നീലത്താമര💙: ഭാഗം 56

neelathamara

രചന: തൻസീഹ് വയനാട്

"തമ്പുരാനെ........പടനായകന് ചിത്തബ്രഹ്മം ബാധിച്ചു...നിലതെറ്റി അഗ്നിദേവന്റെ ശിരസും കയ്യിലേന്തി എന്തൊക്കെയോ പുലമ്പി കുതിരപ്പുറത്തു പാഞ്ഞു പോകുന്നുണ്ടെന്ന് അടിമകൾ വിവരമറിയിച്ചു.. !!" രാജധാനിയിൽ സിംഹാസനത്തിലമർന്നിരുന്ന് അഗ്നിദേവന്റെ മരണ വാർത്ത കാതോർത്തിക്കുന്ന തമ്പുരാന്റെ കർണപടത്തിൽ കാവൽ ഭടന്റെ അലറൽ തുളച്ചു കയറി.... കൊട്ടാരം കിടുങ്ങി. "ഇല്ലാാാ...... ""!!!!! ആഹ്ലാദ ചിത്തനായി സിoഹാസനത്തെ മുറുകെ പിടിച്ചു കണ്ണുകൾ വിടർത്തി എഴുന്നേറ്റു നിന്ന തമ്പുരാന്റെ പുറകിൽ നിന്നും മറ്റൊരലറൽ.... ഒരു നിമിഷം സ്തബ്ധനായി അയാൾ പിന്തിരിഞ്ഞു നോക്കി.. "പാർവതി.. !!" തളർന്ന മനസും ശരീരവും, സ്ഥാനചലനം സംഭവിച്ച മേലുടയാടകൾ, "ഹ ഹ.. ഹ..... എന്നെ വഞ്ചിച്ച ദ്രോഹിയായ അവനേ ഞാൻ വധിച്ചു. ചതിയിലൂടെ... !" അവളെ കണ്ടതും അയാൾ അലറി...അട്ടഹസിച്ചു. "അങ്ങേക്കെങ്ങിനെ കഴിഞ്ഞു പിതാവേ... ഇല്ലാ.. എന്റെ ദേവനെന്നെ തനിച്ചാക്കി അകലില്ല.... കള്ളം പറയുകയാണ്... !"

"ഹ ഹ... കളവും വഞ്ചനയും നിന്റെ കൂട്ട് കേട്ടാണ്... ഇത് പരമാർത്ഥം... ഹ ഹ.. " "കൂടെ നിന്നു സ്വന്തം പിതാവിനെ കൊണ്ടു സ്വന്തം ജാമാതാവിനെ ചതിച്ചു പിന്നിൽ നിന്നും തലയറുക്കുന്നത് ആണോ വീരത്വം...?? " ഈർഷ്യവും ദേഷ്യവും വ്യസനവുമവളെ പിതാവിന് നേർക്ക് എതിർ വാക്കുകൾ പറയിപ്പിച്ചു. "പാർവതീ... എന്റെ മുൻപിൽ നിന്നും മടങ്ങിക്കൊള്ളുക... അവനുള്ളത്‌ വിധിച്ചു കഴിഞ്ഞു. തമ്പുരാട്ടിയെ വശീകരിച്ചെടുത്തു അധികാരം കൈക്കലാക്കാൻ മകന് ബുദ്ധി പറഞ്ഞു കൊടുത്ത ആ ചതിയൻ പടനായകനും കിട്ടേണ്ടത് കിട്ടി.... ഇനി നീയാണ് അവശേഷിക്കുന്നത്. നിന്റെ ഉള്ളിലെ ഭ്രൂണത്തെ കൂടെ നശിപ്പിച്ചു കഴിഞ്ഞാൽ മാത്രമേ എനിക്ക് തൃപ്തി ആവുകയുള്ളൂ.... ചെല്ലൂ... ഇതെന്റെ രാജശാസനം... ഉടനെ അന്തപുരത്തിലേക്ക് നടക്കുക. അവിടെ നിന്നെ കാത്തു നിൽക്കുന്ന സ്ത്രീയുടെ കൂടെ പോവുക. " "പിതാവേ...?? !ഇത്രക്ക് കണ്ണിൽ ചോര ഇല്ലാത്ത മനുഷ്യനായുവോ അങ്ങ്... " "എന്നെ വഞ്ചിച്ച നിന്റെ തലയറുക്കാത്തത് ആണോ നാം പ്രവൃത്തിക്കാത്ത ക്രൂരത. വൈഡൂര്യക്കല്ലുപോലെ നോക്കി വളർത്തിയ ഏക മകളെ ഇല്ലാതാക്കാനുള്ള ധൈര്യം ഈ എനിക്ക് ഇല്ലാതെ പോയി.... "

