നീലത്താമര💙: ഭാഗം 46

neelathamara

രചന: തൻസീഹ് വയനാട്

"ആ.. മക്കളെത്തീടി... വേഗം വാ..." അച്ഛൻ ഞങ്ങളുടെ കാറു കണ്ടതും പന്തലിനുള്ളിൽ നിന്നും അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു... "ഹോ... ഒരു വീഴ്ച ഉണ്ടാക്കിയ ഗുലുമാലുകളെ... ഇനിയേലും നോക്കി നടക്കു കുട്ടീ..." (കാർന്നോർ.. ) ഓരോരുത്തരും ഓരോന്ന് പറഞ്ഞു തുടങ്ങി.. അതൊന്നും കാര്യമാക്കാതെ ഞങ്ങൾ പത്മയെ കൂട്ടി അകത്തേക്ക് നടന്നു... കല്യാണവീടാണ്... തലേന്നുള്ള തിരക്ക് പറയേണ്ടതില്ലല്ലോ... നേരം ശരവേഗത്തിൽ പാഞ്ഞു കൊണ്ടിരുന്നു... നാളേക്കുള്ള ഒരുക്കങ്ങൾ... ചമയങ്ങൾ... എല്ലാം ഒരു ഭാഗത്തു... പത്മയ്ക് റസ്റ്റ്‌ ആണെന്നൊന്നും കരുതണ്ട... രുദ്രയുടെ പൂജ ഒരുക്കവും മാല കോർക്കലും എല്ലാം അവൾ ചെയ്തുകൊള്ളാമെന്ന് നേരത്തെ ഏറ്റതാണെന്നും... മറ്റാരും ഏറ്റെടുക്കണ്ട അവളുടെ വയ്യായ്ക കണ്ടെന്നും പറഞ്ഞു കൊണ്ട് അവൾ എപ്പോഴേ രംഗത്തേക്കിറങ്ങി... അല്ലേലും രോഗിയായി കിടക്കുന്ന അവളെ കാണുമ്പോൾ എനിക്കും സഹിക്കില്ല.... എങ്കിലും ഇടക്കിടക്ക് ശ്രദ്ധിക്കുന്നുണ്ട് ഞാൻ അവളെ... (കാരണവുമുണ്ട്. ),

കൂടെ എല്ലാറ്റിനും അവളുടെ കൂടെ ദേവുവും ചിന്നുവും രുദ്രയുമുണ്ട്. ബന്ധുക്കൾ നാട്ടുകാർ വീട്ടുകാർ എല്ലാവരും എത്തിത്തുടങ്ങി... നേരം വൈകുന്നേരം ആകുവാനായി . പാട്ടു വെക്കാനുള്ള മൈക്കും ബോക്സും ഫിറ്റ്‌ ചെയ്യുന്ന തിരക്കിലാണ് റയാൻ. അവനേ സഹായിക്കാൻ ആദി...കല്യാണച്ചെറുക്കനെ ഞങ്ങൾ ഇന്നങ്ങു വെറുതെ വിട്ടു... ഇന്നൂടെ അല്ലെ പ്രണയിക്കാൻ പറ്റു.. അവൻ സൊള്ളട്ടെ... ! ഒരുപാട് കുസൃതികാന്താരികളും കിളികളും, കിളികളുടെ കൂടെ അല്ല പിറകെ പറക്കാൻ കഴിയാത്ത കോഴികളും ഒരു കല്യാണവീട്ടിൽ സ്വാഭാവികമാണല്ലോ... ആ ജോലി ആദിയും കൂടെ ഇടക്ക് ചെയ്യുന്നുണ്ടോ..... രുദ്ര അവനേ നോക്കി പേടിപ്പിക്കുണ്ട്... മണിയറ ഒന്നുകൂടെ ഒരുക്കൽ രാത്രിയിലേക്ക് മാറ്റി വെച്ചു... വീടും അകവും പുറവും കഴിയാവുന്നത്ര LED യും പൂക്കളും വെച്ചു ഞങ്ങൾ അലങ്കരിച്ചു ആക്രമിച്ചു... എല്ലാവരും ആഹ്ലാദത്തിലാണ്... അപ്പോ തുടങ്ങുവല്ലേ... എല്ലാവരും രാത്രിയിലേക്ക് തയാറാക്കി വെച്ച പാർട്ടി വെയർ എടുത്തണിഞ്ഞു.. റെഡി ആയി വന്നു.

