നീലത്താമര💙: ഭാഗം 49

neelathamara

രചന: തൻസീഹ് വയനാട്

 "പക്ഷെ.. അവന്റെ കുരിശുമാല ഇവിടെയുണ്ട്.. !!!" ചിന്നു വാതിൽ പടിയിൽ വന്നു നിന്നുകൊണ്ട് അവൾ ആവലാതിയോടെ പറഞ്ഞുതീർത്തു. അവളുടെ ശബ്ദം കേട്ടതും ആദിയും റയാനും പെട്ടെന്ന് തിരിഞ്ഞു നോക്കി... "എവിടുന്നാ കിട്ടിയേ.. അനക്കിത്..? .. "(റയാൻ ) "എന്റെ മുറി തുറന്നപ്പോൾ പുറത്ത് വീണു കിടക്കുന്നു... അവന്റെ കഴുത്തിൽ നിന്ന് വീണതാകുമെന്ന് കരുതി വന്നതാ... പക്ഷെ അപ്പോഴാ.. നിങ്ങൾ അവനേ കാണുന്നില്ലെന്ന് പറയുന്നത് കേട്ടത്.... " "ഇത് പൊട്ടിയതല്ലായിരുന്നോ...?? "(ദേവു പെട്ടെന്ന് പുറത്തു നിന്നും വന്നു.. ) "ആ.. അത് ശെരിയാ.. ഇത് അന്ന് പൊട്ടികിടന്നേ അല്ലെ... അതിനു ശേഷം അവനിട്ടിട്ടില്ല ഇത്..? "(ആദി... സംശയത്തോടെ ) "ഞമ്മളറിയാതെ എന്തെല്ലോ നടക്കുണ്ട് ഇവടെ... അച്ചായൻ ഞമ്മളിൽന്ന് പലതും മറക്കുന്നുണ്ട്..." പുറത്തേക്കു ജനൽ പാളിക്കിടയിലൂടെ നോക്കികൊണ്ട് റയാൻ പറഞ്ഞു തീർത്തു... "പക്ഷെ അവനെവിടെ..? ഇന്ന് നല്ലൊരു ദിവസമായിട്ട്.. അവനെവിടെപോയി..?? !"(ചിന്നു ) "ഇന്നലത്തെ വെഷമം കൊണ്ട് ഒനേനി പോയതാണോ...?? "(റയാൻ ) "ഇല്ല ... ആൽവി ഒരിക്കലും ഇന്നത്തെ ദിവസം വിച്ചുവിനെ മറന്നു പോകില്ല.. എനിക്കുറപ്പാ.. "(ദേവു.. ) "അപ്പോ അവനെവ്‌ടെ..? "(റയാൻ )

"മക്കളെ... പെണ്ണും കൂട്ടരും അമ്പലത്തിലെത്തി... നിങ്ങളേറങ്ങുന്നില്ലേ.... "താഴെ നിന്നും അച്ഛൻ വിളിച്ചു പറഞ്ഞു.... "തത്കാലം... ആരും ഒന്നും അറിയണ്ട... ചടങ്ങ് കഴിയട്ടെ... ചിലപ്പോ അപ്പോഴേക്കും അവനങ്ങേത്തിയാലോ "(ആദി ) "അതെ.. വിച്ചുവിന്റെ വിവാഹത്തിന് അവൻ കൂടാതെ നിൽക്കില്ല.. അവൻ വരും എനിക്കുറപ്പുണ്ട്.." (ചിന്നു ) "എങ്കിൽ നടക്കു...ആർക്കും സംശയം ഉണ്ടാകേണ്ട... വിച്ചുവിനോടും തത്കാലം അറിയിക്കേണ്ട.. അവൻ സമാധാനത്തോടെ മണ്ഡപത്തിലേക്ക് കയറിക്കോട്ടെ.." (ദേവു. ) "ന്നാ വ... പോകാ.. കൊറേ നേരം ഇവടെ നിന്ന എല്ലാരും അന്വേഷിച്ചു വരും... "റയാൻ അവരെയും കൂട്ടി താഴേക്ക് നടന്നു... അവരുടെ എല്ലാവരുടെയും ഉള്ളിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു ആൽവി... ചടങ്ങിനെത്തിച്ചേരുമെന്നു. "മംഗല്യം തന്തുനാനേന മമ ജീവന... " അമ്പലത്തിൽ നിന്ന് മന്ത്രോച്ചാരണങ്ങൾ ഉയർന്നു... വൈശുവിന്റെ വീട്ടിലെ ആളുകൾ സകലരും എത്തിച്ചേർന്നിട്ട് മണിക്കൂറ് ഒന്നാകുന്നു... വിച്ചുവിന്റെ വീട്ടുകാരും എത്തി..