"നമ്മെ തന്നെ അല്ലെ അങ്ങു കൊന്നുകളഞ്ഞത്... നമ്മുടെ ദേവൻ . ആാാ.... ഹ്.... " അവൾ ശിരസിൽ കൈകളിൽ അമർത്തി പൊട്ടിക്കരഞ്ഞു.. "അരുന്ധതീ.. വിളിച്ചു കൊണ്ടുപോവുക ഇവളെ... ആ സ്ത്രീയോട് ഇവളുടെ ഭ്രൂണത്തെ നശിപ്പിക്കാനുള്ള വൈദ്യം ചെയ്യാൻ പറയു.. "അയാൾ അലറി.. " ഇല്ലാ.. ഞാൻ വരില്ല... നമ്മെ വിടൂ..... "! തമ്പുരാട്ടി കുതറി ഓടാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു എല്ലാം... അവളെ ബലമായി പിടിച്ചു കൊണ്ട് പോയി അന്തപുരത്തിൽ അടച്ചു. "നമ്മെ വിട്ടയക്കു... അപേക്ഷയാണ്... ആ ജഡമെങ്കിലും നമുക്കൊരു നോക്ക് കാണണം... അനുവദിക്കൂ.. പിതാവേ.... ദയവു ചെയ്യൂ... " "ജലപാനം കൊടുത്തു പോകരുത്. അവിടെ കിടന്നു അലറട്ടെ.. !!! " തമ്പുരാൻ കോപത്താൽ അലറി. "തമ്പുരാനെ... ഭ്രൂഹത്യ ചെയ്യുവാൻ കഴിയുമെന്ന് അടിയന് തോന്നുന്നില്ല.. " ഉടനെ പിന്നിൽ നിന്നുമൊരു സ്ത്രീ ശബ്ദം.. അയാൾ ആ വാക്കുകൾ ശ്രവിച്ചതും ശബ്ദം വന്നിടത്തേക്ക് ജ്വലിക്കുന്ന കണ്ണുകളോടെ വീക്ഷിച്ചു. വൈദ്യം ചെയ്യാൻ വന്ന സ്ത്രീയാണ് അവർ തലകുനിച്ചു നിൽക്കുന്നു. "കാരണം..?? "! "തമ്പുരാട്ടി കുട്ടിയുടെ ശരീരം നന്നേ തളർന്നിരിക്കുന്നു. ലക്ഷണം കണ്ടിട്ട് ഹത്യ ചെയ്യുവാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ തമ്പുരാട്ടിയുടെ ജീവനാപത്ത് സംഭവിക്കുവാനുള്ള ഇടയുണ്ട്. "