"വിച്ചുവിന്റെ ആദ്യത്തെ കെട്ടു കീ ജയ്...... !!!!" റയാൻ കൂക്കി വിളിച്ചു... ഭൂമിയിൽ ഇരുട്ട് പടർന്നു... ഉടനെ.. കല്യാണവീട് താജ്മഹൽ പോലെ തിളങ്ങി.... എല്ലാവരുടെയും കണ്ണു മഞ്ഞളിച്ചു.. "ഹൈവ.. !!" അച്ചായാ.. ഞാൻ പറഞ്ഞീലെ... ഞമ്മൾക് ഇവൻ മാനേജ്മെന്റു ട്രൈ ചെയ്യാമെന്ന്... പൊളിക്കും... " "ആര് പൊളിച്ചാലും ഞാനും കൂടെ കൂടുo.." (ആദി.. ) "ടാ.. റയാനെ.. പാട്ട് ഓൺ ചെയ്.. നല്ല കലക്കൻ സോങ് ആയിക്കോട്ടെ... " "ആയിക്കോട്ടെ.. ദേ.. ദിപ്പോ ശെരിയാക്കിത്തരാം...." റയാൻ മുൻപും പിൻപും നോക്കാതെപന്തലിനുള്ളിൽ കെട്ടിയുണ്ടാക്കിയ സ്റ്റേജിനു സൈഡിൽ സെറ്റ് ചെയ്ത സ്പീക്കർ ഓൺ ആക്കി.. സോങ് പ്ലേ കൊടുത്തു.. കൂടെ ഞങ്ങളും സ്റ്റേജിലേക്ക് കയറി.. "GIRLS PLEASE JOIN US" ആദി വിളിച്ചു പറഞ്ഞു... അതു കേട്ടതും കിളികളും കോഴികളും.. പിന്നേ നമ്മടെ ദേവു ദേവി രുദ്ര ചിന്നു തരുണീമണികളും സ്റ്റേജിനു മുന്നിലേക്ക് കയറി നിന്നു... രുദ്രയെ കണ്ടതും ആദി അവിടുന്ന് വലിഞ്ഞു... ചിന്നുവും രുദ്രയും ദേവുവും പത്മയും സ്റ്റേജിലേക്ക് കയറി വന്നു...

ആദ്യം തന്നെ റൊമാന്റിക് സോങ് വെക്കാൻ പറഞ്ഞു.. "പറ്റില്ല ഡപ്പാൻ കൂത്ത് മതി.." (ആദി ) "അയ്യൻ്റെ മോളേ... ഡിജെ മിക്സ്‌ അത് മതി... "(റയാൻ ) അവര് മൂന്നും കട്ട അടി.. ഇന്നിപ്പോ അടി ഇടി വെടി പൂരം ആകുമെന്ന് എനിക്ക് തോന്നി... "ശഹ്ഹ്... ഫസ്റ്റ് പ്ലേ ലിസ്റ്റിൽ ഉള്ളത് ഒന്ന് പാടട്ടെ... ഇതിന്റെ സൗണ്ട് ഒക്കെ റെഡി ആണോന്ന് നോക്കണ്ടേ.. എന്നിട്ട് ആര് വേണേലും എന്നാ വേണേലും വെച്ചോ .. ഓക്കേ..?? !" "ഓക്കേ.. !"എല്ലണ്ണവും ഒന്നിച്ചു പറഞ്ഞു.. അങ്ങനെ ഞാൻ പോയി പവർ ഓൺ ചെയ്തു പ്ലേ കൊടുത്തു..... ഇളം കാറ്റു വീശിയടിച്ചു... മനോഹരമായ സന്ധ്യ... അതിനനുസൃതമായ ഗാനം... "അനുരാഗത്തിൽ വേളയിൽ... വരമായി വന്നൊരു സന്ധ്യയിൽ മനമേ നീ പാടൂ... പ്രേമാർദ്രം....... " എല്ലാവരും കുറെ കാലം മുന്പ് നെഞ്ചിലേറ്റിയ ഇന്ന് മറന്നു തുടങ്ങിയ ഗാനം..... എല്ലാവരും സൈലന്റ് ആയി... പ്രണയിക്കുന്നവർ പരസ്പരം കണ്ണുകൾ കൊണ്ട് കഥകൾ കൈമാറി.... ആദി നാണം കൊണ്ട് രുദ്രയെ നോക്കി.. അവൾ അവനേ നോക്കി ചിരിച്ചു... ഞാൻ എന്റെ പെണ്ണിന്റെ അടുത്തേക്ക് ചേർന്നു നിന്നു പതുക്കെ വിരലിൽ സ്പർശിച്ചു..