ആൽവിയെ പലരും തിരക്കി എങ്കിലും അവരെന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു.. വിച്ചുവിനെ എല്ലാവരും മണ്ഡപത്തിലേക്ക് കയറ്റി ഇരുത്തി. "ഇനി പെണ്ണിനെ വിളിക്ക്യം... " വിവാഹ ചടങ്ങ് നോക്കുന്ന ശാന്തി ചുറ്റും കൂടി നിന്നവരോട് പറഞു. ഒടുവിൽ താലികെട്ടുന്ന ചടങ്ങിനായി വിച്ചുവിരിക്കുന്ന മണ്ഡപത്തിലേക് മനോഹരമായി ഒരുങ്ങിയ വൈഷ്ണവി വലതുകാൽ എടുത്തുവച്ചു കയറി മുൻപിൽ ഇരിക്കുന്നവരെ സ്വർണവളകൾ ഇട്ടു നിറഞ്ഞ കൈകൾ കൂപ്പി വണങ്ങികൊണ്ട് അവന്റെ വലതു വശത്തിരുന്നു. അവൻ അവളെയൊന്ന് ചെരിഞ്ഞു നോക്കികൊണ്ട് പുഞ്ചിരിച്ചു... അവളും ചുവന്ന ചുണ്ടുകളാൽ മന്ദഹസിച്ചു. "മുഹൂർത്തമായി... ഇനി താലി കെട്ടിക്കോളു..."! ഒരു ചെറിയ നെടുവീർപ്പോടെ അല്പം വിറയ്ക്കുന്ന കൈകളോടെ അവൻ മഞ്ഞിച്ച ചരടെടുത്തു അവളുടെ കഴുത്തിൽ അണിയിച്ചു. അവൾ തലകുനിച്ചു കൊണ്ട് നിന്നു... നെറുകിൽ സിന്ദൂരം ചാർത്തി.. അവന്റെയും അവളുടെയും കൈകൾ ചേർത്തു വൈശുവിന്റെ അച്ഛൻ ആത്മനിർവൃതി അണഞ്ഞു "ഇനി കൈകൾ വേർപെടുത്താതെ മണ്ഡപത്തെ മൂന്നു വട്ടം വലം വെച്ചു പുടവ കൈമാറിക്കോളു... "! അയാൾ പറഞ്ഞതനുസരിച്ചു വിച്ചുവും വൈശുവും മണ്ഡപത്തെ വലം വെച്ചു പുടവ കൈമാറി....

അങ്ങനെ പ്രണയാർദ്രമായ നിമിഷമങ്ങളെ സാക്ഷി നിർത്തി അവർ ദാമ്പത്യത്തിലേക് കാലെടുത്തു വെച്ചു. എല്ലാവരും ചിരിതൂകി നിൽക്കുന്ന ദമ്പതികൾക്കു മീതെ... പൂക്കളെറിഞ്ഞു... സന്തോഷം പങ്കിട്ടു. എല്ലാവരും ഭക്ഷണം കഴിക്കാൻ ഊട്ടുപുരയിലേക്ക് നടന്നു നീങ്ങി... വിച്ചു വൈശുവിനെയും കൊണ്ട് ഭക്ഷണം കഴിക്കാൻ നടന്നു നീങ്ങുമ്പോൾ... തിരിഞ്ഞു നോക്കികൊണ്ട്.. മുഖം വാടി നിൽക്കുന്ന നാലംഗ സംഘത്തെ നോക്കി ആൽവി എത്തിയോ എന്ന്... ചുണ്ടനക്കി ചോദിച്ചു... അവർ എല്ലാം ഓക്കേ ആണെന്ന് കൈകാണിച്ചു കൊണ്ട് അവനേ പറഞ്ഞയച്ചു. അവനൊന്നു പുഞ്ചിരിച്ചു കൊണ്ട് നടന്നു നീങ്ങി.... അതെ... അവരുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ആൽവി വന്നില്ല.. തന്റെ പ്രിയ സുഹൃത്തിന്റെ വിവാഹത്തിനവൻ എത്തിയില്ല. എല്ലാ ചടങ്ങുമവസാനിച്ച ശേഷം... തിരിച്ചു തറവാട്ടിലേക്ക് മടങ്ങി... വൈശു നിലവിളക്കു വാങ്ങി കൊലുസിട്ട കാലുകളാൽ തറവാട്ടിൽ വലതു കാൽ വച്ചു കയറി. അവൾ നിലവിളക്കു പൂജാമുറിയിൽ കൊണ്ട് വച്ചു തൊഴുതു. സമയം സന്ധ്യ ആകാനിനി അധികമില്ല. വിരുന്നുകാർ വൈശുവിനെ അനുഗ്രഹിച്ചു ചിലർ അസൂയ കാണിച്ചു..