"ഛെ... വീണ്ടും വഞ്ചിക്കപ്പെട്ടിരിക്കുന്നു... "അയാൾ കോപിഷ്ഠനായി.. ദന്തങ്ങളെ ഞെരിച്ചമർത്തി. ഒന്നും ചെയ്യാതെ ആ ഭടന്റെ കുഞ്ഞിനെ അവൾ ഗർഭം ചുമന്നു നടക്കുന്നത് നാo കണ്ടു നിശ്ശബ്ദനായി ഇരിക്കണമെന്നോ... നമ്മെ തോല്പിക്കാൻ ആർക്കുമാവില്ല... "ആരവിടെ.. പാർവതിയെ ഉടനെ കൈകളിൽ ബന്ധിച്ചു തുറുങ്കിലടക്കു... ശിഷ്ടമുള്ള ഗർഭകാലം അവൾ അവിടെ എരിഞ്ഞു തീരണം.. ഒടുവിൽ ജന്മമെടുക്കുന്ന അവന്റെ ജീവനെ തലയറുത്തുകൊണ്ട് അവളെ വിടുതൽ ചെയ്യുക.. !!" കല്പന പോലെ... ! **************** എട്ടു മാസവും പതിനേഴു ദിവസവും കഴിഞ്ഞു... ഇരുട്ടറക്കുള്ളിലെ നെടുവീർപ്പുകളും തേങ്ങലുകളും ചുറ്റും തളം കെട്ടി നിൽക്കവേ.. അഗ്നിദേവന്റെ ഓർമ്മകളും നോവുകളും അവൾക്കു കൂട്ടു നിന്നു. പട്ടുവസ്ത്രങ്ങളില്ല, ആഭരണങ്ങളില്ല, വശ്യമായ അഴകില്ല.. കൂട്ടിനുള്ളത് കണ്ണുനീർ വറ്റിയ ഇമകളും, മെലിഞ്ഞൊട്ടിയ ശരീരവും ഉന്തിയ വയറും മാത്രം. ദിനമെണ്ണിക്കൊണ്ടിരുന്നു അവൾ... കുഞ്ഞിന്റെ ജനന ദിവസം അന്നെന്റെ കുഞ്ഞിന്റെ അവസാന ദിവസം ഞാനും വിടപറയും ഞങ്ങളൊന്നിച്...

അവന്റെ പിതാവിന്റെ അടുക്കലേക്ക് യാത്രയാകും.. ഇപ്പോഴുള്ള കാത്തിരിപ്പ് എന്റെ കുഞ്ഞിന്റെ മുഖമൊന്ന് ദർശിക്കാൻ വേണ്ടി മാത്രമാണ്. അല്ലെങ്കിൽ എന്നെ അവസാനിപ്പിച്ചേനെ ഈ ജന്മം.. നീരുവെച്ച കാലുകൾ നീട്ടി കൊണ്ടു അവൾ കുഞ്ഞു വയറിൽ വിരലുകൾ ചേർത്തു. "പടെ.. . ഠോ.... ""!! "അആഹ്.. !!" "രക്ഷിക്കൂ... !!" "ആരവിടെ .... "! "അരുത് ..! "വധിക്കരുത്... "" ഠോ... !!! "അആഹ്. "! തുറുങ്കിനു വെളിയിൽ കൊട്ടാരത്തിൽ നിന്നും അവ്യക്തമായ ശബ്ദങ്ങളും അലറലുകളും.... അവളാകെ പരിഭ്രമിച്ചു .... എന്താണ് സംഭവിക്കുന്നത്..... "പുത്രീ.. !!" ഉടനെ ഇരുട്ടറക്കു വെളിയിൽ നേർത്ത ശബ്ദം... "ആരാണ്..? " "പുത്രീ.. മാതാവിന്റെ ശബ്ദം നീ മറന്നുവോ..? ! "രക്തം ഒലിപ്പിച്ചു കൊണ്ടു പത്മിനി വേച്ചു വേച്ചു നടന്നു വന്നു... ഇരുമ്പ് കമ്പിയിൽ പിടുത്തമിട്ടു.. "മാതാശ്രീ....""". എന്താണ് സംഭവിച്ചത്..?? അയ്യോ... രക്തം.. !!".. "പുത്രീ " "കൊട്ടാരം ബ്രിട്ടീഷുകാർ വളഞ്ഞു... പിതാവിനെ തീതുപ്പികൊണ്ട് അവർ നിഷ്കരുണം വധിച്ചു. അഗ്‌നിദേവനെ ഭയന്ന് അതിർത്തി കടക്കാത്തവർ അവന്റെ മരണ വിവരം ശ്രവിച്ചു നാട് പിടിച്ചടക്കാൻ വന്നതാണ്.. രക്ഷയില്ല പുത്രീ.... "" പാർവതി പകച്ചു... ഉടനെ ഇടുപ്പിൽ നിന്നും പത്മിനി ഒരു താക്കോൽ കൂട്ടം എടുത്തു തുറുങ്കു തുറന്നു...