റയാൻ എന്നാ ചെയ്യണമെന്നറിയാതെ നേരെ നോക്കി.... അപ്പോഴുണ്ട്... മനോഹരമായി ചിരിച്ചുകൊണ്ട് ഒരു മാലാഖയെ പോലെ അവൾ.. "ടാ.. നോക്കിയെട... "!!ആദി വാ തുറന്നു കൊണ്ട് റയാനെ പിടിച്ചു കുലുക്കി.. എല്ലാവരുടെയുo ശ്രദ്ധ ആ തട്ടമിട്ട സുന്ദരിയിൽ ആയിരുന്നു... എല്ലാവരുടെയും നോട്ടം തിരിഞ്ഞിടത്തേക്ക് ഞാനും തലചെരിച്ചു.... ഇരുവശത്തും ഇരിക്കുന്ന ആളുകൾക്കിടയിൽ നിന്ന് സ്റ്റേജ് ലക്ഷ്യമാക്കി നടന്നു വരുന്ന അവളെ... ഞാനും കണ്ടു.. "റയാനാ ഐറാ.. !!" "ആഹാ.. ഡോക്റ്റർ വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..."എന്നു പറഞ്ഞു വിച്ചു അവരുടെ അടുത്തേക്ക് ചെന്നു... "വിലിച്ചാൽ വരാതിരിക്കുമോ... മാട്രമല്ല എനിക്ക് ട്രഡീഷണൽ കാര്യങ്ങലോക്കെ വലരെ ഈസ്‌റ്റമാന്.. " അവളെ കണ്ടതും ദേവു ചിന്നു രുദ്ര ദേവി എല്ലാവരുo പിന്നേ കൂടി നിന്ന കോഴികളും വട്ടം കൂടി നിന്നു കുറുകാൻ തുടങ്ങി... ദേവിയെ നോക്കിയ ഡോക്ടർ ആണെന്ന് കേട്ടതും എല്ലാവരും അവളെ നല്ല പോലെ സ്വീകരിച്ചു... "ടാ റയാനെ... നീയെന്താ മാറി നിക്കുന്നെ...

വാടാ പാട്ടു റെഡി ആക്കു എന്നിട്ട് വേണം ഡ്യൂയറ്റ് കാര്യം നോക്കാൻ.. അച്ചായനെയും ദേവിയെയും പിടിക്കണം... "വിച്ചു സ്വകാര്യത്തിൽ പറഞ്ഞു... "ഓഓഓ... അതൊക്കെ ഓർമണ്ടോ.. ഇങ്ങൾക്ക്... ഞാൻ കരുതി മാനത്തു നിന്ന് മുത്തു വീണപ്പോൾ എല്ലാവരും അതിനെ നോക്കി ഇതു മറന്നെന്നു... " "ഏഹ്..?? !!മുത്തോ " "അത് പോലെ അല്ലെ അവളെ സ്വീകരിക്കുന്നെ... " "നിനക്കു കണ്ണുകടിയാണ് ജൈസാ...അല്ല റയൂ... " (ആദി അവന്റെ തോളിൽ പിടിച്ചു.. ) "കണ്ണുകടിയല്ല കണ്ണിനടിയാണ് അനക് കിട്ടാൻ പോകുന്നെ.. മിണ്ടാണ്ട് നടന്നോ.. "റയാൻ ഈർഷ്യത്തോടെ സൗണ്ട് ബോക്സിനടുതെക്ക് നടന്നു.. നെക്സ്റ്റ് ക്ലിക്ക് ചെയ്തു... "മെഹറുബാ... മെഹറുബാ.... പുതുക്ക പെണ്ണേ മെഹറുബ... !!" രംഗത്തിനു ചേരാത്ത പാട്ടായതു കൊണ്ട് അവനത് ചേഞ്ച്‌ ചെയ്യാൻ നോക്കിയതും... "ഏയ്‌... മാറ്റല്ലേ... റയാനെ..." എന്ന് പറഞ്ഞു പത്മ.. അവനേ തടഞ്ഞു... അവനവളെ നോക്കി... എന്താന്ന് ചോദിച്ചതും.. അവൾ കണ്ണുകൊണ്ട് സ്റ്റേജിലേക്ക് നോക്കാൻ പറഞ്ഞു.. അവനെതിരെ നോക്കിയപ്പോൾ അതാ.. ഐറയെ ദേവു സ്റ്റേജിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നു.... അവനു ദേഷ്യവും ഈർഷ്യവും മുഖത്തു നിറഞ്ഞു പല്ല് കടിച്ചു.....