ചിലർ നേരത്തെ പോയി... അങ്ങനെയങ്ങനെ... വിരുന്നുകരുടെ കനം കുറഞ്ഞു.... ഫോട്ടോ എടുക്കലും വീഡിയോ എടുക്കലും ഒക്കെ കഴിഞപ്പോഴേക്കും നേരമിരുട്ടി.. ഫോട്ടോയിൽ മുഖം മങ്ങിയ ആദിയും ദേവുവും റയാനും.... അപ്പോഴാണ്.. ആൽവി എത്തിയിട്ടില്ല എന്നവൻ തിരിച്ചറിയുന്നത്..... അങ്ങനൊരു സാഹചര്യമായതിനാൽ.. അവനൊന്നും പറയാതെ... ഒരു വിരൽ ഇല്ലാതെ... ഹൃദയം നുറുങ്ങുന്ന വേദനയോടെ നിന്നു കൊടുത്തു. ഇനി ഫോട്ടോയൊന്നും വേണ്ടെന്ന അജണ്ടയിൽ അതോടെ ഫോട്ടോഗ്രാഫറും മടങ്ങി... ഇപ്പോൾ അടുത്ത ബന്ധുക്കളും വീട്ടുകാരും മാത്രം പുതുപെണ്ണിനു കൂട്ടിരിക്കേണ്ടത് കൊണ്ട് എല്ലാവരും പേരിനു അത്താഴo കഴിച്ചെന്നു വരുത്തി തീർത്തു... എല്ലാവരും... കിടക്കാൻ നടന്നു... ഒരു ഗ്ലാസ് പാലെടുത്തു കയ്യിൽ കൊടുത്തു രുദ്ര വൈശുവിനെ വിച്ചുവിന്റെ മുറിയിലേക്ക് വിട്ടു. അവളെ കൂടി കാര്യങ്ങൾ അറിയിച്ചു നല്ലൊരു ദിവസം ഇല്ലാതാക്കരുതല്ലോ... വിച്ചുവിനെ ആദ്യമേ സമാധാനിപ്പിച്ചു കൊണ്ട് എല്ലാവരും മുറിയിൽ കയറ്റിയിരുന്നു. . അവൾ നാണത്തോടെ മുറിയിലേക്ക് കയറി മുറി അടച്ചെന്നുറപ്പായപ്പോൾ... അടക്കി പിടിച്ച തേങ്ങലുകൾ എല്ലാവർക്കും തികട്ടി വന്നു... നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് റയാൻ വാക്കുകൾക് വേണ്ടി പരതി..

ആൽവി.. ഫോൺ ഓഫ്‌.. "വീട്ടിലേക്ക് വിളിച്ചപ്പോഴും അവുടെയെത്തിയ മട്ടില്ല" (ആദി ) "എവിടെ.. അവൻ.." (ചിന്നു ) "ഏട്ടനിച്ചായൻ ഒരിക്കലും വിച്ചുവേട്ടനോട് ഇങ്ങനെ ചെയ്യില്ല നിക്കൊറപ്പ... "(രുദ്ര.. ) "ഇ....നി എന്തെ...ങ്കിലും ആ..പ..ത്തു..??? !"(ദേവുവിന്റെ തൊണ്ടയിൽ കുടുങ്ങിയ കര്കരപ്പിനിടയിലൂടെ വാക്കുകൾ തങ്ങി) എല്ലാവരും മൗനമായി മുറിയിലേക്ക് മടങ്ങി.. നിസ്സഹായത നിറഞ്ഞ നെടുവീർപ്പുകൾ തളംകെട്ടിയ മുറികൾ.. രാത്രി ഇടിച്ചു കുത്തി ആർത്തിരമ്പി പെയ്ത മഴയും ഘോരശബ്ദത്തോടെ മുഴങ്ങുന്ന ഇടിയൊച്ചകളും.....LED ബൾബുകൾ അണഞ്ഞു... മരം വീണു ലൈൻ കട്ടായി കരണ്ട് പോയി... ചുറ്റും ഇരുട്ട് പടർന്നു.... "ആാാാാഹ്ഹ്ഹ്..... അമ്മേ........ !!!" കാതടപ്പിക്കുന്ന മഴയുടെ ആർത്തിരമ്പലിൽ ആരുടെയോ.. അലർച്ച കലർന്ന്.... ടോർച്ചുലൈറ്റുകൾ തെളിഞ്ഞു ... ഓരോരോ മുറികളും തുറക്കപെട്ടു... ഓരോരുത്തരായി അലറിച്ച കേട്ട ഭാഗത്തേക്ക്‌ ഓടി എത്തി.... കൂട്ടം കൂടിയ ജനങ്ങൾക്കു മുൻപിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ചിന്നു... !!!! "ചിന്നൂ.......... ""!!!!...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story