അവളെ വിമുക്തയാക്കി.. വലതു ഹസ്തത്തിൽ അമർത്തി പിടിച്ച താക്കോൽ കൂട്ടം അവളുടെ കരങ്ങളിൽ വെച്ചു കൊടുത്തു... പടിഞ്ഞാറു വശം ചേർന്നു ഭൂമിക്കടിയിലൂടെ.. പോകുന്ന മൺപാതയുടെ അറയുടെ വാതായനത്തിന്റെ താക്കോൽ ആണ്.. നീ നിന്റെ കുഞ്ഞിനേയും കൊണ്ടു രക്ഷപെട്ടു കൊള്ളുക.. ഒരിക്കൽ നിന്റെ ധീരനായ മകനെയും തിരിച്ചു വന്നു നമ്മുടെ ദേശത്തെ തിരിച്ചു പിടിക്കാൻ പ്രാപ്തനാക്കി അവനേ വളർത്തുക ....ഈ ഉള്ളവളുടെ അവസാന ആഗ്രഹമായി കണ്ടു കൊണ്ടു പുത്രി.... രക്ഷപെടു.. വേഗത്തിൽ.. അവരിവിടെ എത്തിച്ചേരുമ്പോഴേക്കും.. " വയറിൽ അമർന്ന കടാര വലിച്ചൂരി പത്മിനി വാക്കുകളെ കഷ്ടപ്പെട്ടു തൊണ്ടക്കുഴിയിൽ നിന്നും വരുത്തി കൊണ്ടു പാർവതിയെ തുറുങ്കിൽ നിന്നും പുറത്തേക് തള്ളി വിട്ടു. മാതാവിനെ ഈ അവസ്ഥയിൽ ഒരിക്കലും വിട്ടു പോകില്ലെന്ന് ശാട്യം പിടിച്ച പാർവതിയെ നിർബന്ധ പ്രകാരം പറഞ്ഞയച്ചു കൊണ്ടവർ അന്ത്യ ശ്വാസം വലിച്ചു. നിസ്സഹായതയോടെ ഇരുജീവനും കയ്യിൽ പിടിച്ചുകൊണ്ടു പാർവതി മാതാവ് പറഞ്ഞവഴിയിലൂടെ നിറവയറുമായി നടന്നു നീങ്ങി.. കിതപ്പും തളർച്ചയും.. ഒരു വശത്ത് തന്റെ മാതാപിതാക്കളുടെ വിയോഗം മറുപുറത്ത്... ഹൃദയം നുറുങ്ങുന്ന വേദന...

