നീലത്താമര💙: ഭാഗം 5

neelathamara

രചന: തൻസീഹ് വയനാട്

പകൽ വെട്ടത്തിൽ കണ്ട ഗുഹ പോലെ തോന്നിക്കുന്ന പാറയിടുക്ക് പക്ഷെ ഉള്ളിലോട്ടു നോക്കിയപ്പോൾ ഇരുട്ടിൽ പൊതിഞ്ഞിരിക്കുന്നു,,,,,,വെളിച്ചത്തിന്റെ ഒരു അംശം പോലും അവിടെ ശേഷിക്കുന്നില്ല..... സംശയിച്ചു നിൽക്കാൻ തോന്നിയില്ല...മനസ്സിന്റെ നിയന്ത്രണം മറ്റാരോ ഏറ്റെടുത്ത പോലെ തപ്പിതടഞ്ഞു ആ പാറയിടുക്കിലൂടെ നടന്നു..... മുന്നോട്ടു പോകുന്തോറും പാറയിടുക്കിന്റെ വീതി കുറഞ്ഞു വന്നു,,,,,പിന്നെ കുറച്ചു ദൂരം ചെരിഞ്ഞു കൊണ്ട് മുന്നോട്ടു നീങ്ങേണ്ടി വന്നു,,,,,ദേഹം പാറയിലുരസി അങ്ങിങ്ങായി മുറിഞ്ഞു വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു,,,,,എങ്കിലും പിന്തിരിയാൻ ഒരുക്കമില്ലാതെ എന്റെ മനസ്സ് കൊലുസിന്റെ ശബ്ദവും തേടി മുന്നോട്ടു കുതിച്ചു,,,,അതോടൊപ്പം ശരീരത്തെയും ചലിപ്പിച്ചു കൊണ്ടിരുന്നു..... മുന്നിൽ പോയത് ഒടിയനോ ചടയനോ.. അതോ മാടനോ മറുതയൊ... ഒരെത്തും പിടിയുമില്ല... കുരിശിൽ പിടിമുറുക്കി ഒട്ടും അമാന്ദിക്കാതെ ഞാൻ നടന്നു..... എവിടെ നിന്നോ വെള്ളം കുത്തിയൊലിച്ചു വീഴുന്ന ശബ്ദം കേൾകാം മുൻപോട്ട് പോകും തോറും അടുത്തടുത്ത് വരുന്നു,,,,,ഒന്നുകിൽ എന്റെ ലക്ഷ്യ പൂർത്തീകരണം,,,

അല്ലെങ്കിൽ എന്റെ അവസാനം. രണ്ടിലൊന്നുറപ്പാ... പക്ഷെ.. മനസിനൊട്ടും പേടിയോ ഭീതിയോയില്ല... ഇതെനിക്ക് വിധിച്ചത് തന്നെ ആണെന്ന ഒരു കെട്ടുറപ്പുള്ള ചരടിൽ എന്റെ ഭീതിയുടെ കടിഞ്ഞാൺ ഇട്ടു കഴിഞ്ഞു....വീണ്ടും പാറയിടുക്കിന്റെ വീതി കൂടി,,,,,ഇപ്പോൾ സുഖമായിട്ടു നടക്കാൻ പറ്റുന്നുണ്ട്....കണ്ണിൻ മുന്നിൽ ഒന്നും തെളിഞ്ഞു കണ്ടില്ലെങ്കിലും കൊലുസിന്റെ ശബ്ദം പിന്തുടരാൻ ഒരു വെളിച്ചത്തിന്റെ ആവശ്യം അവിടെ ആവശ്യമില്ലായിരുന്നു എന്നതാണ് സത്യം......വേഗത്തിൽ നടന്നിട്ട് കൂടി മുന്നേ പോയ ആളുടെ ഒപ്പം എത്താൻ സാധിക്കുന്നില്ലെന്നുള്ളത് എന്നിലൊരു ഭീതി ജനിപ്പിച്ചു,,,,,നടത്തം ഓട്ടമായി കിതക്കാൻ തുടങ്ങി....മുന്നിൽ പോകുന്നത് മനുഷ്യനല്ല. ഇത്രക്ക് സ്റ്റാമിന ഒരു സാധാരണ മനുഷ്യന് ഉണ്ടാകില്ല....നേരത്തെ ചിന്തിച്ച പോലെ യക്ഷിയോ മറ്റോ ആണെങ്കിൽ ഇതെന്റെ രക്തം ഊറ്റികുടിക്കാൻ അതിന്റെ താവളത്തിലേക്കു കൊണ്ട് പോവുന്നതായിരിക്കാം.....എന്നാലും അതിനു മുൻപേ എന്റെ ലക്ഷ്യം പൂർത്തികരിച്ചാൽ മതിയെന്നു മാത്രമേ അപ്പോൾ മനസ്സിലുണ്ടായിരുന്നുള്ളൂ.....

