നീലത്താമര💙: ഭാഗം 50

neelathamara

രചന: തൻസീഹ് വയനാട്

"ചിന്നൂ...... !!!" ചോരയിൽ കുളിച്ചു കിടക്കുന്ന ചിന്നുവിനെ കണ്ടതും നാലുഭാഗത്തു നിന്നും ആളുകൾ കൂടി... ഓടിവന്നെടുത്തു പൊക്കി... റയാനും ആദിയും വിച്ചുവും കിതപ്പോടെ ഓടി പോയി... അവളെയും കൊണ്ട് ശരവേഗത്തിൽ വണ്ടി പായിച്ചു.... ഈർഷ്യത്തോടെ ഇറങ്ങി പോയതാണെങ്കിലും... ഒന്നും നോക്കിയില്ല വിച്ചു വണ്ടി അപ്പൂപ്പൻ കാട്ടിലെ ഊടു വഴിയിലൂടെ പാതിരാത്രിക്ക് വണ്ടി പായിച്ചു.... കാവിനു മുൻഭാഗം വരെ കാറു പാഞ്ഞെത്തി... വണ്ടി നിർത്തിയതിനു ശേഷം.. ചിന്നുവിനെ എടുത്തു താങ്ങി അവർ മൂവരുo പത്മയുടെ വീട്ടിലേക്ക് ഓടി... മരം വീണതൊക്കെ എടുത്തു മാറ്റിയിട്ടുണ്ടെങ്കിലും... കോലും കമ്പുകളും കാലിൽ തട്ടി മുറിഞ്ഞു... നടത്തത്തിന്റെ വേഗതയിലും.. മനസിലെ അങ്കലാപ്പിലും അവർക്ക് വേദന ഒന്നും അറിഞ്ഞില്ല... ആദി മുൻപിൽ മൊബൈലിന്റെ ഫ്ലാഷ് ഓണാക്കി ഓടി വഴി തയാറാക്കി കൊടുത്തു.... ഒടുവിൽ. ഒരു മിന്നാമിനുങ്ങിന്റെ വെട്ടം പോലെ പത്മയുടെ തറവാടിന് മുൻപിലെ തുളസിത്തറയിൽ തെളിയിച്ച ദീപം കത്തിത്തീരാൻ അൽപ സമയം ബാക്കി നിൽക്കേ അവർ തറവാടിന് മുൻപിലെത്തി...

"അങ്ങുന്നേ.....?? !!! ദേവീ.... വാതിലൊന്ന് തുറക്കൂ..." (ആദി... ശക്തിയായി അടച്ചിട്ട കതകിൽ തട്ടി.. ) "ആരാ.. ഈ നേരത്ത്..?? " "അറിയില്ലച്ഛാ.. " ഉളിൽ നിന്നും അവരുടെ ചോദ്യവും പറച്ചിലും പുറത്തേക്ക് കേൾകാം.. ചിന്നുവിന് ബോധം പൂർണമായും മറഞ്ഞിരിക്കുന്നു. ആവലാതിയോടെ... "പത്മേ... വിച്ചുവാ... ഒന്നു വേഗം തുറക്ക്..." വിച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അടുത്ത നിമിഷം കതകു തുറന്നു... അവളുടെ അച്ഛനാണ്. കണ്ണും മുഖവും മേലും രക്തം പടർന്നു കിതപ്പോടെ നിൽക്കുന്ന ഞങ്ങളെ കണ്ടതും അദ്ദേഹം... "എന്താ... എന്താ.. പറ്റിയെ..? " "രക്ഷിക്കണം.. സഹായിക്കണം..." എന്നു പറഞ്ഞു ആദി ചിന്നുവിന്റെ വലതു കൈ കാണിച്ചു കൊടുത്തു... മുറിവാണ്. രക്തം പ്രവഹിക്കുന്ന ഞരമ്പിന്റെ നടുഭാഗം കീറിമുറിഞ്ഞത്... അയാൾ ഒറ്റനോട്ടത്തിൽ മനസിലാക്കി... ഉടനെ... അകത്തളത്തിലേക്ക് എടുത്തു കിടത്തി എല്ലാവരെയും പുറത്തേക്ക് നിറുത്തി.. അദ്ദേഹം എന്തോക്കെയോ മരുന്നുകൾ കൂട്ടിക്കലർത്തി മുറിവ് വിടർത്തി... ഉള്ളിൽ കമ്പ് വെച്ചു കേറ്റി അമർത്തി...