അവളെ നടുക്ക് നിറുത്തികൊണ്ട് ചിന്നുവും ദേവുവും കൈകൊട്ടി പാട്ടിനനുസരിച് ആടാൻ തുടങ്ങി... "മാണിക്യക്കല്ലേ.. മൊഞ്ചത്തി പ്രാവേ... ചെമ്പക വാസന്ത രാവിൽ... !!" പാട്ടിൽ ഇടയ്ക്കു വെച്ച് ആണിന്റെ ലിറിക് കേറിയതും... രുദ്ര ഓടി ചെന്നു.. റയാനെ പിടിച്ചു ഐറയുടെ അടുത്തേക് തള്ളിയിട്ടു.... കാണികൾ ബാക്കി കാണുവാൻ കയ്യടിച്ചു അവരെ പ്രോത്സാഹിപ്പിച്ചു..... അവൻ അവളുടെ ദേഹത്ത് ചെന്നു മുട്ടി.... ദേഷ്യത്തോടെ രണ്ടു പേരും സന്തോഷവും, മുഖത്തെ ചിരിയും, മായ്ച്ചു കൊണ്ട് കൊണ്ട് അവർ മുഖത്തോട് മുഖം നോക്കി... അവനവളുടെ അടുത്ത് നിന്ന് അകന്നു മാറാൻ നോക്കിയതും.... കാഴ്ചക്കാർ കൂക്കി വിളിക്കാൻ തുടങ്ങി... "കളിക്കെടാ മക്കളെ.... നല്ലൊരു മൊഞ്ചൻ ഡാൻസ് ഞങ്ങൾ നമ്പൂതിരിമാരൊക്കെ ഒന്ന് കാണട്ടെ..." എന്ന് വിളിച്ചു പറഞ്ഞു...

നിൽക്കാനും പോകാനും കഴിയാതെ രണ്ടു റയൂട്ടന്മാരും പരസ്പരവും ഞങ്ങളെയും മുന്പിലുള്ളവരെയും നോക്കി... ഉടനെ ഞാൻ പോയി സ്വന്ധം സെലക്ട്‌ ചെയ്തു മാറ്റി.. "അല്ലാഹ്.. അവളെന്റെ പെണ്ണാകണെ.... " റൊമാന്റിക് സോങ്... അവൻ എന്നെ നോക്കി കണ്ണുരുട്ടി... ഞാൻ മുകളിലേക്കു നോക്കി... "റെഡി.. സ്റ്റാർട്ട്‌.." എന്ന് പറഞ്ഞു... എന്റെ കൂടെ മറ്റുള്ളവരും... പിന്നീട് സ്റ്റേജിൽ കണ്ടത്... മനോഹരമായ ജോഡികളുടെ പ്രണയാർദ്രമായ ചുവടു വെപ്പുകളാണ്..... റയാന് മുഖത്തു റൊമാൻസ് വരുന്നത് ഞങ്ങൾ എല്ലാവരും അതിശയത്തോടെ നോക്കി നിന്നു... അവനനുസരിച് ഐറയുo... നല്ല സ്ലോ മോഷൻ ആയിട്ട് ഞങ്ങൾ ഓരോരുത്തരും ആസ്വദിച്ചു അത്ഭുതത്തോടെ അവരെ നോക്കി നിന്നു.... ഇടയിൽ രുദ്ര ആദിയോട് ചേർന്നു നിന്നു കൊണ്ട്... "ഐറയാൻ !!💖" പെർഫെക്ട് ജോഡിസ്...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story