ഒരു നിഴലെങ്കിലും എനിക്ക് കൂട്ടായി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള കൂരാകൂരിരുട്ട്....മുഖത്തേക്ക് കാറ്റടിക്കുന്നത് പോലെ... ഓരോന്ന് ചിന്തിച്ചു മുന്നോട്ട് വലതുകാൽ കുത്തിയതും... പെട്ടെന്ന് കൊലുസിന്റെ ശബ്ദം നിശ്ചലം...ഇതുവരെ ഞാൻ പിന്തുടർന്ന കൊലുസിന്റെ ചിൽ ചിൽ ശബ്ദം ഇപ്പോൾ കേൾക്കാനില്ല....ദിക്കറിയാതകപ്പെട്ട ജീവനുള്ള വസ്തുവായി ഞാൻ....വെള്ളത്തിന്റെ ശക്തമായ ഒഴുക്കിന്റെ ശബ്ദത്തിനിടയിലൂടെ ഞാൻ വീണ്ടും കാതോർത്തു.. ഇല്ല.. കേൾക്കാനില്ല... ഞാൻ ഏതോ കെണിയിലകപ്പെട്ടതാണോ...? ദിശമാറ്റി നരഭോജികളെന്നെ ഇവിടെ എത്തിച്ചതാകുമോ....? അവസാനം ഉറപ്പായി.. ഇനിയെന്തിനു ഭയക്കണം... ഞാൻ മുൻപോട്ട് തന്നെ കാലെടുത്തു വച്ചു.... വളരെ പതുക്കെ... പക്ഷെ നിരാശയായിരുന്നു ഫലം... എന്തെന്നാൽ... എന്റെ ശരീരം കനമുള്ള എന്തിലോ തട്ടി നിന്നു.. പൂർണമായി. അതെ മുൻപോട്ട് നീങ്ങാൻ കഴിയുന്നില്ല.. പാറയല്ല.. മറ്റെന്തോ ഒന്ന്....നല്ല തണുപ്പുണ്ട്.. കൈവെള്ളയാൽ പതുക്കെ തൊട്ടു നോക്കിയപ്പോൾ നല്ല കുളിർമ തോന്നി... ഇനി വല്ല കാട്ടു ജീവിയുടെ പുറം മറ്റൊ ആകുമോ..? എങ്കിൽ തീർന്നു...

രണ്ടും കല്പിച്ചു ഞാൻ മുൻപോട്ട് ഒന്ന് തള്ളി നോക്കി .. ഞെങ്ങുന്ന പോലെ... അത് തിരിച്ചെന്നെയുമുന്തി... ഇതെന്ത് ബൂമറാങ് ജന്തുവോ..? ഒന്നുകൂടി ഞാൻ തള്ളി.. അതതേ പോലെ തിരിച്ചും... എന്തോ അമർന്നുപോകുന്ന പ്രതലമാണ്. മാവ് കുഴച്ചു വച്ചതോകെ തൊട്ടാലുള്ള ഫീലാണ്. ഒന്നിൽ പിഴച്ചാൽ മൂന്നെന്നല്ലേ യൂദാസേ... നിന്നെ ഞാൻ...... "യീശോ.... " രണ്ടും കല്പിച്ചു മുൻപോട്ട് ഒരൊറ്റ ഉന്ത് കൊടുത്തു.... ഞാനാ പ്രതലത്തിനകത്തേക്ക് കയറിപ്പോയി... അതെ.. ഈ ജീവി എന്നെ വിഴുങ്ങി..... അമ്മച്ചിയേ...... ഈ പേരറിയാത്ത ജന്തു എന്നെ വിഴുങ്ങി.... മനസ് കിടന്നു കാറി പൊളിച്ചു.... പിൻഭാഗത് വല്ലാത്ത തണുപ്പ് കാറ്റ്..... ജീവി ശ്വാസം വിട്ടതാകും... പേടിച്ചു പേടിച്ചു ഇറുക്കിയടച്ചു പിടിച്ച കണ്ണുകൾ ഞാൻ പതുക്കെ ഒളികണ്ണാൽ തുറന്ന് തിരിഞ്ഞു നോക്കി...... വെളിച്ചം..... നിന്ന നിൽപ്പ് മാത്രമേ ഓർമയുള്ളു.... കണ്ണുകൾ വികസിച്ചു.. ഇത്രയും നേരം നിലവിളിച്ചു കാറിയ എന്റെ മനസ് ആനന്ദ നൃത്തമാടി.... കണ്ണിനു കുളിരേകിയ കാഴ്ച....

കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടം.... അങ്ങു മുകളിൽ നിന്നും നീലാകാശം മേഘക്കെട്ടുകളെ നേരിട്ട് ഭൂമിയിലേക്ക് വർഷിക്കുന്ന പോലെ.... അങ്ങു കൂറ്റൻ മലയിൽ നിന്നും സർവശക്തിയുമെടുത് താഴേക്ക് വീണു പാറയിൽ ഇടിച്ചു ചിതറി തെറിക്കുന്നു... ഇത് വരെ അനുഭവിച്ച വിമ്മിഷ്ടം ഈ ഒരൊറ്റ കാഴ്ച്ചയിൽ മാഞ്ഞുപോയി... അപ്പോഴാണ് ഓർമ വന്നത്... പെട്ടെന്ന് തിരിഞ്ഞു നോക്കി.... ആാാ... വിഴുങ്ങിയത് ജന്തു അല്ലാട്ടാ... ഏതോ വഴുവഴുപ്പുള്ള വള്ളിച്ചെടി പടർന്നു കേറിയ ഒരു വലിയ പന്തൽ... അല്ല.. മൂടുപടം... അതായത് കർട്ടൻ പോലെ....മനോഹരം... അറിയാതെ പറഞ്ഞു പോയി.... പക്ഷെ കാഴ്ച കണ്ടു നിന്നാൽ മതിയോ.... ഇനിയെങ്ങോട്ടേക്കാണ്... പോകേണ്ടത്..? ചുറ്റും തിരഞ്ഞു.... ഒരു വഴിയും കാണുന്നില്ല.. വൃത്താകൃതിയിൽ പച്ചവിരിച്ച ഉദ്യാനത്തിന് ഒരറ്റത്തു നിൽക്കുന്ന പോലെ... നടുവിൽ വലത്തോട്ട് ഒഴുകുന്ന പുഴയും... പുഴ ഒഴുകുന്ന ദിശയിൽ പോയി നോകാം.....ആരോ മനസ്സിൽ നിന്നു പറഞ്ഞു... ഞാൻ പെട്ടെന്ന് തന്നെ അങ്ങോട്ട് നീങ്ങി....

.സൂര്യ രശ്മികൾ പതിച്ചുണ്ടാവേണ്ട സ്വർണ്ണ നിറം ശ്രദ്ധയിൽ പെടാതെയിരുന്നപ്പോഴാണ് ഞാൻ ആകാശത്തേക്ക് നോക്കിയത്.....അവിടെ നിലാവ് പൊഴിച്ചു നിൽക്കുന്ന ചന്ദ്രനാണ് എന്റെ മിഴികളെ വരവേറ്റത്.....അപ്പോൾ നേരം പുലർന്നതല്ല,,,,,, താൻ മരത്തിൽ കിടന്നു മയങ്ങിയിട്ടു കുറച്ചു സമയം കടന്നു പോയതെ ഉള്ളൂ......ഏതു സമയത്താണ് ഭൂമി കൂടുതൽ സുന്ദരിയാവുന്നതെന്നു ചോദിച്ചാൽ അതീ സമയത്താണ്,,,,പൂർണ്ണ നിലാവുദിച്ചു നിൽക്കുന്ന രാത്രിയിൽ.......... നീണ്ടു കിടക്കുന്ന പുഴ വീണ്ടും ഒരു വെള്ളച്ചാട്ടത്തിൽ കലാശിച്ചു..... ഒന്ന് കാലുവഴുതിപ്പോയാൽ പിന്നെ താഴെ കാണുന്ന തെളിനീർ കുറച്ചു നേരം ചുവന്ന ചായം പൂശേണ്ടി വരും,,,,അതും എന്റെ തല പൊട്ടിച്ചിതറിയിട്ട്..... നിരാശ വീണ്ടും മനസിലേക്ക് കടന്നു കൂടി... വീണ്ടും കൊലുസിന്റെ ശബ്ദം.... !!! അടുത്ത് കാണുന്ന പാറയുടെ അടുത്ത് നിന്ന്.... ഞാൻ അങ്ങോട്ടേക്ക് പാഞ്ഞു... വെള്ളം തെറിച്ചു ദേഹമാസകലം നനഞു കുതിർന്നു.... ഞാൻ ഷർട്ടൂരി അരയിൽ കെട്ടി... മൊത്തത്തിലൊരുന്മേഷം... ആവേശം... നേരെ ചെന്നു നോക്കിയപ്പോൾ കണ്ടത് ഒരു കുഞ്ഞു കുളം. വളരെ ചെറുത്. നടുവിൽ.... !!!!!!! പാതി വിടർന്ന.... !!! അതെ... അതു തന്നെ.... നീലത്താമര..... !!!!!