അവളുടെ ചുണ്ട് പിളർത്തി എന്തോ പച്ച ദ്രാവകം നാക്കിലേക്ക് ഉറ്റിച്ചു കൊടുത്തു.... ഏറെ നേരം അതിനുള്ളിൽ അവളെ സുസ്രൂഷിച്ച ശേഷം അദ്ദേഹം പുറത്തേക്ക് വന്നു... പാതിരാ കഴിഞ്ഞു പുലരാൻ ഇനി അധികമില്ല... ഇടയ്ക്ക് വീട്ടിൽ നിന്നും ഫോൺ വന്നു വിച്ചുവും ആദിയും സംസാരിക്കുന്നുണ്ട്. റയാൻ തലക്കു കൈകൊടുത്തു നിൽക്കുന്നു. പെരും മഴ ചോർന്ന തണുപ്പും മിന്നലും... കോരിത്തരിക്കുന്ന രാത്രിയിലും ചുറ്റുവിയർക്കുന്ന പ്രതീതിയിൽ അവർ മൂവരും മൗനമായി ആ പൂമുഖത്തു നിന്നു. ഉടനെ അടഞ്ഞു കിടന്ന സുസ്രൂഷ മുറി ഉള്ളിൽ നിന്നും നമ്പൂതിരി തുറന്നു. അവർ പ്രതീക്ഷയോടെ അദ്ദേഹത്തെ ഉറ്റുനോക്കി.. "ഭാഗ്യത്തിന് കഷ്ടി രക്ഷപെട്ടെന്നു പറയാം.. ഭീതി വേണ്ട.. !" അയാൾ പറഞ്ഞു തീർത്തു. ആശ്വാസത്തിന്റെ നെടുവീർപ് കാത്തുനിൽക്കുന്നവരുടെ ഉള്ളിൽ നിന്നും പുറത്തേക്ക് തള്ളി. "എവിടെ.. നിങ്ങളുടെ കൂട്ടത്തിലെ വീരപുരുഷൻ..??" നമ്പൂതിരി പരിഹാസച്ചുവയോടെ ചോദിച്ചു. "അവൻ...."വിച്ചു വാക്കുകൾക്ക് വേണ്ടി പരതി...

"ഹ ഹ... ഇപ്പോ എങ്ങിനെയുണ്ട്.. നിങ്ങളവനെ അകറ്റിയില്ലേൽ നിങ്ങളുടെ കൂട്ടത്തിലെ ഓരോരുത്തർക്കും അവൻ നാശം വിതക്കും.. കണ്ടില്ലേ... ചെയ്യുന്നവനല്ലെങ്കിലും അവനു വേണ്ടിയാണു എല്ലാം... എന്നെ ഭയന്ന് വരാതെ നിന്നെ ആകുമല്ലേ..അവൻ നിൽകുന്നിടം നശിക്കും... അങ്ങനാ.. ?? !!" അയാൾ സഹായിച്ചതിനേക്കാൾ വലുതായി പരിഹസിക്കുകയും ആൽവിയെ കളിയാക്കുകയുo ചെയ്തു... വീണ്ടും വീണ്ടും... കേട്ടു നില്കാൻ റയാനു കഴിഞ്ഞില്ല...... അവൻ പരിസരം മറന്നയാളോട് പൊട്ടിത്തെറിച്ചു... "ദേ.. മതി... ഇങ്ങളോറ്റൊരുത്തൻ കാരണം അന്ന് നഷ്ടപെട്ടതാ ഞങ്ങൾകോനെ.. " "അതെ.. അവൻ ഉള്ളിടം നശിക്കുമെന്ന്.. ഇപ്പോ അവനില്ലാതായിട്ട് രണ്ടു ദിവസത്തോളമായി.. എന്നിട്ടും ആപത്തു വന്നു... അതിനെന്ത്‌ ന്യായീകരണമാണ് നിങ്ങൾക് പറയാനുള്ളത്..? "(ആദി ) "ഏഹ്.. അവനില്ലെന്നോ..?? "അയാൾ അമ്പരന്നു "അതെ.. അവനന്നു പോയതാ... ഇത് വരെ ഒരു വിവരവുമില്ല... പത്മയെ സ്നേഹിച്ചെന്ന കുറ്റത്തിൽ നിങ്ങൾ എന്തിനാണവനെ ഓരോന്ന് പറഞ്ഞു ഭയപ്പെടുത്തിയത്... ഇപ്പോ.. ഞങ്ങൾക്കും നഷ്ടപ്പെട്ടു അവനേ.. "(വിച്ചു )

