അവളെ പുച്ഛിച്ചു.. ) അവന്റെ വായ ആദി പൊത്തിപിടിച്ചു.. "ഏയ്‌.. ചുമ്മാ..." ദേവു ഡോക്ടറെ കണ്ടപ്പോൾ എഴുന്നേറ്റു നിന്നു പത്മക്ക് അരികിൽ നിന്ന് മാറി നിന്നു.

അവൾ പത്മയുടെ പൾസ് ചെക് ചെയ്തു... "ഓക്കേ.. ഇപ്പോൽ.. എല്ലാം റെഡി ആയി... ഇനി ഫുടൊക്കെ കായിക്കുമ്പോ ഞോകണം കേറ്റൊ പത്മജ..?? " ഡോക്ടർ വല്ലതും ഇവരോട് തുറന്നു പറയുമോ എന്നു എന്റെ ഉള്ളിൽ ഭയമുണ്ടായിരുന്നു അതുകൊണ്ട് പെട്ടെന്ന് അവരൊന്നു പോയിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർഥിക്കുകയായിരുന്നു... അപ്പോഴേക്കും എല്ലാവരുമായി അവർ നല്ല കമ്പനി ആയിക്കഴിഞ്ഞിരുന്നു... റയാനാണേൽ അവളെ അത്ര പിടിച്ചിട്ടില്ല... കാരണമൊന്നും അറിയില്ല... അങ്ങനെ ഞങ്ങൾ നാട്ടിലേക്ക് വന്ന കാര്യവും വിവാഹ കാര്യവുമൊക്കെ സംസാരിച്ചു.. കഴിഞ്ഞു നല്ലൊരു സൗഹൃദം തന്നെ കൊണ്ട് അവൾ തിരിച്ചു പോകാൻ ഒരുങ്ങി.. പോകുന്ന പോക്കിൽ അവൾ റയാനെ ഒന്ന് നോക്കി.. "എന്റാ.. നിങ്ങളൊക്കെ ചെയ്യുന്നേ... ജോലി..? " "അവൻ അവന്റെ അപ്പന്റെ ബിസിനസ് നോക്കുന്നു.." എന്നെ ചൂണ്ടി ആദി പറഞ്ഞു... "അവൻ അവന്റെ അപ്പന്റേം.. "എന്ന് ഞാനും പറഞ്ഞു..

"വിച്ചു പ്രൈവറ്റ് കമ്പനിയിൽ മാനേജിന്ദ് ഡിറക്ടർ ആണ്.. അതെ കമ്പനിയിൽ തന്നെ ദേവുവും ചിന്നുവും... " എല്ലാം ആദി തന്നെ അവളോട് പറഞ്ഞു കൊണ്ടിരുന്നു.. "അപ്പോ ഇയാലോ..?" റയാനെ ചൂണ്ടി കൊണ്ടവൾ ചോദ്ച്ചു.. "ഞാൻ മൂന്ന് ഗ്രുപ്പിന്റെ അഡ്മിനിസ്ട്രേറ്റർ ആണ്..." (റയാൻ പറഞ്ഞു.. ) "ഓ.. ഭയങ്കര റിച് ആനല്ലേ.. " "അതരീല്ല... രണ്ടു വാട്സ് ആപ്പ് ഗ്രുപും ഒരു ഫേസ് ബുക്ക്‌ ഗ്രുപും... അവരൊക്കെ സാധാരണ കാരണാണ് എന്നാണ് എന്റെ അരിവ്..." അവനവളെ താങ്ങി പറഞ്ഞു... അതു കേട്ടതും അവൾ അവനേ നോക്കി പുച്ഛിച്ചുകൊണ്ട്.. "ഇടിയട്... " എന്നു പറഞ്ഞു നടന്നു നീങ്ങി.. നീയെന്നത്തിനട അവളെ ദേഷ്യം പിടിപ്പിക്കുന്നെ.. "പിന്നല്ലാണ്ട്.. ജോലി അറിഞ്ഞിലെ ഓള് മരുന്ന് തേര്‌ലെ... പോകാൻ പറയ്... " (റയാനും പുച്ഛം.. ) അങ്ങനെ നേരം കുറെ ആയപ്പോൾ സ്ത്രീകൾ അകത്തും ഞങ്ങൾ ആണുങ്ങൾ പുറത്തും കാവൽ നിന്നു... നേരം വെളുത്തു ഡിസ്ചാർജ് വാങ്ങി തിരികെ മടങ്ങി നാളെ വിച്ചുവിന്റെ കല്യാണമാണ്... മനസ്സിൽ കുന്നുകൂടികിടക്കുന്ന ചോദ്യങ്ങൾക്ക് അല്പം ഇടവേള നൽകി.. ഇന്നും നാളെയും അങ്ങു കഴിഞ്ഞു പോയാൽ മതിയാരുന്നു കർത്താവെ.... ഒരു ദീർഘ നിശ്വാസമെടുത്തുകൊണ്ട് ഞാൻ തറവാട് ലക്ഷ്യമാക്കി വണ്ടി പായിച്ചു..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story