ശ്വാസത്തിന്റെ ഗതി കൂടി... ഉമിനീർ ഉണങ്ങി തൊണ്ടയിൽ കിടന്നു കുരുങ്ങി. കാണാൻ വന്ന ധൗത്യം നിറവേറാൻ പോകുന്നു. പക്ഷെ ആദ്യതെ ഇതൾ..? ആ വൃദ്ധൻ പറഞ്ഞത് അങ്ങനെയാണ്... ഇത് വിരിഞ്ഞില്ലല്ലോ....കുറച്ചു നേരം സൂക്ഷിച്ചു നോക്കി... അടുത്ത നിമിഷം എന്റെ കൃഷ്ണമണി നീങ്ങി... ഒരേയൊരിതൾ താനെ താഴേക്ക്, തെളിഞ്ഞ നീരിലേക്ക് നീങ്ങി... അതെ... തന്റെ ആദ്യത്തെ ഇതൾ താമര ഇറക്കി വെച്ചു,,,,,,അത് വിരിഞ്ഞ ദിശയിലേക്കു നോക്കിയപ്പോൾ വീണ്ടും വള്ളിപ്പടർപ്പുകൾ നിറഞ്ഞൊരു ചെറുവനം ആണ് കാണാൻ പറ്റിയത്......വള്ളിപ്പടർപ്പുകൾ ഇരു വശത്തെക്കുമായി വകഞ്ഞു മാറ്റി ചെല്ലുന്നയിടം പൂത്തുലഞ്ഞു നിൽക്കുന്ന മുല്ലയും ചെമ്പകവും തിങ്ങി നിറഞ്ഞ ഇടത്തേക്കാണ്...... ചെമ്പക പൂക്കളുടെയും ഓരോ ചെമ്പക മരത്തിലും പടർന്നു കയറിയ മുല്ല വള്ളിയിലെ വിടർന്നു നിൽക്കുന്ന മുല്ലയുടെയും ഒരുമിച്ചുള്ള മനം ത്രസിപ്പിക്കുന്ന ഗന്ധം തലയിലേക്ക് തുളച്ചു കയറുന്ന പോലെ തോന്നി ആൽവിനു......

.അവൻ മൂക്ക് വിടർത്തി ആ ഗന്ധത്തെ മതിയാവോളം ആസ്വദിച്ചു......വീശിയടിച്ച ചെറുകാറ്റിൽ ഒരോ മരങ്ങളും ആടിയുലഞ്ഞു വിരിഞ്ഞു കൊണ്ടിരിക്കുന്ന പൂവുകളെ അവന്റെ ദേഹത്തേക്ക് വർഷിച്ചു......അതേ ദേവി അവനെ സ്വീകരിക്കാൻ ആരംഭിച്ചിരിക്കുന്നു...... ദേവി...... !!!! അക്കാര്യം ഓർത്തതും അവന്റെ ഹൃദയത്തിന്റെ മിടിപ്പ് വർധിച്ചു.....അറിയാതെ നാവില്നിന്നു വീണ രണ്ടു വാക്കുകൾ....ആൽവിൻ ചുറ്റും നിരീക്ഷിച്ചു,,,കുറച്ചു ദൂരെയായി മുകളിലേക്ക് കയറി പോവുന്ന തരത്തിൽ ഒരു കല്പടവ് അവൻ കണ്ടു.....അത് കയറി പോകവേ മുന്നിലുള്ള കാഴ്ച്ച കണ്ടു അവനു ശ്വാസം നിലച്ചു പോവുമെന്നു തോന്നി.......ഒറ്റക്കല്ലിൽ പണിതെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തെ അല്ല യാഥാർഥ്യം എന്റെ മുന്നിൽ തലയുയർത്തി നിൽക്കുന്നു....... മേൽക്കൂരയില്ലാത്ത ക്ഷേത്രത്തിനു ചുറ്റും അനേകായിരം ദാസിമാരുടെ ചിത്രങ്ങൾ കൊത്തിവെച്ച തൂണുകൾ മാത്രമാണുള്ളത്.....വൃത്താകൃതിയിൽ നിൽക്കുന്ന തൂണുകൾക്കിടയിൽ ഒരു നീലത്താമരകൾ കൊണ്ട് മൂടിയ താമരപൊയ്ക,,,,,,,