"അവനില്ലാതായിട്ടും ആപത്തു വന്നുവെന്നോ.. അവിശ്വസനീയം.. "അയാൾ അമ്പരന്നു എല്ലാവരും മൗനത്തെ കൂട്ടുപിടിക്കുമ്പോൾ ഉള്ളിൽ നിന്നും പിടിച്ചുവെച്ച കരച്ചിലിന്റെ വിതുമ്പലുകൾ പുറത്തേക്ക് കേൾക്കാമായിരുന്നു... ആൽവിയും അവരുടെ കൂടെ ഉണ്ടെന്ന പ്രതീക്ഷയിൽ ഓടിവന്ന് വാതിലിനു പുറകിൽ ചാരി നിന്ന പത്മയുടെ.. നേരം പുലരാനായി. കിളികളും പക്ഷികളും കൂടുവിട്ടിറങ്ങാൻ നേരമായി... തൊഴുത്തിൽ നിന്നും പശുക്കളുടെ അമറൽ തുടങ്ങി. "വേണ്ടായിരുന്നു സ്വാമി.. അവനോടിത്.. "(റയാൻ വിതുമ്പി ) "ഇല്ലാ.. ഞാൻ കള്ളം പറഞ്ഞിട്ടില്ല കുട്ടികളെ... ആൽവിയുടെ പുറകിൽ കൂടിയ ശക്തി അവനു പ്രിയപെട്ടവരെ ഇല്ലാതാക്കും.. അങ്ങിനെയാണ് ദൃഷ്ടാന്തം." "ശെരിയായിരിക്കും.. അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട... " പെട്ടെന്ന് പുറകിൽ നിന്നും ആൽവിയുടെ ശബ്ദം... എല്ലാവരും അത്ഭുതത്തോടെ തിരിഞ്ഞു നോക്കി... വാതിൽ പൊളിക്കിടയിലൂടെ പത്മ നിറഞ്ഞ കണ്ണുകളാൽ അവനടുത്തേക്ക് ഓടിയടുക്കാൻ കൊതിച്ചു....

പക്ഷെ പാദമനങ്ങിയില്ല അവനേ കണ്ടതും മൂവരും അവനടുത്തേക്ക് ഓടിയടുത്തു... എവിടെയായിരുന്നു.. എന്തായിരുന്നു... എന്നാ ചോദ്യങ്ങൾ കൊണ്ട് മൂടി... അവനൊരു പുഞ്ചിരിയിലൊതുക്കിയ മറുപടിയിൽ അവനിത്തിരി പുറകോട്ടു നീങ്ങി നിന്നു തിരിഞ്ഞു നോക്കി.. അവന്റെ നോട്ടം പോയിടത്തേക്ക് എല്ലാവരും നോട്ടമെത്തിച്ചു... നേരെ നോക്കിയപ്പോൾ എല്ലാവരും കണ്ടത് രണ്ടു മധ്യ വയസ്കരെയാണ്. അവരെ കണ്ടതും റയാന്റെയും വിച്ചുവിന്റെയും ആദിയുടെയും മുഖം തെളിഞ്ഞു... "ആന്റി, ആപ്പായി... "! അവറുറക്കെ പറഞ്ഞു.... അതെ ആൽവിയുടെ അമ്മച്ചിയും അപ്പച്ചനും... അവരെ നോക്കി പുഞ്ചിരി തൂകി തണുപ്പിൽ സെറ്റർ മൂടി കൊണ്ട് അവർ അവരെ നോക്കി പുഞ്ചിരിച്ചു. പക്ഷെ.... ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്ന അവരുടെ മുഖം തെളിഞ്ഞു വന്നതും കണ്ട മാത്രയിൽ തരിച്ച അവസ്ഥയിൽ പൂമുഖ പടിയിൽ നിന്ന പത്മയുടെ അച്ഛന്റെ മുഖം വിളറി.... അമ്പരപ്പോടെ അയാൾ ആൽവിയുടെ അമ്മച്ചിയെ നോക്കി അമ്പരപ്പോടെ സ്തംഭിച്ചു നിന്നു. ആനി... എന്നയാൾ ആരും കേൾക്കാതെ നാവിൽ മന്ത്രിച്ചു..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story