നീലത്താമര💙: ഭാഗം 54

neelathamara

രചന: തൻസീഹ് വയനാട്

"തമ്പുരാൻ നീണാൾ വാഴട്ടെ... !!" വാഴട്ടെ.. മിഴിവേറട്ടെ... !" "തമ്പുരാട്ടി.... പിതാവ് അഗ്നിദേവനെ കാണാൻ വൈദ്യമഠത്തിലേക്ക് എഴുന്നള്ളുന്നു... " വേർപിരിയാതെ പരസ്പരം ഇഴുകിച്ചേർന്നു കൊണ്ടു, രക്തം വാർന്നൊഴുകുന്ന പാർവതിയെ പരിസരം മറന്നു പുണർന്നു നിൽക്കുന്ന അഗ്നിദേവൻ പുറത്തു നിന്നും തോഴി അരുന്ധതിയുടെ വാക്കുകളും അകമ്പടി ശബ്ദവും ശ്രവിച്ചതും പാർവതിയിൽ നിന്നും പതറികൊണ്ട് ഉടനെ അകന്നു മാറി... രക്തം ചീന്തുന്ന അവളുടെ വലതു ഹസ്തത്തിൽ അവളുടെ ഉടയാട തന്നെ എടുത്തു ചുറ്റി. ഉടനെ തോഴിയുടെ കൂടെ പൊയ്ക്കൊള്ളാൻ അനുവാദം നൽകി പറഞ്ഞയച്ചു.. മനസില്ലാമനസ്സോടെ അവൾ അവനേ പിരിഞ്ഞു... ഉടനെ അഗ്നിദേവൻ തമ്പുരാനെ വരവേൽക്കുവാൻ ശിരസു കുനിച്ചു നിന്നു. തമ്പുരാൻ ഭടന്മാരെ പുറത്തു നിറുത്തി വൈദ്യശാലയിലേക്ക് സ്വർണത്തിൽ പണിത മെതിയടി പുറത്തു അഴിച്ചുവെച്ചുകൊണ്ടു അകത്തേക്ക് കയറിയതും "ഏഹ്.. എന്താണിത് നാം കാണുന്നത് സേനാനായകൻ അഗ്നിദേവ..? നെഞ്ചുതുളഞ്ഞ അവസ്ഥയിലും എനിക്ക് മുൻപിൽ ശിരസു കുനിക്കുന്നുവോ.. എഴുന്നേൽക്കു.. " ഉടനെ തമ്പുരാന്റെ വാക്കുകൾ ശ്രവിച്ചതും അഗ്നിദേവൻ എഴുന്നേറ്റു വലതു നെഞ്ചിൽ ഇടം കയ്യുടെ മുഷ്ടി ചുരുട്ടി ചേർത്തു കൊണ്ടു വണങ്ങി.

"അങ്ങുണർത്തിച്ചിരുന്നെങ്കിൽ ഞാൻ അവിടുത്തേക്ക് വരുമായിരുന്നല്ലോ തമ്പുരാൻ.. " "ബ്രിട്ടീഷ്കാരുടെ മുൻപിൽ അടിയറവു പറയേണ്ടി വരുമെന്ന് കരുതിയ നമ്മുടെ ദേശത്തെ അവരിൽ നിന്നും രക്ഷിച്ചെടുത്ത ധീര യോദ്ധാവിനെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ വന്നതാണ് നാം.. ഭേഷ്.. ബലേഭേഷ്.. " അദ്ദേഹം കയ്യുയർത്തി അഗ്നിദേവന്റെ ഹസ്തത്തിൽ പിടിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ദൃഷ്ടി നിലത്തേക്ക് പതിയുമെന്ന സത്യം അഗ്നിദേവൻ ഓർത്തില്ല.... നിലത്തു പരന്നു കിടക്കുന്ന തമ്പുരാട്ടിയുടെ രക്തത്തുള്ളികൾ തമ്പുരാന്റെ ദൃഷ്ടിയിൽ പെട്ടു... അവനൊന്നു പകച്ചു. "എന്താണിത്..? അഗ്നിദേവ.. എവിടെ നിന്നാണീ രക്തം ഇവിടെ പടർന്നത്..?? " അവനൊട്ടും അമാന്തിക്കാതെ തമ്പുരാന്റെ മുൻപിൽ നിന്നും പിന്തിരിഞ്ഞു നിന്നു, ഉറയിൽ ഒളിപ്പിച്ചു വച്ച വാളിൽ ഇടതു കൈപ്പത്തി കൊണ്ടു അമർത്തി പിടിച്ചു. അവന്റെ ഉള്ളം കൈ നേർരേഖയിൽ മൂർച്ചയേറിയ വാള് കൊണ്ടു വരഞ്ഞു.. "പറയു..? " തമ്പുരാന്റെ ആവർത്തിച്ചുള്ള ചോദ്യം കേട്ടതും അഗ്നിദേവൻ അദ്ദേഹത്തിന് അഭിമുഖമായി നിന്നു.