അവൾ മുൻപോട്ടു നടന്നു നീങ്ങി ഒരു വിധം അവരുടെ കണ്ണു വെട്ടിച്ചു കൊണ്ടു അവൾ ഗുഹ കവാടത്തിലെത്തി... കയ്യിലൊരു വെളിച്ചം പോലുമില്ലാതെ എങ്ങിനെ ഞാൻ ക്ഷേത്രം വരെ ഈ തുരംഗം വഴി എത്തിപ്പെടുമെന്നറിയില്ല.. വാതായനം താക്കോലിട്ടു തുറന്നു.. അതടച്ചു പിന്തിരിഞ്ഞതും അവളുടെ കാലനക്കം കൊട്ടാരം വളഞ്ഞ മറുദേശക്കാരൻ ശ്രവിച്ചു... "SHE IS HERE... !!" അയാളെന്തോ മനസിലാകാത്ത ഭാഷയിൽ വിളിച്ചു പറയുന്നത് അവളുടെ കർണത്തില് പതിച്ചു... അവളെ കണ്ടിട്ടാണെന്ന് നിസംശയം അവൾക് ചിന്തിക്കാനുള്ളതേ ഉള്ളു... ജീവനും കൊണ്ട് ഇരുട്ട് നിറഞ്ഞ തുരങ്കത്തിനുള്ളിലൂടെ അവൾ ഓടി... അവർ തുരങ്ക കവാടം തച്ചുതകർക്കുന്ന ശബ്ദം അവൾക്കു ഒരു മുഴക്കമായി ദൂരെക് ഓടി മറയുന്നിതിനാൽ കേൾകാം... അവളോടി... നേർ രേഖയിൽ ഓടി... അവർ പിന്തുടരുന്ന വെളിച്ചo ദൃഷ്ടിയിൽ പെട്ടു... ഞെട്ടിത്തരിച്ചു കൊണ്ടു ഗർഭവുമേറി അവൾ നടന്നും ഓടിയും തളര്ന്നു.. ഇല്ലാ... ഇനി വയ്യ... എന്റെയുമവസാനം അടുത്തിരിക്കുന്നു..

ഒരടി മുൻപോട്ടു വയ്ക്കാൻ കഴിയാത്ത അവസ്ഥയിൽ അവൾ കിതച്ചു ഒരു അരികിൽ കുനിഞ്ഞിരുന്നു... അവരുടെ വെളിച്ചവും കൂട്ടം കൂടിയുള്ള സംസാരവും അടുത്തടുത്തു വരുന്നത് അവൾ അറിഞ്ഞു.. എല്ലാം അവസാനിച്ച ഘട്ടത്തിൽ.. ഇനി ജീവന് വേണ്ടിയുള്ള ഓട്ടം നിലച്ചിരിക്കുന്നു... ഇരു കണ്ണുകളും തുടച്ചുകൊണ്ട് അവൾ അവരെ കാത്തിരുന്നു. മരണമണി ഇരു ചെവിയിലും മുഴങ്ങുന്ന അവസ്ഥ. ഭയമവസാനിച്ച നിമിഷം.അഗ്നിദേവന്റെ മുഖം മനസ്സിൽ കണ്ടു. അകമഴിഞ്ഞൊന്നു പുഞ്ചിരിച്ചു വീർത്ത വയറിനെ മുറുകെ പിടിച്ചു. ഒരു ദീർഘ നിശ്വാസമെടുത്തു തലയുയർത്തി നേരെ നോക്കി... തന്റെ കണ്മുൻപിൽ കണ്ട കാഴ്ചയിൽ അവൾ സ്തംഭിച്ചു നിന്നു.വരണ്ട കണ്ണുകളിൽ തിളക്കം.. ! പിന്നിൽ തെളിയുന്ന ശത്രുക്കളുടെ വെളിച്ചത്തിൽ മുൻപിൽ കണ്ടു അവൾ രണ്ടു വഴികൾ... ഇടത്തേക്കും വലതു ഭാഗത്തേക്കും ഒരുപോലുള്ള രണ്ടു വഴികൾ... പ്രതീക്ഷയുടെ പുൽനാമ്പു അവളിൽ തളിർത്തു... കൂടുതലൊന്നും ചിന്തിക്കാതെ അവൾ ഇരിക്കുന്നിടത്തു നിന്നും വേചെഴുന്നെറ്റു കൊണ്ട് പാഞ്ഞു ...... ഓടി ഓടിയവൾ..... ഒടുവിൽ.. കൊടും വനത്തിലെത്തിലേക്കു പാദമെടുത്തു വേച്ചു... കടും കരിപ്പച്ച കാടിനു നാടുവിലേക്കവളുടെ പാദസ്പർശം... പക്ഷെ.. !! .... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story