അതിനെല്ലാം നടുക്കായിട്ടു കറുത്ത കല്ലിൽ തീർത്ത ദേവീ വിഗ്രഹം നിലാവെട്ടത്തിൽ പൂർണ്ണ ശോഭയുടെ നിൽക്കുന്നു......അതിനു മുകളിലായി മാത്രം ഒരു സ്തൂപം പോലെ നാല് തൂണുകളിൽ താങ്ങി നിർത്തുന്ന കൊച്ചു മേൽക്കൂര,,,അതും കല്ല് കൊണ്ട് തന്നെ പണിതവ........ എന്റെ പ്രാണേശ്വരി... !! ഇത്ര വേഗം... അർദ്ധനന്ഗ്നയായ ദേവിയുടെ വടിവൊത്ത സർപ്പസൗന്ദര്യം.... അറിയാതെ ആൽവിൻ കൈകൾ രണ്ടുമുയർന്നു തൊഴുതു നിന്നു.....താമര പൊയ്കയിലൂടെ ഒരു പാത ദേവിയുടെ അടുത്തേക്ക് നീളുന്നു...... തുടിക്കുന്ന മനവുമായി താമര പൊയ്കയിലെ പാത പകുതി പിന്നിട്ടു..... പെട്ടെന്ന് തന്റെ പുറകിലെ കുളത്തിൽ നിന്നും ഒരനക്കം,,,,,ഇനി വല്ല അനാകോണ്ടയും...അല്ല... മലമ്പാമ്പും ???? !!!!!!! സൂക്ഷിച്ചു നോക്കവേ ദേഹമൊട്ടാകെ... വെള്ളം തെറിപ്പിച്ചു കൊണ്ട്.... എന്തോ ഒന്ന് പൊന്തി വന്നു.... "!!! ഗ്‌ളും.... ! കണ്ണിലേക്കു വെള്ളം തെറിച്ച മാത്രയിൽ ഞാൻ ഒരു കൈകൊണ്ട് മുഖം പൊത്തി തലചെരിച്ചു........ ഉടനെ തന്നെ ഞാൻ വിരലുകൾ അടർത്തി ഞാൻ വലം കണ്ണു തുറന്നു......

മഞ്ഞ നിറത്തിലുള്ള ദാവണിയിൽ പൊന്നിൽ തീർത്ത സുന്ദരി കണക്കെ.. ഒരപ്സരസ്സ്... !!!!!! നനഞ്ഞൊട്ടിയ കാർകൂന്തൽ നിവർന്നുകൊണ്ടവൾ പിറകോട്ടു വിടർത്തി.... കൈകൾ കൂപ്പി.. അടഞ്ഞ മിഴികളിൽ ശാന്തം തീർത്തു മജന്ത നിറം കലർന്ന ചുണ്ടുകളിൽ മന്ത്രധ്വനികൾ ഉയർത്തി... കുളത്തിൽ നിന്നും അവൾ കരയിൽ വലതുകാൽ കരയിൽ നിലയുറപ്പിച്ചു കരയിൽ കയറി..... കണ്ണുകൾ തുറന്നു..... വിടർന്ന കണ്ണുളുമായി അവൾ എനിക്ക് നേരെ ദൃഷ്ടി പതിപ്പിച്ചു..... എന്റെ കൈകൾ മുഖത്തു നിന്നും എടുത്ത് ഞാനും അവളെ തന്നെ നോക്കി നിന്നു പോയി...... എന്നാൽ തുറന്ന മിഴികൾ വീണ്ടും അടച്ചു കൊണ്ട് അവൾ എന്നെ ഒന്ന് കണ്ട ഭാവം പോലും നടിക്കാതെ എന്നെ കടന്നു പോയി.... ഈ കാട്ടിൽ ഒറ്റക്ക് നിൽകുമ്പോൾ ഒറേ വർഗ്ഗത്തിൽ പെട്ട ഒന്നിനെ കണ്ട അത്ഭുതം... ഒരു ചിരി, ഒരു കെട്ടിപിടിത്തം ഇത്രയും അല്ലെ ഞാൻ ഒരു നിമിഷം കൊണ്ട് പ്രതീക്ഷിച്ചുള്ളു.... ഇത്രയും ചുള്ളൻ ആയ.. ഒരു യുവ കോമളൻ ഇവിടെ മല പോലെ നി നിന്നിട്ട്.... എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവള് കൂപ്പി പോയേക്കുവാ.... കാണിച്ചു കൊടുക്കാം... കാടാണ് എന്നൊന്നും നോക്കിയില്ല.... "ടീ...... " ...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story