"അതെന്റെതു തന്നെയാണ് തമ്പുരാൻ.. " എന്നു പറഞ്ഞുകൊണ്ട് അവൻ കൈപ്പത്തി നീട്ടി കാണിച്ചു. നീണ്ടു വരഞ്ഞ മുറിവ് കണ്ടതും തമ്പുരാൻ ആശ്ചര്യത്തോടെ.. "ഇതും യുദ്ധത്തിൽ സംഭവിച്ചതാണോ.? " "അതെ തമ്പുരാൻ... അങ് ഈ ഉള്ളവനെ കാണാൻ ഇവിടം വരെ വന്നത് വളരെ സന്തോഷമുളവാക്കുന്ന കാര്യം തന്നെ നന്ദി " "വിശ്രമിച്ചു കൊള്ളുക.. നാം മടങ്ങട്ടെ.. " "വിശ്രമം, അങ്ങിനെയൊന്നു നമ്മുടെ നിഘണ്ടുവിലില്ല പ്രഭോ.. തമ്പുരാട്ടിയുടെ അംഗരക്ഷകന്റെ കർമം എനിക്ക് പൂർത്തീകരിക്കാൻ വൈകിയിരിക്കുന്നു.. " തമ്പുരാൻ തന്റെ സേനാനായകന്റെ അർപ്പണ ബോധത്തിൽ മതിമറന്നു കൊണ്ടു വൈദ്യ മഠം വിട്ടിറങ്ങി... എന്നാൽ തന്റെ പ്രേമഭാജനത്തെ ഒരിക്കൽ കൂടി അടുത്തുകാണുവാനുള്ള പ്രിയപ്പെട്ട കാമുകന്റെ വ്യഗ്രത ആയിരുന്നു അവനിൽ.. ഉടനെ പടക്കച്ച കെട്ടി കവചo എടുത്തണിഞ്ഞു തമ്പുരാട്ടിയുടെ അടുക്കലേക്കു നടന്നു. നാളുകൾ കൊഴിഞ്ഞു വീണു. ആരാരുമറിയാതെ അംഗരക്ഷകനും തമ്പുരാട്ടിക്കുട്ടിയും പ്രണയസുരഭില നാളുകൾ അസുലഭമാക്കി..

തോഴിമാർ അവർക്ക് പ്രണയിക്കാൻ വഴിയൊരുക്കി കൊടുത്തു.. മനോഹരമായ പ്രണയം പൂത്ത ദിനങ്ങൾ.. അഗ്നിദേവൻ നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ടവനായ യോദ്ധാവായി. തമ്പുരാന് പ്രിയപ്പെട്ട വീരശൂരപരാക്രമിയായി.. അങ്ങിനെ സന്തോഷത്തിന്റെ നാളുകൾ കടന്നു പോയി. ഒരു വർഷക്കാലം കഴിഞ്ഞു. വീണ്ടും പാർവതി ദേവിയുടെ ജന്മദിനം കടന്നു വരാൻ പതിനൊന്നു ദിനം ബാക്കി നിൽക്കവേ.. നാടും നഗരവും ഉത്സവത്തിനായി ഒരുക്കങ്ങൾ തുടങ്ങി. തമ്പുരാട്ടി നാട്ടമ്പലത്തിൽ ചെന്നു വൃതം നോൽക്കാൻ വിധി നൽകി. ഇന്ന് കഴിഞ്ഞാൽ.. ഇനി പത്തു നാൾ അല്പാഹാരത്തിന്റെ നാളുകൾ.വൃതശുദ്ധിയിൽ അവൾ പത്തു ദിനവും അന്തപുരത്തിലും പൂജാമുറിയിലുമായി മാത്രം കഴിയണം എന്നാണ് നിയമം. "വൃതം ആരംഭിക്കേണ്ടത് നാളെ പുലർച്ചയ്‌ക്കാണ്‌. നാളെ പുലർച്ചെ തുടങ്ങിയാൽ ഇനി പത്തു നാൾ ഞാൻ അഗ്നിദേവനെ കാണാതെ എങ്ങിനെ...തള്ളിനീക്കും..? കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ ഒരു നിമിഷം മാറി നിൽക്കുമ്പോൾ ഉള്ളു നീറിപ്പുകയുന്ന എന്റെ അവസ്ഥ എനിക്ക് മാത്രമേ അറിയുകയുള്ളൂ... അങ്ങിനെയുള്ള ഞാൻ എങ്ങിനെ പത്തു നാൾ..? അദ്ധേഹത്തിനു കഴിയുമോ അങ്ങിനെ നിൽക്കാൻ..? അവൾ ആകുലതയോടെ ചിന്തിച്ചു..

" പുതുതലമുറയെ യുദ്ധമുറകൾ പരിശീലിപ്പിക്കുന്ന തിരക്കിൽ പെട്ടതിനാൽ അഗ്നിദേവനിന്ന് തമ്പുരാട്ടിക്ക് കാവൽ നിൽക്കാൻ പോകാൻ കഴിഞ്ഞില്ലെന്നുള്ളത് വ്യസനം തന്നെ. അവൾ തന്നെ കാത്തിരിക്കുകയാണെന്ന് അവനറിയാം എങ്കിലും കർത്തവ്യം മുടക്കരുതല്ലോ... അന്നുകൂടെയേ ഇനി അടുത്തിടപഴകാൻ കഴിയുകയുള്ളു. ഇനി നീണ്ട പത്തുനാൾ ആ സുന്ദര മുഖം കാണാതെ പുഞ്ചിരി കാണാതെ താൻ നിൽക്കണം. എല്ലാം അവളുടെ നന്മയ്ക്കു വേണ്ടി ആണ് എന്നാശ്വസിക്കാം. അന്നേറെ വൈകി പരിശീലനം അവസാനിപ്പിച്ചു കൊണ്ടു അവൻ തമ്പുരാട്ടിക്കുട്ടിയുടെ അന്തപുരത്തിനു പുറത്ത് കാവൽ നിൽക്കാൻ നടന്നു നീങ്ങി. സമയം ഏറെ ആയിരിക്കുന്നു. മഴപ്പുള്ളുകൾ പാതിരാവിൽ മയക്കം വെടിഞ്ഞു പാറി നടക്കുന്നു. ഭൂമിയെയും ആകാശത്തേയും പൂർണമായും ഇരുട്ട് വിഴുങ്ങി. കൊട്ടാരനിവാസികൾ എല്ലാവരും ഉറക്കത്തിന്റെ പതിനെട്ടാം പടവും ചവിട്ടി സ്വപ്നലോകത്തേക്ക് പ്രവേശിച്ചു. ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ടവൻ ദേഹത്ത് കെട്ടി വെച്ച കനമേറിയ കവചം അവൻ അരികിൽ അഴിച്ചു വെച്ചു. പെട്ടെന്ന് അവനേ ആരോ പിന്നിൽ നിന്നും മുറുക്കത്തോടെ വാരി പുണർന്നു..

ശത്രുക്കൾ ആകുമെന്ന് കരുതി അവൻ അരയിൽ നിന്നും മറച്ചു വെച്ച കടാര വലിച്ചെടുക്കാൻ തുനിഞ്ഞതും തന്റെ പിൻഭാഗത്തു ഉയർന്നു പൊങ്ങുന്ന തന്നെ വാരിപ്പുണർന്നു നിൽക്കുന്ന ശരീരത്തിന്റെ ഉടമസ്ഥന്റെ ശ്വാസഗതി മനസിലാക്കിയപ്പോൾ ഉടനെ അവനു ചുണ്ടിൽ മന്ദഹാസം വിടർന്നു. കടാര പിടിച്ച കൈകളിൽ അയച്ചു കൊണ്ടവൻ അവനേ ചുറ്റിപിടിച്ച കൈകളിൽ മൃദുലമായി തലോടി.. "ദേവാ... !!!" അവൾ പതിയെ വിളിച്ചു. "പറയു.. " "എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.. ഒരു നിമിഷം പോലുo പിരിഞ്ഞിരിക്കാൻ കഴിയാത്ത അവസ്ഥയിൽ നാമെങ്ങനെ..?? !" അവൻ അവളുടെ ഹസ്തങ്ങൾ അടർത്തി അവളുടെ മുഖത്തിനഭിമുഖമായി നിന്നു. "നന്മക്കു വേണ്ടിയല്ലേ പ്രിയേ..? ഓർമയില്ലേ..അന്ന് നമ്മെ ഒരുമിച്ചു ചേർന്നത് അവിടെ നിന്നാണ്. " അവന്റെ ഇരു കൈകളും അവളുടെ കുഞ്ഞ് മുഖത്തെ കൈകുമ്പിളിൽ ആക്കി പിടിച്ചു. "അറിയാം.. എല്ലാം ഓർമയുണ്ട്. പക്ഷെ.. എനിക്ക് കഴിയില്ല.. " എന്നു പറഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് കവിൾ ചേർത്തു ചാഞ്ഞു കൊണ്ട് പുണർന്നു. "കാണുന്നില്ലന്നല്ലേ ഉള്ളു നാമിവിടെ ഒരു ശ്വാസമിടിപ്പിനപ്പുറമെന്നപോലെ നിൽക്കുന്നില്ലേ എപ്പോഴും.. " "പക്ഷേ ദേവ... " "ക്ടക്... "!! തമ്പുരാട്ടി മറുപടി പറഞ്ഞു തുടങ്ങും മുൻപേ.. ആരോ അറവാതിൽ തുറക്കുന്ന ശബ്ദം കേട്ട പോലെ.. അസമയത്തു തമ്പുരാട്ടിയെ സേനാനായകന്റെ കൂടെ ആരെങ്കിലും കണ്ടാൽ..

അതബദ്ധമാകുമെന്ന് കരുതി അവർ പെട്ടെന്ന് തന്നെ അന്തപുരത്തിനരികിൽ ചേർന്നു കെട്ടിയുണ്ടാക്കിയ തൂണിനു പുറകിലെ അറയിലേക്ക് കയറി. പൊടിപിടിച്ച അറക്കുള്ളിൽ കയറിയതും തമ്പുരാട്ടിയുടെ നാസനാളത്തിലേക്ക് പൊടികയറി തുമ്മൽ വരാൻ ത്വര ഉണ്ടായി... ആ നിമിഷം തന്നെ പുറമെ നിന്നും ആരുടെയോ കാലനക്കം കേട്ടതും.. തുമ്മാൻ മുകളിലേക്ക് കണ്ണുകൾ ഉയർത്തി വാ തുറന്ന തമ്പുരാട്ടിയെ അഗ്നിദേവൻ മറ്റൊന്നും ചിന്തിക്കാതെ തന്റെ അധരങ്ങൾ കൊണ്ടു അവളുടെ തുറന്ന അധരങ്ങളെ കീഴ്പെടുത്തി.. തുറിച്ചു വന്ന അവളുടെ കണ്ണുകൾ അവന്റെ പ്രവൃത്തിയിൽ അത്ഭുതത്തോടെ ഒന്നുകൂടെ ഉയർന്നു. കാൽപാദങ്ങൾ നിലത്തു നിന്നും ഉയർന്നു പൊങ്ങി. അവളുടെ അമ്പരന്ന മുഖം കണ്ടതിനാലാകണം അറിയാതെ അവന്റെ കൈകളിൽ നഗ്നമായ അവളുടെ വയറിൽ സ്പർശിച്ചത്. കാലനക്കം ഇല്ലാതായെന്നു പൂർണമായ ബോധ്യം വന്നപ്പോൾ അവൻ അവളിൽ നിന്നും അധരമടർത്തി. അവളിൽ നിന്നുo അകന്നു മാറിയതും "ഹച്ചീ..... """ അവൻ ഉച്ചത്തിൽ തുമ്മി.. പാർവതി തമ്പുരാട്ടി അത് കേട്ടതും പൊട്ടിച്ചിരിച്ചു... തിരിഞ്ഞു പോയ കാലനക്കം വീണ്ടും ശബ്ദം കെട്ടു തിരിച്ചു വരുമെന്ന് കരുതി അവൻ അവളുടെ അധരങ്ങളെ കൈചേർത്തു പൊത്തി..

"ശഹ്ഹ്..... " അവൻ പതുക്കെ ഒരുതരം ഭീതിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി.. അവന്റെ കൃഷ്ണമണികൾക്കുള്ളിൽ അവൾ നിറഞ്ഞു നിൽക്കുന്നത് അവളുടെ മനം മയക്കി. അവന്റെ ചുടു നിശ്വാസം അവളിൽ ചൂടു പടർത്തി... അടുത്ത നിമിഷം അവനേ അവൾ വാരിപ്പുണർന്നു... അതു മാത്രം.. അതുമാത്രം മതിയായിരുന്നു അവന്റെ സിരകളെ വികാരപരവശനാക്കുവാൻ..... ഇരുട്ടിന്റെ മറപറ്റി അതിസുന്ദരിയായ തന്റെ പ്രാണൻ വിയർപൊലിപ്പിച്ചു കൊണ്ടു അവനേ ചേർന്നു കൊണ്ടു അവനു സ്വന്തമായി നിൽകുമ്പോൾ... ഏതൊരു പുരുഷനും സിരകളിൽ രക്തയോട്ടം വർധിക്കും... അതിനു ഫലമായി അവളുടെ നഗ്നതയിൽ അവന്റെ ചുടുചുംബനം നൽകാൻ കൊതിക്കും... അതു തന്നെ സംഭവിച്ചു. കിതച്ചു നിൽക്കുന്ന തമ്പുരാട്ടി കുട്ടിയുടെ ഓരോ രോമകൂപത്തിലും അവൻ അവന്റെ അധരങ്ങളമർത്തി...

അവളുടെ ശരീരം പൊതിഞ്ഞ വസ്ത്രങ്ങളുടെ കെട്ടുകളഴിഞ്ഞു വീണു. പൊന്നിൽ തീർത്ത ഉടയാടകളെക്കാൾ തിളങ്ങുന്ന അവളുടെ തൊലിപ്പുറം അവനേ കൂടുതൽ ഉത്തേജിപ്പിച്ചു... ഉന്മാദനാക്കി... വിടർന്ന കണ്ണുകളും വിറയാർന്ന അധരങ്ങളും വിയർപ്പൊഴുകുന്ന കൃതാവിലും അവന്റെ നാവുരസി. പിന്നീട് അവളുടെ രഹസ്യങ്ങളെ അവന്റെ നേത്രങ്ങളെ കൊണ്ടു സ്വന്തമാക്കി. പിന്നീടവയെ അവന്റെ വിരല് കൊണ്ട്.. പിന്നീട് അവന്റെ തൊലിപ്പുറം കൊണ്ടു ഏറ്റവുമവസാനം...... ഒരു തുള്ളി രക്തത്തിൽ നേർത്ത തേങ്ങലിൽ അവരൊരുമിച്ചു. തമ്പുരാട്ടിയുടെ നഖങ്ങൾ കൊണ്ടു അവന്റെ ശരീരo മുറിഞ്ഞു. നിശബ്ദമായ രാവും അവരുടെ കൂടിചെരലിൽ കണ്ണുകൾ പൊത്തി. അവസാനം കിതപ്പോടെ അവൾ അവന്റെ വിരിഞ്ഞ മാറിൽ അഭയം തേടി... നേർത്ത തലോടലോടെ അവനവളെ തട്ടിയുറക്കി...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story